< Return to Video

The Passion of the CHRIST ( FULL MOVIE)

  • 0:02 - 0:07
    Malayalam Subtitles are best viewed in
    Media Player Classic & KM PLAYER
  • 0:07 - 0:17
    Subtitles മലയാള പരിഭാഷ ചെയ്തത്
    M-Sone
    www.facebook.com/groups/MSONEsubs
  • 0:17 - 0:19
    പരിഭാഷ: ശ്രീജിത്ത് പി, ജെഷ്മോന്, അരുണ് ആന്റണി
    Translation: Sreejith P, Jeshmon, Arun Antony
  • 0:21 - 0:24
    എന്നാല് അവന് നമ്മുടെ അതിക്രമങ്ങള് നിമിത്തം
    മുറിവേറ്റും നമ്മുടെ അക്രിത്യങ്ങള് നിമിത്തം
    തകര്ന്നും ഇരിക്കുന്നു;
  • 0:24 - 0:28
    നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല് ആയി
    അവന്റെഅടിപ്പിണരുകളാല് നമുക്ക് സൌഖ്യം വന്നുമിരിക്കുന്നു.
    യെശയ്യാവു 53:5 ബി.സി. - 700
  • 2:22 - 2:24
    പത്രോസേ.
  • 2:27 - 2:30
    ഒരു മണിക്കൂര് പോലും
    എനിക്കായി കാവലിരിക്കാനാവില്ലേ നിനക്ക്?
  • 2:31 - 2:33
    പ്രഭോ, അങ്ങേയ്ക് എന്ത് പറ്റി?
  • 2:34 - 2:35
    ഞാന് മറ്റുള്ളവരെ വിളിക്കണോ, പ്രഭോ?
  • 2:35 - 2:40
    വേണ്ട, ജോണ്
    അവരെന്നെ ഈ അവസ്ഥയില് കാണണ്ട.
  • 2:40 - 2:42
    അങ്ങേയ്ക് എന്തെങ്കിലും ആപത്ത്?
    നമുക്കിവിടുന്ന് പോകണോ,പ്രഭോ?
  • 2:43 - 2:46
    ഇവിടെത്തന്നെ നില്ക്കൂ, ജാഗ്രതയോടെ...
  • 2:47 - 2:49
    ...പ്രാര്ഥനയോടെ.
  • 3:04 - 3:06
    എന്താണ് അവന് പറ്റിയത്?
  • 3:07 - 3:09
    അദ്ദേഹം ഭീതിയില് ആണെന്ന് തോന്നുന്നു
  • 3:09 - 3:13
    അപകടസാദ്ധ്യതയെക്കുറിച്ച് അവന് സൂചിപ്പിച്ചിരുന്നു
    നമ്മള് ഭക്ഷണം കഴിക്കുമ്പോള്....
  • 3:13 - 3:16
    ചതിയെ കുറിച്ചും, പിന്നെ ....
  • 3:37 - 3:38
    മുപ്പതു
  • 3:39 - 3:41
    മുപ്പതു, യൂദാസ്
  • 3:41 - 3:46
    അതായിരുന്നില്ലേ നമ്മള് തമ്മിലുള്ള കരാര്?
  • 3:46 - 3:47
    അതെ
  • 4:32 - 4:34
    എവിടെയാണ്?
  • 4:35 - 4:38
    എവിടെയാണവന്?
  • 5:12 - 5:15
    എന്റെ വിളി കേള്ക്കൂ, പിതാവേ
  • 5:17 - 5:22
    പ്രത്യക്ഷനാകൂ, എന്നെ പ്രതിരോധിക്കൂ.
  • 5:27 - 5:31
    അവര് എനിക്കായി ഒരുക്കിയ കെണിയില്
    നിന്നും എന്നെ രക്ഷിക്കൂ
  • 5:53 - 5:56
    നീ കരുതുന്നുണ്ടോ....
  • 5:56 - 6:00
    ....ഒരു മനുഷ്യനെ കൊണ്ട്
    ഇതെല്ലാം താങ്ങാനാവുമെന്ന്..
  • 6:00 - 6:03
    ....ഈ പാപഭാരമെല്ലാം താങ്ങാനാവുമെന്ന്?
  • 6:03 - 6:06
    എനിക്കഭയം തരൂ, രക്ഷകാ.
  • 6:08 - 6:10
    ഞാന് നിന്നില് വിശ്വസിക്കുന്നു
  • 6:13 - 6:16
    നിന്നില് ഞാന് അഭയം പ്രാപിക്കുന്നു
  • 6:20 - 6:25
    ഒരാള്ക്കും ഈ ഭാരം താങ്ങാനാവില്ല
  • 6:26 - 6:27
    ...ഞാന് പറയുന്നത് കേള്ക്കൂ.
  • 6:28 - 6:31
    താങ്ങാവുന്നതില് അധികമാണിത്
  • 6:31 - 6:35
    അവരുടെ ആത്മാക്കളെ രക്ഷിക്കുന്നത് എളുപ്പമല്ല
  • 6:36 - 6:40
    ആര്ക്കും സാധിക്കില്ല അത്
  • 6:41 - 6:42
    സാധിച്ചിട്ടില്ല
  • 6:44 - 6:45
    ഒരിക്കലും
  • 6:47 - 6:51
    പിതാവേ, നിനക്ക് ഇതെല്ലാം സാധിക്കുന്നു
  • 6:54 - 6:59
    പിതാവേ നിനക്കു മനസ്സുണ്ടെങ്കില് ഈ പാനപാത്രം എങ്കല് നിന്നും നീക്കേണമെ;
  • 7:03 - 7:05
    എങ്കിലും എന്റെ ഇഷ്ടമല്ല...
  • 7:07 - 7:09
    ...നിന്റെ ഇഷ്ടം തന്നെ ആകട്ടെ
  • 7:37 - 7:39
    നിന്റെ പിതാവ് എവിടെ?
  • 7:46 - 7:48
    ആരാണ് നീ?
  • 9:47 - 9:48
    ആരെയാണ് നിങ്ങള് തിരയുന്നത്?
  • 9:54 - 9:56
    ഞങ്ങള് തിരയുന്നത് നസറായനായ യേശുവിനെയാണ്.
  • 10:01 - 10:02
    അതു ഞാന് തന്നെ
  • 10:31 - 10:32
    ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ടെ!
  • 10:46 - 10:47
    യൂദാസ്.....
  • 10:48 - 10:53
    ...ദൈവപുത്രനെ നീ ഒരു ചുംബനം കൊണ്ട്
    ഒറ്റുകൊടുത്തു അല്ലെ?
  • 12:53 - 12:54
    പത്രോസേ
  • 12:57 - 12:58
    കത്തി താഴെ ഇടൂ
  • 12:59 - 13:04
    വാളെടുത്തവന് വാളാല് എന്നാണു
  • 13:13 - 13:14
    അത് താഴെയിടൂ
  • 13:48 - 13:51
    മാല്ക്കസ്! എഴുന്നേല്ക്കൂ
  • 13:52 - 13:53
    അവനെ നമുക്ക് കിട്ടി. .പോകാം
  • 14:13 - 14:16
    എന്താണ് മേരി? എന്ത് പറ്റി?
  • 14:21 - 14:22
    നോക്കൂ...
  • 14:25 - 14:30
    "ഈ രാത്രിയ്ക് ഇത്ര പ്രത്യേകത എന്താണ്?
  • 14:34 - 14:37
    "കാരണം നമ്മളൊരിക്കല് അടിമകള് ആയിരുന്നു......
  • 14:38 - 14:40
    "....ഇന്ന് നമ്മള് അടിമകളല്ല......
  • 14:51 - 14:52
    അവര് അവനെ പിടികൂടി!
  • 16:22 - 16:26
    കഴിയാവുന്നത്ര ആള്ക്കാരെ
    വിചാരണ സ്ഥലത്തെത്തിക്കണം, കേട്ടല്ലോ?
  • 16:27 - 16:29
    വേഗം! പോ!!
  • 17:59 - 18:01
    നില്ക്കൂ, ഇത്ര വേഗം വേണ്ട
  • 18:02 - 18:04
    നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചത്
    കൃമികീടമേ
  • 18:12 - 18:13
    പത്രോസെ...
  • 18:24 - 18:28
    ഹേയ്!! എന്താണിവിടെ നടക്കുന്നത്?
