Return to Video

അടിസ്ഥാന ക്രിയകള്‍ - കുറക്കല്‍

  • 0:00 - 0:06
    ഗണിതത്തിലെ അടിസ്ഥാന ക്രിയകളിലൊന്നായ കുറക്കലിനെപ്പറ്റിയുള്ള ഈ വീഡിയോയിലേക്ക് സ്വാഗതം.
  • 0:06 - 0:10
    കൂട്ടല് ക്രിയയെ ഒന്നു കൂടി ആവര്ത്തിച്ചുകൊണ്ടു തുടങ്ങാം, നമുക്ക്.
  • 0:10 - 0:19
    4 അധികം 3 അല്ലെങ്കില് 4 കൂട്ടണം 3 എന്നു പറയുമ്പോള് എന്താണ് നാം അര്ത്ഥമാകുന്നത്?
  • 0:19 - 0:21
    എത്ര കിട്ടും?
  • 0:21 - 0:23
    ഇത് കണ്ടുപിടിക്കാന് ഒന്നു രണ്ടു വഴികളുണ്ട്.
  • 0:23 - 0:25
    എന്റെ കയ്യില്, ഒരു സാധനം 4 എണ്ണം ഉണ്ടായിരുന്നു എന്നു വെക്കുക.
  • 0:25 - 0:28
    4 വൃത്തങ്ങള്, അല്ലെങ്കില്
  • 0:28 - 0:30
    4 ചെറുനാരങ്ങകള്
  • 0:30 - 0:36
    അതായത് പ്രഭാതഭക്ഷണത്തിന് ഒന്നു, രണ്ടു, മൂന്നു, നാല്, ചെറുനാരങ്ങകള്.
  • 0:36 - 0:41
    പിന്നെ, ഉച്ചഭക്ഷണത്തിനും മൂന്നെണ്ണം.
  • 0:41 - 0:46
    ഒന്നു, രണ്ടു, മൂന്നു. ഇപ്പോള് നോക്കൂ, നാലും മൂന്നും കൂടി കൂട്ടിയപ്പോള്
  • 0:46 - 0:48
    എത്ര നാരങ്ങകള് ആകെ കിട്ടുന്നെന്ന്?
  • 0:48 - 0:50
    ഇവിടെ നമ്മള് മൂന്നിനെ നാലിനോടു കൂട്ടുകയാണ്.
  • 0:50 - 0:51
    അപ്പോള് ആകെ എത്ര കിട്ടുന്നു?
  • 0:51 - 0:55
    അതായത്, ഒന്നു, രണ്ടു , മൂന്നു, നാലു, അഞ്ച്, ആറ്, ഏഴ്.
  • 0:55 - 0:59
    അപ്പോള് ആകെ 7 ചെറുനാരങ്ങകളുണ്ട്.
  • 0:59 - 1:01
    ഇത് കണ്ടുപിടിക്കാനുള്ള മറ്റൊരു വഴി നോക്കാം.
  • 1:01 - 1:04
    നമ്മുടെ സംഖ്യാരേഖ ഉപയോഗിച്ച്.
  • 1:04 - 1:07
    നമുക്കിതിനെ നാരങ്ങാപ്പച്ച നിറത്തില് വരക്കാം- ഓ ഇതിന്
  • 1:07 - 1:10
    നീളം പോരല്ലോ.
  • 1:10 - 1:14
    നമ്മള് നാരങ്ങകളെക്കുറിച്ചാണല്ലോ പറയുന്നത്; അതുകൊണ്ടു വരയും ആ നിറത്തില്തന്നെയാവട്ടെ.
  • 1:14 - 1:18
    ഇതാണ് നമ്മുടെ സംഖ്യാരേഖ.
  • 1:18 - 1:21
    ഇവടന്നിങ്ങനെ സംഖ്യകളിട്ടുതുടങ്ങുക - എല്ലാം അടയാളപ്പെടുത്തുക.
  • 1:21 - 1:32
    0, 1, 2, 3, 4, 5, 6, 7.
