1 00:00:00,509 --> 00:00:04,841 പഠിക്കാനിടയായ ഒരു നിയമവ്യവഹാരത്തെപ്പറ്റി നിങ്ങളോട് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. 2 00:00:04,841 --> 00:00:08,404 സ്റ്റീവ് ടൈറ്റസ് എന്ന ആള് ഉള്പ്പെട്ട കേസാണത്. 3 00:00:08,404 --> 00:00:11,433 ടൈറ്റസ് ഒരു റസ്റ്റാറന്റ് ഉടമയായിരുന്നു. 4 00:00:11,433 --> 00:00:15,523 വാഷിംഗ്ടണ്ണിലെ സിയാറ്റിലിൽ താമസിച്ചിരുന്ന അയാൾക്ക് 31 വയസ്സായിരുന്നു. 5 00:00:15,523 --> 00:00:17,418 ഗ്രച്ചൺ എന്ന യുവതിയുമായി അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. 6 00:00:17,418 --> 00:00:20,366 അവൾ അയാളുടെ സ്നേഹഭാജനമായിരുന്നു 7 00:00:20,366 --> 00:00:22,650 ഒരു ദിവസം, അവര് പുറത്ത് പോയി 8 00:00:22,650 --> 00:00:25,655 റസ്റ്റാറന്റില് ഒരുമിച്ച് ആഹാരം കഴിക്കുവാന്. 9 00:00:25,655 --> 00:00:27,303 അതിനു ശേഷം അവര് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 10 00:00:27,303 --> 00:00:30,253 അവരെ ഒരു പോലീസുദ്യോഗസ്ഥന് തടഞ്ഞു നിര്ത്തി 11 00:00:30,253 --> 00:00:33,570 കുറച്ച് നേരം മുന്പ് , സൗജന്യയാത്രയ്ക്ക് കയറിയ ഒരു യുവതിയെ 12 00:00:33,570 --> 00:00:37,457 മാനഭംഗം ചെയ്ത ഒരു മനുഷ്യന് ഓടിച്ചിരുന്ന കാറുമായി 13 00:00:37,457 --> 00:00:40,863 അയാളുടെ കാറിന് സാമ്യമുണ്ടായിരുന്നു, 14 00:00:40,863 --> 00:00:44,457 ടൈറ്റസിന് ആ മനുഷ്യനുമായും ഒട്ടൊരു സാദൃശ്യമുണ്ടായിരുന്നു 15 00:00:44,457 --> 00:00:47,035 പോലീസ് ടൈറ്റസിന്റെ ഒരു ഫോട്ടോ എടുത്തു 16 00:00:47,035 --> 00:00:49,802 ഒരു നിര ചിത്രങ്ങള്ക്കിടയില് അത് തൂക്കി, 17 00:00:49,802 --> 00:00:51,962 പിന്നീട്, അത് മാനഭംഗത്തിനിരയായ യുവതിയെ കാണിച്ചു. 18 00:00:51,962 --> 00:00:54,122 അവള് ടൈറ്റസിന്റെ ഫോട്ടോയുടെ നേര്ക്ക് വിരല് ചൂണ്ടി. 19 00:00:54,122 --> 00:00:57,743 അവള് പറഞ്ഞു- 'ഇയാളുമായിട്ടാണ് ഏറ്റവും സാമ്യം' 20 00:00:57,743 --> 00:01:01,631 പോലീസും വാദിഭാഗവും വിചാരണയുമായി മുന്നോട്ടു പോയി 21 00:01:01,631 --> 00:01:04,972 വിചാരണദിവസം സ്റ്റീവ് ടൈറ്റസ് കോടതിയില് ഹാജരാക്കപ്പെട്ടു. 22 00:01:04,972 --> 00:01:07,068 മാനഭംഗത്തിനിരയായ വ്യക്തി സ്റ്റാന്ഡില് കയറി 23 00:01:07,068 --> 00:01:11,410 അവള് പറഞ്ഞു, ' ഇയാളാണ് ആ മനുഷ്യനെന്നത് തീര്ച്ചയാണ്' 24 00:01:11,410 --> 00:01:14,336 ടൈറ്റസ് ശിക്ഷിക്കപ്പെട്ടു. . 25 00:01:14,336 --> 00:01:16,310 തന്റെ നിരപരാധിത്വം അയാള് ഉറക്കെ പറഞ്ഞു 26 00:01:16,310 --> 00:01:18,892 അയാളുടെ കുടുംബാംഗങ്ങള് ജൂറിയോട് നിലവിളിച്ച് അപേക്ഷിച്ചു 27 00:01:18,892 --> 00:01:21,763 അയാളുടെ വധു ഏങ്ങിക്കരഞ്ഞുകൊണ്ട് തറയില് വീണു. 28 00:01:21,763 --> 00:01:25,158 ടൈറ്റസിനെ അവര് ജയിലിലേയ്ക്ക് കൊണ്ടു പോയി 29 00:01:25,158 --> 00:01:28,616 അയാളുടെ സ്ഥാനത്ത് നിങ്ങളാണെങ്കില് എന്തു ചെയ്യുമായിരുന്നു? 30 00:01:28,616 --> 00:01:30,252 നിങ്ങള് എന്താണ് ചെയ്യുക? 31 00:01:30,252 --> 00:01:34,020 ടൈറ്റസിന് നിയമവ്യവസ്ഥയിലുള്ള വിശ്വാസം പാടേ നശിച്ചു., 32 00:01:34,020 --> 00:01:36,052 എങ്കിലും, അയാള്ക്കൊരാശയം തോന്നി 33 00:01:36,052 --> 00:01:38,483 അയാള് പ്രാദേശിക പത്രമാഫീസിലേയ്ക്ക് വിളിച്ചു 34 00:01:38,483 --> 00:01:41,870 ഒരു അന്വേഷണാത്മകപത്രപ്രവര്ത്തകന്റെ ശ്രദ്ധ ആകര്ഷിക്കുവാന് അയാള്ക്ക് കഴിഞ്ഞു. 35 00:01:41,870 --> 00:01:46,606 ആ പത്രപ്രവര്ത്തകന് യഥാര്ത്ഥ കുറ്റവാളിയെ കണ്ടെത്തി. 36 00:01:46,606 --> 00:01:49,959 യഥാർത്ഥപ്രതി അവസാനം കുറ്റം സമ്മതിച്ചു. 37 00:01:49,959 --> 00:01:53,251 അതേ പ്രദേശത്തു തന്നെ അന്പതോളം മാനഭംഗങ്ങള് 38 00:01:53,251 --> 00:01:54,583 നടത്തിയെന്ന് വിചാരിക്കപ്പെടുന്ന ഒരാള് 39 00:01:54,583 --> 00:01:57,757 വിവരങ്ങള് ധരിപ്പിച്ചപ്പോള് ന്യായാധിപന് 40 00:01:57,757 --> 00:02:00,693 ടൈറ്റസിനെ വെറുതെ വിട്ടു. 41 00:02:00,693 --> 00:02:04,724 യഥാര്ത്ഥത്തില് ഈ കേസ് അവിടെ അവസാനിക്കേണ്ടതാണ്. 42 00:02:04,724 --> 00:02:05,847 എല്ലാം ശുഭമാകേണ്ടത്. 43 00:02:05,847 --> 00:02:08,367 ഒരു ഭീകരവര്ഷം കഴിഞ്ഞു എന്ന് കരുതി സമാധാനിക്കേണ്ടത്. 44 00:02:08,367 --> 00:02:12,203 സംവത്സരം, പക്ഷെ അത് കഴിഞ്ഞല്ലൊ, എന്ന്. 45 00:02:12,203 --> 00:02:14,250 പക്ഷെ, അത് അങ്ങിനെ അവസാനിച്ചില്ല 46 00:02:14,250 --> 00:02:16,928 ടൈറ്റസിന്റെ മനസ് കയ്പ് നിറഞ്ഞതായി 47 00:02:16,928 --> 00:02:19,508 അയാള്ക്ക് ജോലി നഷ്ടപ്പെട്ടു. അയാള്ക്കത് തിരച്ചു കിട്ടിയില്ല.. 48 00:02:19,508 --> 00:02:21,351 അയാള്ക്ക് അയാളുടെ വധുവിനെ നഷ്ടപ്പെട്ടു. 49 00:02:21,351 --> 00:02:24,257 അയാളുടെ വിട്ടുമാറാത്ത കോപവുമായി അവള്ക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. 50 00:02:24,257 --> 00:02:26,403 അയാളുടെ എല്ലാ സമ്പാദ്യവും പോയി. 51 00:02:26,403 --> 00:02:29,261 അതിനാല് അയാള് ഒരു കേസ് ഫയല് ചെയ്യുവാന് തീരുമാനിച്ചു. 52 00:02:29,261 --> 00:02:31,542 പോലീസിനും തന്റെ കഷ്ടപ്പാടുകള്ക്കുത്തരവാദികളെന്ന് 53 00:02:31,542 --> 00:02:33,861 അയാള് കരുതിയവര്ക്കെല്ലാമെതിരെ. 54 00:02:33,861 --> 00:02:38,574 അപ്പോഴാണ് ഞാന് ഈ കേസ് പഠിക്കാനാരംഭിക്കുന്നത്. 55 00:02:38,574 --> 00:02:40,535 ഞാന് കണ്ടെത്താനാഗ്രഹിച്ചത് ഇതാണ്- 56 00:02:40,535 --> 00:02:42,609 എങ്ങിനെയാണ് പീഡനത്തിന്റെ ഇര 57 00:02:42,609 --> 00:02:44,137 'അയാളെപ്പോലെയിരിക്കുന്നു' എന്നതില് നിന്ന് 58 00:02:44,137 --> 00:02:48,887 'ഇയാള് തന്നെയെന്ന് തീര്ച്ച തന്നെ' എന്നതിലെത്തി?" 59 00:02:48,887 --> 00:02:52,166 ടൈറ്റസ് അയാളുടെ കേസിന്റെ തീയില് എരിഞ്ഞു 60 00:02:52,166 --> 00:02:55,200 അയാള് ജീവിച്ച ഓരോ നിമിഷവും അതിനെപ്പറ്റിമാത്രം ചിന്തിച്ചു. 61 00:02:55,200 --> 00:02:59,351 തന്റെ കേസിന്റെ വിചാരണദിവസത്തിന് ഏതാനും ദിവസങ്ങള്ക്കു മുന്പ് ഒരു നാള് 62 00:02:59,351 --> 00:03:01,570 രാവിലെ എഴുനേറ്റ് 63 00:03:01,570 --> 00:03:03,378 വേദന കൊണ്ട് പുളഞ്ഞതിനു ശേഷം, 64 00:03:03,378 --> 00:03:06,072 മന:സംഘര്ഷം മൂലമുള്ള ഹൃദയാഘാതത്താല് മരിച്ചു പോയി 65 00:03:06,072 --> 00:03:09,259 അയാള്ക്ക് 35 വയസ്സായിരുന്നു. 66 00:03:09,259 --> 00:03:14,069 അങ്ങിനെ ഞാന് ടൈറ്റസിന്റെ കേസ് പഠിക്കുവാന് നിയുക്തയായി. 67 00:03:14,069 --> 00:03:16,584 ഞാന് ഒരു മന:ശാസ്ത്രഗവേഷകയായതിനാല്t. 68 00:03:16,584 --> 00:03:20,411 ഞാന് ഓര്മ്മയെക്കുറിച്ച് പഠിക്കുന്നു. ദശാബ്ദങ്ങളായി ഞാനത് ചെയ്യുന്നു. 69 00:03:20,411 --> 00:03:23,800 വിമാനയാത്രയ്ക്കിടയിൽ വച്ച് ഞാനൊരാളെക്കണ്ടു മുട്ടുമ്പോള്-- 70 00:03:23,800 --> 00:03:25,896 -ഇത് സ്കോട്ട്ലന്ഡിലേയ്ക്കുള്ള യാത്രയില് സംഭവിച്ചതാണ്- 71 00:03:25,896 --> 00:03:27,726 പരസ്പരം പരിചയപ്പെടുമ്പോൾ 72 00:03:27,726 --> 00:03:30,771 തമ്മിൽ 'നിങ്ങള് എന്തു ചെയ്യുകയാണ്?' എന്നന്വേഷിക്കുമ്പോള് 73 00:03:30,771 --> 00:03:32,222 'ഞാന് ഓര്മ്മയെക്കുറിച്ച് പഠിക്കുകയാണ്' എന്ന് പറയുന്ന വേളയില് 74 00:03:32,222 --> 00:03:35,602 പേരുകള് ഓര്മ്മിക്കുവാനുള്ള തങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അവര് പറയുന്നു 75 00:03:35,602 --> 00:03:38,401 അല്ലെങ്കില്, ആല്സൈമേഴ്സ് രോഗമുള്ള തങ്ങളുടെ ബന്ധുവിനെക്കുറിച്ച്. 76 00:03:38,416 --> 00:03:40,481 അതുമല്ലെങ്കില് മറ്റു ചില മറവികളെക്കുറിച്ച് 77 00:03:40,481 --> 00:03:42,697 ഞാന് അവരോടു പറയും 78 00:03:42,697 --> 00:03:46,202 ആളുകള് മറക്കുന്നതിനെക്കുറിച്ചല്ല 79 00:03:46,202 --> 00:03:49,204 അവര് ഓര്മ്മിക്കുന്നതിനെക്കുറിച്ചാണ് ഞാന് പഠിക്കുന്നത്, എന്ന് 80 00:03:49,204 --> 00:03:51,957 നടന്നിട്ടില്ലാത്ത കാര്യങ്ങള് അവര് ഓര്മ്മിക്കുന്നതിനെപ്പറ്റി 81 00:03:51,957 --> 00:03:53,922 അല്ലെങ്കില് യഥാര്ത്ഥത്തില് നടന്നതില് നിന്ന് 82 00:03:53,922 --> 00:03:55,947 വ്യത്യസ്തമായി ഓര്മ്മിക്കുന്നതിനെപ്പറ്റി 83 00:03:55,947 --> 00:04:00,683 ഞാന് പഠിക്കുന്നത് മിഥ്യാസ്മൃതികളെപ്പറ്റിയാണ്. 84 00:04:00,683 --> 00:04:04,990 നിര്ഭാഗ്യവശാല്, മറ്റുള്ളവരുടെ തെറ്റായ ഓര്മ്മകളുടെ അടിസ്ഥാനത്തില് 85 00:04:04,990 --> 00:04:09,295 ശിക്ഷിക്കപ്പെടുന്നത് ഒരു ടൈറ്റസ് മാത്രമല്ല 86 00:04:09,295 --> 00:04:12,603 യുണൈറ്റസ് സ്റ്റേറ്റിലെ ഒരു പഠനത്തില് 87 00:04:12,603 --> 00:04:14,855 നിരപരാധികളായ 300 പേരെക്കുറിച്ചുള്ള 88 00:04:14,855 --> 00:04:18,789 വിവരങ്ങള് ശേഖരിച്ചു. 89 00:04:18,789 --> 00:04:22,684 ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 300 പ്രതികള് 90 00:04:22,684 --> 00:04:27,984 അവര് ഈ കുറ്റങ്ങള്ക്ക് 10,20,30 വര്ഷങ്ങള് തടവില് കഴിഞ്ഞു 91 00:04:27,984 --> 00:04:30,411 ഇപ്പോള് ഡി. എന്. എ ടെസ്റ്റില് 92 00:04:30,411 --> 00:04:33,327 അവര് യഥാര്ത്ഥത്തില് നിരപരാധികളെന്ന് തെളിഞ്ഞു. 93 00:04:33,327 --> 00:04:35,848 ഈ കേസുകള് വിശകലനം ചെയ്തപ്പോള് 94 00:04:35,848 --> 00:04:37,989 നാലില് മൂന്നുപേരും ശിക്ഷിക്കപ്പെട്ടത് 95 00:04:37,989 --> 00:04:43,600 തെറ്റായ ഓര്മ്മയുടെ, തെറ്റായ ദൃക്സാക്ഷി മൊഴിയുടെ, അടിസ്ഥാനത്തിലാണ് എന്ന് കണ്ടു.. 96 00:04:43,600 --> 00:04:44,863 എന്തു കൊണ്ട്? 97 00:04:44,863 --> 00:04:48,314 ഈ നിരപരാധികളെ ശിക്ഷിച്ച വിധികര്ത്താക്കളെപ്പോലെ 98 00:04:48,314 --> 00:04:50,598 ടൈറ്റസിനെ ശിക്ഷിച്ച വിധികര്ത്താക്കളെപ്പോലെ, 99 00:04:50,598 --> 00:04:52,839 മിക്കവാറും ആളുകള് വിശ്വസിക്കുന്നത് ഓര്മ്മ 100 00:04:52,839 --> 00:04:54,486 ഒരു റെക്കോഡിംഗ് യന്ത്രത്തെപ്പോലെ പ്രവര്ത്തിക്കുന്നുവെന്നാണ്.. 101 00:04:54,486 --> 00:04:56,743 നിങ്ങള് വിവരങ്ങള് യാന്ത്രികമായി റിക്കോഡ് ചെയ്യുന്നു 102 00:04:56,743 --> 00:04:59,390 പിന്നീട് ചോദ്യങ്ങള്ക്കു മറുപടി പറയുകയോ, ദൃശ്യങ്ങള് തിരിച്ചറിയുകയോ 103 00:04:59,390 --> 00:05:02,817 അത് റീപ്ലേ ചെയ്യുന്നു. 104 00:05:02,817 --> 00:05:04,980 പക്ഷെ പതിറ്റാണ്ടുകളുടെ മന:ശാസ്ത്രപഠനം 105 00:05:04,980 --> 00:05:08,133 ഇത് ശരിയല്ലെന്ന് കാണിച്ചിട്ടുണ്ട് 106 00:05:08,133 --> 00:05:10,563 നമ്മുടെ ഓര്മ്മകള് നിര്മ്മിതികളാണ്. 107 00:05:10,563 --> 00:05:12,132 അവ പുനര്നിര്മ്മിതികളാണ്. 108 00:05:12,132 --> 00:05:15,613 ഒരു വിക്കിപ്പീഡിയ പേജ് പോലെയാണ് സ്മൃതി പ്രവര്ത്തിക്കുന്നത്.: 109 00:05:15,613 --> 00:05:20,726 നിങ്ങള്ക്ക് അവിടെപ്പോയി അത് തിരുത്താം, അതു പോലെ മറ്റുള്ളവര്ക്കും.. 110 00:05:20,726 --> 00:05:25,975 ഓര്മ്മയുടെ ഈ നിര്മാണപ്രക്രിയ ഞാന് പഠിക്കുവാന് തുടങ്ങിയത് 111 00:05:25,975 --> 00:05:28,390 ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലാണ്. 112 00:05:28,390 --> 00:05:32,813 പരീക്ഷണങ്ങളുടെ ഭാഗമായി ഞാന് ആളുകളെ 113 00:05:32,813 --> 00:05:35,318 കുറ്റകൃത്യങ്ങളുടെയും ആക്സിഡന്റുകളുടെയും കൃത്രിമദൃശ്യങ്ങള് കാണിച്ചു. 114 00:05:35,318 --> 00:05:38,836 അതിനു ശേഷം അവര് ഓര്മ്മിക്കുന്ന വിവരങ്ങളെക്കുറിച്ച് ചോദ്യങ്ങള് ചോദിച്ചു. 115 00:05:38,836 --> 00:05:42,775 ഒരു പഠനത്തില് ഞങ്ങള് അവരെ ഒരു കൃത്രിമ ആക്സിഡെന്റ് കാണിച്ചു 116 00:05:42,775 --> 00:05:44,053 എന്നിട്ട്, അവരോട് ചോദിച്ചു,, 117 00:05:44,053 --> 00:05:46,917 'ഹിറ്റ്' ചെയ്തപ്പോള് എത്ര വേഗതയിലാവും കാറുകള് സഞ്ചരിച്ചിരുന്നതെന്ന് 118 00:05:46,917 --> 00:05:48,551 മറ്റുചിലരോട് ചോദിച്ചത് 119 00:05:48,551 --> 00:05:52,240 കാറുകള് പരസ്പരം 'സ്മാഷ്' ചെയ്തപ്പോള് എത്ര വേഗതയുണ്ടായിരുന്നു കാണും എന്നായിരുന്നു 120 00:05:52,240 --> 00:05:55,242 'സ്മാഷ്' എന്ന പദം ഉപയോഗിച്ചപ്പോള് 121 00:05:55,242 --> 00:05:58,527 സാക്ഷികള് കാറുകള് കൂടുതല് വേഗതയിലായിരുന്നുവെന്ന് ഉത്തരം നല്കി. 122 00:05:58,527 --> 00:06:02,524 മാത്രവുമല്ല, 'സ്മാഷ്' എന്ന വാക്കുപയോഗിച്ചപ്പോള് 123 00:06:02,524 --> 00:06:05,384 കൂടുതല് ആളുകള് പറഞ്ഞു 124 00:06:05,384 --> 00:06:08,451 തങ്ങള് അപകടരംഗത്ത് പൊട്ടിയ ചില്ലുകള് കണ്ടുവെന്ന് 125 00:06:08,451 --> 00:06:12,230 അപകടത്തിന്റെ ദൃശ്യത്തില് ചില്ലുകള് പൊട്ടുകയേ ഉണ്ടായിരുന്നില്ല 126 00:06:12,230 --> 00:06:15,119 വേറൊരു വാഹനാപകടദൃശ്യത്തില് 127 00:06:15,119 --> 00:06:18,779 'സ്റ്റോപ്പ്' ചിഹ്നം ഉള്ള ഒരു കവലയില്ക്കൂടി ഒരു കാര് കടന്നു പോകുന്നത് കാണിച്ചതിനു ശേഷം 128 00:06:18,779 --> 00:06:23,711 ഒരു 'യീല്ഡ്' അടയാളമാണുണ്ടായിരുന്നതെന്ന് ധ്വനിപ്പിക്കുന്ന ചോദ്യം ചോദിച്ചപ്പോള് 129 00:06:23,711 --> 00:06:27,560 പല ദൃക്സാക്ഷികളും പറഞ്ഞു, 130 00:06:27,560 --> 00:06:31,017 അവര് 'യീല്ഡ്' സൈനാണ്, 'സ്റ്റോപ്പ്ിഹ്നമല്ല, കണ്ടതെന്ന് ഓര്മ്മിക്കുന്നതായി 131 00:06:31,017 --> 00:06:33,206 നിങ്ങള് ചിന്തിച്ചേക്കാം 132 00:06:33,206 --> 00:06:34,529 ഇതെല്ലാം ഫിലിം ചെയ്യപ്പെട്ട ദൃശ്യങ്ങള് മാത്രമല്ലേ, 133 00:06:34,529 --> 00:06:36,457 അവ വലിയ മാനസികസമ്മര്ദ്ദമുണ്ടാക്കുന്ന സംഭവങ്ങളല്ലല്ലോ, എന്ന്. 