0:00:00.000,0:00:02.000 എന്റെ പേര് റയന് ലോബോ, 0:00:02.000,0:00:04.000 കഴിഞ്ഞ 10 വര്ഷമായി ലോകമെമ്പാടും 0:00:04.000,0:00:08.000 ഡോക്യുമെന്റ്ററി സിനമയെടുത്തുവരുന്നു. ഇതോടൊപ്പം 0:00:08.000,0:00:10.000 ഞാന് ഫോട്ടോഗ്രഫുകളുമെടുക്കുന്നു, 0:00:10.000,0:00:13.000 ഇതുപലപ്പോഴും 0:00:13.000,0:00:16.000 വീഡിയോഗ്രാഫറെ ബുദ്ധിമുട്ടിച്ചിരുന്നു. 0:00:16.000,0:00:19.000 എനിക്കു ഫോട്ടോഗ്രാഫെടുക്കുകയെന്നതു ഒഴിവാക്കാനാവില്ല. 0:00:19.000,0:00:22.000 പലപ്പോഴും ഞാന് കരുതുന്നു എന്റെയീ ഫോട്ടോഗ്രാഫുകള്ക്കു 0:00:22.000,0:00:25.000 ഞാനെടുത്ത ഡോക്യുമെന്റ്ററികളേക്കാളും 0:00:25.000,0:00:29.000 കൂടുതൽ നല്ല കഥ പറയാനുണ്ടായിരുന്നു. 0:00:29.000,0:00:31.000 അതേപോലെ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, 0:00:31.000,0:00:33.000 ഫോട്ടോഗ്രാഫുകളില് അതിന്റെ രാഷ്ട്രീയത്തിലും, 0:00:33.000,0:00:36.000 അജെണ്ടകളിലുമടങ്ങിയിരിക്കുന്നനേക്കാള് സത്യമുണ്ടെന്നു. 0:00:36.000,0:00:40.000 2007ല് ഞാന് യുദ്ധം നടക്കുന്ന 3 സ്ഥലങ്ങളിലലേക്ക് യാത്രചെയ്തു. 0:00:40.000,0:00:43.000 ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും ലൈബീരിയയിലും. 0:00:43.000,0:00:45.000 അവിടെ ഞാന് മറ്റുള്ളവരുടെ 0:00:45.000,0:00:48.000 വ്യഥകള് മനസിലാക്കി, അടുത്തറിഞ്ഞു, 0:00:48.000,0:00:52.000 അങ്ങനെ തീക്ഷ്ണമായ വൈകാരികമായ കഥകളിൽ മുങ്ങിയപ്പോൾ 0:00:52.000,0:00:57.000 ചില നേരങ്ങളിൽ എന്റെ ജീവതത്തിനെ കുറിച്ചു തന്നെ എനിക്ക് ഭയം തോന്നി . 0:00:57.000,0:00:59.000 ഞാനെപ്പോഴും ബാംഗ്ലൂരില് തിരിച്ചുവന്നതിനുശേഷം, 0:00:59.000,0:01:02.000 കൂട്ടുകാരുടെയൊപ്പം സംഭാഷണത്തില് മുഴുകും, 0:01:02.000,0:01:04.000 അവർ കുടിക്കാനെത്തുന്ന ബാറിലെ 0:01:04.000,0:01:07.000 പുതിയ സമയെത്തെ പറ്റിയവർ എപ്പോഴും ചിന്ത പ്രകടിപ്പിച്ചിരുന്നു, 0:01:07.000,0:01:09.000 ഇവിടെയവര് തങ്ങളുടെ 14 വയസുകാരിയായ വേലക്കാരിക്കു 0:01:09.000,0:01:11.000 കൊടുക്കുന്നതിലും അധികം പണംചിലവാക്കിയിരുന്നു. 0:01:11.000,0:01:15.000 ഞാനൊറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു. 