0:00:00.000,0:00:02.210 എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു?[br] 0:00:02.210,0:00:04.827 എന്തെന്നാൽ, അവ 0:00:04.827,0:00:06.970 തിന്നുന്നത് പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളാണ്, 0:00:06.970,0:00:09.670 അതായത് എൻ്റെ തോട്ടത്തിൽ ഞാൻ നടുന്ന 0:00:09.205,0:00:10.960 സൂര്യകാന്തിയും നിലക്കടലയും. 0:00:10.960,0:00:13.253 പെർമകൾച്ചർ കൃഷിരീതിയിൽ ഒരു ചൊല്ലുണ്ട്, 0:00:13.253,0:00:16.274 നിങ്ങളുടെ പ്രശ്നത്തെ തന്നെ അതിന്റെ പരിഹാരം ആക്കുക എന്നാണത്. 0:00:16.274,0:00:19.460 അപ്പൊ അണ്ണാനുകൾ ആയിരുന്നു എൻ്റെ പ്രശ്നം. അതുകൊണ്ട് ഞാൻ അവരെ 0:00:19.460,0:00:21.268 എന്റെ പരിഹരം ആക്കി മാറ്റി, അതായത് എൻ്റെ രാത്രിഭക്ഷണം. 0:00:33.020,0:00:34.835 അപ്പൊ ശരി. ഞാൻ ഇത് കുറച്ച് കൂടി വിശദമാക്കാം. 0:00:34.835,0:00:37.190 എങ്ങനെ ഇത് സംഭവിച്ചു? 0:00:37.190,0:00:39.355 ഞാൻ എങ്ങനെയാണ് എൻ്റെ തോട്ടത്തിൽ നിന്നും ഭക്ഷണം 0:00:39.355,0:00:41.470 കഴിച്ചുകൊണ്ടിരുന്ന അണ്ണാനുകളെ ഭക്ഷണം ആക്കാൻ തുടങ്ങിയത്? 0:00:41.470,0:00:44.302 അങ്ങനെ ചോദിച്ചാൽ, ഈയടുത്താണ് ഒരു വർഷത്തേക്ക് 0:00:44.302,0:00:48.153 എനിക്ക് ആവശ്യമായ 100% ഭക്ഷണവും നട്ടു വളർത്താൻ ഉള്ള 0:00:48.153,0:00:50.434 ദൗത്യം ഞാൻ ഏറ്റെടുത്തത്. അതായത് പലചരക്ക് കടകളോ 0:00:50.434,0:00:52.518 റെസ്റ്റോറന്റ്കളോ ഇല്ലാത്ത, പാക്കേജ് ചെയ്തതോ പ്രോസസ്സ് 0:00:52.518,0:00:54.164 ചെയ്തതോ ഇല്ലാത്ത, ദൂരയിടങ്ങളിൽ നിന്ന് 0:00:54.164,0:00:56.841 വരുത്തിക്കുന്നതോ ഇല്ലാത്ത ഒരു വർഷം. അതായത് ഞാൻ 0:00:56.841,0:00:58.970 വർഷം മുഴുവൻ കഴിക്കുന്ന എല്ലാം തന്നെ ഞാൻ 0:00:58.970,0:01:01.783 തന്നെ വളർത്തുകയോ മേടുകളിൽ നിന്ന് ശേഖരിക്കുകയോ 0:01:01.783,0:01:05.237 വേണം. അതെന്നെ തോട്ടത്തിലേക്കും 0:01:05.237,0:01:07.864 പിന്നീടത്തെന്നെ അണ്ണാനുകളിലേക്കും എത്തിച്ചു. 0:01:07.864,0:01:11.970 എനിക്കെന്റെ ധാന്യപ്പൊടികളും, കലോറിയും, പഞ്ചസാരയും, 0:01:11.970,0:01:16.515 പ്രോട്ടീനും, പച്ചക്കറികളും, പഴങ്ങളും എല്ലാം 0:01:16.515,0:01:19.530 ഉത്പാദിപ്പിക്കണമായിരുന്നു. അതായത് എല്ലാം തന്നെ, എണ്ണ പോലും. 