പ്രപഞ്ചം അത് വളരെ വലുതാണ്. നാം ഒരു ഗാലക്സിയിൽ ആണ് ജീവിക്കുന്നത്. ഏതാണ്ട് 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ട് ആകാശ ഗംഗ ഗ്യാലക്സിയിൽ ഒരു ക്യാമറ എടുത്ത് ആകാശത്തിൻ്റെ ഏതെങ്കിലും ഭാഗത്തേക്ക് പിടിക്കുക അതിന്റെ ഷട്ടർ തുറന്നു തന്നെ വയ്ക്കുക നിങ്ങളുടെ ക്യാമറ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിനോട് ഘടിപ്പിച്ചാണ് വച്ചിരിക്കുന്നതെങ്കിൽ അത് ഇതുപോലൊരു കാഴ്ചയായിരിക്കും കാണുക. ഇതിലെ ഓരോ ചെറിയ പാടും ആകാശഗംഗയുടെ വലിപ്പമുള്ള ഒരു ഗാലക്സിയാണ്. 100 ബില്യൺ നക്ഷത്രങ്ങൾ ഓരോ പാടിലുമുണ്ട്. ഏതാണ്ട് 100 ബില്യൺ ഗാലക്സികൾ ഉണ്ട് നമുക്ക് കാണാവുന്ന പ്രപഞ്ചത്തിൽ. 100 ബില്യൺ അറിയാനുള്ള ഒരക്കം മാത്രമാണ്. പ്രപഞ്ചോൽപ്പത്തി മുതൽ ഇന്ന് വരെ ഉള്ള പ്രപഞ്ചത്തിന്റെ വയസ്സ് 100 ബില്യൺ ഡോഗ് ഇയറാണ് (ചിരി ) ഇത് ഈ പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനത്തെപ്പറ്റി ചിലതു പറയുന്നുണ്ട്. ഇത്തരം ചിത്രം ആസ്വദിക്കുക എന്നതേ നമുക്കാവൂ ഇത് വളരെ മനോഹരമാണ്. ഞാൻ ചിന്തിക്കാറുണ്ട് എന്ത് പരിണാമ ശക്തിയാണ് ഗാലക്സികളുടെ ചിത്രങ്ങൾ ആസ്വദിക്കാൻ നമ്മുടെ പൂർവികരെ പ്രാപ്തരാക്കിയത് ഇന്നത്തെപ്പോലത്തെ ചിത്രങ്ങൾ ഇല്ലാതെ തന്നെ പക്ഷെ നമുക്കും അത് അറിയണം എന്നുണ്ട്. ഒരു കോസ്മോളജിസ്റ്റായി ഞാൻ ചോദിക്കട്ടെ എന്തേ പ്രപഞ്ചം ഇങ്ങനെ ആയത്? പ്രപഞ്ചം കാലത്തിനൊത്ത് മാറുന്നു എന്നത് ഒരു വലിയ ക്ലൂ ആണ്. ഒരു ഗാലക്സിയെ നിരീക്ഷിച്ച് അതിന്റെ പ്രവേഗം അളക്കുകയാണെങ്കിൽ അത് നിങ്ങളിൽ നിന്നും അകന്നു നീങ്ങുകയാകും വളരെ വിദൂരമായ ഒരു ഗാലക്സിയിയെ നോക്കുമ്പോൾ അത് കൂടുതൽ വേഗത്തിൽ അകലുകയാകും. അതാണ് പ്രപഞ്ചം വികസിക്കുന്നു എന്ന് നാം പറയുന്നത്. അതിനർത്ഥമെന്തെന്നാൽ പണ്ട് എല്ലാം വളരെ അടുത്തായിരുന്നു. കൂടുതൽ തിങ്ങിയായിരുന്നു പ്രപഞ്ചം താപനിലയും വളരെ കൂടുതലായിരുന്നു. ഞെരുക്കം കൂടുമ്പോൾ ചൂടും കൂടും എന്ന് നമുക്കറിയാമല്ലോ. എന്താണ് നമുക്ക് മനസ്സിലാവത്തത് എന്നാൽ പ്രപഞ്ചം അതിന്റെ ഉത്പത്തിയോടടുത്ത നേരം വളരെ മൃദുലമായിരുന്നു എന്നതാണ്. അത്ഭുതം ഒന്നുമില്ല എന്ന് തോന്നിയേക്കാം. ഈ മുറിയിലെ വായു വളരെ ശാന്തമാണ്. കാലക്രമേണ മൃദുലമായി മാറും എന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷെ മഹാവിസ്ഫോടന സമയത്തെ അവസ്ഥ ഈ മുറിയിലെ വായുവിനെപ്പോലെയായിരുന്നില്ല എല്ലാം വളരെയധികം ഞെരുങ്ങിയായിരുന്നു. ഗുരുത്വാകർഷണം വളരെ കൂടുതലായിരുന്നു പ്രപഞ്ചോല്പത്തിയോട് അടുത്ത സമയത്ത്. നമ്മൾ മനസ്സിലാക്കേണ്ടത് നമുക്ക് 100 ബില്യൺ ഗാലക്സികളുള്ള പ്രപഞ്ചമുണ്ട് ഓരോന്നിലും 100 ബില്യൺ നക്ഷത്രങ്ങൾ വീതവും. പുരാതന കാലത്ത് ആ 100 ബില്യൺ ഗാലക്സികളും ഇത്രയും ചെറിയ ഒരു