  • 1:32 - 1:34
    അതായത്, ഇപ്പോള്
  • 1:34 - 1:35
    നമ്മള് ഒരു സംഖ്യാരേഖയിലാണെന്ന് കരുതുക.
  • 1:35 - 1:38
    നാലില് തുടങ്ങാം.
  • 1:38 - 1:39
    അതായത്, ഇവടെ.
  • 1:39 - 1:41
    ഇനി ഇതിനോട് മൂന്നു കൂട്ടുക.
  • 1:41 - 1:44
    അതായത്, സംഖ്യരേഖയിലൂടെ മൂന്നെണ്ണം മുന്നോട്ട് കൂട്ടിയെടുക്കുക.
  • 1:44 - 1:49
    അങ്ങനെ നമ്മള് ഒന്നു, രണ്ടു, മൂന്നു സംഖ്യകള് മുന്നോട്ട് പോവുക, ഏഴില് എത്തുന്നു.
  • 1:49 - 1:52
    അതായത്, എന്റെ കയ്യില് 4 എണ്ണമുണ്ടായിരുന്നു, മൂന്നെണ്ണം കൂടി കിട്ടിയപ്പോള്, ആകെ ഏഴായി.
  • 1:52 - 1:57
    അല്ലെങ്കില്, നാലിനോടു മൂന്നു കൂട്ടിയാല് ഏഴ് കിട്ടുന്നു.
  • 1:57 - 1:59
    ഇനി, എന്താണ് കുറക്കല് അഥവാ കിഴിക്കല്?
  • 1:59 - 2:00
    ഇവിടെ നമ്മള് അതാണ് പറയുന്നത്.
  • 2:00 - 2:03
    മുഴുവന് സമയവും കൂട്ടല് ക്രിയക്കു വേണ്ടിയായാല് പറ്റില്ലല്ലോ.
  • 2:03 - 2:06
    നമുക്ക് നാലില് നിന്നു മൂന്നു കുറയ്ക്കാം.
  • 2:06 - 2:08
    എത്ര കിട്ടും?
  • 2:08 - 2:12
    ഇനി നമുക്കീ നിറമൊന്നു മാറ്റിയേക്കാം.
  • 2:12 - 2:19
    അപ്പോള്, 4 കുറക്കണം 3 എത്ര വരും?
  • 2:19 - 2:23
    കുറക്കല് ക്രിയ അല്ലെങ്കില് കിഴിക്കല് കൂട്ടലിന്റെ നേരെ വിപരീതമാണ്.
  • 2:23 - 2:27
    കൂട്ടല് ക്രിയയില് നിങ്ങള് ഉള്ളതിനോട് കൂടുതല് എണ്ണം അല്ലെങ്കില് അളവ് ചേര്ക്കുകയാണ് ചെയ്യുന്നത്.
  • 2:27 - 2:30
    കൂട്ടുക എന്ന വാക്ക് തന്നെ ഉപയോഗിച്ച് കൂട്ടല് ക്രിയയെ വിശദീകരിക്കുന്നത് അത്ര എളുപ്പമല്ലെന്ന് തോന്നുന്നു.
  • 2:30 - 2:31
    പക്ഷേ, യഥാര്ത്ഥത്തില് അത് തന്നെയാണ് നാം ചെയ്യുന്നത്.
  • 2:31 - 2:34
    എന്റെ കയ്യില് 4 നാരങ്ങകള് ഉണ്ടായിരുന്നു, പിന്നെ എനിക്കു 3 എണ്ണം കൂടി കിട്ടി.
  • 2:34 - 2:36
    കുറക്കലില് നിങ്ങള് കയ്യിലുള്ളതില്നിന്നു എടുത്തു മാറ്റുകയാണ് ചെയ്യുന്നത്.
  • 2:36 - 2:43
    അപ്പോള്, ഈ ഉദാഹരണത്തില്, എന്റ്റെ കയ്യില് നാലു ചെറുനാരങ്ങകള് ഉണ്ടെന്ന് കരുതുക.
  • 2:43 - 2:45
    ഒരു കിണ്ണത്തില് നാലു ചെറുനാരങ്ങകള്.
