WEBVTT 00:00:00.972 --> 00:00:03.422 ഞാന് ഒരു കഥ പറയാം, ഒരു പെണ്കുട്ടിയുടെ കഥ. 00:00:04.285 --> 00:00:06.807 പക്ഷേ എനിക്കവളുടെ യഥാര്ത്ഥ പേര് പറയാനാകില്ല. 00:00:07.015 --> 00:00:09.308 അതുകൊണ്ട് നമുക്കവളെ 'ഹദീസ' എന്ന് വിളിക്കാം NOTE Paragraph 00:00:09.561 --> 00:00:11.050 ഹദീസയ്ക്ക് വയസ്സ് ഇരുപത് 00:00:11.539 --> 00:00:12.690 നാണം കുണുങ്ങിയാണവള് 00:00:12.814 --> 00:00:16.048 പക്ഷേ, അവളുടെ മുഖത്ത് എപ്പോഴും മനോഹരമായ ഒരു പുഞ്ചിരിയുണ്ടാകും 00:00:16.959 --> 00:00:18.889 പക്ഷേ, അവളിന്ന് തീരാവേദനയിലാണ് 00:00:20.635 --> 00:00:24.636 ഇനിയുള്ള ജീവിതം ചികിത്സകളും മരുന്നുമായി തള്ളിനീക്കേണ്ടി വന്നേക്കാം NOTE Paragraph 00:00:25.046 --> 00:00:26.921 എന്തുകൊണ്ടാണെന്നറിയണ്ടേ? 00:00:27.964 --> 00:00:30.201 ഹദീസ ചിബോക്കിലെ (നൈജീരിയ) പെണ്കുട്ടിയാണ്, 00:00:30.845 --> 00:00:32.470 2014 ഏപ്രില് 14ന് 00:00:32.580 --> 00:00:35.770 അവളെ ബോക്കോ ഹറാം തീവ്രവാദികള് തട്ടിക്കൊണ്ട് പോയി 00:00:36.470 --> 00:00:39.224 പെണ്കുട്ടികളെയും വഹിച്ചുകൊണ്ടുള്ള ട്രക്കില് നിന്നും 00:00:39.394 --> 00:00:41.974 ചാടി രക്ഷപെടാന് അവള്ക്ക് സാധിച്ചു 00:00:42.224 --> 00:00:45.427 പക്ഷേ, താഴെ വീണ് അവളുടെ രണ്ട് കാലുകളും ഒടിഞ്ഞു 00:00:45.541 --> 00:00:48.961 ഒരു കുറ്റിക്കാട്ടില് ഒളിക്കാന് അവള്ക്ക് ഇഴഞ്ഞ് നീങ്ങേണ്ടി വന്നു 00:00:49.065 --> 00:00:53.014 തീവ്രവാദികള് തനിക്കു വേണ്ടി തിരിച്ചു വരുമെന്ന് അവള് ഭയന്നു 00:00:53.704 --> 00:00:58.331 അന്ന് അത്തരത്തില് രക്ഷപെട്ട 57 പെണ്കുട്ടികളില് ഒരുവളായിരുന്നു ഹദീസ NOTE Paragraph 00:00:58.355 --> 00:01:00.560 ഈ സംഭവം, അക്ഷരാര്ത്ഥത്തിൽ 00:01:00.560 --> 00:01:02.292 ലോകമൊട്ടാകെ അലയടിച്ചു 00:01:02.316 --> 00:01:05.586 മിഷേല് ഒബാമയേയും മലാലയേയും പോലുള്ളവര് 00:01:05.610 --> 00:01:07.702 പ്രതിഷേധ സ്വരമുയര്ത്തി. 00:01:07.726 --> 00:01:11.477 ആ സമയം ഞാന് ലണ്ടനിലായിരുന്നു. ലണ്ടനില് നിന്നും 'അബുജ'യിലേക്ക് (നൈജീരിയ) 00:01:11.511 --> 00:01:15.654 വേള്ഡ് ഇക്കണോമിക് ഫോറം റിപ്പോര്ട്ട് ചെയ്യാനായി എന്നെ അയച്ചു. 