WEBVTT 00:00:08.220 --> 00:00:11.122 അമേരിക്കയില് നിന്നുള്ളൊരു അഥിതിയായി എലിവേറ്റിലേയ്ക്കു് വന്ന 00:00:11.122 --> 00:00:14.861 ഫ്രീഡം ബോക്സ് ഫൌണ്ടേഷനിലെ ജെയിസ് വാസിലിനെ പരിചയപ്പെടുത്തുന്നതില് എനിയ്ക്കഭിമാനമുണ്ടു് 00:00:14.861 --> 00:00:20.619 ജെയിസ് വാസില് പല സംരംഭങ്ങളിലും പ്രവര്ത്തിയ്ക്കുന്നുണ്ടു് 00:00:20.619 --> 00:00:23.568 അപ്പാച്ചെ, ജൂംലയുമുണ്ടെന്നെനിയ്ക്കു് തോന്നുന്നു, പിന്നെ മറ്റു് പലതും. അദ്ദേഹം ഒരു വക്കീലും കൂടിയാണു് 00:00:23.568 --> 00:00:31.347 അദ്ദേഹം ഫ്രീഡം ബോക്സ് ഫൌണ്ടേഷന്റേയും ഫ്രീ സോഫ്റ്റ്വെയര് ഫൌണ്ടേഷന്റേയും കൂടെയും പ്രവര്ത്തിയ്ക്കുന്നു. 00:00:31.347 --> 00:00:37.895 എന്റെ അഭിപ്രായത്തില്, അടുത്ത കാലത്തെ ഏറ്റവും നല്ല പ്രോജക്ട്ട് ആണ് അദ്ദേഹം അവതരിപ്പിക്കാന് പോകുന്നത് 00:00:37.895 --> 00:00:43.236 ഇവിടെ നമ്മള് കാണുന്നത് പോലെ, ഒരു ചെറിയ പെട്ടി, ഫ്രീഡം ബോക്സ് (സ്വാതന്ത്ര പെട്ടി) 00:00:43.236 --> 00:00:48.042 ശരി, ജെയിംസ് ഇപ്പോള് അവതരിപ്പിക്കാന് പോവുകയാണ്, എന്നിട്ട് 00:00:48.042 --> 00:00:50.294 ചോദ്യോത്തര വേള ഉണ്ടായിരിക്കുന്നതാണ് 00:00:50.294 --> 00:00:53.731 അപ്പോള് ജെയിംസ്, താങ്കള്ക്ക് കൈമാറുന്നു. 00:00:53.731 --> 00:00:56.564 നന്ദി, ഡാനിയേല്. 00:00:56.564 --> 00:01:03.135 ഞാന് കുറച്ച് നാളായി ഇവിടെ, എലിവേറ്റ് ഫെസ്റ്റിവലില് ഉണ്ട് 00:01:03.135 --> 00:01:10.101 ഞാന് പ്രസംഗങ്ങളിലും, സിനിമകളിലും, സംഗീതിലും പങ്കുകൊള്ളുകയായിരുന്നു 00:01:10.101 --> 00:01:15.743 വ്യത്യസ്ഥമായ ആശയങ്ങള് ഒരുമിക്കുന്ന ഈ സ്ഥലം കൊള്ളാം 00:01:15.743 --> 00:01:21.223 ഇത്രയും സംഘടിപ്പിച്ചതിനു ഡാനിയേലിനു നന്ദി പറയുന്നു. 00:01:21.223 --> 00:01:23.615 ജോസഫിനും കൂടി. 00:01:23.615 --> 00:01:30.349 എന്നെ ഇവിടെ എത്തിക്കാനും സ്വീകാര്യനായ 00:01:30.349 --> 00:01:33.484 ആതിഥേയനാവാനും സഹായിച്ച ഡാനിയേലിന് പ്രത്യേകിച്ച്. 00:01:33.484 --> 00:01:36.316 നന്ദി ഡാന്, വളരെ നന്ദി. 