0:01:15.000,0:01:18.000 അപ്പോഴക്കെ ഞാനെന്റെ സത്യസന്ധതയെയും 0:01:18.000,0:01:22.000 കഥ പറയുന്നതിന്റെ ആവശ്യത്തെ കുറിച്ചും ചോദ്യം ചെയ്തിരുന്നു 0:01:22.000,0:01:26.000 ഞാന് മനസിലാക്കി, ഞാനും എന്റെ 0:01:26.000,0:01:29.000 സുഹൃത്തുക്കളെപ്പോലെ തന്നെ തെറ്റായ 0:01:29.000,0:01:32.000 ഇടപാടുകൾ നടത്തിയെന്നു, കഥകളെ അവയുടെ 0:01:32.000,0:01:35.000 സാഹചര്യത്തില് നിന്നും അടര്ത്തിയെടുത്തു, 0:01:35.000,0:01:39.000 അവയ്ക്കുള്ള ഉത്തരവാദിത്ത്വങ്ങളിൽ നിന്നകന്നുമാറ്റിയിരുന്നെന്ന്. 0:01:39.000,0:01:46.000 എന്റെ തീരുമാനത്തിന്റെ വിശദാംശ്ങ്ങളിലേക്ക് ഞാൻ പോകുന്നില്ല 0:01:46.000,0:01:48.000 പക്ഷെ ഇത്രയും മാത്രം പറയാം അതില്, മദിരയും, 0:01:48.000,0:01:51.000 പുകയും ഒരു മദിരാക്ഷിമുണ്ടായിരുന്നു. 0:01:51.000,0:01:52.000 (ചിരി) 0:01:52.000,0:01:54.000 എനിക്കുറപ്പയിരുന്നു, ഞാന്മാത്രമാണ് 0:01:54.000,0:01:56.000 അല്ലാതെ എനിക്കുപുറത്തുള്ള 0:01:56.000,0:01:59.000 ക്യാമറയോ, ബന്ധങ്ങളോ അല്ല 0:01:59.000,0:02:01.000 കഥപറയുന്നതെന്നും അവയെയല്ല 0:02:01.000,0:02:04.000 ട്യൂൺ ചെയ്യേണ്ടതെന്നും 0:02:04.000,0:02:07.000 എന്റെ ജീവിതത്തില് ഞാന് അംഗീകാരവും വിജയവും 0:02:07.000,0:02:10.000 ലക്ഷ്യമാക്കി പ്രവറ്ത്തിച്ചപ്പോൾ അതെനിക്കു ലഭിച്ചില്ല. 0:02:10.000,0:02:13.000 ആശ്ചര്യമായും, പുതിയ ലക്ഷ്യത്തിനായി ഞാന് 0:02:13.000,0:02:16.000 കരുണയുടെ ഒരു താവളത്തില് നിന്നും പ്രവര്ത്തിക്കാൻ തുടങ്ങിയതിനുശേഷം, 0:02:16.000,0:02:20.000 എനിക്കെല്ലാം ലഭ്യമായി, വിജയവും, ഫലവും 0:02:20.000,0:02:25.000 ആതമസംതൃപ്തിയുമൊക്കെ! 0:02:25.000,0:02:28.000 ഫോട്ടോഗ്രഫിക്കു എന്റെസ്വന്തം സംസ്ക്കാരത്തെപോലും മറികടക്കാനാവുന്നു. 0:02:28.000,0:02:32.000 എന്നെസംബന്ധിച്ചതിനു, അതിനു ശബ്ദമില്ലാത്തവര്ക്കും 0:02:32.000,0:02:34.000 കഥകള്ക്കുമെല്ലാമൊരു ഭാഷ നല്കാനാവുന്നു 0:02:34.000,0:02:36.000 ഞാന് നിങ്ങളെ എന്റെ അടുത്തകാലത്തെ മൂന്നു കഥകളിലേക്കു 0:02:36.000,0:02:39.000 ക്ഷണിക്കുന്നു, ഒരുവിധത്തിൽ നിങ്ങളനുവദി 0:02:39.000,0:02:42.000 ക്കുമെന്കില് എന്നെ സംബന്ധിച്ചിവയെല്ലാം 0:02:42.000,0:02:46.000 കഥപറയലുകളുടെ കനിവുകളാണ്. 