Return to Video

Search your bookmarks, history and tabs with the Awesome Bar

  • 0:02 - 0:04
    ഇതാണ് ഫയർഫോക്സിന്റെ ലൊക്കേഷൻ ബാർ.
  • 0:04 - 0:08
    ഇതിനെ അദ്ഭുത ബാർ എന്ന് ഞങ്ങൾ വിശേഷിപ്പിക്കാനുള്ള കാരണങ്ങൾ ഞാൻ കാണിച്ചു തരാം.
  • 0:08 - 0:12
    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, ഫയർഫോക്സിൽ നിങ്ങൾ ഒരു വിലാസം ടൈപ്പ് ചെയ്യാൽ ശ്രമിക്കുമ്പോൾ
  • 0:12 - 0:16
    വെബ്സൈറ്റുകളുടെ ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നതായിട്ട്. ഇതിനെ അടുത്തറിയൂ.
  • 0:16 - 0:21
    നിങ്ങൾ ടൈപ്പ് ചെയ്തുകൊണ്ടിരിക്കെ അദ്ഭുത ബാർ നിങ്ങൾ എന്താണ് എഴുതാൻ ഉദ്ദേശിക്കുന്നതെന്ന് ഊഹിക്കുന്നു
  • 0:21 - 0:25
    നിങ്ങൾ പണ്ട് സന്ദർശിച്ച സൈറ്റുകളെയും, അവ എത്ര പ്രാവശ്യം സന്തർശിച്ചു എന്നതിനെയും അടിസ്ഥാനമാക്കിയാണ് ഇത്.
  • 0:25 - 0:30
    നിങ്ങൾ ബുക്ക്മാർക്ക് ചെയ്ത സൈറ്റുകളും, ടാഗ് ചെയ്ത സൈറ്റുകളും ആദ്യം തിരയപ്പെടും, അവയെ ഹൈലൈറ്റ് ചെയ്യുകയും ചെയ്യുന്നു.
  • 0:30 - 0:34
    ഇവയിൽ ഒരു സൈറ്റിനെ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ആ സൈറ്റിലെത്തുകയായി.
  • 0:35 - 0:41
    ഏറ്റവും ഉപകാരപ്രദമെന്താണെന്നു വച്ചാൽ, അദ്ഭുത ബാർ നിങ്ങൾ പോയിരുന്ന സൈറ്റുകളുടെ പേരും ഓർത്തുവയ്ക്കും
  • 0:41 - 0:44
    അതിനാൽ നിങ്ങൾക്ക് സൈറ്റുകളുടെ യു.ആർ.എൽ ഓർക്കാൻ ബുദ്ധിമുട്ടേണ്ടതില്ല.
  • 0:44 - 0:48
    ഉദാഹരണത്തിന്, ന്യൂയോർക്ക് ടൈംസിന്റെ അഡ്രസിൽ ന്യൂ എന്ന വാക്കില്ലെങ്കിലും
  • 0:48 - 0:51
    അദ്ഭുതബാർ അത് എനിക്കുവേണ്ടി കണ്ടുപിടിക്കും.
  • 0:52 - 0:56
    ടാബ് മാറ്റുക എന്ന ഫീച്ചർ ഉള്ളതുകൊണ്ട് നാം മുൻപ് തുറന്നിരുന്ന ടാബുകൾ വീണ്ടും തുറക്കാനാവും.
  • 0:58 - 1:02
    മറ്റൊരു വലിയ കാര്യമെന്താണെന്നു വച്ചാൽ, അദ്ഭുത ബാർ ഉപയോഗിച്ചുകൊണ്ടിരിക്കെ അത് പഠിക്കുകയും ചെയ്യും.
  • 1:02 - 1:06
    ഒരൊറ്റ അക്ഷരം ടൈപ്പ് ചെയ്താലും നിങ്ങൾക്കാവശ്യമായ സൈറ്റിലേക്കെത്താൻ പലപ്പോഴും സാധിക്കും
  • 1:08 - 1:11
    നിങ്ങൾ ടൈപ്പ് ചെയ്ത അക്ഷരങ്ങൾക്ക് അനുയോജ്യമായ സൈറ്റുകളൊന്നുമില്ലെങ്കിൽ എന്തു ചെയ്യും?
  • 1:11 - 1:15
    ലളിതം! എന്റർ ബട്ടൺ അമർത്തുന്നതിലൂടെ അദ്ഭുതബാർ ഇന്രർനെറ്റിൽ പരതി നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് എത്തിച്ചു തരും.
  • 1:16 - 1:18
    അപ്പോൾ, അദ്ഭുത ബാർ ഉപയോഗിച്ച് നോക്കാം, അല്ലേ?
  • 1:18 - 1:21
    വളരെക്കുറച്ച് ടൈപ്പിങ്ങും വളരെയധികം ബ്രൗസിങ്ങും സാധ്യമാക്കാനുള്ള എളുപ്പവഴിയാണ് അദ്ഭുത ബാർ.
Title:
Search your bookmarks, history and tabs with the Awesome Bar
Description:

The location bar is often called the Awesome Bar because it's great at remembering websites you've been to and guessing where you are trying to go. Just type a few letters of a website's name or address into the location bar and it will find it for you. And the more you use it, the better it gets. This video covers the details of how the location bar works and will have you using it like a pro in no time. More info - http://support.mozilla.org/kb/search-your-bookmarks-history-and-tabs-awesome-bar

more » « less
Video Language:
English
Duration:
01:25
Netha Hussain added a translation

Malayalam subtitles

Revisions