ഹൃദയത്തോട് സംസാരിക്കൂ | മർലിൻ ലാശേറ്റ്| TEDx ട്രോൺടെം
-
0:09 - 0:15ഏകദേശം 365 ദശലക്ഷം ആളുകളുടെ മാതൃഭാഷ ഇംഗ്ലീഷ് ആണ്.
-
0:17 - 0:21രണ്ട് ശതകോടിയിലേറെ ആളുകൾ ഇംഗ്ലീഷ് പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നു
-
0:21 - 0:23ഒരു രണ്ടാം ഭാഷയായോ അല്ലെങ്കിൽ മൂന്നാം ഭാഷ ആയിട്ടോ.
-
0:24 - 0:26നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമെങ്കിൽ
-
0:26 - 0:32നിങ്ങളെ ഏതാണ്ട് 2.5 ശതകോടി ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കും.
-
0:32 - 0:37എന്തിനു നിങ്ങൾ വേറൊരു വിദേശ ഭാഷ പഠിക്കണം ?
-
0:37 - 0:41തീർത്തും പരിഹാസയോഗ്യമായ സമയനഷ്ടമല്ലേ അത്?
-
0:41 - 0:45നെൽസൺ മണ്ടേല വളരെ അധികം വിമർശിക്കപ്പെട്ടു
-
0:45 - 0:49സൗത്ത് ആഫ്രിക്കയിലുള്ള കറുത്ത വർഗ്ഗക്കാരാൽ : അദ്ദേഹം ആഫ്രിക്കൻ ഭാഷ സംസാരിച്ചിരുന്നു എന്ന കാരണത്താൽ.
-
0:50 - 0:51അദ്ദേഹം അതിനു മറുപടിയായി പറഞ്ഞു ,
-
0:51 - 0:55"ഒരാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അയാളോട് നിങ്ങൾ സംസാരിക്കുമ്പോൾ.
-
0:56 - 0:58അത് അയാളുടെ തലയിലേക്ക് പോകുന്നു.
-
0:59 - 1:02അയാളുടെ സ്വന്തം ഭാഷയിൽ അയാളോട് സംസാരിക്കുമ്പോൾ
-
1:03 - 1:04അത് അയാളുടെ ഹൃദയത്തിലേക്കു പോകുന്നു."
-
1:05 - 1:07ഇതാണ് കാര്യം:
-
1:07 - 1:09നിങ്ങൾക്ക് ആരെയെങ്കിലും ജയിക്കണമെങ്കിൽ ,
-
1:09 - 1:12അവരുടെ ഹൃദയത്തോട് നിങ്ങൾ സംസാരിക്കണം.
-
1:13 - 1:15മാർപ്പാപ്പമാർക്ക് അതറിയാം.
-
1:15 - 1:19ജോൺ പോൾ രണ്ടാമൻ 10 ഭാഷകളിൽ അനായാസം എഴുതുമായിരുന്നു.
-
1:19 - 1:22കൂടാതെ മറ്റ് പന്ത്രണ്ടു ഭാഷകളിൽ പ്രാഥമിക പ്രാവീണ്യവും ഉണ്ടായിരുന്നു .
-
1:23 - 1:27എവിടെ പോയാലും അദ്ദേഹം അവിടുത്തെ ആളുകളെ അഭിവാദ്യം ചെയ്യുമായിരുന്നു
-
1:27 - 1:31അവരുടെ മാതൃഭാഷയിൽ ഏതാനും വാചകങ്ങൾ പറഞ്ഞുകൊണ്ട് .
-
1:31 - 1:36അത് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് വലിയൊരു കാരണമായിരുന്നു.
-
1:37 - 1:40വിദേശീയരായ അമ്മായിയമ്മമാർ ഉള്ളവരും
-
1:40 - 1:43വിദേശീയരായ അമ്മായിയമ്മമാരാവാൻ ഇരിക്കുന്നവർക്കും ഇതറിയാം.