00:01:15.678 --> 00:01:18.100 നൈജീരിയ ആദ്യമായാണ് ഇതിന് ആതിഥ്യം വഹിക്കുന്നത് 00:01:18.655 --> 00:01:19.989 പക്ഷേ ഞങ്ങള് എത്തിയപ്പോള് 00:01:19.989 --> 00:01:23.559 ഒരൊറ്റ വാര്ത്ത മാത്രമേ അവിടെ റിപ്പോര്ട്ട് ചെയ്യാന് ഉണ്ടായിരുന്നുള്ളൂ 00:01:23.809 --> 00:01:27.514 ആ പെണ്കുട്ടികളെ തിരികെ കൊണ്ടുവരാന് നിങ്ങള് എന്തു ചെയ്തുവെന്ന് ചോദിച്ച് 00:01:27.514 --> 00:01:30.020 ഞങ്ങള് ഗവണ്മെന്റിനെ സമ്മര്ദ്ദത്തിലാക്കി. NOTE Paragraph 00:01:30.435 --> 00:01:32.693 വിചാരിച്ചത് പോലെ, ഞങ്ങളുടെ ചോദ്യം ചെയ്യലില് 00:01:32.723 --> 00:01:34.934 അവര് ഒട്ടും സംതൃപ്തരല്ലായിരുന്നു. 00:01:34.958 --> 00:01:38.707 മാത്രമല്ല, "വളച്ചൊടിച്ച സത്യ"ത്തിന്റെ ഒരു ഭാഗം ഞങ്ങള്ക്കും കിട്ടി NOTE Paragraph 00:01:38.731 --> 00:01:41.412 (ചിരിക്കുന്നു) NOTE Paragraph 00:01:41.436 --> 00:01:44.634 തെറ്റിദ്ധരിക്കപ്പെട്ട നൈജീരിയക്കാര് തങ്ങള്ക്ക് ഒന്നുമറിയില്ലെന്നും 00:01:44.658 --> 00:01:46.655 അതുകൊണ്ടുതന്നെ അവിടുത്തെ രാഷ്ട്രീയ 00:01:46.679 --> 00:01:49.883 സാഹചര്യങ്ങളെക്കുറിച്ച് അജ്ഞരാണെന്നും പറഞ്ഞു. 00:01:50.900 --> 00:01:52.995 അതിനൊപ്പം അവര് പറഞ്ഞു 00:01:53.019 --> 00:01:55.627 ചിബോക്ക് പെണ്കുട്ടികളുടെ വാര്ത്ത വെറും 00:01:55.651 --> 00:01:56.836 കെട്ടുകഥയാണെന്ന്. 00:01:58.265 --> 00:02:00.965 വിഷമകരമായ വസ്തുത എന്തെന്നാല് 00:02:00.989 --> 00:02:03.579 ചിബോക്കില് നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്കുട്ടികളുടെ കഥ 00:02:03.693 --> 00:02:06.286 വെറും കെട്ടുകഥയാണെന്ന് വിശ്വസിക്കുന്ന നൈജീരിയക്കാര് ഇന്നുമുണ്ട്. 00:02:06.931 --> 00:02:09.494 അതെ, നിരവധി ആള്ക്കാരോട് ഞങ്ങള് സംസാരിച്ചു..., 00:02:10.401 --> 00:02:12.106 സര്വതും നശിച്ച അച്ഛനമ്മമാര്, 00:02:12.130 --> 00:02:16.184 അവരുടെ പെണ്മക്കളെ ബോക്കോ ഹറാം തീവ്രവാദികള് തട്ടിക്കൊണ്ടു പോയ ദിവസം, 00:02:16.208 --> 00:02:20.782 ആ ട്രക്കിനെ പിന്തുടര്ന്ന്, സാമ്പിസാ കാടിനുള്ളിലൂടെ അവര് ഓടി, 00:02:20.806 --> 00:02:24.534 അവർ സായുധരായിരുന്നെങ്കിലും പിന്വാങ്ങാന് നിര്ബന്ധിതരായി 00:02:24.558 --> 00:02:26.717 കാരണം, തീവ്രവാദികളുടെ കയ്യില് തോക്കുകളുണ്ടായിരുന്നു. NOTE