ബാര്ടന് സീവര്‍: സ്വയം പര്യാപ്തത നേടിയ മത്സ്യാഹാരം? ഒരു വിചിന്തനം.
-
0:00 - 0:02സ്വയംപര്യാപ്തത (മല്സ്യഭക്ഷണത്തെ സംബന്ധിച്ചിടത്തോളം) എന്നാല്‍
-
0:02 - 0:04എന്ത്, എവിടെ. എങ്ങനെ
-
0:04 - 0:06മത്സ്യബന്ധനം നടത്തുന്നു എന്നതില്‍ ആശ്രയിച്ചിരിക്കുന്നു.
-
0:06 - 0:08ഇതിലെ ആര് എന്നും എന്തിനു എന്നുമുള്ള ചോദ്യങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ളത്.
-
0:08 - 0:10ഞാന്‍ കഴിക്കുന്ന ഭക്ഷണം ആര് തയ്യാറാക്കുന്നു എന്നെനിക്കരിയണം.
-
0:10 - 0:12ഞാന്‍ അവരെ ഏത് തരത്തില്‍ ബാധിക്കുന്നു എന്നും.
-
0:12 - 0:14അവര്‍ എന്നെ എങ്ങനെ ബാധിക്കുന്നു എന്നും.
-
0:14 - 0:16അവര്‍ എന്തിനു മത്സ്യബന്ധനം നടത്തുന്നു.
-
0:16 - 0:18ജലസംപതിനെ അവര്‍ എത്രത്തോളം
-
0:18 - 0:20നിത്യവൃത്തിക്കായി ആശ്രയിക്കുന്നു.
-
0:20 - 0:22ഇതെല്ലാം നാം മനസ്സിലാക്കിയാല്‍
-
0:22 - 0:24മത്സ്യം ഒരു ഉല്പന്നം
-
0:24 - 0:26എന്നതിലുപരി
-
0:26 - 0:28ഇതിനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍
-
0:28 - 0:30ഒരു അവസരമായി കാണാന്‍ കഴിയും.
-
0:30 - 0:32ഇത് നമ്മളെ ഈ ഭക്ഷണം കഴിക്കുന്നതിലുപരി
-
0:32 - 0:34ഇതിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുവാനും സഹായിക്കും.
-
0:34 - 0:36ഇതിനെ എന്ത് വിളിക്കണം?
-
0:36 - 0:39നമുക്കിതിനെ "റിസ്റ്റോറേറ്റിവ് സീഫൂദ്" (തന്നത്താന്‍ പൂര്വസ്ഥിതിയിലെതുന്ന മല്സ്യാഹാരം) എന്ന് വിളിക്കാം എന്ന് തോന്നുന്നു.
-
0:39 - 0:41പാലനശേഷി എന്നാല്‍
-
0:41 - 0:43സഹനവും നിലനില്ല്പ്പും ആണെങ്കില്‍
-
0:43 - 0:46പരിപാലനവും പുരോഗമനവും പൂര്വസ്ഥിതിയെലെത്തുന്നതിന്റെ ഭാഗമാണ്.
-
0:46 - 0:49"റിസ്റ്റോറേറ്റിവ് സീഫൂഡ്" ഒരു വികസിക്കുന്നതും ചലനാത്മകവും ആയ ഒരു വ്യവസ്ഥയ്ക്ക് വഴിയൊരുക്കുകയും
-
0:49 - 0:51സമുദ്രസമ്പത്തിനെ ഒരു
-
0:51 - 0:53വിഭവമായി കണക്കാക്കി
-
0:53 - 0:56അതിനെ പരിലാളിക്കാനും പരിപോഷിപ്പിക്കുവാനും
-
0:56 - 0:58നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
-
0:58 - 1:01ഇത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതും, കൂടുതല്‍ മാനുഷികമായതും
-
1:01 - 1:04പരിസ്ഥിതിയെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു മാര്‍ഗ്ഗമാണ്.
-
1:05 - 1:08'വാല്ലെറ്റ് ഗൈഡ്' (ഭക്ഷണ സാധനങ്ങളെ സുലഭമായി, താരതമ്യേന കുറച്ചു, വിരളമായി ലഭ്യമാകുന്നവ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന ഒരു പട്ടിക)
-
1:08 - 1:10മല്സ്യാഹാരത്തിനുള്ളത്
-
1:10 - 1:13വളരെ സഹായകരമായ ഒരു സംവിധാനം.