-
1:44 - 1:46അവർ അവരുടെ ഗേൾ ഫ്രണ്ട്സിനോട് ഇംഗ്ലീഷിൽ സംസാരിക്കുമായിരിക്കും,
-
1:46 - 1:51പക്ഷെ അവർക്കു പെണ്ണിന്റെ അമ്മമാരുമായി നല്ല ബന്ധം പുലർത്താനായി
-
1:51 - 1:55ചെറുപ്പക്കാർ വളരെ വിചിത്രമായ ഭാഷകൾ പഠിക്കാൻ തയ്യാറാവുന്നു,
-
1:55 - 1:57ഡച്ച് ഉൾപ്പെടെയുള്ളവ.
-
1:57 - 1:59(സദസ്സിൽ ചിരി)
-
1:59 - 2:01ഇത് സാധാരണയായി കാര്യം സാധിക്കാൻ മതിയാവും.
-
2:02 - 2:03എന്തുകൊണ്ട്?
-
2:04 - 2:09നമ്മുടെ മാതൃഭാഷ തീർത്തും ചുറ്റിപ്പടർന്നു കിടക്കുന്നു
-
2:09 - 2:13നമ്മുടെ സ്വത്വവും വ്യക്തിത്വവുമായിട്ട്.
-
2:13 - 2:18നമ്മുടെ മുഴുവൻ സ്വകാര്യ ചരിത്രം അതിൽ വേരൂന്നിയിരിക്കുകയാണ്,
-
2:18 - 2:21അത് നമ്മുടെ മാതൃഭാഷയിൽ മുങ്ങി കുളിച്ചിരിക്കുകയാണ്.
-
2:21 - 2:28നമ്മുടെ കുറെയധികം ഓർമ്മകളും വികാരങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് വാക്കുകളോടും, പദപ്രയോഗങ്ങളോടും ആണ്.
-
2:29 - 2:32എന്തിന് ! ചില വ്യാകരണങ്ങളോട് വരെ .. നാം അവയോടു ചേർന്നാണ് വളർന്നു വന്നത് .
-
2:33 - 2:37അപ്പോൾ നിങ്ങൾ മറ്റൊരാളുടെ ഭാഷ പഠിച്ചാൽ,
-
2:37 - 2:40നിങ്ങൾ അയാളിൽ ശരിക്കും താത്പര്യം ഉള്ളവനായി കാണിക്കുന്നു.
-
2:40 - 2:44അയാളുടെ ജീവിതത്തിലും, അയാളുടെ വ്യക്തിത്വത്തിലും.
-
2:45 - 2:48ഏതു അമ്മായിയമ്മയാണ് അതിൽ വീഴാതിരിക്കുക?
-
2:49 - 2:53നിങ്ങളുടെ ഭാഷ നിങ്ങൾ കേൾക്കുമ്പോൾ നിങ്ങൾ ബന്ധപ്പെട്ട് ഇരിക്കുന്നതായി തോന്നും.
-
2:54 - 2:56നിങ്ങൾ യാത്ര ചെയ്യുമ്പോൾ
-
2:56 - 3:00നിങ്ങൾ കുറച്ചു നാളുകളായി ഒരു വിദേശ ഭാഷ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ,
-
3:01 - 3:03വിമാനത്തിൽ കയറുന്ന ആ നിമിഷത്തിൽ
-
3:03 - 3:06വിമാനത്തിലെ ജോലിക്കാര് നിങ്ങളുടെ സ്വന്തം ഭാഷയിൽ സ്വീകരിക്കുമ്പോൾ
-
3:06 - 3:08നിങ്ങൾക്കറിയാം നിങ്ങൾ വീട്ടിലേക്കു മടങ്ങുകയാണെന്ന്.