സ്ഥലത്തേക്ക് ഞെരുക്കി വച്ചിരിക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ-- വളരെ പണ്ട്. അത്തരം ഒരു അടുക്കിവെക്കൽ അതും യാതൊരു പിഴവുമില്ലാതെ ഒരു ചെറിയ പാടുപോലുമില്ലാതെ. എവിടെയും കൂടുതലും കുറവുമില്ലാതെ അങ്ങനെ പ്രശ്നമുണ്ടെങ്കിൽ ഗുരുത്വാകർഷനത്തിന്റെ ബലത്തിൽ എല്ലാം തകർന്നു ഒരു ബ്ലാക്ക് ഹോളായി മാറിയേനേ . അതും ആദ്യ സമയങ്ങളിൽ മൃദുലമായി മാറ്റിമറിക്കൽ എളുപ്പമല്ല. അത് വിദഗ്ദമായ ക്രമീകരണം ആണ്. അതൊരു ക്ലൂ ആണ് പ്രപഞ്ചം അങ്ങ് വെറുതെ ഉണ്ടായതല്ല അതിനെ ഉണ്ടാക്കിയ എന്തോ ഒന്നുണ്ട് അതെന്താണെന്ന് നമ്മളറിയണം ലുഡ്വിഗ് ബോൾസ്മാൻ ആണ് ഇത് ഭാഗികമായി നമുക്ക് മനസ്സിലാക്കിത്തന്നത് ഒരു 19 നൂറ്റാണ്ടിലെ ഒരു ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനാണദ്ദേഹം അദ്ദേഹം എൻട്രോപ്പി എന്തെന്ന് പറഞ്ഞുതന്നു നിങ്ങൾ കേട്ടിട്ടുണ്ടാവും എൻട്രോപ്പിയെ അത് ഒരു സിസ്റ്റത്തിലെ ക്രമമില്ലാത്ത, ചിട്ടയില്ലാത്ത അവസ്ഥയാണ്. ബോൾസ്മാൻ ഒരു ഫോർമുല തന്നു. അത് അദ്ദേഹത്തിന്റെ കല്ലറയുടെ മുകളിൽ കൊത്തിവച്ചിട്ടുണ്ട് അത് എൻട്രോപ്പി അളക്കാൻ നമ്മെ സഹായിക്കും. അത് പറയുന്നതെന്തെന്നാൽ എൻട്രോപ്പി എന്നത് ഒരു സിസ്റ്റത്തെ എത്ര രീതികളിൽ പുനർക്രമീകരിക്കാൻ കഴിയും ദൂരെ നിന്നു നോക്കിയാൽ തിരിച്ചറിയാത്ത വിധം ഈ മുറിയിൽ ഉള്ള വായു ഉണ്ടെങ്കിൽ ഓരോ വായു കണങ്ങളെയും നിങ്ങൾ വേറിട്ട് കാണുന്നില്ല. ഒരു ചെറിയ എൻട്രോപ്പി ക്രമീകരണത്തിൽ വളരെ കുറച്ചു ക്രമീകരണങ്ങൾ മാത്രമേ ഉണ്ടാവൂ ഒരു വളരെ വലിയ എൻട്രോപ്പി ക്രമീകരണത്തിൽ കുറെയധികം ക്രമീകരണങ്ങൾ ഉണ്ടാവും. ഇത് വളരെ വലിയ ഒരു ഉൾക്കാഴ്ച്ചയാണ് കാരണം ഇത് നമുക്ക് തെർമോഡയനാമിൿസിന്റെ രണ്ടാം നിയമം വ്യാഖ്യാനിച്ചു തരുന്നു. പ്രപഞ്ചത്തിൽ എൻട്രോപ്പി കൂടിക്കൊണ്ടേയിരിക്കും എന്ന നിയമം പ്രപഞ്ചത്തിലെ ഒറ്റപ്പെട്ട കോണിലെങ്കിലും. എൻട്രോപ്പി കൂടാനുള്ള കാരണം എൻട്രോപ്പി കൂടാൻ കുറെ വഴികൾ ഉണ്ട് എന്നാൽ എൻട്രോപ്പി കുറയാൻ വളരെ കുറച്ചു വഴികളെ ഉള്ളു എന്നതാണ്. ഇതൊരു വലിയ ഉൾക്കാഴ്ച്ചയാണ്. പക്ഷെ ഇത് കുറച്ചു കാര്യങ്ങൾ വിട്ടുകളയുന്നു. ഈ ഉൾക്കാഴ്ച്ചയാണ് സമയത്തിന്റെ ദിശയെ സൂചിപ്പിക്കുന്ന അമ്പിന്റെ പിറകിൽ. ഭൂതകാലവും ഭാവിയും തമ്മിലുള്ള വ്യത്യാസം. ഭൂതവും ഭാവിയും തമ്മിലുള്ള എല്ലാ വ്യത്യാസവും ഉണ്ടാവുന്നത് എൻട്രോപ്പി വർദ്ധിക്കുന്നത് മൂലമാണ്. ഭൂതകാലം ഓർമ്മിക്കാവുന്ന പോലെ ഭാവി ഓർക്കാൻ കഴിയാത്തതും നിങ്ങൾ ജനിച്ചിട്ട് പിന്നീട് ജീവിച്ചിട്ടു പിന്നീട് മരിക്കുന്നതും എല്ലാം ആ ക്രമത്തിലാണ് നടക്കുന്നത്. അതെല്ലാം എൻട്രോപ്പി കൂടുന്നതുകൊണ്ടാണ്. ബോൾട്സ്മാന്റെ അഭിപ്രായത്തിൽ നിങ്ങൾ ചെറിയ എൻട്രോപ്പിയിൽ തുടങ്ങിയാൽ അത് സ്വാഭാവികമായി വർദ്ധിക്കും കാരണം എൻട്രോപ്പി