0:01:19.530,0:01:23.574 അങ്ങനെ ഞാൻ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളും 0:01:23.574,0:01:25.642 നടാൻ ആരംഭിച്ചു. 0:01:25.642,0:01:27.751 ബീൻസും പയറും വിജയകരമായിരുന്നു. 0:01:27.751,0:01:31.662 പക്ഷെ, എനിക്ക് കുഴപ്പം ഉണ്ടാക്കിയത് 0:01:31.662,0:01:33.889 എൻ്റെ സൂര്യകാന്തിയും നിലക്കടലയുമായിരുന്നു. 0:01:33.889,0:01:37.708 അണ്ണാനുകൾ അത് തിന്നുന്നതായിരുന്നു കുഴപ്പം. 0:01:37.708,0:01:39.906 വിരോധാഭാസം എന്നു പറയട്ടെ, അവർ കഴിക്കുന്നത് 0:01:39.906,0:01:42.197 എൻ്റെ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളായിരുന്നു. 0:01:42.197,0:01:45.159 അതുകൊണ്ട് ഇതിനെ പെർമകൾച്ചർ കൃഷിരീതിയിൽ കണ്ടാൽ 0:01:45.159,0:01:47.355 എങ്ങനെ ഈ പ്രശ്നത്തെ 0:01:47.355,0:01:49.034 അതിൻ്റെ പരിഹാരം ആക്കി മാറ്റാൻ കഴിയും? 0:01:49.034,0:01:51.408 അണ്ണാനുകളായിരുന്നു പ്രശ്നം. എങ്ങനെ 0:01:51.408,0:01:54.846 അവയെ ഒരു പരിഹാരം ആക്കി മാറ്റും? 0:01:54.846,0:01:58.383 അങ്ങനെ ഞാൻ അണ്ണാനുകളെ തിന്നാൻ തീരുമാനിച്ചു. 0:01:58.383,0:02:01.205 ഒരുപാട് ആളുകൾ ഇങ്ങനെയൊരു സാഹചര്യത്തിൽ 0:02:01.205,0:02:03.853 അവരുടെ തോട്ടത്തിന് കുഴപ്പം ഉണ്ടാക്കുന്ന 0:02:03.853,0:02:07.004 'കീടങ്ങളെ' കൊല്ലുകയാണ് ചെയ്യുക. പക്ഷെ ഞാൻ 0:02:07.004,0:02:10.439 വിഭവങ്ങൾ നശിപ്പിക്കുകയോ അല്ലെങ്കിൽ ഒരു ജീവനെ 0:02:10.439,0:02:13.370 കീടമായി കാണുകയോ ചെയ്യുന്ന ആളല്ല. 0:02:13.370,0:02:16.037 അതെ, അണ്ണാനുകൾ എനിക്ക് പ്രശ്നം ഉണ്ടാക്കുകയായിരുന്നു, 0:02:16.037,0:02:19.227 പക്ഷെ എങ്കിലും എനിക്ക് അണ്ണാനുകൾ എന്ന 0:02:19.227,0:02:21.687 സൃഷ്ടികളോട് ഏറെ ബഹുമാനം ആയിരുന്നു. 0:02:21.687,0:02:24.522 അതുകൊണ്ട് നിലക്കടലയും സൂര്യകാന്തിയും 0:02:24.522,0:02:27.364 ഉണ്ടാക്കാനായി അവരെ അങ്ങു കൊന്നുകളയാൻ 0:02:27.364,0:02:28.850 ഞാൻ തയ്യാറല്ലായിരുന്നു. 0:02:28.850,0:02:31.717 എന്നെ സംബന്ധിച്ചു ഇത് ഒരു 0:02:31.717,0:02:34.682 അമൂല്യമായ വിഭവത്തിന്റെ കണ്ടെത്തലും അതിന്റെ 0:02:34.682,0:02:38.405 വിവേകത്തോടെയുള്ള ഉപയോഗവുമായിരുന്നു.ഇപ്പോൾ അണ്ണാനുകൾ 0:02:38.405,0:02:40.982 ശരിക്കും സുസ്ഥിരമായ ഒരു മാംസ സ്രോതസാണ്. 