-
3:10 - 3:14മാതൃഭാഷകൾക്കു സുഗന്ധങ്ങൾ ഉണ്ടായിരുന്നെങ്കിൽ
-
3:14 - 3:19എനിക്ക് തോന്നുന്നു അവയ്ക്കു മധുര ബിസ്കറ്റിന്റെ ഗന്ധമായിരുന്നേനെ എന്ന്.
-
3:19 - 3:21അല്ലെങ്കിൽ ആശ്വാസമേകുന്ന ചിക്കൻ സൂപ്പിന്റെ ഗന്ധമായിരിക്കാം
-
3:22 - 3:24അല്ലെങ്കിൽ അമ്മൂമ്മയുടെ വാസനതൈലത്തിൻറെതാകാം-
-
3:25 - 3:28ചിലപ്പോൾ കുറച്ചു പാറ്റ ഗുളികകളുടേതുമാകാം
-
3:29 - 3:34ഇതാകാം ഒരുപക്ഷെ കെട്ടിയുണ്ടാക്കപ്പെടുന്ന ഭാഷകൾ,
-
3:34 - 3:40എസ്പരാന്റോ പോലെയുള്ളവ, വളരെയധികം പ്രചാരം നേടാതിരിക്കുന്നത്.
-
3:41 - 3:44എത്ര വിദഗ്ധമായി രൂപകൽപ്പന ചെയ്തവയായാലും
-
3:44 - 3:47പഠിക്കാൻ ഏറ്റവും സരളമായവ ആയിരുന്നാലും,
-
3:48 - 3:53ഒരു രാജ്യവും ഒരിക്കലൂം കൃതിമമായി ഉണ്ടാക്കിയ ഒരു ഭാഷയും
അവരുടെ സ്വന്തം ഭാഷയായി അംഗീകരിച്ചിട്ടില്ല. -
3:54 - 3:59അല്ലെങ്കിൽ ഒരു വിദേശ ഭാഷയായി കണ്ട്
-
3:59 - 4:03വലിയ അളവിൽ ദീർഘ നാളുകൾ കൊണ്ട് പഠിപ്പിക്കാനോ,
-
4:03 - 4:05എന്നിരുന്നാലും ഇത് ശ്രമിച്ചു നോക്കിയിട്ടുള്ളതാണ് മുമ്പ്.
-
4:06 - 4:12
ഏതുവിധേനയും, സ്വാഭാവികമായ ഭാഷകൾക്കുള്ള
പ്രയാസങ്ങൾ കണക്കിലെടുക്കുമ്പോൾ -
4:12 - 4:15അതായതു മടുപ്പുളവാക്കുന്ന വ്യത്യാസങ്ങൾ,
-
4:15 - 4:20അക്ഷരവിന്യാസത്തിലും ഉച്ഛരിക്കുന്നതിലുമുള്ള പൊരുത്തക്കേടുകളും,
-
4:20 - 4:25വ്യാകരണത്തിലെ അസംഗതമായ സങ്കീർണതകളും മറ്റും-
-
4:26 - 4:27ഇതെല്ലം കണക്കിലെടുത്താലും
-
4:28 - 4:34നാം ആളുകളുടെ ഇടയിൽ സാധാരണയായി
വളർന്നു വന്ന ഭാഷകളെയാണ് ഇഷ്ടപ്പെടുന്നത്. -
4:36 - 4:40ഉണ്ടാക്കിയ ഭാഷകൾ നമ്മുടെ തലയോടാണ് സംസാരിക്കുന്നത്.
-
4:41 - 4:45പ്രകൃത്യാ ഉള്ള ഭാഷകൾക്ക് കുക്കീസിന്റെ മണമാണ്.
-
4:46 - 4:52നെൽസൺ മണ്ടേലക്ക് ആഫ്രിക്കൻ ഭാഷ പഠിക്കുന്നത് "ശത്രുവിനെ അറിയാൻ" വേണ്ടിയായിരുന്നു.
