WEBVTT 00:00:09.305 --> 00:00:15.209 ഏകദേശം 365 ദശലക്ഷം ആളുകളുടെ മാതൃഭാഷ ഇംഗ്ലീഷ് ആണ്. 00:00:16.609 --> 00:00:20.710 രണ്ട് ശതകോടിയിലേറെ ആളുകൾ ഇംഗ്ലീഷ് പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നു 00:00:20.711 --> 00:00:23.059 ഒരു രണ്ടാം ഭാഷയായോ അല്ലെങ്കിൽ മൂന്നാം ഭാഷ ആയിട്ടോ. 00:00:24.376 --> 00:00:26.082 നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുമെങ്കിൽ 00:00:26.083 --> 00:00:31.535 നിങ്ങളെ ഏതാണ്ട് 2.5 ശതകോടി ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കും. 00:00:32.485 --> 00:00:36.838 എന്തിനു നിങ്ങൾ വേറൊരു വിദേശ ഭാഷ പഠിക്കണം ? 00:00:36.839 --> 00:00:41.143 തീർത്തും പരിഹാസയോഗ്യമായ സമയനഷ്ടമല്ലേ അത്? 00:00:41.144 --> 00:00:45.382 നെൽസൺ മണ്ടേല വളരെ അധികം വിമർശിക്കപ്പെട്ടു 00:00:45.383 --> 00:00:49.112 സൗത്ത് ആഫ്രിക്കയിലുള്ള കറുത്ത വർഗ്ഗക്കാരാൽ : അദ്ദേഹം ആഫ്രിക്കൻ ഭാഷ സംസാരിച്ചിരുന്നു എന്ന കാരണത്താൽ. 00:00:50.022 --> 00:00:51.488 അദ്ദേഹം അതിനു മറുപടിയായി പറഞ്ഞു , 00:00:51.489 --> 00:00:55.225 "ഒരാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അയാളോട് നിങ്ങൾ സംസാരിക്കുമ്പോൾ. 00:00:56.055 --> 00:00:57.613 അത് അയാളുടെ തലയിലേക്ക് പോകുന്നു. 00:00:59.023 --> 00:01:02.040 അയാളുടെ സ്വന്തം ഭാഷയിൽ അയാളോട് സംസാരിക്കുമ്പോൾ 00:01:02.720 --> 00:01:04.312 അത് അയാളുടെ ഹൃദയത്തിലേക്കു പോകുന്നു." 00:01:05.391 --> 00:01:06.661 ഇതാണ് കാര്യം: 00:01:06.662 --> 00:01:09.330 നിങ്ങൾക്ക് ആരെയെങ്കിലും ജയിക്കണമെങ്കിൽ , 00:01:09.331 --> 00:01:11.705 അവരുടെ ഹൃദയത്തോട് നിങ്ങൾ സംസാരിക്കണം. 00:01:13.185 --> 00:01:14.973 മാർപ്പാപ്പമാർക്ക് അതറിയാം. 00:01:14.974 --> 00:01:18.884 ജോൺ പോൾ രണ്ടാമൻ 10 ഭാഷകളിൽ അനായാസം എഴുതുമായിരുന്നു. 00:01:18.885 --> 00:01:22.343 കൂടാതെ മറ്റ് പന്ത്രണ്ടു ഭാഷകളിൽ പ്രാഥമിക പ്രാവീണ്യവും ഉണ്ടായിരുന്നു . 00:01:22.953 --> 00:01:26.591 എവിടെ പോയാലും അദ്ദേഹം അവിടുത്തെ ആളുകളെ അഭിവാദ്യം ചെയ്യുമായിരുന്നു 00:01:26.592 --> 00:01:30.847 അവരുടെ മാതൃഭാഷയിൽ ഏതാനും വാചകങ്ങൾ പറഞ്ഞുകൊണ്ട് . 