< Return to Video

റയന് ലോബോ: മറഞ്ഞിരിക്കുന്ന കഥയുടെ ഫോട്ടോഗ്രാഫറ്

  • 0:00 - 0:02
    എന്റെ പേര് റയന് ലോബോ,
  • 0:02 - 0:04
    കഴിഞ്ഞ 10 വര്ഷമായി ലോകമെമ്പാടും
  • 0:04 - 0:08
    ഡോക്യുമെന്റ്ററി സിനമയെടുത്തുവരുന്നു. ഇതോടൊപ്പം
  • 0:08 - 0:10
    ഞാന് ഫോട്ടോഗ്രഫുകളുമെടുക്കുന്നു,
  • 0:10 - 0:13
    ഇതുപലപ്പോഴും
  • 0:13 - 0:16
    വീഡിയോഗ്രാഫറെ ബുദ്ധിമുട്ടിച്ചിരുന്നു.
  • 0:16 - 0:19
    എനിക്കു ഫോട്ടോഗ്രാഫെടുക്കുകയെന്നതു ഒഴിവാക്കാനാവില്ല.
  • 0:19 - 0:22
    പലപ്പോഴും ഞാന് കരുതുന്നു എന്റെയീ ഫോട്ടോഗ്രാഫുകള്ക്കു
  • 0:22 - 0:25
    ഞാനെടുത്ത ഡോക്യുമെന്റ്ററികളേക്കാളും
  • 0:25 - 0:29
    കൂടുതൽ നല്ല കഥ പറയാനുണ്ടായിരുന്നു.
  • 0:29 - 0:31
    അതേപോലെ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്,
  • 0:31 - 0:33
    ഫോട്ടോഗ്രാഫുകളില് അതിന്റെ രാഷ്ട്രീയത്തിലും,
  • 0:33 - 0:36
    അജെണ്ടകളിലുമടങ്ങിയിരിക്കുന്നനേക്കാള് സത്യമുണ്ടെന്നു.
  • 0:36 - 0:40
    2007ല് ഞാന് യുദ്ധം നടക്കുന്ന 3 സ്ഥലങ്ങളിലലേക്ക് യാത്രചെയ്തു.
  • 0:40 - 0:43
    ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും ലൈബീരിയയിലും.
  • 0:43 - 0:45
    അവിടെ ഞാന് മറ്റുള്ളവരുടെ
  • 0:45 - 0:48
    വ്യഥകള് മനസിലാക്കി, അടുത്തറിഞ്ഞു,
  • 0:48 - 0:52
    അങ്ങനെ തീക്ഷ്ണമായ വൈകാരികമായ കഥകളിൽ മുങ്ങിയപ്പോൾ
  • 0:52 - 0:57
    ചില നേരങ്ങളിൽ എന്റെ ജീവതത്തിനെ കുറിച്ചു തന്നെ എനിക്ക് ഭയം തോന്നി .
  • 0:57 - 0:59
    ഞാനെപ്പോഴും ബാംഗ്ലൂരില് തിരിച്ചുവന്നതിനുശേഷം,
  • 0:59 - 1:02
    കൂട്ടുകാരുടെയൊപ്പം സംഭാഷണത്തില് മുഴുകും,
  • 1:02 - 1:04
    അവർ കുടിക്കാനെത്തുന്ന ബാറിലെ
  • 1:04 - 1:07
    പുതിയ സമയെത്തെ പറ്റിയവർ എപ്പോഴും ചിന്ത പ്രകടിപ്പിച്ചിരുന്നു,
  • 1:07 - 1:09
    ഇവിടെയവര് തങ്ങളുടെ 14 വയസുകാരിയായ വേലക്കാരിക്കു
  • 1:09 - 1:11
    കൊടുക്കുന്നതിലും അധികം പണംചിലവാക്കിയിരുന്നു.
  • 1:11 - 1:15
    ഞാനൊറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു.
  • 1:15 - 1:18
    അപ്പോഴക്കെ ഞാനെന്റെ സത്യസന്ധതയെയും
  • 1:18 - 1:22
    കഥ പറയുന്നതിന്റെ ആവശ്യത്തെ കുറിച്ചും ചോദ്യം ചെയ്തിരുന്നു
  • 1:22 - 1:26
    ഞാന് മനസിലാക്കി, ഞാനും എന്റെ
  • 1:26 - 1:29
    സുഹൃത്തുക്കളെപ്പോലെ തന്നെ തെറ്റായ
  • 1:29 - 1:32
    ഇടപാടുകൾ നടത്തിയെന്നു, കഥകളെ അവയുടെ
  • 1:32 - 1:35
    സാഹചര്യത്തില് നിന്നും അടര്ത്തിയെടുത്തു,
  • 1:35 - 1:39
    അവയ്ക്കുള്ള ഉത്തരവാദിത്ത്വങ്ങളിൽ നിന്നകന്നുമാറ്റിയിരുന്നെന്ന്.
