< Return to Video

ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ എന്നിവ നമ്മുടെ വികാരങ്ങളെ കൗശലപൂർവ്വം സ്വാധീനിക്കുന്നതെങ്ങനെ

  • 0:00 - 0:04
    [ഈ പ്രഭാഷണത്തിൽ അശ്ളീലഭാഷയുണ്ട്.
    കാഴ്ച്ചക്കാർ ഔചിത്യം ഉപയോഗിക്കുക]
  • 0:05 - 0:08
    ഇതിന്റെ പ്രത്യേകത എന്തെന്നാൽ എന്റെ
    കഴിഞ്ഞ 15 വർഷത്തെ
  • 0:08 - 0:12
    6,400 വിദ്യാർത്ഥികൾ കണ്ട ആദ്യത്തേതും
    അവസാനത്തേതുമായ സ്ലൈഡ് ഇതാണ്.
  • 0:12 - 0:16
    നൂറുകണക്കിന് കോടി ഡോളർ മൂല്യമുള്ള ഒരു
    സംഘടന നിങ്ങൾക്ക് കെട്ടിപ്പടുക്കണമെങ്കിൽ
  • 0:16 - 0:21
    ഏത് ചോദനയും അവയവവുമാണ് ഉന്നമെന്ന കൃത്യമായ
    ആസൂത്രണമില്ലാതെ അത് സാധിക്കില്ല.
  • 0:21 - 0:24
    നമ്മുടെ വംശത്തിന് ഒരു ഉത്കൃഷ്ട ജീവിയുടെ
    ആവശ്യമുണ്ട്.
  • 0:25 - 0:28
    ഒരു വംശം എന്ന നിലയ്ക്ക് നമ്മുടെ മികവ്
    നമ്മുടെ മസ്തിഷ്കമാണ്.
  • 0:28 - 0:31
    ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ
    ചോദിക്കത്തക്ക സങ്കീർണ്ണമാണ് മസ്തിഷ്കം.
  • 0:31 - 0:34
    നിർഭാഗ്യമെന്തെന്നാൽ അവയ്ക്ക് ഉത്തരങ്ങൾ
    കണ്ടെത്താനുള്ള കഴിവില്ല എന്നതാണ്.
  • 0:34 - 0:37
    ഇത് ഒരു ഉത്കൃഷ്ടജീവിയുടെ ആവശ്യകത
    സൃഷ്ടിക്കുന്നു.
  • 0:37 - 0:39
    ഉത്തരങ്ങൾക്കായി പ്രാർത്ഥിക്കാവുന്ന ഒന്ന്.
  • 0:39 - 0:40
    എന്താണ് പ്രാർത്ഥന?
  • 0:40 - 0:43
    ഈ പ്രപഞ്ചത്തിലേയ്ക്ക് ഒരു ചോദ്യം
    അയയ്ക്കുകയും
  • 0:43 - 0:45
    ദൈവീകമായ ഏതോ ഇടപെടലിലൂടെ --
  • 0:45 - 0:48
    നടക്കുന്നതെന്തെന്ന് നാം
    മനസ്സിലാക്കേണ്ടതില്ല --
  • 0:48 - 0:50
    എല്ലാമറിയാവുന്ന ഒരു ഉത്കൃഷ്ട
    ജീവിയിൽ നിന്ന്
  • 0:50 - 0:54
    നമുക്ക് അധികാരവും
    ശരിയായ ഉത്തരവും ലഭിക്കുക.
  • 0:54 - 0:57
    “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“
  • 0:57 - 0:58
    നിങ്ങൾക്ക് വസ്തുക്കളുടെ ലോകമുണ്ട്,
  • 0:58 - 1:00
    ജോലികളുടെ ലോകമുണ്ട്,
  • 1:00 - 1:02
    സുഹൃത്തുക്കളുടെ ലോകമുണ്ട്.
  • 1:02 - 1:03
    നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ,
  • 1:03 - 1:06
    കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും
    പ്രശ്നമുണ്ടായാൽ,
  • 1:06 - 1:08
    എല്ലാം ഉരുകിയില്ലാതാകുമല്ലോ?
  • 1:08 - 1:11
    നിങ്ങളുടെ ലോകത്തിലെ സൂര്യനാണ്
    നിങ്ങളുടെ കുട്ടികൾ.
  • 1:11 - 1:13
    “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“
  • 1:13 - 1:18
    “തൊണ്ടകാറലിന്റെ ലക്ഷണങ്ങളും ചികിത്സയും“
    എന്ന് ഗൂഗിളിന്റെ ചോദ്യപെട്ടിയിൽ.
  • 1:18 - 1:22
    ഗൂഗിളിനോട് ചോദിക്കുന്ന ആറ് ചോദ്യങ്ങളിൽ
    ഒന്ന് ഇതിന് മുൻപ് ചോദിച്ചിട്ടേയില്ല
  • 1:22 - 1:23
    മനുഷ്യചരിത്രത്തിൽ തന്നെ.
  • 1:23 - 1:28
    ഏത് പുരോഹിതനോ, അദ്ധ്യാപകനോ, റാബിക്കോ,
    പണ്ഡിതനോ, മുതലാളിക്കോ ഉണ്ട് ഈ വിശ്വാസ്യത?
  • 1:28 - 1:31
    ആ വ്യക്തിയോട് ചോദിച്ചിട്ടുള്ള ആറ്
    ചോദ്യങ്ങളിൽ ഒന്ന്
  • 1:31 - 1:33
    ഇതുവരെ ചോദിച്ചിട്ടില്ല എന്നത്?
  • 1:33 - 1:36
    ഗൂഗിളാണ് ആധുനിക മനുഷ്യന്റെ ദൈവം.
  • 1:36 - 1:40
    ആ ചോദ്യപെട്ടിയിലിട്ട എന്തിനും മുകളിൽ
    സ്വന്തം പേരും ചിത്രവും സങ്കൽപ്പിക്കുക,
  • 1:40 - 1:44
    നിങ്ങൾ മറ്റെന്തൊന്നിനേക്കാളും ഗൂഗിളിനെ
    വിശ്വസിക്കുന്നു എന്ന് വ്യക്തമാകും
  • 1:44 - 1:46
    നിങ്ങളുടെ ചരിത്രത്തിൽ.
  • 1:46 - 1:47
    (ചിരി)
  • 1:47 - 1:49
    നമുക്ക് ശരീരത്തിൽ താഴേയ്ക്കിറങ്ങാം.
  • 1:49 - 1:51
    (ചിരി)
  • 1:51 - 1:53
    നമ്മെ സംബന്ധിച്ചിടത്തോളം
    അദ്ഭുതകരമായ മറ്റൊരു കാര്യം
  • 1:53 - 1:57
    സ്നേഹിക്കപ്പെടണം, സ്നേഹിക്കണം എന്നിവ
    നമ്മുടെ ആവശ്യങ്ങളാണ് എന്നതാണ്.
  • 1:57 - 2:00
    പോഷകാഹാരക്കുറവുണ്ടെങ്കിലും ഒരുപാട്
    സ്നേഹം കിട്ടുന്ന കുട്ടികൾ
  • 2:00 - 2:04
    കുറവ് സ്നേഹവും നല്ല പോഷകാഹാരവും
    കിട്ടുന്ന കുട്ടികളേക്കാൾ നന്നായി വളരുന്നു.
  • 2:05 - 2:08
    എന്നാലും,
  • 2:08 - 2:12
    നിങ്ങൾ ലോകത്തിൽ ഏറ്റവും വേഗം വളരുന്ന
    ജനവിഭാഗത്തിന്റെ --
  • 2:12 - 2:14
    നൂറ് വയസ്സ് കഴിഞ്ഞവരുടെ -- ഭാഗമാകും
    എന്നതിന്
  • 2:14 - 2:16
    മൂന്ന് സൂചകങ്ങളാണുള്ളത്.
  • 2:16 - 2:20
    എതിർ ക്രമത്തിൽ: ജനിതക ഘടകങ്ങൾക്ക്
    നിങ്ങൾ ഉദ്ദേശിക്കുന്ന പ്രാധാന്യമില്ല,
  • 2:20 - 2:22
    ശരീരം ശ്രദ്ധിക്കാതെ ഇങ്ങനെ കരുതാനാവില്ല
  • 2:22 - 2:24
    “അങ്കിൾ ജോയ് 95 വരെ ജീവിച്ചല്ലോ, എന്റെ
  • 2:24 - 2:25
    ആയുസ്സ് അത്രയുണ്ടാകും“
  • 2:25 - 2:27
    നിങ്ങൾ കരുതുന്ന പ്രാധാന്യമിതിനില്ല
  • 2:27 - 2:28
    രണ്ടാമത്തേത് ജീവിതരീതിയാണ്.