00:01:30.848 --> 00:01:35.845 അത് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് വലിയൊരു കാരണമായിരുന്നു. 00:01:37.395 --> 00:01:39.804 വിദേശീയരായ അമ്മായിയമ്മമാർ ഉള്ളവരും 00:01:39.805 --> 00:01:43.265 വിദേശീയരായ അമ്മായിയമ്മമാരാവാൻ ഇരിക്കുന്നവർക്കും ഇതറിയാം. 00:01:44.005 --> 00:01:46.406 അവർ അവരുടെ ഗേൾ ഫ്രണ്ട്സിനോട് ഇംഗ്ലീഷിൽ സംസാരിക്കുമായിരിക്കും, 00:01:46.407 --> 00:01:50.552 പക്ഷെ അവർക്കു പെണ്ണിന്റെ അമ്മമാരുമായി നല്ല ബന്ധം പുലർത്താനായി 00:01:51.222 --> 00:01:55.181 ചെറുപ്പക്കാർ വളരെ വിചിത്രമായ ഭാഷകൾ പഠിക്കാൻ തയ്യാറാവുന്നു, 00:01:55.185 --> 00:01:56.872 ഡച്ച് ഉൾപ്പെടെയുള്ളവ. 00:01:56.876 --> 00:01:58.668 (സദസ്സിൽ ചിരി) 00:01:58.676 --> 00:02:01.104 ഇത് സാധാരണയായി കാര്യം സാധിക്കാൻ മതിയാവും. 00:02:01.974 --> 00:02:03.300 എന്തുകൊണ്ട്? 00:02:04.030 --> 00:02:09.044 നമ്മുടെ മാതൃഭാഷ തീർത്തും ചുറ്റിപ്പടർന്നു കിടക്കുന്നു 00:02:09.045 --> 00:02:13.050 നമ്മുടെ സ്വത്വവും വ്യക്തിത്വവുമായിട്ട്. 00:02:13.051 --> 00:02:17.694 നമ്മുടെ മുഴുവൻ സ്വകാര്യ ചരിത്രം അതിൽ വേരൂന്നിയിരിക്കുകയാണ്, 00:02:17.695 --> 00:02:20.727 അത് നമ്മുടെ മാതൃഭാഷയിൽ മുങ്ങി കുളിച്ചിരിക്കുകയാണ്. 00:02:21.451 --> 00:02:27.648 നമ്മുടെ കുറെയധികം ഓർമ്മകളും വികാരങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് വാക്കുകളോടും, പദപ്രയോഗങ്ങളോടും ആണ്. 00:02:28.764 --> 00:02:31.642 എന്തിന് ! ചില വ്യാകരണങ്ങളോട് വരെ .. നാം അവയോടു ചേർന്നാണ് വളർന്നു വന്നത് . 00:02:32.646 --> 00:02:37.141 അപ്പോൾ നിങ്ങൾ മറ്റൊരാളുടെ ഭാഷ പഠിച്ചാൽ, 00:02:37.142 --> 00:02:40.350 നിങ്ങൾ അയാളിൽ ശരിക്കും താത്പര്യം ഉള്ളവനായി കാണിക്കുന്നു. 00:02:40.351 --> 00:02:44.168 അയാളുടെ ജീവിതത്തിലും, അയാളുടെ വ്യക്തിത്വത്തിലും. 00:02:44.959 --> 00:02:47.585 ഏതു അമ്മായിയമ്മയാണ് അതിൽ വീഴാതിരിക്കുക? 00:02:48.711 --> 00:02:52.581 നിങ്ങളുടെ ഭാഷ നിങ്ങൾ കേൾക്കുമ്പോൾ നിങ്ങൾ ബന്ധപ്പെട്ട് ഇരിക്കുന്നതായി തോന്നും. 