0:02:46.000,0:02:51.000 2007ല് ഞാന് ലൈബീരിയയില് 0:02:51.000,0:02:55.000 എന്റെ സുഹൃത്തുക്കളോടൊപ്പം, പ്രശസ്തനും, 0:02:55.000,0:02:58.000 ക്രൂരനുമായ ജെനറല് ബട്ട് നേക്കഡിനേകുറിച്ചു 0:02:58.000,0:03:02.000 (തുണിയില്ലാ മുട്ടാളനെകുറിച്ചു) സ്വതന്ത്രമായൊരു 0:03:02.000,0:03:04.000 സിനിമപിടിക്കുന്നതിനായി പോയി, 0:03:04.000,0:03:07.000 അയാളുടെ ശരിയായ പേരു ജോഷ്വയെന്നാണ്, ഇവിടെയയളെയൊരു സെല്ലിനടുത്തുകാണാം, 0:03:07.000,0:03:10.000 ഈ സ്ഥലത്തുവച്ചയാള് കുട്ടികളടക്കം ധാരാളം മനുഷ്യരെ കൊല്ലുകയും, 0:03:10.000,0:03:13.000 പീഡിപ്പിക്കുകയും ചെയ്തിരുന്നു. 0:03:13.000,0:03:15.000 ലൈബീരിയയിലെ ആഭ്യന്തരയുദ്ധത്തിലയാൾ അദ്ദേഹം 0:03:15.000,0:03:19.000 സ്വയം 10,000 ആളുകളെ കൊന്നുവെന്നുകണക്കാക്കപ്പെടുന്നു. 0:03:19.000,0:03:22.000 ഇങ്ങനെതുറന്നു യുദ്ധംചെയ്തതിനാലാണയള്ക്കു ഇപ്പേരുവീണതും. 0:03:22.000,0:03:24.000 ഒരുപക്ഷെയിന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്ന എറ്റവും വലിയ 0:03:24.000,0:03:27.000 കൊലപാതകിയാവാം. 0:03:27.000,0:03:32.000 ഈ സ്ത്രീ ജനറല് തന്റെ സഹോദരനെ കൊലപ്പെടുത്തുന്നതിനു ദൃക്സാക്ഷിയാണ്. 0:03:32.000,0:03:35.000 ജോഷ്വാ തന്റെ കുട്ടിപ്പട്ടാളാക്കരെ അവിശ്വസിനീയമായ അതിക്രൂരമായ 0:03:35.000,0:03:38.000 പാതകങ്ങള് ചെയ്യാൻ നിര്ബന്ധിച്ചു. 0:03:38.000,0:03:41.000 ഈ പടങ്ങളില്കാണുന്ന ഈ കുട്ടികളില് പലരും 0:03:41.000,0:03:46.000 മയക്കുമരുന്നിനടിമകളാണ്, അനാഥരാണ്. 0:03:46.000,0:03:48.000 അവിശ്വസനീയമായവിധത്തിലുള്ള പാതകങ്ങള് ചെയ്തതിനുശേഷം 0:03:48.000,0:03:53.000 നാമെങ്ങിനെയാണ് സ്വയം അത്മവിശ്വാസത്തോടെ ജീവിക്കുന്നതു? 0:03:53.000,0:03:57.000 ഇന്ന് ജനറലl ഒരു മാമോദീസമുങ്ങിയ ഒരു ക്രൈസ്തവ ഇവാന്ജലിസ്റ്റാണ്. 0:03:57.000,0:03:59.000 അയാള്ക്കൊരു ലക്ഷ്യമുണ്ട്. 0:03:59.000,0:04:02.000 ഞങ്ങള് ജോഷ്വായെ അയാളുടെ പഴയഭൂമിയിലൂടെ പിന്തുടര്ന്നു, കൊന്നും, 0:04:02.000,0:04:05.000 ബലാല്സംഗംചെയ്തും അയാള് കടന്നുപോയഗ്രാമങ്ങളിലൂടെ. 0:04:05.000,0:04:07.000 അയാള് മാപ്പപേക്ഷിക്കുന്നു, 0:04:07.000,0:04:09.000 കുട്ടിപ്പട്ടാളക്കാരുടെ ജീവിതസാഹചര്യത്തെ നാന്നാക്കുവാന് 0:04:09.000,0:04:11.000 ശ്രമിക്കുമെന്നു വാഗ്ദാനം നല്കുന്നു. 0:04:11.000,0:04:13.000 ഞാനാദ്യം വിചാരിച്ചു, അയാളെയും, ഞങ്ങളെയുമാരെന്കിലും 0:04:13.000,0:04:15.000 അദ്യം തന്നെ കൊന്നുകളയുമെന്ന്. 