കൂടാൻ കുറെ മാർഗ്ഗങ്ങൾ ഉണ്ട്. അദ്ദേഹം വ്യാഖ്യാനിക്കാതെയിരുന്നത് പണ്ട് എൻട്രോപ്പി എന്തുകൊണ്ട് ചെറുതായിരുന്നു എന്ന കാര്യമാണ്. പ്രപഞ്ചത്തിന്റെ എൻട്രോപ്പി പണ്ട് ചെറുതായിരുന്നു എന്ന സത്യം ചൂണ്ടിക്കാണിക്കുന്നത് പണ്ടത്തെ പ്രപഞ്ചം വളരെ വളരെ മിനുസ്സമുള്ളതായിരുന്നു എന്ന സത്യത്തെയാണ് അതെന്തുകൊണ്ടാണെന്ന് നാം മനസ്സിലാക്കണം. അതാണ് ഞങ്ങൾ കോസ്മോളജിസ്റ്റുകളുടെ ജോലി. നിർഭാഗ്യവശാൽ ഇത് നാം അത്ര ശ്രദ്ധ ചെലുത്തിയിട്ടുള്ള ഒരു പ്രശ്നം അല്ല എന്നാണ് ആളുകൾ ഏറ്റവും ആദ്യമേ പറയുന്ന ഒരു കാര്യം, ഒരു ആധുനിക കോസ്മോളജിസ്റ്റിനോട് നിങ്ങൾ എന്തൊക്കെയാണ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് എന്ന് ചോദിച്ചാൽ കിട്ടുന്ന മറുചോദ്യം. ഇത് ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കിയ ഒരാൾ റിച്ചാർഡ് ഫൈൻമാൻ ആണ്. 50 വര്ഷം മുൻപ്, അദ്ദേഹം കുറച്ചു പ്രഭാഷണങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രഭാഷണങ്ങൾ ആണ് പിന്നീട് "The Character of Physical Law" എന്ന് അറിയപ്പെട്ടത്. CALTECH വിദ്യാർത്ഥികൾക്കാണ് അദ്ദേഹം ഈ പ്രഭാഷണങ്ങൾ നൽകിയത് അവ പിന്നീട് ഭൗതികശാസ്ത്രത്തിലെ ഫൈൻമാൻ പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു CALTECH ബിരുദ വിദ്യാർത്ഥികൾക്ക് നൽകിയ പ്രഭാഷണങ്ങൾ പിന്നീട് ഗുരുത്വാകർഷണത്തിലെ ഫൈൻമാൻ പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു. ഒരോ പുസ്തകത്തിലും, ഓരോ പ്രഭാഷണത്തിലും അദ്ദേഹം ഈ പ്രശ്നം ഊന്നിപ്പറഞ്ഞിരുന്നു എന്തുകൊണ്ട് പണ്ട് പ്രപഞ്ചത്തിൽ എൻട്രോപ്പി ചെറുതായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഞാൻ അദ്ദേഹത്തിന്റെ ശൈലി അനുകരിക്കാൻ പോകുന്നില്ല അദ്ദേഹം പറഞ്ഞു "എന്തോ കാരണത്താൽ ഒരു സമയത്തു പ്രപഞ്ചത്തിൽ വളരെ ചെറിയ എൻട്രോപ്പിയെ ഉണ്ടായിരുന്നുള്ളു അതിന്റെ ഊർജ്ജവുമായി താരതമ്യം ചെയ്യുമ്പോൾ അന്ന് മുതൽ എൻട്രോപ്പി കൂടിക്കൊണ്ടേയിരിക്കുന്നു സമയത്തിന്റെ ദിശയെ മനസ്സിലാക്കാൻ പ്രപഞ്ചോല്പത്തിയെ മനസ്സിലാക്കാത്തിടത്തോളം കാലം കഴിയില്ല അത് വീണ്ടും മനസ്സിലാക്കുന്നതിൽ നിന്നും ഊഹാപോഹത്തിലേക്കു ചുരുങ്ങുകയും ചെയ്യുന്നു." അപ്പോൾ അതാണ് നമ്മുടെ ജോലി. നമുക്ക് അറിയണം -- ഇത് 50 വർഷം മുൻപാണ്, നിങ്ങൾ ചിന്തിക്കുന്നുണ്ടാവും "ഇപ്പോൾ നമ്മൾ ഇത് മനസ്സിലാക്കി കഴിഞ്ഞിരിക്കും " അത് ശരിയല്ല. ശരിക്കും പറഞ്ഞാൽ ഈ പ്രശ്നം കൂടുതൽ വഷളമായി എന്ന് പറയാം കാരണം 1998 ഇൽ പ്രപഞ്ചത്തെപ്പറ്റി ഒരു പുതിയ കാര്യം നാം പഠിച്ചു നമുക്ക് നേരത്തെ അറിയാത്ത ഒരു കാര്യം പ്രപഞ്ചം വേഗത്തിൽ അകന്നു പോയിക്കൊണ്ടിരിക്കുകയാണ് പ്രപഞ്ചം വെറുതെ വികസിക്കുക മാത്രമല്ല. ഒരു ഗാലക്സിയെ നോക്കിയാൽ അത് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഒരു 100 ബില്യൺ വർഷങ്ങൾ കഴിഞ്ഞു വന്നു അതിനെ നോക്കിയാൽ അത് ഇനിയും കൂടിയ വേഗത്തിൽ അകന്നു പോയികൊണ്ടിരിക്കുകയായിരിക്കും. എല്ലാ ഗാലക്സികളും നമ്മിൽ നിന്നും വേഗത്തിൽ അകന്നു പോയികൊണ്ടിരിക്കുകയാണ് അതുകൊണ്ട് പ്രപഞ്ചം അകന്നു പോയികൊണ്ടിരിക്കുകയാണ് എന്ന് നാം പറയുന്നു. പ്രപഞ്ചോൽപ്പത്തിയുടെ ചെറിയ എൻട്രോപ്പി അതിനു നമുക്ക് ഉത്തരമില്ലെങ്കിലും നമുക്ക് അത് വ്യാഖ്യാനിക്കാൻ ഒരു നല്ല സിദ്ധാന്തം ഇപ്പോൾ ഉണ്ട്, അത് ശരിയാണെങ്കിൽ, അതാണ് ഡാർക്ക് എനർജി സിദ്ധാന്തം. ശൂന്യതയിൽ ഊർജ്ജമുണ്ട് എന്നുള്ള ആശയം ശൂന്യതയുടെ ഓരോ ക്യൂബിക് സെന്റിമീറ്ററിലും അവിടെ എന്തെങ്കിലും ഉണ്ടായാലും ഇല്ലെങ്കിലും അവിടെ കണങ്ങളോ, വികിരണങ്ങളോ മറ്റോ ഉണ്ടായാലും ഇല്ലെങ്കിലും ഊർജ്ജം ഉണ്ടാവും ആ ശൂന്യതയിൽ. ഐൻസ്റ്റീന്റെ അഭിപ്രായത്തിൽ ഈ ഊർജ്ജം പ്രപഞ്ചത്തിൽ ഒരു ശക്തിയായി പിടിച്ചു തള്ളുന്നുണ്ട്. ഈ ശാശ്വതമായ ശക്തി എല്ലാ ഗാലക്സികളെയും തമ്മിൽ അകറ്റികൊണ്ടിരിക്കുകയാണ്. ഈ ഡാർക്ക് എനെർജിയുടെ ശക്തി സാധാരണ വികിരണങ്ങൾ പോലെ പ്രപഞ്ചം വികസിക്കുമ്പോൾ ശക്തി കുറയുന്നില്ല. ഓരോ ക്യൂബിക് സെന്റിമീറ്ററിലും ഉള്ള ഈ ഊർജ്ജം അങ്ങനെ തന്നെ നിലനിൽക്കുന്നു പ്രപഞ്ചം കൂടുതൽ കൂടുതൽ വലുതാവുമ്പോഴും. നമ്മുടെ പ്രപഞ്ചം ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന കാര്യം നമുക്ക് ഇതിലൂടെ മനസ്സിലാകുന്നു പ്രപഞ്ചം എപ്പോഴും വികസിച്ചു കൊണ്ടേയിരിക്കും പക്ഷേ എനിക്ക് നിങ്ങളുടെ വയസ്സ് ഉണ്ടായിരുന്നപ്പോൾ പ്രപഞ്ചം എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ളത് നമുക്ക് അറിയില്ലായിരുന്നു പ്രപഞ്ചം ഭാവിയിൽ ചുരുങ്ങി ഇല്ലാതാകും എന്ന് ചിലർ ചിന്തിച്ചു ഐൻസ്റ്റൈൻ ഈ ചിന്ത വളരെ ഇഷ്ടമായിരുന്നു പക്ഷേ ഡാർക് എനർജി എന്നും നിലനിൽക്കുകയാണെങ്കിൽ പ്രപഞ്ചം എന്നെന്നേക്കുമായി വികസിച്ചുകൊണ്ടേയിരിക്കും. 14 ബില്യൺ വർഷങ്ങളായി ഇത്രയും നാളായിട്ട് 100 ബില്യൺ നായ്ക്കളുടെ വർഷങ്ങൾ, പക്ഷെ ഇനിയും അന്തമില്ലാത്ത അത്രയും വർഷങ്ങൾ ഉണ്ട് ഭാവിയിൽ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും സ്പേസിന് പരിധിയുള്ളതായാണ് നാം കാണുന്നത്. സ്പേസ് പരിധിയുള്ളതോ അനന്തമോ ആയിരിക്കാം പക്ഷെ പ്രപഞ്ചം കുതിച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ ചില കോണുകൾ നമുക്ക് കാണാൻ സാധിക്കില്ല ഒരിക്കലും കാണുകയുമില്ല. നമ്മുക്ക് കാണാൻ കഴിയുന്ന ഒരു നിശ്ചിതമായ പ്രദേശം ഉണ്ട് അതിനു ഒരു ചക്രവാളവും ഉണ്ട്. സമയം അനന്തമാണെങ്കിലും സ്പേസിന് നമ്മളെ സംബന്ധിച്ച് നോക്കുമ്പോൾ പരിമിതികൾ ഉണ്ട്. അവസാനമായി ശൂന്യതക്ക് ഒരു താപനിലയുണ്ട്. 