< Return to Video

നിങ്ങൾ സ്വന്തം വികാരങ്ങളുടെ ദയയിലല്ല - നിങ്ങളുടെ തലച്ചോറിന്റെ നിർമിതികളാണവ

  • 0:01 - 0:06
    എന്റെ ഗവേഷണ ലാബിന് ഒരു മൈൽ ദൂരത്ത്
    പല ബോംബുകൾ പൊട്ടുകയുണ്ടായി
  • 0:06 - 0:08
    2013-ൽ ബോസ്റ്റൺ മാരത്തൺ
    നടന്നപ്പോഴായിരുന്നു ഇത്.
  • 0:09 - 0:13
    സോഖാർ സാർനേവ് എന്ന ചെച്നിയക്കാരൻ ബോംബർ
    രക്ഷപെടുകയുണ്ടായി
  • 0:13 - 0:16
    ഇയാളെ വിചാരണ ചെയ്ത് മരണശിക്ഷ വിധിച്ചു.
  • 0:17 - 0:19
    ഒരു ജൂറി
  • 0:19 - 0:23
    ജീവപര്യന്തം തടവാണോ മരണശിക്ഷയാണോ
    നൽകേണ്ടത് എന്ന് തീരുമാനമെടുക്കുന്നതിന്
  • 0:23 - 0:27
    ആശ്രയിക്കുന്നത് കുറ്റാരോപിതൻ
  • 0:27 - 0:30
    തന്റെ ചെയ്തിയിൽ പശ്ചാത്തപിക്കുന്നുണ്ടോ
    എന്നതാണ്.
  • 0:30 - 0:33
    സാർനേവ് വാക്കാൽ ക്ഷമ ചോദിക്കുകയുണ്ടായി.
  • 0:33 - 0:35
    പക്ഷേ ജൂറി അംഗങ്ങൾ
    അയാളുടെ മുഖം നോക്കിയപ്പോൾ
  • 0:35 - 0:38
    നിർവികാരമായ കല്ലുപോലെയുള്ള ഒരു നോട്ടം
    മാത്രമാണ് അവർ കണ്ടത്.
  • 0:40 - 0:44
    അതോടെ സാർനേവ് കുറ്റക്കാരനാണ് എന്നതിന്
    സംശയമൊന്നുമില്ലാതെയാകും.
  • 0:44 - 0:47
    അയാൾ നിരപരാധികളെ കൊല്ലുകയും അംഗഭംഗം
    വരുത്തുകയും ചെയ്തു,
  • 0:47 - 0:49
    ഞാൻ ഇവിടെ അതെപ്പറ്റി സംസാരിക്കാനല്ല
    വന്നത്.
  • 0:49 - 0:52
    ഇതനുഭവിച്ച എല്ലാവരോടും എനിക്ക്
    സഹാനുഭൂതിയാണുള്ളത്,
  • 0:53 - 0:55
    പക്ഷേ ശാസ്ത്രജ്ഞ എന്ന നിലയ്ക്ക്
    എനിക്ക് ഇതാണ് പറയാനുള്ളത്
  • 0:55 - 1:00
    ജൂറി അംഗങ്ങൾ പശ്ചാത്താപം
    കണ്ടെത്തുന്നില്ല, അവർക്കതിന് കഴിയുകയുമില്ല
  • 1:00 - 1:03
    ഇത് മാത്രമല്ല, ഒരു വികാരവും, ഒരിക്കലും
    കണ്ടെത്താനാവില്ല.
  • 1:05 - 1:08
    എനിക്കും സാധിക്കില്ല, നിങ്ങൾക്കും,
  • 1:08 - 1:11
    എന്തെന്നാൽ നാം എന്തെന്ന് കരുതുന്നോ
    അതല്ല വികാരങ്ങൾ.
  • 1:11 - 1:14
    എല്ലായിടത്തും ഒരേ രീതിയിലല്ല ഇവ
    പ്രകടിപ്പിക്കുന്നതും മനസ്സിലാക്കുന്നതും
  • 1:14 - 1:18
    തലച്ചോറിൽ സ്വതവേയുള്ള പ്രതികരണങ്ങളല്ല അവ
  • 1:18 - 1:19
    അനിയന്ത്രിതവുമല്ല.
  • 1:21 - 1:23
    നാം വികാരങ്ങളുടെ സ്വഭാവത്തെ
  • 1:23 - 1:26
    വളരെ നാളുകളായി
    തെറ്റായാണ് ധരിച്ചിരിക്കുന്നത്
  • 1:26 - 1:31
    ഇവ എന്താണെന്ന് മനസ്സിലാക്കുന്നത്
    നമ്മെയെല്ലാം ബാധിക്കുന്ന വിഷയമാണ്.
  • 1:32 - 1:36
    കഴിഞ്ഞ 25 വർഷങ്ങളായി ഒരു ശാസ്ത്രജ്ഞ എന്ന
    നിലയിൽ ഞാൻ വികാരങ്ങളെപ്പറ്റി പഠിക്കുന്നു.
  • 1:37 - 1:41
    എന്റെ ലാബിൽ മനുഷ്യമുഖങ്ങൾ പഠിക്കുവാനായി
    മുഖപേശികളുടെ
  • 1:41 - 1:46
    ചലനം നിയന്ത്രിക്കുന്ന വൈദ്യുത സിഗ്നലുകൾ
    അളക്കുകയുണ്ടായി.
  • 1:46 - 1:50
    വികാരങ്ങളുള്ള സമയത്ത് ഞങ്ങൾ
    മനുഷ്യശരീരത്തെ നിരീക്ഷിച്ചു.
  • 1:50 - 1:53
    ഞങ്ങൾ നൂറുകണക്കിന് ഫിസിയോളജി
    പഠനങ്ങൾ വിശകലനം ചെയ്തു
  • 1:54 - 1:56
    ഇതിൽ ആയിരക്കണക്കിന് മനുഷ്യരെ
    പഠിച്ചിട്ടുണ്ടായിരുന്നു.
  • 1:56 - 1:58
    ഞങ്ങൾ നൂറുകണക്കിന് മസ്തിഷ്കങ്ങൾ
  • 1:58 - 2:01
    സ്കാൻ ചെയ്യുകയും, വികാരങ്ങൾ സംബന്ധിച്ച
    കഴിഞ്ഞ 20 വർഷങ്ങളിൽ
  • 2:01 - 2:03
    പ്രസിദ്ധീകരിച്ച പഠനങ്ങൾ
    പരിശോധിക്കുകയും ചെയ്തു.
  • 2:04 - 2:09
    ഈ പഠനങ്ങളുടെയെല്ലാം ഫലം ഒരു കാര്യമാണ്
    സൂചിപ്പിക്കുന്നത്.
  • 2:10 - 2:16
    നിങ്ങൾക്ക് സ്വന്തം വികാരങ്ങൾ
    സ്വതേയുള്ളതാണെന്ന് തോന്നുന്നുണ്ടാകും,
  • 2:16 - 2:19
    ഇവ വെറുതേ പെട്ടെന്ന് സംഭവിക്കുകയാണെന്നും,
  • 2:19 - 2:20
    പക്ഷേ അങ്ങനെയല്ല.
