< Return to Video

ഏരിയാന്ന ഹഫ്ഫിങ്ങ്ടന്‍ : എങ്ങിനെ വിജയിക്കാം? നല്ലവണ്ണം ഉറങ്ങൂ

  • 0:00 - 0:02
    എന്റെ വലിയ ആശയം
  • 0:02 - 0:04
    വാസ്തവത്തില് ഒരു വളരെ ചെറിയ ആശയമാണ്
  • 0:04 - 0:06
    നമ്മുടെ അകത്തു ഉറങ്ങിക്കിടക്കുന്ന
  • 0:06 - 0:09
    കോടിക്കണക്കിനു മഹത്തായ ആശയങ്ങളെ
  • 0:09 - 0:12
    പുറത്തു കൊണ്ടുവരാന് അതിനു കഴിയും
  • 0:12 - 0:14
    എന്റെ ആ ചെറിയ ആശയമാണ്
  • 0:14 - 0:16
    നിദ്ര
  • 0:16 - 0:18
    (സദസ്സില് ചിരി)
  • 0:18 - 0:22
    (പ്രേക്ഷകരുടെ കൈയ്യടി)
  • 0:22 - 0:25
    ഇത് ഉന്നത ഗണത്തില് പെടുന്ന സ്ത്രീകളുടെ ഒരു മുറിയാണ്
  • 0:26 - 0:28
    ഉറക്കക്കുറവുള്ള
  • 0:28 - 0:31
    സ്ത്രീകളുടെ മുറി
  • 0:31 - 0:33
    കഠിന അനുഭവങ്ങളിലൂടെ ഞാന് മനസ്സിലാക്കി
  • 0:33 - 0:35
    നിദ്രയുടെ വില
  • 0:35 - 0:37
    രണ്ടര വര്ഷങ്ങള്ക്കു മുന്പ്,
  • 0:37 - 0:39
    ക്ഷീണം കാരണം മോഹാലസ്യപെട്ട്
  • 0:39 - 0:42
    മേശയുടെ മേല് തലയിടിച്ചു എന്റെ താടിയെല്ല് ഒടിഞ്ഞു
  • 0:42 - 0:45
    വലതു കണ്ണില് അഞ്ചു തുന്നലും വേണ്ടിവന്നു.
  • 0:45 - 0:47
    അങ്ങിനെ ഞാന് യാത്ര തുടങ്ങി
  • 0:47 - 0:50
    ഉറക്കത്തിന്റെ ഗുണങ്ങള് വീണ്ടെടുക്കുവാനുള്ള യാത്ര
  • 0:50 - 0:52
    ആ യാത്രയില്
  • 0:52 - 0:54
    ഡോക്ടര്മാരില് നിന്നും ശാസ്ത്രജ്ഞരില് നിന്നും
  • 0:54 - 0:56
    ഞാന് മനസിലാക്കിയത്
  • 0:56 - 0:58
    ഇതാണ്.
  • 0:58 - 1:01
    ജീവിതത്തെ കൂടുതല് കാര്യക്ഷമവും,
  • 1:01 - 1:03
    കൂടുതല് പ്രചോദിതവും, കൂടുതല് സന്തോഷപ്രദവും ആക്കുവനുള്ള മാര്ഗം
  • 1:03 - 1:06
    ആവശ്യത്തിനു ഉറങ്ങുക എന്നതാണ്.
  • 1:06 - 1:11
    (സദസ്സില് കൈയ്യടി)
  • 1:11 - 1:14
    ഈ പുതിയ വിപ്ലവത്തില്, ഈ പുതിയ സ്ത്രീയെ സംബന്ധിക്കുന്ന കാര്യത്തില്
  • 1:14 - 1:17
    നമ്മള് സ്ത്രീകളാകും വഴികാട്ടികളാകുക.
  • 1:18 - 1:21
    നമ്മള് ശരിക്കും ഉറങ്ങിക്കൊണ്ട് ഉയരങ്ങളില് എത്താന് പോവുകയാണ്.
  • 1:21 - 1:23
    (സദസ്സില് ചിരി)
  • 1:23 - 1:28
    (സദസ്സില് കൈയ്യടി)
  • 1:28 - 1:30
    കാരണം, ദുര്ഭാഗ്യവശാല്,
  • 1:30 - 1:32
    പുരുഷന്മാര്ക്ക് ഉറക്കമില്ലായ്മ എന്നത്
  • 1:32 - 1:35
    പുരുഷത്വത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ്.
  • 1:36 - 1:38
    ഞാന് ഈയടുത്ത കാലത്ത് ഒരു പുരുഷന്റെ കൂടെ അത്താഴം കഴിക്കുകയായിരുന്നു