1970 ഇൽ സ്റ്റീഫൻ ഹോക്കിങ് നമ്മോടു പറഞ്ഞു കറുത്തത് എന്ന് നമുക്ക് തോന്നുന്ന ബ്ലാക് ഹോളിൽ നിന്നും വികിരണങ്ങൾ പുറംതള്ളപ്പെടുന്നുണ്ട്. ക്വാണ്ടം മെക്കാനിക്സ് കണക്കിലെടുത്താൽ ബ്ലാക്ക് ഹോളിന്റെ സ്പേസ്-ടൈം വക്രതയാണ് ക്വാണ്ടം മെക്കാനിക്കൽ ചാഞ്ചലങ്ങൾ ഉണ്ടാക്കുന്നത്. അങ്ങനെ ബ്ലാക്ക് ഹോളുകൾ വികിരണങ്ങളെ പുറപ്പെടുവിക്കുന്നു. ഹോക്കിങ്ങും ഗാരി ഗിബ്ബൺസും വേറൊരു കണിശമായ കണക്കുകൂട്ടലിലൂടെ ശൂന്യതയിൽ ഡാർക്ക് എനർജി ഉണ്ടെങ്കിൽ പ്രപഞ്ചം മുഴുവൻ വികിരണങ്ങൾ പുറപ്പെടുവിക്കും എന്ന് കാണിച്ചു തന്നു. ശൂന്യതയിൽ ഉള്ള ഊർജ്ജം ക്വാണ്ടം ചാഞ്ചലങ്ങൾക്കു രൂപം നൽകുന്നു. അതിനാൽ പ്രപഞ്ചം എന്നന്നേക്കുമായി നിലനിന്നാലും സാധാരണ കണങ്ങളും വികിരണങ്ങളും കാലക്രമേണ ഇല്ലാതാവും ചില വികിരണങ്ങൾ എന്നാലും നിലനിൽക്കും ചില താപ അസ്ഥിരതകൾ, ശൂന്യതയിൽ പോലും അപ്പോൾ ഇതിന്റെ അർഥം പ്രപഞ്ചം ഒരു വാതകം നിറഞ്ഞ പെട്ടി പോലെയാണ് അത് എന്നെന്നേക്കുമായി നിലനിൽക്കും ഇതിനെ അർത്ഥം എന്താണ്? ഇതാണ് ബോൾട്സ്മാൻ 19 നൂറ്റാണ്ടിൽ പഠിച്ചത്. എൻട്രോപ്പി കൂടിയാൽ കാരണം പ്രപഞ്ചത്തിന്റെ എൻട്രോപ്പി കൂടാൻ കുറെ അധികം മാർഗ്ഗങ്ങളുണ്ട്, അത് കുറയുന്നതുമായി താരതമ്യം ചെയ്യുമ്പോൾ പക്ഷെ ഇതൊരു സാമാന്യബുദ്ധിക്കു നിരക്കുന്ന കാര്യമാണ്. ഇത് മിക്കവാറും കൂടും കൂടാതെ ഇതിനുള്ള സംഭവ്യത വളരെ വളരെ കൂടുതലുമാണ് അതോർത്തു നിങ്ങളിപ്പോൾ വിഷമിക്കേണ്ട കാര്യമില്ല ഈ മുറിയിലെ വായുവെള്ളം ഒരു സ്ഥലത്തു മാത്രമായിട്ട് നമ്മെ ശ്വാസം മുട്ടിക്കുന്നതിനെപ്പറ്റിയൊക്കെ --- ഇതിനു വളരെ സാധ്യത കുറവാണ് ആ കതകുകൾ അടച്ചു നമ്മെ ഇവിടെത്തന്നെ എന്നെന്നേക്കുമായി പൂട്ടിവച്ചാൽ ഇത് ചിലപ്പോൾ സംഭവിച്ചേക്കാം. അനുവദിനീയമായതെന്തും, ഈ മുറിയിലെ വായു കണങ്ങളാൽ സംഭവ്യമായ എന്തു ക്രമീകരണം ആയാലും അത് കാലക്രമേണ സംഭവിച്ചിരിക്കും ബോൾട്സ്മാൻ പറയുന്നു. താപ സന്തുലിതമായ ഒരു പ്രഞ്ചത്തിൽ നിന്ന് എല്ലാം ആരംഭിച്ചുവെന്നിരിക്കാം. അദ്ദേഹത്തിന് ബിഗ് ബാങിനെ പറ്റിയോ പ്രപഞ്ചത്തിന്റെ വികാസത്തെ പറ്റിയോ അറിവുണ്ടായിരുന്നില്ല ഐസക് ന്യൂട്ടന്റെ കേവലമായ സ്ഥലവും സമയവുമാണ് ബോൾട്സ്മാന് അറിയാമായിരുന്നത്. അവർ അവിടെ തങ്ങി കിടക്കുകയായിരുന്നു. അദ്ദേഹത്തിൻറെ സ്വാഭാവിക പ്രപഞ്ചത്തിൽ വായുവിലെ കണങ്ങൾ എല്ലായിടത്തും പടർന്നു കിടക്കുന്നു എല്ലാമാകുന്ന കണങ്ങൾ. നിങ്ങൾ ബോൾട്സ്മാൻ ആണെങ്കിൽ നിങ്ങൾക്കറിയാം കുറച്ചു നേരം കാത്തുനിന്നാൽ കണങ്ങളുടെ ചഞ്ചലങ്ങൾ കാലക്രമേണ ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലേക്കു വന്നുചേരും. അങ്ങനെ സ്വാഭാവികമായ രീതിയിൽ അവയെല്ലാം വളർന്നു വികസിക്കും. എൻട്രോപ്പി ഇപ്പോഴും കൂടിയേ തീരൂ എന്നല്ല-- ചഞ്ചലങ്ങൾ ചെറിയ എൻട്രോപ്പിയിലും ലഭ്യമാണ്, അവ കൂടുതൽ ക്രമീകരിച്ചവയായിരിക്കുമെന്നു