-
1:13 - 1:16ഇതില്‍ മല്സ്യാഹാരത്തിനെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു.
-
1:16 - 1:19എളുപ്പത്തില്‍ പറയാം - പച്ച കഴിക്കൂ, ചുവപ്പ് ഒഴിവാക്കൂ,
-
1:19 - 1:21മഞ്ഞയെപ്പറ്റി ഒരിക്കല്‍ കൂടി ആലോചിച്ചതിനു ശേഷമ് തീരുമാനിക്കൂ.
-
1:21 - 1:23പക്ഷെ എന്റെ അഭിപ്രായത്തില്‍,
-
1:23 - 1:25പച്ചയില്‍ അടയാലപ്പെടുതിയത് മാത്രം കഴിച്ചത് കൊണ്ടായില്ല.
-
1:25 - 1:28ഇത് മാത്രം കൊണ്ട്
-
1:28 - 1:30ചുവപ്പിലും മഞ്ഞയിലും ഉള്ള മത്സ്യങ്ങളുടെ ഭാവി
-
1:30 - 1:32മാറാതിരിക്കില്ല.
-
1:32 - 1:35ഒരു പക്ഷെ പച്ച്ചപ്പട്ടികയിലുള്ള മത്സ്യങ്ങളെ മാത്രം ഭക്ഷിക്കുന്നുള്ളൂ എന്നിരിക്കട്ടെ.
-
1:35 - 1:38നമ്മള് ഒരു "യെല്ലോ ഫിന് ട്യുണ' യെ പിടിക്കുന്നു.
-
1:38 - 1:40ഇത് സ്വയം പരിപാലന ശേഷി ഉള്ള ഒരു ജനുസ്സില്‍ പെടുന്നതാണ്.
-
1:40 - 1:42ചൂണ്ടയിട്ടു തന്നെ പിടിച്ചത്.
-
1:42 - 1:45മുക്കുവര്‍ക്ക് ലാഭകരം, നല്ല വരുമാനം.തദ്ധേശത്തെ സംബത്ഘടനയെയും സഹായിക്കുന്നു.
-
1:45 - 1:48പക്ഷെ ഇത് കടലിലെ ഒരു രാജാവാണ്. മറ്റെല്ലാ മത്സ്യങ്ങളെയും തിന്നാന്‍ കഴിവുള്ള ഒരുവന്.
-
1:48 - 1:50അപ്പോള്‍ ഈ ഭക്ഷണത്തിന്റെ പശ്ചാത്തലം എന്താണ്?
-
1:50 - 1:53എന്നാല്‍ ആഴ്ഴ്ചയില് മൂന്നോ നാലോ പ്രാവശ്യം ഇത് പോലെ
-
1:53 - 1:5516 ഔണ്‍സ് വീതമുള്ള ഓരോ കഷണം കഴിച്ചാല്‍
-
1:55 - 1:57അത് ഞാന്‍ നിങ്ങളോടും സമുദ്രത്തിനോടും എന്തിനു
-
1:57 - 1:59, എന്നോട് തന്നെയും ചെയ്യുന്ന
-
1:59 - 2:02ഒരു ദ്രോഹമായിരിക്കും.
-
2:03 - 2:05ഇവിടെ വേണ്ടത് നമ്മുടെ ചെയ്തികള്‍
-
2:05 - 2:08അളക്കുവാന്‍ ഒരു പശ്ചാത്തലമാണ്.
-
2:08 - 2:11ഒരു ഉദാഹരണം എടുക്കാം - വീഞ്ഞ് ആരോഗ്യത്തിനു നല്ലതാണെന്ന് കേട്ടിട്ടില്ലേ?
-
2:11 - 2:13ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതായ ചേരുവകള്‍ ഉണ്ട് അതില്‍.
-
2:13 - 2:15നല്ല കാര്യം! എനിക്ക് വീഞ്ഞ് ഇഷ്ടവുമാണ്!
-
2:15 - 2:18ഞാനിത് വളരെയേറെ കുടിക്കാം. എന്റെ ആരോഗ്യം വര്ധിക്കുമല്ലോ.
-
2:18 - 2:20പക്ഷെ ഒരു പാട് കുടിച്ചു കഴിയുമ്പോള്‍
-
2:20 - 2:22ഇതൊരു പ്രശ്നമാവില്ലേ?