-
4:52 - 4:57അദ്ദേഹം പറഞ്ഞു "അവരുടെ ഭാഷ നിങ്ങളറിയണം അവരുടെ അഭിനിവേശങ്ങളേയും
-
4:57 - 5:00പ്രതീക്ഷകളെയും , ഉല്ക്കണ്ഠകളെയും -
നിങ്ങള്ക്ക് അവരെ തോൽപ്പിക്കണം എന്നുണ്ടെങ്കിൽ " -
5:01 - 5:04അദ്ദേഹം അത് ചെയ്തു. അത് ഫലിക്കുകയും ചെയ്തു .
-
5:05 - 5:08പക്ഷെ എല്ലായിപ്പോഴും ശത്രുക്കളുടെ കാര്യമല്ല ഇത്. അല്ലെ?
-
5:09 - 5:12എല്ലാവിധ മാനുഷിക ബന്ധങ്ങൾക്കും ഇത് ബാധകമാണ്.
-
5:13 - 5:18ഞാൻ ആയിരിക്കും ലോകത്തെ അവസാനത്തെ വ്യക്തി അമ്മായിയമ്മമാർ ശത്രുക്കളാണെന്നു പറയാൻ-
-
5:18 - 5:19ശരിക്കുമുള്ള വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ.
-
5:20 - 5:23ഏഴോ എട്ടോ കൊല്ലങ്ങൾക്കു മുൻപ്
-
5:23 - 5:26എന്റെ കുടുംബത്തോടൊപ്പം പോളണ്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാൻ.
-
5:27 - 5:31കടകൾ എല്ലാം അടച്ചു തുടങ്ങിയിരുന്നു , ഞങ്ങൾക്ക് ഭക്ഷണം വാങ്ങണമായിരുന്നു.
-
5:32 - 5:36അവസാനം ഒരു സൂപ്പർമാർക്കറ്റ് ഞങ്ങൾ കണ്ടു തെരുവിൻറെ എതിര്വശത്തായി
-
5:37 - 5:42അടയ്ക്കുന്നതിന് മുൻപ് അവിടെയെത്തണമെങ്കിൽ ഒരു യൂ-ടേൺ എടുത്തേ മതിയാവൂ.
-
5:42 - 5:43അതുകൊണ്ടു ഞാൻ അങ്ങനെതന്നെ ചെയ്തു
-
5:44 - 5:47അത് ഒരു പക്ഷെ അപകടകരമായിരുന്നു.
-
5:48 - 5:50അത് തീർച്ചയായും നിയമ വിരുദ്ധവുമായിരുന്നു.
-
5:52 - 5:58കാർ പാർക്കിൽ എൻജിൻ ഓഫ് ആക്കുന്നതിനു മുൻപ് തന്നെ-
-
5:58 - 6:00-എന്നെ ആരോ തട്ടി വിളിക്കുന്നത് കേട്ടു.
-
6:01 - 6:06ഞാൻ ജനാലയുടെ ചില്ല് താഴ്ത്തി.രണ്ടു ജോഡി കണ്ണുകൾ അവിടെ പ്രത്യക്ഷപെട്ടു.
-
6:08 - 6:12ഓരോ ജോഡി കണ്ണുകളും ഓരോ പോലീസുകാരനുമായി ഘടിപ്പിക്കപ്പെട്ടിരുന്നു.
-
6:13 - 6:18എനിക്ക് പോളിഷ് ഭാഷയിൽ ഒരു പ്രാവീണ്യവും ഇല്ലായിരുന്നു
-
6:18 - 6:19അത് എത്ര നല്ല സമയത്താണെങ്കിൽ കൂടി,
-
6:20 - 6:24പക്ഷെ എനിക്ക് ചെറിയ ഒരു സംഭാഷണം നടത്തിക്കൊണ്ടു പോകാൻ കഴിയുമായിരുന്നു.