00:01:36.316 --> 00:01:42.841 കൈയടി 00:01:42.841 --> 00:01:52.524 വളരെ കാലം മുന്പ്, ഇന്റെര്നെറ്റിന്റെ തുടക്കത്തില് 00:01:52.524 --> 00:01:56.657 നമ്മള് ആദ്യം ഇന്റെര്നെറ്റിനെ പരസ്പരം സംസാരിക്കാനുള്ള വഴിയായി കണ്ടപ്പോള് 00:01:56.657 --> 00:02:00.651 നമ്മള് മിക്കപ്പോഴും നേരിട്ട് തന്നെ സംസാരിച്ചു. അല്ലേ? 00:02:00.651 --> 00:02:05.086 സാങ്കേതികമായി, ഇമെയില് എങ്ങനെ പ്രവര്ത്തിക്കുന്നു എന്ന് ആലോചിക്കു 00:02:05.086 --> 00:02:10.009 നിങ്ങള് ഒരു സന്ദേശം എടുക്കുന്നു, അത് മെയില് ട്രാന്സ്പോര്ട്ട് ഏജന്റിന് കൊടുക്കുന്നു 00:02:10.009 --> 00:02:14.653 അതി നേരിട്ട്, നെറ്റ്വര്ക്ക് വഴി സ്വീകര്ത്താവിന് അയക്കുന്നു. 00:02:14.653 --> 00:02:16.905 അത് വേറേ ചില കമ്പ്യൂട്ടറിലൂടെയും പോകുന്നു, പക്ഷേ അടിസ്ഥാനപരമായി 00:02:16.905 --> 00:02:21.084 വേറെ കമ്പ്യൂട്ടറിനോട് നേരിട്ട് സംസാരിക്കുന്നതിനായി നെറ്റ്വര്ക്ക് ഉപയോഗിക്കുന്നു 00:02:21.084 --> 00:02:26.309 മറ്റേ കമ്പ്യൂട്ടറില് സ്വീകര്ത്താവിന് അവന്റെ അല്ലെങ്കില് അവളുടെ മെയില് കിട്ടുന്നു 00:02:26.309 --> 00:02:30.489 അത് നേരിട്ടുള്ള ഒരു ആശയവിനിമയ മാധ്യമമായിരുന്നു. 00:02:30.489 --> 00:02:33.484 'ടാക്ക്' എന്ന പഴയ ഒരു പ്രോഗ്രാം കേട്ടിട്ടുണ്ടോ? 00:02:33.484 --> 00:02:37.176 ടാക്ക് ആയിരുന്നു നിങ്ങള് ടൈപ്പ് ചെയ്യുമ്പോള് മറ്റേ ആള്ക്കും തിരിച്ചും കാണാന് പറ്റുന്ന ആദ്യത്തെ 00:02:37.176 --> 00:02:40.403 ഇന്സ്റ്റെന്റ് മെസ്സേജിങ് ആപ്ലിക്കേഷന്. 00:02:40.403 --> 00:02:43.074 ഇത് വീണ്ടും, നേരിട്ടുള്ളതായിരുന്നു. 00:02:43.074 --> 00:02:48.205 നിങ്ങള് നിങ്ങളുടെയും അയ്യാളുടെയും പേര് പ്രോഗ്രാമില് ചേര്ക്കുന്നു, വിലാസവും 00:02:48.205 --> 00:02:51.363 അയ്യാളും അങ്ങനെ ചെയ്യുമ്പോള്, നിങ്ങള്ക്ക് പരസ്പരം നേരിട്ട് സംസാരിക്കാന് പറ്റുന്നു 00:02:51.363 --> 00:02:57.308 നിങ്ങള് സെര്വ്വറുകള് വഴിയല്ല സന്ദേശം അയച്ചത്. 00:02:57.308 --> 00:03:02.091 അവിടെ നിന്ന്, നേരിട്ട് സംസാരിക്കുന്നതില് നിന്ന് 00:03:02.091 --> 00:03:07.733 നമ്മള് സമൂഹങ്ങള് ഉണ്ടാക്കാന് തുടങ്ങി, നേരിട്ട് ആളുകള്ക്ക് ഇമെയില് അയക്കുന്നതിലൂടെ. 00:03:07.733 --> 00:03:10.705 പക്ഷേ അത് താരതമ്യേന കാര്യക്ഷമമല്ലായിരുന്നു. 