-
2:22 - 2:24നമുക്ക് മാംസ്യത്തിന്റെ (പ്രോടീന്‍) ഒരു പ്രശ്നമുദിക്കുന്നു.
-
2:24 - 2:26ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം
-
2:26 - 2:28നമുക്ക് നമ്മുടെ സംവേദനശക്തി നഷ്ടപ്പെട്ടിരിക്കുന്നു,
-
2:28 - 2:30നമ്മള് അതിനു പിഴയും അടക്കുന്നുണ്ട്.
-
2:30 - 2:33പ്രശ്നമെന്തെന്നാല്‍, ഈ പിഴ നമ്മള് വന്‍ തിരകള്ക്കിടയില് മറയ്ക്കുകയാണ്.
-
2:33 - 2:35ഈ പിഴ നമ്മള്
-
2:35 - 2:37സമൂഹത്താല്‍ അന്ഗീകരിക്കപെടുന്ന പൊണ്ണത്തടിക്കും
-
2:37 - 2:40വന്പിച്ച ആദായത്തിനും പിന്നില്‍ ഒളിപ്പിക്കുകയാണ്.
-
2:41 - 2:43അത് കൊണ്ട് ഈ സ്വയംപര്യാപ്തമായ മത്സ്യഭക്ഷണം എന്ന ഈ ആശയം
-
2:43 - 2:46നമ്മുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കിക്കൊണ്ടുള്ളതാണ്.
-
2:46 - 2:48ഈ ആശയം പ്രതിനിധീകരിക്കാന്‍ നല്ലത്
-
2:48 - 2:50ഒരു മത്സ്യത്തിന്റെയോ മുക്കുവന്റെയോ ചിത്രമല്ല.
-
2:50 - 2:53മറിച്ചു ഒരു പച്ച്ച്ചക്കറിക്കാരന്റെതാണ്.
-
2:53 - 2:55പച്ച്ചക്കറികള്:
-
2:55 - 2:57ഇവയായിരിക്കാം ഒരു പക്ഷെ സമുദ്രത്തിന്റെ രക്ഷകര്‍.
-
2:57 - 2:59സില്‍വിയ പറയുന്നത് മത്സ്യ ഭക്ഷണമാണ് പ്രകൃതിക്കിണങ്ങിയത് എന്നാണു.
-
2:59 - 3:01എന്നാല്‍ എന്റെ അഭിപ്രായത്തില്‍
-
3:01 - 3:04പച്ചക്കറികള്‍ ആണ് മത്സ്യ ഭക്ഷണത്തെക്കാള്‍ ഇതിനു യോജിച്ചത്.
-
3:05 - 3:07മത്സ്യഭക്ഷണം തീരെ വര്ജ്ജിക്കാനല്ല പറയുന്നത്.
-
3:07 - 3:10നല്ല ഭക്ഷണം കഴിക്കുക തന്നെ വേണം.
-
3:10 - 3:13പക്ഷെ അതോടൊപ്പം കുറെ പച്ചക്കറികളും കഴിക്കണം.
-
3:13 - 3:15ഈ "റിസ്റ്റോറേറ്റീവ് സീഫൂഡ്" -ന്റെ ഗുണമെന്തെന്നാല്‍
-
3:15 - 3:17ഇത് സ്വാദിഷ്ടമായ
-
3:17 - 3:19മറ്റു പല ചേരുവകളുടെയും കൂടെയാണ് കഴിക്കുന്നത് എന്നാണ്.
-
3:19 - 3:21ഇതില്‍ മത്സ്യം കുറച്ചും
-
3:21 - 3:24പച്ചക്കറികളും
-
3:24 - 3:26സ്വാദ് കൂട്ടുവാനുള്ള
-
3:26 - 3:28മറ്റു സാമഗ്രികള്‍ അധികവും ഉപയോഗിക്കുന്നു എന്നതുമാണ്.
-
3:28 - 3:30അധികവും ഉപയോഗിക്കുന്നു എന്നതുമാണ്.
-
3:30 - 3:32ഇത് കൊണ്ട് സ്വാദും ഏറുന്നു.
-
3:32 - 3:34(ആഹ്ലാദ ശബ്ദം പുറപ്പെടുവിക്കുന്നു)
-
3:34 - 3:36ഇതെളുപ്പത്തില്‍ വില്ക്കുവാന് പറ്റുന്ന ഒരു സാധനം ആണല്ലോ.