0:02:40.982,0:02:44.582 ഞാൻ താമസിക്കുന്ന ഫ്ലോറിഡയിലെ 0:02:44.582,0:02:47.183 ഒറിലാന്റോ പരിസരങ്ങളിൽ ഒത്തിരിയധികം 0:02:47.183,0:02:50.298 അണ്ണാനുകളെ കാണാം. അതുകൊണ്ട് 0:02:50.892,0:02:52.599 ഞാൻ അണ്ണനുകളെ വിളവെടുക്കുന്നത് ഒരു 0:02:52.599,0:02:55.946 പുതുക്കാനാവാത്തതോ ലഭ്യതക്കുറവുള്ളതോ ആയ 0:02:55.946,0:02:59.148 ഒരു വിഭവം എടുക്കുക എന്നുള്ളതായിരുന്നില്ല. 0:02:59.148,0:03:02.281 ഇതല്ലായിരുന്നു സ്‌ഥിതി എങ്കിൽ 0:03:02.281,0:03:04.241 ഇത് ഞാൻ ചെയ്യുമായിരുന്നില്ല. 0:03:04.241,0:03:07.933 അതുകൊണ്ടു ഇതൊരു ജൈവികമായ കൃഷിരീതിയാണ്. 0:03:07.933,0:03:09.857 ചില ആളുകൾ കീടങ്ങളെ കൊല്ലാനായി 0:03:09.857,0:03:12.372 കീടനാശിനികൾ ഉപയോഗിക്കും. ഇത് 0:03:12.372,0:03:15.308 എന്റെ തോട്ടത്തിൽ തന്നെയുള്ള സുസ്ഥിരവും 0:03:15.308,0:03:18.387 പ്രാദേശികവുമായ ഒരു ഭക്ഷണ സ്രോതസ്സാണ്. സത്യത്തിൽ 0:03:18.387,0:03:20.589 അവ എൻ്റെ നിലക്കടലയും സൂര്യകാന്തിയും തിന്നുന്നതിനു മുന്നേ തന്നെ 0:03:20.589,0:03:23.788 ഞാൻ ഈ അണ്ണാനുകളെ പിടിക്കുന്നതിനേയും 0:03:23.788,0:03:26.900 തിന്നുന്നതിനെയും കുറിച്ച് ചിന്തിച്ചിരുന്നു. 0:03:26.900,0:03:29.407 അതുകൊണ്ട് തന്നെ ഇത് ഞാൻ ബലം പ്രയോഗിച്ച്‌ ചെയ്തതോ 0:03:29.407,0:03:32.898 അങ്ങനെ ചെയ്യേണ്ടി വന്നതോ അല്ല, മറിച്ച്‌ അവസാനം ഇത് 0:03:32.898,0:03:35.671 എന്നെ ശരിക്കും പ്രേരിപ്പിച്ചു ചെയ്തതാണ്. അതുകൊണ്ട് ഞാൻ 0:03:35.671,0:03:37.057 അണ്ണാനുകളെ തിന്നാനുള്ള ശെരിക്കുള്ള കാരണം 0:03:37.057,0:03:40.155 അവ പ്രോട്ടീനിന്റെ പ്രാദേശികമായ സ്രോതസ്സാണ് എന്നുള്ളതാണ്. 0:03:40.155,0:03:43.090 ഒരു പ്രാദേശികമായിട്ടുള്ള ഗുണനിലവാരമുള്ള ഭക്ഷണ സ്രോതസ്സ്. 0:03:43.090,0:03:45.689 പക്ഷെ അതെ സമയം ഇതിന് എന്റെ 0:03:45.689,0:03:47.821 കൃഷി സ്ഥലത്തെ ഒരു പ്രശ്നത്തെ നേരിടാനും 0:03:47.821,0:03:50.159 അതിനു ഒരു പരിഹാരമാകാനും ഗുണകരമാകാനും കഴിഞ്ഞു. 