-
6:24 - 6:28പക്ഷെ അപ്പോൾ ഉണ്ടായിരുന്ന കുറ്റബോധം കൊണ്ടും,
-
6:29 - 6:32യൂണിഫോം ഇട്ട രണ്ടു പോലീസുകാരുടെ കണ്ണിലേക്കു നോക്കിക്കൊണ്ടിരിക്കുകയും ചെയ്തപ്പോൾ
-
6:33 - 6:38എനിക്ക് അറിയാവുന്ന എല്ലാ പോളിഷ് വാക്കുകളും എന്നിൽ നിന്നും ചോർന്നു പോയി.
-
6:40 - 6:44എന്നാലും എനിക്ക് ആ നിമിഷത്തിൽ
-
6:45 - 6:48ഇംഗ്ലീഷിൽ ആ അവസ്ഥ കൈകാര്യം ചെയ്യാൻ തോന്നിയില്ല.
-
6:49 - 6:53ഇംഗ്ലീഷ് എനിക്ക് ഒരുപക്ഷെ ഭാഷ പ്രാവീണ്യത്തിൽ കൂടുതൽ മേൽക്കോയ്മ തന്നേനെ
-
6:54 - 6:57പക്ഷെ അത് പൊലീസുകാരെ അസുഖകരമാക്കിയേനെ.
-
6:58 - 7:01അതിനാൽ ഞാൻ പോളിഷിൽ തന്നെ തുടരാൻ തീരുമാനിച്ചു.
-
7:02 - 7:03എങ്ങിനെ?
-
7:04 - 7:09എന്റെ തലയിലെ ചെറിയ പോളിഷ് മൂല കുറച്ചു മുൻപ് തുടച്ചു നീക്കപ്പെട്ടു
-
7:10 - 7:12ഒരു കാര്യം ഒഴികെ.
-
7:13 - 7:18ഒരു കാര്യം ഞാൻ ഇപ്പോഴും ഉരുവിട്ട് കൊണ്ടിരുന്നിരുന്നു
-
7:18 - 7:21അത് എനിക്ക് എന്റെ ഉറക്കത്തിൽ പോലും പറയാൻ കഴിയുമായിരുന്നു
-
7:23 - 7:25അത് ഒരു കുട്ടികളുടെ പദ്യം ആയിരുന്നു
-
7:28 - 7:30ഒരു അസുഖമുള്ള തവളയെ പറ്റിയുള്ള പദ്യം.
-
7:30 - 7:32(സദസ്സിലെ ചിരി)
-
7:33 - 7:35അതാണ് എന്റെ കൈയ്യിൽ ഉണ്ടായിരുന്നത്.
-
7:35 - 7:40എനിക്കറിയാം അത് ഒരു വിലക്ഷണമായ കാര്യമാണ് എന്ന് പക്ഷെ ഞാൻ അത് ചൊല്ലാൻ തുടങ്ങി:
-
7:40 - 7:43(പോളീഷിൽ) "ഒരിക്കൽ ഒരു തവളയ്ക്കു തളർച്ച അനുഭവപ്പെട്ടു
-
7:43 - 7:46അത് ഒരു ഡോക്ടറുടെ അടുത്ത് പോയി തനിക്കു അസുഖമാണെന്ന് പറഞ്ഞു.
-
7:46 - 7:50ഡോക്ടർ തന്റെ കണ്ണട എടുത്തു വച്ചു അദ്ദേഹത്തിനു പ്രായാധിക്യമുള്ളതിനാൽ."
-
7:52 - 7:54ഞാൻ പോലീസുകാരനെ നോക്കി.
-
7:54 - 7:56അവർ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
-
7:56 - 7:58(സദസ്സിൽ ചിരി)
-
7:59 - 8:02അതിൽ ഒരു പോലീസുകാരൻ തല ചൊറിയുന്നതായി ഞാൻ ഓർക്കുന്നു.
-
8:03 - 8:05എന്നിട്ടു അവർ ചിരിച്ചു.