  • 1:39 - 1:46
    എന്റെ തീരുമാനത്തിന്റെ വിശദാംശ്ങ്ങളിലേക്ക് ഞാൻ പോകുന്നില്ല
  • 1:46 - 1:48
    പക്ഷെ ഇത്രയും മാത്രം പറയാം അതില്, മദിരയും,
  • 1:48 - 1:51
    പുകയും ഒരു മദിരാക്ഷിമുണ്ടായിരുന്നു.
  • 1:51 - 1:52
    (ചിരി)
  • 1:52 - 1:54
    എനിക്കുറപ്പയിരുന്നു, ഞാന്മാത്രമാണ്
  • 1:54 - 1:56
    അല്ലാതെ എനിക്കുപുറത്തുള്ള
  • 1:56 - 1:59
    ക്യാമറയോ, ബന്ധങ്ങളോ അല്ല
  • 1:59 - 2:01
    കഥപറയുന്നതെന്നും അവയെയല്ല
  • 2:01 - 2:04
    ട്യൂൺ ചെയ്യേണ്ടതെന്നും
  • 2:04 - 2:07
    എന്റെ ജീവിതത്തില് ഞാന് അംഗീകാരവും വിജയവും
  • 2:07 - 2:10
    ലക്ഷ്യമാക്കി പ്രവറ്ത്തിച്ചപ്പോൾ അതെനിക്കു ലഭിച്ചില്ല.
  • 2:10 - 2:13
    ആശ്ചര്യമായും, പുതിയ ലക്ഷ്യത്തിനായി ഞാന്
  • 2:13 - 2:16
    കരുണയുടെ ഒരു താവളത്തില് നിന്നും പ്രവര്ത്തിക്കാൻ തുടങ്ങിയതിനുശേഷം,
  • 2:16 - 2:20
    എനിക്കെല്ലാം ലഭ്യമായി, വിജയവും, ഫലവും
  • 2:20 - 2:25
    ആതമസംതൃപ്തിയുമൊക്കെ!
  • 2:25 - 2:28
    ഫോട്ടോഗ്രഫിക്കു എന്റെസ്വന്തം സംസ്ക്കാരത്തെപോലും മറികടക്കാനാവുന്നു.
  • 2:28 - 2:32
    എന്നെസംബന്ധിച്ചതിനു, അതിനു ശബ്ദമില്ലാത്തവര്ക്കും
  • 2:32 - 2:34
    കഥകള്ക്കുമെല്ലാമൊരു ഭാഷ നല്കാനാവുന്നു
  • 2:34 - 2:36
    ഞാന് നിങ്ങളെ എന്റെ അടുത്തകാലത്തെ മൂന്നു കഥകളിലേക്കു
  • 2:36 - 2:39
    ക്ഷണിക്കുന്നു, ഒരുവിധത്തിൽ നിങ്ങളനുവദി
  • 2:39 - 2:42
    ക്കുമെന്കില് എന്നെ സംബന്ധിച്ചിവയെല്ലാം
  • 2:42 - 2:46
    കഥപറയലുകളുടെ കനിവുകളാണ്.
  • 2:46 - 2:51
    2007ല് ഞാന് ലൈബീരിയയില്
  • 2:51 - 2:55
    എന്റെ സുഹൃത്തുക്കളോടൊപ്പം, പ്രശസ്തനും,
  • 2:55 - 2:58
    ക്രൂരനുമായ ജെനറല് ബട്ട് നേക്കഡിനേകുറിച്ചു
  • 2:58 - 3:02
    (തുണിയില്ലാ മുട്ടാളനെകുറിച്ചു) സ്വതന്ത്രമായൊരു
  • 3:02 - 3:04
    സിനിമപിടിക്കുന്നതിനായി പോയി,
  • 3:04 - 3:07
    അയാളുടെ ശരിയായ പേരു ജോഷ്വയെന്നാണ്, ഇവിടെയയളെയൊരു സെല്ലിനടുത്തുകാണാം,
  • 3:07 - 3:10
    ഈ സ്ഥലത്തുവച്ചയാള് കുട്ടികളടക്കം ധാരാളം മനുഷ്യരെ കൊല്ലുകയും,
  • 3:10 - 3:13
    പീഡിപ്പിക്കുകയും ചെയ്തിരുന്നു.