0:03:50.159,0:03:54.086 അപ്പൊ ഇതാണ് സാഹചര്യം, ഇതിനെ കുറിച്ച്‌ 0:03:54.086,0:03:57.188 എനിക്ക് യാതൊരു ശങ്കയും ഇല്ല. 0:03:57.188,0:03:59.156 ഒരുപാട് ആളുകൾ ഇതിനെ കാണാൻ പോകുന്നത്, അതായത് 0:03:59.156,0:04:01.203 വേഗൻസോ അല്ലെങ്കിൽ മൊത്തത്തിൽ ജീവികളെ 0:04:01.203,0:04:04.341 കൊല്ലുന്നതിനു എതിരായവരോ അല്ലെങ്കിൽ 0:04:04.341,0:04:05.759 അണ്ണാനുകളെ മാത്രം ഇഷ്ടപ്പെടുന്നവരും അവ ഒത്തിരി 0:04:05.759,0:04:08.921 ഭംഗിയും ഓമനത്തവും ഉള്ളവരായി കരുതുകയും ചെയ്യുന്നവരോ ഒക്കെ ചിന്തിക്കാൻ പോവുന്നത് ഞാൻ 0:04:08.921,0:04:10.822 അവയെ കൊല്ലരുതെന്നാവും, അതെ സമയം അവർ 0:04:10.822,0:04:14.602 പശുവിനെയും, പന്നിയെയും, കോഴിയേയും ഒക്കെ തിന്നുന്നുണ്ടാവും. 0:04:14.602,0:04:17.438 ഞാൻ നേരിട്ടാണ് ഇവിടെ വിമർശനങ്ങൾ നേരിടാൻ ഉള്ളത്, കാരണം 0:04:17.438,0:04:20.233 ഞാൻ തന്നെയാണ് ഞാൻ അണ്ണാനുകളെ പിടികൂടുന്നതും കഴിക്കുന്നതും 0:04:20.233,0:04:25.173 ഷെയർ ചെയ്യുന്നത്. പക്ഷെ യഥാർത്ഥത്തിൽ 0:04:25.173,0:04:28.056 ഞാൻ എന്നെ കുറിച്ച വെളിവാകുന്നു, പക്ഷെ സത്യം എന്നത് 0:04:28.056,0:04:31.256 നിങ്ങൾ ഓരോരുത്തരും ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ, 0:04:31.256,0:04:34.273 നിങ്ങൾ മൂലം ജീവികൾ മരിച്ചുകൊണ്ടിരിക്കുകയാണ്, 0:04:34.273,0:04:36.943 നിങ്ങൾ ഒരു വേഗനോ അല്ലെങ്കിൽ മാംസാഹാരിയോ ആയിക്കൊള്ളട്ടെ, 0:04:36.943,0:04:41.021 മരണം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഇതിനെ കുറിച്ച് 0:04:41.021,0:04:42.942 കൂടുതലായി പറയുന്ന വേറൊരു വീഡിയോ ചെയ്യാം, 0:04:42.942,0:04:45.115 പക്ഷെ നിങ്ങളൊരു വേഗൻ ആണെങ്കിൽ, 0:04:45.115,0:04:47.478 നിങ്ങളുടെ ഭക്ഷണം ഒരു കൃഷിയിടത്തിൽ നിന്നാണെങ്കിൽ, ജീവികൾ 0:04:47.478,0:04:51.607 അവിടെയും മരിക്കുകയാണ്. അത് എലികളോ പെരുച്ചാഴികളോ 0:04:51.607,0:04:55.225 പക്ഷികളോ അല്ലെങ്കിൽ ആ ഇടം ഒരുക്കുന്നതിനായി 0:04:55.225,0:04:57.741 ഒഴിപ്പിക്കേണ്ടി വന്ന ജീവികളോ 0:04:57.741,0:04:59.565 അല്ലെങ്കിൽ ജീവികളെ അകറ്റുന്ന രീതിയിൽ 0:04:59.565,0:05:02.021 ഉണ്ടാക്കിയെടുത്ത ആ പരിസരമോ ആയിക്കൊള്ളട്ടെ. 0:05:02.021,0:05:05.257 സത്യത്തിൽ ഞാൻ പറയുന്നത് 0:05:05.257,0:05:08.055 നമ്മൾ കഴിക്കുന്ന ഓരോ ഊണിനും വേണ്ടി, പാത്രത്തിൽ മാംസം ഉണ്ടാകട്ടെ, 0:05:08.055,0:05:11.191 ഉണ്ടാകാതിരിക്കട്ടെ, മരണം ഉണ്ടാകുന്നു. 0:05:11.191,0:05:13.570 ഞാൻ സന്തോഷത്തോടെ 0:05:13.570,0:05:15.873 വിമർശനങ്ങളെ നേരിടാം, പക്ഷെ 0:05:15.873,0:05:18.288 എനിക്കറിയാം എനിക്ക് ഇതിനെ കുറിച്ചുള്ള ധാരാളം കമന്റുകൾ ലഭിക്കും. 