  • 18:28 - 18:30
    അവിടെ, അവരെ തടയൂ
  • 18:30 - 18:32
    അവനെ അവര് തടവിലാക്കി!
  • 18:32 - 18:35
    രഹസ്യമായി! രാത്രിയില്
  • 18:36 - 18:38
    അവരുടെ കുറ്റങ്ങള് നിങ്ങളില് നിന്ന് ഒളിപ്പിക്കാനായി
  • 18:38 - 18:39
    അവരെ തടയൂ
  • 18:40 - 18:42
    എന്തിനാണ് നിങ്ങള് നിലവിളിക്കുന്നത്?
  • 18:43 - 18:44
    അവര് ആരെ പിടിച്ചു എന്നാണ്?
  • 18:45 - 18:46
    യേശുവിനെ
  • 18:47 - 18:48
    നസ്രത്തിലെ യേശുവിനെ
  • 18:48 - 18:50
    മിണ്ടാതിരിക്ക്!
  • 18:57 - 18:58
    അവള്ക്ക് ഭ്രാന്താണ്
  • 18:59 - 19:04
    ഒരു കുറ്റവാളിയെ ചോദ്യം ചെയ്യാനായി
    കൊണ്ടുവന്നതാണ്, അത്രയേയുള്ളൂ
  • 19:05 - 19:07
    പള്ളി നിയമം തെറ്റിച്ചതിന്
  • 19:16 - 19:18
    അതെയോ
  • 19:19 - 19:23
    ഇവിടെ വീണ്ടും പ്രശ്നം തുടങ്ങിയെന്ന്
    അദ്ദേഹത്തോട് പോയി പറയൂ
  • 19:24 - 19:25
    ആരോട്?
  • 19:26 - 19:28
    അബനാദറിനോട്, മണ്ടാ
  • 19:28 - 19:30
    വേഗം ചെല്ല്!
  • 19:32 - 19:33
    പോ!
  • 20:16 - 20:17
    യേശുവേ
  • 20:35 - 20:36
    നിനക്ക് വിശക്കുന്നില്ലേ?
  • 20:39 - 20:40
    നന്നായി വിശക്കുന്നു
  • 20:49 - 20:52
    ഇത് നല്ല ഉയരമുള്ള മേശയാണല്ലോ
  • 20:53 - 20:54
    ആര്ക്ക് വേണ്ടിയാണിത്?
  • 20:54 - 20:56
    ഒരു പണക്കാരന്
  • 20:58 - 21:01
    അയാളെന്താ നിന്നിട്ടാണോ ഭക്ഷണം കഴിക്കുന്നത്
  • 21:03 - 21:07
    അല്ല. . അയാള്ക്ക്
    ഇങ്ങനെ ഭക്ഷണം കഴിക്കാനാ ഇഷ്ടം.
  • 21:08 - 21:11
    ഉയര്ന്ന കസേര, ഉയര്ന്ന മേശ
  • 21:12 - 21:14
    ഞാന് ഇതുവരെ അത് ഉണ്ടാക്കിയിട്ടില്ല.
  • 21:31 - 21:32
    ഇത് ശരിയാവില്ല
  • 21:34 - 21:35
    ഓഹോ, നീയിങ്ങോട്ട് വരല്ലേ!
  • 21:35 - 21:39
    ഈ വൃത്തികെട്ട വേഷം
    മാറ്റിയിട്ട് വന്നാ മതി
  • 21:42 - 21:44
    കൈ കഴുക്
  • 22:11 - 22:13
    അത് തുടങ്ങിയിരിക്കുന്നു, പ്രഭോ.
  • 22:18 - 22:19
    തുടങ്ങട്ടെ.
  • 22:50 - 22:52
    അവിടെ ഒരു പ്രശ്നം...
  • 22:52 - 22:54
    എന്ത്, ഈ പാതിരായ്കോ,അബനാദര്?
  • 22:54 - 22:55
    ക്ഷമിക്കണം
  • 22:56 - 22:57
    എന്താണ് പ്രശ്നം?
  • 22:57 - 22:59
    പാളയത്തില് തന്നെ പടയൊരുക്കം
  • 22:59 - 23:03
    കൈയ്യഫാസ് ഒരു പ്രവാചകനെ പിടിച്ചിരിക്കുന്നു
  • 23:03 - 23:04
    ആരെ?
  • 23:05 - 23:06
    ഏതോ ഗലീലിയന്
  • 23:07 - 23:09
    ഫരിസേയര് അയാളെ വെറുക്കുന്നുവത്രേ
  • 23:10 - 23:12
    ഗലീലിയനോ?
    ആരെ പറ്റിയാണ് നീ സംസാരിക്കുന്നത്?
  • 23:14 - 23:16
    ആരാണ് നിങ്ങള് കൊണ്ടുവന്ന ഈ പിച്ചക്കാരന്
  • 23:17 - 23:20
    ....തടവുപുള്ളിയെ പോലെ ചങ്ങലകളില് ഇട്ടിരിക്കുന്നതെന്തിനാണ്?
  • 23:21 - 23:24
    ഇവനാണ്, യേശു, നസ്രത്തിലെ പ്രശ്നക്കാരന്
  • 23:26 - 23:28
    നീയാണോ നസ്രത്തിലെ യേശു?
  • 23:30 - 23:33
    അവര് പറയുന്നു നീ ഒരു രാജാവാണെന്ന്
  • 23:33 - 23:35
    എവിടെയാണ് നിന്റെ സാമ്രാജ്യം?
  • 23:35 - 23:38
    ഏതു രാജകുടുംബപരമ്പരയിലെ കണ്ണിയാണ് നീ?
  • 23:39 - 23:40
    പറയാന്!!
  • 23:41 - 23:45
    നീ ഏതോ ആശാരിയുടെ മകനല്ലേ?
  • 23:47 - 23:49
    ചിലര് പറയുന്നു നീ എലിശാ പ്രവാചകനാണെന്ന്.
  • 23:50 - 23:53
    പക്ഷേ അദ്ദേഹത്തെ രഥത്തിലാണ്
    സ്വര്ഗ്ഗത്തിലേയ്ക് കൊണ്ടുപോയത്!
  • 23:54 - 23:57
    എന്താ നീയൊന്നും മിണ്ടാത്തത്?
  • 23:58 - 24:02
    ദൈവദൂഷണം പറഞ്ഞതിനാലാണ്
    നിന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്!
  • 24:04 - 24:06
    അതിനെപ്പറ്റി നീ എന്തു പറയുന്നു?
  • 24:06 - 24:08
    നിന്റെ ഭാഗം ന്യായീകരിക്കൂ.
  • 24:14 - 24:16
    ഞാന് പരസ്യമായിട്ടാണ് എല്ലാവരോടും സംസാരിച്ചത്.
  • 24:17 - 24:18
    ഞാന് പഠിപ്പിച്ചത്...
  • 24:19 - 24:24
    ...നമ്മളെല്ലാവരും ഒത്തുകൂടുന്ന ദേവാലയത്തില്വെച്ചാണ്.
  • 24:25 - 24:27
    അതു കേട്ടവരോട് ചോദിക്കൂ,
    എനിക്ക് പറയാനുള്ളതെന്താണെന്ന്.
  • 24:28 - 24:32
    ഇങ്ങനെയാണോ നീ മുഖ്യ പുരോഹിതനോട്
    സംസാരിക്കുന്നത്?
  • 24:33 - 24:34
    ഇത്ര ധിക്കാരമോ?
  • 24:48 - 24:50
    ഞാന് തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്...
  • 24:51 - 24:53
    ...അതെന്താണെന്ന് എന്നോട് പറയൂ.
  • 24:55 - 24:58
    മറിച്ചാണെങ്കില്, എന്തിനാണ്
    നിങ്ങളെന്നെ തല്ലുന്നത്?
  • 25:01 - 25:04
    ശരി, നിന്റെ ദൈവദൂഷണങ്ങള് കേട്ടവര്
    പറയുന്നത് കേള്ക്കാം.
  • 25:05 - 25:06
    കൊള്ളാം!
  • 25:09 - 25:11
    നമുക്ക് അവര് പറയുന്നത് കേള്ക്കാം.
  • 25:11 - 25:14
    അവന് രോഗികളെ മന്ത്രവാദം കൊണ്ട് സുഖപ്പെടുത്തുന്നു!
