< Return to Video

Why I Ate the Squirrels Eating Food from My Garden

  • 0:00 - 0:02
    എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു?
  • 0:02 - 0:05
    എന്തെന്നാൽ, അവ
  • 0:05 - 0:07
    തിന്നുന്നത് പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളാണ്,
  • 0:07 - 0:10
    അതായത് എൻ്റെ തോട്ടത്തിൽ ഞാൻ നടുന്ന
  • 0:09 - 0:11
    സൂര്യകാന്തിയും നിലക്കടലയും.
  • 0:11 - 0:13
    പെർമകൾച്ചർ കൃഷിരീതിയിൽ ഒരു ചൊല്ലുണ്ട്,
  • 0:13 - 0:16
    നിങ്ങളുടെ പ്രശ്നത്തെ തന്നെ അതിന്റെ പരിഹാരം ആക്കുക എന്നാണത്.
  • 0:16 - 0:19
    അപ്പൊ അണ്ണാനുകൾ ആയിരുന്നു എൻ്റെ പ്രശ്നം. അതുകൊണ്ട് ഞാൻ അവരെ
  • 0:19 - 0:21
    എന്റെ പരിഹരം ആക്കി മാറ്റി, അതായത് എൻ്റെ രാത്രിഭക്ഷണം.
  • 0:33 - 0:35
    അപ്പൊ ശരി. ഞാൻ ഇത് കുറച്ച് കൂടി വിശദമാക്കാം.
  • 0:35 - 0:37
    എങ്ങനെ ഇത് സംഭവിച്ചു?
  • 0:37 - 0:39
    ഞാൻ എങ്ങനെയാണ് എൻ്റെ തോട്ടത്തിൽ നിന്നും ഭക്ഷണം
  • 0:39 - 0:41
    കഴിച്ചുകൊണ്ടിരുന്ന അണ്ണാനുകളെ ഭക്ഷണം ആക്കാൻ തുടങ്ങിയത്?
  • 0:41 - 0:44
    അങ്ങനെ ചോദിച്ചാൽ, ഈയടുത്താണ് ഒരു വർഷത്തേക്ക്
  • 0:44 - 0:48
    എനിക്ക് ആവശ്യമായ 100% ഭക്ഷണവും നട്ടു വളർത്താൻ ഉള്ള
  • 0:48 - 0:50
    ദൗത്യം ഞാൻ ഏറ്റെടുത്തത്. അതായത് പലചരക്ക് കടകളോ
  • 0:50 - 0:53
    റെസ്റ്റോറന്റ്കളോ ഇല്ലാത്ത, പാക്കേജ് ചെയ്തതോ പ്രോസസ്സ്
  • 0:53 - 0:54
    ചെയ്തതോ ഇല്ലാത്ത, ദൂരയിടങ്ങളിൽ നിന്ന്
  • 0:54 - 0:57
    വരുത്തിക്കുന്നതോ ഇല്ലാത്ത ഒരു വർഷം. അതായത് ഞാൻ
  • 0:57 - 0:59
    വർഷം മുഴുവൻ കഴിക്കുന്ന എല്ലാം തന്നെ ഞാൻ
  • 0:59 - 1:02
    തന്നെ വളർത്തുകയോ മേടുകളിൽ നിന്ന് ശേഖരിക്കുകയോ
  • 1:02 - 1:05
    വേണം. അതെന്നെ തോട്ടത്തിലേക്കും
  • 1:05 - 1:08
    പിന്നീടത്തെന്നെ അണ്ണാനുകളിലേക്കും എത്തിച്ചു.
  • 1:08 - 1:12
    എനിക്കെന്റെ ധാന്യപ്പൊടികളും, കലോറിയും, പഞ്ചസാരയും,
  • 1:12 - 1:17
    പ്രോട്ടീനും, പച്ചക്കറികളും, പഴങ്ങളും എല്ലാം
  • 1:17 - 1:20
    ഉത്പാദിപ്പിക്കണമായിരുന്നു. അതായത് എല്ലാം തന്നെ, എണ്ണ പോലും.
  • 1:20 - 1:24
    അങ്ങനെ ഞാൻ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളും
  • 1:24 - 1:26
    നടാൻ ആരംഭിച്ചു.
  • 1:26 - 1:28
    ബീൻസും പയറും വിജയകരമായിരുന്നു.
  • 1:28 - 1:32
    പക്ഷെ, എനിക്ക് കുഴപ്പം ഉണ്ടാക്കിയത്
  • 1:32 - 1:34
    എൻ്റെ സൂര്യകാന്തിയും നിലക്കടലയുമായിരുന്നു.
  • 1:34 - 1:38
    അണ്ണാനുകൾ അത് തിന്നുന്നതായിരുന്നു കുഴപ്പം.
  • 1:38 - 1:40
    വിരോധാഭാസം എന്നു പറയട്ടെ, അവർ കഴിക്കുന്നത്
  • 1:40 - 1:42
    എൻ്റെ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളായിരുന്നു.
  • 1:42 - 1:45
    അതുകൊണ്ട് ഇതിനെ പെർമകൾച്ചർ കൃഷിരീതിയിൽ കണ്ടാൽ
  • 1:45 - 1:47
    എങ്ങനെ ഈ പ്രശ്നത്തെ
  • 1:47 - 1:49
    അതിൻ്റെ പരിഹാരം ആക്കി മാറ്റാൻ കഴിയും?
  • 1:49 - 1:51
    അണ്ണാനുകളായിരുന്നു പ്രശ്നം. എങ്ങനെ
  • 1:51 - 1:55
    അവയെ ഒരു പരിഹാരം ആക്കി മാറ്റും?
  • 1:55 - 1:58
    അങ്ങനെ ഞാൻ അണ്ണാനുകളെ തിന്നാൻ തീരുമാനിച്ചു.
  • 1:58 - 2:01
    ഒരുപാട് ആളുകൾ ഇങ്ങനെയൊരു സാഹചര്യത്തിൽ
  • 2:01 - 2:04
    അവരുടെ തോട്ടത്തിന് കുഴപ്പം ഉണ്ടാക്കുന്ന
  • 2:04 - 2:07
    'കീടങ്ങളെ' കൊല്ലുകയാണ് ചെയ്യുക. പക്ഷെ ഞാൻ
  • 2:07 - 2:10
    വിഭവങ്ങൾ നശിപ്പിക്കുകയോ അല്ലെങ്കിൽ ഒരു ജീവനെ
  • 2:10 - 2:13
    കീടമായി കാണുകയോ ചെയ്യുന്ന ആളല്ല.
  • 2:13 - 2:16
    അതെ, അണ്ണാനുകൾ എനിക്ക് പ്രശ്നം ഉണ്ടാക്കുകയായിരുന്നു,
  • 2:16 - 2:19
    പക്ഷെ എങ്കിലും എനിക്ക് അണ്ണാനുകൾ എന്ന
  • 2:19 - 2:22
    സൃഷ്ടികളോട് ഏറെ ബഹുമാനം ആയിരുന്നു.
  • 2:22 - 2:25
    അതുകൊണ്ട് നിലക്കടലയും സൂര്യകാന്തിയും
  • 2:25 - 2:27
    ഉണ്ടാക്കാനായി അവരെ അങ്ങു കൊന്നുകളയാൻ
  • 2:27 - 2:29
    ഞാൻ തയ്യാറല്ലായിരുന്നു.
  • 2:29 - 2:32
    എന്നെ സംബന്ധിച്ചു ഇത് ഒരു
  • 2:32 - 2:35
    അമൂല്യമായ വിഭവത്തിന്റെ കണ്ടെത്തലും അതിന്റെ
  • 2:35 - 2:38
    വിവേകത്തോടെയുള്ള ഉപയോഗവുമായിരുന്നു.ഇപ്പോൾ അണ്ണാനുകൾ
  • 2:38 - 2:41
    ശരിക്കും സുസ്ഥിരമായ ഒരു മാംസ സ്രോതസാണ്.
  • 2:41 - 2:45
    ഞാൻ താമസിക്കുന്ന ഫ്ലോറിഡയിലെ
  • 2:45 - 2:47
    ഒറിലാന്റോ പരിസരങ്ങളിൽ ഒത്തിരിയധികം
  • 2:47 - 2:50
    അണ്ണാനുകളെ കാണാം. അതുകൊണ്ട്
  • 2:51 - 2:53
    ഞാൻ അണ്ണനുകളെ വിളവെടുക്കുന്നത് ഒരു
  • 2:53 - 2:56
    പുതുക്കാനാവാത്തതോ ലഭ്യതക്കുറവുള്ളതോ ആയ
  • 2:56 - 2:59
    ഒരു വിഭവം എടുക്കുക എന്നുള്ളതായിരുന്നില്ല.
  • 2:59 - 3:02
    ഇതല്ലായിരുന്നു സ്‌ഥിതി എങ്കിൽ
  • 3:02 - 3:04
    ഇത് ഞാൻ ചെയ്യുമായിരുന്നില്ല.
  • 3:04 - 3:08
    അതുകൊണ്ടു ഇതൊരു ജൈവികമായ കൃഷിരീതിയാണ്.
  • 3:08 - 3:10
    ചില ആളുകൾ കീടങ്ങളെ കൊല്ലാനായി
  • 3:10 - 3:12
    കീടനാശിനികൾ ഉപയോഗിക്കും. ഇത്
  • 3:12 - 3:15
    എന്റെ തോട്ടത്തിൽ തന്നെയുള്ള സുസ്ഥിരവും
  • 3:15 - 3:18
    പ്രാദേശികവുമായ ഒരു ഭക്ഷണ സ്രോതസ്സാണ്. സത്യത്തിൽ
  • 3:18 - 3:21
    അവ എൻ്റെ നിലക്കടലയും സൂര്യകാന്തിയും തിന്നുന്നതിനു മുന്നേ തന്നെ
  • 3:21 - 3:24
    ഞാൻ ഈ അണ്ണാനുകളെ പിടിക്കുന്നതിനേയും
  • 3:24 - 3:27
    തിന്നുന്നതിനെയും കുറിച്ച് ചിന്തിച്ചിരുന്നു.
  • 3:27 - 3:29
    അതുകൊണ്ട് തന്നെ ഇത് ഞാൻ ബലം പ്രയോഗിച്ച്‌ ചെയ്തതോ
  • 3:29 - 3:33
    അങ്ങനെ ചെയ്യേണ്ടി വന്നതോ അല്ല, മറിച്ച്‌ അവസാനം ഇത്
  • 3:33 - 3:36
    എന്നെ ശരിക്കും പ്രേരിപ്പിച്ചു ചെയ്തതാണ്. അതുകൊണ്ട് ഞാൻ
  • 3:36 - 3:37
    അണ്ണാനുകളെ തിന്നാനുള്ള ശെരിക്കുള്ള കാരണം
  • 3:37 - 3:40
    അവ പ്രോട്ടീനിന്റെ പ്രാദേശികമായ സ്രോതസ്സാണ് എന്നുള്ളതാണ്.
  • 3:40 - 3:43
    ഒരു പ്രാദേശികമായിട്ടുള്ള ഗുണനിലവാരമുള്ള ഭക്ഷണ സ്രോതസ്സ്.
  • 3:43 - 3:46
    പക്ഷെ അതെ സമയം ഇതിന് എന്റെ
  • 3:46 - 3:48
    കൃഷി സ്ഥലത്തെ ഒരു പ്രശ്നത്തെ നേരിടാനും
  • 3:48 - 3:50
    അതിനു ഒരു പരിഹാരമാകാനും ഗുണകരമാകാനും കഴിഞ്ഞു.
  • 3:50 - 3:54
    അപ്പൊ ഇതാണ് സാഹചര്യം, ഇതിനെ കുറിച്ച്‌
  • 3:54 - 3:57
    എനിക്ക് യാതൊരു ശങ്കയും ഇല്ല.