0:04:15.000,0:04:17.000 പക്ഷെ ഞാന് കണ്ട കാഴ്ചകള് എന്റെകണ്ണുതുറന്നു, 0:04:17.000,0:04:19.000 ഇവയൊക്കെ മാപ്പുനലകപ്പെടുമെന്നു 0:04:19.000,0:04:22.000 ഞാന് വിശ്വസിച്ചിരുന്നില്ല. 0:04:22.000,0:04:25.000 അവിശ്വസനീയാമായവിധത്തിലുള്ള ദാരിദ്ര്യത്തിലും, 0:04:25.000,0:04:27.000 നഷ്ടത്തിലു ജീവിച്ച അവര് തങ്ങളുടെയെല്ലാമെടുത്തുകൊണ്ടു 0:04:27.000,0:04:31.000 പോയവനു മാപ്പുനല്കി. 0:04:31.000,0:04:33.000 അയാള് മാപ്പുയാചിക്കുകയും 0:04:33.000,0:04:35.000 തന്റെ സഹോനരനെ നഷ്ടമായ സ്ത്രീയില് 0:04:35.000,0:04:38.000 നിന്നുതന്നെയതു ലഭ്യമാവുകയും ചെയ്യുന്നു. 0:04:38.000,0:04:40.000 ആ വീല് ചെയറിലിരിക്കുന്ന സെനഗളീസ് ഒരിക്കല് ജനറ്ലിന്റെ 0:04:40.000,0:04:43.000 കീഴിലുള്ള കുട്ടി പട്ടാളക്കാരനായിരുന്നു, 0:04:43.000,0:04:45.000 ഒരിക്കല് ജനറലിനെ അനുസരിക്കാതിരുന്നതിനാല് 0:04:45.000,0:04:49.000 അവന്റെ കാലുകൾ വെടിവെച്ചുകളഞ്ഞു. 0:04:49.000,0:04:52.000 ഈ ചിത്രത്തില് അവൻ ജനറലിനു മാപ്പുനല്കുന്നു. 0:04:52.000,0:04:54.000 അയാള് തന്റെ ജീവനെ വെല്ലുവിളിച്ചുകൊണ്ടു ഒരിക്കൽ 0:04:54.000,0:04:57.000 കൊന്നയീ ജനങ്ങള്ക്കിടയിലേക്കുനടന്നുവന്നു. 0:04:57.000,0:05:00.000 ഈ ചിത്രത്തില് ഒരുചേരിയിലെ കുറേയാളുകള് അയാളെയാക്രമിക്കുവാന് തയ്യാറാവുന്നു. 0:05:00.000,0:05:03.000 അയാള് നിശബ്ദനായി അവരുടെ 0:05:03.000,0:05:07.000 കലിക്കെതിരെ പ്രതിഷേധിക്കാതെനിന്നു. 0:05:07.000,0:05:09.000 ചിത്രം എനിക്കു കാണിക്കുന്നത് ഷേകസ്പീരിയന് നാടകത്തിലെ 0:05:09.000,0:05:12.000 നായകനെപ്പോലെ പലതരം വിഷമങ്ങളില്പ്പെട്ടുനില്ക്കുന്ന 0:05:12.000,0:05:16.000 ഒരുവന് സ്വന്തം ചെയ്തികളുടെ ഫലത്തിനെ ചെറുക്കുവാനായി 0:05:16.000,0:05:20.000 തന്നിലെയൊരു നന്മയ്ക്കുവേണ്ടിയന്വേഷിക്കുന്നതായാണ്. 0:05:20.000,0:05:22.000 ഇതെല്ലാം എന്നില് വളരെയധികം ചലനമുണ്ടാക്കി. 0:05:22.000,0:05:24.000 പക്ഷെ അപ്പോഴും അവസാനിക്കുന്ന ചോദ്യം, 0:05:24.000,0:05:28.000 മാപ്പപേക്ഷിക്കലും പൊറുക്കലും നീതിക്കുപകരമാവുമോയെന്നാതാണ്? 0:05:28.000,0:05:30.000 ജോഷ്വാ അവന്റെ സ്വന്തം വാക്കുകളില് പറയുന്നത് 0:05:30.000,0:05:32.000 അവന്റെ കുറ്റങ്ങള്ക്കുള്ള വിചാരണക്കവന് തയ്യാറാണെന്നാണു, 0:05:32.000,0:05:34.000 അതിനെപറ്റി സോപ്പുബോക്സുകളിലൂടെ മൊണ്റോവിയയിലെല്ലായിടത്തുമുള്ള 0:05:34.000,0:05:38.000 അവന്റെ തന്നെ ബലിയാടുകളടങ്ങുന്ന കേള്വിക്കാരോടുപറയുകയും ചെയ്യുന്നു. 