-
8:06 - 8:07അവർ ചിരിച്ചു.
-
8:07 - 8:11അത് എന്നെ കൂടുതൽ ആയാസരഹിതമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചു
-
8:11 - 8:14കൂടാതെ ഏതാണ്ട് കുറച്ചു ബന്ധപ്പെട്ട വാക്കുകൾ കൂടി
-
8:14 - 8:17എന്റെ തലയിലേക്ക് കടന്നു വരുകയും ചെയ്തു.
-
8:17 - 8:20എനിക്ക് ഏതാനും കുറച്ചു വാചകങ്ങൾ പറയാൻ സാധിച്ചു
-
8:20 - 8:23"വളരെയധികം ഖേദിക്കുന്നു, ഭക്ഷണം വേണമായിരുന്നു , ഇനി ഒരിക്കലും ചെയ്യില്ല" അങ്ങനെയൊക്കെ.
-
8:25 - 8:26അവർ എന്നെ വെറുതെ വിട്ടു.
-
8:27 - 8:32ഞാൻ കടയിലേക്ക് ഓടുമ്പോൾ അവർ വിളിച്ചു പറഞ്ഞു പോളീഷിൽ "Szczęśliwej podróży!"
-
8:32 - 8:34"ശുഭ യാത്ര!"
-
8:35 - 8:39നിങ്ങളെ പുതിയ ഭാഷകൾ പഠിക്കാൻ പ്രേരിപ്പിക്കുകയും
-
8:39 - 8:43ലോകസഞ്ചാരം ചെയ്തു നിയമങ്ങൾ ലംഘിച്ചു കടന്നുകളയുകയും മറ്റുമല്ല എന്റെ ഉദ്ദേശം.
-
8:45 - 8:49പക്ഷെ ഈ ചെറിയ ഭാഗം കാണിച്ചുതരുന്നു, എങ്ങിനെ കുറച്ചു വാക്കുകൾ
-
8:50 - 8:54എത്ര സരളമായതോ നിസ്സാരമായതോ ആയിക്കോട്ടെ, വളരെ കുറച്ചു വാക്കുകൾ
-
8:54 - 8:58നേരിട്ട് ഹൃദയത്തിലേക്ക് പോയി അതിനെ അലിയിക്കുന്നു എന്ന്.
-
8:59 - 9:02വേറൊരു മാർഗം ഉണ്ടായിരുന്നു സുഖമില്ലാത്ത തവളുടെ ബദൽ ആയിട്ട്.
-
9:02 - 9:04വേറൊരു കാര്യം എനിക്ക് നന്നായി അറിയാമായിരുന്നു
-
9:06 - 9:07ഒരു വെള്ളമടി പാട്ട്.
-
9:07 - 9:09(സദസ്സിൽ ചിരി)
-
9:09 - 9:11അത് എനിക്ക് ഒരു പുഞ്ചിരിനേടി തന്നെന്നിരിക്കില്ല
-
9:12 - 9:14ഒരുപക്ഷെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഒരു യാത്ര വേണ്ടിവന്നേനെ
-
9:14 - 9:16ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യാനായിട്ട്.
-
9:18 - 9:21കുറെയധികം ഭാഷകൾ ഒന്നും നിങ്ങൾ പഠിക്കേണ്ടതില്ല.
-
9:21 - 9:24കൂടാതെ ഇവയൊക്കെ വളരെ ആഴത്തിൽ പഠിക്കേണ്ട ആവശ്യമില്ല.
-
9:24 - 9:26കുറച്ചുള്ളത് വളരെ ദൂരം നമ്മെ കൊണ്ടുപോകും.
-
9:27 - 9:30ഹൃദയത്തിലേക്കുള്ള 10 വാക്കുകൾ
-
9:30 - 9:33തലയിലേക്കുള്ള 1000 വാക്കുകളേക്കാൾ കൂടുതൽ ആഘാതം ഉണ്ടാക്കും.