  • 25:15 - 25:18
    പിശാചുക്കളുടെ സഹായത്താല്!
  • 25:19 - 25:20
    ഞാന് കണ്ടിട്ടുണ്ട്.
  • 25:22 - 25:26
    ഇവന് പിശാചുക്കളെ ഉപയോഗിച്ച്,
    പ്രേതങ്ങളെ ഓടിക്കുന്നു.
  • 25:31 - 25:36
    ഇവന് സ്വയം യഹൂദരുടെ ദൈവമെന്ന് വിശേഷിപ്പിക്കുന്നു.
  • 25:38 - 25:41
    അല്ല, ഇവന് സ്വയം
    ദൈവപുത്രനെന്ന് വിശേഷിപ്പിക്കുന്നു!
  • 25:42 - 25:45
    ദേവലയം തകര്ക്കുമെന്ന്
    ഇവന് പറഞ്ഞു...
  • 25:46 - 25:49
    ..എന്നിട്ട് മൂന്നു ദിവസത്തിനുള്ളില്
    പുനര്നിര്മ്മിക്കുമെന്ന്!
  • 25:51 - 25:53
    അതിലും വലിയദൂഷ്യം!
  • 25:53 - 25:56
    ഇവന് പറയുന്നു ഇവനാണ് ജീവന്റെ അപ്പമെന്ന്!
  • 25:57 - 26:01
    ഇവന്റെ ശരീരവും മാംസവും ഭക്ഷിക്കാതെ
  • 26:02 - 26:04
    ...നമുക്കാര്ക്കും നിത്യജീവന് ഉണ്ടാകില്ലത്രേ.
  • 26:05 - 26:07
    നിശ്ശബ്ദരാകൂ!
  • 26:08 - 26:12
    നിങ്ങളെല്ലാവരും ഈ മനുഷ്യന്റെ വശീകരണത്തിലാണ്.
  • 26:12 - 26:17
    ഒന്നുകില് ഇവന്റെ അപരാധങ്ങള്ക്ക്
    തെളിവ് കൊണ്ടുവരിക...
  • 26:19 - 26:21
    ...അല്ലെങ്കില് മിണ്ടാതിരിക്കുക!
  • 26:21 - 26:26
    ഈ വിസ്താരം അന്യായമാണ്.
  • 26:26 - 26:31
    ഈ സാക്ഷികള് പറയുന്നതെല്ലാം
    നിസ്സാരമായ ആക്ഷേപങ്ങളാണ്.
  • 26:43 - 26:45
    ആരാണ് ഈ സഭ വിളിച്ച് ചേര്ത്തത്?
  • 26:45 - 26:47
    അതും ഈ രാത്രിയില്?
  • 26:47 - 26:51
    ഭരണസമിതിയിലെ മറ്റ് അംഗങ്ങള് എവിടെ?
  • 26:52 - 26:53
    ഇവനെ പിടിച്ച് പുറത്താക്കൂ!
  • 26:56 - 26:57
    പോ പുറത്ത്!
  • 26:58 - 27:02
    ഒരു പരിഹാസ്യമായ ചടങ്ങ്!
    അതാണിത്, തീര്ത്തും പരിഹാസ്യം!
  • 27:10 - 27:12
    നിനക്കൊന്നും പറയാനില്ലേ?
  • 27:13 - 27:15
    ഈ ആരോപണങ്ങള്ക്ക് മറുപടിയില്ലേ?
  • 27:18 - 27:22
    ഞാന് നിന്നോട് ചോദിക്കുകയാണ്...
  • 27:23 - 27:25
    ...നസ്രത്തിലെ യേശുവേ...
  • 27:26 - 27:30
    പറയൂ, നീ രക്ഷകനാണോ?
  • 27:32 - 27:36
    ദൈവപുത്രനാണോ നീ?
  • 27:47 - 27:49
    അതെ..
  • 27:50 - 27:53
    ...സര്വശക്തന്റെ വലതുഭാഗത്തിരിക്കുന്ന
    ദൈവപുത്രനെ നിങ്ങള് കാണും...
  • 27:55 - 27:58
    ...അവന് സ്വര്ഗത്തില് നിന്നും മേഘത്തിലേറി വരുന്നതും.
  • 28:02 - 28:05
    ദൈവദൂഷണം!
  • 28:07 - 28:09
    അവന് പറഞ്ഞത് കേട്ടില്ലേ നിങ്ങള്.
  • 28:09 - 28:12
    ഇനി സാക്ഷികളൊന്നും വേണ്ട!
  • 28:13 - 28:18
    നിങ്ങള്ക്ക് വിധിക്കാം.
    എന്താണ് നിങ്ങള് വിധിക്കുന്നത്?
  • 28:20 - 28:23
    മരണം!
  • 29:15 - 29:19
    നീയും ഈ ഗലീലിയക്കാരന്റെ കൂടെയല്ലേ?
  • 29:19 - 29:21
    അതെ! നീയും ഇവന്റെ ശിഷ്യനാണ്!
  • 29:22 - 29:24
    എനിക്ക് നിന്നെ അറിയാം!
  • 29:25 - 29:28
    മിണ്ടാതിരിക്കൂ! ഞാനിയാളെ കണ്ടിട്ടേയില്ല.
    എനിക്കിയാളെ അറിയില്ല.
  • 29:28 - 29:31
    നീ പത്രോസല്ലേ!
    യേശുവിന്റെ ശിഷ്യന്മാരില് ഒരാള്.
  • 29:36 - 29:39
    എനിക്ക് ഈ മനുഷ്യനെ അറിയില്ല!
    നിങ്ങള്ക്ക് തെറ്റി!
  • 29:40 - 29:41
    നില്ക്കൂ! നില്ക്കൂ!
  • 29:42 - 29:43
    ഞാന് നിന്നെ ഇതിന് മുമ്പും കണ്ടിട്ടുണ്ട്!
  • 29:43 - 29:46
    ഇവനെ തടയൂ!
    ഇവനും അവരുടെ കൂടെയാണ്!
  • 29:48 - 29:51
    നിങ്ങള്ക്ക് തെറ്റുപറ്റി,
    നാശം പിടിക്കാന്!
  • 29:51 - 29:54
    ഞാന് ആണയിടുന്നു, എനിക്കിയാളെ അറിയില്ല.
  • 29:55 - 29:58
    ഇതിനുമുമ്പ് ഞാനിയാളെ കണ്ടിട്ടില്ല.
  • 30:07 - 30:09
    അങ്ങ് എവിടെ പോയാലും, നാഥാ...
  • 30:10 - 30:13
    ...ഞാനും അനുഗമിക്കും.
  • 30:16 - 30:21
    ജയിലിലേക്കായാലും, മരണത്തിലേക്കായാലും.
  • 30:25 - 30:27
    ആമേന്, ഇനി ഞാന് പറയട്ടെ...
  • 30:30 - 30:33
    ...നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം...
  • 30:35 - 30:38
    ...തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകയില്ല
    എന്ന് ഞാന് നിന്നോട് പറയുന്നു.
  • 31:02 - 31:04
    പത്രോസേ?
  • 31:20 - 31:22
    വേണ്ട, വേണ്ട...ഞാന് അയോഗ്യനാണ്!
  • 31:23 - 31:27
    ഞാനദ്ദേഹത്തെ തള്ളിപ്പറഞ്ഞു, മാതാവേ!
  • 31:28 - 31:31
    മൂന്നുവട്ടം ഞാനദ്ദേഹത്തെ തള്ളിപ്പറഞ്ഞു.
  • 31:44 - 31:48
    നമുക്ക് പോകാം!
    ഇത് നീ നോക്കിക്കോണം.
  • 31:51 - 31:55
    അവനെ വിട്ടേക്കൂ.
    അവന് കുഴപ്പക്കാരനല്ല.
  • 31:57 - 31:58
    അദ്ദേഹത്തെ മോചിപ്പിക്കൂ!
  • 32:00 - 32:02
    വെള്ളിക്കാശ് തിരിച്ചെടുത്തോളൂ.
  • 32:03 - 32:04
    ഇതാ!
  • 32:06 - 32:10
    ഞാന് പാപം ചെയ്തു.
    നിരപരാധിയെ ഒറ്റുകൊടുത്തു.
  • 32:13 - 32:17
    നിങ്ങളുടെ വെള്ളിക്കാശ് തിരിച്ചെടുത്തോളൂ.
