എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു? എന്തെന്നാൽ, അവ തിന്നുന്നത് പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളാണ്, അതായത് എൻ്റെ തോട്ടത്തിൽ ഞാൻ നടുന്ന സൂര്യകാന്തിയും നിലക്കടലയും. പെർമകൾച്ചർ കൃഷിരീതിയിൽ ഒരു ചൊല്ലുണ്ട്, നിങ്ങളുടെ പ്രശ്നത്തെ തന്നെ അതിന്റെ പരിഹാരം ആക്കുക എന്നാണത്. അപ്പൊ അണ്ണാനുകൾ ആയിരുന്നു എൻ്റെ പ്രശ്നം. അതുകൊണ്ട് ഞാൻ അവരെ എന്റെ പരിഹരം ആക്കി മാറ്റി, അതായത് എൻ്റെ രാത്രിഭക്ഷണം. അപ്പൊ ശരി. ഞാൻ ഇത് കുറച്ച് കൂടി വിശദമാക്കാം. എങ്ങനെ ഇത് സംഭവിച്ചു? ഞാൻ എങ്ങനെയാണ് എൻ്റെ തോട്ടത്തിൽ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അണ്ണാനുകളെ ഭക്ഷണം ആക്കാൻ തുടങ്ങിയത്? അങ്ങനെ ചോദിച്ചാൽ, ഈയടുത്താണ് ഒരു വർഷത്തേക്ക് എനിക്ക് ആവശ്യമായ 100% ഭക്ഷണവും നട്ടു വളർത്താൻ ഉള്ള ദൗത്യം ഞാൻ ഏറ്റെടുത്തത്. അതായത് പലചരക്ക് കടകളോ റെസ്റ്റോറന്റ്കളോ ഇല്ലാത്ത, പാക്കേജ് ചെയ്തതോ പ്രോസസ്സ് ചെയ്തതോ ഇല്ലാത്ത, ദൂരയിടങ്ങളിൽ നിന്ന് വരുത്തിക്കുന്നതോ ഇല്ലാത്ത ഒരു വർഷം. അതായത് ഞാൻ വർഷം മുഴുവൻ കഴിക്കുന്ന എല്ലാം തന്നെ ഞാൻ തന്നെ വളർത്തുകയോ മേടുകളിൽ നിന്ന് ശേഖരിക്കുകയോ വേണം. അതെന്നെ തോട്ടത്തിലേക്കും പിന്നീടത്തെന്നെ അണ്ണാനുകളിലേക്കും എത്തിച്ചു. എനിക്കെന്റെ ധാന്യപ്പൊടികളും, കലോറിയും, പഞ്ചസാരയും, പ്രോട്ടീനും, പച്ചക്കറികളും, പഴങ്ങളും എല്ലാം ഉത്പാദിപ്പിക്കണമായിരുന്നു. അതായത് എല്ലാം തന്നെ, എണ്ണ പോലും. അങ്ങനെ ഞാൻ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളും നടാൻ ആരംഭിച്ചു. ബീൻസും പയറും വിജയകരമായിരുന്നു. പക്ഷെ, എനിക്ക് കുഴപ്പം ഉണ്ടാക്കിയത് എൻ്റെ സൂര്യകാന്തിയും നിലക്കടലയുമായിരുന്നു. അണ്ണാനുകൾ അത് തിന്നുന്നതായിരുന്നു കുഴപ്പം. വിരോധാഭാസം എന്നു പറയട്ടെ, അവർ കഴിക്കുന്നത് എൻ്റെ പ്രോട്ടീൻ അടങ്ങിയ സസ്യങ്ങളായിരുന്നു. അതുകൊണ്ട് ഇതിനെ പെർമകൾച്ചർ കൃഷിരീതിയിൽ കണ്ടാൽ എങ്ങനെ ഈ പ്രശ്നത്തെ അതിൻ്റെ പരിഹാരം ആക്കി മാറ്റാൻ കഴിയും? അണ്ണാനുകളായിരുന്നു പ്രശ്നം. എങ്ങനെ അവയെ ഒരു പരിഹാരം ആക്കി മാറ്റും? അങ്ങനെ ഞാൻ അണ്ണാനുകളെ തിന്നാൻ തീരുമാനിച്ചു. ഒരുപാട് ആളുകൾ ഇങ്ങനെയൊരു സാഹചര്യത്തിൽ അവരുടെ തോട്ടത്തിന് കുഴപ്പം ഉണ്ടാക്കുന്ന 'കീടങ്ങളെ' കൊല്ലുകയാണ് ചെയ്യുക. പക്ഷെ ഞാൻ വിഭവങ്ങൾ നശിപ്പിക്കുകയോ അല്ലെങ്കിൽ ഒരു ജീവനെ കീടമായി കാണുകയോ ചെയ്യുന്ന ആളല്ല. അതെ, അണ്ണാനുകൾ എനിക്ക് പ്രശ്നം ഉണ്ടാക്കുകയായിരുന്നു, പക്ഷെ എങ്കിലും എനിക്ക് അണ്ണാനുകൾ എന്ന സൃഷ്ടികളോട് ഏറെ ബഹുമാനം ആയിരുന്നു. അതുകൊണ്ട് നിലക്കടലയും സൂര്യകാന്തിയും ഉണ്ടാക്കാനായി അവരെ അങ്ങു കൊന്നുകളയാൻ ഞാൻ തയ്യാറല്ലായിരുന്നു. എന്നെ സംബന്ധിച്ചു ഇത് ഒരു അമൂല്യമായ വിഭവത്തിന്റെ കണ്ടെത്തലും അതിന്റെ വിവേകത്തോടെയുള്ള ഉപയോഗവുമായിരുന്നു.ഇപ്പോൾ അണ്ണാനുകൾ ശരിക്കും സുസ്ഥിരമായ ഒരു മാംസ സ്രോതസാണ്. ഞാൻ താമസിക്കുന്ന ഫ്ലോറിഡയിലെ ഒറിലാന്റോ പരിസരങ്ങളിൽ ഒത്തിരിയധികം അണ്ണാനുകളെ കാണാം. അതുകൊണ്ട് ഞാൻ അണ്ണനുകളെ വിളവെടുക്കുന്നത് ഒരു പുതുക്കാനാവാത്തതോ ലഭ്യതക്കുറവുള്ളതോ ആയ ഒരു വിഭവം എടുക്കുക എന്നുള്ളതായിരുന്നില്ല. ഇതല്ലായിരുന്നു സ്‌ഥിതി എങ്കിൽ ഇത് ഞാൻ ചെയ്യുമായിരുന്നില്ല. അതുകൊണ്ടു ഇതൊരു ജൈവികമായ കൃഷിരീതിയാണ്. ചില ആളുകൾ കീടങ്ങളെ കൊല്ലാനായി കീടനാശിനികൾ ഉപയോഗിക്കും. ഇത് എന്റെ തോട്ടത്തിൽ തന്നെയുള്ള സുസ്ഥിരവും പ്രാദേശികവുമായ ഒരു ഭക്ഷണ സ്രോതസ്സാണ്. സത്യത്തിൽ അവ എൻ്റെ നിലക്കടലയും സൂര്യകാന്തിയും തിന്നുന്നതിനു മുന്നേ തന്നെ ഞാൻ ഈ അണ്ണാനുകളെ പിടിക്കുന്നതിനേയും തിന്നുന്നതിനെയും കുറിച്ച് ചിന്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത് ഞാൻ ബലം പ്രയോഗിച്ച്‌ ചെയ്തതോ അങ്ങനെ ചെയ്യേണ്ടി വന്നതോ അല്ല, മറിച്ച്‌ അവസാനം ഇത് എന്നെ ശരിക്കും പ്രേരിപ്പിച്ചു ചെയ്തതാണ്. അതുകൊണ്ട് ഞാൻ അണ്ണാനുകളെ തിന്നാനുള്ള ശെരിക്കുള്ള കാരണം അവ പ്രോട്ടീനിന്റെ പ്രാദേശികമായ സ്രോതസ്സാണ് എന്നുള്ളതാണ്. ഒരു