  • 2:21 - 2:26
    തലച്ചോറിൽ മുൻപേ വികാരങ്ങളുടെ വയറി-
    ങ്ങുകൾ ഉണ്ടായിരുന്നെന്ന് തോന്നലുണ്ടാകാം.
  • 2:26 - 2:29
    ജനിക്കുമ്പോഴേ ഇത്തരം സർക്യൂട്ടുകൾ
    ഉണ്ടായിരുന്നുവെന്ന്, അതല്ല വസ്തുത.
  • 2:30 - 2:34
    സത്യത്തിൽ ഈ മുറിയിലുള്ള ആരുടെയും തലച്ചോറിൽ
    വികാരങ്ങളുടെ സർക്യൂട്ടുകളില്ല.
  • 2:34 - 2:38
    സത്യത്തിൽ ഈ ഗ്രഹത്തിലുള്ള ആരുടെയും
    തലച്ചോറിൽ വികാര സർക്യൂട്ടുകളില്ല.
  • 2:39 - 2:41
    അപ്പോൾ എന്താണ് ശരിക്കും വികാരങ്ങൾ?
  • 2:43 - 2:46
    തയ്യാറായിരിക്കൂ, എന്തെന്നാൽ ...
  • 2:48 - 2:50
    വികാരങ്ങൾ ഊഹങ്ങളാണ്.
  • 2:50 - 2:56
    ഒരു നിമിഷം കൊണ്ട് നിങ്ങളുടെ തലച്ചോറ്
    നിർമിച്ചെടുക്കുന്ന ഊഹങ്ങളാണവ
  • 2:56 - 3:00
    നൂറുകണക്കിന് കോടി മസ്തിഷ്കകോശങ്ങൾ
    ഇതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്
  • 3:00 - 3:03
    ഈ ഊഹങ്ങൾക്കുമേൽ നിങ്ങൾക്ക്
  • 3:04 - 3:05
    സങ്കൽപ്പിക്കുന്നതിനപ്പുറം നിയന്ത്രണമുണ്ട്
  • 3:07 - 3:11
    ഇത് വളരെ അസംഭവ്യമാണെന്നോ ഭ്രാന്താണെന്നോ
    പോലും നിങ്ങൾക്ക് തോന്നിയേക്കാം,
  • 3:11 - 3:16
    ഞാനും നിങ്ങളോടൊപ്പമുണ്ട്, സത്യത്തിൽ ഈ
    തെളിവുകൾ കണ്ടില്ലായിരുന്നെങ്കിൽ,
  • 3:16 - 3:18
    പതിറ്റാണ്ടുകൾ നീളുന്ന തെളിവുകൾ,
  • 3:18 - 3:20
    ഞാനും ഇത് വിശ്വസിക്കില്ലായിരുന്നു
    എന്നെനിക്ക് ഉറപ്പുണ്ട്
  • 3:21 - 3:25
    അടിസ്ഥാന സത്യം ജനനസമയത്ത് വികാരങ്ങൾ
    നിങ്ങളുടെ മസ്തിഷ്കത്തിൽ
  • 3:25 - 3:28
    നിർമിച്ച് വച്ചിട്ടുള്ളതല്ല എന്നതാണ്.
  • 3:28 - 3:29
    ഇവ പിന്നീട് നിർമിക്കപ്പെടുന്നവയാണ്
  • 3:31 - 3:34
    ഞാൻ ഉദ്ദേശിച്ചത്
    മനസ്സിലാക്കുവാൻ ഇതൊന്ന് നോക്കൂ.
  • 3:35 - 3:39
    ഇപ്പോൾ നിങ്ങളുടെ തലച്ചോറ്
    വല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
  • 3:39 - 3:43
    നിങ്ങളുടെ ന്യൂറോണുകൾ ഇതിന്റെ അർത്ഥം
    മനസ്സിലാക്കാൻ പരിശ്രമം നടത്തുന്നു.
  • 3:43 - 3:47
    വെളുപ്പും കറുപ്പും രൂപങ്ങളല്ലാതെ
    എന്തെങ്കിലും കാണാനാകുമോ എന്ന്.
  • 3:47 - 3:51
    ജീവിതകാലം മുഴുവനുമുള്ള അനുഭവങ്ങളിൽ
    നിങ്ങളുടെ തലച്ചോറ് തിരയുകയാണ്,
  • 3:51 - 3:54
    ആയിരക്കണക്കിന് ഊഹങ്ങൾ ഒരേ സമയത്ത്
    നടത്തിക്കൊണ്ടിരിക്കുന്നു,
  • 3:54 - 3:56
    സംഭാവ്യതകൾ വിലയിരുത്തുന്നു,
  • 3:56 - 3:58
    ഈ ചോദ്യത്തിന് ഉത്തരം കാണുവാനായി,
  • 3:58 - 4:00
    “ഇത് കൂടുതൽ എന്തിനോട്
    സാമ്യത കാണിക്കുന്നു?“
  • 4:00 - 4:01
    “എന്താണിത്?“ എന്നല്ല!!
  • 4:01 - 4:05
    “എന്റെ അനുഭവത്തിലെ എന്തിനോടാണ് കൂടുതൽ
    സാമ്യം കാണിക്കുന്നത്?“ എന്നാണ്
  • 4:05 - 4:08
    ഇതെല്ലാം കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട്
    കഴിയും.
  • 4:08 - 4:12
    ഇപ്പോഴും നിങ്ങളുടെ തലച്ചോറ് ഒരു നല്ല
    സാമ്യത കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ
  • 4:12 - 4:15
    ഇപ്പോഴും നിങ്ങൾ
    രൂപങ്ങളാണ് കാണുന്നതെങ്കിൽ
  • 4:15 - 4:19
    നിങ്ങളുടെ അവസ്ഥയെ “അനുഭവങ്ങളിലെ
    അന്ധത“ എന്നാണ് പറയുന്നത്.
  • 4:19 - 4:23
    ഞാൻ നിങ്ങളുടെ അന്ധത ചികിത്സിച്ച്
    മാറ്റാൻ പോവുകയാണ്.
  • 4:23 - 4:26
    ഇതാണെനിക്ക് ഏറ്റവും ഇഷ്ടം.
    ചികിത്സയ്ക്ക് തയ്യാറാണോ?
  • 4:26 - 4:28
    (പ്രോത്സാഹനം)
  • 4:28 - 4:29
    ശരി, ഇതാ പിടിച്ചോളൂ.
  • 4:32 - 4:34
    (അദ്ഭുതം)
  • 4:37 - 4:38
    ശരി.
  • 4:38 - 4:42
    ഇപ്പോൾ നിങ്ങളിൽ പലരും ഒരു പാമ്പിനെ
    കാണുന്നുണ്ട്,
  • 4:42 - 4:44
    എന്തുകൊണ്ടാണത്?