00:03:10.705 --> 00:03:17.254 2 പേര് തമ്മിലുള്ള സംഭാഷണത്തിന്, നോരിട്ട് 2 പേര് കണക്റ്റ് ചെയ്യുന്നത് നന്നായി പ്രവര്ത്തിച്ചു. 00:03:17.254 --> 00:03:19.506 പക്ഷേ കൂട്ടാമായ സംഭാഷണം വേണ്ടിവന്നപ്പോള് 00:03:19.506 --> 00:03:21.735 നിങ്ങള്ക്കു് നേരിട്ടു് വിലാസം അറിയാത്തതോ, 00:03:21.735 --> 00:03:26.774 ഈമെയില് വിലാസങ്ങള് പരസ്പരം പങ്കുവെയ്ക്കാത്തതോ ആയ അവസരങ്ങളില് 00:03:26.774 --> 00:03:28.724 നിങ്ങള്ക്കിത്തിരി പ്രയാസങ്ങളോ പ്രശ്നങ്ങളോ വരാം 00:03:28.724 --> 00:03:34.018 അതിനുള്ള പരിഹാരമായിന്നു കൂടുതല് കേന്ദ്രീകൃതമായ 00:03:34.018 --> 00:03:37.896 സംവിധാനങ്ങള്, അങ്ങനെയാണു് നമ്മള് ഐആര്സി ചെയ്തതു് 00:03:37.896 --> 00:03:41.472 ഐആര്സിയില് നമ്മള് ആളുകളോടു് നേരിട്ടു് സംസാരിയ്ക്കുന്നതിനു് പകരം 00:03:41.472 --> 00:03:45.210 ഒരു സന്ദേശം ഇടയ്ക്കുള്ള ഐആര്സി സെര്വറിനു് 00:03:45.210 --> 00:03:46.696 കൈമാറുകയും 00:03:46.696 --> 00:03:48.484 ആ ഐആര്സി സെര്വര് പിന്നെ ആ സന്ദേശത്തിന്റെ പകര്പ്പ് 00:03:48.484 --> 00:03:51.201 നമ്മള് സംസാരിയ്ക്കാനാഗ്രഹിയ്ക്കുന്ന ആളുകള്ക്കെല്ലാം എത്തിയ്ക്കുകയും ചെയ്യുന്നു 00:03:51.201 --> 00:03:54.336 നമ്മള് മെയിലിംഗ് ലിസ്റ്റുകളും ലിസ്റ്റ് സെര്വറുകളും വികസിപ്പിച്ചു 00:03:54.336 --> 00:03:58.214 ഇതും നമ്മുടെ സന്ദേശം ഇടയിലൊരാള്ക്കു് 00:03:58.214 --> 00:03:59.375 നല്കുന്ന വഴിയായിരുന്നു 00:03:59.375 --> 00:04:03.392 ഒരു മെയില് സെര്വറിനു്, അതു് നമ്മളോ, നമ്മള് സംസാരിയ്ക്കാനാഗ്രഹിയ്ക്കുന്ന ആളോ അല്ല 00:04:03.392 --> 00:04:05.923 ആ മെയില് സെര്വര് പിന്നെ നമ്മള് പറയുന്നതു് 00:04:05.923 --> 00:04:07.571 നമ്മള് സംസാരിയ്ക്കാനാഗ്രഹിയ്ക്കുന്ന എല്ലാവരോടും പോയി പറയുന്നു 00:04:07.571 --> 00:04:10.381 ഇതു് കൊള്ളാമായിരുന്നു, കാരണം നിങ്ങള്ക്കു് സംസാരിയ്ക്കേണ്ട 00:04:10.381 --> 00:04:12.563 ആളുകളുടെയെല്ലാം വിലാസങ്ങള് നിങ്ങള്ക്കറിയേണ്ടതില്ല 00:04:12.563 --> 00:04:15.373 നിങ്ങള്ക്കെല്ലാം ഒരു പൊതുവിടത്തില് 'ഒത്തുചേരാം' 00:04:15.373 --> 00:04:19.529 നമ്മളെല്ലാവരും ഒരു ഐആര്സി