0:05:38.000,0:05:40.000 അയാള് മതത്തെയും രഷ്ട്രത്തേയും വ്യത്യസ്തമായി 0:05:40.000,0:05:43.000 ക്കാണെണമെന്നു ആഗ്രഹിക്കുന്നുണ്ടാവില്ല. 0:05:43.000,0:05:45.000 എന്റെരണ്ടമത്തെ കഥ 0:05:45.000,0:05:47.000 സമാധാനത്തിനുവേണ്ടി പൊരുതുവാനായെത്തിയിട്ടുള്ള 0:05:47.000,0:05:50.000 ഒരുസംഘം സ്ത്രീകളുടെ സമാധാനകഴിവുകളെകുറിച്ചാണു. 0:05:50.000,0:05:52.000 ലൈബീരിയ 20000ഓളം പേര് കൊല്ലപ്പെടുകയും 0:05:52.000,0:05:54.000 ആയിരക്കണക്കിനു 0:05:54.000,0:05:56.000 ബലാല്സംഗം ചെയപ്പെടുകയുമുണ്ടായ 0:05:56.000,0:05:58.000 ആഫ്രിക്കയിലെ ഏറ്റവും ക്രൂരമായൊരു 0:05:58.000,0:06:01.000 ആഭ്യന്തരയുദ്ധത്തിന്റെ അവശിഷ്ടമാണ്. 0:06:01.000,0:06:03.000 ലൈബീരിയയിലിന്നു 0:06:03.000,0:06:05.000 സ്ത്രീകള് മാത്രമടങ്ങുന്ന യുണൈറ്റെഡ് നേഷന്സിന്റെ 0:06:05.000,0:06:08.000 ഇന്ത്യൻ സമാധാന സേനയുടെ താവളവുമാണു. 0:06:08.000,0:06:10.000 ഇന്ത്യയിലെ ചെറുനഗരങ്ങിളില് നിന്നുള്ള ഈസ്ത്രീകള്, 0:06:10.000,0:06:15.000 തങ്ങളുടെ വീടില് നിന്നും വളരെയകലെയുള്ളയിവിടെ സമാധാനം സംരക്ഷിക്കുന്നു. 0:06:15.000,0:06:17.000 അവര് മിക്കവാറും ആയുധപ്രയോഗത്തെക്കാള് തങ്ങളുടെ 0:06:17.000,0:06:19.000 സഹനശക്തിയിലൂടെയും ഇടപെടലുകളിലൂടെയും പലപ്പോഴും കര്യങ്ങള് നടത്തുന്നു. 0:06:19.000,0:06:21.000 കമാണ്ടറുടെ അഭിപ്രായത്തില് ഇവർക്ക് പുരുഷന്മാരെക്കാള് 0:06:21.000,0:06:23.000 അക്രമസാഹചര്യങ്ങളെ 0:06:23.000,0:06:25.000 മനസിലാക്കുവാന് കഴിവുള്ളവരാണ്. 0:06:25.000,0:06:29.000 തീർച്ചയായുമിവർക്ക് അക്രമത്തെ നിയന്ത്രിക്കാന് വളരെക്കഴിവുണ്ട്. 0:06:29.000,0:06:31.000 കുടിയനായ ഈമനുഷ്യന് 0:06:31.000,0:06:33.000 എന്റെ ക്യാമറയില് വളരെയധികം താല്പര്യംതോന്നി, 0:06:33.000,0:06:35.000 എന്നാല് ചിരിയും, എകെ 47ഉം ആയി അടുത്തുനില്ക്കുന്ന 0:06:35.000,0:06:38.000 സ്ത്രീകളെക്കണ്ടപ്പോള് ആഗ്രഹമുപേക്ഷിച്ചു. 0:06:38.000,0:06:39.000 (ചിരി) 0:06:39.000,0:06:42.000 ലൈബീരിയയിലെ സമാധാന സേനക്കാർക്കിടയില് 0:06:42.000,0:06:44.000 ഡസനോളം മരണമുണ്ടായിട്ടുണ്ട്, എന്നാല് ഈ 0:06:44.000,0:06:47.000 യൂണിറ്റിലുള്ളവര് ഭാഗ്യമുള്ളവരാണെന്നു തോന്നുന്നു. 0:06:47.000,0:06:51.000 കൊല്ലപ്പെട്ടവരെല്ലം പുരുഷന്മാർ തന്നെയാണ്. 