മാത്രം. ഇത് ശരിയായിരുന്നെങ്കിൽ ബോൾട്സ്മാൻ പിന്നീട് രണ്ട് വളരെ ആധുനികമായ ആശയങ്ങൾ കണ്ടുപിടിച്ചു-- മുൾട്ടിവേഴ്സും ആന്ത്രോപിക് തത്വവും. താപ സന്തുലിതത്വത്തിന്റെ കുഴപ്പം എന്തെന്നാൽ നമുക്ക് അവിടെ ജീവിക്കാൻ കഴിയില്ല, ബോൾട്സ്മാൻ പറഞ്ഞു. ഓർക്കുക, ജീവൻ തന്നെ സമയത്തിന്റെ ദിശയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നമുക്ക് വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയില്ല ദഹിപ്പിക്കാനും, നടക്കാനും, സംസാരിക്കാനും ഒന്നും കഴിയില്ല നമ്മൾ താപം സന്തുലിതത്വത്തിൽ ജീവിച്ചിരുന്നുവെങ്കിൽ. ഒരു വലിയ പ്രപഞ്ചം വിഭാവനം ചെയ്താൽ അനന്തമായ വളരെ വലയ ഒരു പ്രാപഞ്ചം അതിൽ കണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉരസുകയും, ഇടിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അവിടെ ഇടയ്ക്കു ചെറിയ എൻട്രോപ്പി ഉള്ള ചാഞ്ചലങ്ങൾ ഉണ്ടാകുന്നു. പിന്നെ അവ ഇല്ലാതാകുന്നു. പക്ഷെ അവിടെ വളരെ വലിയ ചാഞ്ചലങ്ങളും ഉണ്ടാകാം. ഇടയ്ക്ക് ഒരു ഗ്രഹം ഉണ്ടായേക്കാം അല്ലെങ്കിൽ ഒരു നക്ഷത്രം അല്ലെങ്കിൽ ഒരു ഗ്യാലക്സി അല്ലെങ്കിൽ 100 ബില്യൺ ഗാലക്സികൾ. അതുകൊണ്ടു ബോൾട്സ്മാൻ പറഞ്ഞു നമ്മൾ പ്രപഞ്ചത്തിലെ വളരെ വലിയ ചഞ്ചലങ്ങൾ ഉണ്ടാവുന്ന ഭാഗത്തു മാത്രമേ ജീവിക്കൂ എന്ന് അവിടെ മാത്രമേ ജീവൻ ഉടലെടുക്കുകയുള്ളൂ എന്ന്. ആ പ്രദേശത്തു എൻട്രോപ്പി കുറവായിരുന്നു. ചിലപ്പോൾ നമ്മുടെ പ്രപഞ്ചം ഇങ്ങനെ ഇടക്കിടക്ക് ഉണ്ടാവുന്നതായിരിക്കും. ഇതിനെപ്പറ്റി ശരിക്ക് ആലോചിച്ച് ഇതിൻറെ അർത്ഥമെന്തെന്ന് മനസ്സിലാക്കലാണ് നിങ്ങളുടെ ഹോംവർക്ക് കാൾ സെഗൻ ഒരിക്കൽ പറഞ്ഞു ആപ്പിൾ പൈ ഉണ്ടാക്കാൻ നിങ്ങൾ ആദ്യം പ്രപഞ്ചം കണ്ടു പിടിക്കണം" പക്ഷെ അദ്ദേഹത്തിന് തെറ്റ് പറ്റി. ബോൾട്സ്മാൻറെ കാഴ്ചപ്പാടിൽ നിങ്ങള്ക്ക് ഒരു ആപ്പിൾ പൈ ഉണ്ടാക്കണമെങ്കിൽ നിങ്ങൾ വെറുതെ കണങ്ങളുടെ ചലനത്തിനായി കാത്തിരുന്നാൽ മതി ആപ്പിൾ പൈ ഉണ്ടായിക്കോളും തനിയെ. അത് അങ്ങനെ ഉണ്ടാകാൻ വളരെ എളുപ്പം ആണ് കണങ്ങളുടെ ചലനങ്ങളാൽ ഒരു ആപ്പിൾ മരം ഉണ്ടാവുകയും പിന്നീട് പഞ്ചസാരയും പിന്നെ ഓവനും മറ്റും ഉണ്ടാവുകയും എന്നിട്ടു ആപ്പിൾ പൈ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ. അതിനാൽ ഈ കാഴ്ച്ചപ്പാട് ചില പ്രവചനങ്ങൾ നടത്തുന്നു. അവയെന്തെന്നാൽ നമ്മെ ഉണ്ടാക്കിയ ചാഞ്ചലങ്ങൾ വളരെ ചെറുതാണ്. നമ്മൾ ഇപ്പോൾ ഇരിക്കുന്ന മുറി യഥാർത്ഥത്തിൽ ഉള്ളതാണെന്ന് വിചാരിക്കുകയൂം ഇപ്പോൾ നാം ഇവിടെ ഇരിക്കുന്നതും നമുക്കുള്ള ഓർമ്മകളും പുറത്തുള്ള CALTECH , അമേരിക്ക, ആകാശ ഗംഗയും മറ്റും അവയെല്ലാം ഓരോ ചാഞ്ചലങ്ങളായി നമ്മുക്കു തോന്നാൻ എളുപ്പമാണ് പക്ഷെ അവ വാസ്തവത്തിൽ CALTECH ആയോ അമേരിക്കയായോ അല്ലെങ്കിൽ ആകാശഗംഗയായോ ചാഞ്ചലത്താൽ ഉണ്ടായിവരാൻ വളരെ ദുഷ്കരമാണ്. നല്ല വാർത്ത എന്തെന്നാൽ ഈ കാഴ്ചപ്പാട് പ്രാവർത്തികമല്ല. ഇത് ശരിയല്ല ഈ കാഴ്ചപ്പാടിൽ നാം ഒരു ചെറിയ ചാഞ്ചലമാണ് ഗാലക്സികളെ മാറ്റി നിർത്തിയാലും, നിങ്ങൾക്ക് 100 ബില്യൺ ഗാലക്സികൾ ഉണ്ടാക്കാൻ കഴിയില്ല ഫൈൻമാന് ഇത് അറിയാമായിരുന്നു. ഫൈൻമാൻ പറഞ്ഞു. "പ്രപഞ്ചം ഒരു ചാഞ്ചലം ആണ് എന്ന അനുമാനത്തിൽ എല്ലാ പ്രവചനങ്ങളും ഇങ്ങനെയാണ്. ലോകത്ത് ഇന്നുവരെ നോക്കിയിട്ടില്ലാത്ത ഒരു സ്ഥലത്ത് നാം നോക്കിയാൽ എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാം, നാം ഇന്നതുവരെ കണ്ടതുപോലെയുള്ളവയല്ല-- വലിയ എൻട്രോപ്പി. നമ്മുടെ ക്രമം ഉടലെടുത്തത് ചാഞ്ചലത്തിൽ നിന്നുമാണെങ്കിൽ നാം നോക്കുന്നിടത്തെല്ലാം ക്രമം കാണാനേ കഴിയുമായിരുന്നില്ല. അതിനാൽ പ്രപഞ്ചം ഒരു ചഞ്ചലം അല്ല എന്ന് അനുമാനിക്കാം" അത് നല്ലതുതന്നെ പക്ഷെ ഇതിന്റെ ശരിക്കുള്ള ഉത്തരം എന്താണ്? പ്രപഞ്ചം ഒരു ചാഞ്ചലം അല്ല എങ്കിൽ, പണ്ടത്തെ പ്രപഞ്ചത്തിൽ എൻട്രോപ്പി എന്തുകൊണ്ട് കുറവായിരുന്നു? എനിക്ക് അതിന് ഉത്തരം പറയണം എന്നുണ്ട് പക്ഷേ എന്റെ സമയം അവസാനിച്ചിരിക്കുന്നു. (ചിരി) ശരിക്കുള്ള പ്രപഞ്ചത്തെപ്പറ്റി അല്ല മറിച്ച് ഈ പ്രപഞ്ചത്തെപ്പറ്റി ആണ് നാം സംസാരിക്കാൻ പോകുന്നത് ഞാനിപ്പോൾ നിങ്ങൾക്ക് ഒരു ചിത്രം കാണിച്ചു തന്നു കഴിഞ്ഞ 10 ബില്യൺ വർഷങ്ങളായിട്ട് പ്രപഞ്ചം തണുത്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നമുക്ക് പ്രപഞ്ചത്തിലെ ഭാവിയെപ്പറ്റി വളരെ കൂടുതൽ പറയാൻ സാധിക്കും ഡാർക്ക് എനർജി നിലനിൽക്കുകയാണെങ്കിൽ നക്ഷത്രങ്ങൾ എല്ലാം കത്തി തീരുകയും അവ ബ്ലാക്ക് ഹോളുകളിലേക്ക് ചെന്ന് വീഴുകയും ചെയ്യും. നാം ജീവിക്കുന്ന പ്രപഞ്ചത്തിൽ ബ്ലാക്ക് ഹോളുകൾ അല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ആ പ്രപഞ്ചം ഏകദേശം 1 ഗുഗോൾ വർഷങ്ങളോളം നിലനിൽക്കും ഇപ്പോഴുള്ള പ്രപഞ്ചത്തിന്റെ ആയുസ്സിനേക്കാൾ വളരെ വളരെ കൂടുതൽ ആണ് അത്. ഭാവി ഭൂത കാലത്തേക്കാൾ വളരെയധികം വലുതാണ് ബ്ലാക്ക് ഹോളുകൾ എന്നന്നേക്കുമായി നിലനിൽക്കില്ല അവയെല്ലാം ആവിയായി പോകും പിന്നീട് ശൂന്യതയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല ആ ശൂന്യത എന്നന്നേക്കുമായി നീണ്ടുനിൽക്കും എന്നിരുന്നാലും ശൂന്യതയിൽ വികിരണം ഉണ്ട് താപ അസ്ഥിരതകൽ ഉണ്ടാകും അതിൽ. അവ നടന്നുകൊണ്ടേയിരിക്കും എല്ലാവിധ സമ്മിശണങ്ങളിലും ശൂന്യതയിൽ അനുവദനീയമായ എല്ലാ തലങ്ങളിലും അപ്പോൾ പ്രപഞ്ചം എന്നന്നേക്കുമായി നീണ്ടുനിന്നാലും ഒരു നിശ്ചിത അളവിലുള്ള കാര്യങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ സംഭവിക്കൂ. ഇവയെല്ലാം ഉണ്ടാകും കോടാനുകോടി വർഷങ്ങൾ എടുത്തുകൊണ്ട്. ഇതാ നിങ്ങൾക്കുള്ള രണ്ടു ചോദ്യങ്ങൾ. ചോദ്യം 1: കോടാനുകോടി വർഷങ്ങൾ ഇനിയും