    എനിക്കിത് വേണ്ട!
  • 32:18 - 32:22
    ഒരു നിരപരാധിയെ ഒറ്റുകൊടുത്തെന്ന് നിനക്ക് തോന്നുന്നുവെങ്കില്,
    അത് നിന്നെ സംബന്ധിക്കുന്ന വിഷയമാണ്
  • 32:24 - 32:26
    നിന്റെ പണവുമെടുത്ത് സ്ഥലം വിട്ടോ.
  • 32:28 - 32:29
    പോകാന്!
  • 32:56 - 32:57
    എന്താ എന്തുപറ്റി നിങ്ങള്ക്ക്?
  • 32:58 - 33:00
    അയാളുടെ വായിലോട്ട് നോക്കൂ.
    നമുക്കൊന്ന് പരിശോധിച്ചാലോ?
  • 33:00 - 33:03
    സഹായം വേണോ?
    ഞങ്ങള് സഹായിക്കണോ?
  • 33:04 - 33:05
    ചോര ഒലിക്കുന്നു! നോക്കൂ! ചോര!
  • 33:08 - 33:11
    എന്റെ കാര്യത്തില് ഇടപെടേണ്ട
  • 33:12 - 33:14
    ...കുട്ടിച്ചാത്തന്മാരെ!
  • 33:15 - 33:18
    ആഹാ! പ്രാകുന്നോ!
    നിങ്ങള് ശപിക്കപ്പെട്ടവനാണോ?
  • 33:18 - 33:20
    ഇയാള് ശപിക്കപ്പെട്ടവനാണ്!
  • 33:20 - 33:22
    അതെ, ശപിക്കപ്പെട്ടവന്!
    ഇവനെ കണ്ടാലറിയാം, നോക്ക്!
  • 33:35 - 33:38
    നോക്കൂ, ഇവന്റെ എല്ലുകളില്
    തിളച്ച എണ്ണപോലെ!
  • 33:42 - 33:46
    പോ, ദൂരെ പോ!
    എന്നെ വെറുതെവിട്!
  • 38:05 - 38:08
    ഈ ഗലീലിയക്കാരനെ ശിക്ഷിക്കരുത്.
  • 38:08 - 38:10
    അയാള് വിശുദ്ധനാണ്.
  • 38:10 - 38:13
    നിങ്ങള് സ്വയം ബുദ്ധിമുട്ടുകള് ക്ഷണിച്ചുവരുത്തും.
  • 38:13 - 38:16
    ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള എന്റെ സങ്കല്പമെന്താണെന്ന്
    നിനക്കറിയണോ, ക്ലോഡിയ?
  • 38:16 - 38:21
    ഈ ദുഷിച്ച സ്ഥലവും,
    ആ കാണുന്ന വൃത്തികെട്ട ജനക്കൂട്ടവും.
  • 39:04 - 39:07
    വിധിപറയുന്നതിന് മുമ്പേ തടവുകാരെ
    ശിക്ഷിക്കലാണോ ഇവിടുത്തെ പതിവ്?
  • 39:08 - 39:08
    ഗവര്ണര്...
  • 39:09 - 39:11
    എന്തുകുറ്റമാണ് ഈ മനുഷ്യനില്
    നിങ്ങള് ആരോപിച്ചിരിക്കുന്നത്?
  • 39:13 - 39:14
    കൊള്ളാം...
  • 39:15 - 39:19
    ഇവനൊരു കുറ്റവാളി അല്ലായിരുന്നെങ്കില്,
    ഇവനെ താങ്കളുടെ മുമ്പില് കൊണ്ടുവരില്ലായിരുന്നു.
  • 39:19 - 39:21
    അതല്ല ഞാന് ചോദിച്ചത്.
  • 39:22 - 39:24
    എന്തുകൊണ്ടിയാളെ നിങ്ങളുടെ നിയമപ്രകാരം
    വിചാരണ ചെയ്യുന്നില്ല?
  • 39:24 - 39:28
    സ്ഥാനപതി, താങ്കള്ക്കറിയാമല്ലോ....
  • 39:29 - 39:32
    ...ഒരാളെ വധശിക്ഷയ്ക് വിധിക്കാന്
    ഞങ്ങളുടെ നിയമം അനുവദിക്കുന്നില്ല.
  • 39:33 - 39:34
    വധ ശിക്ഷയോ?
  • 39:34 - 39:37
    അതിനുമാത്രം എന്ത് തെറ്റാണ്
    ഈ മനുഷ്യന് ചെയ്തത്?
  • 39:38 - 39:39
    ഇയാള് നമ്മുടെ ശബ്ബത്ത് ലംഘിച്ചു, സ്ഥാനപതി.
  • 39:42 - 39:43
    പിന്നെ...
  • 39:43 - 39:45
    ഇയാള് ആള്ക്കാരെ വഴിതെറ്റിക്കുന്നു...
  • 39:45 - 39:49
    ...അസംബന്ധങ്ങള് പഠിപ്പിച്ചു,
    പ്രമാണങ്ങളെയെല്ലാം ദൂഷ്യം പറയുന്നു.
  • 39:51 - 39:54
    അഞ്ചു ദിവസം മുന്പല്ലേ, പ്രവാചകനെന്നും പറഞ്ഞ്
    നിങ്ങളിയാളെ ജറുസലേമില് കൊണ്ടുവന്നത്?
  • 39:55 - 39:57
    എന്നിട്ടിപ്പോള് നിങ്ങള്ക്കിയാളെ വധിക്കണം?
  • 39:58 - 40:00
    ഈ ഭ്രാന്തിന്റെ കാരണമെന്താണെന്ന്
    ആര്ക്കെങ്കിലും എന്നോടൊന്ന് വിശദീകരിക്കാമോ?
  • 40:09 - 40:11
    ബഹുമാനപ്പെട്ട സ്ഥാനപതി.....
  • 40:13 - 40:18
    ഇയാള് ചെയ്ത ഏറ്റവും വലിയ അപരാധം
    എന്തെന്ന് മുഖ്യപുരോഹിതന് ഇതുവരെ പറഞ്ഞില്ല.
  • 40:19 - 40:22
    അപകടകാരികളായ വലിയൊരു കൂട്ടം
    ആള്ക്കാരുടെ നേതാവാണ് ഇയാള്...
  • 40:23 - 40:25
    ...ഇയാളെ ദൈവപുത്രനെന്ന് അവര് വാഴ് ത്തുന്നു!
  • 40:27 - 40:31
    ഇയാള് രക്ഷകനെന്ന് സ്വയം പ്രഖ്യാപിക്കുന്നു...
  • 40:32 - 40:34
    ...യഹൂദരുടെ അധിപനെന്ന് പറയുന്നു.
  • 40:35 - 40:40
    ചക്രവര്ത്തിയെ സ്തുതിക്കുന്നതില് നിന്നും
    തന്റെ അനുയായികളെ ഇയാള് വിലക്കുന്നു, സ്ഥാനപതി!
  • 40:47 - 40:49
    അയാളെ ഇങ്ങോട്ട് കൊണ്ടുവരൂ!
  • 41:21 - 41:22
    പോകൂ!
  • 41:28 - 41:29
    കുടിക്കൂ.
  • 41:43 - 41:46
    നിങ്ങള് യഹൂദന്മാരുടെ രാജാവോ?
  • 41:48 - 41:51
    ഇത് നിങ്ങളാണോ ചോദിക്കുന്നത്?
  • 41:51 - 41:56
    അതോ, എന്നെപ്പറ്റി മറ്റുള്ളവര് നിങ്ങളോട്
    പറഞ്ഞതുകൊണ്ട് ചോദിക്കുന്നതാണോ?
  • 41:58 - 42:01
    ഞാനെന്തിന് നിങ്ങളോടങ്ങനെ ചോദിക്കണം?
  • 42:02 - 42:03
    ഞാനൊരു യഹൂദനാണോ?
  • 42:04 - 42:09
    നിങ്ങളുടെ മുഖ്യപുരോഹിതനും, നിങ്ങളുടെ സ്വന്തം
    ആള്ക്കാരുമാണ് നിങ്ങളെ എന്റെ മുന്നിലെത്തിച്ചത്.
  • 42:10 - 42:11
    ഞാന് നിങ്ങളെ വധിക്കണമെന്നാണ്
    അവര് ആവശ്യപ്പെടുന്നത്.