  • 2:45 - 2:50
    ഇതില് നിന്നു 3 എണ്ണം കുറക്കുമ്പോള്, അതായത്,
  • 2:50 - 2:54
    മൂന്നെണ്ണം കൂട്ടി ആകെ ഏഴ് ചെറുനാരങ്ങകള് ആക്കുന്നതിന് പകരം, ഞാന് ഇതില് നിന്നു മൂന്നെണ്ണം എടുത്തു മാറ്റാന് പോവുകയാണ്.
  • 2:54 - 2:56
    ഞാന് ചെറുനാരങ്ങകള് കഴിക്കുകയാണെന്ന് വെക്കുക, അല്ലെങ്കില് അവ ഞാന്
  • 2:56 - 3:00
    നിങ്ങള്ക്കു തരുന്നെന്ന് കരുതുക, ഈ വീഡിയോകള് കാണുന്നതിന് പകരമായി.
  • 3:00 - 3:04
    അപ്പോള്, ഇതില് നിന്നു 3 എണ്ണം എടുത്തുമാറ്റണം. ഇതെടുക്കുന്നു,
  • 3:04 - 3:07
    ഇതെടുക്കുന്നു, പിന്നെ ഇതും.
  • 3:07 - 3:10
    ഇപ്പോള് എത്ര നാരങ്ങകള് ബാക്കിയാവുന്നു?
  • 3:10 - 3:12
    നോക്കൂ, ഞാന് വെട്ടിക്കളയാത്തത് ഈ ചെറുനാരങ്ങ മാത്രമാണു.
  • 3:12 - 3:17
    അപ്പോള് എന്റെ കയ്യില് ഇനി ആകെയുള്ളത് ഒരൊറ്റ ചെറുനാരങ്ങ മാത്രമാണു.
  • 3:17 - 3:18
    ഇതാ, ഈ ചെറുനാരങ്ങ മാത്രം.
  • 3:18 - 3:19
    ഇത് തന്നെയാവണമെന്നില്ല, ഇവയില്
  • 3:19 - 3:21
    ഏതെങ്കിലും മൂന്നെണ്ണം വെട്ടിക്കളയാമായിരുന്നു.
  • 3:21 - 3:25
    മറ്റൊരു തരത്തില് പറഞ്ഞാല്, നമുക്ക് നേരത്തെ വരച്ച
  • 3:25 - 3:28
    നാരങാപ്പച്ച സംഖ്യാരേഖ ഒന്നു കൂട് വരക്കാം.
  • 3:28 - 3:34
    ഇതാണ് നമ്മു സംഖ്യാരേഖ എന്നു വെക്കൂ.
  • 3:34 - 3:36
    ഇനി നേരത്തെ അടയാളപ്പെടുത്തിയ പോലെ സംഖ്യകള് അടയാളപ്പെടുത്തുക.
  • 3:36 - 3:47
    അതായത്, 0, 1, 2, 3, 4, 5, 6, 7.
  • 3:47 - 3:50
    അതേ, സംഖ്യാരേഖ മൂന്നോട്ട് പോയിക്കോണ്ടേയിരിക്കും.
  • 3:50 - 3:51
    ഏറ്റവും അവസാനത്തെ അല്ലെങ്കില് വലിയ സംഖ്യ എന്നൊന്നില്ല.
  • 3:51 - 3:55
    ഇപ്പോള്, നിങ്ങള് ഏത് തന്നെ സംഖ്യ വിചാരിച്ചാലും
  • 3:55 - 3:57
    അതിനെക്കാള് മുകളിലുള്ള, അല്ലെങ്കില് വലിയ സംഖ്യ എനിക്കു പറയാന് കഴിയും.
  • 3:57 - 3:58
    അതായത്, ഏറ്റവും വലിയ സംഖ്യ എന്നൊന്നില്ല.
  • 3:58 - 3:59
    അതുകൊണ്ടാണ് ഇവടെ നമ്മള് ഈ അമ്പടയാളം വരക്കുന്നത്.
  • 3:59 - 4:01
    ഒരിക്കലും ഒരു സംഖ്യാരേഖ മുഴുവനും വരക്കാന് പറ്റില്ല.