പ്രാദേശികമായിട്ടുള്ള ഗുണനിലവാരമുള്ള ഭക്ഷണ സ്രോതസ്സ്. പക്ഷെ അതെ സമയം ഇതിന് എന്റെ കൃഷി സ്ഥലത്തെ ഒരു പ്രശ്നത്തെ നേരിടാനും അതിനു ഒരു പരിഹാരമാകാനും ഗുണകരമാകാനും കഴിഞ്ഞു. അപ്പൊ ഇതാണ് സാഹചര്യം, ഇതിനെ കുറിച്ച്‌ എനിക്ക് യാതൊരു ശങ്കയും ഇല്ല. ഒരുപാട് ആളുകൾ ഇതിനെ കാണാൻ പോകുന്നത്, അതായത് വേഗൻസോ അല്ലെങ്കിൽ മൊത്തത്തിൽ ജീവികളെ കൊല്ലുന്നതിനു എതിരായവരോ അല്ലെങ്കിൽ അണ്ണാനുകളെ മാത്രം ഇഷ്ടപ്പെടുന്നവരും അവ ഒത്തിരി ഭംഗിയും ഓമനത്തവും ഉള്ളവരായി കരുതുകയും ചെയ്യുന്നവരോ ഒക്കെ ചിന്തിക്കാൻ പോവുന്നത് ഞാൻ അവയെ കൊല്ലരുതെന്നാവും, അതെ സമയം അവർ പശുവിനെയും, പന്നിയെയും, കോഴിയേയും ഒക്കെ തിന്നുന്നുണ്ടാവും. ഞാൻ നേരിട്ടാണ് ഇവിടെ വിമർശനങ്ങൾ നേരിടാൻ ഉള്ളത്, കാരണം ഞാൻ തന്നെയാണ് ഞാൻ അണ്ണാനുകളെ പിടികൂടുന്നതും കഴിക്കുന്നതും ഷെയർ ചെയ്യുന്നത്. പക്ഷെ യഥാർത്ഥത്തിൽ ഞാൻ എന്നെ കുറിച്ച വെളിവാകുന്നു, പക്ഷെ സത്യം എന്നത് നിങ്ങൾ ഓരോരുത്തരും ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ, നിങ്ങൾ മൂലം ജീവികൾ മരിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങൾ ഒരു വേഗനോ അല്ലെങ്കിൽ മാംസാഹാരിയോ ആയിക്കൊള്ളട്ടെ, മരണം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഇതിനെ കുറിച്ച് കൂടുതലായി പറയുന്ന വേറൊരു വീഡിയോ ചെയ്യാം, പക്ഷെ നിങ്ങളൊരു വേഗൻ ആണെങ്കിൽ, നിങ്ങളുടെ ഭക്ഷണം ഒരു കൃഷിയിടത്തിൽ നിന്നാണെങ്കിൽ, ജീവികൾ അവിടെയും മരിക്കുകയാണ്. അത് എലികളോ പെരുച്ചാഴികളോ പക്ഷികളോ അല്ലെങ്കിൽ ആ ഇടം ഒരുക്കുന്നതിനായി ഒഴിപ്പിക്കേണ്ടി വന്ന ജീവികളോ അല്ലെങ്കിൽ ജീവികളെ അകറ്റുന്ന രീതിയിൽ ഉണ്ടാക്കിയെടുത്ത ആ പരിസരമോ ആയിക്കൊള്ളട്ടെ. സത്യത്തിൽ ഞാൻ പറയുന്നത് നമ്മൾ കഴിക്കുന്ന ഓരോ ഊണിനും വേണ്ടി, പാത്രത്തിൽ മാംസം ഉണ്ടാകട്ടെ, ഉണ്ടാകാതിരിക്കട്ടെ, മരണം ഉണ്ടാകുന്നു. ഞാൻ സന്തോഷത്തോടെ വിമർശനങ്ങളെ നേരിടാം, പക്ഷെ എനിക്കറിയാം എനിക്ക് ഇതിനെ കുറിച്ചുള്ള ധാരാളം കമന്റുകൾ ലഭിക്കും. ഇത്(വീഡിയോ) ഭക്ഷണത്തിന്റെ യാഥാർഥ്യത്തിലേക്ക് പോകുന്നതിനു വേണ്ടിയാണ്. അതാണ് എന്റെ എല്ലാ ഭക്ഷണവും വളർത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ഈ വർഷത്തിലെ വലിയ ഉദ്ദേശ്യം, അതായത് ആഴങ്ങളിലേക്ക് ഇറങ്ങുക, ഭക്ഷണത്തിലേക്ക് ഇറങ്ങുക, അതിലെ പ്രശ്നബാധിതമായ ഇടങ്ങളെ നോക്കിക്കാണുക. ഈ പ്രശ്നബാധിതമായ ഇടങ്ങളിലേക്ക് കൂടുതൽ നോക്കിയപ്പോഴാണ് എനിക്ക് കൂടുതൽ മനസ്സിലായത്, ഒരു ലേബലും, അത് വേഗനാവട്ടെ, ഗ്ലൂട്ടൻ-ഫ്രീ ആവട്ടെ, ഓർഗാനിക് ആവട്ടെ, ശരിക്കും, ക്രൂരത ഇല്ലാത്ത, മനുഷ്യനോ, ഭൂമിക്കോ, ജീവജാലങ്ങൾക്കോ നാശം വരുത്താത്ത ഒരു ലേബലും ഇല്ല. ഞാൻ അണ്ണാനുകളെ തിന്നു. ഇതിൽ തീർച്ചയായും നിങ്ങൾക്ക് കാണാം. പക്ഷെ നമ്മുടെ ഈ ആധുനിക ജീവിതത്തിൽ നമ്മളെല്ലാവരും അണ്ണാനുകളെ കൊല്ലുകയോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ അതുപോലുള്ള മറ്റു കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ കഴിക്കാത്ത സാധനങ്ങൾ, ചെറുമൃദുരോമം, തൊലി തുടങ്ങിയവ അതേപോലെ തന്നെ കൃഷിയിടത്തിലേക്ക് പോകുന്നു, അത് എന്റെ തോട്ടത്തെ സമ്പുഷ്ടമാക്കുന്നു. അതുകൊണ്ട് ഇത് ഒരു ചാക്രിമായ പ്രക്രിയയാണ്. മാത്രവുമല്ല, അവയെ പിടിക്കാനായി ഞാൻ ഉപയോഗിക്കുന്ന ഇര എന്നത് എന്റെ തോട്ടത്തിൽ നിന്നുള്ള മധുരക്കിഴങ്ങും ഒരു മെറ്റൽ സ്ട്രാപ്പുമാണ്. അതുകൊണ്ട് യാതൊരു മാലിന്യവും ഇല്ലാത്ത ഒരു ചാക്രിക പ്രക്രിയയാണ് ഇത്. നമ്മളിവിടെ സുസ്ഥിരതയെ പറ്റി പറയുകയായിരുന്നു. അണ്ണാനുകൾ കരണ്ടു തിന്നുന്ന ഒരു ജീവി വർഗ്ഗവും കൂടിയാണ്. അവർ ഏറെ പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഇത് സുസ്ഥിരമായ ഒരു ഭക്ഷണ സ്രോതസ്സാണ്. അതുകൊണ്ട് ആളുകൾ ചോദിക്കാനിടയുള്ള അല്ലെങ്കിൽ പറയാനിടയുള്ള ഒരു വലിയ കാര്യം, "എല്ലാവരും ഇത് ചെയ്‌താൽ ഇത് സുസ്ഥിരമാകുമോ?" അല്ലെങ്കിൽ ഒരു ചോദ്യവും ഇല്ലാതെയും വരാം, ഒന്നു പറയട്ടെ, എല്ലാവരും ഇത് ചെയ്‌താൽ എല്ലാ അണ്ണാനുകളും കൊല്ലപ്പെടും. അതുകൊണ്ട് സുസ്ഥിരത