  • 42:12 - 42:14
    എന്തുകൊണ്ട്?
    എന്താണ് നിങ്ങള് ചെയ്തത്?
  • 42:17 - 42:19
    നിങ്ങളൊരു രാജ്യാധിപനാണോ?
  • 42:23 - 42:25
    എന്റെ രാജ്യം ഐഹികമല്ല.
  • 42:26 - 42:27
    ആയിരുന്നെങ്കില്....
  • 42:28 - 42:33
    ...നിങ്ങള്ക്ക് തോന്നുന്നുണ്ടോ,
    എന്റെ അനുയായികള് എന്നെ വിട്ടുതരുമെന്ന്?
  • 42:34 - 42:35
    അപ്പോള് നിങ്ങളൊരു രാജാവാണ്?
  • 42:38 - 42:41
    എന്റെ ജനനം..
  • 42:42 - 42:44
    സത്യത്തിനു സാക്ഷ്യം നല്കാന് വേണ്ടിയായിരുന്നു.
  • 42:45 - 42:50
    സത്യം കേള്ക്കുന്നവര് എല്ലാം
    എന്റെ വചനം കേള്ക്കും.
  • 42:52 - 42:54
    സത്യം!
  • 42:58 - 43:00
    എന്താണ് സത്യം?
  • 43:26 - 43:30
    ഞാനീ തടവുകാരനെ ചോദ്യം ചെയ്തു,
    ഇയാളില് ഒരു കുറ്റവും ഞാന് കാണുന്നില്ല.
  • 43:41 - 43:43
    ഈ മനുഷ്യന് ഒരു ഗലീലിയക്കാരനല്ലേ?
  • 43:44 - 43:45
    അതെ.
  • 43:45 - 43:48
    അപ്പോള് ഇയാള് ഹെരോദാവ് രാജാവിന്റെ പൌരനാണ്.
  • 43:49 - 43:50
    ഇയാള്ക്കുള്ള ശിക്ഷ ഹെരോദാവ് വിധിക്കട്ടെ.
  • 43:51 - 43:51
    ഗവര്ണര്...
  • 43:51 - 43:53
    അയാളെ കൈമാറൂ.
  • 44:16 - 44:18
    നസ്രത്തിലെ യേശൂ!
  • 44:19 - 44:20
    എവിടെ?
  • 44:25 - 44:26
    എവിടെയാണയാള്?
  • 44:34 - 44:35
    ഇതാണോ...
  • 44:37 - 44:38
    ...നസ്രത്തിലെ യേശു?
  • 44:44 - 44:47
    അന്ധര്ക്ക് നീ കാഴ്ച നല്കുമെന്ന്
    പറയുന്നത് സത്യമാണോ?
  • 44:51 - 44:53
    മരിച്ചവരെ ഉയിര്ത്തെഴുന്നേല്പ്പിക്കുമോ നീ?
  • 45:10 - 45:14
    എവിടെ നിന്നാണ് നിനക്കീ ശക്തി കിട്ടിയത്?
  • 45:20 - 45:25
    നിന്റെ പിറവിയാണോ പ്രവചിക്കപ്പെട്ടിരുന്നത്?
  • 45:32 - 45:34
    മറുപടി പറയൂ!
  • 45:35 - 45:36
    നീ രാജാവാണോ?
  • 45:41 - 45:43
    എന്നെ പറ്റി എന്തു തോന്നുന്നു?
  • 45:45 - 45:48
    എനിക്ക് വേണ്ടി എന്തെങ്കിലും
    ഒരു മന്ത്രവിദ്യ കാണിക്കുമോ നീ?
  • 46:04 - 46:08
    ഈ മന്ദബുദ്ധിയെ എന്റെ മുന്നില് നിന്നും കൊണ്ടുപോകൂ.
  • 46:08 - 46:11
    ഇവനൊരു കുറ്റവും ചെയ്തിട്ടില്ല,
    ഇവന് വെറും കിറുക്കാണ്.
  • 46:13 - 46:16
    ഇവനെ ഒരു വിഡ്ഢിയായി കണ്ടാല് മതി...
  • 46:39 - 46:41
    എന്താണ് സത്യം, ക്ലോഡിയ?
  • 46:41 - 46:46
    നീയത് കേട്ടിട്ടുണ്ടോ,
    കേട്ടാല് നിനക്ക് തിരച്ചറിയാമോ?
  • 46:47 - 46:49
    അതെ, ഞാന് കേട്ടിട്ടുണ്ട്.
  • 46:51 - 46:53
    അങ്ങ് കേട്ടിട്ടില്ലേ?
  • 46:53 - 46:55
    എങ്ങനെ?
  • 46:55 - 46:57
    നിനക്കൊന്നു പറഞ്ഞു തരാമോ?
  • 47:06 - 47:11
    നിങ്ങള് സത്യം കേള്ക്കുന്നില്ലെങ്കില്,
    മറ്റാര്ക്കും അത് നിങ്ങളോട് പറയാനാവില്ല.
  • 47:13 - 47:15
    സത്യം..
  • 47:16 - 47:20
    എന്താണ് എന്റെ മുന്നിലുള്ള സത്യമെന്ന്
    നിനക്ക് കേള്ക്കണോ ക്ലോഡിയ?
  • 47:21 - 47:25
    11 വര്ഷമായി ഈ നശിച്ച സ്ഥലത്തെ
    ലഹളകള് ഞാന് അടിച്ചമര്ത്തുന്നു.
  • 47:26 - 47:28
    ഞാനീ മനുഷ്യനെ ശിക്ഷിച്ചില്ലെങ്കില്...
  • 47:29 - 47:33
    ...എനിക്കറിയാം, കൈയ്യഫാസ് ലഹളയുണ്ടാക്കും.
  • 47:33 - 47:37
    ഞാനയാളെ ശിക്ഷിച്ചാല്,
    അയാളുടെ അനുയായികള് ലഹളയുണ്ടാക്കും.
  • 47:38 - 47:40
    എങ്ങനെയായാലും, രക്തച്ചൊരിച്ചിലുണ്ടാകും.
  • 47:40 - 47:43
    സീസര് എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു, ക്ലോഡിയ.
    രണ്ട് പ്രാവശ്യം.
  • 47:44 - 47:48
    അടുത്ത തവണ എന്റെ രക്തം വീഴുമെന്നാണ്
    അദ്ദേഹം പറഞ്ഞിരിക്കുന്നത്.
  • 47:49 - 47:50
    അതാണ് യാഥാര്ത്ഥ്യം!
  • 47:55 - 48:00
    ഹെരോദാവ് അയാളെ ശിക്ഷിച്ചില്ല.
    അവര് അയാളെ ഇങ്ങോട്ട് കൊണ്ടുവരുന്നു.
  • 48:01 - 48:03
    നമുക്ക് കൂടുതല് സൈനികര് വേണ്ടിവരും.
  • 48:04 - 48:06
    ഒരു കലാപമുണ്ടാക്കാന് ഞാനാഗ്രഹിക്കുന്നില്ല.
  • 48:08 - 48:10
    കലാപം തുടങ്ങിക്കഴിഞ്ഞു.
  • 48:35 - 48:39
    ഹെരോദാവ് രാജാവ് ഇയാളില്
    ഒരു കുറ്റവും കണ്ടില്ല.
  • 48:41 - 48:44
    ഞാനും കാണുന്നില്ല.
  • 48:50 - 48:53
    സൈനികരെ! അവരെ നിയന്ത്രിക്കൂ!
  • 49:06 - 49:07
    നിശ്ശബ്ദരാകൂ!
  • 49:08 - 49:11
    നമ്മുടെ റോമന് സ്ഥാനപതിയെ
    നിങ്ങള്ക്കെന്താ ഒട്ടും ബഹുമാനമില്ലേ?
  • 49:19 - 49:23
    നിങ്ങള്ക്കറിയാം, എല്ലാ വര്ഷവും
    ഞാനൊരു കുറ്റവാളിയെ മോചിപ്പിക്കാറുണ്ട്.
  • 49:24 - 49:27
    ഇപ്പോള് ഒരു കൊടും കുറ്റവാളി തടവിലുണ്ട്....
  • 49:28 - 49:30
    ...ബറാബാസ്.