  • 3:13 - 3:15
    ലൈബീരിയയിലെ ആഭ്യന്തരയുദ്ധത്തിലയാൾ അദ്ദേഹം
  • 3:15 - 3:19
    സ്വയം 10,000 ആളുകളെ കൊന്നുവെന്നുകണക്കാക്കപ്പെടുന്നു.
  • 3:19 - 3:22
    ഇങ്ങനെതുറന്നു യുദ്ധംചെയ്തതിനാലാണയള്ക്കു ഇപ്പേരുവീണതും.
  • 3:22 - 3:24
    ഒരുപക്ഷെയിന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്ന എറ്റവും വലിയ
  • 3:24 - 3:27
    കൊലപാതകിയാവാം.
  • 3:27 - 3:32
    ഈ സ്ത്രീ ജനറല് തന്റെ സഹോദരനെ കൊലപ്പെടുത്തുന്നതിനു ദൃക്സാക്ഷിയാണ്.
  • 3:32 - 3:35
    ജോഷ്വാ തന്റെ കുട്ടിപ്പട്ടാളാക്കരെ അവിശ്വസിനീയമായ അതിക്രൂരമായ
  • 3:35 - 3:38
    പാതകങ്ങള് ചെയ്യാൻ നിര്ബന്ധിച്ചു.
  • 3:38 - 3:41
    ഈ പടങ്ങളില്കാണുന്ന ഈ കുട്ടികളില് പലരും
  • 3:41 - 3:46
    മയക്കുമരുന്നിനടിമകളാണ്, അനാഥരാണ്.
  • 3:46 - 3:48
    അവിശ്വസനീയമായവിധത്തിലുള്ള പാതകങ്ങള് ചെയ്തതിനുശേഷം
  • 3:48 - 3:53
    നാമെങ്ങിനെയാണ് സ്വയം അത്മവിശ്വാസത്തോടെ ജീവിക്കുന്നതു?
  • 3:53 - 3:57
    ഇന്ന് ജനറലl ഒരു മാമോദീസമുങ്ങിയ ഒരു ക്രൈസ്തവ ഇവാന്ജലിസ്റ്റാണ്.
  • 3:57 - 3:59
    അയാള്ക്കൊരു ലക്ഷ്യമുണ്ട്.
  • 3:59 - 4:02
    ഞങ്ങള് ജോഷ്വായെ അയാളുടെ പഴയഭൂമിയിലൂടെ പിന്തുടര്ന്നു, കൊന്നും,
  • 4:02 - 4:05
    ബലാല്സംഗംചെയ്തും അയാള് കടന്നുപോയഗ്രാമങ്ങളിലൂടെ.
  • 4:05 - 4:07
    അയാള് മാപ്പപേക്ഷിക്കുന്നു,
  • 4:07 - 4:09
    കുട്ടിപ്പട്ടാളക്കാരുടെ ജീവിതസാഹചര്യത്തെ നാന്നാക്കുവാന്
  • 4:09 - 4:11
    ശ്രമിക്കുമെന്നു വാഗ്ദാനം നല്കുന്നു.
  • 4:11 - 4:13
    ഞാനാദ്യം വിചാരിച്ചു, അയാളെയും, ഞങ്ങളെയുമാരെന്കിലും
  • 4:13 - 4:15
    അദ്യം തന്നെ കൊന്നുകളയുമെന്ന്.
  • 4:15 - 4:17
    പക്ഷെ ഞാന് കണ്ട കാഴ്ചകള് എന്റെകണ്ണുതുറന്നു,
  • 4:17 - 4:19
    ഇവയൊക്കെ മാപ്പുനലകപ്പെടുമെന്നു
  • 4:19 - 4:22
    ഞാന് വിശ്വസിച്ചിരുന്നില്ല.
  • 4:22 - 4:25
    അവിശ്വസനീയാമായവിധത്തിലുള്ള ദാരിദ്ര്യത്തിലും,
  • 4:25 - 4:27
    നഷ്ടത്തിലു ജീവിച്ച അവര് തങ്ങളുടെയെല്ലാമെടുത്തുകൊണ്ടു
  • 4:27 - 4:31
    പോയവനു മാപ്പുനല്കി.
  • 4:31 - 4:33
    അയാള് മാപ്പുയാചിക്കുകയും
  • 4:33 - 4:35
    തന്റെ സഹോനരനെ നഷ്ടമായ സ്ത്രീയില്
  • 4:35 - 4:38
    നിന്നുതന്നെയതു ലഭ്യമാവുകയും ചെയ്യുന്നു.