  • 3:57 - 3:59
    ഒരുപാട് ആളുകൾ ഇതിനെ കാണാൻ പോകുന്നത്, അതായത്
  • 3:59 - 4:01
    വേഗൻസോ അല്ലെങ്കിൽ മൊത്തത്തിൽ ജീവികളെ
  • 4:01 - 4:04
    കൊല്ലുന്നതിനു എതിരായവരോ അല്ലെങ്കിൽ
  • 4:04 - 4:06
    അണ്ണാനുകളെ മാത്രം ഇഷ്ടപ്പെടുന്നവരും അവ ഒത്തിരി
  • 4:06 - 4:09
    ഭംഗിയും ഓമനത്തവും ഉള്ളവരായി കരുതുകയും ചെയ്യുന്നവരോ ഒക്കെ ചിന്തിക്കാൻ പോവുന്നത് ഞാൻ
  • 4:09 - 4:11
    അവയെ കൊല്ലരുതെന്നാവും, അതെ സമയം അവർ
  • 4:11 - 4:15
    പശുവിനെയും, പന്നിയെയും, കോഴിയേയും ഒക്കെ തിന്നുന്നുണ്ടാവും.
  • 4:15 - 4:17
    ഞാൻ നേരിട്ടാണ് ഇവിടെ വിമർശനങ്ങൾ നേരിടാൻ ഉള്ളത്, കാരണം
  • 4:17 - 4:20
    ഞാൻ തന്നെയാണ് ഞാൻ അണ്ണാനുകളെ പിടികൂടുന്നതും കഴിക്കുന്നതും
  • 4:20 - 4:25
    ഷെയർ ചെയ്യുന്നത്. പക്ഷെ യഥാർത്ഥത്തിൽ
  • 4:25 - 4:28
    ഞാൻ എന്നെ കുറിച്ച വെളിവാകുന്നു, പക്ഷെ സത്യം എന്നത്
  • 4:28 - 4:31
    നിങ്ങൾ ഓരോരുത്തരും ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ,
  • 4:31 - 4:34
    നിങ്ങൾ മൂലം ജീവികൾ മരിച്ചുകൊണ്ടിരിക്കുകയാണ്,
  • 4:34 - 4:37
    നിങ്ങൾ ഒരു വേഗനോ അല്ലെങ്കിൽ മാംസാഹാരിയോ ആയിക്കൊള്ളട്ടെ,
  • 4:37 - 4:41
    മരണം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഇതിനെ കുറിച്ച്
  • 4:41 - 4:43
    കൂടുതലായി പറയുന്ന വേറൊരു വീഡിയോ ചെയ്യാം,
  • 4:43 - 4:45
    പക്ഷെ നിങ്ങളൊരു വേഗൻ ആണെങ്കിൽ,
  • 4:45 - 4:47
    നിങ്ങളുടെ ഭക്ഷണം ഒരു കൃഷിയിടത്തിൽ നിന്നാണെങ്കിൽ, ജീവികൾ
  • 4:47 - 4:52
    അവിടെയും മരിക്കുകയാണ്. അത് എലികളോ പെരുച്ചാഴികളോ
  • 4:52 - 4:55
    പക്ഷികളോ അല്ലെങ്കിൽ ആ ഇടം ഒരുക്കുന്നതിനായി
  • 4:55 - 4:58
    ഒഴിപ്പിക്കേണ്ടി വന്ന ജീവികളോ
  • 4:58 - 5:00
    അല്ലെങ്കിൽ ജീവികളെ അകറ്റുന്ന രീതിയിൽ
  • 5:00 - 5:02
    ഉണ്ടാക്കിയെടുത്ത ആ പരിസരമോ ആയിക്കൊള്ളട്ടെ.
  • 5:02 - 5:05
    സത്യത്തിൽ ഞാൻ പറയുന്നത്
  • 5:05 - 5:08
    നമ്മൾ കഴിക്കുന്ന ഓരോ ഊണിനും വേണ്ടി, പാത്രത്തിൽ മാംസം ഉണ്ടാകട്ടെ,
  • 5:08 - 5:11
    ഉണ്ടാകാതിരിക്കട്ടെ, മരണം ഉണ്ടാകുന്നു.