Paragraph 00:02:27.345 --> 00:02:31.008 രണ്ട് വര്ഷത്തോളം, ആ കള്ളവാര്ത്തകള് നിലനിന്നു 00:02:31.032 --> 00:02:32.762 രണ്ട് വര്ഷത്തോളം, 00:02:32.786 --> 00:02:35.945 നാം ചിബോക്കിലെ പെണ്കുട്ടികളെക്കുറിച്ച് കേട്ടില്ല! 00:02:35.969 --> 00:02:37.838 അവര് കൊല്ലപ്പെട്ടിട്ടുണ്ടാകമെന്ന് ഏവരും കരുതി. 00:02:38.233 --> 00:02:40.220 പക്ഷേ, കഴിഞ്ഞ വര്ഷം ഏപ്രിലില്, 00:02:40.244 --> 00:02:42.449 എനിക്ക് ഈ വീഡിയോ കിട്ടി 00:02:43.036 --> 00:02:44.776 ഇത് ആ വീഡിയോയില് നിന്നെടുത്ത ഒരു ചിത്രമാണ് 00:02:44.800 --> 00:02:47.914 ബോക്കോ ഹറാം തീവ്രവാദികള് ചിത്രീകരിച്ചത്, 00:02:48.923 --> 00:02:51.467 ഒരു വാര്ത്താ ഉറവിടത്തില് നിന്ന് ഈ വീഡിയോ എനിക്ക് കിട്ടി 00:02:52.109 --> 00:02:53.646 പക്ഷേ, ഇത് പ്രസിദ്ധീകരിക്കും മുന്പ്, 00:02:53.670 --> 00:02:56.695 വടക്കു-കിഴക്കന് നൈജീരിയയിലേക്ക് എനിക്ക് സഞ്ചരിക്കണമായിരുന്നു, 00:02:56.719 --> 00:02:58.786 ആ വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്താന് 00:02:59.317 --> 00:03:02.694 അത് ഉറപ്പിക്കാന് എനിക്ക് അധിക നേരം കാത്തുനില്ക്കേണ്ടി വന്നില്ല 00:03:03.630 --> 00:03:06.960 ആ വീഡിയോ കണ്ട ഒരമ്മ ഒരമ്മ എന്നോട് പറഞ്ഞു, 00:03:06.984 --> 00:03:09.684 അവര്ക്ക് ആ ലാപ്ടോപ്പിനുള്ളില് കയറി 00:03:09.708 --> 00:03:13.727 അവരുടെ മകളെ വലിച്ച് പുറത്തിടാന് സാധിച്ചിരുന്നെങ്കില് 00:03:13.751 --> 00:03:15.157 അവര് അങ്ങനെ ചെയ്തേനെ.... 00:03:16.203 --> 00:03:19.425 ഇവിടെ കൂടിയിരിക്കുന്നവരില് എന്നെപ്പോലെ അച്ഛനമ്മമാരായവര്ക്ക് 00:03:19.449 --> 00:03:22.277 മാത്രമേ ആ അമ്മ അനുഭവിച്ച 00:03:22.301 --> 00:03:23.760 മനോവേദന മനസിലാകുകയുള്ളു... NOTE Paragraph 00:03:25.601 --> 00:03:31.275 ഈ വീഡിയോ തീവ്രവാദികളുമായുള്ള വിലപേശലുകള്ക്ക് തുടക്കം കുറിച്ചു 00:03:31.539 --> 00:03:36.147 ഒരു നൈജീരിയന് സെനറ്റര് പറഞ്ഞത്, ഈ വീഡിയോ കാരണമാണ് 00:03:36.171 --> 00:03:38.164 തങ്ങള് ഒരു ചര്ച്ചയ്ക്ക് തയാറായത് എന്നാണ്! 