  • 4:38 - 4:40
    ആ വീല് ചെയറിലിരിക്കുന്ന സെനഗളീസ് ഒരിക്കല് ജനറ്ലിന്റെ
  • 4:40 - 4:43
    കീഴിലുള്ള കുട്ടി പട്ടാളക്കാരനായിരുന്നു,
  • 4:43 - 4:45
    ഒരിക്കല് ജനറലിനെ അനുസരിക്കാതിരുന്നതിനാല്
  • 4:45 - 4:49
    അവന്റെ കാലുകൾ വെടിവെച്ചുകളഞ്ഞു.
  • 4:49 - 4:52
    ഈ ചിത്രത്തില് അവൻ ജനറലിനു മാപ്പുനല്കുന്നു.
  • 4:52 - 4:54
    അയാള് തന്റെ ജീവനെ വെല്ലുവിളിച്ചുകൊണ്ടു ഒരിക്കൽ
  • 4:54 - 4:57
    കൊന്നയീ ജനങ്ങള്ക്കിടയിലേക്കുനടന്നുവന്നു.
  • 4:57 - 5:00
    ഈ ചിത്രത്തില് ഒരുചേരിയിലെ കുറേയാളുകള് അയാളെയാക്രമിക്കുവാന് തയ്യാറാവുന്നു.
  • 5:00 - 5:03
    അയാള് നിശബ്ദനായി അവരുടെ
  • 5:03 - 5:07
    കലിക്കെതിരെ പ്രതിഷേധിക്കാതെനിന്നു.
  • 5:07 - 5:09
    ചിത്രം എനിക്കു കാണിക്കുന്നത് ഷേകസ്പീരിയന് നാടകത്തിലെ
  • 5:09 - 5:12
    നായകനെപ്പോലെ പലതരം വിഷമങ്ങളില്പ്പെട്ടുനില്ക്കുന്ന
  • 5:12 - 5:16
    ഒരുവന് സ്വന്തം ചെയ്തികളുടെ ഫലത്തിനെ ചെറുക്കുവാനായി
  • 5:16 - 5:20
    തന്നിലെയൊരു നന്മയ്ക്കുവേണ്ടിയന്വേഷിക്കുന്നതായാണ്.
  • 5:20 - 5:22
    ഇതെല്ലാം എന്നില് വളരെയധികം ചലനമുണ്ടാക്കി.
  • 5:22 - 5:24
    പക്ഷെ അപ്പോഴും അവസാനിക്കുന്ന ചോദ്യം,
  • 5:24 - 5:28
    മാപ്പപേക്ഷിക്കലും പൊറുക്കലും നീതിക്കുപകരമാവുമോയെന്നാതാണ്?
  • 5:28 - 5:30
    ജോഷ്വാ അവന്റെ സ്വന്തം വാക്കുകളില് പറയുന്നത്
  • 5:30 - 5:32
    അവന്റെ കുറ്റങ്ങള്ക്കുള്ള വിചാരണക്കവന് തയ്യാറാണെന്നാണു,
  • 5:32 - 5:34
    അതിനെപറ്റി സോപ്പുബോക്സുകളിലൂടെ മൊണ്റോവിയയിലെല്ലായിടത്തുമുള്ള
  • 5:34 - 5:38
    അവന്റെ തന്നെ ബലിയാടുകളടങ്ങുന്ന കേള്വിക്കാരോടുപറയുകയും ചെയ്യുന്നു.
  • 5:38 - 5:40
    അയാള് മതത്തെയും രഷ്ട്രത്തേയും വ്യത്യസ്തമായി
  • 5:40 - 5:43
    ക്കാണെണമെന്നു ആഗ്രഹിക്കുന്നുണ്ടാവില്ല.
  • 5:43 - 5:45
    എന്റെരണ്ടമത്തെ കഥ
  • 5:45 - 5:47
    സമാധാനത്തിനുവേണ്ടി പൊരുതുവാനായെത്തിയിട്ടുള്ള
  • 5:47 - 5:50
    ഒരുസംഘം സ്ത്രീകളുടെ സമാധാനകഴിവുകളെകുറിച്ചാണു.