  • 4:01 - 4:03
    പക്ഷേ എന്തായാലും, നമുക്ക് കുറക്കലിലേക്കു തിരിച്ചുവരാം.
  • 4:03 - 4:07
    അപ്പോള്, നമ്മള് 4 ചേരുനാരങ്ങളില് നിന്നാണ് തുടങ്ങുന്നത്.
  • 4:07 - 4:12
    മൂന്നെണ്ണം കൂട്ടിയപ്പോള് - അതായത് +3 - നമ്മള് വലത്തോട്ട്
  • 4:12 - 4:13
    നാലു സംഖ്യ പോവുകയാണുണ്ടായത്.
  • 4:13 - 4:15
    വലത്തോട്ട് പോവുമ്പോള് വില കൂടുന്നതുകൊണ്ടാണു അങ്ങനെ ചെയ്തത്.
  • 4:15 - 4:16
    അതുകൊണ്ടു നമ്മള് നാലില് നിന്നു അഞ്ചിലേക്കു പോയി.
  • 4:16 - 4:17
    അതായത് ഒന്നു കൂടുതല്..
  • 4:17 - 4:21
    അഞ്ചില് നിന്നു ആറിലെത്തുമ്പോള് രണ്ടു കൂടുതല്, ഏഴിലെത്തുമ്പോള് മൂന്നു കൂടുതല്...
  • 4:21 - 4:24
    ഇവടെ നമ്മള് നാലില് നിന്നു എടുത്തുമാറ്റുകയാണ് ചെയ്യുന്നത്.
  • 4:24 - 4:25
    അപ്പോള് എന്തു ചെയ്യണം?
  • 4:25 - 4:27
    എന്തു ചെയ്യണമെന്നാണ് നിങ്ങള് കരുതുന്നത്?
  • 4:27 - 4:30
    നമ്മള് കുറച്ചെണ്ണം എടുത്തുമാറ്റുകയായത് കൊണ്ട്,
  • 4:30 - 4:32
    നമ്മള് ആകെയുള്ള ചെറുനാരങ്ങകളുടെ എണ്ണം കുറക്കാന് പോവുന്നു.
  • 4:32 - 4:34
    ഒരെണ്ണം എടുത്തു മാറ്റിയാല്, നമുക്ക് 3 കിട്ടുന്നു.
  • 4:34 - 4:36
    രണ്ടെണ്ണം എടുത്തു മാറ്റിയാല്, 2 കിട്ടുന്നു.
  • 4:36 - 4:39
    മൂന്നെണ്ണം എടുത്തു മാറ്റിയാല് - മൂന്നെണ്ണം, അല്ലേ?
  • 4:39 - 4:42
    അങ്ങനെ നമ്മള് സംഖ്യാരേഖയിലൂടെ 1, 2, 3, എന്നു പുറകോട്ടു പോയാല്
  • 4:42 - 4:44
    നമ്മള് ഒന്നിലെത്തുന്നു.
  • 4:44 - 4:47
    അതായത്, ഇവടെ, ഈ ഒന്നില്.
  • 4:47 - 4:52
    ഒന്നു കൂടി വിശകലനം ചെയ്താല്, കൂട്ടലില് നിങ്ങള് അധികമാക്കുകയാണ് ചെയ്യുന്നത്.
  • 4:52 - 4:55
    കുറക്കലില് നിങ്ങള് എടുത്തു മാറ്റുന്നു.
  • 4:55 - 4:58
    സംഖ്യരേഖ ഉപയോഗിച്ച് പറഞ്ഞാല്, കൂട്ടല് ക്രിയ എന്നത്
  • 4:58 - 5:01
    രേഖയിലൂടെ അത്രയും എണ്ണം മുന്നോട്ട് പോവുന്നതാണ്.
  • 5:01 - 5:04
    അതായത്, ഈ ഉദാഹരണത്തില്, നമ്മള് മൂന്നെണ്ണം മൂന്നോട്ട് പോയി.
  • 5:04 - 5:06
    അങ്ങനെ നമ്മള് നാലില് നിന്നു ഏഴിലെത്തി.