00:03:38.188 --> 00:03:41.694 പെണ്കുട്ടികളെല്ലാം മരിച്ചിരുന്നു എന്നാണ് ഇതുവരെയും അവര് കരുതിയിരുന്നത് 00:03:42.639 --> 00:03:47.341 കഴിഞ്ഞ വര്ഷം ഒക്ടോബറില് 21 പെണ്കുട്ടികള് മോചിപ്പിക്കപ്പെട്ടു 00:03:47.365 --> 00:03:50.933 പക്ഷേ ഇരുനൂറോളം പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല എന്നത് ദുഖകരമാണ് NOTE Paragraph 00:03:51.691 --> 00:03:55.888 ഈ വാര്ത്ത റിപ്പോര്ട്ട് ചെയ്യുമ്പോള് നിര്വികാരയായ വെറുമൊരു നിരീക്ഷകയായല്ല 00:03:55.912 --> 00:03:57.098 ഞാന് നില കൊണ്ടത് 00:03:57.122 --> 00:04:01.190 എനിക്ക് ദേഷ്യമുണ്ട്, ആ പെണ്കുട്ടികളെ രക്ഷപെടുത്താന് ഉണ്ടായിരുന്ന 00:04:02.232 --> 00:04:03.421 അവസരങ്ങള് നഷ്ടപ്പെട്ടത് ഓര്ക്കുമ്പോഴൊക്കെ 00:04:03.445 --> 00:04:07.095 ആ പെണ്കുട്ടികള് പണവും സ്വാധീനവുമുള്ളവരുടെ മക്കളായിരുന്നെങ്കില് 00:04:07.139 --> 00:04:10.143 ഗവണ്മെന്റ് കുറച്ചുകൂടി നേരത്തേ അവരെ കണ്ടെത്തിയേനെ എന്ന് ആ അച്ഛനമ്മമാര് 00:04:10.167 --> 00:04:13.008 വിലപിച്ചത് കേട്ടപ്പോഴും എനിക്ക് ദേഷ്യം തോന്നി 00:04:14.281 --> 00:04:16.289 ഞാന് രോഷകുലയാണ് , 00:04:16.313 --> 00:04:18.241 ആ തെറ്റിദ്ധാരണ പരത്തിയ കെട്ടുകഥ, 00:04:18.265 --> 00:04:20.143 അവരെ രക്ഷിക്കുന്നതിന് 00:04:20.167 --> 00:04:22.279 വലിയ താമസം ഉണ്ടാകാന് കാരണമായെന്ന് 00:04:22.303 --> 00:04:25.292 ഞാന് ഉറച്ച് വിശ്വസിക്കുന്നു NOTE Paragraph 00:04:26.680 --> 00:04:31.375 ഈ സംഭവം കാട്ടിത്തരുന്നത് വ്യാജ വാര്ത്തകളുടെ മാരകമായ അപകടങ്ങളെക്കുറിച്ചാണ് 00:04:31.429 --> 00:04:33.021 നമുക്കിതില് എന്ത് ചെയ്യാന് കഴിയും? 00:04:33.883 --> 00:04:35.800 ചിലരുണ്ട്, സമര്ത്ഥരായ ആള്ക്കാര് 00:04:35.824 --> 00:04:38.283 ഗൂഗിളിലെയും ഫെയിസ്ബുക്കിലെയും ബുദ്ധിമാന്മാരായ എഞ്ചിനീയര്മാര് 00:04:38.307 --> 00:04:43.372 തെറ്റായ വാര്ത്തകള് പടരുന്നത് തടയാന് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. 00:04:43.396 --> 00:04:48.147 അതിനപ്പുറം, നിങ്ങളും ഞാനും അടങ്ങുന്ന സമൂഹത്തിന് 00:04:48.171 --> 00:04:50.358 ഇതില് വ്യക്തമായ കടമകള് നിര്വഹിക്കാനുണ്ട് 00:04:50.382 --> 00:04:52.675 നാമാണ് വിവരങ്ങള് കൈമാറ്റം ചെയ്യുന്നത് 00:04:52.699 --> 00:04:55.210 നാം ഓരോരുത്തരുമാണ് വാര്ത്തകള് ഓണ്ലൈന് ആയി പങ്കു വയ്ക്കുന്നത് 00:04:55.234 --> 00:04:57.421 ഇക്കാലത്ത് നാം ഓരോരുത്തരും പ്രസാധകരാണ് 00:04:58.535 --> 00:05:01.026 അതുകൊണ്ട്തന്നെ നമുക്കൊരു ഉത്തരവാദിത്തമുണ്ട് NOTE Paragraph 00:05:01.050 --> 00:05:03.360 ഒരു മാധ്യമപ്രവര്ത്തകയായ ഞാന് 00:05:03.384 --> 00:05:05.412 വിവരങ്ങള് പരിശോധിക്കും, ശരിയെന്ന് ഉറപ്പുവരുത്തും. 