  • 5:50 - 5:52
    ലൈബീരിയ 20000ഓളം പേര് കൊല്ലപ്പെടുകയും
  • 5:52 - 5:54
    ആയിരക്കണക്കിനു
  • 5:54 - 5:56
    ബലാല്സംഗം ചെയപ്പെടുകയുമുണ്ടായ
  • 5:56 - 5:58
    ആഫ്രിക്കയിലെ ഏറ്റവും ക്രൂരമായൊരു
  • 5:58 - 6:01
    ആഭ്യന്തരയുദ്ധത്തിന്റെ അവശിഷ്ടമാണ്.
  • 6:01 - 6:03
    ലൈബീരിയയിലിന്നു
  • 6:03 - 6:05
    സ്ത്രീകള് മാത്രമടങ്ങുന്ന യുണൈറ്റെഡ് നേഷന്സിന്റെ
  • 6:05 - 6:08
    ഇന്ത്യൻ സമാധാന സേനയുടെ താവളവുമാണു.
  • 6:08 - 6:10
    ഇന്ത്യയിലെ ചെറുനഗരങ്ങിളില് നിന്നുള്ള ഈസ്ത്രീകള്,
  • 6:10 - 6:15
    തങ്ങളുടെ വീടില് നിന്നും വളരെയകലെയുള്ളയിവിടെ സമാധാനം സംരക്ഷിക്കുന്നു.
  • 6:15 - 6:17
    അവര് മിക്കവാറും ആയുധപ്രയോഗത്തെക്കാള് തങ്ങളുടെ
  • 6:17 - 6:19
    സഹനശക്തിയിലൂടെയും ഇടപെടലുകളിലൂടെയും പലപ്പോഴും കര്യങ്ങള് നടത്തുന്നു.
  • 6:19 - 6:21
    കമാണ്ടറുടെ അഭിപ്രായത്തില് ഇവർക്ക് പുരുഷന്മാരെക്കാള്
  • 6:21 - 6:23
    അക്രമസാഹചര്യങ്ങളെ
  • 6:23 - 6:25
    മനസിലാക്കുവാന് കഴിവുള്ളവരാണ്.
  • 6:25 - 6:29
    തീർച്ചയായുമിവർക്ക് അക്രമത്തെ നിയന്ത്രിക്കാന് വളരെക്കഴിവുണ്ട്.
  • 6:29 - 6:31
    കുടിയനായ ഈമനുഷ്യന്
  • 6:31 - 6:33
    എന്റെ ക്യാമറയില് വളരെയധികം താല്പര്യംതോന്നി,
  • 6:33 - 6:35
    എന്നാല് ചിരിയും, എകെ 47ഉം ആയി അടുത്തുനില്ക്കുന്ന
  • 6:35 - 6:38
    സ്ത്രീകളെക്കണ്ടപ്പോള് ആഗ്രഹമുപേക്ഷിച്ചു.
  • 6:38 - 6:39
    (ചിരി)
  • 6:39 - 6:42
    ലൈബീരിയയിലെ സമാധാന സേനക്കാർക്കിടയില്
  • 6:42 - 6:44
    ഡസനോളം മരണമുണ്ടായിട്ടുണ്ട്, എന്നാല് ഈ
  • 6:44 - 6:47
    യൂണിറ്റിലുള്ളവര് ഭാഗ്യമുള്ളവരാണെന്നു തോന്നുന്നു.
  • 6:47 - 6:51
    കൊല്ലപ്പെട്ടവരെല്ലം പുരുഷന്മാർ തന്നെയാണ്.
  • 6:51 - 6:53
    ഇവരില് പലരും വിവാഹിതരും കുട്ടികളുള്ളവരുമാണ്,
  • 6:53 - 6:56
    അവര് പറയുന്നതു തങ്ങളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകുട്ടികളില്
  • 6:56 - 6:59
    നിന്നകന്നു നില്ക്കുന്നുവെന്നാതാണു
  • 6:59 - 7:01
    ഇവര് കവാത്തു നടത്തുമ്പോള് ഞാനുമിവരോടൊപ്പം പോയിരുന്നു,
  • 7:01 - 7:03
    പുരുഷന്മാർക്കടുത്തുകൂടി നടക്കുമ്പോള്
  • 7:03 - 7:06
    പലപ്പോഴും വൃത്തികെട്ട കമന്റുകൾ വരാറുണ്ടു.