134 00:06:36,457 --> 00:06:39,191 ശരിക്കും മാനസികസമ്മര്ദ്ദമുളവാക്കുന്ന സംഭവം ഓര്മ്മിക്കുമ്പോള് 135 00:06:39,191 --> 00:06:42,142 ഇത്തരം പിശകുകള് ഉണ്ടാകുമോ? 136 00:06:42,142 --> 00:06:45,233 ഏതാനും മാസങ്ങള്ക്കു മുന്പ് ഞങ്ങള് പ്രസിദ്ധീകരിച്ച ഒരു പഠനത്തില് 137 00:06:45,233 --> 00:06:47,537 ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട്. 138 00:06:47,537 --> 00:06:50,301 ഈ പഠനത്തിന്റെ പ്രത്യേകത 139 00:06:50,301 --> 00:06:55,933 അതില് പങ്കെടുത്തവര്ക്ക് വളരെ സംഘര്ഷമുണ്ടാക്കുന്ന അനുഭവം സൃഷ്ടിച്ചിരുന്നുവെന്നതാണ് 140 00:06:55,933 --> 00:06:58,162 ഈ പഠനത്തില് പങ്കെടുത്തവര് 141 00:06:58,162 --> 00:07:00,672 യു. എസ്. മിലിട്ടറി അംഗങ്ങളായിരുന്നു 142 00:07:00,672 --> 00:07:05,097 അവര് അത്യധികം ക്ലേശകരമായ പരിശീലനത്തിലായിരുന്നു. 143 00:07:05,097 --> 00:07:07,879 അവര് എന്നെങ്കിലും യുദ്ധത്തടവുകാരായി 144 00:07:07,879 --> 00:07:11,797 പിടിക്കപ്പെടുകയാണെങ്കില് അവരുടെ അനുഭവം 145 00:07:11,797 --> 00:07:14,227 എന്തായിരിക്കുമെന്ന് പഠിപ്പിക്കുകയായിരുന്നു 146 00:07:14,227 --> 00:07:17,756 ഈ പരിശീലനത്തിന്റെ ഭാഗമായി ഈ ഭടന്മാരെ 30 മിനുട്ട് നേരം 147 00:07:17,756 --> 00:07:22,842 അക്രമാസക്തമായ, ശാരീരികപീഡനത്തോടു കൂടിയ, ചോദ്യം ചെയ്യലിന് വിധേയമാക്കി. 148 00:07:22,842 --> 00:07:25,659 പിന്നീട് അവരോട്, പീഡിപ്പിച്ച വ്യക്തിയെ 149 00:07:25,659 --> 00:07:28,682 തിരിച്ചറിയുവാന് ആവശ്യപ്പെട്ടു. 150 00:07:28,682 --> 00:07:32,505 അവര്ക്ക് അത് മറ്റൊരാളാണ് പീഡകന് എന്ന് 151 00:07:32,505 --> 00:07:35,283 തോന്നിപ്പിക്കും വിധമുള്ള സൂചനകള് നല്കിയപ്പോള് 152 00:07:35,283 --> 00:07:39,320 പലരും തെറ്റായ വ്യക്തിയെ ചൂണ്ടിക്കാട്ടി. 153 00:07:39,320 --> 00:07:43,155 പലപ്പോഴും യഥാര്ത്ഥത്തില് ചോദ്യം ചെയ്ത ആളുമായി 154 00:07:43,155 --> 00:07:46,259 വിദൂരമായിപ്പോലും സാമ്യമില്ലാത്തവരെ. 155 00:07:46,259 --> 00:07:48,560 അതിനാല് ഈ പഠനങ്ങള് കാണിക്കുന്നത് 156 00:07:48,560 --> 00:07:52,420 ആളുകളെ തെറ്റായ വിവരങ്ങള് ഊട്ടുമ്പോള് 157 00:07:52,420 --> 00:07:55,800 അവരുടെ ഓര്മ്മകളെ വളച്ചൊടിക്കുവാനും 158 00:07:55,800 --> 00:08:01,455 മലിനീകരിക്കുവാനും കഴിയുമെന്നാണ്., 159 00:08:01,455 --> 00:08:03,655 പുറത്ത് യഥാര്ത്ഥലോകത്ത് 160 00:08:03,655 --> 00:08:06,546 ദൂഷിതവിവരങ്ങള് നമുക്ക് ക്ിട്ടിക്കൊണ്ടിരിക്കുന്നു.. 161 00:08:06,546 --> 00:08:07,906 നമുക്ക് തെറ്റായ വിവരങ്ങള് കിട്ടുന്നത് 162 00:08:07,906 --> 00:08:10,822 നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന ചോദ്യം ചെയ്യലിന് വിധേയമാക്കുമ്പോള് മാത്രമല്ല. 163 00:08:10,822 --> 00:08:13,269 മറ്റു ദൃക്സാക്ഷികളോട് സംസാരിക്കുമ്പോള് 164 00:08:13,269 --> 00:08:16,302 അവര് നമുക്ക് ബോധപൂര്വമോ അശ്രദ്ധമായോ 165 00:08:16,302 --> 00:08:18,439 തെറ്റായ വിവരങ്ങള് നമ്മിലേയ്ക്ക് കടന്നു കൂടാം. 166 00:08:18,439 --> 00:08:23,169 അല്ലെങ്കില് നമ്മുടെ അനുഭവങ്ങളെപ്പറ്റി മാദ്ധ്യമങ്ങളിലെ വിവരണം കാണുമ്പോള് 167 00:08:23,169 --> 00:08:25,962 ഇതെല്ലാം നമ്മുടെ ഓര്മ്മകളെ മലിനീകരിക്കുന്ന 168 00:08:25,962 --> 00:08:30,312 സന്ദര്ഭങ്ങളാണ്. 169 00:08:30,312 --> 00:08:34,100 1990-കളില്, നാം കുടുതല് ഗുരുതരമായ 170 00:08:34,100 --> 00:08:38,783 ഒരു തരം ഓർമ്മത്തെറ്റ് ചില രോഗികളില് കാണുവാന് തുടങ്ങി. 171 00:08:38,783 --> 00:08:41,879 ചില രോഗികള്, ഒരു പ്രശ്നവുമായി മന:ശാസ്ത്രചികിത്സയ്ക്കായി പോയതിനു ശേഷം- 172 00:08:41,879 --> 00:08:44,793 ഉദാഹരണത്തിന്, വിഷാദരോഗത്തിനോ ഈറ്റിംഗ് ഡിസോര്ഡറിനോ- 173 00:08:44,793 --> 00:08:47,546 ചികിത്സയില് നിന്ന് പുറത്ത് കടന്നത് 174 00:08:47,546 --> 00:08:50,207 മറ്റൊരു പ്രശ്നവുമായിട്ടാണ്. 