  • 2:28 - 2:31
    പുകവലിയും അമിതവണ്ണവും പാടില്ല,
    പരിശോധന നടത്തി--
  • 2:31 - 2:34
    കാൻസറുകളിൽ മൂന്നിൽ രണ്ടും കണ്ടെത്തി
    ഒഴിവാക്കുക
  • 2:34 - 2:35
    ഹൃദയരോഗങ്ങളും.
  • 2:35 - 2:39
    നിങ്ങൾ മൂന്നക്ക പ്രായം വരെ ജീവിക്കും
    എന്നതിന്റെ ഏറ്റവും നല്ല സൂചകം:
  • 2:39 - 2:42
    നിങ്ങൾ എത്ര പേരെ സ്നേഹിക്കുന്നു?
  • 2:43 - 2:46
    സംരക്ഷണമാണ് ഇവിടെ സുരക്ഷാ ക്യാമറ --
  • 2:46 - 2:48
    സൂക്ഷ്മത കുറഞ്ഞതെന്ന് വിളിക്കുന്ന
    തലച്ചോറിലെ സുരക്ഷാ ക്യാമറ --
  • 2:48 - 2:51
    മൂല്യവർദ്ധന ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്.
  • 2:51 - 2:54
    സ്നേഹിക്കപ്പെടുക എന്നത് കൂടാതെ സ്നേഹിക്കുക
    എന്ന നമ്മുടെ ആവശ്യത്തെ ഫേസ്ബുക്ക്
  • 2:54 - 2:56
    ഉപയോഗപ്പെടുത്തുന്നു.
  • 2:56 - 2:58
    തന്മയീഭാവം സൃഷ്ടിക്കുന്ന
    ചിത്രങ്ങളിലൂടെ,
  • 2:58 - 3:00
    ഇവ ബന്ധങ്ങൾക്ക് ത്വരകങ്ങളാകുന്നു
    അവ ഉറപ്പിക്കുന്നു
  • 3:00 - 3:03
    ശരീരത്തിൽ നമുക്ക് കൂടുതൽ താഴേയ്ക്ക്
    പോകാം.
  • 3:04 - 3:06
    നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്ന
    കുടലാണ് ആമസോൺ.
  • 3:06 - 3:09
    കൂടുതൽ വേണം എന്ന ചോദന നമ്മുടെ
    ഉള്ളിൽ സ്ഥിരമായുണ്ട്.
  • 3:10 - 3:14
    വളരെക്കുറവായാൽ പട്ടിണിയും
    പോഷകാഹാരക്കുറവുമാണ് ഫലം.
  • 3:14 - 3:16
    നിങ്ങളുടെ അലമാരകളും വലിപ്പുകളും തുറക്കൂ,
  • 3:16 - 3:19
    നിങ്ങൾക്ക് ആവശ്യമുള്ളതിന്റെ പത്തോ നൂറോ
    ഇരട്ടി നിങ്ങൾക്ക് സ്വന്തമാണ്.
  • 3:19 - 3:21
    എന്തുകൊണ്ട്?
  • 3:21 - 3:23
    വളരെക്കുറവായാലുള്ള ശിക്ഷ കൂടുതലായാലുള്ള
  • 3:23 - 3:25
    ശിക്ഷയേക്കാൾ വലുതാണ്
    എന്നതുകൊണ്ട്.
  • 3:25 - 3:29
    അതുകൊണ്ട് “കുറച്ച് പണത്തിന് കൂടുതൽ“ എന്ന
    ബിസിനസ് തന്ത്രം ഒരിക്കലും പഴകില്ല.
  • 3:29 - 3:31
    ഇത് ചൈനയുടെ തന്ത്രമാണ്,
  • 3:31 - 3:32
    ഇത് വാൾമാർട്ടിന്റെ തന്ത്രമാണ്,
  • 3:32 - 3:36
    ഇപ്പോൾ ഇത് ലോകത്തിലെ ഏറ്റവും വിജയിച്ച
    കമ്പനിയുടെ തന്ത്രമാണ്,
  • 3:36 - 3:37
    ആമസോൺ.
  • 3:37 - 3:39
    കുറഞ്ഞ ചിലവിൽ
    കൂടുതൽ വയറ്റിലാക്കാം;
  • 3:39 - 3:43
    ദഹിപ്പിച്ച് അത് നിങ്ങളുടെ പേശികളിലേയ്ക്കും
    അസ്ഥികളിലേയ്ക്കും അയയ്ക്കാം.
  • 3:43 - 3:45
    കൂടുതൽ താഴേയ്ക്ക്,
  • 3:45 - 3:48
    നാം ജീവിച്ചുപോകും എന്നറിഞ്ഞാൽ,
    അടിസ്ഥാന ചോദന,
  • 3:48 - 3:51
    രണ്ടാമത്തെ ശക്തമായ ചോദനയിലേയ്ക്ക്
    നീങ്ങുക എന്നതാണ്,
  • 3:51 - 3:55
    ശക്തവും, ബുദ്ധിയുള്ളതും, വേഗമുള്ളതുമായ
    വിത്ത് പരത്തുകയും തിരഞ്ഞെടുക്കുകയും
  • 3:55 - 3:57
    ലോകത്തെമ്പാടും എത്തിയ്ക്കുകയും,
  • 3:57 - 4:00
    അല്ലെങ്കിൽ ഏറ്റവും മികച്ച വിത്ത്
    തിരഞ്ഞെടുക്കുക.
  • 4:00 - 4:01
    ഇതൊരു ഘടികാരമല്ല.
  • 4:01 - 4:03
    ഇതിന് അഞ്ച് വർഷമായി ചാവി കൊടുത്തിട്ടില്ല.
  • 4:03 - 4:06
    ഇത് പറയാൻ ഞാനൊരു വ്യർത്ഥ ശ്രമം
    നടത്തുകയാണ്,
  • 4:06 - 4:09
    “ഞാനുമായി ഇണചേർന്നാൽ, നിങ്ങളുടെ
    കുട്ടികൾക്ക് അതിജീവന സാദ്ധ്യത
  • 4:09 - 4:11
    സ്വാച്ച് വാച്ച് ഉള്ള ഒരാളെ
    അപേക്ഷിച്ച് കൂടുതലാണ്.“
  • 4:11 - 4:13
    (ചിരി)
  • 4:13 - 4:17
    ബിസിനസിലെ തന്ത്രം യുക്തിയില്ലാത്ത
    അവയവങ്ങളെ ഉപയോഗിക്കുക എന്നതാണ്.
  • 4:17 - 4:21
    “യുക്തിരഹിതം“ ഹാർവാഡ് ബിസിനസ് സ്കൂൾ ന്യൂ
    യോർക്ക് ബിസിനസ് സ്കൂൾ എന്നിവരുടേതാണ്
  • 4:21 - 4:25
    ഉയർന്ന ലാഭത്തിനും ഓഹരിഉടമസ്ഥരുടെ
    മൂല്യം വർദ്ധിപ്പിക്കാനും.
  • 4:25 - 4:27
    “നിങ്ങളുടെ കുട്ടികൾക്ക്
    ഹൈ-കലോറി പേസ്റ്റ്.“
  • 4:27 - 4:29
    വേണ്ടേ?
  • 4:29 - 4:31
    തിരഞ്ഞെടുക്കുന്ന
    അമ്മയെ നിങ്ങൾ ഇഷ്ടപ്പെടുന്നു,
  • 4:31 - 4:34
    എന്താണ് അത്തരം അമ്മമാർ Jif എടുക്കുന്നത്:
    കുട്ടികളോട് കൂടുതൽ സ്നേഹം
  • 4:34 - 4:37
    രണ്ടാം ലോക മഹായുദ്ധശേഷം ഓഹരി
    വിലവർദ്ധനവിനുള്ള മഹത്തരമായ ആൽഗോരിതം
  • 4:37 - 4:39
    ഗൂഗിളിന്റെ ആരംഭം വരെ
  • 4:39 - 4:42
    ശരാശരി ഉൽപ്പന്നം ഹൃദയത്തെ
    സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു
  • 4:42 - 4:45
    നിങ്ങൾ ഒരു മെച്ചപ്പെട്ട അമ്മയോ വ്യക്തിയോ
    രാജ്യസ്നേഹിയോ ആകുന്നത്
  • 4:45 - 4:48
    നിങ്ങൾ ഈ ശരാശരി സോപ്പിന് പകരം ഈ
    ശരാശരി സോപ്പ് വാങ്ങുമ്പോഴാണ്.