  • 7:06 - 7:08
    ഇതേപറ്റി ഞാന് ചോദിക്കുമ്പോള് പറയുന്നതു “ഇതിലെന്തുകാര്യം ഇതു തന്നെയല്ലെ
  • 7:08 - 7:10
    നമ്മുടെനാട്ടിലുമുള്ളതു. ഇവരെനോക്കാന്
  • 7:10 - 7:12
    ഞങ്ങള്ക്കറിയാം”. ഇതിനെ
  • 7:12 - 7:15
    കാര്യമാക്കിയെടുക്കാറില്ല
  • 7:15 - 7:17
    സ്ത്രീകള്ക്കെതിരെ വളരെയധികം അക്രമം നടന്ന ഈ രാജ്യത്തു,
  • 7:17 - 7:20
    ഇന്ത്യയില്നിന്നുള്ള ഈ സമാധാനപാലകർ ഈ നാട്ടിലെ ധാരാളം സ്ത്രീകളെ
  • 7:20 - 7:22
    പോലീസില് ചേരാന് പ്രചോദനം നല്കി.
  • 7:22 - 7:25
    പലപ്പോഴും യുദ്ധംതീര്ന്നതിനുശേഷം, എല്ലാ സിനിമാക്കരും മടങ്ങിക്കഴിയുമ്പോള്
  • 7:25 - 7:27
    നമുക്കു വളരെ ദൃശ്യപരിധിക്കുവെളിയിലുള്ള
  • 7:27 - 7:30
    നല്ല കഥകള് ലഭിക്കാറുണ്ട്.
  • 7:30 - 7:34
    ഞാന് ഇന്ത്യയില് മടങ്ങിവന്നതിനുശേഷം എന്റെ കഥകള് വാങ്ങുവാനാളില്ലായിരുന്നു.
  • 7:34 - 7:36
    ഒരു എഡിറ്റർ എന്നോടുപറഞ്ഞു “ഇതു പോലുള്ള
  • 7:36 - 7:41
    ശാരീക തൊഴിലാളികളുടെ” കഥയാരു ചെയ്യും.
  • 7:41 - 7:46
    2007ലും 2009ലും ഞാന് ദില്ലിയിലെ ഫയർ സറ്വീസിനെപറ്റി കഥകള് ചെയ്തു,
  • 7:46 - 7:49
    ഡി.എഫ്.എസ്. ഒരുപക്ഷെ വേനല്ക്കാലങ്ങളില് ലോകത്തെതന്നെ ഏറ്റവും വലിയ അഗ്നിശമന വിഭാഗമായിരിക്കാം.
  • 7:49 - 7:52
    ഏകദേശം ഈ രണ്ടുമാസമവര് 5000ത്തിലദികം വിളികള്ക്കുനേരെ പ്രതികരിക്കുന്നു.
  • 7:52 - 7:55
    അതും ചൂടും, ട്രാഫിക്ക് ജാമും, പോലുള്ള വളരെയധികം
  • 7:55 - 7:58
    കടമ്പകള് മറികടന്നു കൊണ്ടു.
  • 7:58 - 8:00
    ഷൂട്ടിങ്ങിനിടയില് ഒരിക്കല് വളരെയപ്രതീക്ഷിതമായ ചിലതു സംഭവിച്ചു.
  • 8:00 - 8:03
    വലിയ ഒരു ട്രാഫിക്ക് ജാമില് പെട്ടതിനാല് തീപിടിച്ച് ഒരു വലിയ
  • 8:03 - 8:06
    ചേരിയില് എത്തുവാന് വൈകി.
  • 8:06 - 8:09
    ഞങ്ങള് അവിടെയെത്തിയപ്പോള് ഒരു വലിയ സംഘം ഞങ്ങളുടെ
  • 8:09 - 8:12
    വണ്ടികളെയക്രമിക്കുവാന് തുടങ്ങി, 100കണക്കിനാളുകള് പലസ്ഥലത്തുനിന്നും കല്ലേറുനടത്തി.
  • 8:12 - 8:14
    ഈമനുഷ്യര് അക്രമം
  • 8:14 - 8:17
    കാരണം ആകെ പേടിച്ചുപോയി,
  • 8:17 - 8:19
    എന്നിരുന്നാലും ശമനസേന ഈ എതിർപ്പിനെ
  • 8:19 - 8:23
    മറികടന്നു വാഹനത്തിനു വേളിയില് വന്നു തീകെടുത്തി.
  • 8:23 - 8:25
    അവര്ക്കു പൊതുജനത്തിന്റെ എതിര്പ്പിനെ വകവയ്ക്കാതെ,
  • 8:25 - 8:28
    ബൈക്കിനുപയോഗിക്കുന്ന ഹെല്മറ്റുംധരിച്ചവർ വരിവരിയായി ഓടി.