00:02:53.834 --> 00:02:55.617 നിങ്ങൾ യാത്ര ചെയ്യുമ്പോൾ 00:02:55.618 --> 00:02:59.592 നിങ്ങൾ കുറച്ചു നാളുകളായി ഒരു വിദേശ ഭാഷ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, 00:03:00.642 --> 00:03:03.011 വിമാനത്തിൽ കയറുന്ന ആ നിമിഷത്തിൽ 00:03:03.012 --> 00:03:06.279 വിമാനത്തിലെ ജോലിക്കാര് നിങ്ങളുടെ സ്വന്തം ഭാഷയിൽ സ്വീകരിക്കുമ്പോൾ 00:03:06.280 --> 00:03:08.408 നിങ്ങൾക്കറിയാം നിങ്ങൾ വീട്ടിലേക്കു മടങ്ങുകയാണെന്ന്. 00:03:10.478 --> 00:03:14.450 മാതൃഭാഷകൾക്കു സുഗന്ധങ്ങൾ ഉണ്ടായിരുന്നെങ്കിൽ 00:03:14.451 --> 00:03:18.680 എനിക്ക് തോന്നുന്നു അവയ്ക്കു മധുര ബിസ്കറ്റിന്റെ ഗന്ധമായിരുന്നേനെ എന്ന്. 00:03:18.681 --> 00:03:21.103 അല്ലെങ്കിൽ ആശ്വാസമേകുന്ന ചിക്കൻ സൂപ്പിന്റെ ഗന്ധമായിരിക്കാം 00:03:21.773 --> 00:03:23.828 അല്ലെങ്കിൽ അമ്മൂമ്മയുടെ വാസനതൈലത്തിൻറെതാകാം- 00:03:24.668 --> 00:03:27.941 ചിലപ്പോൾ കുറച്ചു പാറ്റ ഗുളികകളുടേതുമാകാം 00:03:28.742 --> 00:03:34.000 ഇതാകാം ഒരുപക്ഷെ കെട്ടിയുണ്ടാക്കപ്പെടുന്ന ഭാഷകൾ, 00:03:34.001 --> 00:03:40.301 എസ്പരാന്റോ പോലെയുള്ളവ, വളരെയധികം പ്രചാരം നേടാതിരിക്കുന്നത്. 00:03:41.212 --> 00:03:44.212 എത്ര വിദഗ്ധമായി രൂപകൽപ്പന ചെയ്തവയായാലും 00:03:44.213 --> 00:03:46.995 പഠിക്കാൻ ഏറ്റവും സരളമായവ ആയിരുന്നാലും, 00:03:48.334 --> 00:03:53.085 ഒരു രാജ്യവും ഒരിക്കലൂം കൃതിമമായി ഉണ്ടാക്കിയ ഒരു ഭാഷയും അവരുടെ സ്വന്തം ഭാഷയായി അംഗീകരിച്ചിട്ടില്ല. 00:03:53.948 --> 00:03:58.939 അല്ലെങ്കിൽ ഒരു വിദേശ ഭാഷയായി കണ്ട് 00:03:58.940 --> 00:04:02.564 വലിയ അളവിൽ ദീർഘ നാളുകൾ കൊണ്ട് പഠിപ്പിക്കാനോ, 00:04:03.414 --> 00:04:05.161 എന്നിരുന്നാലും ഇത് ശ്രമിച്ചു നോക്കിയിട്ടുള്ളതാണ് മുമ്പ്. 00:04:05.831 --> 00:04:11.871 ഏതുവിധേനയും, സ്വാഭാവികമായ ഭാഷകൾക്കുള്ള പ്രയാസങ്ങൾ കണക്കിലെടുക്കുമ്പോൾ 00:04:11.872 --> 00:04:15.434 അതായതു മടുപ്പുളവാക്കുന്ന വ്യത്യാസങ്ങൾ, 00:04:15.435 --> 00:04:20.154 അക്ഷരവിന്യാസത്തിലും ഉച്ഛരിക്കുന്നതിലുമുള്ള പൊരുത്തക്കേടുകളും, 00:04:20.156 --> 00:04:24.694 വ്യാകരണത്തിലെ അസംഗതമായ സങ്കീർണതകളും മറ്റും- 00:04:25.655 --> 00:04:27.304 ഇതെല്ലം കണക്കിലെടുത്താലും 00:04:28.304 --> 00:04:34.192 നാം ആളുകളുടെ ഇടയിൽ സാധാരണയായി വളർന്നു വന്ന ഭാഷകളെയാണ് ഇഷ്ടപ്പെടുന്നത്. 