  • 49:47 - 49:50
    നിങ്ങള് പറയൂ, ഇവരില് ആരെയാണ്
    ഞാന് മോചിപ്പിക്കേണ്ടത്?
  • 49:50 - 49:52
    കൊലയാളി ബറാബാസിനെയോ?
  • 49:52 - 49:54
    അതോ രക്ഷകന് എന്നു വിളിക്കുന്ന യേശുവിനേയോ?
  • 49:55 - 49:59
    ഇവന് രക്ഷകനല്ല! ഇവന് ആള്മാറാട്ടക്കാരനാണ്!
    ദൈവദൂഷണം പറയുന്നവനാണ്!
  • 50:00 - 50:02
    ബറാബാസിനെ മോചിപ്പിക്കുക!
  • 50:18 - 50:23
    ഞാന് വീണ്ടും ചോദിക്കുന്നു: ഇവരില് ആരെയാണ്
    ഞാന് മോചിപ്പിക്കേണ്ടത്?
  • 50:24 - 50:26
    ബറാബാസിനെ മോചിപ്പിക്കൂ!
  • 50:42 - 50:44
    അവനെ അഴിച്ചുവിടൂ.
  • 51:18 - 51:21
    നസ്രീനിലെ യേശുവിനെ ഞാന്
    എന്തുചെയ്യണമെന്നാണ് നിങ്ങള് പറയുന്നത്?
  • 51:23 - 51:24
    അവനെ ക്രൂശിക്കുക!
  • 51:40 - 51:41
    ഇല്ല!
  • 51:42 - 51:43
    ഇവന് ഞാന് ചാട്ടവാറടി വിധിക്കുന്നു.....
  • 51:44 - 51:45
    ...പക്ഷേ, അതിനു ശേഷം ഞാനിവനെ മോചിപ്പിക്കും.
  • 51:50 - 51:53
    ശിക്ഷ കഠിനമായിരിക്കണം, അബനാദര്.
  • 51:53 - 51:57
    പക്ഷേ അവരിയാളെ കൊല്ലാതെ നോക്കണം.
  • 53:18 - 53:21
    എന്റെ മനസ്സ് തയ്യാറാണ് , പിതാവേ....
  • 53:21 - 53:23
    ...എന്റെ മനസ്സ് തയ്യാറാണ്.
  • 57:47 - 57:49
    എന്റെ മോനേ..
  • 57:51 - 57:55
    ...എപ്പോള്, എവിടെ, എങ്ങനെ...
  • 57:57 - 58:01
    ...നീയിത് തിരഞ്ഞെടുക്കുകയാണോ?
  • 60:38 - 60:39
    നിര്ത്തൂ!
  • 62:23 - 62:25
    ലോകം നിന്നെ വെറുക്കുന്നുവെങ്കില്.....
  • 62:26 - 62:31
    ...ഓര്ക്കുക, അവര് ആദ്യം എന്നെയാണ് വെറുത്തത്.
  • 62:37 - 62:41
    യജമാനനേക്കാള് വലുതല്ല ഭൃത്യനെന്നും ഓര്മ്മിക്കുക.
  • 62:42 - 62:47
    എന്നെ വിചാരണ ചെയ്താല്,
    അവര് നിങ്ങളേയും വിചാരണ ചെയ്യും.
  • 62:49 - 62:51
    നിങ്ങള് ഭയപ്പെടരുത്.
  • 62:52 - 62:54
    രക്ഷകന് വരും...
  • 62:56 - 63:00
    ...ദൈവമെന്താണെന്ന സത്യം വെളിപ്പെടുത്തും....
  • 63:03 - 63:06
    ...പിതാവിന്റെ അടുക്കല് നിന്നുമായിരിക്കും വരിക.
  • 63:13 - 63:15
    നിര്ത്തൂ!
  • 63:17 - 63:21
    മതി!
    ഇയാളെ ശിക്ഷിക്കാന് മാത്രമേ നിങ്ങളോട് പറഞ്ഞിരുന്നുള്ളൂ..
  • 63:24 - 63:27
    ...ചാട്ടവാറിനടിച്ച് കൊല്ലാന് പറഞ്ഞില്ല!
  • 63:34 - 63:36
    ഇയാളെ എടുത്ത് മാറ്റൂ.
  • 63:38 - 63:39
    എടുത്ത് മാറ്റാന്!
  • 63:49 - 63:51
    ഇയാളെ കൊണ്ടുപോകാന്!
  • 65:22 - 65:24
    മഹാരാജാവ്...
  • 65:24 - 65:26
    അത് ശരിയാക്കൂ.
  • 65:27 - 65:28
    മനോഹരമായ മുള്കിരീടം.
  • 65:32 - 65:35
    ഇവനെ നോക്കൂ...കൃമികളുടെ രാജാവ്!
  • 65:36 - 65:39
    ആമേന്,
  • 65:39 - 65:41
    ആമേന്!
  • 65:41 - 65:43
    രാജാവിന് പറ്റിയ നിറം!
  • 68:00 - 68:02
    ഞങ്ങളുടെ ഉപചാരം സ്വീകരിച്ചാലും.
  • 68:04 - 68:06
    സാഹോദര്യ സ്നേഹത്തിന്റെ നായകന്!
  • 68:56 - 68:58
    ഇയാളെ നോക്കൂ.
  • 69:01 - 69:03
    അവനെ ക്രൂശിക്കുക!
  • 69:14 - 69:17
    ഇത്രയും പോരെ? ഇയാളുടെ അവസ്ഥ കണ്ടില്ലേ !
  • 69:17 - 69:19
    അവനെ ക്രൂശിക്കുക!
  • 69:33 - 69:35
    നിങ്ങളുടെ രാജനെ ഞാന് ക്രൂശിക്കണോ?
  • 69:36 - 69:39
    ഞങ്ങള്ക്ക് സീസറല്ലാതെ വേറെ രാജാവില്ല!
  • 69:42 - 69:44
    എന്നോട് സംസാരിക്കൂ.
  • 69:44 - 69:48
    നിന്നെ ക്രൂശിക്കാനോ വെറുതെ വിടാനോ ഉള്ള
    അധികാരം എനിക്കുണ്ട്.
  • 69:52 - 69:55
    നിങ്ങള്ക്ക് എന്റെ മേല് ഒരധികാരവുമില്ല...
  • 69:56 - 70:01
    ...മുകളില് നിന്നും കല്പ്പിച്ചു തന്നിട്ടുള്ളതൊഴിച്ച്.
  • 70:04 - 70:07
    എന്തെന്നാല്,
    എന്നെ നിങ്ങളുടെ മുന്നിലെത്തിച്ചത്...
  • 70:08 - 70:13
    ...ഏറ്റവും വലിയ പാപിയാണ്.
  • 70:15 - 70:17
    ഗവര്ണര്, നിങ്ങളിയാളെ മോചിപ്പിക്കുകയാണെങ്കില്...
  • 70:17 - 70:21
    ...നിങ്ങള് സീസറിന്റെ വിരുദ്ധനാണ്.
  • 70:23 - 70:25
    നിങ്ങളിവനെ ക്രൂശിക്കണം!
  • 71:57 - 72:01
    നിങ്ങള്ക്കാണ് ഇയാളെ ക്രൂശിക്കേണ്ടത്, എനിക്കല്ല.
    അത് മനസ്സിലാക്കുക.
  • 72:02 - 72:05
    ഈ രക്തത്തില് എനിക്ക് പങ്കില്ല.
  • 72:24 - 72:25
    അബനാദര്...
  • 72:30 - 72:33
    അവരുടെ ഇഷ്ടം പോലെ ചെയ്യൂ.
  • 73:06 - 73:09
    ഞാനങ്ങയുടെ ദാസനാകുന്നു, പിതാവേ.
  • 73:09 - 73:11
    അങ്ങയുടെ ദാസന്,
    അങ്ങയുടെ തോഴിയുടെ പുത്രന്.
  • 73:12 - 73:17
    നീയെന്തിനാണ് നിന്റെ കുരിശിനെ കെട്ടിപ്പിടിക്കുന്നത്, വിഡ്ഢീ?
  • 73:21 - 73:24
    ശരി, രാജന്, നമുക്ക് നടക്കാം!
  • 74:59 - 75:02
    എന്നെ അവന്റെ അടുത്തെത്തിക്കൂ.
  • 75:05 - 75:07
    ഇതു വഴി.