എന്നത് വിമർശനാത്മകമായ ചിന്തയും പ്രശ്ന പരിഹാരവുമാണ്. ഒർലാന്ടോയിൽ ഉള്ള എല്ലാവരും അണ്ണാനുകളെ തിന്നുന്നവരായിരുന്നുവെങ്കിൽ ഞാൻ ആദ്യം തന്നെ ഇതിൽ ഉണ്ടാവുമായിരുന്നില്ല. ഒരു പക്ഷെ എന്റെ എല്ലാ അയൽക്കാർക്കും അണ്ണാനുകളെ തിന്നണം എന്നായിരുന്നുവെങ്കിൽ ഞാൻ ഈ സാഹചര്യത്തിൽ വേറെ രീതിയിൽ ചിന്തിച്ചേനെ. ശരിയായ സുസ്ഥിരത എന്നത് ഏതെങ്കിലും നിയമാവലികളല്ല. അത് വ്യക്തിഗതമായ സാഹചര്യങ്ങൾ അനുസരിച്ച്‌ ആ ഘട്ടത്തിൽ സുസ്ഥിരമായ എന്ത് കാര്യം നടപ്പിലാക്കാം എന്നുള്ളതാണ്. അതിനു വിമർശനാത്മകമായ ചിന്ത ആവശ്യമാണ്. അതിനു പ്രശ്നപരിഹാരം ആവശ്യമാണ്, അതിനു പ്രശ്നപരിഹാരം ആവശ്യമാണ്. അതിനു പ്രാദേശികമായ ചിന്തയും വിഭവങ്ങളെ കുറിച്ചുള്ള അറിവും ആവശ്യമാണ്. അപ്പൊ ശരി, ഇതുവരെ നിങ്ങൾക്ക് മനസിലായെങ്കിൽ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും എങ്ങനെയാണ് അണ്ണാന്റെ രുചി എന്നത്? ഈയടുത്ത് ബസ്സ്ഫീഡിന് വേണ്ടി ഞാൻ ചെയ്ത 3 മില്യൺ വ്യൂസ് ഉള്ള വീഡിയോയിൽ അതിനുള്ള മറുപടി പറഞ്ഞിട്ടുണ്ട്, അണ്ണാന്റെ രുചി അണ്ണാനെ പോലെ തന്നെ. അതുതന്നെയാണ് എനിക്ക് തോന്നിയതും. പക്ഷെ നിങ്ങൾക്ക് വേണ്ടി ഞാൻ കുറച്ച് കൂടി ഇതിലേക്ക് പോവാം. അതിന്റെ രുചി മുയലിന്റെയോ കാട്ടുപക്ഷിയുടെയോ വേട്ടപ്പക്ഷിയുടെയോ കോഴിയുടെയോ രുചിയിൽ നിന്ന് അത്ര വ്യത്യസ്തമല്ല. നിങ്ങൾക്കറിയാമോ, പൊതുവെ മാംസങ്ങളുടെ രുചിയിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാവാറില്ല. അതിന്റെ രുചി എല്ലാത്തിന്റെയും കൂടി ഒരു മിശ്രിതമായിരിക്കും. ഞാൻ എങ്ങനെ പാചകം ചെയ്യുന്നു? പൊതുവെ ഞാൻ അതിനെ സ്ട്യു ആയി തയ്യാറാക്കും. ഉരുളക്കിഴങ്ങും ക്യേബേജ്ഉം പലതരത്തിലുള്ള ഇലകളും ക്യാരറ്റും ഒക്കെ ചേർത്തുള്ള ഒരു വെജിറ്റബിൾ സ്ട്യു. ഒത്തിരി രുചികൾ ചേർത്ത പാകത്തിനുള്ള ഒരു സ്ട്യു ഉണ്ടാക്കുക. അണ്ണാനുകൾ അത്ര വലുതല്ല. പക്ഷെ ആഹാരത്തെ തികച്ചും വ്യത്യസ്തമാക്കിത്തീർക്കാൻ അതിനു കഴിയും. എനിക്ക് പറഞ്ഞു നിർത്താനുള്ളത് ഇത് അണ്ണാനുകളെ കുറിച്ച