00:04:35.812 --> 00:04:39.654 ഉണ്ടാക്കിയ ഭാഷകൾ നമ്മുടെ തലയോടാണ് സംസാരിക്കുന്നത്. 00:04:40.774 --> 00:04:44.772 പ്രകൃത്യാ ഉള്ള ഭാഷകൾക്ക് കുക്കീസിന്റെ മണമാണ്. 00:04:46.056 --> 00:04:51.981 നെൽസൺ മണ്ടേലക്ക് ആഫ്രിക്കൻ ഭാഷ പഠിക്കുന്നത് "ശത്രുവിനെ അറിയാൻ" വേണ്ടിയായിരുന്നു. 00:04:51.982 --> 00:04:56.910 അദ്ദേഹം പറഞ്ഞു "അവരുടെ ഭാഷ നിങ്ങളറിയണം അവരുടെ അഭിനിവേശങ്ങളേയും 00:04:56.911 --> 00:05:00.243 പ്രതീക്ഷകളെയും , ഉല്ക്കണ്ഠകളെയും - നിങ്ങള്ക്ക് അവരെ തോൽപ്പിക്കണം എന്നുണ്ടെങ്കിൽ " 00:05:01.073 --> 00:05:03.644 അദ്ദേഹം അത് ചെയ്തു. അത് ഫലിക്കുകയും ചെയ്തു . 00:05:04.724 --> 00:05:08.186 പക്ഷെ എല്ലായിപ്പോഴും ശത്രുക്കളുടെ കാര്യമല്ല ഇത്. അല്ലെ? 00:05:09.254 --> 00:05:12.111 എല്ലാവിധ മാനുഷിക ബന്ധങ്ങൾക്കും ഇത് ബാധകമാണ്. 00:05:13.445 --> 00:05:17.746 ഞാൻ ആയിരിക്കും ലോകത്തെ അവസാനത്തെ വ്യക്തി അമ്മായിയമ്മമാർ ശത്രുക്കളാണെന്നു പറയാൻ- 00:05:17.747 --> 00:05:18.983 ശരിക്കുമുള്ള വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ. 00:05:19.833 --> 00:05:22.762 ഏഴോ എട്ടോ കൊല്ലങ്ങൾക്കു മുൻപ് 00:05:22.763 --> 00:05:25.642 എന്റെ കുടുംബത്തോടൊപ്പം പോളണ്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാൻ. 00:05:27.172 --> 00:05:31.413 കടകൾ എല്ലാം അടച്ചു തുടങ്ങിയിരുന്നു , ഞങ്ങൾക്ക് ഭക്ഷണം വാങ്ങണമായിരുന്നു. 00:05:32.257 --> 00:05:35.692 അവസാനം ഒരു സൂപ്പർമാർക്കറ്റ് ഞങ്ങൾ കണ്ടു തെരുവിൻറെ എതിര്വശത്തായി 00:05:36.908 --> 00:05:41.637 അടയ്ക്കുന്നതിന് മുൻപ് അവിടെയെത്തണമെങ്കിൽ ഒരു യൂ-ടേൺ എടുത്തേ മതിയാവൂ. 00:05:41.638 --> 00:05:43.328 അതുകൊണ്ടു ഞാൻ അങ്ങനെതന്നെ ചെയ്തു 00:05:44.368 --> 00:05:46.578 അത് ഒരു പക്ഷെ അപകടകരമായിരുന്നു. 