-
3:36 - 3:38മാത്രമല്ല, ഈ സാധനങ്ങളൊക്കെ തന്നെ
-
3:38 - 3:41അടുത്തുള്ള പലചരക്ക് കടയിലോ പച്ച്ച്ചക്കറിക്കടയിലോ കിട്ടുന്നവയുമാണ്
-
3:41 - 3:44ജെമി ഒലിവര്‍ ഇപ്പോള്‍ അമേരിക്കക്കാര്‍ നടപ്പിലാക്കുന്ന പാചക രീതിയില്‍
-
3:44 - 3:47നിന്നും അവരെ വിമുക്തരാക്കാന്‍ ശ്രമിക്കുകയാണ്.
-
3:47 - 3:50സില്‍വിയ സമുദ്രങ്ങളെ നമ്മുടെ ഭക്ഷണ രീതിയില്‍
-
3:50 - 3:52നിന്നും രക്ഷിക്കാന്‍ പരിശ്രമിക്കുന്നു.
-
3:52 - 3:54ഇതില്‍ ഒരു വ്യക്തമായ മാതൃക കാണാം.
-
3:54 - 3:56അണുവായുധം മൂലമുള്ള സര്‍വനാശം തത്ക്കാലം മറക്കാം.
-
3:56 - 3:59ഇപ്പോള്‍ നാം വ്യാകുലരാകേണ്ടത് നാമെന്തു ഭക്ഷിക്കുന്നു എന്നതിനെപ്പറ്റിയാണ്.
-
3:59 - 4:01നമ്മള് നമ്മുടെ ഭൂമിയെ പിച്ചിച്ചീന്തി
-
4:01 - 4:03അതില്‍ നിന്നുല്പ്പാദിപ്പിച്ച്ച്ച ഭക്ഷണം കൊണ്ട്
-
4:03 - 4:06നമ്മളെ തന്നെ വികലരാക്കുകയാണ്.
-
4:06 - 4:09ഈ കാരണത്താല്‍ തന്നെ ഇപ്പോഴത്തെ ഭക്ഷണ രീതി തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
-
4:09 - 4:11അത് കൊണ്ട്, ഇപ്പോള്‍ സമയമായിരിക്കുന്നു,
-
4:11 - 4:13നാം ഭക്ഷണത്തില്‍ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത്, ആ കാഴ്ചപ്പാട് മാറാന്‍.
-
4:13 - 4:15സ്വയം പര്യാപ്തത സങ്കീര്‍ണ്ണമാണ്,
-
4:15 - 4:18പക്ഷെ ഭക്ഷണം നമുക്കെല്ലാവര്‍ക്കും മനസ്സിലാക്കാവുന്ന ഒരു സത്യംമാണ്,
-
4:18 - 4:20അത് കൊണ്ട് നമുക്കവിടെ തുടങ്ങാം.
-
4:20 - 4:23നമ്മുടെ ഭക്ഷണ സംവിധാനത്തില്‍ കൂടുതല്‍ പച്ച്ചക്കറികള് ചേര്‍ക്കാന്‍ വളരെയധികം ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
-
4:23 - 4:25ദാന്‍ ബാര്‍ബറും അലിഷ്യ വാട്ടെഴ്സും വളരെ ഉത്സാഹപൂര്‍വം
-
4:25 - 4:28'ഗ്രീന്‍ ഫുഡ് ഡെലീഷ്യസ് രേവല്യുഷന്' എന്ന സംരംഭം നയിക്കുന്നുണ്ട്.
-
4:28 - 4:30പക്ഷെ പച്ചക്കറികള്‍ പലപ്പോഴും
-
4:30 - 4:32ഭക്ഷിക്കുന്നവര്‍ എന്ന കടമ
-
4:32 - 4:34അവഗണിക്കുവാന്‍ ഒരു മാര്‍ഗ്ഗമായി നമ്മള് കാണുന്നു.
-
4:34 - 4:36അത് ഒരു സമ്പുഷ്ടമായ സ്രോതസ്സില്‍ നിന്ന് ലഭിക്കുന്നു
-
4:36 - 4:39എന്നത് കൊണ്ട് മാത്രം നമ്മളതിനെ ദുരുപയോഗപ്പെടുത്താന്‍ പാടില്ല.