  • 4:44 - 4:48
    നിങ്ങളുടെ തലച്ചോറ് അനുഭവങ്ങൾ തിരയുമ്പോൾ,
  • 4:48 - 4:50
    ഒരു പുതിയ അനുഭവം അവിടെയുണ്ട്,
  • 4:50 - 4:52
    ആ ഫോട്ടോ കണ്ടപ്പോൾ നിങ്ങൾക്ക് ലഭിച്ച
    അനുഭവം.
  • 4:52 - 4:55
    രസകരമായ കാര്യം എന്തെന്നാൽ,
  • 4:55 - 4:58
    നിങ്ങൾ ഏതാനം നിമിഷങ്ങൾക്ക് മുൻപ്
    നേടിയ ആ അറിവ്
  • 4:58 - 5:02
    നിങ്ങൾ ഈ രൂപങ്ങളെ എങ്ങനെയാണ്
    അനുഭവിക്കുന്നത് എന്നതിനെ മാറ്റിമറിക്കുന്നു
  • 5:03 - 5:06
    നിങ്ങളുടെ തലച്ചോറ് ഒരു പാമ്പിനെ
    സൃഷ്ടിക്കുകയാണ്
  • 5:06 - 5:09
    പാമ്പുകളൊന്നും ഇല്ലാത്ത ഒരിടത്ത്,
  • 5:09 - 5:11
    ഇതൊരുതരം മായാദർശനമാണ്.
  • 5:11 - 5:15
    എന്നെപ്പോലെയുള്ള ന്യൂറോസയന്റിസ്റ്റുകൾ
    “പ്രവചനങ്ങൾ“ എന്ന് വിളിക്കുന്നു.
  • 5:15 - 5:19
    നമ്മുടെ മസ്തിഷ്കം പ്രവചനങ്ങളിലൂടെയാണ്
    പ്രവർത്തിക്കുന്നത്.
  • 5:19 - 5:21
    തലച്ചോറിന്
    ഇതൊരു ദൈനം ദിന ജോലിയാണ്
  • 5:21 - 5:25
    നിങ്ങളുടെ എല്ലാ അനുഭവങ്ങളുടെയും
    അടിസ്ഥാനം പ്രവചനങ്ങളാണ്.
  • 5:25 - 5:27
    നിങ്ങളുടെ എല്ലാ പ്രവൃത്തികളുടെയും
    അടിസ്ഥാനം അവയാണ്.
  • 5:27 - 5:33
    സത്യത്തിൽ പ്രവചനങ്ങളാണ് നിങ്ങളെ എന്റെ
    വാക്കുകൾ മനസ്സിലാക്കാൻ സഹായിക്കുന്നത്
  • 5:33 - 5:34
    അവ എവിടെനിന്ന് വരുമ്പോൾ
  • 5:35 - 5:38
    പ്രേക്ഷകർ: വായിൽ നിന്ന്.
    ലിസ ഫെൽഡ്മാൻ ബാരറ്റ്: വായ.
  • 5:38 - 5:41
    തീർച്ചയായും. പ്രവചനങ്ങൾ പ്രാകൃതികമാണ്.
  • 5:41 - 5:44
    ഇവ നമ്മെ ലോകം കാര്യക്ഷമമായ രീതിയിൽ
    പെട്ടെന്ന് അറിയാൻ സഹായിക്കുന്നു
  • 5:44 - 5:49
    അതായത് നിങ്ങളുടെ തലച്ചോറ് ലോകത്തോട്
    പ്രതികരിക്കുകയല്ല ചെയ്യുന്നത്.
  • 5:51 - 5:53
    നിങ്ങളുടെ മുൻകാല അനുഭവങ്ങൾ ഉപയോഗിച്ച്,
  • 5:53 - 5:56
    നിങ്ങളുടെ തലച്ചോറ് പ്രവചിക്കുകയും
    ലോകത്തെപ്പറ്റിയുള്ള നിങ്ങളുടെ
  • 5:56 - 5:58
    അനുഭവങ്ങൾ
    സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
  • 6:00 - 6:06
    നാം മറ്റുള്ളവരിൽ കാണുന്ന വികാരങ്ങൾ
    പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
  • 6:06 - 6:09
    നമുക്ക് തോന്നുന്നത് വെറുതേ ഒരാളുടെ
    മുഖത്ത് നോക്കുകയാണെന്നാണ്
  • 6:09 - 6:13
    അവരുടെ മുഖഭാവങ്ങളിലുള്ള വികാരങ്ങൾ
    നാം വായിക്കുകയാണെന്നും.
  • 6:13 - 6:15
    ഒരു പുസ്തകത്താളിലെ വാക്കുകൾ
    വായിക്കുന്നതുപോലെ.
  • 6:15 - 6:19
    പക്ഷേ യഥാർത്ഥത്തിൽ, മറയ്ക്കുപിന്നിൽ,
    നിങ്ങളുടെ തലച്ചോറ് പ്രവചനങ്ങൾ നടത്തുകയാണ്
  • 6:19 - 6:23
    സമാനമായ അവസ്ഥകളിൽ നിങ്ങൾ അനുഭവിച്ചിട്ടുള്ള
    കാര്യങ്ങൾ ഉപയോഗിക്കുകയാണ്.
  • 6:23 - 6:25
    ഒരു അർത്ഥം കണ്ടെത്താനുള്ള ശ്രമം.
  • 6:25 - 6:27
    ഈ അവസരത്തിൽ നിങ്ങൾ പാടുകളുടെ
    അർത്ഥം കണ്ടുപിടിക്കനല്ല
  • 6:27 - 6:30
    മുഖചലനങ്ങളുടെ അർത്ഥം കണ്ടെത്താൻ
    ശ്രമിക്കുകയാണ്
  • 6:30 - 6:33
    ഒരു ചുണ്ടിന്റെ ചലനമോ ഒരു പുരികം
    ഉയരുന്നതോ.
  • 6:34 - 6:36
    ആ കല്ലുപോലെയുള്ള നോട്ടമോ?
  • 6:36 - 6:41
    അത് ഒരു പശ്ചാത്താപവുമില്ലാത്ത ഒരു
    കൊലപാതകിയുടേതാവാം,
  • 6:41 - 6:43
    പക്ഷേ കല്ലുപോലെയുള്ള മുഖത്തിന്
  • 6:43 - 6:47
    ഒരാൾ വികാരവിക്ഷോഭമില്ലാതെ പരാജയം
    സ്വീകരിക്കുകയാണെന്ന അർത്ഥവുമുണ്ടാകാം
  • 6:47 - 6:50
    സത്യത്തിൽ ചെചൻ സംസ്കാരത്തിൽ ആരെങ്കിലും
    സോഖാർ സാർനേവിന്റെ സാഹചര്യത്തിലെത്തിയാൽ
  • 6:50 - 6:53
    ഇത് ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • 6:54 - 6:56
    ഇവിടെയുള്ള പാഠം
  • 6:56 - 7:01
    നിങ്ങൾ മറ്റൊരാളിൽ കാണുന്നു എന്ന്
    സങ്കൽപ്പിക്കുന്ന വികാരങ്ങൾ
  • 7:01 - 7:05
    ഭാഗികമായി നിങ്ങളുടെ തലച്ചോറിൽ എന്താണോ
    ഉള്ളത്, അതിൽ നിന്നുമാണ് വരുന്നത്.