00:05:47.528 --> 00:05:49.696 അത് തീർച്ചയായും നിയമ വിരുദ്ധവുമായിരുന്നു. 00:05:52.065 --> 00:05:57.638 കാർ പാർക്കിൽ എൻജിൻ ഓഫ് ആക്കുന്നതിനു മുൻപ് തന്നെ- 00:05:58.238 --> 00:06:00.053 -എന്നെ ആരോ തട്ടി വിളിക്കുന്നത് കേട്ടു. 00:06:01.250 --> 00:06:06.096 ഞാൻ ജനാലയുടെ ചില്ല് താഴ്ത്തി.രണ്ടു ജോഡി കണ്ണുകൾ അവിടെ പ്രത്യക്ഷപെട്ടു. 00:06:07.624 --> 00:06:11.963 ഓരോ ജോഡി കണ്ണുകളും ഓരോ പോലീസുകാരനുമായി ഘടിപ്പിക്കപ്പെട്ടിരുന്നു. 00:06:13.296 --> 00:06:17.564 എനിക്ക് പോളിഷ് ഭാഷയിൽ ഒരു പ്രാവീണ്യവും ഇല്ലായിരുന്നു 00:06:17.565 --> 00:06:19.255 അത് എത്ര നല്ല സമയത്താണെങ്കിൽ കൂടി, 00:06:19.985 --> 00:06:23.526 പക്ഷെ എനിക്ക് ചെറിയ ഒരു സംഭാഷണം നടത്തിക്കൊണ്ടു പോകാൻ കഴിയുമായിരുന്നു. 00:06:24.336 --> 00:06:27.780 പക്ഷെ അപ്പോൾ ഉണ്ടായിരുന്ന കുറ്റബോധം കൊണ്ടും, 00:06:28.620 --> 00:06:31.755 യൂണിഫോം ഇട്ട രണ്ടു പോലീസുകാരുടെ കണ്ണിലേക്കു നോക്കിക്കൊണ്ടിരിക്കുകയും ചെയ്തപ്പോൾ 00:06:33.175 --> 00:06:38.315 എനിക്ക് അറിയാവുന്ന എല്ലാ പോളിഷ് വാക്കുകളും എന്നിൽ നിന്നും ചോർന്നു പോയി. 00:06:39.719 --> 00:06:43.789 എന്നാലും എനിക്ക് ആ നിമിഷത്തിൽ 00:06:44.549 --> 00:06:47.728 ഇംഗ്ലീഷിൽ ആ അവസ്ഥ കൈകാര്യം ചെയ്യാൻ തോന്നിയില്ല. 00:06:49.078 --> 00:06:53.318 ഇംഗ്ലീഷ് എനിക്ക് ഒരുപക്ഷെ ഭാഷ പ്രാവീണ്യത്തിൽ കൂടുതൽ മേൽക്കോയ്മ തന്നേനെ 00:06:54.278 --> 00:06:57.280 പക്ഷെ അത് പൊലീസുകാരെ അസുഖകരമാക്കിയേനെ. 00:06:58.244 --> 00:07:00.934 അതിനാൽ ഞാൻ പോളിഷിൽ തന്നെ തുടരാൻ തീരുമാനിച്ചു. 00:07:01.774 --> 00:07:02.798 എങ്ങിനെ? 00:07:04.479 --> 00:07:08.699 എന്റെ തലയിലെ ചെറിയ പോളിഷ് മൂല കുറച്ചു മുൻപ് തുടച്ചു നീക്കപ്പെട്ടു 00:07:10.388 --> 00:07:11.965 ഒരു കാര്യം ഒഴികെ. 00:07:13.204 --> 00:07:17.942 ഒരു കാര്യം ഞാൻ ഇപ്പോഴും ഉരുവിട്ട് കൊണ്ടിരുന്നിരുന്നു 00:07:17.943 --> 00:07:20.814 അത് എനിക്ക് എന്റെ ഉറക്കത്തിൽ പോലും പറയാൻ കഴിയുമായിരുന്നു 00:07:22.501 --> 00:07:24.960 അത് ഒരു കുട്ടികളുടെ പദ്യം ആയിരുന്നു 00:07:27.563 --> 00:07:29.652 ഒരു അസുഖമുള്ള തവളയെ പറ്റിയുള്ള പദ്യം. 