[ഈ പ്രഭാഷണത്തിൽ അശ്ളീലഭാഷയുണ്ട്. കാഴ്ച്ചക്കാർ ഔചിത്യം ഉപയോഗിക്കുക] ഇതിന്റെ പ്രത്യേകത എന്തെന്നാൽ എന്റെ കഴിഞ്ഞ 15 വർഷത്തെ 6,400 വിദ്യാർത്ഥികൾ കണ്ട ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. നൂറുകണക്കിന് കോടി ഡോളർ മൂല്യമുള്ള ഒരു സംഘടന നിങ്ങൾക്ക് കെട്ടിപ്പടുക്കണമെങ്കിൽ ഏത് ചോദനയും അവയവവുമാണ് ഉന്നമെന്ന കൃത്യമായ ആസൂത്രണമില്ലാതെ അത് സാധിക്കില്ല. നമ്മുടെ വംശത്തിന് ഒരു ഉത്കൃഷ്ട ജീവിയുടെ ആവശ്യമുണ്ട്. ഒരു വംശം എന്ന നിലയ്ക്ക് നമ്മുടെ മികവ് നമ്മുടെ മസ്തിഷ്കമാണ്. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കത്തക്ക സങ്കീർണ്ണമാണ് മസ്തിഷ്കം. നിർഭാഗ്യമെന്തെന്നാൽ അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്താനുള്ള കഴിവില്ല എന്നതാണ്. ഇത് ഒരു ഉത്കൃഷ്ടജീവിയുടെ ആവശ്യകത സൃഷ്ടിക്കുന്നു. ഉത്തരങ്ങൾക്കായി പ്രാർത്ഥിക്കാവുന്ന ഒന്ന്. എന്താണ് പ്രാർത്ഥന? ഈ പ്രപഞ്ചത്തിലേയ്ക്ക് ഒരു ചോദ്യം അയയ്ക്കുകയും ദൈവീകമായ ഏതോ ഇടപെടലിലൂടെ -- നടക്കുന്നതെന്തെന്ന് നാം മനസ്സിലാക്കേണ്ടതില്ല -- എല്ലാമറിയാവുന്ന ഒരു ഉത്കൃഷ്ട ജീവിയിൽ നിന്ന് നമുക്ക് അധികാരവും ശരിയായ ഉത്തരവും ലഭിക്കുക. “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ നിങ്ങൾക്ക് വസ്തുക്കളുടെ ലോകമുണ്ട്, ജോലികളുടെ ലോകമുണ്ട്, സുഹൃത്തുക്കളുടെ ലോകമുണ്ട്. നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ, കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, എല്ലാം ഉരുകിയില്ലാതാകുമല്ലോ? നിങ്ങളുടെ ലോകത്തിലെ സൂര്യനാണ് നിങ്ങളുടെ കുട്ടികൾ. “എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“ “തൊണ്ടകാറലിന്റെ ലക്ഷണങ്ങളും ചികിത്സയും“ എന്ന് ഗൂഗിളിന്റെ ചോദ്യപെട്ടിയിൽ. ഗൂഗിളിനോട് ചോദിക്കുന്ന ആറ് ചോദ്യങ്ങളിൽ ഒന്ന് ഇതിന് മുൻപ് ചോദിച്ചിട്ടേയില്ല മനുഷ്യചരിത്രത്തിൽ തന്നെ. ഏത് പുരോഹിതനോ, അദ്ധ്യാപകനോ, റാബിക്കോ, പണ്ഡിതനോ, മുതലാളിക്കോ ഉണ്ട് ഈ വിശ്വാസ്യത? ആ വ്യക്തിയോട് ചോദിച്ചിട്ടുള്ള ആറ് ചോദ്യങ്ങളിൽ ഒന്ന് ഇതുവരെ ചോദിച്ചിട്ടില്ല എന്നത്? ഗൂഗിളാണ് ആധുനിക മനുഷ്യന്റെ ദൈവം. ആ ചോദ്യപെട്ടിയിലിട്ട എന്തിനും മുകളിൽ സ്വന്തം പേരും ചിത്രവും സങ്കൽപ്പിക്കുക, നിങ്ങൾ മറ്റെന്തൊന്നിനേക്കാളും ഗൂഗിളിനെ വിശ്വസിക്കുന്നു എന്ന് വ്യക്തമാകും നിങ്ങളുടെ ചരിത്രത്തിൽ. (ചിരി) നമുക്ക് ശരീരത്തിൽ താഴേയ്ക്കിറങ്ങാം. (ചിരി) നമ്മെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമായ മറ്റൊരു കാര്യം സ്നേഹിക്കപ്പെടണം, സ്നേഹിക്കണം എന്നിവ നമ്മുടെ ആവശ്യങ്ങളാണ് എന്നതാണ്. പോഷകാഹാരക്കുറവുണ്ടെങ്കിലും ഒരുപാട് സ്നേഹം കിട്ടുന്ന കുട്ടികൾ കുറവ് സ്നേഹവും നല്ല പോഷകാഹാരവും കിട്ടുന്ന കുട്ടികളേക്കാൾ നന്നായി വളരുന്നു. എന്നാലും, നിങ്ങൾ ലോകത്തിൽ ഏറ്റവും വേഗം വളരുന്ന ജനവിഭാഗത്തിന്റെ -- നൂറ് വയസ്സ് കഴിഞ്ഞവരുടെ -- ഭാഗമാകും എന്നതിന് മൂന്ന് സൂചകങ്ങളാണുള്ളത്. എതിർ ക്രമത്തിൽ: ജനിതക ഘടകങ്ങൾക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന പ്രാധാന്യമില്ല, ശരീരം ശ്രദ്ധിക്കാതെ ഇങ്ങനെ കരുതാനാവില്ല “അങ്കിൾ ജോയ് 95 വരെ ജീവിച്ചല്ലോ, എന്റെ ആയുസ്സ് അത്രയുണ്ടാകും“ നിങ്ങൾ കരുതുന്ന പ്രാധാന്യമിതിനില്ല രണ്ടാമത്തേത് ജീവിതരീതിയാണ്. പുകവലിയും അമിതവണ്ണവും പാടില്ല, പരിശോധന നടത്തി-- കാൻസറുകളിൽ മൂന്നിൽ രണ്ടും കണ്ടെത്തി ഒഴിവാക്കുക ഹൃദയരോഗങ്ങളും. നിങ്ങൾ മൂന്നക്ക പ്രായം വരെ ജീവിക്കും എന്നതിന്റെ ഏറ്റവും നല്ല സൂചകം: നിങ്ങൾ എത്ര പേരെ സ്നേഹിക്കുന്നു? സംരക്ഷണമാണ് ഇവിടെ സുരക്ഷാ ക്യാമറ -- സൂക്ഷ്മത കുറഞ്ഞതെന്ന് വിളിക്കുന്ന തലച്ചോറിലെ സുരക്ഷാ ക്യാമറ -- മൂല്യവർദ്ധന ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. സ്നേഹിക്കപ്പെടുക എന്നത് കൂടാതെ സ്നേഹിക്കുക എന്ന നമ്മുടെ ആവശ്യത്തെ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നു. തന്മയീഭാവം സൃഷ്ടിക്കുന്ന ചിത്രങ്ങളിലൂടെ, ഇവ ബന്ധങ്ങൾക്ക് ത്വരകങ്ങളാകുന്നു അവ ഉറപ്പിക്കുന്നു ശരീരത്തിൽ നമുക്ക് കൂടുതൽ താഴേയ്ക്ക് പോകാം. നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്ന കുടലാണ് ആമസോൺ. കൂടുതൽ വേണം എന്ന ചോദന നമ്മുടെ ഉള്ളിൽ സ്ഥിരമായുണ്ട്. വളരെക്കുറവായാൽ പട്ടിണിയും പോഷകാഹാരക്കുറവുമാണ് ഫലം. നിങ്ങളുടെ അലമാരകളും വലിപ്പുകളും തുറക്കൂ, നിങ്ങൾക്ക് ആവശ്യമുള്ളതിന്റെ പത്തോ നൂറോ ഇരട്ടി നിങ്ങൾക്ക് സ്വന്തമാണ്. എന്തുകൊണ്ട്? വളരെക്കുറവായാലുള്ള ശിക്ഷ കൂടുതലായാലുള്ള ശിക്ഷയേക്കാൾ വലുതാണ് എന്നതുകൊണ്ട്. അതുകൊണ്ട് “കുറച്ച് പണത്തിന് കൂടുതൽ“ എന്ന ബിസിനസ് തന്ത്രം ഒരിക്കലും പഴകില്ല. ഇത് ചൈനയുടെ തന്ത്രമാണ്, ഇത് വാൾമാർട്ടിന്റെ തന്ത്രമാണ്, ഇപ്പോൾ ഇത് ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനിയുടെ തന്ത്രമാണ്, ആമസോൺ. കുറഞ്ഞ ചിലവിൽ കൂടുതൽ വയറ്റിലാക്കാം; ദഹിപ്പിച്ച് അത് നിങ്ങളുടെ പേശികളിലേയ്ക്കും അസ്ഥികളിലേയ്ക്കും അയയ്ക്കാം. കൂടുതൽ താഴേയ്ക്ക്, നാം ജീവിച്ചുപോകും എന്നറിഞ്ഞാൽ, അടിസ്ഥാന ചോദന, രണ്ടാമത്തെ ശക്തമായ ചോദനയിലേയ്ക്ക് നീങ്ങുക എന്നതാണ്, ശക്തവും, ബുദ്ധിയുള്ളതും, വേഗമുള്ളതുമായ വിത്ത് പരത്തുകയും തിരഞ്ഞെടുക്കുകയും ലോകത്തെമ്പാടും എത്തിയ്ക്കുകയും, അല്ലെങ്കിൽ ഏറ്റവും മികച്ച വിത്ത് തിരഞ്ഞെടുക്കുക. ഇതൊരു ഘടികാരമല്ല. ഇതിന് അഞ്ച് വർഷമായി ചാവി കൊടുത്തിട്ടില്ല. ഇത് പറയാൻ ഞാനൊരു വ്യർത്ഥ ശ്രമം നടത്തുകയാണ്, “ഞാനുമായി ഇണചേർന്നാൽ, നിങ്ങളുടെ കുട്ടികൾക്ക് അതിജീവന സാദ്ധ്യത സ്വാച്ച് വാച്ച് ഉള്ള ഒരാളെ അപേക്ഷിച്ച് കൂടുതലാണ്.“ (ചിരി) ബിസിനസിലെ തന്ത്രം യുക്തിയില്ലാത്ത അവയവങ്ങളെ ഉപയോഗിക്കുക എന്നതാണ്. “യുക്തിരഹിതം“ ഹാർവാഡ് ബിസിനസ് സ്കൂൾ ന്യൂ യോർക്ക് ബിസിനസ് സ്കൂൾ എന്നിവരുടേതാണ് ഉയർന്ന ലാഭത്തിനും ഓഹരിഉടമസ്ഥരുടെ മൂല്യം വർദ്ധിപ്പിക്കാനും. “നിങ്ങളുടെ കുട്ടികൾക്ക് ഹൈ-കലോറി പേസ്റ്റ്.