  • 5:11 - 5:14
    ഞാൻ സന്തോഷത്തോടെ
  • 5:14 - 5:16
    വിമർശനങ്ങളെ നേരിടാം, പക്ഷെ
  • 5:16 - 5:18
    എനിക്കറിയാം എനിക്ക് ഇതിനെ കുറിച്ചുള്ള ധാരാളം കമന്റുകൾ ലഭിക്കും.
  • 5:18 - 5:21
    ഇത്(വീഡിയോ) ഭക്ഷണത്തിന്റെ യാഥാർഥ്യത്തിലേക്ക് പോകുന്നതിനു വേണ്ടിയാണ്.
  • 5:21 - 5:24
    അതാണ് എന്റെ എല്ലാ ഭക്ഷണവും വളർത്തുകയും ശേഖരിക്കുകയും ചെയ്യുന്ന
  • 5:24 - 5:26
    ഈ വർഷത്തിലെ വലിയ ഉദ്ദേശ്യം,
  • 5:26 - 5:28
    അതായത് ആഴങ്ങളിലേക്ക് ഇറങ്ങുക, ഭക്ഷണത്തിലേക്ക്
  • 5:28 - 5:31
    ഇറങ്ങുക, അതിലെ പ്രശ്നബാധിതമായ ഇടങ്ങളെ നോക്കിക്കാണുക.
  • 5:31 - 5:32
    ഈ പ്രശ്നബാധിതമായ ഇടങ്ങളിലേക്ക് കൂടുതൽ
  • 5:32 - 5:34
    നോക്കിയപ്പോഴാണ് എനിക്ക് കൂടുതൽ മനസ്സിലായത്,
  • 5:34 - 5:38
    ഒരു ലേബലും, അത് വേഗനാവട്ടെ, ഗ്ലൂട്ടൻ-ഫ്രീ ആവട്ടെ,
  • 5:38 - 5:42
    ഓർഗാനിക് ആവട്ടെ, ശരിക്കും,
  • 5:42 - 5:45
    ക്രൂരത ഇല്ലാത്ത,
  • 5:45 - 5:48
    മനുഷ്യനോ, ഭൂമിക്കോ,
  • 5:48 - 5:51
    ജീവജാലങ്ങൾക്കോ നാശം വരുത്താത്ത ഒരു ലേബലും ഇല്ല.
  • 5:51 - 5:55
    ഞാൻ അണ്ണാനുകളെ തിന്നു. ഇതിൽ തീർച്ചയായും നിങ്ങൾക്ക് കാണാം.
  • 5:55 - 5:57
    പക്ഷെ നമ്മുടെ ഈ ആധുനിക ജീവിതത്തിൽ
  • 5:57 - 5:59
    നമ്മളെല്ലാവരും അണ്ണാനുകളെ കൊല്ലുകയോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ അതുപോലുള്ള
  • 5:59 - 6:01
    മറ്റു കാര്യങ്ങൾ ചെയ്യുന്നുണ്ട്.
  • 6:01 - 6:04
    ഞാൻ കഴിക്കാത്ത സാധനങ്ങൾ, ചെറുമൃദുരോമം,
  • 6:04 - 6:06
    തൊലി തുടങ്ങിയവ അതേപോലെ തന്നെ കൃഷിയിടത്തിലേക്ക് പോകുന്നു,
  • 6:06 - 6:09
    അത് എന്റെ തോട്ടത്തെ സമ്പുഷ്ടമാക്കുന്നു.
  • 6:09 - 6:13
    അതുകൊണ്ട് ഇത് ഒരു ചാക്രിമായ പ്രക്രിയയാണ്. മാത്രവുമല്ല,
  • 6:13 - 6:15
    അവയെ പിടിക്കാനായി ഞാൻ ഉപയോഗിക്കുന്ന ഇര എന്നത് എന്റെ തോട്ടത്തിൽ
  • 6:15 - 6:19
    നിന്നുള്ള മധുരക്കിഴങ്ങും ഒരു മെറ്റൽ സ്ട്രാപ്പുമാണ്.