ചാറ്റ് റൂമില് ഒത്തുചേരും, ലിസ്റ്റ് സെര്വറിലും നമ്മള് ഒത്തുചേരും 00:04:19.529 --> 00:04:23.523 ഇന്റര്നെറ്റില് വളരെയധികം ഐആര്സി ചാനലുകളും 00:04:23.523 --> 00:04:25.311 വളരെയധികം ഐആര്സി സെര്വറുകളും 00:04:25.311 --> 00:04:27.285 കൂടാതെ വളരെയധികം മെയില് സെര്വറുകളും പരന്നു കിടക്കുകയായിരുന്നു 00:04:27.285 --> 00:04:28.887 ഈ ആശയവിനിമയത്തിനു് വളരെയധികം സ്ഥലങ്ങളുണ്ടായിരുന്നു 00:04:28.887 --> 00:04:32.463 നിങ്ങള്ക്കു് ഇവയിലേതെങ്കിലും സേവനദാതാക്കളുടെ 00:04:32.463 --> 00:04:34.274 ഈ ഐആര്സി സെര്വറുകളുടെ അല്ലെങ്കില് ആ ലിസ്റ്റ് സെര്വറുകളുടെ 00:04:34.274 --> 00:04:36.503 നയങ്ങളോ ഘടനകളോ അല്ലെങ്കില് സാങ്കേതികവിദ്യയോ ഇഷ്ടമായില്ലെങ്കില് 00:04:36.503 --> 00:04:38.454 നിങ്ങള്ക്കു് എളുപ്പത്തില് മാറാമായിരുന്നു, നിങ്ങള്ക്കു് സ്വന്തമായി പ്രവര്ത്തിപ്പിയ്കാമായിരുന്നു 00:04:38.454 --> 00:04:40.102 ഇതു് വളരെ എളുപ്പമായിരുന്നു 00:04:40.102 --> 00:04:46.975 ഈ സംവിധാനം ഉണ്ടാക്കാനോ പ്രവര്ത്തിപ്പിയ്ക്കാനോ ഇന്സ്റ്റോള് ചെയ്യാനോ പ്രയാസമില്ല 00:04:46.975 --> 00:04:49.669 അതുകൊണ്ടു് തന്നെ വളരെയധികം ആളുകള് ഉണ്ടാക്കി ഇന്സ്റ്റോള് ചെയ്തു് പ്രവര്ത്തിപ്പിച്ചു 00:04:49.669 --> 00:04:53.082 ഒരു കൂട്ടം ഐആര്സി സെര്വറുകളുണ്ടായിരുന്നു, ഒരു കൂട്ടം ലിസ്റ്റ് സെര്വര് പാക്കേജുകളുമുണ്ടായിരുന്നു 00:04:53.082 --> 00:04:57.842 പക്ഷേ കൂടുതല് സമയം കഴിയുന്തോറും 00:04:57.842 --> 00:05:01.395 നമ്മള് കൂടുതല് കൂടുതല് കേന്ദ്രീകരിയ്ക്കാന് തുടങ്ങി 00:05:01.395 --> 00:05:05.366 ഇനി ഇന്നത്തെ അവസ്ഥ നോക്കൂ 00:05:05.366 --> 00:05:07.455 നമ്മളുടെ ആശയവിനിമയ വഴികള് 00:05:07.455 --> 00:05:10.567 ചുരുങ്ങി ചുരുങ്ങി വരുകയാണു് 00:05:10.567 --> 00:05:13.702 നമ്മള് കൂടുതല് കൂടുതല് കേന്ദ്രീകൃതമായതും 00:05:13.702 --> 00:05:15.629 കുടുതല് കൂടുതല് നിയന്ത്രണങ്ങളുള്ളതുമായ സംവിധാനങ്ങളാണു് ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നതു് 00:05:15.629 --> 00:05:20.830 ഐആര്സി രീതിയിലുള്ള സംഭാഷണത്തില് നിന്നും 00:05:20.830 --> 00:05:25.451 