00:07:30.273 --> 00:07:32.251 (സദസ്സിലെ ചിരി) 00:07:32.951 --> 00:07:34.522 അതാണ് എന്റെ കൈയ്യിൽ ഉണ്ടായിരുന്നത്. 00:07:34.523 --> 00:07:39.523 എനിക്കറിയാം അത് ഒരു വിലക്ഷണമായ കാര്യമാണ് എന്ന് പക്ഷെ ഞാൻ അത് ചൊല്ലാൻ തുടങ്ങി: 00:07:40.417 --> 00:07:42.532 (പോളീഷിൽ) "ഒരിക്കൽ ഒരു തവളയ്ക്കു തളർച്ച അനുഭവപ്പെട്ടു 00:07:42.532 --> 00:07:46.084 അത് ഒരു ഡോക്ടറുടെ അടുത്ത് പോയി തനിക്കു അസുഖമാണെന്ന് പറഞ്ഞു. 00:07:46.085 --> 00:07:50.458 ഡോക്ടർ തന്റെ കണ്ണട എടുത്തു വച്ചു അദ്ദേഹത്തിനു പ്രായാധിക്യമുള്ളതിനാൽ." 00:07:51.564 --> 00:07:53.882 ഞാൻ പോലീസുകാരനെ നോക്കി. 00:07:53.883 --> 00:07:56.483 അവർ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. 00:07:56.484 --> 00:07:57.813 (സദസ്സിൽ ചിരി) 00:07:58.653 --> 00:08:01.659 അതിൽ ഒരു പോലീസുകാരൻ തല ചൊറിയുന്നതായി ഞാൻ ഓർക്കുന്നു. 00:08:02.669 --> 00:08:05.242 എന്നിട്ടു അവർ ചിരിച്ചു. 00:08:06.112 --> 00:08:07.339 അവർ ചിരിച്ചു. 00:08:07.340 --> 00:08:10.879 അത് എന്നെ കൂടുതൽ ആയാസരഹിതമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചു 00:08:10.880 --> 00:08:14.256 കൂടാതെ ഏതാണ്ട് കുറച്ചു ബന്ധപ്പെട്ട വാക്കുകൾ കൂടി 00:08:14.257 --> 00:08:16.677 എന്റെ തലയിലേക്ക് കടന്നു വരുകയും ചെയ്തു. 00:08:16.688 --> 00:08:19.687 എനിക്ക് ഏതാനും കുറച്ചു വാചകങ്ങൾ പറയാൻ സാധിച്ചു 00:08:19.688 --> 00:08:23.483 "വളരെയധികം ഖേദിക്കുന്നു, ഭക്ഷണം വേണമായിരുന്നു , ഇനി ഒരിക്കലും ചെയ്യില്ല" അങ്ങനെയൊക്കെ. 00:08:24.763 --> 00:08:26.262 അവർ എന്നെ വെറുതെ വിട്ടു. 00:08:27.334 --> 00:08:32.458 ഞാൻ കടയിലേക്ക് ഓടുമ്പോൾ അവർ വിളിച്ചു പറഞ്ഞു പോളീഷിൽ "Szczęśliwej podróży!" 00:08:32.480 --> 00:08:34.020 "ശുഭ യാത്ര!" 00:08:34.650 --> 00:08:39.006 നിങ്ങളെ പുതിയ ഭാഷകൾ പഠിക്കാൻ പ്രേരിപ്പിക്കുകയും 00:08:39.006 --> 00:08:42.696 ലോകസഞ്ചാരം ചെയ്തു നിയമങ്ങൾ ലംഘിച്ചു കടന്നുകളയുകയും മറ്റുമല്ല എന്റെ ഉദ്ദേശം. 