1 00:00:07,176 --> 00:00:11,960 ക്വാണ്ടം മെക്കാനിക്സിന്റെ പ്രാരംഭകറില് ഒരാളാണ് ഓസ്ട്റിയന് ഭൗതികശാസ്ത്റജ്ഞന് ആയ എര്വിന് ഷ്രോഡിങ്ങര്. 2 00:00:11,960 --> 00:00:15,237 പക്ഷേ അദ്ദേഹത്തെ കൂടുതല് പ്രശസ്തനായിരിക്കുന്നത് അദ്ദേഹം ഒരിക്കലും ചെയ്യാത്ത ഒരു കാര്യത്തിന് ആണ്. 3 00:00:15,237 --> 00:00:17,937 പൂച്ച ഉൾപ്പെടുന്ന ഒരു ചിന്താപരീക്ഷണത്തിന്റെ പേരില്. 4 00:00:17,937 --> 00:00:21,282 അദ്ദേഹം ഒരു പൂച്ചയെ എടുത്ത് എല്ലാ വശവും അടച്ച ഒരു പെട്ടിയിലാക്കുന്നതായി സങ്കല്പ്പിച്ചു. 5 00:00:21,282 --> 00:00:26,572 കൂടെ അടുത്ത ഒരു മണിക്കൂറിനുള്ളില് 50% സാധ്യതയോടെ പൂച്ചയെ കൊല്ലാന് ശേഷിയുള്ള ഒരു ഉപകരണവും ഉള്പ്പെടുത്തി. 6 00:00:26,572 --> 00:00:30,418 ആ ഒരു മണിക്കൂറിനു ശേഷം, അദ്ദേഹം ചോദിച്ചു, "എന്താണ് ആ പൂച്ചയുടെ അവസ്ഥ?" 7 00:00:30,418 --> 00:00:33,788 സാമാന്യബോധം ഉപയോഗിച്ച് ചിന്തിക്കുകയാണെങ്കില് ആ പൂച്ച ഒന്നുകില് ജീവിച്ചിരിക്കുന്നുണ്ടാവാം അല്ലെങ്കില് മരിച്ചിട്ടുണ്ടാവാം. 8 00:00:33,788 --> 00:00:36,791 പക്ഷേ ഷ്രോഡിങ്ങര് ശ്രദ്ധയില് പെടുത്തിയത്, ക്വാണ്ടം മെക്കാനിക്സ് പ്രകാരം, 9 00:00:36,791 --> 00:00:42,421 ആ പെട്ടി തുറക്കുന്നതിന് തൊട്ടുമുന്നേയുള്ള നിമിഷം, പൂച്ച പകുതി മരിച്ചും ജീവിച്ചും ഇരിക്കുന്ന അവസ്ഥയില് ആയിരിക്കും, 10 00:00:42,421 --> 00:00:44,338 ഒരേ സമയം തന്നെ. 11 00:00:44,338 --> 00:00:48,302 പെട്ടി തുറന്ന സമയത്ത് മാത്രമാണ് നമ്മള് ഒരു നിശ്ചിതമായ അവസ്ഥ കാണുന്നത്. 12 00:00:48,302 --> 00:00:51,561 അതുവരെ പൂച്ച സംഭവ്യതയുടെ ഒരു മൂടുപടത്തിലാണ്, 13 00:00:51,561 --> 00:00:54,230 പകുതി ഒന്നും പകുതി വേറൊന്നും. 14 00:00:54,230 --> 00:00:56,965 ഇത് യുക്തിഹീനമായി തോന്നും, അതുതന്നെ ആണ് ഷ്രോഡിങ്ങറുടെ വാദവും. 15 00:00:56,965 --> 00:00:59,956 ക്വാണ്ടം മെക്കാനിക്സ് തത്വശാസ്ത്രത്തിന് നിരക്കാത്തതായി കണ്ടെത്തി, 16 00:00:59,956 --> 00:01:02,768 അതുകൊണ്ടുതന്നെ അദ്ദേഹം ഉണ്ടാക്കാന് സഹായിച്ച സിദ്ധാന്തത്തെ അദ്ദേഹം ഉപേക്ഷിക്കുകയും, 17 00:01:02,768 --> 00:01:04,995 ജീവശാസ്ത്ര ലേഖങ്ങള് എഴുതുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 18 00:01:04,995 --> 00:01:08,949 യുക്തിഹീനമായി തോന്നുമെങ്കിലും ഷ്രോഡിങ്ങറുടെ പൂച്ച യാഥാര്ത്ഥ്യമാണ് . 19 00:01:08,949 --> 00:01:10,610 വാസ്തവത്തില്, അത് അത്യന്താപേക്ഷികവുമാണ്. 20 00:01:10,610 --> 00:01:14,328 ക്വാണ്ടം വസ്തുക്കള്ക്ക് രണ്ട് അവസ്ഥകളില് ഒരേ സമയം നിലനില്ക്കാന് കഴിഞ്ഞിരുന്നില്ലെങ്കില്, 21 00:01:14,328 --> 00:01:18,575 നിങ്ങള് ഇതു കാണാന് ഉപയോഗിക്കുന്ന കമ്പ്യൂട്ടര് ഉണ്ടാവുമായിരുന്നില്ല. 22 00:01:18,575 --> 00:01:20,657 സൂപ്പര്പൊസിഷന് എന്ന ക്വാണ്ടം പ്രതിഭാസം 23 00:01:20,657 --> 00:01:25,708 എല്ലാത്തിന്റെയും കണികാതരംഗ ദ്വൈതാവസ്ഥകളുടെ അനന്തരഫലമാണ്. 