നമ്മള് ഇന്സ്റ്റന്റ് മെസേജിങ്ങിലേയ്ക്കു് മാറിയിരിയ്ക്കുന്നു 00:05:25.451 --> 00:05:28.144 എഒഎല് ഇന്സ്റ്റന്റ് മെസ്സന്ജര്, ഐസിക്യു 00:05:28.144 --> 00:05:31.372 അവയായിരുന്ന ആദ്യം വന്നതു് 00:05:31.372 --> 00:05:33.299 അവ കുറച്ചു് മാത്രമേ ഉണ്ടായിരുന്നുള്ളൂ 00:05:33.299 --> 00:05:36.852 എംഎസ്എന്നിനു് സ്വന്തം മെസേജിങ്ങ് സിസ്റ്റമുണ്ടായിരുന്നു, യാഹുവിനും സ്വന്തം മെസേജിങ്ങ് സിസ്റ്റമുണ്ടായിരുന്നു 00:05:36.852 --> 00:05:39.383 ഇപ്പോള് പരസ്പരം സംസാരിയ്ക്കാന് 00:05:39.383 --> 00:05:41.333 വിണ്ടും ഇടനിലക്കാരെ ഉപയോഗിയ്ക്കുകയായിരുന്നു 00:05:41.333 --> 00:05:43.144 പക്ഷേ അവര് ചുരുക്കം ഇടനിലക്കാരെ മാത്രമേ ഉപയോഗിയ്ക്കുന്നുള്ളൂ 00:05:43.144 --> 00:05:46.883 നിങ്ങള്ക്കു് ദാതാക്കളെ മാറണമെങ്കില് 00:05:46.883 --> 00:05:49.414 നിങ്ങളറിയുന്നവരില് കൂടുതല് പേരെയും പിറകിലിട്ടു് വേണം 00:05:49.414 --> 00:05:51.364 നിങ്ങളറിയുന്നവരെയെല്ലാം 00:05:51.364 --> 00:05:53.013 അതു് കൊണ്ടു് തന്നെ മാറാന് പ്രയാസമാണു് 00:05:53.013 --> 00:05:54.662 തെരഞ്ഞെടുക്കാന് അധികമൊന്നുമില്ലതാനും 00:05:54.662 --> 00:05:58.098 മാറാനുള്ള ചെലവു് കാരണം കുടുതല് കൂടുതല് ആളുകള് തുടരും 00:05:58.098 --> 00:06:00.768 അപ്പോള് നിങ്ങള് കുടുങ്ങിയപോലായി 00:06:00.768 --> 00:06:05.529 നിങ്ങള്ക്കു് കിട്ടിയതു് സ്വന്തം ആശയവിനിമയ രീതിയില് കുടുങ്ങിയ ആളുകളെയാണു് 00:06:05.529 --> 00:06:07.874 കാരണം പരിചയക്കാരെയെല്ലാം നഷ്ടപ്പെടുത്തുന്നതു് വളരെ ചെലവു് കൂടിയതാണു് 00:06:07.874 --> 00:06:10.126 സാങ്കേതികവിദ്യ ഇഷ്ടമായില്ലെങ്കിലോ, നയം ഇഷ്ടമായില്ലെങ്കിലോ 00:06:10.126 --> 00:06:12.077 അല്ലെങ്കില് രാഷ്ട്രീയം ഇഷ്ടമായില്ലെങ്കിലോ 00:06:12.077 --> 00:06:13.261 അല്ലെങ്കില് അവര് നിങ്ങളെ ഫില്ട്ടര് ചെയ്യാന് നോക്കുകയാണെങ്കിലോ 00:06:13.261 --> 00:06:14.863 അല്ലെങ്കില് ഒഴിവാക്കാന് നോക്കുകയാണെങ്കിലോ 00:06:14.863 --> 00:06:16.070 നിങ്ങള്ക്കധികം വഴികളൊന്നുമില്ല. 00:06:16.070 --> 00:06:18.601 ഒഴിഞ്ഞു് പോകുന്നതു് വളരെ ചെലവു് കൂടിയതിനാല് നിങ്ങള് തുടര്ന്നേയ്ക്കാം 00:06:18.601 --> 00:06:21.411 അളുകള് തുടരുന്നുണ്ടു്. അവര് അതു് സമ്മതിയ്ക്കും. 