175 00:08:50,207 --> 00:08:53,908 മൃഗീയമായ ക്രൂരതകളുടെ തീവ്രമായ ഓര്മ്മകള് 176 00:08:53,908 --> 00:08:55,891 ചിലപ്പോള് പൈശാചിക അനുഷ്ഠാനങ്ങളുടെ, 177 00:08:55,891 --> 00:09:00,588 ചിലപ്പോള് അസാധാരണവും ഭ്രമാത്മകവുമായ ചേരുവകളോടെ 178 00:09:00,588 --> 00:09:03,142 ഒരു സ്ത്രീ സൈക്കോതെറാപ്പിയില് നിന്ന് പുറത്ത് വന്നത് 179 00:09:03,142 --> 00:09:05,570 വര്ഷങ്ങളുടെ ലൈംഗികപീഡനത്തിന്റെയും, 180 00:09:05,570 --> 00:09:09,472 നിര്ബന്ധിത ഗര്ഭധാരണത്തിന്റെയും ഓര്മ്മകളുമായിട്ടാണ് 181 00:09:09,472 --> 00:09:12,038 തന്റെ കുട്ടിയെ വയര് കുത്തിക്കീറി പുറത്തെടുന്നുവെന്ന് അവള് ഓര്മ്മിച്ചു.. 182 00:09:12,038 --> 00:09:14,397 പക്ഷെ ശരീരത്തില് പാടുകളൊന്നും ഉണ്ടായിരുന്നില്ല. 183 00:09:14,397 --> 00:09:16,423 അവളുടെ കഥ സ്ഥിരീകരിക്കുന്ന 184 00:09:16,423 --> 00:09:19,304 ശാരീരിക തെളിവുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല 185 00:09:19,304 --> 00:09:22,312 ഞാന് ഈ കേസുകള് പഠിക്കുവാന് ആരംഭിച്ചപ്പോള് 186 00:09:22,312 --> 00:09:23,762 ഞാന് അതിശയിക്കുകയായിരുന്നു 187 00:09:23,762 --> 00:09:26,090 എവിടെ നിന്നാണ് ഈ വിചിത്രങ്ങളായ ഓര്മ്മകള് വന്നത്? 188 00:09:26,090 --> 00:09:30,477 ഞാന് കണ്ടെത്തിയത്, ഈ സന്ദര്ഭങ്ങള്ക്ക് 189 00:09:30,477 --> 00:09:35,968 ചില പ്രത്യേക തരം സൈക്കോതെറാപ്പികളുമായി ബന്ധമുണ്ടെന്നാണ്. 190 00:09:35,968 --> 00:09:37,567 അതിനാല് ഞാന് സ്വയം ചോദിച്ചു- 191 00:09:37,567 --> 00:09:40,955 സൈക്കോതെറാപ്പിയില് നടക്കുന്ന ചില കാര്യങ്ങള്-- 192 00:09:40,955 --> 00:09:43,839 ഉദാഹരണമായി, സങ്കല്പവ്യായാമങ്ങള് 193 00:09:43,839 --> 00:09:45,896 സ്വപ്നവിശകലനം 194 00:09:45,896 --> 00:09:48,028 ചിലപ്പോള് ഹിപ്നോസിസ്, 195 00:09:48,028 --> 00:09:51,846 ചില കേസുകളില് തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള പരാമര്ശം എന്നിവ,-- 196 00:09:51,846 --> 00:09:54,633 ഈ രോഗികളെ അതിവിചിത്രങ്ങളും 197 00:09:54,633 --> 00:09:57,310 അസംഭ്യവ്യങ്ങളുമായ 198 00:09:57,310 --> 00:10:00,241 ഓര്മ്മകളിലേയ്ക്ക് നയിക്കുകയായിരുന്നുവോ? 199 00:10:00,241 --> 00:10:02,400 ഞാന് ചില പരീക്ഷണങ്ങള്ക്ക് രൂപകല്പന നല്കി 200 00:10:02,400 --> 00:10:07,425 ഈ തരത്തിലുള്ള സൈക്കോതെറാപ്പികളിലുപയോഗിക്കുന്ന പ്രക്രിയകളെക്കുറിച്ച് പഠിക്കുവാന് 201 00:10:07,425 --> 00:10:10,498 ഇത്തരം നിറം പിടിപ്പിച്ച 202 00:10:10,498 --> 00:10:14,049 മിഥ്യാസ്മൃതികളുടെ ഉത്ഭവം അറിയുവാന് 203 00:10:14,049 --> 00:10:16,457 ഞങ്ങള് ചെയ്ത പ്രാഥമികപഠനങ്ങളിലൊരു ഒരെണ്ണത്തില് 204 00:10:16,457 --> 00:10:18,810 പ്രത്യായനം ഉപയോഗിച്ചു, 205 00:10:18,810 --> 00:10:22,873 മുന്പറഞ്ഞ സൈക്കോതെറാപ്പികളിലുപയോഗിച്ചുകണ്ട, ഒരു സമ്പ്രദായം. 206 00:10:22,873 --> 00:10:24,983 ഇത്തരത്തിലുള്ള പ്രത്യായനമുപയോഗിച്ച് 207 00:10:24,983 --> 00:10:26,835 നിങ്ങളുടെ മനസ്സില് ഒരു അയാഥർത്ഥ ഓർമ്മ മനസ്സില് പാകിയെന്ന് കരുതുക. 208 00:10:26,835 --> 00:10:29,912 നിങ്ങള് അഞ്ചോ ആറോ വയസ്സുള്ള കുട്ടിയായിരുന്നപ്പോള്, 209 00:10:29,912 --> 00:10:32,163 ഒരു ഷോപ്പിംഗ് മാളില് വച്ച് നിങ്ങള് കൈ വിട്ടു പോയി. 210 00:10:32,163 --> 00:10:34,663 നിങ്ങള് ഭയന്നു കരയുകയായിരുന്നു. 211 00:10:34,663 --> 00:10:37,177 അവസാനം പ്രായമായ ഒരു മനുഷ്യന് നിങ്ങളെ രക്ഷിച്ചു 212 00:10:37,177 --> 00:10:39,029 പരീക്ഷണം നടത്തിയ വ്യക്തികളില് നാലിലൊരാളുടെ മനസ്സിൽ 213 00:10:39,029 --> 00:10:41,637 ഈ കള്ള ഓര്മ്മയുടെ വിത്ത് പാകുന്നതില് 214 00:10:41,637 --> 00:10:45,743 ഞങ്ങള് വിജയിച്ചു.. 215 00:10:45,743 --> 00:10:47,748 നിങ്ങള് ചിന്തിച്ചേക്കാം. 