  • 4:48 - 4:52
    ഇപ്പോഴുള്ള ഓഹരി മൂല്യത്തിനായുള്ള
    മികച്ച ആൽഗോരിതം സാങ്കേതികവിദ്യയല്ല
  • 4:52 - 4:53
    ഫോർബ്സ് 400 നോക്കൂ.
  • 4:53 - 4:55
    ഫിനാൻസും പിതൃസ്വത്തും മാറ്റി നിർത്തൂ,
  • 4:55 - 4:58
    സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച
    മാർഗ്ഗം:
  • 4:58 - 5:00
    പ്രത്യുത്പാദനാവയവങ്ങളോട്
    സംവദിക്കുകയാണ്.
  • 5:00 - 5:05
    ദ ലോഡേഴ്സ്: യൂറോപ്പിലെ ഏറ്റവും സമ്പന്നനായ
    മനുഷ്യൻ, LVMH.
  • 5:05 - 5:07
    രണ്ടാമതും മൂന്നാമതും: H&M, Inditex.
  • 5:07 - 5:13
    ഏറ്റവും യുക്തി രഹിതമായ അവയവത്തെ ലക്ഷ്യം
    വച്ചാലാണ് കൂടുതൽ ഓഹരി മൂല്യമുണ്ടാവുക
  • 5:13 - 5:17
    അതിനാൽ ഈ നാല് കമ്പനികൾ --
    ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ --
  • 5:17 - 5:19
    നമ്മുടെ സ്വത്വത്തെ ഭാഗിക്കുന്നു.
  • 5:19 - 5:21
    ദൈവം, സ്നേഹം, ഉപഭോഗം, രതി.
  • 5:21 - 5:25
    ഈ കാര്യങ്ങളോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു
    എന്ന അനുപാതമാണ് നിങ്ങളുടെ സ്വത്വം,
  • 5:25 - 5:29
    അവർ ഇത് ലാഭേച്ഛയുള്ള കമ്പനികളുടെ രൂപത്തിൽ
    പുനർ നിർമിച്ചിരിക്കുന്നു.
  • 5:29 - 5:31
    ഗ്രേറ്റ് റിസഷന്റെ അവസാനം,
  • 5:31 - 5:33
    ഈ കമ്പനികളുടെ വിപണി മൂല്യം നൈജറിന്റെ
    ജിഡിപിയ്ക്ക്
  • 5:33 - 5:35
    തുല്യമായിരുന്നുവെങ്കിൽ
  • 5:35 - 5:37
    ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര
    ഉത്പാദനത്തിന് തുല്യമാണ്.
  • 5:37 - 5:41
    ‘13, ‘14 വർഷങ്ങളിൽ ഇത് റഷ്യയെയും കാനഡയെയും
    മറികടന്നു.
  • 5:41 - 5:42
    ലോകത്തിൽ ആകെ 5 രാജ്യങ്ങളുടെ
  • 5:42 - 5:46
    ജിഡിപിയ്ക്കേ ഈ കമ്പനികളുടെ ആകെ
    വിപണി മൂല്യത്തിനേക്കാൾ
  • 5:46 - 5:47
    കൂടുതൽ തുകയുള്ളൂ.
  • 5:47 - 5:49
    പക്ഷേ എന്തോ സംഭവിക്കുന്നുമുണ്ട്.
  • 5:50 - 5:54
    കഴിഞ്ഞ വർഷം ആൾക്കാർ ചർച്ച ചെയ്തിരുന്നത്
    ഏത് സി.ഇ.ഒ. ആണ് യേശുവിനെപ്പോലെ എന്നാണ്
  • 5:54 - 5:57
    ആരാണ് പ്രസിഡന്റാകാൻ മത്സരിക്കുന്നത്?
  • 5:57 - 5:58
    ഇന്ന് ഞാഞ്ഞൂലും ചീറ്റുന്നു.
  • 5:58 - 6:00
    അവർ ചെയ്യുന്ന എന്തും നമ്മെ
    അസ്വസ്ഥരാക്കുന്നു.
  • 6:00 - 6:02
    അവർ ടാക്സ് വെട്ടിയ്ക്കുന്നുണ്ടോ?
  • 6:02 - 6:06
    ഗ്രേറ്റ് റിസഷന് ശേഷം വാൾമാർട്ട് 6400 കോടി
    ഡോളർ
  • 6:06 - 6:07
    കോർപ്പറേറ്റ് ആദായ നികുതി നൽകി;
  • 6:07 - 6:09
    ആമസോൺ 140 കോടി നൽകി.
  • 6:10 - 6:13
    നമ്മുടെ അഗ്നിശമനസേന, സൈനികർ സാമൂഹ്യ സേവകർ
    എന്നിവർക്ക് എങ്ങനെ ശമ്പളം നൽകും?
  • 6:13 - 6:17
    ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനികൾ അവരുടെ
    പങ്ക് നൽകിയില്ലെങ്കിൽ?
  • 6:17 - 6:18
    വളരെ എളുപ്പമാണ്.
  • 6:18 - 6:21
    അത്രയും വിജയിക്കാത്ത കമ്പനികൾ
    അവരുടെ ഓഹരിയേക്കാൾ
  • 6:21 - 6:22
    കൂടുതൽ നൽകിയാൽ മതിയല്ലോ?
  • 6:22 - 6:24
    അലക്സ, ഇതൊരു നല്ല കാര്യമാണോ?
  • 6:24 - 6:26
    മറ്റൊരു വസ്തുത --
  • 6:26 - 6:27
    (ചിരി)
  • 6:27 - 6:29
    മറ്റൊരു വസ്തുത കണക്കിലെടുക്കാതെയാണ് ഇത്.
  • 6:30 - 6:34
    ആമസോൺ വാൾമാർട്ടിന്റെ വിപണിമൂല്യത്തിന്
    തുല്യമായ വർദ്ധന
  • 6:34 - 6:38
    കഴിഞ്ഞ 19 മാസം കൊണ്ട് തങ്ങളുടെ വിപണി
    മൂല്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട്.
  • 6:40 - 6:43
    ഇത് ആരുടെ പിഴവാണ്? ഇത് നമ്മുടെ പിഴവാണ്.
  • 6:43 - 6:46
    നട്ടെല്ലില്ലാത്തവരെയാണ് നാം
    തിരഞ്ഞെടുക്കുന്നത്
  • 6:47 - 6:49
    ഈ കമ്പനികളെ പൂട്ടാനുള്ള നട്ടെല്ല്.
  • 6:49 - 6:51
    ഫേസ്ബുക്ക് ഇ.യു.വിനോട് കള്ളം
    പറയുന്നു.
  • 6:51 - 6:54
    “വാട്ട്സാപ്പിനെ ഏറ്റെടുക്കുന്നതും ഞങ്ങളുടെ
    മുഖ്യ പ്ലാറ്റ് ഫോമും
  • 6:54 - 6:58
    സംബന്ധിച്ച വിവരങ്ങൾ നൽകുന്നത്
    അസാദ്ധ്യമാണ്.
  • 6:58 - 6:59
    ഇത് അംഗീകരിച്ചേയ്ക്കൂ.“
  • 6:59 - 7:03
    അവർ ലയനം അംഗീകരിക്കുന്നു -- അവസാനം പറയാൻ
    പോകുന്നു -- അവർക്കത് പിടി കിട്ടുന്നു.
  • 7:03 - 7:05
    ഇ.യു. പറയുന്നു, “എന്നോട് കളവ് പറഞ്ഞു
  • 7:05 - 7:08
    ഞങ്ങൾ നിങ്ങൾക്ക് 120 ബില്യൺ (sic) ഡോളർ
    പിഴയിടുന്നു,“
  • 7:08 - 7:13
    ഇത് ഏറ്റെടുക്കാൻ ചിലവഴിച്ച 1900 കോടി
    ഡോളറിന്റെ .6 ശതമാനമാണ്.