  • 75:57 - 75:59
    ഇതു വഴി, അമ്മേ.
  • 76:38 - 76:40
    അമ്മേ...
  • 77:41 - 77:42
    അമ്മേ...
  • 78:18 - 78:20
    ഞാനിവിടുണ്ട്...
  • 78:24 - 78:26
    ഞാനിവിടുണ്ട്...
  • 78:36 - 78:40
    നോക്കൂ, അമ്മേ, ഞാന് എല്ലാം പുതിയതാക്കി.
  • 79:11 - 79:12
    ആരാണത്?
  • 79:13 - 79:13
    ആര്?
  • 79:16 - 79:17
    അത് ആ ഗലീലിയക്കാരന്റെ അമ്മയാണ്.
  • 79:18 - 79:19
    നമുക്ക് പോകാം.
  • 79:22 - 79:23
    വരൂ!
  • 80:33 - 80:36
    എന്റെ മോളെ പേടിപ്പിക്കരുത്.
  • 80:36 - 80:38
    പേടിപ്പിക്കല്ലേ.
  • 81:08 - 81:10
    നീയെന്താ കണ്ണുപൊട്ടനാണോ?
  • 81:11 - 81:14
    അയാള്ക്ക് അനങ്ങാന് പറ്റാത്ത് കണ്ടുകൂടെ നിനക്ക്?
  • 81:18 - 81:20
    അയാളെ സഹായിക്കൂ !
  • 81:39 - 81:40
    ഏയ്!
  • 81:41 - 81:45
    നീ തന്നെ, നീയിങ്ങ് വാ!
  • 81:52 - 81:53
    ഞാനെന്തു വേണം?
  • 81:53 - 81:57
    ഇയാള്ക്ക് ഈ കുരിശ് ഇനി
    താങ്ങാന് പറ്റുമെന്ന് തോന്നുന്നില്ല.
  • 81:57 - 81:59
    നീ ഇവനെ സഹായിക്കും ! ചെല്ലൂ അതെടുക്കൂ!
  • 82:01 - 82:04
    എന്നെക്കൊണ്ട് പറ്റില്ല. അതെന്റെ പണിയല്ല.
    നിങ്ങള് വേറെ ആളെ നോക്ക്!
  • 82:05 - 82:07
    അയാളെ സഹായിക്കൂ!
    അയാളൊരു വിശുദ്ധനാണ്.
  • 82:07 - 82:09
    ഞാന് പറഞ്ഞത് കേള്ക്ക്.
    ഇങ്ങോട്ട് വാ! നമുക്ക് പോകാം!
  • 82:14 - 82:16
    ശരി, പക്ഷേ ഒന്നോര്ത്തോ...
  • 82:17 - 82:20
    ...ഞാനൊരു നിരപരാധിയാണ്, ഒരു കുറ്റവാളിയുടെ കുരിശ്
    ബലമായി എന്നെക്കൊണ്ടെടുപ്പിക്കുകയാണ്.
  • 82:22 - 82:24
    ഇവിടെ നില്ക്കൂ. എനിക്കുവേണ്ടി കാത്തിരിക്കണം.
  • 84:20 - 84:23
    എനിക്കനുവാദം തരൂ, പ്രഭോ.
  • 84:53 - 84:56
    നീയാരാണെന്നാണ് നിന്റെ വിചാരം?
  • 84:57 - 84:59
    പൊയ്കോ ഇവിടുന്ന്.
  • 85:01 - 85:02
    ഇതുങ്ങളെക്കൊണ്ട് ശല്യമായല്ലോ!
  • 85:12 - 85:14
    ആരെങ്കിലും ഇതൊന്ന് തടയൂ!
  • 85:29 - 85:33
    നിര്ത്തൂ! നിര്ത്താന്!
  • 85:40 - 85:43
    അയാളെ വെറുതെ വിടാന്!
  • 85:50 - 85:55
    നിങ്ങളിത് നിര്ത്തിയില്ലെങ്കില്,
    ഞാനിനി ഒരടിപോലും ഈ കുരിശ് ചുമക്കില്ല.
  • 85:56 - 85:59
    നിങ്ങളെന്നെ എന്തു ചെയ്താലും പ്രശ്നമില്ല!
  • 86:04 - 86:07
    ശരി, ശരി, നമുക്ക് നീങ്ങാം.
  • 86:08 - 86:11
    നമുക്ക് ദിവസം മുഴുവനുമില്ല. പോകാം!
  • 86:17 - 86:19
    പോകാം...
  • 86:20 - 86:21
    ...യഹൂദി!
  • 88:59 - 89:01
    എത്താറായി.
  • 89:07 - 89:09
    നമ്മളവിടെ എത്താറായി.
  • 89:24 - 89:26
    എത്താറായി.
  • 89:36 - 89:41
    നിങ്ങള് കേട്ടിട്ടുണ്ട്...
  • 89:42 - 89:46
    ...നിങ്ങളുടെ അയല്ക്കാരെ സ്നേഹിക്കൂ,
    ശത്രുക്കളെ വെറുക്കൂ എന്ന്.
  • 89:47 - 89:49
    പക്ഷേ ഞാന് നിങ്ങളോട് പറയുന്നു...
  • 89:51 - 89:55
    ...നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക,
    നിങ്ങളെ ദ്രോഹിക്കുന്നവര്ക്കായി പ്രാര്ത്ഥിക്കുക...
  • 89:58 - 90:02
    നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രമേ
    നിങ്ങള് സ്നേഹിക്കുന്നുള്ളൂ എങ്കില്...
  • 90:05 - 90:08
    ...അതുകൊണ്ട് എന്താണ് പ്രയോജനം?
  • 91:04 - 91:07
    ഞാന് നല്ല അജപാലകനാണ്.
  • 91:08 - 91:11
    എന്റെ ആട്ടിന്പറ്റത്തിനായി ഞാനെന്റെ
    ജീവന് തന്നെ നല്കും.
  • 91:11 - 91:14
    ആര്ക്കും എന്റെ ജീവനെടുക്കാനാവില്ല...
  • 91:15 - 91:17
    ...എന്നാല് എനിക്ക് ജീവത്യാഗം ചെയ്യാം.
  • 91:18 - 91:20
    എനിക്കതിനുള്ള ശക്തിയുണ്ട്...
  • 91:20 - 91:24
    ...അത് വീണ്ടെടുക്കാനുള്ള ശക്തിയുമുണ്ടെനിക്ക്.
  • 91:26 - 91:28
    ഇതെന്റെ പിതാവില് നിന്നുള്ള കല്പനയാണ്.
  • 92:09 - 92:13
    ഇനി സ്ഥലംവിട്, നിനക്ക് പോകാം.
    പൊയ്കോ! പൊയ്കോ!
  • 92:21 - 92:25
    നിനക്കിനി എഴുന്നേല്ക്കാം!
  • 93:04 - 93:07
    എഴുന്നേല്ക്കൂ, അങ്ങുന്നേ.
  • 93:08 - 93:10
    നിനക്ക് എഴുന്നേല്ക്കാനാവുന്നില്ലേ?
  • 93:12 - 93:14
    നമുക്ക് സമയം കളയാനില്ല.
  • 93:23 - 93:25
    വേഗം നടക്ക്, എല്ലാം തയ്യാറാണ്.
  • 93:25 - 93:27
    എഴുന്നേല്ക്കൂ, പ്രഭോ.
  • 95:11 - 95:13
    നിങ്ങളെന്റെ സുഹൃത്തുക്കളാണ്.
  • 95:15 - 95:20
    കൂട്ടുകാര്ക്ക് വേണ്ടി ജീവത്യാഗം ചെയ്യുന്നതിലും
    വലുതായി മറ്റൊന്നുണ്ടോ?
  • 96:19 - 96:21
    എനിക്കിനി നിങ്ങളോടൊപ്പം അധികനാളില്ല,
    കൂട്ടുകാരേ.
  • 96:21 - 96:27
    ഞാന് പോകുന്നിടത്തേയ്ക് നിങ്ങള്ക്ക് വരാനാകില്ല.
  • 96:28 - 96:31
    ഞാന് പോയാല് നിങ്ങള്ക്കുള്ള
    ദിവ്യകല്പ്പനകള് ഇതാണ്....
  • 96:33 - 96:34
    പരസ്പരം സ്നേഹിക്കുക.