ഉണ്ടാകാനിരിക്കെ നാം എന്തുകൊണ്ട് പ്രപഞ്ചത്തിന് 14 ബില്യൺ വർഷം പ്രായമുള്ളപ്പോൾ ഉണ്ടായി? സുഖകരമായി, ബിങ് ബാങ് പ്രഭയിൽ കുളിച്ചു നിൽക്കുമ്പോൾ? നാം എന്തുകൊണ്ട് ശൂന്യതയിൽ അല്ല? നിങ്ങൾ പറഞ്ഞേക്കാം "ശൂന്യതയിൽ ഒന്നും ജീവിച്ചിരിക്കില്ല" എന്ന് പക്ഷേ അത് ശരിയല്ല. ചിലപ്പോൾ നിങ്ങൾ ശൂന്യതയിൽ ഉള്ള ഒരു ചാഞ്ചലം ആയിക്കൂടെന്നില്ല. എന്തുകൊണ്ട് നിങ്ങൾ അങ്ങനെയല്ല? അത് നിങ്ങൾക്കുള്ള ഹോംവർക് ആണ്. പറഞ്ഞതുപോലെ , എനിക്ക് ഉത്തരം അറിയില്ല. ഞാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ചപ്പാട് പറയാം. ഒന്നുകിൽ അതായിരിക്കും അല്ലെങ്കിൽ ഇതിനൊരു വ്യഖ്യാനമില്ല എന്ന് കരുതാം. ഇതു പ്രപഞ്ചത്തിന്റെ ഒരു സത്യമാണ് ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തി ഇതിനെ അങ്ങനെതന്നെ അങ്ങ് വിശ്വസിച്ചോളുക. ചിലപ്പോൾ ബിഗ് ബാംഗ് എന്ന് പറയുന്നത് പ്രപഞ്ചോൽപ്പത്തി അല്ലായിരിക്കും. ഒരു പൊട്ടാത്ത മുട്ട എന്നത് ഒരു ചെറിയ എൻട്രോപ്പി ക്രമീകരണം ആണ് എന്നിരുന്നാലും നാം ഫ്രിഡ്ജ് തുറക്കുമ്പോൾ "അതിശയം! ഇതാ ഒരു ചെറിയ എൻട്രോപ്പി സിസ്റ്റം നമ്മുടെ ഫ്രിഡ്ജിൽ" എന്ന് പറയാറില്ല. എന്തെന്നാൽ മുട്ട എന്നത് ഒരു അടഞ്ഞ ഒരു സിസ്റ്റം അല്ല. അത് കോഴിയിൽ നിന്നുമാണ് വരുന്നത്. ചിലപ്പോൾ ഒരു പ്രപഞ്ചമാകുന്ന കോഴിയിൽ നിന്നാകും ഇതെല്ലം ഉണ്ടായത്. സ്വാഭാവികമായി ഉള്ളത് എന്തോ ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിച്ച് നമ്മുടെ ഈ പ്രപഞ്ചം ഉണ്ടാക്കി ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലൂടെ. ഇതു ശരിയെങ്കിൽ ഒന്നിൽ കൂടുതൽ തവണ ഇത് ഉണ്ടായേക്കാം നാം ഒരു മുൾട്ടിവേഴ്സിന്റെ ഭാഗമായിരിക്കാം. അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാഴ്ചപ്പാട്. ധീരമായ ഒരു ഊഹത്തോടെ ഇത് അവസാനിപ്പിക്കണം എന്നാണ് സംഘാടകർ എന്നോട് പറഞ്ഞത് ആ ഊഹം എന്തെന്നാൽ തീർച്ചയായും ചരിത്രത്താൽ ഞാൻ നീതീകരിക്കപ്പെടും 50 വർഷങ്ങൾക്ക് ശേഷം എൻറെ എല്ലാ ആശയങ്ങളും സത്യങ്ങളായി ബാഹ്യ, ശാസ്ത്രീയ സമൂഹങ്ങളും അംഗീകരിക്കും. നമ്മുടെ ഈ ചെറിയ പ്രപഞ്ചം വലിയ ഒരു മുൾട്ടിവേഴ്സിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് എന്ന് നാം വിശ്വസിക്കും കൂടാതെ ബിഗ് ബാംഗിന്റെ സമയത്ത് ചരിത്രത്തിൽ സംഭവിച്ചതെല്ലാം നമ്മുടെ നിരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്താൻ സാധിക്കുകയും ചെയ്യും ഇതൊരു പ്രവചനം മാത്രമാണ്. എനിക്ക് തെറ്റ് പറ്റിയേക്കാം മനുഷ്യരാശി എന്നുള്ള നിലയിൽ നാം ചിന്തിച്ചിരുന്നു നമ്മുടെ പ്രപഞ്ചം എങ്ങനെയുള്ളതായിരുന്നു എന്ന് എങ്ങിനെ ഇത്രയും വർഷങ്ങൾ കൊണ്ട് അത് ഈ നിലയിൽ ആയി എന്ന് എന്നെങ്കിലും ഇതിനുത്തരം അറിയാൻ കഴിയും എന്നത് ആവേശകരമാണ്. നന്ദി (കരഘോഷം)