  • 7:05 - 7:08
    ഇത് ഒരു കോടതിമുറിയിൽ മാത്രമല്ല,
  • 7:08 - 7:11
    ക്ലാസ് മുറിയിലും ബാധകമാണ്,
  • 7:11 - 7:13
    കിടപ്പുമുറിയിലും,
  • 7:13 - 7:15
    ബോർഡ്റൂമിലും.
  • 7:16 - 7:18
    ഇതാണ് എന്റെ ആകുലത:
  • 7:18 - 7:21
    പേരില്ലാത്ത സാങ്കേതിക വിദ്യാ
    കമ്പനികൾ ...
  • 7:22 - 7:23
    ഒരുപക്ഷേ പേരുണ്ടാവാം.
  • 7:23 - 7:25
    ഗൂഗിൾ, ഫേസ്ബുക്ക് ...
  • 7:25 - 7:28
    (ചിരി)
  • 7:28 - 7:34
    ദശലക്ഷക്കണക്കിന് ഡോളർ വികാരം കണ്ടെത്തുന്ന
    സംവിധാനങ്ങൾ നിർമിക്കാൻ ചിലവഴിക്കുന്നു.
  • 7:34 - 7:37
    അവർ അടിസ്ഥാനപരമായി തെറ്റായ ചോദ്യമാണ്
    ചോദിക്കുന്നത്,
  • 7:37 - 7:42
    അവർ വികാരങ്ങൾ ഒരു മുഖത്തും ശരീരത്തിലുമാണ്
    കണ്ടെത്താൻ ശ്രമിക്കുന്നത്,
  • 7:42 - 7:45
    പക്ഷേ വികാരങ്ങൾ നിങ്ങളുടെ മുഖത്തിലും
    ശരീരത്തിലുമല്ല ഉള്ളത്.
  • 7:45 - 7:49
    ശാരീരിക ചലനങ്ങൾക്ക് ആന്തരികമായ
    വൈകാരിക അർത്ഥങ്ങളില്ല.
  • 7:52 - 7:54
    നമുക്ക് അവയുടെ അർത്ഥം നിർമിക്കേണ്ടിവരും.
  • 7:54 - 7:57
    മനുഷ്യനോ മറ്റെന്തെങ്കിലുമൊന്നിനോ ഇവ
    ഒരു സാഹചര്യവുമായി ബന്ധിപ്പിക്കേണ്ടിവരും
  • 7:57 - 7:59
    അതാണ് ഇവയ്ക്ക് അർത്ഥം നൽകുന്നത്.
  • 7:59 - 8:05
    അങ്ങനെയാണ് നമുക്ക് ദുഃഖം എന്ന
    അർത്ഥമുള്ള ഒരു പുഞ്ചിരി മനസ്സിലാകുന്നത്
  • 8:05 - 8:08
    സന്തോഷം എന്ന അർത്ഥമുള്ള ഒരു കരച്ചിൽ,
  • 8:08 - 8:12
    നിർവ്വികാരമായ ഒരു നിശ്ചലമുഖത്തിന്റെ അർത്ഥം
  • 8:12 - 8:15
    നിങ്ങൾ രോക്ഷത്തോടെ ശത്രുവിന്റെ മരണം
    ആസൂത്രണം ചെയ്യുകയാണെന്നാവാം.
  • 8:18 - 8:21
    ഞാൻ ഇപ്പോൾത്തന്നെ അപകടകരമായ സ്ഥലത്ത്
    എത്തിയിട്ടില്ലെങ്കിൽ
  • 8:21 - 8:25
    അൽപ്പം കൂടി നീങ്ങി അപകടത്തിലെത്തി മറ്റൊരു
    കാര്യം പറയാൻ ആഗ്രഹിക്കുന്നു
  • 8:25 - 8:28
    നിങ്ങൾ നിങ്ങളുടെ സ്വന്തം വികാരം
    മനസ്സിലാക്കുന്നതും
  • 8:28 - 8:31
    ഇതേ പ്രക്രിയയിലൂടെയാണ്.
  • 8:31 - 8:36
    നിങ്ങളുടെ തലച്ചോറ് അടിസ്ഥാനപരമായി
    പ്രവചനങ്ങളും ഊഹങ്ങളും
  • 8:36 - 8:38
    ഒരു നിമിഷം കൊണ്ട് കോടിക്കണക്കിന്
    ന്യൂറോണുകളുടെ
  • 8:38 - 8:42
    പ്രവർത്തനത്തിലൂടെ
    നടത്തിക്കൊണ്ടിരിക്കുകയാണ്
  • 8:43 - 8:47
    ചില തോന്നലുകൾ നിങ്ങളുടെ തലച്ചോറിൽ
    അടിസ്ഥാനപരമായി നിലനിൽക്കുന്നുണ്ട്,
  • 8:47 - 8:52
    നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനവുമായി
    ബന്ധപ്പെട്ട ലളിതമായ ചില തോന്നലുകൾ.
  • 8:52 - 8:54
    നിങ്ങൾ ജനിക്കുമ്പോൾ,
  • 8:54 - 8:58
    ശാന്തത, അസ്വസ്ഥത എന്നീ തോന്നലുകൾ
    നിങ്ങൾക്ക് പ്രകടിപ്പിക്കാനാവും,
  • 8:58 - 9:01
    ആവേശം, സ്വാസ്ഥ്യം, അസ്വാസ്ഥ്യം.
  • 9:01 - 9:04
    ഈ ലളിതമായ തോന്നലുകൾ വികാരങ്ങളല്ല.
  • 9:04 - 9:08
    ഇവ നിങ്ങൾ ഉണർന്നിരിക്കുമ്പോഴെല്ലാം
    നിങ്ങളോടൊപ്പമുണ്ട്.
  • 9:09 - 9:13
    നിങ്ങളുടെ ശരീരത്തിൽ എന്താണ് നടക്കുന്നത്
    എന്നതിന്റെ ലഘുവായ സംഗ്രഹങ്ങൾ,
  • 9:13 - 9:15
    ഒരു മർദ്ദമാപിനി പോലെ.
  • 9:16 - 9:18
    ഇവയ്ക്ക് അധികം വിശദാംശങ്ങളില്ല,
  • 9:18 - 9:21
    അടുത്തത് എന്ത് ചെയ്യണം എന്നറിയാൻ
    വിശദാംശങ്ങൾ ആവശ്യമാണ്.
  • 9:21 - 9:23
    തോന്നലുകളെപ്പറ്റി നാം എന്ത്
    ചെയ്യും?