-
4:40 - 4:42ഇപ്പോള്‍ പരിസ്ഥിതിക്കിണങ്ങുന്ന ചെമ്മീന്‍ ലഭ്യമാണ്.
-
4:42 - 4:44നമ്മുക്കത്തു ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. നമുക്കതിനുള്ള സാങ്കേതിക വിദ്യയറിയാം.
-
4:44 - 4:48പക്ഷെ ഒരിക്കലും നമുക്ക് ഇത്തരം ചെമ്മീന്‍ കൊണ്ട് പറ്റുന്നിടത്തോളം കഴിക്കാവുന്ന ഒരു 'ബുഫെ' നടത്താന്‍ പറ്റില്ല.
-
4:48 - 4:50ഇത് പ്രായോഗികമല്ല.
-
4:50 - 4:53ഹൃദയത്തിനും ആരോഗ്യപരമായ ഭക്ഷണം
-
4:53 - 4:55സ്വയംപര്യാപ്തമായ മല്സ്യഭക്ഷണത്തിന്റെ ഭാഗമാണ്.
-
4:55 - 4:58നമ്മള് കുറഞ്ഞു കൊണ്ടിരിക്കുന്ന മത്സ്യ-ജല സമ്പത്തിനെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍
-
4:58 - 5:01മാധ്യമങ്ങള്‍ മത്സ്യാഹാരം കൂടുതല്‍ കഴിക്കുവാനാണ് ആഹ്വാനം ചെയ്യുന്നത്.
-
5:01 - 5:03പഠനങ്ങള്‍ പറയുന്നത്
-
5:03 - 5:05മല്സ്യഭക്ഷണം കഴിച്ചാല്‍
-
5:05 - 5:07നമ്മുടെ അമ്മൂമ്മമാർക്കും അമ്മമാർക്കും അച്ഛന്മാർക്കും
-
5:07 - 5:09ആയുർ ദൈർഗ്ഘ്യം കൂടും എന്നാണു.
-
5:09 - 5:12ഇത് വിട്ടു കളയാന്‍ പറ്റാത്ത ഒരു അവസരമാണ്.
-
5:12 - 5:14പക്ഷെ ഇത് മുഴുവന്‍ മത്സ്യഭക്ഷണത്തെ കുറിച്ചു മാത്രമല്ല.
-
5:14 - 5:17ഇത് നമ്മുടെ ഭക്ഷണത്തോടുള്ള കാഴ്ച്ച്ചപ്പാടിനെപ്പറ്റിയാണ്
-
5:17 - 5:19ഒരു ഷെഫ് (പാചകക്കാരന്) എന്ന നിലയില്‍ എനിക്കേറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നത്
-
5:19 - 5:22ഞാന്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്.
-
5:22 - 5:24പക്ഷെ ഇവിടെ അതിനിടയ്ക്ക് ഒന്നുരണ്ടു കാര്യങ്ങള്‍ സംഭവിച്ചു.
-
5:24 - 5:26ഞാന്‍ കൂടുതല്‍ കാശുണ്ടാക്കി.
-
5:26 - 5:28ആള്ക്കാര് ലഘുഭക്ഷണങ്ങളും, സലാടുകളും വാങ്ങാന്‍ തുടങ്ങി,
-
5:28 - 5:31കാരണം മെയിന്‍ കോഴ്സ് (പ്രധാനമായി ആവശ്യപ്പെട്ട ഭക്ഷണം) കൊണ്ട് മാത്രം വിശപ്പ് മാറില്ലെന്ന് അവര്‍ മനസ്സിലാക്കിത്തുടങ്ങി.
-
5:31 - 5:33ആള്ക്കാര് ഭക്ഷണം കഴിക്കുന്നതിനു കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങി,
-
5:33 - 5:36മറ്റുള്ളവരുമായി ഇടപഴകാനും ഈ സമയം ഉപയോഗിച്ചു തുടങ്ങി.
-
5:36 - 5:39മാംസ്യം (പ്രോടീന്‍) കുറവായാലും
-
5:39 - 5:41ആള്ക്കാര് എന്തുദ്ദേശിച്ച്ചാണോ വന്നത് അതിലുമുപരി അവര്‍ക്ക് കിട്ടി.
-
5:41 - 5:44വിഭിന്നമായ ഒരു ഭക്ഷണവും കൂടുതല്‍ ഊര്‍ജ്ജവും കിട്ടി.