  • 8:28 - 8:31
    ചില സ്ഥലവാസികള് ഹോസുകള് അഗ്നിശമനസേനയില് നിന്നും പിടിച്ചെടുത്തു
  • 8:31 - 8:34
    തങ്ങളുടെ സ്വന്തം വീടുകളിലെ തീകെടുത്തുവാന് കൊണ്ടുപോയി.
  • 8:34 - 8:36
    നൂറുകണക്കിനു വീടുകള് തീയിലമര്ന്നിരുന്നു.
  • 8:36 - 8:40
    പക്ഷെ എന്റെ മനസില് നിറഞ്ഞുനിന്ന ചോദ്യം ഇതായിരുന്നു
  • 8:40 - 8:43
    എന്തുകൊണ്ടാണു സ്വന്തം വീടുകളുടെ തീകെടുത്താന് വന്ന
  • 8:43 - 8:45
    അഗ്നിശമനസേനക്കാര്കെതിരെ ആളുകള് തിരിഞ്ഞതു?
  • 8:45 - 8:48
    ഈ ദ്വേഷമെല്ലാം എവിടെനിന്നും വന്നു?
  • 8:48 - 8:52
    ഇതിനു ഞങ്ങളെങ്ങിനെ കാരണക്കാരായി?
  • 8:52 - 8:55
    14കോടിയോളംജനസംഖ്യയുള്ള ദില്ലിയിലെ 45%
  • 8:55 - 8:57
    ചേരികളിലാണു ജീവിക്കുന്നതു, ഇവയെല്ലാക്കാലത്തും
  • 8:57 - 9:00
    തിങ്ങിനിറഞ്ഞിരിക്കുന്നു. അവർക്കടിസ്ഥാന
  • 9:00 - 9:02
    സൌകര്യങ്ങളില്ല. ഇതു നമ്മുടെ
  • 9:02 - 9:07
    മിക്കാവാറുമെല്ലാ വലിയ നഗരങ്ങളുടെയും സ്ഥിതിയാണു.
  • 9:07 - 9:10
    നമുക്കു മടങ്ങി ഡി. എഫ്. എസി ലേയ്ക്കുവരാം.
  • 9:10 - 9:13
    ഒരുവലിയ കെമിക്കല് ഡിപ്പൊ ഒരിക്കല് തീപിടിച്ചു,
  • 9:13 - 9:16
    പെട്രോകെമിക്ക്കലുകളടങ്ങിയ അനേകം ബാരലുകള്
  • 9:16 - 9:18
    ഞങ്ങള്ക്കുചുറ്റും പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു,
  • 9:18 - 9:20
    പക്ഷെ സ്വയരക്ഷയ്ക്കായി
  • 9:20 - 9:24
    ഒരുവിധത്തിലുമുള്ള വസ്ത്രങ്ങളാര്ക്കുമില്ലായിരുന്നു.
  • 9:24 - 9:28
    ഇന്ത്യയില് നാമെപ്പൊഴും ഗവണ്മെന്റ്റിനെ കുറ്റം പറയാനിഷ്ടപ്പെടുന്നു.
  • 9:28 - 9:30
    എന്നാലിവിടെ ഡി. എഫ്. എസിന്റെ തലവന്മാറ്
  • 9:30 - 9:32
    ആറ്.സി ശർമ്മയും എ.കെ ശർമ്മയും തങ്ങളുടെ
  • 9:32 - 9:35
    കൂട്ടരുമായി മുമ്പോട്ടുപോവുന്നു.
  • 9:35 - 9:37
    കൈകൊണ്ടുള്ളയെല്ലാ തൊഴിലിനെയും പുച്ഛിച്ചുതള്ളുന്ന
  • 9:37 - 9:40
    ഈ രാജ്യത്തു ഇതൊരു വലിയകാഴ്ചയാണ്.
  • 9:40 - 9:44
    (കൈയ്യടി)
  • 9:44 - 9:48
    വറ്ഷങ്ങളായി, എന്റെ കഥപറച്ചിലിനുള്ള കഴിവു പരീക്ഷിക്കപ്പെടുന്നു.
  • 9:48 - 9:51
    എനിക്കതിന്റെ പ്രഭാവത്തെപറ്റി സംശയങ്ങളുണ്ട്,
  • 9:51 - 9:53
    മാനുഷികതയിലെ എന്റെ വിശ്വാസത്തിലും.