  • 1:38 - 1:40
    അയാള്ക്ക് കഴിഞ്ഞ രാത്രി കേവലം നാല് മണിക്കൂര്
  • 1:40 - 1:42
    മാത്രമേ ഉറങ്ങാന് കഴിഞ്ഞുള്ളൂ എന്ന് പരാതിപ്പെട്ടു.
  • 1:42 - 1:45
    അയാളോട് എനിക്കിങ്ങനെ പറയണമെന്നുണ്ടായിരുന്നു -- പക്ഷെ പറഞ്ഞില്ല --
  • 1:45 - 1:47
    "നിങ്ങള്ക്കറിയാമോ?
  • 1:47 - 1:49
    നിങ്ങള് അഞ്ചു മണിക്കൂര് ഉറങ്ങിയിരുന്നെങ്കില്,
  • 1:49 - 1:52
    ഈ അത്താഴം കുറച്ചു കൂടെ രസകരം ആകുമായിരുന്നു"
  • 1:52 - 1:55
    (സദസ്സില് ചിരി)
  • 1:55 - 1:57
    ഇപ്പോള് ഒരു പുതിയ തരാം നിദ്രയില്ലായ്മ ഉണ്ട്.
  • 1:57 - 1:59
    മറ്റുള്ളവരേക്കാള് ഉയരാന് വേണ്ടിയുള്ള പരിശ്രമം
  • 1:59 - 2:02
    പ്രത്യേകിച്ച് ഇവിടെ വാഷിങ്ങ്ടണില്, ആരെയെങ്കിലും പ്രാതലിനു ക്ഷണിക്കുമ്പോള്
  • 2:02 - 2:04
    "എട്ടുമണി സൌകര്യപ്പെടുമോ?" എന്ന് നമ്മള് ചോദിച്ചെന്നു വെക്കുക.
  • 2:04 - 2:06
    അവര് ഇങ്ങനെ പറഞ്ഞെന്നിരിക്കും, "എട്ടുമണി വളരെ വൈകും,
  • 2:06 - 2:08
    പക്ഷെ അത് സാരമില്ല, ഒരു കളി ടെന്നീസ് കളിച്ചിട്ട്,
  • 2:08 - 2:11
    കുറച്ചു കോണ്ഫറന്സ് കാള് ചെയ്തിട്ട് നിങ്ങളെ എട്ടുമണിക്ക് കാണാം"
  • 2:11 - 2:13
    അവര് കരുതിയിരിക്കുന്നത് ഇങ്ങനെ പറയുന്നതിനര്ത്ഥം
  • 2:13 - 2:16
    അവര് വളരെ തിരക്കുള്ളവരും വളരെയധികം അധ്വാനിക്കുന്നവരും ആണെന്നാണ്.
  • 2:16 - 2:19
    പക്ഷെ വാസ്തവത്തില് അവരങ്ങനെ അല്ല,
  • 2:19 - 2:21
    കാരണം ഈ നിമിഷം വരെ നമുക്ക്,
  • 2:21 - 2:23
    മോശപ്പെട്ട തീരുമാനങ്ങളെടുക്കുന്ന,
  • 2:23 - 2:26
    സമര്ത്ഥരായ നേതാക്കന്മാരെ ലഭിച്ചിട്ടുണ്ട്,
  • 2:26 - 2:29
    വാണിജ്യരംഗത്തും, ധനകാര്യത്തിലും, രാഷ്ട്രീയത്തിലും.
  • 2:29 - 2:31
    അതിനാല് ഒരാള് ബുദ്ധിമാനായതുകൊണ്ട്
  • 2:31 - 2:34
    ഒരു നല്ല നേതാവാകുന്നില്ല.
  • 2:34 - 2:36
    കാരണം നേതൃത്വത്തിന്റെ കാതല് എന്നത്
  • 2:36 - 2:38
    ടൈറ്റാനിക്കില് കൂട്ടിമുട്ടുന്നതിനു മുമ്പേ
  • 2:38 - 2:41
    മഞ്ഞുമലയെ കാണുക എന്നതാണ്.
  • 2:41 - 2:44
    നാളിതുവരെ ഒരുപാടൊരുപാട് മഞ്ഞുമലകള്
  • 2:44 - 2:46
    നമ്മുടെ കപ്പലുകളെ ഇടിച്ചുകൊണ്ടിരിക്കുന്നു.
  • 2:46 - 2:48
    വാസ്തവത്തില്, എനിക്ക് തോന്നുന്നു
  • 2:48 - 2:50
    "Lehman Brothers"
  • 2:50 - 2:52
    "Lehman Brothers and Sisters" ആയിരുന്നെങ്കില്,
  • 2:52 - 2:54