-
5:44 - 5:46അവര്‍ കൂടുതല്‍ ആരോഗ്യവാന്മാരായി. ഞാന്‍ കൂടുതല്‍ ലാഭവും ഉണ്ടാക്കി.
-
5:46 - 5:48വളരെ നല്ലത് തന്നെ.
-
5:48 - 5:51പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു സന്ദേശവും നമ്മൾ ഓരോ കിണ്ണത്തിലും വിളംബി,
-
5:51 - 5:53അതിലേറെ മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള
-
5:53 - 5:56ഒരു സന്ദേശവും നല്കി.
-
5:57 - 5:59അതോടൊപ്പം നമ്മള് ചെയ്ത മറ്റൊരു കാര്യം
-
5:59 - 6:02വ്യത്യസ്ഥങ്ങളായ മത്സ്യങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് --
-
6:02 - 6:05ഐല, മത്തി, കിളിമീന്‍, പരല്‍മീന്‍ പോലുള്ളവ വിളമ്പി.
-
6:05 - 6:07തിലാപ്പിയ, കക്ക പോലുള്ളവയും
-
6:07 - 6:10സമൃദ്ധമായി കണ്ടു വരുന്നവയാണ്.
-
6:10 - 6:12നമ്മള് ആള്‍ക്കാരുടെ അഭിരുചിയെ
-
6:12 - 6:15കൂടുതല്‍ സംബുഷ്ടമായി കണ്ടു വരുന്ന മത്സ്യ വര്ഗ്ഗങ്ങളിലേക്ക് തിരിച്ചു വിടുവാന്‍ ശ്രമിച്ചു.
-
6:16 - 6:18ഇതാണ് നമ്മള് പ്രോത്സാഹിപ്പിക്കേണ്ടത്.
-
6:18 - 6:20ഇതാണ് ആദ്യം പറഞ്ഞ ആ പച്ച്ചപ്പട്ടിക പറയുന്നത്.
-
6:20 - 6:23ഇതാണ് നമ്മുടെ പരിതസ്ഥിതിയെ പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ സഹായിക്കുന്നത്.
-
6:23 - 6:25അപ്പോള്‍ മുന്‍പ് പറഞ്ഞ
-
6:25 - 6:27ആ കൊമ്പന് സ്രാവിനെ എന്ത് ചെയ്യും?
-
6:27 - 6:30അതും പച്ച പട്ടികയില്‍ ഉള്പ്പെട്ടതാണല്ലോ.
-
6:30 - 6:33അതിനു എന്റെ കയ്യില്‍ ഒരു പാച്ചകക്കുറിപ്പുണ്ട്.
-
6:33 - 6:35ഒരു വിധം എല്ലാ വലിയ മത്സ്യങ്ങള്‍ക്കും ഈ വിധി ഉപയോഗിക്കാം.
-
6:35 - 6:37ഇതാ
-
6:37 - 6:4016 ഔണ്‍സ്-ന്റെ ഒരു കഷണം എടുക്കുക.
-
6:40 - 6:43എന്നിട്ടത് നാലായി മുറിച്ചു
-
6:43 - 6:45നാല് പേര്‍ക്ക് വിളമ്പുക.
-
6:45 - 6:47എന്നിട്ട് അതില്‍ നല്ലോണം പച്ചക്കറികള്‍ വിളമ്പുക.
-
6:47 - 6:49നല്ലൊരു കുപ്പി വീഞ്ഞും എടുത്തു
-
6:49 - 6:52മെഴുകുതിരിയൊക്കെ കത്തിച്ചു നന്നായി ആഘോഷിച്ചു കഴിക്കുക.
-
6:52 - 6:54ഇത് കഴിക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുക, ആസ്വദിക്കുക.
-
6:54 - 6:56കൂട്ടുകാരെയും അയല്‍ക്കാരെയും വിളിച്ചു സല്‍ക്കരിക്കുക.
-
6:56 - 6:59ഇത് കൊല്ലത്തില്‍ ഒരിക്കലെങ്കിലും ചെയ്യുക.
-
6:59 - 7:01വേണമെങ്കില്‍ അതിലധികം പ്രാവശ്യവും ആവാം.
-
7:01 - 7:03ഞാന്‍ ഭക്ഷണത്തില്‍ നിന്ന് ഒരു പാട് പ്രതീക്ഷിക്കുന്നു.