00:08:44.586 --> 00:08:49.481 പക്ഷെ ഈ ചെറിയ ഭാഗം കാണിച്ചുതരുന്നു, എങ്ങിനെ കുറച്ചു വാക്കുകൾ 00:08:50.261 --> 00:08:53.760 എത്ര സരളമായതോ നിസ്സാരമായതോ ആയിക്കോട്ടെ, വളരെ കുറച്ചു വാക്കുകൾ 00:08:53.761 --> 00:08:57.991 നേരിട്ട് ഹൃദയത്തിലേക്ക് പോയി അതിനെ അലിയിക്കുന്നു എന്ന്. 00:08:58.901 --> 00:09:01.771 വേറൊരു മാർഗം ഉണ്ടായിരുന്നു സുഖമില്ലാത്ത തവളുടെ ബദൽ ആയിട്ട്. 00:09:01.772 --> 00:09:04.207 വേറൊരു കാര്യം എനിക്ക് നന്നായി അറിയാമായിരുന്നു 00:09:05.857 --> 00:09:07.232 ഒരു വെള്ളമടി പാട്ട്. 00:09:07.233 --> 00:09:08.525 (സദസ്സിൽ ചിരി) 00:09:09.185 --> 00:09:11.394 അത് എനിക്ക് ഒരു പുഞ്ചിരിനേടി തന്നെന്നിരിക്കില്ല 00:09:12.124 --> 00:09:14.430 ഒരുപക്ഷെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഒരു യാത്ര വേണ്ടിവന്നേനെ 00:09:14.431 --> 00:09:15.661 ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യാനായിട്ട്. 00:09:17.603 --> 00:09:21.133 കുറെയധികം ഭാഷകൾ ഒന്നും നിങ്ങൾ പഠിക്കേണ്ടതില്ല. 00:09:21.134 --> 00:09:24.153 കൂടാതെ ഇവയൊക്കെ വളരെ ആഴത്തിൽ പഠിക്കേണ്ട ആവശ്യമില്ല. 00:09:24.154 --> 00:09:26.162 കുറച്ചുള്ളത് വളരെ ദൂരം നമ്മെ കൊണ്ടുപോകും. 00:09:27.122 --> 00:09:30.383 ഹൃദയത്തിലേക്കുള്ള 10 വാക്കുകൾ 00:09:30.384 --> 00:09:32.964 തലയിലേക്കുള്ള 1000 വാക്കുകളേക്കാൾ കൂടുതൽ ആഘാതം ഉണ്ടാക്കും. 00:09:34.644 --> 00:09:38.741 ഇംഗ്ലീഷ് ഉപയോഗിച്ച് നിങ്ങള്ക്ക് ഇപ്പോഴും ഒരു മദ്ധ്യ രേഖ കണ്ടെത്താൻ കഴിയും. 00:09:39.851 --> 00:09:44.822 പക്ഷെ നിങ്ങള്ക്ക് ആ രേഖ മറികടക്കാൻ ഉള്ള തീരുമാനം എടുക്കാനും സാധിക്കും 00:09:44.823 --> 00:09:49.393 പുതിയ പരിചയങ്ങൾ ഉണ്ടാക്കാനും , എതിരാളികളെ നേരിടാനും, അതാരായാലും, 00:09:49.394 --> 00:09:51.480 അവരുടെ അങ്കത്തട്ടിൽ വച്ച് തന്നെ അവരെ നേരിടാനും. 00:09:52.375 --> 00:09:55.334 മറ്റുള്ളവരുടെ ഭാഷ സംസാരിക്കുമ്പോൾ നിങ്ങൾ ബലഹീനരാവുകയല്ല 00:09:55.336 --> 00:09:57.066 മറിച്ചു നിങ്ങൾ ശക്തരാണെന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. 