    അവര് ഇപ്പോഴും നിലനിന്നേനെ.
  • 2:54 - 2:57
    (സദസ്സില് കൈയ്യടി)
  • 2:57 - 2:59
    എല്ലാ സഹോദരന്മാരും സദാസമയവും
  • 2:59 - 3:02
    ആശയവിനിമയം ചെയ്യുവാനുള്ള തിരക്കുകൂട്ടും നേരം,
  • 3:02 - 3:05
    ഒരുപക്ഷെ അവര്കിടയില് ഒരു സഹോദരി ഉണ്ടായിരുന്നെങ്കില് അവള് ആ മഞ്ഞുമലയെ തിരിച്ചറിഞ്ഞേനെ,
  • 3:05 - 3:09
    കാരണം അവള് ഏഴര-എട്ടു മണിക്കൂര് നിദ്ര കഴിഞ്ഞു എഴുന്നേറ്റു കാണും
  • 3:09 - 3:11
    അതുകൊണ്ട് വലിയ കാര്യങ്ങള്
  • 3:11 - 3:13
    കാണുവാനും സാധിച്ചിരിക്കും.
  • 3:13 - 3:15
    അതിനാല്, നമ്മള്
  • 3:15 - 3:17
    നമ്മുടെ ലോകത്തിലെ,
  • 3:17 - 3:20
    പലതരത്തിലുള്ള വിഷമഘട്ടങ്ങള് നേരിട്ടുകൊണ്ടിരിക്കെ,
  • 3:20 - 3:23
    വ്യക്തിപരമായി എതോന്നാണോ നമുക്കൊരോര്ത്തര്ക്കും നല്ലത്,
  • 3:23 - 3:26
    എതോന്നാണോ കൂടുതല് സന്തോഷവും, കൃതജ്ഞതയും,
  • 3:26 - 3:28
    കാര്യക്ഷമതയും നമ്മുടെ ജീവതത്തില് കൊണ്ടുവരുന്നതും,
  • 3:28 - 3:31
    ഔദ്യോഗികജീവിതത്തിനു ഏറ്റവും ഉചിതമായതും,
  • 3:31 - 3:34
    ആ ഒന്ന് തന്നെയായിരിക്കും ഈ ലോകത്തിനും നല്ലത്.
  • 3:34 - 3:37
    അതുകൊണ്ട്, നിങ്ങളുടെ കണ്ണുകളടച്ചു,
  • 3:37 - 3:39
    നിങ്ങളില് ഉറങ്ങിക്കിടക്കുന്ന,
  • 3:39 - 3:41
    മഹത്തായ ആശയങ്ങളെ
  • 3:41 - 3:43
    പുറത്തു കൊണ്ടുവരുവാനും,
  • 3:43 - 3:46
    നിങ്ങളുടെ എഞ്ചിന് നിറുത്തി നിദ്രയുടെ ശക്തി അറിയുവാനും ഞാന് നിങ്ങളോട് പറയുവാനാഗ്രഹിക്കുന്നു.
  • 3:46 - 3:48
    നന്ദി.
  • 3:48 - 3:50
    (സദസ്സില് കൈയടി)
Title:
ഏരിയാന്ന ഹഫ്ഫിങ്ങ്ടന്‍ : എങ്ങിനെ വിജയിക്കാം? നല്ലവണ്ണം ഉറങ്ങൂ
Speaker:
Arianna Huffington
Description:

ഈ ചെറു പ്രഭാഷണത്തില്‍, ഏരിയാന്ന ഹഫ്ഫിങ്ങ്ടന്‍ മറ്റു വലിയ ആശയങ്ങളെ വെളിച്ചത്തു കൊണ്ടുവരാന്‍ പോന്ന ഒരു ചെറിയ ആശയത്തെപ്പറ്റി സംസാരിക്കുന്നു. രാത്രിയിലെ ഒരു നല്ല നിദ്രയുടെ ഗുണങ്ങളാണ് വിഷയം. നമ്മുടെ ഉറക്കക്കുറവിനെ പറ്റി പരാതിപ്പെടാതെ, കണ്ണുകളടച്ചു വലിയ ചിത്രം കാണുവാന്‍ അവര്‍ നമ്മെ പ്രേരിപ്പിക്കുന്നു: നല്ല നിദ്രയിലൂടെ നമ്മുടെ കാര്യക്ഷമതയും സന്തോഷവും വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും - ഒപ്പം മികവേറിയ തീരുമാനങ്ങള്‍ എടുക്കുവാനും കഴിയും.

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
03:50
Retired user added a translation

Malayalam subtitles

Revisions