00:06:21.411 --> 00:06:25.265 അങ്ങനെ നമ്മള് ഈ രീതിയിലുള്ള ചുരുങ്ങിയ എണ്ണം 00:06:25.265 --> 00:06:27.053 ആശയവിനിമയ സാങ്കേതികവിദ്യയുടെ ദാതാക്കളില് നിന്നും 00:06:27.053 --> 00:06:29.143 അതിലും കൂടുതല് കേന്ദ്രീകൃതമായ സംവിധാനത്തിലേയ്ക്കു് നീങ്ങ് 00:06:29.143 --> 00:06:33.625 ഇവിടെയാവട്ടെ നമ്മുടെ സുഹൃത്തുക്കളെയെല്ലാം കിട്ടണമെങ്കില് ആരോ ആശയവിനിമയ രീതിയിലും 00:06:33.625 --> 00:06:36.040 ഒറ്റ വഴി മാത്രമായി ചുരുങ്ങി 00:06:36.040 --> 00:06:37.502 ഫേസ്ബുക്കും 00:06:37.502 --> 00:06:38.687 ട്വിറ്ററും 00:06:38.687 --> 00:06:41.403 ഈ രണ്ടു് സേവനങ്ങള് എല്ലാം കൈയടക്കിയിരിയ്ക്കുന്നു. 00:06:41.403 --> 00:06:43.493 ഞാന് ഇവിടെ ഫേസ്ബുക്ക് മോശമാണെന്നു് പറയാനല്ല വന്നതു് 00:06:43.493 --> 00:06:45.142 ട്വിറ്റര് മോശമാണെന്നു് പറയാനല്ല വന്നതു് 00:06:45.142 --> 00:06:49.043 ഞാന് പറയാന് വന്നതിതാണു് നമ്മളെല്ലാവരും നമ്മുടെ എല്ലാ 00:06:49.043 --> 00:06:50.645 ആശയവിനിമയത്തിനും ഒറ്റ സ്ഥലം മാത്രം ഉപയോഗിയ്ക്കുന്നതു് 00:06:50.645 --> 00:06:53.176 നമ്മള് കുടുങ്ങിപ്പോയ സംവിധാനം നടത്തുന്ന ആളുകളുടെ 00:06:53.176 --> 00:06:55.544 ദയയെ ആശ്രയിയ്ക്കുന്നതാക്കുന്നു എന്നാണു് 00:06:55.544 --> 00:06:57.750 നമ്മള് കുടുങ്ങിപ്പോയിരിയ്ക്കുന്നു, നമ്മള് ചങ്ങലയിലാണു്. 00:06:57.750 --> 00:07:02.232 നിങ്ങളുടെ പരിചയത്തിലുള്ള എല്ലാവരേയും വിടാതെ നിങ്ങള്ക്കു് ഫേസ്ബുക്ക് വിടാന് ആവില്ല 00:07:02.232 --> 00:07:05.645 കാരണം നിങ്ങളറിയാവുന്ന എല്ലാവരും ഫേസ്ബുക്കിലാണു്. 00:07:05.645 --> 00:07:09.523 ഞാന് ഒരു ഫേസ്ബുക്ക് ഉപയോക്താവായിരുന്നില്ല. 00:07:09.523 --> 00:07:11.171 ഞാന് ഫേസ്ബുക്കിനെതിരായിരുന്നു. 00:07:11.171 --> 00:07:14.469 നമ്മുടെ ആശയവിനിമയങ്ങളെല്ലാം ഒരിടത്തു് കേന്ദ്രീകരിയ്ക്കുന്നതു് നല്ലതല്ലെന്നു് ഞാന് വിചാരിച്ചിരുന്നു 00:07:14.469 --> 00:07:15.653 സ്വകാര്യതയുടെ മാനങ്ങള് എനിയ്ക്കിഷ്ടമില്ലായിരുന്നു 00:07:15.653 --> 00:07:18.207 മുലയൂട്ടുന്ന അമ്മമാരുടെ ചിത്രങ്ങളെ 