216 00:10:47,748 --> 00:10:50,094 ഇതത്ര വൈകാരിക സമ്മര്ദ്ദമുണ്ടാക്കുന്നതല്ലല്ലോ എന്ന് 217 00:10:50,094 --> 00:10:53,463 പക്ഷെ ഞങ്ങള്ക്കും മറ്റ് ഗവേഷകര്ക്കും 218 00:10:53,463 --> 00:10:56,221 ഇതിനെക്കാള് അസാധാരണങ്ങളും മന:സംഘര്ഷമൂണ്ടാക്കുന്നവയുമായ 219 00:10:56,221 --> 00:10:59,136 ഓര്മ്മകള് കടത്തിവിടുവാന് കഴിഞ്ഞിട്ടുണ്ട് 220 00:10:59,136 --> 00:11:01,675 ടെന്നസ്സിയില് നടത്തിയ ഒരു പഠനത്തില് 221 00:11:01,675 --> 00:11:04,091 കുട്ടിയായിരിക്കെ 222 00:11:04,091 --> 00:11:06,665 നിങ്ങൾ മുങ്ങിമരിക്കാറായപ്പോൾ 223 00:11:06,665 --> 00:11:09,172 ഒരു ലൈഫ് ഗാര്ഡ് രക്ഷിച്ചതായുള്ള ഓര്മ്മകള് 224 00:11:09,172 --> 00:11:11,475 കാനഡയില് നടത്തിയ പഠനങ്ങളിലൊന്നില് 225 00:11:11,475 --> 00:11:13,999 ഗവേഷകര് ഒരു അയഥാര്ത്ഥ ഓര്മ്മയുണ്ടാക്കി 226 00:11:13,999 --> 00:11:15,227 കുട്ടിയായിരിക്കെ 227 00:11:15,227 --> 00:11:18,957 ഒരു ഭീകരജന്തുവിന്റെ ആക്രമണത്തിനിരയായതിന്റെ ഓര്മ്മ 228 00:11:18,957 --> 00:11:20,339 ഏകദേശം പകുതി പേരുടെ മനസ്സില് 229 00:11:20,339 --> 00:11:23,761 കടത്തിവിടുവാന് ഗവേഷകര്ക്കു കഴിഞ്ഞു. 230 00:11:23,761 --> 00:11:26,113 ഒരു ഇറ്റാലിയന് പഠനത്തില് 231 00:11:26,113 --> 00:11:28,771 ഗവേഷകർ മറ്റൊരു അയാഥർത്ഥ സ്മൃതി സ്ഥാപിച്ചു. 232 00:11:28,771 --> 00:11:33,983 കുട്ടിക്കാലത്ത് പിശാച് ബാധിച്ചതായിട്ട്. 233 00:11:33,983 --> 00:11:36,190 കൂട്ടത്തില് ഒരു കാര്യം പറയേണ്ടതുണ്ട് 234 00:11:36,190 --> 00:11:39,929 സയന്സിന്റെ പേരില് ഞങ്ങള് ഈ വ്യക്തികള്ക്ക് 235 00:11:39,929 --> 00:11:41,529 മാനസികാഘാതമുണ്ടാക്കുവെന്ന് തോന്നിയേക്കാം. 236 00:11:41,529 --> 00:11:46,167 പക്ഷെ, ഞങ്ങളുടെ പഠനങ്ങളെല്ലാം 237 00:11:46,167 --> 00:11:48,142 ഗവേഷണ എത്തിക് ബോര്ഡുകളുടെ സമൂലമായ 238 00:11:48,142 --> 00:11:50,484 വിലയിരുത്തലിന് വിധേയമായവയാണ് 239 00:11:50,484 --> 00:11:53,557 പരീക്ഷണം നടത്തിയ വ്യക്തികളില് ചിലര്ക്കുണ്ടായേക്കാവുന്ന 240 00:11:53,557 --> 00:11:56,641 ഹ്രസ്വമായ അസ്വസ്ഥതകളുമായി തട്ടിച്ചുനോക്കുമ്പോള് 241 00:11:56,641 --> 00:12:00,541 ഓര്മ്മ എന്ന പ്രക്രിയ മനസ്സിലാക്കുന്നതിന്റെ 242 00:12:00,541 --> 00:12:03,648 പ്രാധാന്യം വലുതാണ്. 243 00:12:03,648 --> 00:12:06,994 ഓര്മ്മയുടെ ദുരുപയോഗം ലോകത്തിന്റെ 244 00:12:06,994 --> 00:12:10,287 പല ഭാഗങ്ങളിലും തുടരുകയാണ്. 245 00:12:10,287 --> 00:12:13,325 അതിശയമെന്ന് പറയട്ടെ, 246 00:12:13,325 --> 00:12:16,754 ഞാന് ഈ പഠനം പ്രസിദ്ധീകരിക്കുകയും 247 00:12:16,754 --> 00:12:20,649 ഈ തരം സൈക്കോതെറാപ്പിയ്ക്കെതിരെ സംസാരിക്കുവാന് തുടങ്ങുകയും ചെയ്തതോടെ , 248 00:12:20,649 --> 00:12:24,629 അത് എനിക്ക് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചു.. 249 00:12:24,629 --> 00:12:29,530 പ്രധാനമായും, ആക്രമണത്തിനിരകളായി എന്ന് ധരിച്ചു വശായ റിപ്രസ്ഡ് മെമ്മറി തെറാപ്പിസ്റ്റുകളുടെയും 250 00:12:29,530 --> 00:12:31,206 അവര് സ്വാധീനിച്ച രോഗികളുടെയും 251 00:12:31,206 --> 00:12:34,734 വിരോധത്തിന് ഞാന് ഇരയായി 252 00:12:34,734 --> 00:12:37,671 ക്ഷണിക്കപ്പെട്ട ചില പ്രസംഗവേദികളില് 253 00:12:37,671 --> 00:12:39,576 ചിലപ്പോള് എനിക്ക് സായുധ സുരക്ഷാഗാര്ഡുകള് വേണ്ടിവന്നു. 254 00:12:39,576 --> 00:12:43,793 എന്നെ പിരിച്ചു വിടുവാന് ആളുകള് കത്തെഴുത്തു സമരങ്ങള് നടത്തി. 255 00:12:43,793 --> 00:12:45,774 ഏറ്റവും മോശമായ സംഭവം മറ്റൊന്നായിരുന്നു. 256 00:12:45,774 --> 00:12:48,541 പ്രായപൂര്ത്തിയായ മകളാല് പീഡനം ആരോപിക്കപ്പെട്ട ഒരു സ്ത്രീ 257 00:12:48,541 --> 00:12:50,965 കുറ്റക്കാരിയല്ലെന്ന് ഞാന് സംശയിച്ചു 258 00:12:50,965 --> 00:12:53,801 വളർച്ചയെത്തിയ മകൾ അമ്മയുടെ പേരില് 259 00:12:53,801 --> 00:12:57,218 ലൈംഗികപീഡനം ആരോപിച്ചിരുന്നു.. 260 00:12:57,218 --> 00:12:59,077 ഒരു 'അമര്ത്തപ്പെട്ടു കിടന്ന' ഓര്മ്മയുടെ അടിസ്ഥാനത്തില് . 261 00:12:59,077 --> 00:13:01,960 ഈ മകള് തന്റെ കഥ ഫിലിമില് പകര്ത്തുവാനും 262 00:13:01,960 --> 00:13:05,394 പൊതുസ്ഥലങ്ങളില് പ്രദര്ശിപ്പിക്കുവാനും അനുവദിച്ചിരുന്നു 263 00:13:05,394 --> 00:13:07,903 ഈ കഥ അവാസ്തവമാണെന്ന് ഞാന് സംശയിച്ചു 264 00:13:07,903 --> 00:13:10,203 ഞാന് അത് അന്വേഷിക്കുവാനാരംഭിച്ചു. 