“ വേണ്ടേ? തിരഞ്ഞെടുക്കുന്ന അമ്മയെ നിങ്ങൾ ഇഷ്ടപ്പെടുന്നു, എന്താണ് അത്തരം അമ്മമാർ Jif എടുക്കുന്നത്: കുട്ടികളോട് കൂടുതൽ സ്നേഹം രണ്ടാം ലോക മഹായുദ്ധശേഷം ഓഹരി വിലവർദ്ധനവിനുള്ള മഹത്തരമായ ആൽഗോരിതം ഗൂഗിളിന്റെ ആരംഭം വരെ ശരാശരി ഉൽപ്പന്നം ഹൃദയത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു നിങ്ങൾ ഒരു മെച്ചപ്പെട്ട അമ്മയോ വ്യക്തിയോ രാജ്യസ്നേഹിയോ ആകുന്നത് നിങ്ങൾ ഈ ശരാശരി സോപ്പിന് പകരം ഈ ശരാശരി സോപ്പ് വാങ്ങുമ്പോഴാണ്. ഇപ്പോഴുള്ള ഓഹരി മൂല്യത്തിനായുള്ള മികച്ച ആൽഗോരിതം സാങ്കേതികവിദ്യയല്ല ഫോർബ്സ് 400 നോക്കൂ. ഫിനാൻസും പിതൃസ്വത്തും മാറ്റി നിർത്തൂ, സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം: പ്രത്യുത്പാദനാവയവങ്ങളോട് സംവദിക്കുകയാണ്. ദ ലോഡേഴ്സ്: യൂറോപ്പിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ, LVMH. രണ്ടാമതും മൂന്നാമതും: H&M, Inditex. ഏറ്റവും യുക്തി രഹിതമായ അവയവത്തെ ലക്ഷ്യം വച്ചാലാണ് കൂടുതൽ ഓഹരി മൂല്യമുണ്ടാവുക അതിനാൽ ഈ നാല് കമ്പനികൾ -- ആപ്പിൾ, ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ -- നമ്മുടെ സ്വത്വത്തെ ഭാഗിക്കുന്നു. ദൈവം, സ്നേഹം, ഉപഭോഗം, രതി. ഈ കാര്യങ്ങളോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു എന്ന അനുപാതമാണ് നിങ്ങളുടെ സ്വത്വം, അവർ ഇത് ലാഭേച്ഛയുള്ള കമ്പനികളുടെ രൂപത്തിൽ പുനർ നിർമിച്ചിരിക്കുന്നു. ഗ്രേറ്റ് റിസഷന്റെ അവസാനം, ഈ കമ്പനികളുടെ വിപണി മൂല്യം നൈജറിന്റെ ജിഡിപിയ്ക്ക് തുല്യമായിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന് തുല്യമാണ്. ‘13, ‘14 വർഷങ്ങളിൽ ഇത് റഷ്യയെയും കാനഡയെയും മറികടന്നു. ലോകത്തിൽ ആകെ 5 രാജ്യങ്ങളുടെ ജിഡിപിയ്ക്കേ ഈ കമ്പനികളുടെ ആകെ വിപണി മൂല്യത്തിനേക്കാൾ കൂടുതൽ തുകയുള്ളൂ. പക്ഷേ എന്തോ സംഭവിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം ആൾക്കാർ ചർച്ച ചെയ്തിരുന്നത് ഏത് സി.ഇ.ഒ. ആണ് യേശുവിനെപ്പോലെ എന്നാണ് ആരാണ് പ്രസിഡന്റാകാൻ മത്സരിക്കുന്നത്? ഇന്ന് ഞാഞ്ഞൂലും ചീറ്റുന്നു. അവർ ചെയ്യുന്ന എന്തും നമ്മെ അസ്വസ്ഥരാക്കുന്നു. അവർ ടാക്സ് വെട്ടിയ്ക്കുന്നുണ്ടോ? ഗ്രേറ്റ് റിസഷന് ശേഷം വാൾമാർട്ട് 6400 കോടി ഡോളർ കോർപ്പറേറ്റ് ആദായ നികുതി നൽകി; ആമസോൺ 140 കോടി നൽകി. നമ്മുടെ അഗ്നിശമനസേന, സൈനികർ സാമൂഹ്യ സേവകർ എന്നിവർക്ക് എങ്ങനെ ശമ്പളം നൽകും? ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനികൾ അവരുടെ പങ്ക് നൽകിയില്ലെങ്കിൽ? വളരെ എളുപ്പമാണ്. അത്രയും വിജയിക്കാത്ത കമ്പനികൾ അവരുടെ ഓഹരിയേക്കാൾ കൂടുതൽ നൽകിയാൽ മതിയല്ലോ? അലക്സ, ഇതൊരു നല്ല കാര്യമാണോ? മറ്റൊരു വസ്തുത -- (ചിരി) മറ്റൊരു വസ്തുത കണക്കിലെടുക്കാതെയാണ് ഇത്. ആമസോൺ വാൾമാർട്ടിന്റെ വിപണിമൂല്യത്തിന് തുല്യമായ വർദ്ധന കഴിഞ്ഞ 19 മാസം കൊണ്ട് തങ്ങളുടെ വിപണി മൂല്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ആരുടെ പിഴവാണ്? ഇത് നമ്മുടെ പിഴവാണ്. നട്ടെല്ലില്ലാത്തവരെയാണ് നാം തിരഞ്ഞെടുക്കുന്നത് ഈ കമ്പനികളെ പൂട്ടാനുള്ള നട്ടെല്ല്. ഫേസ്ബുക്ക് ഇ.യു.വിനോട് കള്ളം പറയുന്നു. “വാട്ട്സാപ്പിനെ ഏറ്റെടുക്കുന്നതും ഞങ്ങളുടെ മുഖ്യ പ്ലാറ്റ് ഫോമും സംബന്ധിച്ച വിവരങ്ങൾ നൽകുന്നത് അസാദ്ധ്യമാണ്. ഇത് അംഗീകരിച്ചേയ്ക്കൂ.