-
7:03 - 7:05ഞാന്‍ നല്ല ആരോഗ്യവും,
-
7:05 - 7:07സന്തോഷവും, കുടുംബ-സാമൂഹിക ക്ഷേമവും പ്രതീക്ഷിക്കുന്നു.
-
7:07 - 7:09ഭക്ഷണ സാമഗ്രികള്‍ ഉണ്ടാക്കുന്നതും,
-
7:09 - 7:12പാകം ചെയ്യുന്നതും കഴിക്കുന്നതും
-
7:12 - 7:15മനുഷ്യന്റെ ഒരു തരാം കൂട്ടായ്മയുടെ ലക്ഷണമായി ഞാന്‍ കാണുന്നു.
-
7:15 - 7:17എന്റെ അച്ഛന് ഒരു നല്ല പാചകക്കാരനായിരുന്നു എന്നതെന്റെ ഒരു ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു.
-
7:17 - 7:19ഭക്ഷണം കഴിക്കാന്‍ ലഭിക്കുന്നത് എത്ര വലിയൊരു ഭാഗ്യമാണ് എന്ന സന്ദേശം
-
7:19 - 7:22എന്റെ അച്ഛന് എനിക്ക് മനസ്സിലാക്കിത്തരികയും ചെയ്തു.
-
7:22 - 7:24ബാല്യകാലത്തെ ഭക്ഷണരീതി ഞാനിന്നും ഓര്‍ക്കുന്നു.
-
7:24 - 7:26അത്യാവശ്യം മാംസ്യവും (പ്രോടീന്‍)
-
7:26 - 7:28വളരെയധികം പച്ചക്കറികളും
-
7:28 - 7:30കുറച്ചു മാത്രം അന്നജവും (സ്ടാര്ച്) - പൊതുവേ ചോറായിരിക്കും - ഇതൊക്കെയാണ് വിളമ്പുക.
-
7:30 - 7:33ഇപ്പോഴും അധികവും ഞാന്‍ കഴിക്കുന്നത് ഇങ്ങനെയൊക്കെ തന്നെ.
-
7:33 - 7:36അധികം മാംസാഹാരം
-
7:36 - 7:38കഴിക്കാന്‍ എനിക്ക് പറ്റില്ല.
-
7:38 - 7:40മാംസ്യം (പ്രോടീന്‍) കഴിച്ചു മത്തു പിടിച്ചത് പോലെ ആവും.
-
7:40 - 7:42ഒരു തരാം അറപ്പുളവാക്കുന്ന അനുഭവം.
-
7:43 - 7:46നമ്മുടെ സമുദ്രസംപത്തിനെ പറ്റി കേള്‍ക്കാനിടയുള്ള
-
7:46 - 7:48എല്ലാ ദുരന്ത വാര്‍ത്തകളില്‍ ഏറ്റവും മോശപ്പെട്ടത്
-
7:48 - 7:50ഞാന്‍ പറയാന്‍ പോകുന്നു
-
7:50 - 7:52- അതിതാണ് -
-
7:52 - 7:54നിങ്ങളുടെ അമ്മമാര്‍ എപ്പോഴും
-
7:54 - 7:56പറഞ്ഞത് ശെരിയാണ്.
-
7:56 - 7:59പച്ചക്കറികള്‍ നല്ലവണ്ണം കഴിക്കണം.
-
7:59 - 8:01നേരെ ചൊവ്വേ ഉള്ള ഒരു കാര്യമാണ്.
-
8:01 - 8:03അപ്പോള്‍ നമ്മള് ഒരു ഊണില്‍ നിന്നും പ്രതീക്ഷിക്കേണ്ടത് എന്താണ്?
-
8:03 - 8:06ആരോഗ്യത്തിനായി എന്റെ ശരീരത്തിന് ഗുണകരമായ
-
8:06 - 8:08നല്ല സമ്പുഷ്ടമായ സാമഗ്രികളും
-
8:08 - 8:10സന്തോഷത്തിനായി വെണ്ണയും ഉപ്പും
-
8:10 - 8:13പിന്നെ വേറെയും സ്വാദിഷ്ടമായ സാധനങ്ങളും.
-
8:13 - 8:16കുടുംബത്തിനായി എന്റെ തന്നെ കുട്ടിക്കാലത്തെ
-
8:16 - 8:19ചില കൂട്ടുകളെ ആവും ഞാന്‍ ആശ്രയിക്കുക.