0:05:18.288,0:05:21.171 ഇത്(വീഡിയോ) ഭക്ഷണത്തിന്റെ യാഥാർഥ്യത്തിലേക്ക് പോകുന്നതിനു വേണ്ടിയാണ്. 0:05:21.171,0:05:23.954 അതാണ് എന്റെ എല്ലാ ഭക്ഷണവും വളർത്തുകയും ശേഖരിക്കുകയും ചെയ്യുന്ന 0:05:23.954,0:05:25.522 ഈ വർഷത്തിലെ വലിയ ഉദ്ദേശ്യം, 0:05:25.522,0:05:27.837 അതായത് ആഴങ്ങളിലേക്ക് ഇറങ്ങുക, ഭക്ഷണത്തിലേക്ക് 0:05:27.837,0:05:30.737 ഇറങ്ങുക, അതിലെ പ്രശ്നബാധിതമായ ഇടങ്ങളെ നോക്കിക്കാണുക. 0:05:30.737,0:05:32.321 ഈ പ്രശ്നബാധിതമായ ഇടങ്ങളിലേക്ക് കൂടുതൽ 0:05:32.321,0:05:34.287 നോക്കിയപ്പോഴാണ് എനിക്ക് കൂടുതൽ മനസ്സിലായത്, 0:05:34.287,0:05:37.686 ഒരു ലേബലും, അത് വേഗനാവട്ടെ, ഗ്ലൂട്ടൻ-ഫ്രീ ആവട്ടെ, 0:05:37.686,0:05:41.624 ഓർഗാനിക് ആവട്ടെ, ശരിക്കും, 0:05:41.624,0:05:45.404 ക്രൂരത ഇല്ലാത്ത, 0:05:45.404,0:05:47.855 മനുഷ്യനോ, ഭൂമിക്കോ, 0:05:47.855,0:05:50.561 ജീവജാലങ്ങൾക്കോ നാശം വരുത്താത്ത ഒരു ലേബലും ഇല്ല. 0:05:50.561,0:05:54.538 ഞാൻ അണ്ണാനുകളെ തിന്നു. ഇതിൽ തീർച്ചയായും നിങ്ങൾക്ക് കാണാം. 0:05:54.538,0:05:56.754 പക്ഷെ നമ്മുടെ ഈ ആധുനിക ജീവിതത്തിൽ 0:05:56.754,0:05:59.373 നമ്മളെല്ലാവരും അണ്ണാനുകളെ കൊല്ലുകയോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ അതുപോലുള്ള 0:05:59.373,0:06:01.246 മറ്റു കാര്യങ്ങൾ ചെയ്യുന്നുണ്ട്. 0:06:01.246,0:06:03.522 ഞാൻ കഴിക്കാത്ത സാധനങ്ങൾ, ചെറുമൃദുരോമം, 0:06:03.522,0:06:05.961 തൊലി തുടങ്ങിയവ അതേപോലെ തന്നെ കൃഷിയിടത്തിലേക്ക് പോകുന്നു, 0:06:05.961,0:06:09.154 അത് എന്റെ തോട്ടത്തെ സമ്പുഷ്ടമാക്കുന്നു. 0:06:09.154,0:06:12.703 അതുകൊണ്ട് ഇത് ഒരു ചാക്രിമായ പ്രക്രിയയാണ്. മാത്രവുമല്ല, 0:06:12.703,0:06:15.173 അവയെ പിടിക്കാനായി ഞാൻ ഉപയോഗിക്കുന്ന ഇര എന്നത് എന്റെ തോട്ടത്തിൽ 0:06:15.173,0:06:19.163 നിന്നുള്ള മധുരക്കിഴങ്ങും ഒരു മെറ്റൽ സ്ട്രാപ്പുമാണ്. 