  • 96:35 - 96:38
    ഞാന് നിങ്ങളെ സ്നേഹിച്ചതുപോലെ...
  • 96:39 - 96:43
    ...പരസ്പരം സ്നേഹിക്കുക.
  • 97:06 - 97:09
    നിങ്ങള് എന്നില് വിശ്വസിക്കുക.
  • 97:12 - 97:15
    നിങ്ങളറിയുക, ഞാനാണ് വഴിയും...
  • 97:16 - 97:21
    ...സത്യവും ജീവനും.
  • 97:23 - 97:27
    എന്നിലൂടെയല്ലാതെ ആര്ക്കും പിതാവിനരികില് എത്താനാവില്ല.
  • 97:32 - 97:34
    ദൂരേയ്ക് മാറിനില്ക്ക്...
  • 97:41 - 97:45
    വിഡ്ഢികള്! എങ്ങനെ ചെയ്യണമെന്ന് ഞാന് കാണിച്ചുതരാം.
  • 97:45 - 97:46
    ഇവിടെ!
  • 98:05 - 98:09
    അവിടെ! നിക്കട്ടെ.
    കൈ അങ്ങനെ വലിച്ചുപിടിക്കൂ.
  • 98:10 - 98:12
    പിതാവേ, ഇവരോട് പൊറുക്കേണമേ...
  • 99:02 - 99:04
    പിതാവേ...
  • 99:05 - 99:08
    ...പിതാവേ എന്റെ പിതാവേ...എന്റെ ദൈവമേ....
  • 99:12 - 99:15
    ഇവര്ക്കറിയില്ല....ഇവര്ക്കറിയില്ല....
  • 99:19 - 99:21
    മന്ദബുദ്ധികള്!
  • 99:22 - 99:25
    കുരിശ് മറിച്ചിടെടാ മണ്ടന്മാരെ!
  • 100:54 - 100:56
    ഇത് കഴിച്ചോളൂ.
  • 100:57 - 101:01
    ഇത് നിങ്ങള്ക്കായി സമര്പ്പിച്ച എന്റെ ശരീരമാണ്.
  • 102:46 - 102:48
    ഇത് കുടിച്ചോളൂ.
  • 102:50 - 102:53
    ഇത് എന്റെ പുതിയ നിയമത്തിന്റെ രക്തമാണ്...
  • 102:54 - 102:59
    ...പാപങ്ങള് പൊറുക്കുന്നതിനായി, നിങ്ങള്ക്കും
    മറ്റെല്ലാവര്ക്കുമായി തരുന്നതാണിത്.
  • 102:59 - 103:01
    എന്റെ ഓര്മ്മയ്കായി ഇത് കുടിക്കൂ.
  • 103:31 - 103:36
    നീ ദൈവപുത്രനാണെങ്കില്,
    എന്തുകൊണ്ടാണ് നിനക്ക് രക്ഷപ്പെടാനാവാത്തത്?
  • 103:38 - 103:40
    ഞങ്ങള്ക്ക് കാണിച്ച് തരൂ...
  • 103:42 - 103:45
    ...നീ അവകാശപ്പെടുന്നയാളാണ് നീയെന്ന്.
  • 104:03 - 104:06
    നീ പറഞ്ഞു നിനക്ക് ദേവാലയം തകര്ക്കാനാവുമെന്ന്...
  • 104:07 - 104:09
    ...എന്നിട്ടത് മൂന്ന് ദിവസത്തിനുള്ളില് പുതുക്കിപ്പണിയാമെന്ന്...
  • 104:10 - 104:14
    ...പക്ഷേ നിനക്കാ കുരിശില് നിന്നും
    താഴെയിറങ്ങാനാവുന്നില്ല.
  • 104:14 - 104:16
    ഇവന് രക്ഷകന് ആണെങ്കില്...
  • 104:18 - 104:22
    ...ഇവന് കുരിശില് നിന്നും താഴെയിറങ്ങട്ടെ...
  • 104:24 - 104:26
    ...നമുക്ക് കാണാം എന്നിട്ട് വിശ്വസിക്കാം.
  • 104:36 - 104:39
    പിതാവേ, ഇവരോട് പൊറുക്കേണമേ...
  • 104:41 - 104:45
    ...ഇവര് ചെയ്യുന്നതെന്താണെന്ന് ഇവര് അറിയുന്നില്ല.
  • 104:50 - 104:52
    കേള്ക്ക്...
  • 104:53 - 104:56
    ...അയാള് നിങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിക്കുന്നു.
  • 105:11 - 105:14
    നമ്മളിത് അര്ഹിക്കുന്നു, ജസ്മാസ്...
  • 105:15 - 105:17
    ...പക്ഷേ ഇദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല.
  • 105:19 - 105:21
    ഞാന് പാപിയാണ്...
  • 105:22 - 105:26
    ...എനിക്കുള്ള ശിക്ഷ ന്യായവുമാണ്.
  • 105:27 - 105:31
    എന്നെ നീ കുറ്റപ്പെടുത്തിയാലും
    അത് നീതീകരിക്കപ്പെടും.
  • 105:33 - 105:38
    യേശുവെ, നീ രാജത്വം പ്രാപിച്ചു വരുമ്പോള് ...
  • 105:38 - 105:42
    ...എന്നെയും ഓര്ത്തുകൊള്ളേണമേ.
  • 105:44 - 105:45
    അങ്ങനെ ഭവിക്കട്ടെ എന്ന് ഞാന് പ്രാര്ത്ഥിക്കുന്നു...
  • 105:49 - 105:51
    ...ഇന്നു നീ എന്നോടുകൂടെ പറുദീസയില് ഇരിക്കും എന്നു...
  • 105:54 - 105:56
    ...ഞാന് സത്യമായി നിന്നോടു പറയുന്നു.
  • 109:10 - 109:12
    എനിക്ക് ദാഹിക്കുന്നു.
  • 109:48 - 109:50
    എന്റെ മകനേ....
  • 109:57 - 110:02
    മകനേ, എനിക്കും നിന്റെ കൂടെ മരിക്കണം.
  • 110:06 - 110:08
    നിങ്ങള്....
  • 110:09 - 110:12
    ...നിങ്ങളുടെ മകനെ ചേര്ത്തു പിടിക്കൂ.
  • 110:19 - 110:22
    മകനേ, നീ നിന്റെ അമ്മയെ...
  • 110:27 - 110:29
    ... ചേര്ത്തു് പിടിക്കൂ.
  • 110:39 - 110:42
    എല്ലാവരും പോയി.
  • 110:43 - 110:48
    ആരുമില്ല, യേശുവേ!
  • 110:58 - 111:02
    എന്റെ ദൈവമേ...
  • 111:15 - 111:19
    ...നീ എന്നെ കൈവിട്ടതു എന്ത് ?
  • 111:37 - 111:40
    എല്ലാം പൂര്ത്തിയായിരിക്കുന്നു.
  • 112:02 - 112:06
    പിതാവേ, ഞാന് എന്റെ ആത്മാവിനെ...
  • 112:07 - 112:11
    ...ത്യക്കയ്യില് ഏല്പിക്കുന്നു.
  • 114:04 - 114:06
    കാസ്യൂസ്! വേഗം!
  • 114:07 - 114:08
    അയാള് മരിച്ചു!
  • 114:10 - 114:11
    ഉറപ്പു വരുത്തൂ!
  • 114:13 - 114:23
    Join MSone - Malayalam Subtitle for Everyone
    www.facebook.com/groups/MSONEsubs
Title:
The Passion of the CHRIST ( FULL MOVIE)
Description:

VISIT http://www.youtube.com/user/RevCarlosQ to learn more about God's love for you! This movie is about God's eternal love for mankind, it is a story of sacrifice, love, obidience and power...please watch it in full or visit http://www.youtube.com/user/RevCarlosQ to see inspiring videos. May God bless you, keep you and may you realize that God so loved you, yes you in your state right NOW that he (God) gave up His only son born from His hand so that if you understood your need to have a relationship with God (due to a seperation because of man's sin nature we are born with)and His desire to be with YOU in your state right NOW, that by excepting His son (Jesus) as your Lord and Savior by the works He did on the cross and the debt he paid in your place you will have everlasting life and a relationship with God right NOW...
(John 3:16)

more » « less
Video Language:
English
Duration:
02:01:22

Malayalam subtitles

Incomplete

Revisions