“ അവർ ലയനം അംഗീകരിക്കുന്നു -- അവസാനം പറയാൻ പോകുന്നു -- അവർക്കത് പിടി കിട്ടുന്നു. ഇ.യു. പറയുന്നു, “എന്നോട് കളവ് പറഞ്ഞു ഞങ്ങൾ നിങ്ങൾക്ക് 120 ബില്യൺ (sic) ഡോളർ പിഴയിടുന്നു,“ ഇത് ഏറ്റെടുക്കാൻ ചിലവഴിച്ച 1900 കോടി ഡോളറിന്റെ .6 ശതമാനമാണ്. മാർക്ക് സക്കർബർഗിന് ഒരു പോളിസി എടുക്കാമെങ്കിൽ ഏറ്റെടുക്കൽ .6 ശതമാനത്തിന് നടന്നുകിട്ടുമെന്ന ഇൻഷ്വറൻസ്, അയാൾ അത് ചെയ്യില്ലേ? കുത്തകവിരുദ്ധ പെരുമാറ്റം. 2500 കോടി ഡോളർ ഫൈൻ, 3000 കോടി ഡോളർ വരുമാനം, ഗൂഗിളിന്റെ ആസ്തിപ്പട്ടികയിലെ പണത്തിന്റെ മൂന്ന് ശതമാനം. നാം ഈ കമ്പനികളോട് പറയുന്നത്, “ചെയ്യാവുന്ന ബുദ്ധിപരമായ കാര്യം, ഓഹരി ഉടമകൾ ആഗ്രഹിക്കുന്നത്, കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുക എന്നതാണ്.“ നാം 25 സെന്റ് പാർക്കിംഗ് പിഴയാണ് ഈടാക്കുന്നത് പാർക്കിങ് മീറ്ററിന്റെ ചിലവ് മണിക്കൂറിന് 100 ഡോളറും. കള്ളം പറയുകയാണ് ബുദ്ധി ജോലികൾ നശിപ്പിക്കുക! മേസീസിൽ രണ്ടു പേർ വേണ്ടയിടത്ത് ആമസോണിന് ഒരാൾ മതി. അവർ ഈ വർഷം ബിസിനസ് 2000 കോടി ഡോളർ വർദ്ധിപ്പിച്ചാൽ, അത് ഉറപ്പായും നടക്കും, 53,000 ഖജാൻജി, ഗുമസ്ഥ ജോലികൾ നഷ്ടപ്പെടും ഇത് അസാധാരണമായ ഒന്നല്ല; ഇത് ചരിത്രത്തിൽ എന്നും നടന്നിരുന്നു. ഇത്ര മികവുള്ള കമ്പനികളെ കണ്ടിട്ടില്ല എന്നേയുള്ളൂ ഇത് ഒരു യാങ്കി സ്റ്റേഡിയം നിറയെ ജോലിക്കാരാണ് മാദ്ധ്യമങ്ങൾ കൂടുതൽ മോശമാണ്. ഫേസ്ബുക്കും ഗൂഗിളും തങ്ങളുടെ ബിസിനസ് ഈ വർഷം 2200 കോടി ഡോളർ വളർത്തിയാൽ, നമുക്ക് 150,000 സംവിധായകരുടെ ജോലി നഷ്ടപ്പെടും ആസൂത്രകരുടെയും എഴുത്തുകാരുടെയും. അല്ലെങ്കിൽ നമുക്ക് രണ്ടര യാങ്കി സ്റ്റേഡിയങ്ങൾ നിറയ്ക്കാം എന്നിട്ട് പറയാം, “നിങ്ങളുടെ ജോലി നഷ്ടപ്പെട്ടു, ആമസോൺ കാരണം.“ നമുക്ക് ഭൂരിഭാഗം വാർത്തയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് കിട്ടുന്നു, സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന വാർത്തയിൽ ഭൂരിഭാഗവും ... കള്ള വാർത്തകളാണ്. (ചിരി) ക്ലാസിൽ രാഷ്ട്രീയം, അസഭ്യവാക്കുകൾ, മതം എന്നിവ പറയാൻ എനിക്ക് അനുവാദമില്ല, അതിനാൽ എനിക്ക് തീർച്ചയായും “സക്കർബർഗ് പൂട്ടിന്റെ കൊടിച്ചിപ്പട്ടി ആയി“ എന്ന് പറയാനാവില്ല. തീർച്ചയായും എനിക്കത് സാധിക്കില്ല. (ചിരി) അവരുടെ പ്രതിരോധം: “ഫേസ്ബുക്ക് ഒരു മാദ്ധ്യമ കമ്പനിയല്ല: അതൊരു സാങ്കേതികവിദ്യ കമ്പനിയാണ്.“ നിങ്ങൾ മൗലിക സൃഷ്ടി നടത്തുന്നു, നിങ്ങൾ കായിക ലീഗുകളിൽ നിന്ന് സംപ്രേക്ഷണാധികാരം വാങ്ങുന്നു. നിങ്ങൾ അതിൽ പരസ്യം നൽകുന്നു -- നിങ്ങൾ ഒരു മാദ്ധ്യമ കമ്പനിയായി കഴിഞ്ഞ ദിവസം, ഷെറിൽ സാൻഡ്ബർ ഈ കള്ളം ആവർത്തിച്ചു, “ഞങ്ങൾ ഒരു മീഡിയ കമ്പനിയല്ല.“ ഫേസ്ബുക്ക് പ്രസിദ്ധരുടെ കണക്കിലുള്ള ലാഭവും, ഒരു മാദ്ധ്യമ കമ്പനിയെന്ന നിലയ്ക്കുള്ള സ്വാധീനശക്തിയും സ്വീകരിക്കുന്നു. പക്ഷേ ഒരു മാദ്ധ്യമ കമ്പനിയുടെ ചുമതലകളോട് അകന്ന് നിൽക്കുന്നു. മക്ഡൊണാൾഡ്സ് സങ്കൽപ്പിക്കുക. അവരുടെ 80 ശതമാനം ബീഫും തട്ടിപ്പാണെന്ന് നാം കാണുന്നു, ഇത് മസ്തിഷ്കവീക്കം ഉണ്ടാക്കുന്നു. നാം വളരെ തെറ്റായ തീരുമാനങ്ങളാണ് എടുക്കുന്നത്. നാം പറയുന്നു. “മക്ഡൊണാൾഡ്സ്, ഞങ്ങൾക്ക് മതിയായി!