-
9:35 - 9:39ഇംഗ്ലീഷ് ഉപയോഗിച്ച് നിങ്ങള്ക്ക് ഇപ്പോഴും ഒരു മദ്ധ്യ രേഖ കണ്ടെത്താൻ കഴിയും.
-
9:40 - 9:45പക്ഷെ നിങ്ങള്ക്ക് ആ രേഖ മറികടക്കാൻ ഉള്ള തീരുമാനം എടുക്കാനും സാധിക്കും
-
9:45 - 9:49പുതിയ പരിചയങ്ങൾ ഉണ്ടാക്കാനും , എതിരാളികളെ നേരിടാനും, അതാരായാലും,
-
9:49 - 9:51അവരുടെ അങ്കത്തട്ടിൽ വച്ച് തന്നെ അവരെ നേരിടാനും.
-
9:52 - 9:55മറ്റുള്ളവരുടെ ഭാഷ സംസാരിക്കുമ്പോൾ നിങ്ങൾ ബലഹീനരാവുകയല്ല
-
9:55 - 9:57മറിച്ചു നിങ്ങൾ ശക്തരാണെന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്.
-
9:58 - 10:04ആർക്കാണോ ധൈര്യമായിട്ടു ശ്രമിച്ചു അതിർത്തികൾ മറികടക്കാൻ സാധിക്കുക
-
10:05 - 10:07അയാൾക്കാണ് അവസാനം വിജയം ഉണ്ടാവുക.
-
10:08 - 10:12തെറ്റുകളെ ഭയപ്പെടരുത്. അവയാണ് നിങ്ങൾക്ക് മാനുഷികതയെ പ്രദാനം ചെയ്യുന്നത്.
-
10:13 - 10:17ഈ കാര്യത്തിൽ ഒരു ലാഭവിഹിതം കൂടിയുണ്ട്:
-
10:18 - 10:21നിങ്ങളുടെ ഭാഗത്തു നിന്ന് ഒരു തെറ്റുണ്ടായാൽ,
-
10:21 - 10:26മറ്റുള്ളവർക്ക് നിങ്ങളെ സഹായിക്കാനും നിങ്ങളെ വന്നു പരിചയപ്പെടാനും ഉള്ള അവസരമാവും അത്.
-
10:26 - 10:32അങ്ങനെ നിങ്ങൾ ഉണ്ടാക്കിയ ബന്ധം ശക്തിപ്പെടുകയും ചെയ്യും.
-
10:33 - 10:37നിങ്ങള്ക്ക് മറ്റുള്ളവരെ മനസ്സിലാക്കിക്കണം എന്നാണോ അതോ
-
10:38 - 10:40നിങ്ങൾക്ക് അവരുമായി ആഴത്തിലുള്ള ഒരു ബന്ധം ഉണ്ടാക്കണം എന്നാണോ?
-
10:42 - 10:47ഇംഗ്ലീഷ് ഭാഷ തുടർന്ന് പഠിക്കാനും ഉപയോഗിക്കാനും നമുക്ക് ശ്രമിക്കാം.
-
10:48 - 10:53അങ്ങനെ നമുക്ക് ഒരു വൈവിധ്യമാർന്ന സദസ്സുമായി ഇടപഴകാൻ സാധിക്കും,TEDx ല് ചെയ്യുന്നത് പോലെ.
-
10:54 - 10:58വിവരം കൈമാറ്റം നടത്താൻ ഇംഗ്ലീഷ് വളരെ ശക്തമായ ഒരു ഉപകരണം ആണ്,
-
10:58 - 11:04ആഗോള പ്രശ്നങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിലും മറ്റും.
-
11:05 - 11:10ഇംഗ്ലീഷ് ഭാഷ 365 ദശലക്ഷം ഹൃദയങ്ങളിൽക്കുള്ള ഒരു ഹൈവേ ആണ്.