  • 9:53 - 9:57
    എന്നാല് ഞങ്ങള് പിടിച്ച ഒരുസിനിമ നാഷ്ണല് ജിയോഗ്രഫിക്ക് ചാനലില് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
  • 9:57 - 10:01
    അതുപ്രകാശനം ചെയ്യുമ്പോഴൊക്കെ അതിലുള്ള പലരിൽ നിന്നും എനിക്കു ഫോൺ
  • 10:01 - 10:05
    വിളികള് വരാറുണ്ട്, അവര് പറയാറുണ്ട്, അവരെയനുമോദിച്ചുകൊണ്ടു ലോകത്തിന്റെ പലഭാഗത്തുനിന്നും വിളികള് വരാറുണ്ടെന്നു.
  • 10:05 - 10:07
    അവരില് ചിലറ്പറയാറുണ്ട്, ഇപ്പോളവര് കൂടുതല് നല്ലരീതിയില്
  • 10:07 - 10:09
    പണിചെയ്യാറുണ്ട്, കാരണമവര്ക്കു ആളുകളുടെ അംഗീകാരം
  • 10:09 - 10:12
    ലഭിക്കുന്നു, കല്ലേറുകള് മാത്രമല്ല.
  • 10:12 - 10:16
    ഒരുപക്ഷെ ഡി.എഫ്.എസിന്റെ കുറിച്ചുള്ള പ്രതിച്ഛായ ടിവി കാണുന്നതോ,
  • 10:16 - 10:19
    മാസികകള് വായിക്കുന്നതോ ആയ ആളുകളിലും സ്വന്തം വീടുകള്
  • 10:19 - 10:22
    രക്ഷ്പെട്ടവരിലുമെന്കിലും മാറിവരുന്നു.
  • 10:22 - 10:27
    വല്ലപ്പോഴുമെന്കിലും സാഹചര്യങ്ങളെ വെളിയിൽ നിർത്തി, വീരതയും, മഹത്തരവും,
  • 10:27 - 10:29
    സൌന്ദര്യവുമുള്ള, കാര്യങ്ങളെ ശ്രദ്ധിക്കുമ്പോള്
  • 10:29 - 10:33
    അവ 3 കാര്യങ്ങളെ കാണിക്കുന്നു –
  • 10:33 - 10:37
    അതിലെ നായകന്, അതിന്റെ കാഴ്ചക്കാർ,
  • 10:37 - 10:39
    പിന്നെ അതിലെ കഥപറയുന്നവന്.
  • 10:39 - 10:41
    അതാണു കഥപറയലിന്റെ ശക്തിയും.
  • 10:41 - 10:43
    വീരതയും, മഹത്തരവും, സൌന്ദര്യവുമുള്ളവയില്
  • 10:43 - 10:46
    ശ്രദ്ധിക്കുമ്പോളതു വളരുന്നു. നന്ദി.
  • 10:46 - 10:59
    (കൈയ്യടി)
Title:
റയന് ലോബോ: മറഞ്ഞിരിക്കുന്ന കഥയുടെ ഫോട്ടോഗ്രാഫറ്
Speaker:
Ryan Lobo
Description:

റയന്‍ ലോബോ ലോകമെമ്പാടും വ്യത്യസ്തമായ മനുഷ്യജീവിതങ്ങളുടെ കഥ പറയുന്ന ഫോട്ടോഗ്രാഫുകളെടുക്കുവാനായി യാത്രചെയ്തിട്ടുണ്ട്. ഈ പ്രഭാഷണത്തില്, തന്റെള കലുഷിതരായ കഥാപത്രങ്ങളേ പുതിയ വെളിച്ചത്തില്‍ കാഴ്ചവയ്ക്കുന്നു, അതിനാല്‍ നാം ലൈബീരിയയില്‍ യുദ്ധ കലാപകാരിയെയും, യു.എന്നിന്റെ് സ്ത്രീ സമാധാന സേനക്കാരെയും, ദില്ലിയിലെ അഗ്നിശമന സേനക്കരുടെ സമറ്പ്പണവും, പുതിയരീതിയില്‍ കാണുന്നു.

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
11:03
Netha Hussain approved Malayalam subtitles for Photographing the hidden story
Netha Hussain edited Malayalam subtitles for Photographing the hidden story
Netha Hussain edited Malayalam subtitles for Photographing the hidden story
Netha Hussain edited Malayalam subtitles for Photographing the hidden story
Netha Hussain accepted Malayalam subtitles for Photographing the hidden story
Kalyanasundar Subramanyam edited Malayalam subtitles for Photographing the hidden story
Kalyanasundar Subramanyam edited Malayalam subtitles for Photographing the hidden story
Kalyanasundar Subramanyam edited Malayalam subtitles for Photographing the hidden story
Show all

Malayalam subtitles

Revisions