265 00:13:10,203 --> 00:13:14,686 ആ അമ്മ നിരപരാധിയാണെന്ന് തീര്ച്ചപ്പെടുത്തുവാന് വേണ്ട . 266 00:13:14,686 --> 00:13:16,975 വിവരങ്ങള് എനിക്ക് ലഭിച്ചു 267 00:13:16,975 --> 00:13:19,936 ഈ കേസിന്റെ യാഥാര്ത്ഥ്യം ഞാന് പ്രസിദ്ധീകരിച്ചു. 268 00:13:19,936 --> 00:13:23,380 അല്പദിവസങ്ങള്ക്കകം, കുറ്റമാരോപിച്ച മകള് 269 00:13:23,380 --> 00:13:24,901 എനിക്കെതിരെ ഒരു കേസ് ഫയല് ചെയ്തു. 270 00:13:24,901 --> 00:13:27,256 ഞാന് അവളുടെ പേര് ഒരിക്കലും സൂചിപ്പിച്ചിരുന്നില്ലെങ്കിലും 271 00:13:27,256 --> 00:13:31,618 അവള് മാനനഷ്ടത്തിനും സ്വകാര്യതയിലുള്ള കടന്നുകയറ്റത്തിനും കേസ് നല്കി. 272 00:13:31,618 --> 00:13:34,341 ഏകദേശം അഞ്ചുവര്ഷത്തോളം ഞാന് 273 00:13:34,341 --> 00:13:40,893 ഈ കുഴഞ്ഞുമറിഞ്ഞ, അസന്തുഷ്ടമായ വ്യവഹാരത്തിലുടെ കടന്നു പോയി. 274 00:13:40,893 --> 00:13:44,567 അവസാനം അത് കഴിഞ്ഞ് ഞാന് 275 00:13:44,567 --> 00:13:46,991 എന്റെ ജോലിയിലേയ്ക്ക് മടങ്ങി. 276 00:13:46,991 --> 00:13:49,476 ഈ പ്രക്രയയിലൂടെ ഞാനും അമേരിക്കയില് ഇന്ന് കണ്ടുവരുന്ന 277 00:13:49,476 --> 00:13:52,130 ഒരു അസുഖകരമായ ഒരു പ്രവണതയുടെ ഭാഗമാവുകയായിരുന്നു. 278 00:13:52,130 --> 00:13:54,237 പൊതുവിവാദങ്ങളാകുന്ന വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നതിന്റെ പേരില് 279 00:13:54,237 --> 00:13:58,836 ശാസ്ത്രജ്ഞന്മാരെ കേസില്പ്പെടുത്തുകയാണ്. 280 00:13:58,836 --> 00:14:02,194 എന്റെ ജോലിയില് പ്രവേശിച്ച ശേഷം ഞാന് സ്വയം ചോദിച്ചു 281 00:14:02,194 --> 00:14:04,592 ഞാന് ഒരാളുടെ മനസ്സില് ഒരു അയഥാര്ത്ഥമായ ഓര്മ്മ കടത്തി വിട്ടാല് 282 00:14:04,592 --> 00:14:06,436 അതിന് പ്രത്യാഘാതങ്ങളുണ്ടാകുമോ? 283 00:14:06,436 --> 00:14:08,395 അത് അയാളുടെ പിന്നീടുള്ള ചിന്തകളെയും 284 00:14:08,395 --> 00:14:10,496 പെരുമാറ്റത്തെയും ബാധിക്കുമോ? 285 00:14:10,496 --> 00:14:12,523 ഞങ്ങളുടെ ആദ്യത്തെ പഠനം ഒരാള് കുട്ടിയായിരിക്കെ 286 00:14:12,523 --> 00:14:15,849 അയാള് കഴിച്ച ചില ഭക്ഷ്യപദാര്ത്ഥങ്ങള് 287 00:14:15,849 --> 00:14:18,848 പുഴുങ്ങിയ മുട്ട, ചില ഉപ്പിലിടുകള്, സ്ട്രാബെറി ഐസ്ക്രീം -കഴിച്ചപ്പോള് അസുഖം ബാധിച്ചതിനെക്കുറിച്ചായിരുന്നു 288 00:14:18,848 --> 00:14:22,038 ഒരിക്കല് ഈ ഓര്മ്മകള് ഉണ്ടാക്കിക്കഴിഞ്ഞാല് 289 00:14:22,038 --> 00:14:24,489 പിന്നീട് ഇത്തരം ഭക്ഷ്യപദാര്ത്ഥങ്ങള് കഴിക്കുവാന് അവര് ആഗ്രഹിച്ചില്ല. 290 00:14:24,489 --> 00:14:26,749 ഉദാഹരണത്തിന് ഒരു ഉല്ലാസയാത്രയ്ക്ക് പോകമ്പോള് 291 00:14:26,749 --> 00:14:30,622 അയഥാര്ത്ഥങ്ങളായ ഓര്മ്മകള് മോശപ്പെട്ടവയോ അസ്വാസ്ഥ്യമുളവാക്കുന്നവയോ ആകണമെന്നില്ല. 292 00:14:30,622 --> 00:14:32,980 ഊഷ്മളവും മൃദുവുമായ ഓര്മ്മകള് നട്ടുവളര്ത്തുവാന് കഴിഞ്ഞാല് - 293 00:14:32,980 --> 00:14:36,001 ഉദാഹരണമായി അസ്പരാഗസ് പോലെ കുടുതല് ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള് കഴിക്കുന്നതിനെക്കുറിച്ച് - 294 00:14:36,001 --> 00:14:39,476 ആളുകളെ കൂടുതല് അസ്പരാഗസ് കഴിക്കുന്നതിന് പ്രേരിപ്പിക്കുവാന് നമുക്ക് കഴിഞ്ഞേക്കും 295 00:14:39,476 --> 00:14:41,850 ഈ പഠനങ്ങള് കാണിക്കുന്നത് ഇതാണ് 296 00:14:41,850 --> 00:14:43,965 അയഥാര്ത്ഥസ്മരണകള് ഉണ്ടാക്കുവാന് നമുക്ക് കഴിയും 297 00:14:43,965 --> 00:14:45,378 അതിന് അന്തരഫലങ്ങളുണ്ട്. 298 00:14:45,378 --> 00:14:50,463 സ്മരണകള് വേരു പിടിച്ചതിനു ശേഷം വളരെക്കാലം പെരുമാറ്റത്തെ അവ സ്വാധീനിക്കും 299 00:14:50,463 --> 00:14:52,887 ഓര്മ്മകള് നട്ടുവളര്ത്തുവാനും പെരുമാറ്റത്തെ സ്വാധീനിക്കുവാനുമുള്ള 300 00:14:52,887 --> 00:14:55,810 ഈ കഴിവിനോടൊപ്പം 301 00:14:55,810 --> 00:14:59,991 വ്യക്തമായും ചില നൈതികപ്രശ്നങ്ങള് ഉയര്ന്നുവരുന്നുണ്ട്. 302 00:14:59,991 --> 00:15:03,050 എപ്പോഴാണ് ഈ മാനസികസാങ്കേതിക വിദ്യ നാമുപയോഗിക്കേണ്ടത്? 303 00:15:03,050 --> 00:15:06,730 എന്നെങ്കിലും ഇത് നിരോധിക്കേണ്ടതുണ്ടോ? 