  • 9:23 - 9:25
    എങ്ങനെയാണ് തലച്ചോർ ആ
    വിശദാംശം തരുന്നത്?
  • 9:25 - 9:27
    അതാണ് പ്രവചനങ്ങൾ.
  • 9:27 - 9:31
    പ്രവചനങ്ങൾ കേവലമായ തോന്നലുകൾ തരുന്ന
    ഇന്ദ്രിയജ്ഞാനത്തെ നിങ്ങൾക്ക്
  • 9:31 - 9:32
    ചുറ്റുമുള്ള ലോകത്ത് നടക്കുന്നതുമായി
  • 9:32 - 9:34
    ബന്ധിപ്പിച്ച് തീരുമാനമെടുക്കാൻ
  • 9:34 - 9:36
    നിങ്ങളെ പര്യാപ്തരാക്കുന്നു.
  • 9:36 - 9:37
    ചിലപ്പോൾ
  • 9:37 - 9:42
    ഈ നിർമിതികൾ വികാരങ്ങളാണ്.
  • 9:42 - 9:47
    ഉദാഹരണത്തിന് നിങ്ങൾ ഒരു ബേക്കറിയിലേയ്ക്ക്
    കയറിച്ചെന്നാൽ,
  • 9:47 - 9:51
    നിങ്ങളുടെ മസ്തിഷ്കം പുതുതായി ബേക്ക് ചെയ്ത
    ചോക്കളേറ്റ് ചിപ്പ് കുക്കികളുടെ
  • 9:51 - 9:55
    സുന്ദരമായ മണമുണ്ടാകുമെന്ന്
    പ്രവചിച്ചേയ്ക്കാം.
  • 9:56 - 9:57
    എന്റെ തലച്ചോറ് ഈ മണം
  • 9:57 - 10:00
    പ്രവചിക്കും എന്നെനിക്ക് ഉറപ്പുണ്ട്.
  • 10:00 - 10:03
    നമ്മുടെ മസ്തിഷ്കം, നമ്മുടെ ആമാശയത്തിന് ഒരു
    ഇളക്കം നൽകിയേക്കാം.
  • 10:03 - 10:06
    ഈ കുക്കികൾ കഴിക്കാൻ ഒരു തയ്യാറെടുപ്പായി.
  • 10:06 - 10:08
    നമ്മുടെ പ്രവചനം ശരിയാണെങ്കിൽ,
  • 10:08 - 10:11
    അവനിൽ നിന്ന് കുറച്ച് കുക്കികൾ
    പുറത്തെത്തിയിട്ടുണ്ടെങ്കിൽ,
  • 10:11 - 10:14
    നമ്മുടെ തലച്ചോറുകൾ വിശപ്പ്
    കെട്ടിപ്പടുത്തിട്ടുണ്ടാകും
  • 10:14 - 10:18
    നാം ഈ കുക്കികൾ ചവച്ചിറക്കാനും
    വളരെ കാര്യക്ഷമമായ രീതിയിൽ ഇവയെ
  • 10:18 - 10:20
    ചവച്ചിറക്കാനും തയ്യാറെടുത്തിട്ടുണ്ടാകും,
  • 10:20 - 10:22
    നമുക്ക് ഒരുപാടെണ്ണം തിന്നാൻ സാധിക്കും,
  • 10:22 - 10:24
    ഇതൊരു നല്ല കാര്യവുമായിരിക്കും.
  • 10:24 - 10:27
    വേണ്ടത്ര ചിരി കാണുന്നില്ല.
    ഞാൻ വളരെ ഗൗരവത്തിലാണ്.
  • 10:27 - 10:31
    (ചിരി)
  • 10:31 - 10:32
    ഇതാണ് സംഗതി.
  • 10:32 - 10:34
    ആമാശയത്തിന്റെ ഇളക്കം
  • 10:34 - 10:36
    വേറൊരു സാഹചര്യത്തിലാണുണ്ടാകുന്നതെങ്കിൽ,
  • 10:36 - 10:38
    ഇതിന് പൂർണ്ണമായും മറ്റൊരു
    അർത്ഥമാണുണ്ടാവുക.
  • 10:38 - 10:42
    നിങ്ങളുടെ തലച്ചോറ് ആമാശയത്തിന്റെ ഇളക്കം
    പ്രവചിക്കുന്നത്
  • 10:42 - 10:47
    ഒരു ആശുപത്രി മുറിയിൽ നിങ്ങൾ ടെസ്റ്റിന്റെ
    ഫലത്തിനായി കാത്തിരിക്കുമ്പോഴാണെങ്കിൽ
  • 10:47 - 10:50
    നിങ്ങളുടെ തലച്ചോറ് നിർമിക്കുന്നത് ഭയമോ
  • 10:50 - 10:52
    ആധിയോ ആകുലതയോ ആണ്.
  • 10:52 - 10:56
    ഇത് നിങ്ങൾ ഒരുപക്ഷേ
  • 10:56 - 10:58
    കൈകൾ ഞെരിക്കാനോ,
  • 10:58 - 11:01
    ദീർഘനിശ്വാസം വിടാനോ, ഒരുപക്ഷേ കരയാനോ
    കാരണമായേക്കാം.
  • 11:02 - 11:06
    അല്ലേ? ഒരേ ശാരീരിക അനുഭവം,
    ആമാശയത്തിന്റെ ഇളക്കം.
  • 11:07 - 11:08
    വ്യത്യസ്തമായ അനുഭവങ്ങൾ.
  • 11:09 - 11:10
    ഇതിന്റെ പാഠം എന്തെന്നാൽ
  • 11:10 - 11:15
    നിങ്ങൾക്ക് സംഭവിക്കുന്നു എന്ന് നിങ്ങൾ
    കരുതുന്ന വികാരങ്ങൾ
  • 11:15 - 11:17
    സത്യത്തിൽ സൃഷ്ടിക്കുന്നത് നിങ്ങൾ തന്നെയാണ്
  • 11:20 - 11:25
    പറഞ്ഞുകേട്ടിട്ടുള്ള മസ്തിഷ്കത്തിന്റെ
    പുരാതന ഭാഗത്ത് ഒളിഞ്ഞുകിടക്കുന്ന
  • 11:25 - 11:29
    വികാരസർക്യൂട്ടുകളുടെ ദയയിലല്ല നിങ്ങൾ.
  • 11:30 - 11:34
    നിങ്ങൾക്ക് സ്വന്തം വികാരങ്ങളുടെ മേൽ
    എത്ര നിയന്ത്രണമുണ്ട് എന്ന് കരുതുന്നുവോ
  • 11:34 - 11:35
    അതിനേക്കാൾ നിയന്ത്രണമുണ്ട്.