  • 5:06 - 5:10
    കുറക്കല് ക്രിയയില്, നമ്മള് സംഖ്യാരേഖയിലൂടെ
  • 5:10 - 5:11
    പുറകോട്ടു പോവുകയാണ്.
  • 5:11 - 5:14
    അതായത്, നമ്മള് കുറക്കുന്ന അത്രയും എണ്ണം പുറകോട്ടു പോവുന്നു.
  • 5:14 - 5:17
    ഈ ഉദാഹരണത്തില് നമ്മള് മൂന്നെണ്ണം കുറച്ചു.
  • 5:17 - 5:21
    നമ്മള് 1, 2, 3 എന്നു പുറകോട്ടു പോയി, ഒന്നില് എത്തി.
  • 5:21 - 5:23
    മറ്റൊരു തരത്തില് പറഞ്ഞാല്, എന്റെ കയ്യില് 4 എണ്ണമുള്ള ഒരു കാര്യം -
  • 5:23 - 5:27
    അതില് 3 എണ്ണം ഞാന് അര്ക്കോ കൊടുത്തു, അല്ലെങ്കില് കഴിച്ചു, അല്ലെങ്കില്
  • 5:27 - 5:28
    വേറെയെന്തോ ചെയ്തു.
  • 5:28 - 5:31
    അങ്ങനെ മൂന്നെണ്ണം അതില് നിന്നു എനിക്കു നഷ്ടപ്പെട്ടാല് എന്റെ കയ്യില് പിന്നെയുള്ളത് ഒന്നാണ്.
  • 5:31 - 5:33
    ഇനി വേറെ ചില രസകരമായ കാര്യങ്ങള് കാണിക്കാം,
  • 5:33 - 5:35
    കുറക്കലിനെപ്പറ്റി.
  • 5:35 - 5:38
    അതായത്, നാലെണ്ണത്തില് നിന്നു മൂന്നെണ്ണം കുറച്ചാല് ഒരെണ്ണം കിട്ടും.
  • 5:38 - 5:41
    ഇനി വേറെ ചിലത് നോക്കാം.
  • 5:41 - 5:46
    4-1 എത്രയാണ്? 4-3 = ?
  • 5:46 - 5:50
    നമുക്ക് ഏത് ഉദാഹരണം വേണമെങ്കിലും എടുക്കാം.
  • 5:50 - 5:51
    ചെറുനാരങ്ങ തന്നെയാവട്ടെ.
  • 5:51 - 5:54
    വേണ്ട, ആപ്പിള് ആവാം, ചെറുനാരങ്ങ മടുത്തു.
  • 5:54 - 6:01
    അതായത്, 1, 2, 3, 4 എണ്ണം.
  • 6:01 - 6:04
    ഇതൊരു പുതിയ പേനയാണ്, ചിലപ്പോള് ശരിക്കും എഴുതുന്നില്ല.
  • 6:04 - 6:05
    എന്റെ കയ്യില് 4 ആപ്പിള് ഉണ്ടായിരുന്നെന്നു കരുതുക.
  • 6:05 - 6:07
    അപ്പോള് ഇതാണ് നമ്മുടെ ഉദാഹരണം.
  • 6:07 - 6:09
    അതില് നിന്നു ഞാന് ഒരെണ്ണം ഭക്ഷിക്കുന്നുവെന്ന് കരുതുക.
  • 6:09 - 6:11
    അതായത് ഒരെണ്ണം എടുത്തുമാറ്റണം.
  • 6:11 - 6:13
    അപ്പോള് എത്രയെണ്ണം ബാക്കി കാണും?
  • 6:13 - 6:16
    ശരി- മൂന്നെണ്ണം - 1, 2, 3.
  • 6:16 - 6:19
    അതായത്, നാലില് നിന്നു ഒന്ന് കുറച്ചാല് മൂന്നു കിട്ടും.
  • 6:19 - 6:22
    ഇത് നമ്മള് സംഖ്യാരേഖയില് ചെയ്താല്, ഇവടെ നമ്മള് നാലില് തുടങ്ങി,
  • 6:22 - 6:24
    അതില് നിന്നു ഒന്ന് കുറച്ചു. ഒന്നെടുത്ത് മാറ്റി.