00:07:18.207 --> 00:07:21.783 ഫേസ്ബുക്ക് സെന്സര് ചെയ്തതതു് എനിയ്ക്കിഷ്ടമല്ലായിരുന്നു 00:07:21.783 --> 00:07:22.967 അങ്ങനെയുള്ള ചിത്രങ്ങള് മോശമാണെന്നു് ഞാന് കരുതിയിരുന്നില്ല 00:07:22.967 --> 00:07:25.498 കൂടാതെ നമ്മള് നമ്മുടെ സുഹൃത്തുക്കളുമായി എന്തു് പങ്കുവെയ്ക്കണമെന്നു് 00:07:25.498 --> 00:07:27.565 നമ്മോടു് പറയാന് ഫേസ്ബുക്കിനു് പറ്റണം എന്നെനിയ്ക്കു് തോന്നുന്നില്ല 00:07:27.565 --> 00:07:29.074 അതുകൊണ്ടു് തന്നെ അവ മോശം നയങ്ങളാണെന്നു് ഞാന് കരുതി 00:07:29.074 --> 00:07:32.464 അതിനുള്ള എന്റെ മറുപടി ഫേസ്ബുക്കില് ചേരാതിരിയ്ക്കുക എന്നതായിരുന്നു. വര്ഷങ്ങളോളം. 00:07:32.464 --> 00:07:35.576 എന്റെ എല്ലാ സുഹൃത്തുക്കളും ഫേസ്ബുക്കിലായിരുന്നു. 00:07:35.576 --> 00:07:41.682 കഴിഞ്ഞ വര്ഷം അവസാനത്തില് ഞാന് ഫേസ്ബുക്കില് ചേര്ന്നു. നവംബറില്. 00:07:41.682 --> 00:07:48.207 കാരണം നവംബറില് എന്റെയൊരു സുഹൃത്തു് മരിച്ചു പോയി. 00:07:48.207 --> 00:07:50.018 ചക്ക് എന്നായിരുന്നു അവന്റെ പേരു്. അവന് വളരെ മിടുക്കനായിരുന്നു. 00:07:50.018 --> 00:07:55.243 അവന്റെ കൂടുതല് സമയവും അവന് ഓണ്ലൈനായി ജീവിച്ചു. 00:07:55.243 --> 00:07:58.215 അവന് ഫേസ്ബുക്കിലുണ്ടായിരുന്നു, അവന് ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളുമായി കാര്യങ്ങള് പങ്കുവെച്ചു. 00:07:58.215 --> 00:08:01.071 അവന് മരിച്ചപ്പോള് എനിയ്ക്കു് മനസ്സിലായി അവനോടു് കൂറേ കാലമായി ഞാന് സംസാരിച്ചില്ലെന്നു 00:08:01.071 --> 00:08:02.720 കുറേ സമയമായി ഞാന് അവനോടു് സംസാരിച്ചിട്ടെന്നു്. 00:08:02.720 --> 00:08:05.552 അവനോടു് സംസാരിയ്ക്കാതിരിയ്ക്കാനുള്ള കാരണം 00:08:05.552 --> 00:08:08.083 അവനുള്ള സംസാരിയ്ക്കുന്ന സ്ഥലത്തു് ഞാനില്ല എന്നതായിരുന്നു. 00:08:08.083 --> 00:08:10.034 അവനുള്ളിടത്തു് ഞാനവനെ കാണുന്നില്ലായിരുന്നു, കാരണം ഞാന് ഫേസ്ബുക്കിലില്ലായിരുന്നു. 00:08:10.034 --> 00:08:12.402 വളരെ വിലപ്പെട്ടതു് എനിയ്ക്കു് നഷ്ടമാകുകയായിരുന്നു. 00:08:12.402 --> 00:08:15.653 അതാണു് അവിടെയില്ലാത്തതിന്റെ ചെലവു്. 00:08:15.653 --> 00:08:17.441 അങ്ങനെ ഞാനും ചേര്ന്നു.