0:06:51.000,0:06:53.000 ഇവരില് പലരും വിവാഹിതരും കുട്ടികളുള്ളവരുമാണ്, 0:06:53.000,0:06:56.000 അവര് പറയുന്നതു തങ്ങളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകുട്ടികളില് 0:06:56.000,0:06:59.000 നിന്നകന്നു നില്ക്കുന്നുവെന്നാതാണു 0:06:59.000,0:07:01.000 ഇവര് കവാത്തു നടത്തുമ്പോള് ഞാനുമിവരോടൊപ്പം പോയിരുന്നു, 0:07:01.000,0:07:03.000 പുരുഷന്മാർക്കടുത്തുകൂടി നടക്കുമ്പോള് 0:07:03.000,0:07:06.000 പലപ്പോഴും വൃത്തികെട്ട കമന്റുകൾ വരാറുണ്ടു. 0:07:06.000,0:07:08.000 ഇതേപറ്റി ഞാന് ചോദിക്കുമ്പോള് പറയുന്നതു “ഇതിലെന്തുകാര്യം ഇതു തന്നെയല്ലെ 0:07:08.000,0:07:10.000 നമ്മുടെനാട്ടിലുമുള്ളതു. ഇവരെനോക്കാന് 0:07:10.000,0:07:12.000 ഞങ്ങള്ക്കറിയാം”. ഇതിനെ 0:07:12.000,0:07:15.000 കാര്യമാക്കിയെടുക്കാറില്ല 0:07:15.000,0:07:17.000 സ്ത്രീകള്ക്കെതിരെ വളരെയധികം അക്രമം നടന്ന ഈ രാജ്യത്തു, 0:07:17.000,0:07:20.000 ഇന്ത്യയില്നിന്നുള്ള ഈ സമാധാനപാലകർ ഈ നാട്ടിലെ ധാരാളം സ്ത്രീകളെ 0:07:20.000,0:07:22.000 പോലീസില് ചേരാന് പ്രചോദനം നല്കി. 0:07:22.000,0:07:25.000 പലപ്പോഴും യുദ്ധംതീര്ന്നതിനുശേഷം, എല്ലാ സിനിമാക്കരും മടങ്ങിക്കഴിയുമ്പോള് 0:07:25.000,0:07:27.000 നമുക്കു വളരെ ദൃശ്യപരിധിക്കുവെളിയിലുള്ള 0:07:27.000,0:07:30.000 നല്ല കഥകള് ലഭിക്കാറുണ്ട്. 0:07:30.000,0:07:34.000 ഞാന് ഇന്ത്യയില് മടങ്ങിവന്നതിനുശേഷം എന്റെ കഥകള് വാങ്ങുവാനാളില്ലായിരുന്നു. 0:07:34.000,0:07:36.000 ഒരു എഡിറ്റർ എന്നോടുപറഞ്ഞു “ഇതു പോലുള്ള 0:07:36.000,0:07:41.000 ശാരീക തൊഴിലാളികളുടെ” കഥയാരു ചെയ്യും. 0:07:41.000,0:07:46.000 2007ലും 2009ലും ഞാന് ദില്ലിയിലെ ഫയർ സറ്വീസിനെപറ്റി കഥകള് ചെയ്തു, 0:07:46.000,0:07:49.000 ഡി.എഫ്.എസ്. ഒരുപക്ഷെ വേനല്ക്കാലങ്ങളില് ലോകത്തെതന്നെ ഏറ്റവും വലിയ അഗ്നിശമന വിഭാഗമായിരിക്കാം. 0:07:49.000,0:07:52.000 ഏകദേശം ഈ രണ്ടുമാസമവര് 5000ത്തിലദികം വിളികള്ക്കുനേരെ പ്രതികരിക്കുന്നു. 0:07:52.000,0:07:55.000 അതും ചൂടും, ട്രാഫിക്ക് ജാമും, പോലുള്ള വളരെയധികം 0:07:55.000,0:07:58.000 കടമ്പകള് മറികടന്നു കൊണ്ടു. 0:07:58.000,0:08:00.000 ഷൂട്ടിങ്ങിനിടയില് ഒരിക്കല് വളരെയപ്രതീക്ഷിതമായ ചിലതു സംഭവിച്ചു. 0:08:00.000,0:08:03.000 വലിയ ഒരു ട്രാഫിക്ക് ജാമില് പെട്ടതിനാല് തീപിടിച്ച് ഒരു വലിയ 0:08:03.000,0:08:06.000 ചേരിയില് എത്തുവാന് വൈകി. 