  • 7:13 - 7:15
    മാർക്ക് സക്കർബർഗിന് ഒരു പോളിസി
    എടുക്കാമെങ്കിൽ
  • 7:15 - 7:18
    ഏറ്റെടുക്കൽ .6 ശതമാനത്തിന്
    നടന്നുകിട്ടുമെന്ന ഇൻഷ്വറൻസ്,
  • 7:18 - 7:19
    അയാൾ അത് ചെയ്യില്ലേ?
  • 7:19 - 7:21
    കുത്തകവിരുദ്ധ പെരുമാറ്റം.
  • 7:22 - 7:24
    2500 കോടി ഡോളർ ഫൈൻ,
  • 7:24 - 7:27
    3000 കോടി ഡോളർ വരുമാനം,
  • 7:27 - 7:30
    ഗൂഗിളിന്റെ ആസ്തിപ്പട്ടികയിലെ പണത്തിന്റെ
    മൂന്ന് ശതമാനം.
  • 7:30 - 7:33
    നാം ഈ കമ്പനികളോട് പറയുന്നത്,
    “ചെയ്യാവുന്ന ബുദ്ധിപരമായ കാര്യം,
  • 7:34 - 7:36
    ഓഹരി ഉടമകൾ ആഗ്രഹിക്കുന്നത്,
  • 7:36 - 7:38
    കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുക
    എന്നതാണ്.“
  • 7:38 - 7:42
    നാം 25 സെന്റ് പാർക്കിംഗ് പിഴയാണ്
    ഈടാക്കുന്നത്
  • 7:42 - 7:45
    പാർക്കിങ് മീറ്ററിന്റെ ചിലവ് മണിക്കൂറിന്
    100 ഡോളറും.
  • 7:45 - 7:46
    കള്ളം പറയുകയാണ് ബുദ്ധി
  • 7:46 - 7:47
    ജോലികൾ നശിപ്പിക്കുക!
  • 7:48 - 7:51
    മേസീസിൽ രണ്ടു പേർ വേണ്ടയിടത്ത് ആമസോണിന്
    ഒരാൾ മതി.
  • 7:51 - 7:54
    അവർ ഈ വർഷം ബിസിനസ് 2000 കോടി ഡോളർ
    വർദ്ധിപ്പിച്ചാൽ, അത് ഉറപ്പായും നടക്കും,
  • 7:54 - 7:57
    53,000 ഖജാൻജി, ഗുമസ്ഥ ജോലികൾ
    നഷ്ടപ്പെടും
  • 7:57 - 7:58
    ഇത് അസാധാരണമായ ഒന്നല്ല;
  • 7:58 - 8:00
    ഇത് ചരിത്രത്തിൽ
    എന്നും നടന്നിരുന്നു.
  • 8:00 - 8:03
    ഇത്ര മികവുള്ള കമ്പനികളെ
    കണ്ടിട്ടില്ല എന്നേയുള്ളൂ
  • 8:03 - 8:05
    ഇത് ഒരു യാങ്കി സ്റ്റേഡിയം നിറയെ
    ജോലിക്കാരാണ്
  • 8:05 - 8:06
    മാദ്ധ്യമങ്ങൾ കൂടുതൽ മോശമാണ്.
  • 8:06 - 8:08
    ഫേസ്ബുക്കും ഗൂഗിളും തങ്ങളുടെ ബിസിനസ്
  • 8:08 - 8:11
    ഈ വർഷം 2200 കോടി ഡോളർ വളർത്തിയാൽ,
  • 8:11 - 8:14
    നമുക്ക് 150,000 സംവിധായകരുടെ
    ജോലി നഷ്ടപ്പെടും
  • 8:14 - 8:16
    ആസൂത്രകരുടെയും എഴുത്തുകാരുടെയും.
  • 8:16 - 8:19
    അല്ലെങ്കിൽ നമുക്ക് രണ്ടര യാങ്കി
    സ്റ്റേഡിയങ്ങൾ നിറയ്ക്കാം
  • 8:19 - 8:22
    എന്നിട്ട് പറയാം, “നിങ്ങളുടെ ജോലി
    നഷ്ടപ്പെട്ടു, ആമസോൺ കാരണം.“
  • 8:22 - 8:25
    നമുക്ക് ഭൂരിഭാഗം വാർത്തയും സാമൂഹ്യ
    മാദ്ധ്യമങ്ങളിൽ നിന്ന് കിട്ടുന്നു,
  • 8:25 - 8:30
    സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് നമുക്ക്
    ലഭിക്കുന്ന വാർത്തയിൽ ഭൂരിഭാഗവും ...
  • 8:30 - 8:31
    കള്ള വാർത്തകളാണ്.
  • 8:31 - 8:33
    (ചിരി)
  • 8:33 - 8:36
    ക്ലാസിൽ രാഷ്ട്രീയം, അസഭ്യവാക്കുകൾ, മതം
  • 8:36 - 8:38
    എന്നിവ പറയാൻ എനിക്ക് അനുവാദമില്ല,
  • 8:38 - 8:40
    അതിനാൽ എനിക്ക് തീർച്ചയായും “സക്കർബർഗ്
  • 8:41 - 8:44
    പൂട്ടിന്റെ കൊടിച്ചിപ്പട്ടി
    ആയി“ എന്ന് പറയാനാവില്ല.
  • 8:44 - 8:46
    തീർച്ചയായും എനിക്കത് സാധിക്കില്ല.
  • 8:46 - 8:47
    (ചിരി)
  • 8:47 - 8:49
    അവരുടെ പ്രതിരോധം:
  • 8:49 - 8:52
    “ഫേസ്ബുക്ക് ഒരു മാദ്ധ്യമ കമ്പനിയല്ല:
    അതൊരു സാങ്കേതികവിദ്യ കമ്പനിയാണ്.“
  • 8:52 - 8:54
    നിങ്ങൾ മൗലിക സൃഷ്ടി നടത്തുന്നു,
  • 8:54 - 8:57
    നിങ്ങൾ കായിക ലീഗുകളിൽ നിന്ന്
    സംപ്രേക്ഷണാധികാരം വാങ്ങുന്നു.
  • 8:57 - 9:00
    നിങ്ങൾ അതിൽ പരസ്യം നൽകുന്നു --
    നിങ്ങൾ ഒരു മാദ്ധ്യമ കമ്പനിയായി
  • 9:00 - 9:01
    കഴിഞ്ഞ ദിവസം,
  • 9:01 - 9:06
    ഷെറിൽ സാൻഡ്ബർ ഈ കള്ളം ആവർത്തിച്ചു,
    “ഞങ്ങൾ ഒരു മീഡിയ കമ്പനിയല്ല.“
  • 9:06 - 9:09
    ഫേസ്ബുക്ക് പ്രസിദ്ധരുടെ കണക്കിലുള്ള
    ലാഭവും, ഒരു മാദ്ധ്യമ കമ്പനിയെന്ന
  • 9:09 - 9:12
    നിലയ്ക്കുള്ള സ്വാധീനശക്തിയും
    സ്വീകരിക്കുന്നു.
  • 9:12 - 9:15
    പക്ഷേ ഒരു മാദ്ധ്യമ കമ്പനിയുടെ ചുമതലകളോട്
  • 9:15 - 9:17
    അകന്ന് നിൽക്കുന്നു.
  • 9:17 - 9:19
    മക്ഡൊണാൾഡ്സ് സങ്കൽപ്പിക്കുക.
  • 9:19 - 9:22
    അവരുടെ 80 ശതമാനം ബീഫും തട്ടിപ്പാണെന്ന്
    നാം കാണുന്നു,
  • 9:22 - 9:23
    ഇത് മസ്തിഷ്കവീക്കം
    ഉണ്ടാക്കുന്നു.
  • 9:23 - 9:26
    നാം വളരെ തെറ്റായ തീരുമാനങ്ങളാണ്
    എടുക്കുന്നത്.
  • 9:26 - 9:29
    നാം പറയുന്നു. “മക്ഡൊണാൾഡ്സ്,
    ഞങ്ങൾക്ക് മതിയായി!“
  • 9:29 - 9:32
    അവർ പറയുന്നു. “അല്ലല്ല --
  • 9:32 - 9:33
    ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടൽ അല്ല,
  • 9:33 - 9:36
    ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് പ്ലാറ്റഫോം മാത്രമാണ്.“
  • 9:36 - 9:38
    (ചിരി)
  • 9:38 - 9:41
    ഈ കമ്പനികളും സിഇഒ മാരും ധരിക്കുന്നത്
  • 9:41 - 9:45
    നീല ജാക്കറ്റും അവർക്കുമേൽ തെളിയുന്നത്
    നിയോൺ നീല-പിങ്ക് മഴവില്ലുമാണ്
  • 9:45 - 9:48
    അവരുടെ പെരുമാറ്റത്തിൽ നിന്ന് എല്ലാ ദിവസവും
    ഒരു ജാലവിദ്യ തെളിയുന്നു,
  • 9:48 - 9:52
    ഡാർത്ത് വെയ്ഡറിനെയും ഐൻ റാൻഡിന്റെയും
    മാതിരി ഒന്ന്.