  • 6:19 - 6:22
    അതുകൊണ്ട് യാതൊരു മാലിന്യവും ഇല്ലാത്ത ഒരു ചാക്രിക
  • 6:22 - 6:26
    പ്രക്രിയയാണ് ഇത്. നമ്മളിവിടെ സുസ്ഥിരതയെ പറ്റി
  • 6:26 - 6:29
    പറയുകയായിരുന്നു. അണ്ണാനുകൾ കരണ്ടു തിന്നുന്ന
  • 6:29 - 6:32
    ഒരു ജീവി വർഗ്ഗവും കൂടിയാണ്. അവർ ഏറെ പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു. അതുകൊണ്ട്
  • 6:32 - 6:35
    ഇത് സുസ്ഥിരമായ ഒരു ഭക്ഷണ സ്രോതസ്സാണ്.
  • 6:35 - 6:40
    അതുകൊണ്ട് ആളുകൾ ചോദിക്കാനിടയുള്ള അല്ലെങ്കിൽ പറയാനിടയുള്ള ഒരു വലിയ കാര്യം,
  • 6:40 - 6:42
    "എല്ലാവരും ഇത് ചെയ്‌താൽ ഇത് സുസ്ഥിരമാകുമോ?"
  • 6:42 - 6:45
    അല്ലെങ്കിൽ ഒരു ചോദ്യവും ഇല്ലാതെയും വരാം, ഒന്നു പറയട്ടെ,
  • 6:45 - 6:48
    എല്ലാവരും ഇത് ചെയ്‌താൽ എല്ലാ അണ്ണാനുകളും
  • 6:48 - 6:52
    കൊല്ലപ്പെടും. അതുകൊണ്ട് സുസ്ഥിരത
  • 6:52 - 6:54
    എന്നത് വിമർശനാത്മകമായ ചിന്തയും പ്രശ്ന
  • 6:54 - 6:57
    പരിഹാരവുമാണ്. ഒർലാന്ടോയിൽ ഉള്ള എല്ലാവരും
  • 6:57 - 6:59
    അണ്ണാനുകളെ തിന്നുന്നവരായിരുന്നുവെങ്കിൽ
  • 6:59 - 7:01
    ഞാൻ ആദ്യം തന്നെ ഇതിൽ ഉണ്ടാവുമായിരുന്നില്ല.
  • 7:01 - 7:04
    ഒരു പക്ഷെ എന്റെ എല്ലാ അയൽക്കാർക്കും
  • 7:04 - 7:06
    അണ്ണാനുകളെ തിന്നണം എന്നായിരുന്നുവെങ്കിൽ ഞാൻ ഈ സാഹചര്യത്തിൽ
  • 7:06 - 7:08
    വേറെ രീതിയിൽ ചിന്തിച്ചേനെ.
  • 7:08 - 7:12
    ശരിയായ സുസ്ഥിരത എന്നത് ഏതെങ്കിലും നിയമാവലികളല്ല.
  • 7:12 - 7:14
    അത് വ്യക്തിഗതമായ സാഹചര്യങ്ങൾ
  • 7:14 - 7:17
    അനുസരിച്ച്‌ ആ ഘട്ടത്തിൽ സുസ്ഥിരമായ എന്ത്
  • 7:17 - 7:20
    കാര്യം നടപ്പിലാക്കാം എന്നുള്ളതാണ്.
  • 7:20 - 7:22
    അതിനു വിമർശനാത്മകമായ ചിന്ത ആവശ്യമാണ്.
  • 7:22 - 7:25
    അതിനു പ്രശ്നപരിഹാരം ആവശ്യമാണ്,
  • 7:25 - 7:27
    അതിനു പ്രശ്നപരിഹാരം ആവശ്യമാണ്.
  • 7:27 - 7:31
    അതിനു പ്രാദേശികമായ ചിന്തയും
  • 7:31 - 7:34
    വിഭവങ്ങളെ കുറിച്ചുള്ള അറിവും ആവശ്യമാണ്.