  • 11:35 - 11:38
    ഒരു വിരൽ ഞൊടിച്ചുകൊണ്ട് നിങ്ങളുടെ
    തോന്നലുകൾ
  • 11:38 - 11:42
    വസ്ത്രം മാറ്റുന്ന ലാഘവത്തോടെ മാറ്റാനാകും
    എന്നല്ല ഞാൻ ഉദ്ദേശിച്ചത്,
  • 11:42 - 11:44
    പക്ഷേ നിങ്ങളുടെ തലച്ചോർ ഒരു വിചിത്ര
    വസ്തുവാണ്
  • 11:44 - 11:50
    വികാരങ്ങൾ സൃഷ്ടിക്കുവാനായി നിങ്ങളുടെ
    തലച്ചോർ ഉപയോഗിക്കുന്ന ചേരുവകൾ മാറ്റാനായാൽ
  • 11:50 - 11:54
    നിങ്ങൾക്ക് സ്വന്തം വൈകാരിക ജീവിതം
    മാറ്റിമറിക്കാനാകും.
  • 11:54 - 11:57
    ആ ചേരുവകൾ നിങ്ങൾ ഇന്ന് മാറ്റുകയാണെങ്കിൽ,
  • 11:57 - 12:02
    നാളെ മറ്റൊരു രീതിയിൽ പ്രവചനങ്ങൾ നടത്തുവാൻ
    നിങ്ങൾ സ്വന്തം തലച്ചോറിനെ പഠിപ്പിക്കുകയാണ്
  • 12:02 - 12:07
    സ്വന്തം അനുഭവങ്ങളെ രൂപകൽപ്പന ചെയ്യുക എന്ന
    ഞാൻ പറയുന്നത് ഇതിനെ സംബന്ധിച്ചാണ്.
  • 12:09 - 12:10
    ഒരുദാഹരണമെടുക്കാം.
  • 12:12 - 12:15
    ഒരു പരീക്ഷയ്ക്ക് മുൻപേ നമുക്ക് ആകാംക്ഷ
    തോന്നാറുണ്ടല്ലോ?
  • 12:16 - 12:20
    ചിലർക്ക് അത്യാകാംക്ഷയാലുള്ള സ്തംഭനമാണ്
    പരീക്ഷയ്ക്ക് മുൻപായുണ്ടാകാറ്.
  • 12:20 - 12:22
    അവർക്ക് പരീക്ഷപ്പേടിയുണ്ട്.
  • 12:23 - 12:28
    പരീക്ഷകളെ സംബന്ധിച്ചുള്ള അനുഭവങ്ങളെ
    അടിസ്ഥാനമാക്കി,
  • 12:28 - 12:31
    അവരുടെ തലച്ചോറ് ഉയർന്ന നെഞ്ചിടിപ്പും,
  • 12:31 - 12:33
    വിയർത്ത കൈവെള്ളയും പ്രവചിക്കും.
  • 12:33 - 12:38
    അവർക്ക് പരീക്ഷ നേരിടാൻ സാധിക്കാത്തത്ര
    വലിയ പ്രശ്നമാണിത്.
  • 12:38 - 12:40
    നല്ല പ്രകടനം നടത്തുകയില്ല.
  • 12:40 - 12:44
    ചില കോഴ്സുകൾ മാത്രമല്ല, കോളേജിൽ തന്നെ
    അവർ പരാജയപ്പെട്ടേയ്ക്കാം.
  • 12:45 - 12:46
    പക്ഷേ കാര്യമെന്തെന്നാൽ:
  • 12:47 - 12:51
    നെഞ്ചിടിപ്പ് യഥാർത്ഥത്തിൽ ഉത്കണ്ഠയുടെ
    ലക്ഷണമല്ല.
  • 12:51 - 12:56
    നിങ്ങളുടെ ശരീരം യുദ്ധത്തിന്
    തയ്യാറെടുക്കുന്നതിന്റെ ലക്ഷണമാവാം അത്
  • 12:56 - 12:58
    പരീക്ഷയിൽ വിജയിക്കുവാനായി ...
  • 12:58 - 13:01
    അല്ലെങ്കിൽ ഒരു പ്രഭാഷണം നടത്തുവാനായി
  • 13:01 - 13:04
    ഒരു സ്റ്റേജിൽ നൂറുകണക്കിന് ആൾക്കാരുടെ
    മുന്നിൽ നിങ്ങളെ ചിത്രീകരിക്കുമ്പോൾ
  • 13:04 - 13:06
    (ചിരി)
  • 13:06 - 13:07
    ഞാൻ ഗൗരവത്തോടെ പറയുകയാണ്.
  • 13:07 - 13:09
    (ചിരി)
  • 13:10 - 13:14
    ഗവേഷണങ്ങൾ കാണിക്കുന്നത് കുട്ടികൾ
  • 13:14 - 13:17
    ഇത്തരത്തിൽ ഊർജ്ജം നൽകുന്ന തീരുമാനം
    അത്യുത്കണ്ഠയ്ക്ക് പകരം
  • 13:17 - 13:18
    എടുക്കുമ്പോൾ അവർ പരീക്ഷകളിൽ
  • 13:18 - 13:20
    നല്ല പ്രകടനം നടത്തുന്നു
    എന്നാണ്.
  • 13:21 - 13:26
    അത്തരം തീരുമാനം അവരുടെ തലച്ചോറിനെ ഭാവിയിൽ
    മറ്റൊരു തീരുമാനമെടുക്കാൻ തയ്യാറാക്കുന്നു.
  • 13:26 - 13:29
    വയറ്റിലെ എലിക്കുഞ്ഞുങ്ങളെ മാർച്ച് ചെയ്യാൻ
    പാകപ്പെടുത്തുന്നു.
  • 13:30 - 13:32
    ഇത് പല പ്രാവശ്യം ചെയ്താൽ,
  • 13:32 - 13:34
    അവർക്ക് പരീക്ഷ പാസാകാൻ മാത്രമല്ല
  • 13:34 - 13:37
    കോഴ്സുകൾ ജയിക്കാനും എളുപ്പമായിരിക്കും,
  • 13:37 - 13:40
    കോളേജ് പൂർത്തിയാക്കാനും സാധിക്കും.
  • 13:40 - 13:45
    ഭാവിയിൽ എത്രമാത്രം വരുമാനം നേടാനാവും
    എന്നതിന് ഇത് വലിയ സ്വാധീനം ചെലുത്തും.
  • 13:45 - 13:49
    ഇതിനെ വികാര ബുദ്ധിയുടെ പ്രവർത്തനം
    എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്.
  • 13:50 - 13:54
    ഈ വികാരബുദ്ധിശക്തി നിങ്ങൾക്ക് സ്വയം
    വളർത്തിയെടുക്കാൻ സാധിക്കും
  • 13:54 - 13:56
    നിത്യജീവിതത്തിൽ ഇത് ഉപയോഗിക്കാനും.
  • 13:56 - 13:58
    അതുകൊണ്ട്, പുലർച്ചെ
  • 13:58 - 13:59
    ഉണരുന്നതായി സങ്കൽപ്പിക്കുക.
  • 13:59 - 14:02
    ഇത്തരമൊരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ട്
    എനിക്കും.