  • 9:52 - 9:56
    എന്തുകൊണ്ട്? പുരോഗമന ചിന്താഗതിക്കാർ
    നല്ലവരാണെങ്കിലും ദുർബലരായി കാണപ്പെടുന്നു.
  • 9:57 - 10:00
    ഷെറിൽ സാൻഡ്ബർഗ് തോക്കുപയോഗിക്കാനുള്ള
    അവകാശവും, ഭ്രൂണങ്ങളുടെ
  • 10:00 - 10:03
    അവകാശങ്ങളെയും സംബന്ധിച്ച് ഒരു
    പുസ്തകമെഴുതിയിരുന്നെങ്കിൽ
  • 10:03 - 10:06
    അവർ ആക്രമിക്കപ്പെടുമായിരുന്നോ?
  • 10:06 - 10:07
    ഇല്ല.
  • 10:07 - 10:09
    ഞാൻ അവരുടെ പുരോഗമന മൂല്യങ്ങളെ
    സംശയിക്കുകയല്ല.
  • 10:09 - 10:11
    പക്ഷേ ഇത് ഓഹരി മൂല്യമാണ്
    പിന്തുടരുന്നത്,
  • 10:11 - 10:13
    കാരണം, പുരോഗമനവാദികളെ
    ദുർബലരായി കാണുന്നതാണ്
  • 10:13 - 10:16
    അവർ വളരെ നല്ലവരാണ് --
    മൈക്രോസോഫ്റ്റ് ഓർമയില്ലേ?
  • 10:16 - 10:17
    അവർ നല്ലവരായി തോന്നിയിരുന്നില്ല
  • 10:17 - 10:22
    നിയന്ത്രണാധികാരമുള്ളവർ ഇന്നത്തേക്കാൾ
    വളരെ മുന്നേ ഇടപെടുകയും ചെയ്തിരുന്നു,
  • 10:22 - 10:25
    അവർ ഇന്നത്തെ നല്ല മനുഷ്യരുടെ കാര്യത്തിൽ
    ഇടപെടുകയേയില്ല.
  • 10:25 - 10:27
    ഞാനിന്ന് രാത്രി വിമാനത്തിൽ കയറുകയാണ്
  • 10:27 - 10:30
    റോയ് എന്ന സെക്യൂരിറ്റിക്കാരൻ
    എന്നെ ലൈഗികമായി പീഡിപ്പിക്കും
  • 10:30 - 10:33
    ഞാൻ വീട്ടിൽ പോകുമ്പോൾ മദ്യപിച്ചാണ്
    വണ്ടിയോടിക്കുന്നതെന്ന്
  • 10:33 - 10:36
    സംശയമുണ്ടെങ്കിൽ അവർക്ക് എന്റെ
    രക്തമെടുക്കാം.
  • 10:37 - 10:40
    പക്ഷേ ഒരു ഐഫോണിൽ കടന്ന് കയറാൻ പാടില്ല --
  • 10:40 - 10:41
    അത് വിശുദ്ധമാണ്.
  • 10:41 - 10:43
    അതാണ് നമ്മുടെ പുതിയ കുരിശ്.
  • 10:43 - 10:44
    ഐഫോൺ X എന്നതല്ല യോജ്യമായ പേര്.
  • 10:44 - 10:46
    ഐഫോൺ കുരിശ് എന്നാണ് അതിനെ വിളിക്കേണ്ടത്.
  • 10:46 - 10:48
    നമുക്ക് നമ്മുടെ മതമുണ്ട്; അത് ആപ്പിളാണ്.
  • 10:48 - 10:50
    സ്റ്റീവ് ജോബ്സാണ് നമ്മുടെ യേശുദേവൻ,
  • 10:50 - 10:53
    ഇത് നമ്മുടെ ശരീരം വീട് എന്നിവയേക്കാൾ
    വിശുദ്ധമാണെന്ന് നാം കരുതുന്നു.
  • 10:54 - 10:55
    നമ്മുടെ കമ്പ്യൂട്ടറിനേക്കാൾ
  • 10:55 - 10:57
    നാം നിയന്ത്രണം പൂർണ്ണമായി ഉപേക്ഷിച്ചു.
  • 10:57 - 11:01
    നവീകരണത്തെയും യൗവ്വനത്തെയും
    വിഗ്രഹാരാധന നടത്തുന്നതിലൂടെ.
  • 11:01 - 11:04
    വ്യക്തിത്വമെന്ന അൾത്താരയിലെ ആരാധന
    നാം നിറുത്തി
  • 11:04 - 11:05
    ദയയെ ആരാധിക്കുന്നത്,
  • 11:05 - 11:08
    നവീകരണവും ഓഹരിമൂല്യ
    സൃഷ്ടിയും നാം ആരാധിക്കുന്നു.
  • 11:08 - 11:11
    ആമസോൺ വിപണിയിൽ അത്രത്തോളം ശക്തി
    നേടിക്കഴിഞ്ഞു, അവർക്ക്
  • 11:11 - 11:13
    ജെഡായ് മാനസിക തന്ത്രങ്ങൾ പയറ്റാം
  • 11:13 - 11:16
    മറ്റ് വ്യവസായങ്ങളെ വെറുമൊരു നോട്ടം കൊണ്ട്
    നശിപ്പിക്കാൻ തുടങ്ങാം
  • 11:16 - 11:19
    നൈക്കി ആമസോണിൽ വിതരമാരംഭിച്ചു
    എന്ന പ്രസ്താവന ഓഹരി ഉയർത്തുന്നു.
  • 11:19 - 11:21
    മറ്റെല്ലാ പാദുക ഓഹരികളും ഇടിയുന്നു.
  • 11:21 - 11:24
    ആമസോനിന്റെ ഓഹരി ഉയരുമ്പോൾ മറ്റ്
    ചില്ലറവിൽപ്പന ഓഹരികൾ ഇടിയുന്നു.
  • 11:24 - 11:27
    ആമസോണിന് നല്ലതെന്തോ അത് മറ്റുള്ളവർക്ക്
    നല്ലതല്ല എന്ന് അവർ ഊഹിക്കുന്നു.
  • 11:27 - 11:32
    ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുത്തപ്പോൾ അവർ
    സാൽമണിന്റെ വില 33 ശതമാനം വെട്ടിക്കുറച്ചു.
  • 11:32 - 11:35
    ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുക്കുന്ന
    അറിയിപ്പ് ഇടപാട് തീർപ്പാക്കൽ
  • 11:35 - 11:36
    എന്നിവയ്ക്കിടയിൽ,
  • 11:36 - 11:38
    ക്രോഗർ എന്ന പലചരക്ക് വിൽപ്പനക്കമ്പനിയുടെ
  • 11:38 - 11:40
    ഓഹരിവില മൂന്നിലൊന്ന് കുറഞ്ഞു,
  • 11:40 - 11:47
    ക്രോഗറിന്റെ പതിനൊന്നിലൊന്ന് വലിപ്പമുള്ള
    പലചരക്ക് കമ്പനി ആമസോൺ ഏറ്റെടുത്തതുകാരണം!
  • 11:47 - 11:48
    എനിക്ക് നല്ല ഭാഗ്യമുണ്ട്
  • 11:48 - 11:52
    ആമസോൺ ഹോൾ ഫുഡ്സ് ഏറ്റെടുക്കുമെന്ന് ഞാൻ
    പ്രവചിച്ചിരുന്നു
  • 11:52 - 11:53
    ഇത് നടന്നതിന് ഒരാഴ്ച മുന്നേ
  • 11:53 - 11:56
    ഞാൻ വമ്പ് പറയുകയാണ്: ഞാൻ
    മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
  • 11:56 - 11:58
    അവരുടെ ചരിത്രത്തിലെ വലിയ
    ഏറ്റെടുക്കലായിരുന്നു ഇത്
  • 11:58 - 12:01
    100 കോടി ഡോളറിൽ കൂടിയ
    ഏറ്റെടുക്കൽ നടത്തിയിട്ടില്ല
  • 12:01 - 12:03
    ആൾക്കാർ ചോദിച്ചു, “നിങ്ങളിതെങ്ങനെ
    അറിഞ്ഞു?“
  • 12:03 - 12:06
    ഞാൻ ഈ വിശിഷ്ട സദസ്സിന് മുന്നിൽ
    ആ രഹസ്യം വെളിപ്പെടുത്തുകയാണ്.