0:06:19.163,0:06:22.188 അതുകൊണ്ട് യാതൊരു മാലിന്യവും ഇല്ലാത്ത ഒരു ചാക്രിക 0:06:22.188,0:06:25.804 പ്രക്രിയയാണ് ഇത്. നമ്മളിവിടെ സുസ്ഥിരതയെ പറ്റി 0:06:25.804,0:06:28.739 പറയുകയായിരുന്നു. അണ്ണാനുകൾ കരണ്ടു തിന്നുന്ന 0:06:28.739,0:06:31.604 ഒരു ജീവി വർഗ്ഗവും കൂടിയാണ്. അവർ ഏറെ പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു. അതുകൊണ്ട് 0:06:31.604,0:06:35.007 ഇത് സുസ്ഥിരമായ ഒരു ഭക്ഷണ സ്രോതസ്സാണ്. 0:06:35.007,0:06:39.570 അതുകൊണ്ട് ആളുകൾ ചോദിക്കാനിടയുള്ള അല്ലെങ്കിൽ പറയാനിടയുള്ള ഒരു വലിയ കാര്യം, 0:06:39.570,0:06:42.204 "എല്ലാവരും ഇത് ചെയ്‌താൽ ഇത് സുസ്ഥിരമാകുമോ?" 0:06:42.204,0:06:45.187 അല്ലെങ്കിൽ ഒരു ചോദ്യവും ഇല്ലാതെയും വരാം, ഒന്നു പറയട്ടെ, 0:06:45.187,0:06:47.505 എല്ലാവരും ഇത് ചെയ്‌താൽ എല്ലാ അണ്ണാനുകളും 0:06:47.505,0:06:51.960 കൊല്ലപ്പെടും. അതുകൊണ്ട് സുസ്ഥിരത 0:06:51.960,0:06:53.922 എന്നത് വിമർശനാത്മകമായ ചിന്തയും പ്രശ്ന 0:06:53.922,0:06:57.303 പരിഹാരവുമാണ്. ഒർലാന്ടോയിൽ ഉള്ള എല്ലാവരും 0:06:57.303,0:06:59.339 അണ്ണാനുകളെ തിന്നുന്നവരായിരുന്നുവെങ്കിൽ 0:06:59.339,0:07:01.376 ഞാൻ ആദ്യം തന്നെ ഇതിൽ ഉണ്ടാവുമായിരുന്നില്ല. 0:07:01.376,0:07:03.512 ഒരു പക്ഷെ എന്റെ എല്ലാ അയൽക്കാർക്കും 0:07:03.512,0:07:05.670 അണ്ണാനുകളെ തിന്നണം എന്നായിരുന്നുവെങ്കിൽ ഞാൻ ഈ സാഹചര്യത്തിൽ 0:07:05.670,0:07:08.454 വേറെ രീതിയിൽ ചിന്തിച്ചേനെ. 0:07:08.454,0:07:12.322 ശരിയായ സുസ്ഥിരത എന്നത് ഏതെങ്കിലും നിയമാവലികളല്ല. 0:07:12.322,0:07:14.389 അത് വ്യക്തിഗതമായ സാഹചര്യങ്ങൾ 0:07:14.389,0:07:17.091 അനുസരിച്ച്‌ ആ ഘട്ടത്തിൽ സുസ്ഥിരമായ എന്ത് 0:07:17.091,0:07:19.657 കാര്യം നടപ്പിലാക്കാം എന്നുള്ളതാണ്. 0:07:19.657,0:07:22.037 അതിനു വിമർശനാത്മകമായ ചിന്ത ആവശ്യമാണ്. 0:07:22.037,0:07:24.693 അതിനു പ്രശ്നപരിഹാരം ആവശ്യമാണ്, 0:07:24.693,0:07:27.214 അതിനു പ്രശ്നപരിഹാരം ആവശ്യമാണ്. 0:07:27.214,0:07:31.254 അതിനു പ്രാദേശികമായ ചിന്തയും 0:07:31.254,0:07:34.154 വിഭവങ്ങളെ കുറിച്ചുള്ള അറിവും ആവശ്യമാണ്. 0:07:34.154,0:07:35.858 അപ്പൊ ശരി, ഇതുവരെ നിങ്ങൾക്ക് മനസിലായെങ്കിൽ നിങ്ങൾ 0:07:35.858,0:07:38.394 ചിന്തിക്കുന്നുണ്ടാവും എങ്ങനെയാണ് അണ്ണാന്റെ രുചി 0:07:38.394,0:07:42.004 എന്നത്? ഈയടുത്ത് 0:07:42.004,0:07:43.939 ബസ്സ്ഫീഡിന് വേണ്ടി ഞാൻ ചെയ്ത 0:07:43.939,0:07:46.562 3 മില്യൺ വ്യൂസ് ഉള്ള വീഡിയോയിൽ അതിനുള്ള മറുപടി പറഞ്ഞിട്ടുണ്ട്, 0:07:46.562,0:07:50.165 അണ്ണാന്റെ രുചി അണ്ണാനെ പോലെ തന്നെ. 