-
11:11 - 11:17സര്വ്വോപരി, 365 ദശലക്ഷം ആളുകൾക്ക് ഇംഗ്ലീഷ് ഭാഷ കുക്കികളുടെ സുഗന്ധം പകരുന്നു.
-
11:19 - 11:21പക്ഷെ എന്തിന് അവിടെ നിർത്തുന്നു?
-
11:22 - 11:25എന്തുകൊണ്ട് കുറച്ചു ശ്രമം എടുത്ത്
-
11:25 - 11:28വേറൊരു വിദേശ ഭാഷ പഠിക്കാൻ ശ്രമിച്ചുകൂടാ?
-
11:29 - 11:32പല സ്വാദുകൾ ഉള്ള കുക്കികൾ ഉണ്ട് പുറത്ത്.
-
11:32 - 11:34നമുക്ക് പോയി പുതിയ ഒരെണ്ണം ആസ്വദിക്കാം.
-
11:35 - 11:36നന്ദി
-
11:36 - 11:38(കരഘോഷം)
- Title:
- ഹൃദയത്തോട് സംസാരിക്കൂ | മർലിൻ ലാശേറ്റ്| TEDx ട്രോൺടെം
- Description:
-
TED സമ്മേളനം പോലെ ആസൂത്രണം ചെയ്ത ഒരു സ്വതന്ത്ര TEDx സമ്മേളനത്തിൽ നിന്നുമുള്ള ഒരു പ്രഭാഷണം ആണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.:http://ted.com/tedx
ഭാഷകളുടെ സുഗന്ധങ്ങളെ പറ്റിയും പിന്നെ എങ്ങിനെ ഒരു സുഖമില്ലാത്ത തവള നിങ്ങളുടെ ഒരു ദിവസം രക്ഷിച്ചേക്കാം എന്നും.
മർലിൻ ഒരു ഭാഷാശാസ്ത്രജ്ഞയും വാര്ത്താവിനിമയ വിദഗ്ധയുമാണ്.കഥ പറച്ചിലും ഭാഷകളും അവരുടെ ഇഷ്ട്ടങ്ങളാണ്.
അവയുടെ ബ്ലോഗിൽ അവർ പല ഭാഷകൾ സംസാരിക്കുന്നതിന്റെയും പലതരം സാംസ്കാരിക വ്യത്യാസങ്ങളുടെയും മറ്റും ഗുണങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കുന്നു. അവരുടെ ഒട്ടു മിക്ക കഥകളും അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളുടെയും ,സാംസ്കാരിക ഉൾക്കാഴ്ചകളുടെയും,അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് അവർ എഴുതിയിരിക്കുന്നത്.
- Video Language:
- English
- Team:
closed TED
- Project:
- TEDxTalks
- Duration:
- 11:56
![]() |
Netha Hussain approved Malayalam subtitles for Speak to the heart | Marleen Laschet | TEDxTrondheim | |
![]() |
Netha Hussain edited Malayalam subtitles for Speak to the heart | Marleen Laschet | TEDxTrondheim | |
![]() |
shafeeque Mohammed accepted Malayalam subtitles for Speak to the heart | Marleen Laschet | TEDxTrondheim | |
![]() |
shafeeque Mohammed edited Malayalam subtitles for Speak to the heart | Marleen Laschet | TEDxTrondheim | |
![]() |
shafeeque Mohammed edited Malayalam subtitles for Speak to the heart | Marleen Laschet | TEDxTrondheim | |
![]() |
shafeeque Mohammed edited Malayalam subtitles for Speak to the heart | Marleen Laschet | TEDxTrondheim | |
![]() |
shafeeque Mohammed edited Malayalam subtitles for Speak to the heart | Marleen Laschet | TEDxTrondheim | |
![]() |
shafeeque Mohammed edited Malayalam subtitles for Speak to the heart | Marleen Laschet | TEDxTrondheim |