  • 12:06 - 12:07
    ഞാനിതെങ്ങനെ അറിഞ്ഞു?
  • 12:07 - 12:09
    ഞാനെങ്ങനെ അറിഞ്ഞു എന്ന് പറയാൻ പോവുകയാണ്.
  • 12:09 - 12:12
    ഞാൻ ദിവസം മുഴുവൻ അലക്സയോട്
    കുരച്ചുകൊണ്ടിരിക്കും
  • 12:12 - 12:14
    എന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിക്കും.
  • 12:14 - 12:17
    (SG) അലക്സ, പാല് വാങ്ങൂ.
  • 12:17 - 12:20
    (അലക്സ) എനിക്ക് പാല് കണ്ടെത്താൻ
    സാധിച്ചില്ല.
  • 12:20 - 12:22
    അതിനാൽ പാല്
    ഷോപ്പിങ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട്.
  • 12:22 - 12:24
    (SG) എന്നിട്ട് ഞാൻ ചോദിച്ചു
  • 12:24 - 12:27
    (SG) അലക്സ, ഓർഗാനിക് ഭക്ഷണം വാങ്ങൂ.
  • 12:27 - 12:29
    (അലക്സ) തിരഞ്ഞപ്പോൾ
    കിട്ടിയ മികച്ച ഫലം
  • 12:29 - 12:32
    പ്ലം ഓർഗാനിക് ബേബി ഫുഡ്, പഴം, മത്തങ്ങ
  • 12:32 - 12:34
    നാല് ഔൺസ് വീതമുള്ള 12 പായ്ക്ക്.
  • 12:34 - 12:36
    മൊത്തം 15 ഡോളറായി.
  • 12:36 - 12:38
    വാങ്ങണമെന്നുണ്ടോ?
  • 12:38 - 12:40
    SG: എന്റെ പ്രായത്തിൽ നടക്കാറുള്ളതുപോലെ
  • 12:40 - 12:41
    എനിക്ക് ആശയക്കുഴപ്പമായി
  • 12:41 - 12:44
    (SG), അലക്സ, സംസ്കരിക്കാത്ത ഭക്ഷണം
    വാങ്ങൂ.
  • 12:44 - 12:48
    (അലക്സ) ഞാൻ ഹോൾ ഫുഡ്സ് ഇൻകോർപറേറ്റഡിന്റെ
    വിൽപ്പനയ്ക്കുള്ള ഓഹരികൾ
  • 12:48 - 12:49
    ഒരു ഷെയറിന് 42 ഡോളർ വിലയ്ക്ക് വാങ്ങി.
  • 12:49 - 12:53
    13700 കോടി ഡോളർ താങ്ങളുടെ അമേരിക്കൻ
    എക്സ്പ്രസ് കാർഡിൽ ചാർജ്ജ് ചെയ്തിട്ടുണ്ട്.
  • 12:53 - 12:55
    (ചിരി)
  • 12:56 - 12:57
    SG: അത് ഇതിലും തമാശയാണെന്ന് കരുതി
  • 12:58 - 12:59
    (ചിരി)
  • 12:59 - 13:01
    ഈ കമ്പനികൾക്ക് നാം വ്യക്തിത്വം
  • 13:01 - 13:04
    നൽകുന്നു, ആരെങ്കിലും ചെയ്യുന്ന ചെറിയ
    കാര്യങ്ങൾക്ക് നിങ്ങൾക്ക് ജീവിതത്തിൽ
  • 13:04 - 13:06
    ബന്ധങ്ങളിൽ, കോപം വരുന്നുവെങ്കിൽ
  • 13:06 - 13:07
    സ്വയം ചോദിക്കേണ്ടതുണ്ട്,
  • 13:07 - 13:10
    “നടക്കുന്നതെന്ത്? നാം
    സാങ്കേതികവിദ്യയിൽ നിരാശരാകുന്നതെന്ത്?“
  • 13:10 - 13:13
    ഒരു ശതമാനം
  • 13:13 - 13:14
    ഷെയർ ഹോൾഡർ മൂല്യവും
  • 13:14 - 13:17
    99 ശതമാനം മനുഷ്യരുടെ ഉന്നമനവുമെന്ന
    ലക്ഷ്യമുണ്ടായിരുന്ന
  • 13:17 - 13:18
    സാങ്കേതികവിദ്യ.
  • 13:18 - 13:19
    നേരേ തിരിഞ്ഞുവെന്നാണ്
  • 13:19 - 13:23
    ഇപ്പോൾ നാം പൂർണ്ണമായും മനുഷ്യരാശിയെ മറന്ന്
    ഓഹരിമൂല്യത്തിന് പിറകെയാണ്.
  • 13:23 - 13:26
    മാൻഹാട്ടൻ പദ്ധതിക്കായി ഒരുലക്ഷം ആൾക്കാർ
    ഒന്നിച്ചു.
  • 13:26 - 13:27
    അവർ ലോകത്തെ രക്ഷിച്ചു.
  • 13:27 - 13:29
    സാങ്കേതികവിദ്യ രക്ഷിച്ചു
  • 13:29 - 13:32
    എന്റെ അമ്മ യുദ്ധാരംഭത്തിൽ ലണ്ടനിലെ
    ഒരു നാലുവയസ്സുകാരി ജൂതയായിരുന്നു
  • 13:32 - 13:36
    അണുവിനെ വിഭജിക്കാനുള്ള
    മത്സരത്തിൽ നാം പരാജയപ്പെട്ടിരുന്നെങ്കിൽ
  • 13:36 - 13:37
    അവർ ജീവിക്കുമായിരുന്നോ?
  • 13:37 - 13:38
    സാദ്ധ്യത കുറവാണ്.
  • 13:39 - 13:40
    ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞ്
  • 13:40 - 13:45
    മനുഷ്യചരിത്രത്തിൽ ഒരുപക്ഷേ ഏറ്റവും ഹൃദയ
    ഹാരിയായ നേട്ടത്തിന്റെ ഭാഗമായി നാം മനുഷ്യനെ
  • 13:45 - 13:46
    ചന്ദ്രനിലെത്തിച്ചു.
  • 13:46 - 13:49
    കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ
    നിന്നുള്ള 430,000 പേർ ഇതിന് ഒന്നിച്ചു
  • 13:49 - 13:51
    വളരെ അടിസ്ഥാന സാങ്കേതികവിദ്യ കൊണ്ട്
  • 13:51 - 13:53
    മനുഷ്യൻ ചന്ദ്രനിലെത്തി.
  • 13:53 - 13:56
    ഇപ്പോൾ നമുക്ക് 700,000 മികച്ച വ്യക്തികൾ
  • 13:56 - 14:00
    ഇവർ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള
    ഏറ്റവും ബുദ്ധിശാലികളാണ്.
  • 14:00 - 14:04
    പണ്ട് കല്ലും കവണയുമായിരുന്നെങ്കിൽ ഇവർ
    ലേസറാണ് ഉപയോഗിക്കുന്നത്,
  • 14:04 - 14:05
    പീച്ചാം കുഴലല്ല.
  • 14:05 - 14:07
    അവർക്ക് ഇന്ത്യയുടെ ജിഡിപി ആണ്
    ലഭ്യമായത്.
  • 14:07 - 14:10
    ഈ കമ്പനികൾ കഴിഞ്ഞ 10 വർഷമായി പഠിച്ച ശേഷം,
  • 14:10 - 14:12
    എനിക്ക് ഇവരുടെ ലക്ഷ്യം അറിയാം.
  • 14:12 - 14:14
    ഇത് ലോകത്തിലെ വിവരങ്ങൾ ഏകോപിപ്പിക്കുക
    എന്നതാണോ?
  • 14:14 - 14:16
    ഇത് നമ്മെ ബന്ധിപ്പിക്കുകയാണോ?
  • 14:16 - 14:19
    ഇത് മനുഷ്യർ തമ്മിൽ കൂടുതൽ സഹകരണം
    സൃഷ്ടിക്കുകയാണോ?
  • 14:19 - 14:20
    അല്ല.