മാത്രം ഉള്ളതല്ല. ഇതിനൊരു വലിയ വശമുണ്ട്. സത്യത്തിൽ, ഇതിനു പിന്നിൽ വലിയ കാര്യങ്ങൾ ഇല്ലാതെ വെറുതെ എന്ത് കൊണ്ട് ഞാൻ അണ്ണാനുകളെ തിന്നുന്നു എന്നത് ഞാൻ ഒരു വീഡിയൊ ആക്കുകയില്ല. ഞാൻ അതിലേക്കു പോയി പക്ഷെ, ഗുണപാഠം എന്നത് ലോകം എന്നത് വെറും കറുപ്പും വെറുപ്പും മാത്രമല്ല എന്നുള്ളതാണ്. നിങ്ങൾ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഭക്ഷണ സാധനങ്ങളുടെ മറ നീക്കിയാൽ നിങ്ങൾക്ക് മനസിലാവും കാര്യങ്ങൾ ഇതിലും എത്രയേറെ സങ്കീർണമാണ് എന്ന്. ജീവിതത്തെ നിങ്ങൾ ആഴത്തിൽ നോക്കിക്കണ്ടാൽ നിങ്ങൾക്ക് മനസിലാവും നമ്മളുടെ എല്ലാ പ്രവൃത്തികളും നമ്മൾ മനസ്സിലാക്കിയതിനെക്കാളും അല്ലെങ്കിൽ മനിസ്സിലാക്കാൻ ഇഷ്ടപ്പെടുന്നതിനേക്കാളും എത്രയോ സങ്കീർണ്ണവും ആഴവുമുള്ളതുമാണെന്ന്. ലേബലുകൾ സുരക്ഷിതത്വമെന്ന മിഥ്യധാരണയാണ്. നിങ്ങൾ ശെരിക്കും നോക്കിയാൽ എല്ലാത്തിലും നേട്ടങ്ങളുമുണ്ട്, കോട്ടങ്ങളുമുണ്ട്. അതുകൊണ്ട് അവിടേക്കാണ് എനിക്ക് എത്തേണ്ടത്. അങ്ങനെ വിമർശനാത്മക ചിന്തകൾ ഉണ്ടാകുന്ന ഇടങ്ങളിലേക്കാണ് എനിക്ക് പോവേണ്ടത്, അതാണ് അണ്ണാനുകളെ കുറിച്ച് പറയാനും അവയെ ഭക്ഷിക്കാൻ തീരുമാനിക്കാനും കാരണം. നിങ്ങൾക്കത് മനസിലായി എന്ന് വിശ്വസിക്കുന്നു. നിങ്ങൾക്ക് ജീവിതത്തിന്റെ സങ്കീർണതകൾ കാണാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. നിങ്ങളും ജീവിതത്തിൽ അവിടേക്കാണ് പോവാൻ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾ കൂടുതൽ സുസ്ഥിരമായ പാതയിലേക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ടെകിൽ, നീതിപൂർണ്ണവും സമവും ആയ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഇത് നിങ്ങൾക്ക് വേണ്ടിയുള്ള ചാനൽ ആണ്. സബ്സ്ക്രൈബ് ചെയ്യാനും, ഈ വീഡിയോ ലൈക്ക്, കമന്റ്, ഷെയർ ചെയ്യാനും ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രദ്ധിക്കുക. നിങ്ങളെല്ലാവരോടും എന്റെ സ്‌നേഹം അറിയിക്കുന്നു, എത്രയും പെട്ടെന്ന് എല്ലാവരെയും ഞാൻ വീണ്ടും കാണാം.