  • 7:34 - 7:36
    അപ്പൊ ശരി, ഇതുവരെ നിങ്ങൾക്ക് മനസിലായെങ്കിൽ നിങ്ങൾ
  • 7:36 - 7:38
    ചിന്തിക്കുന്നുണ്ടാവും എങ്ങനെയാണ് അണ്ണാന്റെ രുചി
  • 7:38 - 7:42
    എന്നത്? ഈയടുത്ത്
  • 7:42 - 7:44
    ബസ്സ്ഫീഡിന് വേണ്ടി ഞാൻ ചെയ്ത
  • 7:44 - 7:47
    3 മില്യൺ വ്യൂസ് ഉള്ള വീഡിയോയിൽ അതിനുള്ള മറുപടി പറഞ്ഞിട്ടുണ്ട്,
  • 7:47 - 7:50
    അണ്ണാന്റെ രുചി അണ്ണാനെ പോലെ തന്നെ.
  • 7:50 - 7:52
    അതുതന്നെയാണ് എനിക്ക് തോന്നിയതും.
  • 7:52 - 7:54
    പക്ഷെ നിങ്ങൾക്ക് വേണ്ടി ഞാൻ കുറച്ച് കൂടി
  • 7:54 - 7:56
    ഇതിലേക്ക് പോവാം. അതിന്റെ രുചി
  • 7:56 - 8:00
    മുയലിന്റെയോ കാട്ടുപക്ഷിയുടെയോ വേട്ടപ്പക്ഷിയുടെയോ
  • 8:00 - 8:05
    കോഴിയുടെയോ രുചിയിൽ നിന്ന് അത്ര വ്യത്യസ്തമല്ല.
    നിങ്ങൾക്കറിയാമോ,
  • 8:05 - 8:09
    പൊതുവെ മാംസങ്ങളുടെ രുചിയിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാവാറില്ല.
  • 8:09 - 8:11
    അതിന്റെ രുചി എല്ലാത്തിന്റെയും കൂടി ഒരു
  • 8:11 - 8:13
    മിശ്രിതമായിരിക്കും.
  • 8:13 - 8:14
    ഞാൻ എങ്ങനെ പാചകം ചെയ്യുന്നു?
  • 8:14 - 8:16
    പൊതുവെ ഞാൻ അതിനെ സ്ട്യു ആയി തയ്യാറാക്കും.
  • 8:16 - 8:21
    ഉരുളക്കിഴങ്ങും ക്യേബേജ്ഉം
  • 8:21 - 8:22
    പലതരത്തിലുള്ള ഇലകളും ക്യാരറ്റും ഒക്കെ ചേർത്തുള്ള
  • 8:22 - 8:25
    ഒരു വെജിറ്റബിൾ സ്ട്യു.
  • 8:25 - 8:29
    ഒത്തിരി രുചികൾ ചേർത്ത പാകത്തിനുള്ള ഒരു
  • 8:29 - 8:33
    സ്ട്യു ഉണ്ടാക്കുക. അണ്ണാനുകൾ അത്ര വലുതല്ല.
  • 8:33 - 8:35
    പക്ഷെ ആഹാരത്തെ തികച്ചും വ്യത്യസ്തമാക്കിത്തീർക്കാൻ
  • 8:35 - 8:36
    അതിനു കഴിയും.
  • 8:36 - 8:39
    എനിക്ക് പറഞ്ഞു നിർത്താനുള്ളത്
  • 8:39 - 8:42
    ഇത് അണ്ണാനുകളെ കുറിച്ച മാത്രം ഉള്ളതല്ല.
  • 8:42 - 8:44
    ഇതിനൊരു വലിയ വശമുണ്ട്. സത്യത്തിൽ,
  • 8:44 - 8:46
    ഇതിനു പിന്നിൽ വലിയ കാര്യങ്ങൾ ഇല്ലാതെ
  • 8:46 - 8:48
    വെറുതെ എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു
  • 8:48 - 8:50
    എന്നത് ഞാൻ ഒരു വീഡിയൊ ആക്കുകയില്ല.
  • 8:50 - 8:53
    ഞാൻ അതിലേക്കു പോയി പക്ഷെ, ഗുണപാഠം എന്നത്
  • 8:53 - 8:56
    ലോകം എന്നത് വെറും കറുപ്പും വെറുപ്പും മാത്രമല്ല
  • 8:56 - 9:00
    എന്നുള്ളതാണ്. നിങ്ങൾ സൂപ്പർ മാർക്കറ്റിൽ നിന്ന്
  • 9:00 - 9:02
    വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ മറ നീക്കിയാൽ
  • 9:02 - 9:04
    നിങ്ങൾക്ക് മനസിലാവും കാര്യങ്ങൾ
  • 9:04 - 9:06
    ഇതിലും എത്രയേറെ സങ്കീർണമാണ് എന്ന്.