  • 14:02 - 14:04
    ബോധത്തിലേയ്ക്കെന്നപോലെ നിങ്ങൾ
    ഉണരുന്നു,
  • 14:04 - 14:08
    ഒരു ഗുരുതരമായ ഭയം നിങ്ങൾക്ക്
    അനുഭവപ്പെടുന്നു
  • 14:08 - 14:10
    ദാരുണമായ അവസ്ഥ,
  • 14:10 - 14:12
    ഉടൻ തന്നെ നിങ്ങളുടെ മനസ്സ്
    പ്രവർത്തനമാരംഭിക്കും.
  • 14:12 - 14:15
    ജോലിസ്ഥലത്ത് ചെയ്യാനുള്ള
    കാര്യങ്ങളെപ്പറ്റി ചിന്തിക്കാനാരംഭിക്കും
  • 14:16 - 14:17
    നിങ്ങൾക്ക് നൂറായിരം ഇ മെയിലുകളുണ്ട്
  • 14:17 - 14:20
    വായിച്ചു തീർക്കാൻ പറ്റാത്തത്ര,
  • 14:20 - 14:22
    ഒരുപാട് കോളുകൾ തിരികെ വിളിക്കാനുണ്ട്,
  • 14:22 - 14:24
    നഗരത്തിന്റെ മറ്റേ അറ്റത്തുള്ള മീറ്റിങ്,
  • 14:24 - 14:26
    ട്രാഫിക്കിനോടുള്ള പോരാട്ടം,
  • 14:26 - 14:28
    കുട്ടികളെ വിളിക്കാൻ താമസിക്കും,
  • 14:28 - 14:31
    പട്ടിയ്ക്ക് എന്തോ അസുഖമുണ്ട്,
    അത്താഴത്തിന് എന്തുണ്ടാക്കും?
  • 14:31 - 14:32
    ദൈവമേ!!
  • 14:32 - 14:33
    നിങ്ങളുടെ ജീവിതത്തിന് എന്താണിത്
  • 14:33 - 14:35
    എന്റെ ജീവിതത്തിന് എന്താ കുഴപ്പം?
  • 14:35 - 14:40
    (ചിരി)
  • 14:40 - 14:43
    മനസ്സിന്റെ ആ ഓട്ടമാണ് പ്രവചനം.
  • 14:44 - 14:48
    നിങ്ങളുടെ തലച്ചോറ് ഒരു വിശദീകരണം
    തിരയുകയാണ്
  • 14:48 - 14:54
    നിങ്ങളുടെ ദാരുണമായ അവസ്ഥയ്ക്ക്,
  • 14:54 - 14:58
    നിങ്ങൾ കറുപ്പും വെളുപ്പും രൂപങ്ങളെ
    കണ്ടപ്പോഴുണ്ടായത് പോലെ
  • 14:59 - 15:04
    നിങ്ങളുടെ മസ്തിഷ്കം ഈ അനുഭവത്തിന് ഒരു
    വിശദീകരണം കാണാൻ ശ്രമിക്കുകയാണ്
  • 15:04 - 15:06
    എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനായി.
  • 15:07 - 15:09
    ഈ അനുഭവങ്ങൾ
  • 15:09 - 15:12
    നിങ്ങളുടെ ജീവിതത്തിൽ
    പ്രശ്നമുണ്ട് എന്നതിന്റെ സൂചനയാകണമെന്നില്ല
  • 15:12 - 15:15
    ഇവ തികച്ചും ശാരീരികമായ കാരണം
    കൊണ്ടാകാം ഉണ്ടായത്.
  • 15:15 - 15:16
    നിങ്ങൾക്ക് തളർച്ച കാണും.
  • 15:16 - 15:18
    ഉറക്കം കിട്ടിക്കാണില്ല.
  • 15:18 - 15:19
    ചിലപ്പോൾ വിശപ്പായിരിക്കാം.
  • 15:19 - 15:21
    ചിലപ്പോൾ നിർജ്ജലീകരണം.
  • 15:22 - 15:27
    അടുത്ത പ്രാവശ്യം ഇത്തരം ദാരുണമായ
    അവസ്ഥയുണ്ടാകുമ്പോൾ
  • 15:27 - 15:29
    ഇക്കാര്യം സ്വയം ചോദിക്കുക:
  • 15:29 - 15:33
    ഇത് പൂർണ്ണമായും ശാരീരികമായ കാരണങ്ങൾ
    കൊണ്ടാകാമോ?
  • 15:33 - 15:37
    നിങ്ങൾക്ക് മാനസികമായ ദുരവസ്ഥയെ
  • 15:37 - 15:41
    വെറും ശാരീരികമായ അസ്വസ്ഥതയാക്കി
    മാറ്റാനാവുമോ?
  • 15:42 - 15:45
    ഞാൻ നിങ്ങളോട് ചില
  • 15:45 - 15:48
    ജെഡായ് ഉപായങ്ങളുപയോഗിച്ച്
    വിഷാദരോഗത്തിൽ നിന്നോ
  • 15:48 - 15:51
    ഉത്കണ്ഠയിൽ നിന്നോ ഗുരുതരമായ മറ്റ്
    അവസ്ഥകളിൽ നിന്നോ
  • 15:51 - 15:55
    സുഖപ്പെടാൻ
    സാധിക്കുമെന്ന് പറയുകയല്ല.
  • 15:55 - 15:57
    ഞാൻ പറയുന്നത്
  • 15:57 - 16:01
    നിങ്ങൾക്ക് വികാരങ്ങളുടെ മേൽ നിങ്ങൾ
    കരുതുന്നതിനേക്കാൾ അധികം
  • 16:01 - 16:03
    നിയന്ത്രണമുണ്ടെന്നാണ്.
  • 16:03 - 16:06
    വൈകാരികമായ പീഢകളും അത്
    ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും
  • 16:06 - 16:08
    കുറയ്ക്കുവാനുള്ള
    കഴിവ്.
  • 16:08 - 16:11
    നമ്മുടെ അനുഭവങ്ങളെ എങ്ങനെ കെട്ടിപ്പടുക്കാം
    എന്ന്
  • 16:12 - 16:14
    പഠിച്ചാൽ ഇത് നമുക്കെല്ലാം സാധിക്കും.
  • 16:14 - 16:17
    പരിശീലനത്തിലൂടെ,
    നമുക്ക് ഇതിൽ വളരെ മികച്ചവരാകാനും കഴിയും
  • 16:17 - 16:18
    വണ്ടിയോടിക്കുന്നത് പോലെ.