“ അവർ പറയുന്നു. “അല്ലല്ല -- ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടൽ അല്ല, ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് പ്ലാറ്റഫോം മാത്രമാണ്.“ (ചിരി) ഈ കമ്പനികളും സിഇഒ മാരും ധരിക്കുന്നത് നീല ജാക്കറ്റും അവർക്കുമേൽ തെളിയുന്നത് നിയോൺ നീല-പിങ്ക് മഴവില്ലുമാണ് അവരുടെ പെരുമാറ്റത്തിൽ നിന്ന് എല്ലാ ദിവസവും ഒരു ജാലവിദ്യ തെളിയുന്നു, ഡാർത്ത് വെയ്ഡറിനെയും ഐൻ റാൻഡിന്റെയും മാതിരി ഒന്ന്. എന്തുകൊണ്ട്? പുരോഗമന ചിന്താഗതിക്കാർ നല്ലവരാണെങ്കിലും ദുർബലരായി കാണപ്പെടുന്നു. ഷെറിൽ സാൻഡ്ബർഗ് തോക്കുപയോഗിക്കാനുള്ള അവകാശവും, ഭ്രൂണങ്ങളുടെ അവകാശങ്ങളെയും സംബന്ധിച്ച് ഒരു പുസ്തകമെഴുതിയിരുന്നെങ്കിൽ അവർ ആക്രമിക്കപ്പെടുമായിരുന്നോ? ഇല്ല. ഞാൻ അവരുടെ പുരോഗമന മൂല്യങ്ങളെ സംശയിക്കുകയല്ല. പക്ഷേ ഇത് ഓഹരി മൂല്യമാണ് പിന്തുടരുന്നത്, കാരണം, പുരോഗമനവാദികളെ ദുർബലരായി കാണുന്നതാണ് അവർ വളരെ നല്ലവരാണ് -- മൈക്രോസോഫ്റ്റ് ഓർമയില്ലേ? അവർ നല്ലവരായി തോന്നിയിരുന്നില്ല നിയന്ത്രണാധികാരമുള്ളവർ ഇന്നത്തേക്കാൾ വളരെ മുന്നേ ഇടപെടുകയും ചെയ്തിരുന്നു, അവർ ഇന്നത്തെ നല്ല മനുഷ്യരുടെ കാര്യത്തിൽ ഇടപെടുകയേയില്ല. ഞാനിന്ന് രാത്രി വിമാനത്തിൽ കയറുകയാണ് റോയ് എന്ന സെക്യൂരിറ്റിക്കാരൻ എന്നെ ലൈഗികമായി പീഡിപ്പിക്കും ഞാൻ വീട്ടിൽ പോകുമ്പോൾ മദ്യപിച്ചാണ് വണ്ടിയോടിക്കുന്നതെന്ന് സംശയമുണ്ടെങ്കിൽ അവർക്ക് എന്റെ രക്തമെടുക്കാം. പക്ഷേ ഒരു ഐഫോണിൽ കടന്ന് കയറാൻ പാടില്ല -- അത് വിശുദ്ധമാണ്. അതാണ് നമ്മുടെ പുതിയ കുരിശ്. ഐഫോൺ X എന്നതല്ല യോജ്യമായ പേര്. ഐഫോൺ കുരിശ് എന്നാണ് അതിനെ വിളിക്കേണ്ടത്. നമുക്ക് നമ്മുടെ മതമുണ്ട്; അത് ആപ്പിളാണ്. സ്റ്റീവ് ജോബ്സാണ് നമ്മുടെ യേശുദേവൻ, ഇത് നമ്മുടെ ശരീരം വീട് എന്നിവയേക്കാൾ വിശുദ്ധമാണെന്ന് നാം കരുതുന്നു. നമ്മുടെ കമ്പ്യൂട്ടറിനേക്കാൾ നാം നിയന്ത്രണം പൂർണ്ണമായി ഉപേക്ഷിച്ചു. നവീകരണത്തെയും യൗവ്വനത്തെയും വിഗ്രഹാരാധന നടത്തുന്നതിലൂടെ. വ്യക്തിത്വമെന്ന അൾത്താരയിലെ ആരാധന നാം നിറുത്തി ദയയെ ആരാധിക്കുന്നത്, നവീകരണവും ഓഹരിമൂല്യ സൃഷ്ടിയും നാം ആരാധിക്കുന്നു. ആമസോൺ വിപണിയിൽ അത്രത്തോളം ശക്തി നേടിക്കഴിഞ്ഞു, അവർക്ക് ജെഡായ് മാനസിക തന്ത്രങ്ങൾ പയറ്റാം മറ്റ് വ്യവസായങ്ങളെ വെറുമൊരു നോട്ടം കൊണ്ട് നശിപ്പിക്കാൻ തുടങ്ങാം നൈക്കി ആമസോണിൽ വിതരമാരംഭിച്ചു എന്ന പ്രസ്താവന ഓഹരി ഉയർത്തുന്നു. മറ്റെല്ലാ പാദുക ഓഹരികളും ഇടിയുന്നു. ആമസോനിന്റെ ഓഹരി ഉയരുമ്പോൾ മറ്റ് ചില്ലറവിൽപ്പന ഓഹരികൾ ഇടിയുന്നു. ആമസോണിന് നല്ലതെന്തോ അത് മറ്റുള്ളവർക്ക് നല്ലതല്ല എന്ന് അവർ ഊഹിക്കുന്നു. ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുത്തപ്പോൾ അവർ സാൽമണിന്റെ വില 33 ശതമാനം വെട്ടിക്കുറച്ചു. ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുക്കുന്ന അറിയിപ്പ് ഇടപാട് തീർപ്പാക്കൽ എന്നിവയ്ക്കിടയിൽ, ക്രോഗർ എന്ന പലചരക്ക് വിൽപ്പനക്കമ്പനിയുടെ ഓഹരിവില മൂന്നിലൊന്ന് കുറഞ്ഞു, ക്രോഗറിന്റെ പതിനൊന്നിലൊന്ന് വലിപ്പമുള്ള പലചരക്ക് കമ്പനി ആമസോൺ ഏറ്റെടുത്തതുകാരണം! എനിക്ക് നല്ല ഭാഗ്യമുണ്ട് ആമസോൺ ഹോൾ ഫുഡ്സ് ഏറ്റെടുക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നു ഇത് നടന്നതിന് ഒരാഴ്ച മുന്നേ ഞാൻ വമ്പ് പറയുകയാണ്: ഞാൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അവരുടെ ചരിത്രത്തിലെ വലിയ ഏറ്റെടുക്കലായിരുന്നു ഇത് 100 കോടി ഡോളറിൽ കൂടിയ ഏറ്റെടുക്കൽ നടത്തിയിട്ടില്ല ആൾക്കാർ ചോദിച്ചു, “നിങ്ങളിതെങ്ങനെ അറിഞ്ഞു?“ ഞാൻ ഈ വിശിഷ്ട സദസ്സിന് മുന്നിൽ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. ഞാനിതെങ്ങനെ അറിഞ്ഞു? ഞാനെങ്ങനെ അറിഞ്ഞു എന്ന് പറയാൻ പോവുകയാണ്. ഞാൻ ദിവസം മുഴുവൻ അലക്സയോട് കുരച്ചുകൊണ്ടിരിക്കും എന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിക്കും. (SG) അലക്സ, പാല് വാങ്ങൂ. (അലക്സ) എനിക്ക് പാല് കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ പാല് ഷോപ്പിങ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. (SG) എന്നിട്ട് ഞാൻ ചോദിച്ചു (SG) അലക്സ, ഓർഗാനിക് ഭക്ഷണം വാങ്ങൂ. (അലക്സ) തിരഞ്ഞപ്പോൾ കിട്ടിയ മികച്ച ഫലം പ്ലം ഓർഗാനിക് ബേബി ഫുഡ്, പഴം, മത്തങ്ങ നാല് ഔൺസ് വീതമുള്ള 12 പായ്ക്ക്. മൊത്തം 15 ഡോളറായി. വാങ്ങണമെന്നുണ്ടോ? SG: എന്റെ പ്രായത്തിൽ നടക്കാറുള്ളതുപോലെ എനിക്ക് ആശയക്കുഴപ്പമായി (SG), അലക്സ, സംസ്കരിക്കാത്ത ഭക്ഷണം വാങ്ങൂ. (അലക്സ) ഞാൻ ഹോൾ ഫുഡ്സ് ഇൻകോർപറേറ്റഡിന്റെ വിൽപ്പനയ്ക്കുള്ള ഓഹരികൾ ഒരു ഷെയറിന് 42 ഡോളർ വിലയ്ക്ക് വാങ്ങി. 13700 കോടി ഡോളർ താങ്ങളുടെ അമേരിക്കൻ എക്സ്പ്രസ് കാർഡിൽ ചാർജ്ജ് ചെയ്തിട്ടുണ്ട്. (ചിരി) SG: അത് ഇതിലും തമാശയാണെന്ന് കരുതി (ചിരി) ഈ കമ്പനികൾക്ക് നാം വ്യക്തിത്വം നൽകുന്നു, ആരെങ്കിലും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് നിങ്ങൾക്ക് ജീവിതത്തിൽ ബന്ധങ്ങളിൽ, കോപം വരുന്നുവെങ്കിൽ സ്വയം ചോദിക്കേണ്ടതുണ്ട്, “നടക്കുന്നതെന്ത്? നാം സാങ്കേതികവിദ്യയിൽ നിരാശരാകുന്നതെന്ത്?“ ഒരു ശതമാനം ഷെയർ ഹോൾഡർ മൂല്യവും 99 ശതമാനം മനുഷ്യരുടെ ഉന്നമനവുമെന്ന ലക്ഷ്യമുണ്ടായിരുന്ന സാങ്കേതികവിദ്യ. നേരേ തിരിഞ്ഞുവെന്നാണ് ഇപ്പോൾ നാം പൂർണ്ണമായും മനുഷ്യരാശിയെ മറന്ന് ഓഹരിമൂല്യത്തിന് പിറകെയാണ്. മാൻഹാട്ടൻ പദ്ധതിക്കായി ഒരുലക്ഷം ആൾക്കാർ ഒന്നിച്ചു. അവർ ലോകത്തെ രക്ഷിച്ചു. സാങ്കേതികവിദ്യ രക്ഷിച്ചു എന്റെ അമ്മ യുദ്ധാരംഭത്തിൽ ലണ്ടനിലെ ഒരു നാലുവയസ്സുകാരി ജൂതയായിരുന്നു അണുവിനെ വിഭജിക്കാനുള്ള മത്സരത്തിൽ നാം പരാജയപ്പെട്ടിരുന്നെങ്കിൽ അവർ ജീവിക്കുമായിരുന്നോ? സാദ്ധ്യത കുറവാണ്. ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞ് മനുഷ്യചരിത്രത്തിൽ ഒരുപക്ഷേ ഏറ്റവും ഹൃദയ ഹാരിയായ നേട്ടത്തിന്റെ ഭാഗമായി നാം മനുഷ്യനെ ചന്ദ്രനിലെത്തിച്ചു. കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 430,000 പേർ ഇതിന് ഒന്നിച്ചു വളരെ അടിസ്ഥാന സാങ്കേതികവിദ്യ കൊണ്ട് മനുഷ്യൻ ചന്ദ്രനിലെത്തി. ഇപ്പോൾ നമുക്ക് 700,000 മികച്ച വ്യക്തികൾ ഇവർ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഏറ്റവും ബുദ്ധിശാലികളാണ്. പണ്ട് കല്ലും കവണയുമായിരുന്നെങ്കിൽ ഇവർ ലേസറാണ് ഉപയോഗിക്കുന്നത്, പീച്ചാം കുഴലല്ല. അവർക്ക് ഇന്ത്യയുടെ ജിഡിപി ആണ് ലഭ്യമായത്. ഈ കമ്പനികൾ കഴിഞ്ഞ 10 വർഷമായി പഠിച്ച ശേഷം, എനിക്ക് ഇവരുടെ ലക്ഷ്യം അറിയാം. ഇത് ലോകത്തിലെ വിവരങ്ങൾ ഏകോപിപ്പിക്കുക എന്നതാണോ? ഇത് നമ്മെ ബന്ധിപ്പിക്കുകയാണോ? ഇത് മനുഷ്യർ തമ്മിൽ കൂടുതൽ സഹകരണം സൃഷ്ടിക്കുകയാണോ? അല്ല. അവർ ഇത് ഒരുമിച്ച് കൂട്ടിയിരിക്കുന്നത്-- ബുദ്ധിയുടെയും സൃഷ്ടിപരതയുടെയും ഏറ്റവും മികച്ച കൂട്ടം -- എന്തിനാണെന്നെനിക്കറിയാം. അവരുടെ ഒരേയൊരു ലക്ഷ്യം: മറ്റൊരു നിസാൻ വിൽക്കുക എന്നതാണ്. ഞാൻ സ്കോട്ട് ഗാലോവേ. NYU ൽ പഠിപ്പിക്കുന്നു. നിങ്ങളുടെ സമയത്തിന് നന്ദി (കയ്യടി) ക്രിസ് ആൻഡേഴ്സൺ: ആസൂത്രണമില്ല പക്ഷേ ചില ചോദ്യങ്ങൾ നിങ്ങൾ എന്നിൽ ഉണർത്തി, സ്കോട്ട്. (ചിരി) അതൊരു ഗംഭീരമായ തൊള്ളയിടലായിരുന്നു. SG: ലെറ്റർമാൻ ഷോ പോലെയാരിരിക്കുമോ ഇത്? നല്ലതെന്തെങ്കിലും ചെയ്താൽ അയാൾ ആ കസേരയിലേക്ക് ക്ഷണിക്കും? CA: അല്ലല്ല, നാം വിഷയത്തിന്റെ ഹൃദയത്തിലേയ്ക്കാണ് പോകുന്നത്. സിലിക്കൺ വാലിയെ വർഷങ്ങളോളം ആരാധിച്ചശേഷം, കാറ്റ് മാറി വീശുന്നു എന്നകാര്യം എല്ലാവർക്കും അറിവുള്ളതാണ് വളരെ വലിയ തോതിൽ. ചിലർക്ക് തോന്നുന്നുണ്ടാവും താങ്കൾ ഭാരത്തിന്മേൽ ഭാരം കയറ്റുകയാണെന്ന്, നന്നായി ചവിട്ട് വാങ്ങിയ കുട്ടികളെ താങ്കൾ വീണ്ടും ചവിട്ടുകയാണെന്ന്. നിങ്ങൾക്ക് അവരോട് എന്തെങ്കിലും തന്മയീഭാവം തോന്നുന്നുണ്ടോ? SG: ഒട്ടുമില്ല. നോക്കൂ, ഇതാണ് വിഷയം: ഇത് അവരുടെ കുറ്റമല്ല, നമ്മുടെതാണ്. അവർ ലാഭേച്ഛയുള്ള കമ്പനികളാണ്. നമ്മുടെ ജീവന്റെ സ്ഥിതിയെന്ത് എന്നത് അവരുടെ വിഷയമല്ല നമുക്ക് പ്രായമാകുമ്പോൾ അവർ നമ്മെ സംരക്ഷിക്കാൻ വരില്ല. നാം ഓഹരിവിലയ്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്ന ഒരു സമൂഹം നിർമിച്ചു. അവർ എന്താണോ ചെയ്യേണ്ടത് അത് മാത്രമാണ് ചെയ്യുന്നത്. പക്ഷേ തിരഞ്ഞെടുപ്പിൽ നാം കൊണ്ടുവരുന്നവരെക്കൊണ്ട് സമ്മർദ്ദം ചെലുത്തി ഇവർ നേരിടേണ്ട മേൽനോട്ടം മറ്റുള്ളവർ നേരിടുന്നത് തന്നെയാണ് എന്ന് ഉറപ്പ് വരുത്തണം. CA: മറ്റൊരു കാഴ്ച്ചപ്പാടുണ്ട് വസ്തുതകളുമായി ഏകദേശം ഒരുപോലെ ഒത്തുപോകുന്നു എന്ന് വാദിക്കാവുന്നത്, നേതൃത്വത്തിലുള്ളവർക്ക് നല്ല ലക്ഷ്യങ്ങളാണുള്ളത് എന്നതും -- എല്ലാവരുമെന്ന് ഞാൻ പറയില്ല -- പല ജോലിക്കാർക്കും. നമുക്കെല്ലാം ഈ കമ്പനികളിൽ ജോലി ചെയ്യുന്നവരെ അറിയാം, അവർ വളരെ വിശ്വസനീയമായ രീതിയിലാണ് പറയുന്നത് അവരുടെ ലക്ഷ്യം എന്തൊക്കെയാണെന്ന് അതായത് ഈ കാഴ്ചപ്പാടിൽ ഇവിടെ പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടായത്, നാം നിർമിക്കുന്ന സാങ്കേതികവിദ്യ, ആൽഗോരിതങ്ങൾ, ഉദാഹരണത്തിന് നാം ഇന്റർനെറ്റ് വ്യക്തിപരമാക്കൻ ശ്രമിക്കുകയാണ് എ. ഇത് ഫിൽട്ടർ ബബിളുകൾ പോലെ ചില വിചിത്ര ഫലങ്ങൾക്ക് കാരണമാകുന്നു ഇത് നാം പ്രതീക്ഷിച്ചിരുന്നതല്ല; ബി. ഇത് നമ്മെ വിചിത്രമായ ചിലതിനോട് പ്രതിരോധമില്ലാതെയാക്കുന്നു