  • 9:06 - 9:09
    ജീവിതത്തെ നിങ്ങൾ ആഴത്തിൽ നോക്കിക്കണ്ടാൽ
  • 9:09 - 9:12
    നിങ്ങൾക്ക് മനസിലാവും നമ്മളുടെ എല്ലാ പ്രവൃത്തികളും നമ്മൾ മനസ്സിലാക്കിയതിനെക്കാളും
  • 9:12 - 9:16
    അല്ലെങ്കിൽ മനിസ്സിലാക്കാൻ ഇഷ്ടപ്പെടുന്നതിനേക്കാളും എത്രയോ സങ്കീർണ്ണവും ആഴവുമുള്ളതുമാണെന്ന്.
  • 9:16 - 9:19
    ലേബലുകൾ സുരക്ഷിതത്വമെന്ന മിഥ്യധാരണയാണ്.
  • 9:19 - 9:22
    നിങ്ങൾ ശെരിക്കും നോക്കിയാൽ എല്ലാത്തിലും
  • 9:22 - 9:24
    നേട്ടങ്ങളുമുണ്ട്, കോട്ടങ്ങളുമുണ്ട്.
  • 9:24 - 9:27
    അതുകൊണ്ട് അവിടേക്കാണ് എനിക്ക് എത്തേണ്ടത്.
  • 9:27 - 9:29
    അങ്ങനെ വിമർശനാത്മക ചിന്തകൾ ഉണ്ടാകുന്ന ഇടങ്ങളിലേക്കാണ്
  • 9:29 - 9:31
    എനിക്ക് പോവേണ്ടത്, അതാണ്
  • 9:31 - 9:34
    അണ്ണാനുകളെ കുറിച്ച് പറയാനും
  • 9:34 - 9:38
    അവയെ ഭക്ഷിക്കാൻ തീരുമാനിക്കാനും കാരണം.
  • 9:38 - 9:40
    നിങ്ങൾക്കത് മനസിലായി എന്ന് വിശ്വസിക്കുന്നു.
  • 9:40 - 9:43
    നിങ്ങൾക്ക് ജീവിതത്തിന്റെ സങ്കീർണതകൾ കാണാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.
  • 9:43 - 9:45
    നിങ്ങളും ജീവിതത്തിൽ അവിടേക്കാണ് പോവാൻ ആഗ്രഹിക്കുന്നതെങ്കിൽ,
  • 9:45 - 9:48
    നിങ്ങൾ കൂടുതൽ സുസ്ഥിരമായ പാതയിലേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ടെകിൽ,
  • 9:48 - 9:51
    നീതിപൂർണ്ണവും സമവും ആയ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ,
  • 9:51 - 9:54
    തീർച്ചയായും ഇത് നിങ്ങൾക്ക് വേണ്ടിയുള്ള
  • 9:54 - 9:56
    ചാനൽ ആണ്. സബ്സ്ക്രൈബ് ചെയ്യാനും, ഈ വീഡിയോ ലൈക്ക്,
  • 9:56 - 9:58
    കമന്റ്, ഷെയർ ചെയ്യാനും ഇത് മറ്റുള്ളവരിലേക്ക്
  • 9:58 - 10:00
    എത്തിക്കാനും ശ്രദ്ധിക്കുക.
  • 10:00 - 10:02
    നിങ്ങളെല്ലാവരോടും എന്റെ സ്‌നേഹം അറിയിക്കുന്നു,
  • 10:02 - 10:03
    എത്രയും പെട്ടെന്ന് എല്ലാവരെയും ഞാൻ വീണ്ടും കാണാം.
Title:
Why I Ate the Squirrels Eating Food from My Garden
Description:

more » « less
Video Language:
English
Duration:
10:04

Malayalam subtitles

Revisions