  • 6:24 - 6:26
    അതായത് നമ്മള് ഒരെണ്ണം ചെറുതാവുന്നു.
  • 6:26 - 6:28
    നമ്മള് ഒരെണ്ണം പുറകോട്ടു പോകുമ്പോള് നമ്മള്ക്കു മൂന്ന് കിട്ടുന്നു.
  • 6:28 - 6:30
    ഇങ്ങനെ ഏത് തരത്തിലും പറയാം.
  • 6:30 - 6:31
    എന്താ, ഇത് രസമല്ലേ?
  • 6:31 - 6:38
    നാലില് നിന്നു മൂന്ന് കുറച്ചാല് ഒന്ന് കിട്ടും, നാലില് നിന്നു ഒന്ന് കുറച്ചാല് മൂന്നും.
  • 6:38 - 6:41
    ഇങ്ങനെ രണ്ടു തരത്തിലും ചെയ്യാവുന്ന സംഖ്യകള് ഞാന് തെരഞ്ഞെടുത്തതാവും എന്നാണോ നിങ്ങള് പറയാന് പോകുന്നത്?
  • 6:41 - 6:45
    പക്ഷേ, ഇതെപ്പോഴും ഇങ്ങനെ തന്നെയാണ്.
  • 6:45 - 6:47
    അങ്ങനെ ഒരുപാട് സാങ്കേതികതയിലേക്കൊന്നും ഇപ്പോള് പോകേണ്ട, പക്ഷേ
  • 6:47 - 6:51
    ഇപ്പോള് നമ്മള് ഈ പറഞ്ഞത്, ഭാവിയില് നിങ്ങള്
  • 6:51 - 6:52
    അങ്കഗണിതത്തില് പഠിക്കാനിരിക്കുന്ന കാര്യങ്ങള് തന്നെയാണ്.
  • 6:52 - 6:55
    പക്ഷേ, ഇപ്പോള് ഞാന് അതിലേക്കൊന്നും കടക്കാന് ആഗ്രഹിക്കുന്നില്ല.
  • 6:55 - 6:56
    അപ്പോള്, ഇതെങ്ങനെ വരുന്നു?
  • 6:56 - 7:02
    അതായത്, ഇത് വരുന്നത് മൂന്ന് അധികം ഒന്നില് നിന്നുതന്നെയാണ് --
  • 7:02 - 7:04
    പക്ഷേ എനിക്കു നിങ്ങളെ കുഴക്കണമെന്നില്ല.
  • 7:04 - 7:06
    അഥവാ അങ്ങനെ സംഭവിച്ചെങ്കില് ഞാന് ക്ഷമ ചോദിക്കുന്നു.
  • 7:06 - 7:07
    ഇനി വേറൊരു രസകരമായ കാര്യം കാണിക്കാം.
  • 7:07 - 7:11
    3 കൂട്ടണം 1 എത്രയാണ്?
  • 7:11 - 7:13
    3 കൂട്ടണം 1 സമം എത്ര വരും?
  • 7:13 - 7:13
    അത്, എളുപ്പമാണ്.
  • 7:13 - 7:15
    ഇത് നിങ്ങള്ക്ക് കൂട്ടല് ക്രിയയില് നിന്നു അറിയുന്നതല്ലേ.
  • 7:15 - 7:21
    സംഖ്യാരേഖയില് മൂന്നില് തുടങ്ങി ഒന്ന് കൂട്ടണം.
  • 7:21 - 7:22
    അപ്പോള് നിങ്ങള് എവടെയെത്തുന്നു?
  • 7:22 - 7:23
    നിങ്ങള് നാലിലെത്തുന്നു.
  • 7:23 - 7:25
    3 കൂട്ടണം 1 സമം 4
  • 7:25 - 7:29
    അല്ലെങ്കില്, നിങ്ങള്ക്ക് സംഖ്യാരേഖയില് ഒന്നില് തുടങ്ങി മൂന്ന് കൂട്ടാം.