  • 16:18 - 16:20
    ആദ്യം ഇതിന് വളരെ ബുദ്ധിമുട്ടുണ്ടാകും,
  • 16:20 - 16:22
    പക്ഷേ ഒടുവിൽ ഇത് യാന്ത്രികമായി നടന്നുപോകും
  • 16:23 - 16:25
    എനിക്ക് നിങ്ങളെ അറിയില്ല,
  • 16:25 - 16:30
    പക്ഷേ ഇത് വളരെ ശാക്തീകരണവും പ്രോത്സഹനവും
    നൽകുന്ന സന്ദേശമാണെന്ന് ഞാൻ കരുതുന്നു,
  • 16:30 - 16:33
    പതിറ്റാണ്ടുകളായി നടന്ന ഗവേഷണങ്ങൾ ഇതിനെ
    പിന്തുണയ്ക്കുന്നു
  • 16:33 - 16:36
    ഇത് ഒരു ശാസ്ത്രജ്ഞ എന്ന നിലയിലും എനിയ്ക്ക്
    സന്തോഷം തരുന്നു.
  • 16:36 - 16:39
    ഇതോടൊപ്പം ചെറിയ അക്ഷരത്തിൽ ചില
    അച്ചടികളുണ്ട് എന്നുകൂടി പറയട്ടെ,
  • 16:39 - 16:43
    കൂടുതൽ നിയന്ത്രണത്തോടൊപ്പം കൂടുതൽ
    ഉത്തരവാദിത്വങ്ങളും വന്നുചേരുന്നുണ്ട്.
  • 16:45 - 16:49
    നിങ്ങൾ പറഞ്ഞുകേൾക്കുന്ന മസ്തിഷ്കത്തിൽ
    എവിടെയോ ആഴത്തിൽ മറഞ്ഞുകിടക്കുന്നതും
  • 16:49 - 16:52
    സ്വയം പ്രവർത്തിക്കുന്നതുമായ വൈകാരിക
  • 16:52 - 16:54
    സർക്യൂട്ടുകളുടെ നിയന്ത്രണത്തിലല്ലെങ്കിൽ
  • 16:54 - 16:57
    പിന്നെ ആരാണ് നിങ്ങൾ മോശമായി
    പ്രവർത്തിക്കുന്നതിന്
  • 16:57 - 16:59
    ഉത്തരവാദി?
  • 17:00 - 17:02
    നിങ്ങൾ തന്നെ.
  • 17:02 - 17:05
    സ്വയം വികാരങ്ങൾക്കുള്ള ശിക്ഷ
    നിങ്ങൾക്ക് കിട്ടുമെന്നത് കൊണ്ടല്ല,
  • 17:05 - 17:10
    ഇന്നെത്തെ നിങ്ങളുടെ പ്രവർത്തനങ്ങളും
    അനുഭവങ്ങളും
  • 17:10 - 17:13
    നാളത്തെ നിങ്ങളുടെ പ്രവചനങ്ങളുടെ
    അടിസ്ഥാനമാകും എന്നതുകൊണ്ട്.
  • 17:14 - 17:17
    ചിലപ്പോൾ നാം ചിലതിന് ഉത്തരവാദികളായിരിക്കും
  • 17:17 - 17:19
    കുറ്റം നമ്മുടേതായതുകൊണ്ടല്ല
  • 17:19 - 17:22
    ഇത് മാറ്റാനാവുന്നത് നമുക്ക് മാത്രമാണ്
    എന്നതുകൊണ്ട്.
  • 17:24 - 17:26
    ഉത്തരവാദിത്ത്വം ഒരു വലിയ വാക്കാണ്.
  • 17:26 - 17:28
    സത്യത്തിൽ വളരെ വലുത്.
  • 17:28 - 17:33
    ചിലപ്പോൾ ആൾക്കാർക്ക് ശാസ്ത്രീയമായ തെളിവുകൾ
    തള്ളിക്കളയണം എന്ന് തോന്നും
  • 17:34 - 17:37
    വികാരങ്ങൾ നാം നിർമിക്കുന്നതല്ല, ആദ്യമേ
    നിർമിക്കപ്പെട്ടിട്ടുണ്ട് എന്ന്...
  • 17:39 - 17:43
    നമ്മുടെ വികാരങ്ങളുടെ ഉത്തരവാദിത്ത്വം
    നമുക്കാണ് എന്ന ആശയം
  • 17:43 - 17:46
    സ്വാംശീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
  • 17:47 - 17:51
    ഇത് വിഴുങ്ങി ശ്വാസം മുട്ടണം എന്നല്ല ഞാൻ
    പറയുന്നത്.
  • 17:51 - 17:52
    ആഴത്തിൽ ഒന്ന് ശ്വാസമെടുക്കൂ,
  • 17:52 - 17:55
    ആവശ്യമെങ്കിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കൂ,
    എന്നിട്ട് ഈ ആശയത്തെ
  • 17:55 - 17:56
    കെട്ടിപ്പുണരൂ..
  • 17:56 - 17:58
    ഈ ഉത്തരവാദിത്ത്വത്തെ പുൽകൂ.
  • 17:58 - 18:03
    കൂടുതൽ ആരോഗ്യമുള്ള ഒരു ശരീരം,
  • 18:03 - 18:06
    കൂടുതൽ നീതിയുക്തവും ബുദ്ധിയുള്ളതുമായ
    നിയമസംവിധാനം, അയവുള്ളതും ബലവത്തായതുമായ
  • 18:06 - 18:09
    വൈകാരിക ജീവിതം
    എന്നിവയിലേയ്ക്കുള്ള വഴിയാണിത്.
  • 18:10 - 18:11
    നന്ദി.
  • 18:11 - 18:16
    (കയ്യടി)
Title:
നിങ്ങൾ സ്വന്തം വികാരങ്ങളുടെ ദയയിലല്ല - നിങ്ങളുടെ തലച്ചോറിന്റെ നിർമിതികളാണവ
Speaker:
ലിസ ഫെൽഡ്‌മാൻ ബാരറ്റ്
Description:

ഒരാളുടെ മുഖത്ത് നോക്കി നിങ്ങൾക്ക് അയാളുടെ മാനസികാവസ്ഥ എന്താണെന്ന് അറിയാൻ സാധിക്കുമോ? എല്ലാവർക്കും ഒരേ പോലെ സന്തോഷവും ദുഃഖവും ഉത്കണ്ഠയും അനുഭവപ്പെടുമോ?
ശരിക്കും വികാരങ്ങൾ എന്നാൽ എന്താണ്? കഴിഞ്ഞ 25 വർഷങ്ങളായി സൈക്കോളജി പ്രഫസർ ലിസ ഫെൽഡ്‌മാൻ ബാരറ്റ് വികാരങ്ങൾ യഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കാനായി മുഖഭാവങ്ങൾ രേഖപ്പെടുത്തുകയും, തലച്ചോർ സ്കാൻ ചെയ്യുകയും നൂറുകണക്കിന് ഫിസിയോളജി പഠനങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്നു. അവരുടെ വിശാലമായ പഠനങ്ങളുടെ ഫലം നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കുന്നു -- അതോടൊപ്പം നമുക്ക് സ്വന്തം വികാരങ്ങളുടെ മേൽ നാം കരുതുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണം എങ്ങനെ നേടാനാവും എന്ന് വിവരിക്കുന്നുമുണ്ട്.

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
18:15

Malayalam subtitles

Revisions