< Return to Video

Art, Artist, Industry and Community by Sooraj Kenoth, Chamba Swathanthra Cinema Project

  • 0:00 - 0:01
    ഓക്കെ, റെഡി.
  • 0:01 - 0:06
    ആക്ച്വലി, കല എന്നു് പറഞ്ഞാല് ഒരു മള്ട്ടിപ്പിള് ആസ്പെക്റ്റ് ഉളള ഒരു സാധനമാണു്.
  • 0:06 - 0:09
    അപ്പം, ഒരു കല ശരിയ്ക്കും ഒരു സംസ്കാരത്തിന്റെ പ്രതിനിധിയാണു്,
  • 0:09 - 0:13
    അല്ലെങ്കില് ആള്ക്കാരുടെ ചിന്തയെ സ്വാധീനിയ്ക്കാന് അങ്ങേയറ്റം ശക്തിയുള്ളൊരു സാധനമാണു്.
  • 0:13 - 0:18
    എഴുത്തായാലും വായനയായാലും പുസ്തകമായാലും സിനിമയായിക്കഴിഞ്ഞാലും എന്തായാലും.
  • 0:18 - 0:22
    ഇപ്പോള് ഏറ്റവും പുതിയ തലമുറയുടെ കല എന്നു് പറയുന്നതാണു് സിനിമ,
  • 0:22 - 0:28
    ഏറ്റവും കൂടുതല് സോഷ്യല് ഇമ്പാക്റ്റുണ്ടാക്കാന് പറ്റുന്ന ഒരു കലയാണു് സിനിമ.
  • 0:28 - 0:31
    അപ്പം, ഇതിനകത്തുള്ള പ്രശ്നമെന്താന്നു് ചോദിച്ചുകഴിഞ്ഞാല്,
  • 0:31 - 0:36
    ഇതിനകത്തിപ്പോള് ആര്ട്ടിസ്റ്റുകളെ സംരംക്ഷിയ്ക്കാനെന്നുള്ള മാതിരി ഒരുപാടു് നിയമങ്ങളുണ്ടാക്കിയിട്ടുണ്ടു്,
  • 0:36 - 0:38
    കോപ്പിറൈറ്റ് നിയമങ്ങള് എന്നു് പറഞ്ഞിട്ടു്.
  • 0:38 - 0:41
    പക്ഷേ, ഇതിപ്പോ വന്നു് വന്നു് ഒരു മധ്യവര്ത്തിയെ
  • 0:41 - 0:44
    അതായതു് ഒരു് ഇടനിലക്കാരനെ സംരക്ഷിയ്ക്കുന്നൊരു സിസ്റ്റത്തിലേയ്ക്കു് പോയിട്ടുണ്ടു്.
  • 0:44 - 0:46
    പക്ഷേ, അതിലും കടന്നു്
  • 0:46 - 0:49
    ഇടനിലക്കാരന് സിനിമ എന്തായിരിയ്ക്കണം എന്നു് തീരുമാനിയ്ക്കുന്ന ലെവലിലേയ്ക്കു് വന്നിട്ടുണ്ടു്.
  • 0:49 - 0:52
    അതായതു്, അവനു് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സാധനങ്ങള് മാത്രമേ അവന് ചെയ്യുകയുള്ളൂ.
  • 0:52 - 0:54
    അവനേതെങ്കിലും മള്ട്ടിനാഷനല് കോര്പ്പ്,
  • 0:54 - 1:01
    അല്ലെങ്കില് ഏതെങ്കിലും മാഫിയ സെറ്റ് ഫിനാന്ഷ്യലി സപ്പോര്ട്ട് ചെയ്യാന് തയ്യാറാണെങ്കില്
  • 1:01 - 1:04
    അതാണു് നമ്മുടെ സംസ്കാരം, അല്ലെങ്കില് അതാണു് നമ്മുടെ സംസ്കാരം
  • 1:04 - 1:07
    എന്നു് പറഞ്ഞു് ഇമ്പോസ് ചെയ്യുന്ന രീതിയില് സിനിമയെടുക്കാന്
  • 1:07 - 1:10
    അല്ലെങ്കില് ഒരു കഥയെഴുതാന് അല്ലെങ്കില് അവര്ക്കു് വേണ്ടി പേനകള് ചലിപ്പിയ്ക്കാന്
  • 1:10 - 1:12
    നമ്മുടെ നാട്ടില് ആള്ക്കാര് ഇന്നുണ്ടു്.
  • 1:12 - 1:13
    പക്ഷേ അതല്ല നമ്മുടെ ഉള്ളില് നിന്നും,
  • 1:13 - 1:15
    അതായതു്, നമ്മുടെ കൂട്ടായ്മയില് നിന്നും വരുന്നതാണു്.
  • 1:15 - 1:17
    ഒറ്റയ്ക്കൊറ്റയ്ക്കു് ഓരോരുത്തരും ചെയ്യേണ്ടതല്ല.
  • 1:17 - 1:20
    അപ്പോ, ആ ഒരു കൂട്ടായ്മയെക്കുറിച്ചുള്ളൊരു ബോധം എല്ലാവരിലേയ്ക്കുമെത്തിയ്ക്കാനും
  • 1:20 - 1:23
    ആ കൂട്ടായ്മ നമ്മുടെ നാട്ടിലുണ്ടെന്നും
  • 1:23 - 1:27
    അതു് സ്വതന്ത്ര സോഫ്റ്റ്വെയറിലടിസ്ഥാനമാക്കി നമുക്കു് രൂപീകരിയ്ക്കാനും
  • 1:27 - 1:29
    അല്ലെങ്കില് അതിനെ ശക്തിപ്പെടുത്താനു നമുക്കു് സാധിയ്ക്കും
  • 1:29 - 1:32
    എന്നും ഞങ്ങള് ഈ സിനിമയിലൂടെ പറയാന് ഉദ്ദേശിയ്ക്കുന്നു
Title:
Art, Artist, Industry and Community by Sooraj Kenoth, Chamba Swathanthra Cinema Project
Video Language:
Malayalam

Malayalam subtitles

Revisions