0:07:50.165,0:07:52.039 അതുതന്നെയാണ് എനിക്ക് തോന്നിയതും. 0:07:52.039,0:07:53.922 പക്ഷെ നിങ്ങൾക്ക് വേണ്ടി ഞാൻ കുറച്ച് കൂടി 0:07:53.922,0:07:55.770 ഇതിലേക്ക് പോവാം. അതിന്റെ രുചി 0:07:55.770,0:08:00.091 മുയലിന്റെയോ കാട്ടുപക്ഷിയുടെയോ വേട്ടപ്പക്ഷിയുടെയോ 0:08:00.091,0:08:04.907 കോഴിയുടെയോ രുചിയിൽ നിന്ന് അത്ര വ്യത്യസ്തമല്ല. [br]നിങ്ങൾക്കറിയാമോ, 0:08:04.907,0:08:08.971 പൊതുവെ മാംസങ്ങളുടെ രുചിയിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാവാറില്ല. 0:08:08.971,0:08:11.308 അതിന്റെ രുചി എല്ലാത്തിന്റെയും കൂടി ഒരു 0:08:11.308,0:08:12.673 മിശ്രിതമായിരിക്കും. 0:08:12.673,0:08:13.988 ഞാൻ എങ്ങനെ പാചകം ചെയ്യുന്നു? 0:08:13.988,0:08:15.921 പൊതുവെ ഞാൻ അതിനെ സ്ട്യു ആയി തയ്യാറാക്കും. 0:08:15.921,0:08:20.520 ഉരുളക്കിഴങ്ങും ക്യേബേജ്ഉം 0:08:20.520,0:08:22.367 പലതരത്തിലുള്ള ഇലകളും ക്യാരറ്റും ഒക്കെ ചേർത്തുള്ള 0:08:22.367,0:08:24.605 ഒരു വെജിറ്റബിൾ സ്ട്യു. 0:08:24.605,0:08:28.931 ഒത്തിരി രുചികൾ ചേർത്ത പാകത്തിനുള്ള ഒരു 0:08:28.931,0:08:32.587 സ്ട്യു ഉണ്ടാക്കുക. അണ്ണാനുകൾ അത്ര വലുതല്ല. 0:08:32.587,0:08:35.071 പക്ഷെ ആഹാരത്തെ തികച്ചും വ്യത്യസ്തമാക്കിത്തീർക്കാൻ 0:08:35.071,0:08:36.339 അതിനു കഴിയും. 0:08:36.339,0:08:38.538 എനിക്ക് പറഞ്ഞു നിർത്താനുള്ളത് 0:08:38.538,0:08:41.687 ഇത് അണ്ണാനുകളെ കുറിച്ച മാത്രം ഉള്ളതല്ല. 0:08:41.687,0:08:43.703 ഇതിനൊരു വലിയ വശമുണ്ട്. സത്യത്തിൽ, 0:08:43.703,0:08:45.573 ഇതിനു പിന്നിൽ വലിയ കാര്യങ്ങൾ ഇല്ലാതെ 0:08:45.573,0:08:47.874 വെറുതെ എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു 0:08:47.874,0:08:50.187 എന്നത് ഞാൻ ഒരു വീഡിയൊ ആക്കുകയില്ല. 0:08:50.187,0:08:53.318 ഞാൻ അതിലേക്കു പോയി പക്ഷെ, ഗുണപാഠം എന്നത് 0:08:53.318,0:08:55.770 ലോകം എന്നത് വെറും കറുപ്പും വെറുപ്പും മാത്രമല്ല 0:08:55.770,0:08:59.607 എന്നുള്ളതാണ്. നിങ്ങൾ സൂപ്പർ മാർക്കറ്റിൽ നിന്ന് 0:08:59.607,0:09:02.171 വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ മറ നീക്കിയാൽ 0:09:02.171,0:09:04.137 നിങ്ങൾക്ക് മനസിലാവും കാര്യങ്ങൾ 0:09:04.137,0:09:06.089 ഇതിലും എത്രയേറെ സങ്കീർണമാണ് എന്ന്. 