  • 7:29 - 7:33
    1, 2, 3 അങ്ങനെ നിങ്ങള് വീണ്ടും നാലിലെത്തുന്നു.
  • 7:33 - 7:37
    അങ്ങനെ, നമ്മല്ക്കിതു രണ്ടു വിധത്തിലും പറയാം.
  • 7:37 - 7:39
    രണ്ടും നാലിന് തുല്യമാണു.
  • 7:39 - 7:40
    ഇവിടെ നിങ്ങള് എന്താണ് മനസ്സിലാക്കുന്നത്?
  • 7:40 - 7:43
    ഇവിടെ ഞാന് എഴുതിക്കൂട്ടിയ കാര്യങ്ങളൊക്കെ
  • 7:43 - 7:44
    ഒന്നിനോടൊന്ന് ബന്ധപ്പെട്ടു കിടക്കുന്നു.
  • 7:44 - 7:46
    ഒന്നിനോട് മൂന്ന് കൂട്ടിയാല് നാലു കിട്ടും.
  • 7:46 - 7:48
    മൂന്നിനോട് ഒന്ന് കൂട്ടിയാലും നാലു കിട്ടും.
  • 7:48 - 7:50
    നാലില് നിന്നു ഒന്ന് കുറച്ചാല് മൂന്ന്.
  • 7:50 - 7:54
    അതായത്, നാലില് നിന്നു ഒന്ന് കുറച്ചു മൂന്ന് കീട്ടുന്നത് അത് പോലെ തന്നെയാണ്.
  • 7:54 - 7:59
    ഇവിടെ നിങ്ങള് പറയുന്നത് മൂന്നിനോട് ഒന്ന് കൂട്ടിയാല് നാലു കിട്ടുമെന്ന് തന്നെയാണ്.
  • 7:59 - 8:03
    ഇത് പറയുന്നത്, മൂന്നിനോട് ഞാന് ഒന്ന് കൂട്ടിയാല് എനിക്കു നാലു കിട്ടുമെന്നാണ്.
  • 8:03 - 8:08
    അതായത്, നാലില് നിന്നു ഞാന് ഒന്നു കുറച്ചാല് എനിക്കു മൂന്നു കിട്ടുന്നു.
  • 8:08 - 8:11
    അതായത്, നാലില് തുടങ്ങി, പുറകോട്ടു പോവുകയാണെങ്കില് എനിക്കു മൂന്നു കിട്ടുന്നു.
  • 8:11 - 8:15
    ഇവിടെ പറയുന്നതു, ഞാന് മൂന്നില് തുടങ്ങി മുകളിലേക്കു പോവുകയാണെങ്കില് എനിക്കു നാല് കിട്ടുന്നു.
  • 8:15 - 8:18
    ഇത്രയും കൊണ്ട് നിങ്ങള്ക്ക് ഒരാശയം ഉണ്ടായി എന്നു കരുതുന്നു,
  • 8:18 - 8:20
    കുറക്കല് ക്രിയയെപ്പറ്റി.
  • 8:20 - 8:25
    അടുത്ത വിഡീയോയില് ഞാന് കുറേയധികം ഉദാഹരണങ്ങള് ചെയ്യാം;
  • 8:25 - 8:28
    പത്തു നിമിഷത്തില് ചെയ്തു തീര്ക്കാന് പറ്റുന്നവ.
  • 8:28 - 8:30
    അപ്പോഴേക്കും, പരിശീലന ചോദ്യങ്ങള് ചെയ്യാന് നിങ്ങളും തയ്യാറാവും.
  • 8:30 - 8:35
    ശരി, വീണ്ടും കാണാം.
Title:
അടിസ്ഥാന ക്രിയകള്‍ - കുറക്കല്‍
Description:

Introduction to subtraction

more » « less
Video Language:
English
Duration:
08:32
suman_sa edited Malayalam subtitles for Basic Subtraction
suman_sa edited Malayalam subtitles for Basic Subtraction
Suman Sasidharan added a translation

Malayalam subtitles

Incomplete

Revisions