00:09:57.856 --> 00:10:04.241 ആർക്കാണോ ധൈര്യമായിട്ടു ശ്രമിച്ചു അതിർത്തികൾ മറികടക്കാൻ സാധിക്കുക 00:10:05.221 --> 00:10:06.923 അയാൾക്കാണ് അവസാനം വിജയം ഉണ്ടാവുക. 00:10:08.292 --> 00:10:12.210 തെറ്റുകളെ ഭയപ്പെടരുത്. അവയാണ് നിങ്ങൾക്ക് മാനുഷികതയെ പ്രദാനം ചെയ്യുന്നത്. 00:10:12.918 --> 00:10:16.836 ഈ കാര്യത്തിൽ ഒരു ലാഭവിഹിതം കൂടിയുണ്ട്: 00:10:18.091 --> 00:10:20.692 നിങ്ങളുടെ ഭാഗത്തു നിന്ന് ഒരു തെറ്റുണ്ടായാൽ, 00:10:20.693 --> 00:10:26.090 മറ്റുള്ളവർക്ക് നിങ്ങളെ സഹായിക്കാനും നിങ്ങളെ വന്നു പരിചയപ്പെടാനും ഉള്ള അവസരമാവും അത്. 00:10:26.091 --> 00:10:31.933 അങ്ങനെ നിങ്ങൾ ഉണ്ടാക്കിയ ബന്ധം ശക്തിപ്പെടുകയും ചെയ്യും. 00:10:32.934 --> 00:10:37.190 നിങ്ങള്ക്ക് മറ്റുള്ളവരെ മനസ്സിലാക്കിക്കണം എന്നാണോ അതോ 00:10:38.320 --> 00:10:39.970 നിങ്ങൾക്ക് അവരുമായി ആഴത്തിലുള്ള ഒരു ബന്ധം ഉണ്ടാക്കണം എന്നാണോ? 00:10:41.650 --> 00:10:46.520 ഇംഗ്ലീഷ് ഭാഷ തുടർന്ന് പഠിക്കാനും ഉപയോഗിക്കാനും നമുക്ക് ശ്രമിക്കാം. 00:10:48.080 --> 00:10:52.561 അങ്ങനെ നമുക്ക് ഒരു വൈവിധ്യമാർന്ന സദസ്സുമായി ഇടപഴകാൻ സാധിക്കും,TEDx ല് ചെയ്യുന്നത് പോലെ. 00:10:53.591 --> 00:10:57.697 വിവരം കൈമാറ്റം നടത്താൻ ഇംഗ്ലീഷ് വളരെ ശക്തമായ ഒരു ഉപകരണം ആണ്, 00:10:57.698 --> 00:11:03.750 ആഗോള പ്രശ്നങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിലും മറ്റും. 00:11:04.940 --> 00:11:10.161 ഇംഗ്ലീഷ് ഭാഷ 365 ദശലക്ഷം ഹൃദയങ്ങളിൽക്കുള്ള ഒരു ഹൈവേ ആണ്. 00:11:11.131 --> 00:11:17.170 സര്വ്വോപരി, 365 ദശലക്ഷം ആളുകൾക്ക് ഇംഗ്ലീഷ് ഭാഷ കുക്കികളുടെ സുഗന്ധം പകരുന്നു. 00:11:18.927 --> 00:11:20.517 പക്ഷെ എന്തിന് അവിടെ നിർത്തുന്നു? 00:11:22.007 --> 00:11:24.535 എന്തുകൊണ്ട് കുറച്ചു ശ്രമം എടുത്ത് 00:11:24.536 --> 00:11:27.696 വേറൊരു വിദേശ ഭാഷ പഠിക്കാൻ ശ്രമിച്ചുകൂടാ? 00:11:28.776 --> 00:11:31.784 പല സ്വാദുകൾ ഉള്ള കുക്കികൾ ഉണ്ട് പുറത്ത്. 00:11:31.785 --> 00:11:34.181 നമുക്ക് പോയി പുതിയ ഒരെണ്ണം ആസ്വദിക്കാം. 00:11:34.990 --> 00:11:36.051 നന്ദി 00:11:36.463 --> 00:11:37.755 (കരഘോഷം)