0:08:06.000,0:08:09.000 ഞങ്ങള് അവിടെയെത്തിയപ്പോള് ഒരു വലിയ സംഘം ഞങ്ങളുടെ 0:08:09.000,0:08:12.000 വണ്ടികളെയക്രമിക്കുവാന് തുടങ്ങി, 100കണക്കിനാളുകള് പലസ്ഥലത്തുനിന്നും കല്ലേറുനടത്തി. 0:08:12.000,0:08:14.000 ഈമനുഷ്യര് അക്രമം 0:08:14.000,0:08:17.000 കാരണം ആകെ പേടിച്ചുപോയി, 0:08:17.000,0:08:19.000 എന്നിരുന്നാലും ശമനസേന ഈ എതിർപ്പിനെ 0:08:19.000,0:08:23.000 മറികടന്നു വാഹനത്തിനു വേളിയില് വന്നു തീകെടുത്തി. 0:08:23.000,0:08:25.000 അവര്ക്കു പൊതുജനത്തിന്റെ എതിര്പ്പിനെ വകവയ്ക്കാതെ, 0:08:25.000,0:08:28.000 ബൈക്കിനുപയോഗിക്കുന്ന ഹെല്മറ്റുംധരിച്ചവർ വരിവരിയായി ഓടി. 0:08:28.000,0:08:31.000 ചില സ്ഥലവാസികള് ഹോസുകള് അഗ്നിശമനസേനയില് നിന്നും പിടിച്ചെടുത്തു 0:08:31.000,0:08:34.000 തങ്ങളുടെ സ്വന്തം വീടുകളിലെ തീകെടുത്തുവാന് കൊണ്ടുപോയി. 0:08:34.000,0:08:36.000 നൂറുകണക്കിനു വീടുകള് തീയിലമര്ന്നിരുന്നു. 0:08:36.000,0:08:40.000 പക്ഷെ എന്റെ മനസില് നിറഞ്ഞുനിന്ന ചോദ്യം ഇതായിരുന്നു 0:08:40.000,0:08:43.000 എന്തുകൊണ്ടാണു സ്വന്തം വീടുകളുടെ തീകെടുത്താന് വന്ന 0:08:43.000,0:08:45.000 അഗ്നിശമനസേനക്കാര്കെതിരെ ആളുകള് തിരിഞ്ഞതു? 0:08:45.000,0:08:48.000 ഈ ദ്വേഷമെല്ലാം എവിടെനിന്നും വന്നു? 0:08:48.000,0:08:52.000 ഇതിനു ഞങ്ങളെങ്ങിനെ കാരണക്കാരായി? 0:08:52.000,0:08:55.000 14കോടിയോളംജനസംഖ്യയുള്ള ദില്ലിയിലെ 45% 0:08:55.000,0:08:57.000 ചേരികളിലാണു ജീവിക്കുന്നതു, ഇവയെല്ലാക്കാലത്തും 0:08:57.000,0:09:00.000 തിങ്ങിനിറഞ്ഞിരിക്കുന്നു. അവർക്കടിസ്ഥാന 0:09:00.000,0:09:02.000 സൌകര്യങ്ങളില്ല. ഇതു നമ്മുടെ 0:09:02.000,0:09:07.000 മിക്കാവാറുമെല്ലാ വലിയ നഗരങ്ങളുടെയും സ്ഥിതിയാണു. 0:09:07.000,0:09:10.000 നമുക്കു മടങ്ങി ഡി. എഫ്. എസി ലേയ്ക്കുവരാം. 0:09:10.000,0:09:13.000 ഒരുവലിയ കെമിക്കല് ഡിപ്പൊ ഒരിക്കല് തീപിടിച്ചു, 0:09:13.000,0:09:16.000 പെട്രോകെമിക്ക്കലുകളടങ്ങിയ അനേകം ബാരലുകള് 0:09:16.000,0:09:18.000 ഞങ്ങള്ക്കുചുറ്റും പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു, 0:09:18.000,0:09:20.000 പക്ഷെ സ്വയരക്ഷയ്ക്കായി 0:09:20.000,0:09:24.000 ഒരുവിധത്തിലുമുള്ള വസ്ത്രങ്ങളാര്ക്കുമില്ലായിരുന്നു. 0:09:24.000,0:09:28.000 ഇന്ത്യയില് നാമെപ്പൊഴും ഗവണ്മെന്റ്റിനെ കുറ്റം പറയാനിഷ്ടപ്പെടുന്നു. 