ഓക്കെ, റെഡി. ആക്ച്വലി, കല എന്നു് പറഞ്ഞാല് ഒരു മള്ട്ടിപ്പിള് ആസ്പെക്റ്റ് ഉളള ഒരു സാധനമാണു്. അപ്പം, ഒരു കല ശരിയ്ക്കും ഒരു സംസ്കാരത്തിന്റെ പ്രതിനിധിയാണു്, അല്ലെങ്കില് ആള്ക്കാരുടെ ചിന്തയെ സ്വാധീനിയ്ക്കാന് അങ്ങേയറ്റം ശക്തിയുള്ളൊരു സാധനമാണു്. എഴുത്തായാലും വായനയായാലും പുസ്തകമായാലും സിനിമയായിക്കഴിഞ്ഞാലും എന്തായാലും. ഇപ്പോള് ഏറ്റവും പുതിയ തലമുറയുടെ കല എന്നു് പറയുന്നതാണു് സിനിമ, ഏറ്റവും കൂടുതല് സോഷ്യല് ഇമ്പാക്റ്റുണ്ടാക്കാന് പറ്റുന്ന ഒരു കലയാണു് സിനിമ. അപ്പം, ഇതിനകത്തുള്ള പ്രശ്നമെന്താന്നു് ചോദിച്ചുകഴിഞ്ഞാല്, ഇതിനകത്തിപ്പോള് ആര്ട്ടിസ്റ്റുകളെ സംരംക്ഷിയ്ക്കാനെന്നുള്ള മാതിരി ഒരുപാടു് നിയമങ്ങളുണ്ടാക്കിയിട്ടുണ്ടു്, കോപ്പിറൈറ്റ് നിയമങ്ങള് എന്നു് പറഞ്ഞിട്ടു്. പക്ഷേ, ഇതിപ്പോ വന്നു് വന്നു് ഒരു മധ്യവര്ത്തിയെ അതായതു് ഒരു് ഇടനിലക്കാരനെ സംരക്ഷിയ്ക്കുന്നൊരു സിസ്റ്റത്തിലേയ്ക്കു് പോയിട്ടുണ്ടു്. പക്ഷേ, അതിലും കടന്നു് ഇടനിലക്കാരന് സിനിമ എന്തായിരിയ്ക്കണം എന്നു് തീരുമാനിയ്ക്കുന്ന ലെവലിലേയ്ക്കു് വന്നിട്ടുണ്ടു്. അതായതു്, അവനു് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സാധനങ്ങള് മാത്രമേ അവന് ചെയ്യുകയുള്ളൂ. അവനേതെങ്കിലും മള്ട്ടിനാഷനല് കോര്പ്പ്, അല്ലെങ്കില് ഏതെങ്കിലും മാഫിയ സെറ്റ് ഫിനാന്ഷ്യലി സപ്പോര്ട്ട് ചെയ്യാന് തയ്യാറാണെങ്കില് അതാണു് നമ്മുടെ സംസ്കാരം, അല്ലെങ്കില് അതാണു് നമ്മുടെ സംസ്കാരം എന്നു് പറഞ്ഞു് ഇമ്പോസ് ചെയ്യുന്ന രീതിയില് സിനിമയെടുക്കാന് അല്ലെങ്കില് ഒരു കഥയെഴുതാന് അല്ലെങ്കില് അവര്ക്കു് വേണ്ടി പേനകള് ചലിപ്പിയ്ക്കാന് നമ്മുടെ നാട്ടില് ആള്ക്കാര് ഇന്നുണ്ടു്. പക്ഷേ അതല്ല നമ്മുടെ ഉള്ളില് നിന്നും, അതായതു്, നമ്മുടെ കൂട്ടായ്മയില് നിന്നും വരുന്നതാണു്. ഒറ്റയ്ക്കൊറ്റയ്ക്കു് ഓരോരുത്തരും ചെയ്യേണ്ടതല്ല. അപ്പോ, ആ ഒരു കൂട്ടായ്മയെക്കുറിച്ചുള്ളൊരു ബോധം എല്ലാവരിലേയ്ക്കുമെത്തിയ്ക്കാനും ആ കൂട്ടായ്മ നമ്മുടെ നാട്ടിലുണ്ടെന്നും അതു് സ്വതന്ത്ര സോഫ്റ്റ്വെയറിലടിസ്ഥാനമാക്കി നമുക്കു് രൂപീകരിയ്ക്കാനും അല്ലെങ്കില് അതിനെ ശക്തിപ്പെടുത്താനു നമുക്കു് സാധിയ്ക്കും എന്നും ഞങ്ങള് ഈ സിനിമയിലൂടെ പറയാന് ഉദ്ദേശിയ്ക്കുന്നു