റഷ്യൻ ഹാക്കർമാർ അക്കൗണ്ടുകൾ തുടങ്ങുക നാം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്യുക. ഇത്യാദി പ്രതീക്ഷിക്കാത്ത ഫലങ്ങൾ ഒരു സാദ്ധ്യതയല്ലേ? SG: എനിക്ക് തോന്നുന്നില്ല കണക്കനുസരിച്ച് എനിക്കുറപ്പുണ്ട് അവർ ഒരുലക്ഷത്തിനു മേൽ ആൾക്കാരുള്ള മറ്റൊരു സംഘടനയേക്കാളും വലുതോ ചെറുതോ അല്ല എന്ന്. അവർ നല്ലവരല്ല എന്ന് കരുതുന്നില്ല. സത്യത്തിൽ ഞാൻ വാദിക്കുന്നത് നേതൃത്വത്തിൽ സാമൂഹ്യബോധമുള്ള നല്ലവരായ ധാരാളം പേരുണ്ടെന്നാണ് പക്ഷേ വിഷയം ഇതാണ്: ഒരു വിപണിയിലെ 90% ഷെയർ പോയിന്റുകളും നിങ്ങൾ നിയന്ത്രിക്കുമ്പോൾ, അത് ഏതൊരു രാജ്യത്തിന്റെയും മൊത്തം പരസ്യവിപണിയേക്കാൾ വലുതാണ്, നിങ്ങൾക്ക് പ്രതിഫലം കിട്ടുകയും നിങ്ങൾ സാമ്പത്തിക സുരക്ഷ ലക്ഷ്യമിടുകയുമാണ് നിങ്ങൾക്കും ജീവനക്കാരുടെ കുടുംബങ്ങൾക്കും, വിപണിയിലെ പ്രാതിനിധ്യം കൂട്ടാൻ നിങ്ങൾക്ക് ലഭ്യമായ എല്ലാ ശക്തികളും ഉപയോഗിക്കാതെ പറ്റില്ല. അതാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം, ചരിത്രത്തിൽ മുഴുവനായി നമുക്ക് കാണാവുന്നതാണ് അധികാരം ദുഷിപ്പിക്കും. അവർ മോശം മനുഷ്യരല്ല; നാം അവരെ കെട്ടഴിച്ചുവിട്ടു എന്നുമാത്രം. CA: പറഞ്ഞത് കൂടിപ്പോയിട്ടുണ്ടോ? എനിക്ക് കുറച്ചെങ്കിലും അറിയാം -- ലാറി പേജ്, ഉദാഹരണം, ജെഫ് ബെസോസ് -- അവർ ഉണരുമ്പോൾ ഇതാണ് ചിന്തിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല, “എനിക്കൊരു നിസാൻ വിൽക്കണം.“ എന്ന് ചിന്ത അതാണെന്ന് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് അവർ നല്ല എന്തോ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, ഒരുപക്ഷേ, ചിന്തിക്കുന്ന അവസരങ്ങളിൽ, നടന്ന ചില കാര്യങ്ങളെപ്പറ്റി നമ്മളോളം തന്നെ ഞെട്ടുന്നുണ്ട് എന്നുമാണ്. ഇത് പറയുന്നതിന് മറ്റൊരു രീതിയുണ്ടോ? നിങ്ങളുടെ മാതൃക പരസ്യമാണെങ്കിൽ, അവിടെ നിങ്ങൾ നേരിടേണ്ട ചില അപകടങ്ങളുണ്ട് എന്ന്? SG: വളരെ ബുദ്ധിമുട്ടാണ് നാം നിഷ്കർഷിക്കുന്ന പോലെ ഒരു സംഘടന ഉണ്ടാക്കി എന്തിലുമുപരി ഓഹരി മൂല്യവർദ്ധന ലക്ഷ്യമിടുമ്പോൾ. അവർ ലാഭേച്ഛയില്ലാത്തവരല്ല. ആളുകൾ അവിടെ ജോലി ചെയ്യാൻ പോകുന്നത് അവർക്ക് സാമ്പത്തിക സുരക്ഷ വേണ്ടതിനാലാണ് അവർക്കും കുടുംബങ്ങൾക്കും, ഇതാണ് ഏറ്റവും പ്രധാന കാരണം. നിങ്ങൾ ഇത്രമാത്രം സാമ്പത്തിക ശക്തി നിയന്ത്രിക്കുന്ന ഒരു സ്ഥിതിയിൽ കൈവശമുള്ള എല്ലാ ആയുധങ്ങളും നിങ്ങൾ ഉപയോഗിക്കും. അവർ മോശമാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ഗവണ്മെന്റിന്റെയും ഉപഭോക്താവ് എന്ന നിലയിലും നമ്മുടെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലും നമ്മുടെ ചുമതല പരിശോധന ഉറപ്പ് വരുത്തുന്നതിലാണ് വിശാലമായ അനുമതികളാണ് നാം അവർക്ക് കൊടുത്തിരിക്കുന്നത് അവർ അത്രമാത്രം നമ്മെ ആകർഷിച്ചതുകൊണ്ടാണിത് CA: വാഗ്മിത്വത്തോടെ മനോഹരമായി പറഞ്ഞിരിക്കുന്നു. മാർക്ക് സുക്കർബർഗ്, ജെഫ് ബെസോസ്, ലാറി പേജ്, ടിം കുക്ക്, നിങ്ങൾ കാണുന്നുണ്ടെങ്കിൽ ഇവിടെ വന്ന് എതിർവാദങ്ങൾ ഉന്നയിക്കുവാൻ നിങ്ങൾക്ക് സ്വാഗതം. സ്കോട്ട് വളരെ നന്ദി. SG: വളരെ നന്ദി. (കയ്യടി)