0:09:28.000,0:09:30.000 എന്നാലിവിടെ ഡി. എഫ്. എസിന്റെ തലവന്മാറ് 0:09:30.000,0:09:32.000 ആറ്.സി ശർമ്മയും എ.കെ ശർമ്മയും തങ്ങളുടെ 0:09:32.000,0:09:35.000 കൂട്ടരുമായി മുമ്പോട്ടുപോവുന്നു. 0:09:35.000,0:09:37.000 കൈകൊണ്ടുള്ളയെല്ലാ തൊഴിലിനെയും പുച്ഛിച്ചുതള്ളുന്ന 0:09:37.000,0:09:40.000 ഈ രാജ്യത്തു ഇതൊരു വലിയകാഴ്ചയാണ്. 0:09:40.000,0:09:44.000 (കൈയ്യടി) 0:09:44.000,0:09:48.000 വറ്ഷങ്ങളായി, എന്റെ കഥപറച്ചിലിനുള്ള കഴിവു പരീക്ഷിക്കപ്പെടുന്നു. 0:09:48.000,0:09:51.000 എനിക്കതിന്റെ പ്രഭാവത്തെപറ്റി സംശയങ്ങളുണ്ട്, 0:09:51.000,0:09:53.000 മാനുഷികതയിലെ എന്റെ വിശ്വാസത്തിലും. 0:09:53.000,0:09:57.000 എന്നാല് ഞങ്ങള് പിടിച്ച ഒരുസിനിമ നാഷ്ണല് ജിയോഗ്രഫിക്ക് ചാനലില് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. 0:09:57.000,0:10:01.000 അതുപ്രകാശനം ചെയ്യുമ്പോഴൊക്കെ അതിലുള്ള പലരിൽ നിന്നും എനിക്കു ഫോൺ 0:10:01.000,0:10:05.000 വിളികള് വരാറുണ്ട്, അവര് പറയാറുണ്ട്, അവരെയനുമോദിച്ചുകൊണ്ടു ലോകത്തിന്റെ പലഭാഗത്തുനിന്നും വിളികള് വരാറുണ്ടെന്നു. 0:10:05.000,0:10:07.000 അവരില് ചിലറ്പറയാറുണ്ട്, ഇപ്പോളവര് കൂടുതല് നല്ലരീതിയില് 0:10:07.000,0:10:09.000 പണിചെയ്യാറുണ്ട്, കാരണമവര്ക്കു ആളുകളുടെ അംഗീകാരം 0:10:09.000,0:10:12.000 ലഭിക്കുന്നു, കല്ലേറുകള് മാത്രമല്ല. 0:10:12.000,0:10:16.000 ഒരുപക്ഷെ ഡി.എഫ്.എസിന്റെ കുറിച്ചുള്ള പ്രതിച്ഛായ ടിവി കാണുന്നതോ, 0:10:16.000,0:10:19.000 മാസികകള് വായിക്കുന്നതോ ആയ ആളുകളിലും സ്വന്തം വീടുകള് 0:10:19.000,0:10:22.000 രക്ഷ്പെട്ടവരിലുമെന്കിലും മാറിവരുന്നു. 0:10:22.000,0:10:27.000 വല്ലപ്പോഴുമെന്കിലും സാഹചര്യങ്ങളെ വെളിയിൽ നിർത്തി, വീരതയും, മഹത്തരവും, 0:10:27.000,0:10:29.000 സൌന്ദര്യവുമുള്ള, കാര്യങ്ങളെ ശ്രദ്ധിക്കുമ്പോള് 0:10:29.000,0:10:33.000 അവ 3 കാര്യങ്ങളെ കാണിക്കുന്നു – 0:10:33.000,0:10:37.000 അതിലെ നായകന്, അതിന്റെ കാഴ്ചക്കാർ, 0:10:37.000,0:10:39.000 പിന്നെ അതിലെ കഥപറയുന്നവന്. 0:10:39.000,0:10:41.000 അതാണു കഥപറയലിന്റെ ശക്തിയും. 0:10:41.000,0:10:43.000 വീരതയും, മഹത്തരവും, സൌന്ദര്യവുമുള്ളവയില് 0:10:43.000,0:10:46.000 ശ്രദ്ധിക്കുമ്പോളതു വളരുന്നു. നന്ദി. 0:10:46.000,0:10:59.000 (കൈയ്യടി)