304 00:15:06,730 --> 00:15:09,513 ചികിത്സകര് തങ്ങളുടെ രോഗികളുടെ മനസ്സില് 305 00:15:09,513 --> 00:15:11,100 അയാഥര്ത്ഥസ്മരണകള് പാകുന്നത് ധാര്മ്മികമായി ശരിയല്ല. 306 00:15:11,100 --> 00:15:13,664 അത് രോഗികളെ സഹായിക്കുമെങ്കില്പ്പോലും 307 00:15:13,664 --> 00:15:15,286 പക്ഷെ മാതാപിതാക്കളെ തടുക്കാനാവുകയില്ല. 308 00:15:15,286 --> 00:15:19,735 ഉദാഹരണത്തിന്, തങ്ങളുടെ ദുര്മേദസ്സുള്ള കുട്ടികളില് ഇത് പരീക്ഷിക്കുന്നതിനെ 309 00:15:19,735 --> 00:15:22,340 ഞാൻ ഇത് പരസ്യമായി പറഞ്ഞപ്പോൾ 310 00:15:22,340 --> 00:15:25,686 അത് മറ്റൊരു പ്രതിഷേധത്തിനിടയാക്കി. 311 00:15:25,686 --> 00:15:29,719 'അവർ രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളോട് അസത്യം പറയുവാൻ പ്രേരിപ്പിക്കുകയാണ്' എന്ന്. 312 00:15:29,719 --> 00:15:31,964 ഹലോ, സാന്താക്ലാസ്. (ചിരി) 313 00:15:31,964 --> 00:15:41,461 ഇതിനെപ്പറ്റി വേറൊരു വിധത്തിൽ ചിന്തിക്കാം 314 00:15:41,461 --> 00:15:43,494 നിങ്ങൾക്ക് വേണ്ടത് പൊണ്ണത്തടിയും പ്രമേഹവും 315 00:15:43,494 --> 00:15:46,523 കുറഞ്ഞആയുസ്സുമുള്ള 316 00:15:46,523 --> 00:15:48,055 ഒരു കുട്ടിയെയാണോ, അതോ 317 00:15:48,055 --> 00:15:51,071 അൽപ്പസ്വല്പം മിഥ്യാസ്മൃതികളുള്ള ഒരു കുട്ടിയെയാണോ? 318 00:15:51,071 --> 00:15:54,462 എന്റെ കുട്ടിക്കു വേണ്ടി ഞാൻ എന്താണ് തിരഞ്ഞെടുക്കുന്നതെന്ന് എനിക്കറിയാം 319 00:15:54,462 --> 00:15:58,439 ഒരു പക്ഷെ എന്റെ ജോലി എന്നെ ഭൂരിപക്ഷം ആളുകളിലും നിന്ന് എന്നെ വ്യത്യസ്തയാക്കിയിട്ടുണ്ടാകാം. 320 00:15:58,439 --> 00:16:00,518 ഭൂരിഭാഗം ആളുകളും തങ്ങളുടെ ഓർമ്മകളെ വിലപ്പെട്ടാതായി കരുതുന്നു. 321 00:16:00,518 --> 00:16:02,672 ഓർമ്മകൾ തങ്ങളുടെ സ്വത്വത്തെ, തങ്ങളാരാണെന്ന്, തങ്ങൾ എവിടെ നിന്നാണ് വരുന്നത് 322 00:16:02,672 --> 00:16:04,697 എന്നതിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്ന് അവർക്കറിയാം. 323 00:16:04,697 --> 00:16:07,555 എന്നതിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്ന് അവർക്കറിയാം. 324 00:16:07,555 --> 00:16:09,760 പക്ഷെ എന്റെ ജോലിയിൽ നിന്ന് എനിക്കറിയാം 325 00:16:09,760 --> 00:16:14,241 എത്രമാത്രം സാങ്കൽപ്പികങ്ങളായ ഓർമ്മകൾ മുൻക്കൂട്ടിത്തന്നെ നമ്മിൽ ഉണ്ടെന്ന്. 326 00:16:14,241 --> 00:16:16,973 ഈ പ്രശ്നത്തെപ്പറ്റയുള്ള ദശാബ്ദങ്ങളുടെ പഠനത്തിൽ നിന്ന് 327 00:16:16,973 --> 00:16:19,383 ഞാൻ എന്തെങ്കിലും മനസ്സിലാക്കിയിട്ടുണ്ടങ്കിൽ അതിതാണ്: 328 00:16:19,383 --> 00:16:21,594 ആരെങ്കിലും നിങ്ങളോടെന്തെങ്കിലും പറഞ്ഞതുകൊണ്ടു മാത്രം 329 00:16:21,594 --> 00:16:23,169 ആത്മവി്ശ്വാസത്തോടുകൂടിയാണ് അത് പറയുന്നതു കൊണ്ട് മാത്രം 330 00:16:23,169 --> 00:16:25,849 ഒരുപാട് വിശദാംശങ്ങളോടുകൂടി പറയുന്നത് കൊണ്ടു മാത്രം 331 00:16:25,849 --> 00:16:28,608 വികാരപ്രകടനത്തോടു കൂടി പറയുന്നത് കൊണ്ട് മാത്രം, 332 00:16:28,608 --> 00:16:31,810 അത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് അർത്ഥമില്ല 333 00:16:31,810 --> 00:16:35,675 യഥാർത്ഥ ഓർമ്മകളെ സാങ്കൽപ്പികഓർമ്മകളിൽ നിന്ന് നമുക്ക് വിശ്വസനീയമാം വിധം തിരിച്ചറിയാൻ സാധിക്കില്ല. 334 00:16:35,675 --> 00:16:39,223 സ്വതന്ത്രമായ സ്ഥിരീകരണം അതിനാവശ്യമുണ്ട്. 335 00:16:39,223 --> 00:16:42,313 ആ കണ്ടെത്തൽ എന്നെ കൂടുതൽ സഹനശക്തിയുള്ളവളാക്കിയിട്ടുണ്ട്- 336 00:16:42,313 --> 00:16:44,452 എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം 337 00:16:44,452 --> 00:16:47,366 വരുത്തുന്ന ദൈനംദിന അബദ്ധങ്ങളോട്.. 338 00:16:47,366 --> 00:16:51,900 അത്തരത്തിലുള്ള തിരിച്ചറിവ് സ്റ്റീവ് ടൈറ്റസിനെ രക്ഷിക്കുമായിരുന്നു- 339 00:16:51,900 --> 00:16:55,476 ഭാവി തട്ടിയെടുക്കപ്പെട്ട ആ മനുഷ്യനെ 340 00:16:55,476 --> 00:16:57,714 ഒരു അയഥാർത്ഥമായ ഓർമ്മ കാരണം 341 00:16:57,714 --> 00:17:00,530 അതേ സമയം, നാമെല്ലാം 342 00:17:00,530 --> 00:17:02,166 മനസ്സിൽ വച്ചിരിക്കേണ്ട ഒരു കാര്യമുണ്ട് 343 00:17:02,166 --> 00:17:06,037 ഓർമ്മ, സ്വാതന്ത്ര്യം പോലെ തന്നെ 344 00:17:06,037 --> 00:17:09,731 ലോലമായ ഒന്നാണ് എന്നത്. 345 00:17:09,731 --> 00:17:12,669 നിങ്ങൾക്ക് നന്ദി. നന്ദി 346 00:17:12,669 --> 00:17:15,397 നന്ദി. (കരഘോഷം) 347 00:17:15,397 --> 00:17:19,116 വളരെ നന്ദി. (കരഘോഷം)