  • 14:20 - 14:22
    അവർ ഇത് ഒരുമിച്ച് കൂട്ടിയിരിക്കുന്നത്--
  • 14:22 - 14:26
    ബുദ്ധിയുടെയും സൃഷ്ടിപരതയുടെയും ഏറ്റവും
    മികച്ച കൂട്ടം -- എന്തിനാണെന്നെനിക്കറിയാം.
  • 14:26 - 14:28
    അവരുടെ ഒരേയൊരു ലക്ഷ്യം:
  • 14:28 - 14:30
    മറ്റൊരു നിസാൻ വിൽക്കുക എന്നതാണ്.
  • 14:30 - 14:34
    ഞാൻ സ്കോട്ട് ഗാലോവേ. NYU ൽ
    പഠിപ്പിക്കുന്നു. നിങ്ങളുടെ സമയത്തിന് നന്ദി
  • 14:34 - 14:39
    (കയ്യടി)
  • 14:43 - 14:44
    ക്രിസ് ആൻഡേഴ്സൺ: ആസൂത്രണമില്ല
  • 14:44 - 14:47
    പക്ഷേ ചില ചോദ്യങ്ങൾ നിങ്ങൾ എന്നിൽ
    ഉണർത്തി, സ്കോട്ട്.
  • 14:47 - 14:48
    (ചിരി)
  • 14:48 - 14:51
    അതൊരു ഗംഭീരമായ തൊള്ളയിടലായിരുന്നു.
  • 14:51 - 14:52
    SG: ലെറ്റർമാൻ ഷോ പോലെയാരിരിക്കുമോ ഇത്?
  • 14:52 - 14:55
    നല്ലതെന്തെങ്കിലും ചെയ്താൽ അയാൾ
    ആ കസേരയിലേക്ക് ക്ഷണിക്കും?
  • 14:55 - 14:59
    CA: അല്ലല്ല, നാം വിഷയത്തിന്റെ
    ഹൃദയത്തിലേയ്ക്കാണ് പോകുന്നത്.
  • 14:59 - 15:05
    സിലിക്കൺ വാലിയെ വർഷങ്ങളോളം
    ആരാധിച്ചശേഷം, കാറ്റ് മാറി വീശുന്നു
  • 15:05 - 15:07
    എന്നകാര്യം എല്ലാവർക്കും അറിവുള്ളതാണ്
  • 15:07 - 15:08
    വളരെ വലിയ തോതിൽ.
  • 15:08 - 15:12
    ചിലർക്ക് തോന്നുന്നുണ്ടാവും താങ്കൾ
    ഭാരത്തിന്മേൽ ഭാരം കയറ്റുകയാണെന്ന്,
  • 15:12 - 15:15
    നന്നായി ചവിട്ട് വാങ്ങിയ കുട്ടികളെ താങ്കൾ
    വീണ്ടും ചവിട്ടുകയാണെന്ന്.
  • 15:15 - 15:17
    നിങ്ങൾക്ക് അവരോട് എന്തെങ്കിലും തന്മയീഭാവം
    തോന്നുന്നുണ്ടോ?
  • 15:17 - 15:19
    SG: ഒട്ടുമില്ല.
  • 15:19 - 15:21
    നോക്കൂ, ഇതാണ് വിഷയം:
  • 15:22 - 15:23
    ഇത് അവരുടെ കുറ്റമല്ല, നമ്മുടെതാണ്.
  • 15:24 - 15:26
    അവർ ലാഭേച്ഛയുള്ള കമ്പനികളാണ്.
  • 15:26 - 15:28
    നമ്മുടെ ജീവന്റെ സ്ഥിതിയെന്ത് എന്നത്
    അവരുടെ വിഷയമല്ല
  • 15:28 - 15:31
    നമുക്ക് പ്രായമാകുമ്പോൾ അവർ നമ്മെ
    സംരക്ഷിക്കാൻ വരില്ല.
  • 15:31 - 15:35
    നാം ഓഹരിവിലയ്ക്ക് മറ്റെന്തിനേക്കാളും
    പ്രാധാന്യം നൽകുന്ന ഒരു സമൂഹം നിർമിച്ചു.
  • 15:35 - 15:37
    അവർ എന്താണോ ചെയ്യേണ്ടത് അത്
    മാത്രമാണ് ചെയ്യുന്നത്.
  • 15:37 - 15:38
    പക്ഷേ തിരഞ്ഞെടുപ്പിൽ നാം
  • 15:38 - 15:41
    കൊണ്ടുവരുന്നവരെക്കൊണ്ട് സമ്മർദ്ദം ചെലുത്തി
  • 15:41 - 15:42
    ഇവർ നേരിടേണ്ട മേൽനോട്ടം മറ്റുള്ളവർ
  • 15:42 - 15:44
    നേരിടുന്നത് തന്നെയാണ് എന്ന് ഉറപ്പ്
    വരുത്തണം.
  • 15:44 - 15:46
    CA: മറ്റൊരു കാഴ്ച്ചപ്പാടുണ്ട്
  • 15:46 - 15:50
    വസ്തുതകളുമായി ഏകദേശം ഒരുപോലെ ഒത്തുപോകുന്നു
    എന്ന് വാദിക്കാവുന്നത്,
  • 15:50 - 15:57
    നേതൃത്വത്തിലുള്ളവർക്ക് നല്ല
    ലക്ഷ്യങ്ങളാണുള്ളത് എന്നതും --
  • 15:57 - 15:58
    എല്ലാവരുമെന്ന് ഞാൻ പറയില്ല --
  • 15:58 - 16:00
    പല ജോലിക്കാർക്കും.
  • 16:00 - 16:03
    നമുക്കെല്ലാം ഈ കമ്പനികളിൽ ജോലി
    ചെയ്യുന്നവരെ അറിയാം,
  • 16:03 - 16:07
    അവർ വളരെ വിശ്വസനീയമായ രീതിയിലാണ് പറയുന്നത്
    അവരുടെ ലക്ഷ്യം എന്തൊക്കെയാണെന്ന്
  • 16:07 - 16:10
    അതായത് ഈ കാഴ്ചപ്പാടിൽ ഇവിടെ
  • 16:10 - 16:12
    പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാണ്
    ഉണ്ടായത്,
  • 16:12 - 16:14
    നാം നിർമിക്കുന്ന സാങ്കേതികവിദ്യ,
  • 16:14 - 16:19
    ആൽഗോരിതങ്ങൾ, ഉദാഹരണത്തിന് നാം ഇന്റർനെറ്റ്
    വ്യക്തിപരമാക്കൻ ശ്രമിക്കുകയാണ്
  • 16:19 - 16:25
    എ. ഇത് ഫിൽട്ടർ ബബിളുകൾ പോലെ ചില വിചിത്ര
    ഫലങ്ങൾക്ക് കാരണമാകുന്നു
  • 16:25 - 16:27
    ഇത് നാം പ്രതീക്ഷിച്ചിരുന്നതല്ല;
  • 16:27 - 16:30
    ബി. ഇത് നമ്മെ വിചിത്രമായ ചിലതിനോട്
    പ്രതിരോധമില്ലാതെയാക്കുന്നു
  • 16:30 - 16:33
    റഷ്യൻ ഹാക്കർമാർ അക്കൗണ്ടുകൾ തുടങ്ങുക
  • 16:33 - 16:35
    നാം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്യുക.
  • 16:35 - 16:40
    ഇത്യാദി പ്രതീക്ഷിക്കാത്ത ഫലങ്ങൾ
    ഒരു സാദ്ധ്യതയല്ലേ?
  • 16:40 - 16:41
    SG: എനിക്ക് തോന്നുന്നില്ല
  • 16:41 - 16:42
    കണക്കനുസരിച്ച് എനിക്കുറപ്പുണ്ട്
  • 16:43 - 16:45
    അവർ ഒരുലക്ഷത്തിനു മേൽ ആൾക്കാരുള്ള മറ്റൊരു
    സംഘടനയേക്കാളും
  • 16:45 - 16:47
    വലുതോ ചെറുതോ അല്ല എന്ന്.
  • 16:47 - 16:49
    അവർ നല്ലവരല്ല എന്ന് കരുതുന്നില്ല.