00:05:05.436 --> 00:05:08.717 എനിക്കെന്നെ വിശ്വാസമാണ്, പക്ഷേ ഞാന് കൂടുതല് ചോദ്യങ്ങള് ചോദിക്കുന്നു. 00:05:09.620 --> 00:05:12.496 എന്തിനാണ് ഇയാള് എന്നോട് ഈ സംഭവം വിവരിക്കുന്നത്? 00:05:12.520 --> 00:05:16.019 ഈ വിവരം കൈമാറുന്നത് കൊണ്ട് എന്ത് നേട്ടമാണ് അവര്ക്കുണ്ടാവുക? 00:05:16.043 --> 00:05:18.171 അവര്ക്കെന്തെങ്കിലും ദുരുദ്ദേശങ്ങള് ഉണ്ടോ? 00:05:18.682 --> 00:05:23.223 ഓണ്ലൈന് ആയി ലഭിക്കുന്ന വിവരങ്ങളോടും നാമെല്ലാവരും ഉറപ്പായും 00:05:23.287 --> 00:05:26.507 ഇത്തരത്തില് ചോദ്യങ്ങള് ചോദിക്കാന് തുടങ്ങണം NOTE Paragraph 00:05:29.673 --> 00:05:34.014 ഗവേഷണങ്ങള് സൂചിപ്പിക്കുന്നത്, വാര്ത്തകള് ഷെയര് ചെയ്യുന്നതിന് മുന്പ് 00:05:34.128 --> 00:05:37.531 പലരും അതിന്റെ തലക്കെട്ടിനപ്പുറം വായിക്കാറില്ല എന്നതാണ് 00:05:37.555 --> 00:05:39.634 ഇവിടിരിക്കുന്ന ആരൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്? 00:05:39.944 --> 00:05:41.639 എനിക്കറിയാം, ഞാന് ചെയ്തിട്ടുണ്ട്. 00:05:42.435 --> 00:05:44.464 പക്ഷേ, ഇത്തരത്തില് നാം കണ്ടുപിടിക്കുന്ന 00:05:44.565 --> 00:05:49.504 വിവരങ്ങള് മുഖവിലയ്ക്ക് എടുക്കാതിരുന്നാല് എന്താകും...? 00:05:50.250 --> 00:05:53.823 നാം കൈമാറുന്ന വിവരം മൂലം ഉണ്ടായേക്കാവുന്ന 00:05:53.847 --> 00:05:56.296 അക്രമങ്ങളെയും വിദ്വേഷത്തയും കുറിച്ച് 00:05:56.320 --> 00:05:59.531 നാം ചിന്തിക്കാതിരുന്നാല് എന്താകും സ്ഥിതി...? 00:06:00.595 --> 00:06:05.130 നാം ഷെയര് ചെയ്യുന്ന വിവരങ്ങള് മൂലം യഥാര്ത്ഥ ജീവിതത്തില് 00:06:05.154 --> 00:06:07.002 ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാം ചിന്തിക്കതിരുന്നാല് എന്താകും...? NOTE Paragraph 00:06:08.105 --> 00:06:09.905 എന്റെ പ്രഭാഷണം ശ്രദ്ധയോടെ കേട്ടതിന് നന്ദി. NOTE Paragraph 00:06:09.929 --> 00:06:13.423 (കയ്യടിക്കുന്നു)