0:09:06.089,0:09:09.454 ജീവിതത്തെ നിങ്ങൾ ആഴത്തിൽ നോക്കിക്കണ്ടാൽ 0:09:09.454,0:09:12.454 നിങ്ങൾക്ക് മനസിലാവും നമ്മളുടെ എല്ലാ പ്രവൃത്തികളും നമ്മൾ മനസ്സിലാക്കിയതിനെക്കാളും 0:09:12.454,0:09:16.094 അല്ലെങ്കിൽ മനിസ്സിലാക്കാൻ ഇഷ്ടപ്പെടുന്നതിനേക്കാളും എത്രയോ സങ്കീർണ്ണവും ആഴവുമുള്ളതുമാണെന്ന്. 0:09:16.094,0:09:19.239 ലേബലുകൾ സുരക്ഷിതത്വമെന്ന മിഥ്യധാരണയാണ്. 0:09:19.239,0:09:21.671 നിങ്ങൾ ശെരിക്കും നോക്കിയാൽ എല്ലാത്തിലും 0:09:21.671,0:09:24.071 നേട്ടങ്ങളുമുണ്ട്, കോട്ടങ്ങളുമുണ്ട്. 0:09:24.071,0:09:26.721 അതുകൊണ്ട് അവിടേക്കാണ് എനിക്ക് എത്തേണ്ടത്. 0:09:26.721,0:09:28.905 അങ്ങനെ വിമർശനാത്മക ചിന്തകൾ ഉണ്ടാകുന്ന ഇടങ്ങളിലേക്കാണ് 0:09:28.905,0:09:31.437 എനിക്ക് പോവേണ്ടത്, അതാണ് 0:09:31.437,0:09:34.137 അണ്ണാനുകളെ കുറിച്ച് പറയാനും 0:09:34.137,0:09:37.687 അവയെ ഭക്ഷിക്കാൻ തീരുമാനിക്കാനും കാരണം. 0:09:37.687,0:09:40.121 നിങ്ങൾക്കത് മനസിലായി എന്ന് വിശ്വസിക്കുന്നു. 0:09:40.121,0:09:43.021 നിങ്ങൾക്ക് ജീവിതത്തിന്റെ സങ്കീർണതകൾ കാണാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. 0:09:43.021,0:09:45.189 നിങ്ങളും ജീവിതത്തിൽ അവിടേക്കാണ് പോവാൻ ആഗ്രഹിക്കുന്നതെങ്കിൽ, 0:09:45.189,0:09:48.247 നിങ്ങൾ കൂടുതൽ സുസ്ഥിരമായ പാതയിലേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ടെകിൽ, 0:09:48.247,0:09:51.197 നീതിപൂർണ്ണവും സമവും ആയ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, 0:09:51.197,0:09:53.837 തീർച്ചയായും ഇത് നിങ്ങൾക്ക് വേണ്ടിയുള്ള 0:09:53.837,0:09:55.756 ചാനൽ ആണ്. സബ്സ്ക്രൈബ് ചെയ്യാനും, ഈ വീഡിയോ ലൈക്ക്, 0:09:55.756,0:09:57.823 കമന്റ്, ഷെയർ ചെയ്യാനും ഇത് മറ്റുള്ളവരിലേക്ക് 0:09:57.823,0:09:59.987 എത്തിക്കാനും ശ്രദ്ധിക്കുക. 0:09:59.987,0:10:02.055 നിങ്ങളെല്ലാവരോടും എന്റെ സ്‌നേഹം അറിയിക്കുന്നു, 0:10:02.055,0:10:03.488 എത്രയും പെട്ടെന്ന് എല്ലാവരെയും ഞാൻ വീണ്ടും കാണാം.