  • 16:49 - 16:50
    സത്യത്തിൽ ഞാൻ വാദിക്കുന്നത്
  • 16:50 - 16:53
    നേതൃത്വത്തിൽ സാമൂഹ്യബോധമുള്ള നല്ലവരായ
    ധാരാളം പേരുണ്ടെന്നാണ്
  • 16:53 - 16:54
    പക്ഷേ വിഷയം ഇതാണ്:
  • 16:54 - 16:59
    ഒരു വിപണിയിലെ 90% ഷെയർ പോയിന്റുകളും നിങ്ങൾ
    നിയന്ത്രിക്കുമ്പോൾ,
  • 16:59 - 17:02
    അത് ഏതൊരു രാജ്യത്തിന്റെയും
    മൊത്തം പരസ്യവിപണിയേക്കാൾ വലുതാണ്,
  • 17:02 - 17:06
    നിങ്ങൾക്ക് പ്രതിഫലം കിട്ടുകയും നിങ്ങൾ
    സാമ്പത്തിക സുരക്ഷ ലക്ഷ്യമിടുകയുമാണ്
  • 17:06 - 17:08
    നിങ്ങൾക്കും ജീവനക്കാരുടെ
    കുടുംബങ്ങൾക്കും,
  • 17:08 - 17:09
    വിപണിയിലെ പ്രാതിനിധ്യം കൂട്ടാൻ
  • 17:09 - 17:12
    നിങ്ങൾക്ക് ലഭ്യമായ എല്ലാ ശക്തികളും
    ഉപയോഗിക്കാതെ പറ്റില്ല.
  • 17:13 - 17:14
    അതാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം,
  • 17:14 - 17:17
    ചരിത്രത്തിൽ മുഴുവനായി നമുക്ക്
    കാണാവുന്നതാണ്
  • 17:17 - 17:18
    അധികാരം ദുഷിപ്പിക്കും.
  • 17:18 - 17:20
    അവർ മോശം മനുഷ്യരല്ല;
  • 17:20 - 17:22
    നാം അവരെ കെട്ടഴിച്ചുവിട്ടു എന്നുമാത്രം.
  • 17:22 - 17:26
    CA: പറഞ്ഞത് കൂടിപ്പോയിട്ടുണ്ടോ?
  • 17:26 - 17:29
    എനിക്ക് കുറച്ചെങ്കിലും അറിയാം --
  • 17:29 - 17:31
    ലാറി പേജ്, ഉദാഹരണം, ജെഫ് ബെസോസ് --
  • 17:31 - 17:33
    അവർ ഉണരുമ്പോൾ ഇതാണ് ചിന്തിക്കുന്നതെന്ന്
    ഞാൻ കരുതുന്നില്ല,
  • 17:33 - 17:35
    “എനിക്കൊരു നിസാൻ വിൽക്കണം.“ എന്ന്
  • 17:35 - 17:37
    ചിന്ത അതാണെന്ന് തോന്നുന്നില്ല.
  • 17:37 - 17:42
    എനിക്ക് തോന്നുന്നത് അവർ നല്ല എന്തോ
    സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, ഒരുപക്ഷേ,
  • 17:42 - 17:44
    ചിന്തിക്കുന്ന അവസരങ്ങളിൽ,
  • 17:44 - 17:48
    നടന്ന ചില കാര്യങ്ങളെപ്പറ്റി നമ്മളോളം തന്നെ
    ഞെട്ടുന്നുണ്ട് എന്നുമാണ്.
  • 17:48 - 17:52
    ഇത് പറയുന്നതിന് മറ്റൊരു രീതിയുണ്ടോ?
  • 17:52 - 17:57
    നിങ്ങളുടെ മാതൃക പരസ്യമാണെങ്കിൽ,
  • 17:58 - 18:02
    അവിടെ നിങ്ങൾ നേരിടേണ്ട ചില അപകടങ്ങളുണ്ട്
    എന്ന്?
  • 18:03 - 18:07
    SG: വളരെ ബുദ്ധിമുട്ടാണ് നാം
    നിഷ്കർഷിക്കുന്ന പോലെ ഒരു സംഘടന ഉണ്ടാക്കി
  • 18:07 - 18:09
    എന്തിലുമുപരി ഓഹരി മൂല്യവർദ്ധന
    ലക്ഷ്യമിടുമ്പോൾ.
  • 18:10 - 18:11
    അവർ ലാഭേച്ഛയില്ലാത്തവരല്ല.
  • 18:11 - 18:14
    ആളുകൾ അവിടെ ജോലി ചെയ്യാൻ പോകുന്നത്
    അവർക്ക് സാമ്പത്തിക സുരക്ഷ വേണ്ടതിനാലാണ്
  • 18:14 - 18:16
    അവർക്കും കുടുംബങ്ങൾക്കും,
  • 18:16 - 18:17
    ഇതാണ് ഏറ്റവും പ്രധാന കാരണം.
  • 18:17 - 18:20
    നിങ്ങൾ ഇത്രമാത്രം സാമ്പത്തിക ശക്തി
    നിയന്ത്രിക്കുന്ന ഒരു സ്ഥിതിയിൽ
  • 18:20 - 18:23
    കൈവശമുള്ള എല്ലാ ആയുധങ്ങളും നിങ്ങൾ
    ഉപയോഗിക്കും.
  • 18:23 - 18:24
    അവർ മോശമാണെന്ന് ഞാൻ
    കരുതുന്നില്ല.
  • 18:24 - 18:28
    പക്ഷേ ഗവണ്മെന്റിന്റെയും ഉപഭോക്താവ്
    എന്ന നിലയിലും നമ്മുടെ
  • 18:28 - 18:29
    ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലും
  • 18:29 - 18:31
    നമ്മുടെ ചുമതല പരിശോധന ഉറപ്പ്
    വരുത്തുന്നതിലാണ്
  • 18:32 - 18:34
    വിശാലമായ അനുമതികളാണ്
    നാം അവർക്ക് കൊടുത്തിരിക്കുന്നത്
  • 18:34 - 18:36
    അവർ അത്രമാത്രം നമ്മെ ആകർഷിച്ചതുകൊണ്ടാണിത്
  • 18:36 - 18:39
    CA: വാഗ്മിത്വത്തോടെ മനോഹരമായി
    പറഞ്ഞിരിക്കുന്നു.
  • 18:39 - 18:45
    മാർക്ക് സുക്കർബർഗ്, ജെഫ് ബെസോസ്, ലാറി
    പേജ്, ടിം കുക്ക്, നിങ്ങൾ കാണുന്നുണ്ടെങ്കിൽ
  • 18:45 - 18:48
    ഇവിടെ വന്ന് എതിർവാദങ്ങൾ ഉന്നയിക്കുവാൻ
    നിങ്ങൾക്ക് സ്വാഗതം.
  • 18:48 - 18:49
    സ്കോട്ട് വളരെ നന്ദി.
  • 18:49 - 18:50
    SG: വളരെ നന്ദി.
  • 18:50 - 18:53
    (കയ്യടി)
Title:
ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ എന്നിവ നമ്മുടെ വികാരങ്ങളെ കൗശലപൂർവ്വം സ്വാധീനിക്കുന്നതെങ്ങനെ
Speaker:
സ്കോട്ട് ഗാലോവേ
Description:

ആമസോൺ, ആപ്പിൾ, ഫേസ്‌ബുക്ക്, ഗൂഗിൾ എന്നിവയുടെ ആകെ വിപണി മൂല്യം ഇപ്പോൾ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് തുല്യമാണ്. നമ്മുടെ ജീവിതത്തിൽ ഈ കമ്പനികൾ ഇത്രയും പൂർണ്ണമായ രീതിയിൽ നുഴഞ്ഞ് കയറിയത് എങ്ങനെയാണ്? ഒരു അതിഗംഭീരമായ പ്രഭാഷണത്തിലൂടെ സ്കോട്ട് ഗാലോവേ ഇവരുടെ ഉന്നത സ്ഥാനത്തെയും പ്രചോദനത്തെയും സംബന്ധിച്ച ഉൾക്കാഴ്ച്ചകൾ നൽകുന്നു -- ഒരു സമൂഹം ഓഹരിമൂല്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുമ്പോൾ എന്ത് സംഭവിക്കും എന്നത് സംബന്ധിച്ചും. ഇതെത്തുടർന്ന് ടെഡ് ക്യൂറേറ്റർ ക്രിസ് ആൻഡേഴ്സണുമായി ഒരു സംഭാഷണവും. (ശ്രദ്ധിക്കുക: ഈ പ്രഭാഷണത്തിൽ അശ്ലീലഭാഷയുണ്ട്.)

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
19:05

Malayalam subtitles

Revisions