-
8:19 - 8:22എന്നാല്‍ ഒരു സമൂഹത്തിനു വേണ്ടി ആണെങ്കില്‍ നമുക്ക് ആദ്യത്തില്‍ നിന്ന് തുടങ്ങേണ്ടി വരും.
-
8:22 - 8:24നമ്മള് കഴിക്കുന്നതിനെല്ലാം തന്നെ
-
8:24 - 8:26ഗോളാന്തര തലത്തില്‍ ആഘാതം ഉണ്ടെന്നതിനു സംശയമില്ല.
-
8:26 - 8:28ആ ആഘാതം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയും
-
8:28 - 8:31അതിനെ എത്ര കണ്ടു കുറക്കാന്‍ പറ്റുമോ അത്രയും കുറക്കാന്‍ ശ്രമിക്കുകയും വേണം.
-
8:32 - 8:34നമ്മള് നമ്മുടെ ഭൂഗോളത്തിന്റെ നീല നിറത്തിലുള്ള ചിത്രം കണ്ടിട്ടുണ്ട്.
-
8:34 - 8:36ഇതാണ് നമ്മുടെ ലോകബാങ്ക്.
-
8:36 - 8:39ഇത് നമ്മുടെ വിഭവങ്ങളുടെ ഒരു കലവറ മാത്രമല്ല.
-
8:39 - 8:42ഭക്ഷണം എന്ന കൂടിച്ചേരലിന്റെ
-
8:42 - 8:45ഭൂമിശാസ്ത്രം കൂടിയാണ്.
-
8:45 - 8:47അത് കൊണ്ട് വേണ്ടത് മാത്രം എടുത്തിട്ട്,
-
8:47 - 8:50ബാക്കി വേണ്ട വിധം പങ്കു വച്ചാല്‍,
-
8:50 - 8:52നമുക്ക് ആഘോഷിക്കാം,
-
8:52 - 8:54നമുക്കിതിനെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ തുടങ്ങാം.
-
8:54 - 8:56നമ്മള് പച്ചക്കറികളെ കുറച്ചു കൂടി ആസ്വദിച്ചു കഴിക്കുകയും അന്ഗീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
-
8:56 - 8:59മത്സ്യാഹാരത്തിന്റെ അളവ് കുറയ്ക്കെണ്ടിയിരിക്കുന്നു.
-
8:59 - 9:01ഭക്ഷണക്രമത്തെയും രീതിയെയും രക്ഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
-
9:01 - 9:03നന്ദി.
-
9:03 - 9:05(കരഘോഷം)
- Title:
- ബാര്ടന് സീവര്‍: സ്വയം പര്യാപ്തത നേടിയ മത്സ്യാഹാരം? ഒരു വിചിന്തനം.
- Speaker:
- Barton Seaver
- Description:
-
more » « less
ഷെഫ് (പാചകക്കാരന്) ആയ ബാര്ടന് സീവര്‍ ഒരു നവീന പ്രശ്നമുന്നയിക്കുന്നു: മത്സ്യാഹാരം നമ്മുടെ ആരോഗ്യകരമായ മാംസ്യ സ്രോതസ്സാണ്. എന്നാല്‍ അതിര് കവിഞ്ഞ മത്സ്യബന്ധനം നമ്മുടെ സമുദ്രസംപത്തിനു നാശകരമായി ഭവിക്കുന്നു. ഇതിനു അദ്ധേഹം ലളിതമായ ഒരു പോംവഴി നിര്‍ദേശിക്കുന്നു - എല്ലാവരുടെയും അമ്മമാര്‍ പറയാറുള്ളത് പോലെ - നല്ലവണ്ണം പച്ചക്കറികള്‍ കഴിക്കുക.
- Video Language:
- English
- Team:
closed TED
- Project:
- TEDTalks
- Duration:
- 09:05
|
Krystian Aparta approved Malayalam subtitles for Sustainable seafood? Let's get smart | |
|
Krystian Aparta accepted Malayalam subtitles for Sustainable seafood? Let's get smart | |
|
Krystian Aparta commented on Malayalam subtitles for Sustainable seafood? Let's get smart | |
| Madhavankutty Kulukkallur edited Malayalam subtitles for Sustainable seafood? Let's get smart | ||
| Madhavankutty Kulukkallur added a translation |

Krystian Aparta
restorative is the ability to replenish and progress.