24 00:01:25,708 --> 00:01:27,844 ഒരു വസ്തുവിന് തരംഗദൈര്ഘ്യം ഉണ്ടാവുന്നതിന്, 25 00:01:27,844 --> 00:01:30,299 അത് ഒരു കുറച്ച് സ്ഥലപ്രദേശത്ത് വ്യാപിച്ച് നിലകൊള്ളണം, 26 00:01:30,299 --> 00:01:34,049 അതായത് അത് പല സ്ഥാനങ്ങളില് ഒരേസമയം സ്ഥിതി ചെയ്യണം. 27 00:01:34,049 --> 00:01:37,070 വളരെ ചെറിയ പ്രദേശത്ത് ഒതുങ്ങിയിരിക്കുന്ന ഒരു വസ്തുവിന്റെ തരംഗദൈര്ഘ്യം 28 00:01:37,070 --> 00:01:39,425 വ്യക്തമായി നിര്വചിക്കാന് പറ്റില്ലെങ്കില്ക്കൂടി. 29 00:01:39,425 --> 00:01:43,425 അത് പല തരംഗദൈര്ഘ്യങ്ങളോടെ ഒരേസമയം നിലകൊള്ളുന്നു. 30 00:01:43,425 --> 00:01:46,459 ഇത്തരം തരംഗസ്വഭാവം നിത്യജീവിതത്തില് കാണുന്ന വസ്തുക്കളില് നാം കാണാറില്ല, 31 00:01:46,459 --> 00:01:50,212 എന്തുകൊണ്ടെന്നാല് ആക്കം കൂടുന്നതിന് അനുസരിച്ച് തരംഗദൈര്ഘ്യം കുറയുന്നു. 32 00:01:50,212 --> 00:01:52,910 ഒരു പൂച്ച താരതമ്യേന വലുതും ഭാരമേറിയതുമാണ്. 33 00:01:52,910 --> 00:01:57,129 നമ്മള് ഒരു ആറ്റം എടുത്ത് അതിനെ സൗരയൂഥത്തിന്റെ വലിപ്പത്തിലേക്ക് വലുതാക്കിയാല്, 34 00:01:57,129 --> 00:01:59,653 ഒരു ഭൗതികശാസ്ത്രജ്ഞനെ പേടിച്ച് ഓടുന്ന ഒരു പൂച്ചയുടെ തരംഗദൈര്ഘ്യം 35 00:01:59,653 --> 00:02:02,450 സൗരയൂഥത്തിലെ ഒരു ആറ്റത്തോളം ചെറൂതായിരിക്കും. 36 00:02:02,450 --> 00:02:07,087 അത് അളക്കാൻ കഴിയുന്നതിനേക്കാള് വളരെ ചെറുതാണ്, അതുകൊണ്ട് ഒരിക്കലും നാം പൂച്ചയില് തരംഗസ്വഭാവം കാണില്ല. 37 00:02:07,087 --> 00:02:09,574 പക്ഷേ, ഇലക്ട്രോണിനെപ്പോലുള്ള ഒരു ചെറിയ കണികയ്ക്ക്, 38 00:02:09,574 --> 00:02:12,781 അതിന്റെ ദ്വൈതസ്വഭാവത്തിന്റെ നാടകീയമായ തെളീവു പ്രകടിപ്പിക്കാന് കഴിയും. 39 00:02:12,781 --> 00:02:18,148 ഒരു മറ കൊണ്ട് വേര്തിരിക്കപ്പെട്ട രണ്ട് നേര്ത്ത വിടവുകള്ക്ക് നേരെ നാം ഓരോരോ ഇലക്ട്രോണുകളായി തൊടുത്തുവിട്ടാല്, 40 00:02:18,148 --> 00:02:21,902 ആ ഇലക്ട്രോണിനെ മറുവശത്ത് ഒരു നിശ്ചിതസ്ഥാനത്ത് ഒരു പ്രത്യേകസമയത്ത് കണ്ടെത്താം, 41 00:02:21,902 --> 00:02:24,572 ഒരു കണിക പോലെ. 42 00:02:24,572 --> 00:02:26,975 പക്ഷേ നിങ്ങള് ഈ പരീക്ഷണം പലതവണ ആവര്ത്തിച്ചാല്, 43 00:02:26,975 --> 00:02:29,683 ഒരോ നിരീക്ഷണഫലങ്ങളും പ്രത്യേകം ശ്രദ്ധിച്ചാല്, 44 00:02:29,683 --> 00:02:33,770 ഒരു തരംഗസ്വഭാവം പ്രകടിപ്പിക്കുന്ന ക്രമം നിങ്ങള്ക്ക് കണ്ടെത്താനാവും: 45 00:02:33,770 --> 00:02:35,793 ഒരു കൂട്ടം വരകള് - ധാരാളം ഇലക്ട്രോണുകള് ഉള്ള സ്ഥലങ്ങള് 46 00:02:35,793 --> 00:02:39,393 ഒന്നുമില്ലാത്ത സ്ഥലങ്ങളാല് വേര്തിരിക്കപ്പെട്ട് കിടക്കുന്നതായി കാണാം. 47 00:02:39,393 --> 00:02:42,381 കീറുകളില് ഒന്ന് അടച്ച് വച്ചാല് ഈ വരകള് അപ്രത്യക്ഷമാവുന്നത് കാണാം. 48 00:02:42,381 --> 00:02:45,257 ഒരേസമയം ഓരോ ഇലക്ട്രോണുകളും രണ്ടു കീറുകളില് കൂടിയും സഞ്ചരിക്കുന്നു 49 00:02:45,257 --> 00:02:48,742 എന്താണിത് കാണിക്കുന്നത്? 50 00:02:48,742 --> 00:02:52,300 ഒരു ഇലക്ട്രോണ് ഇടത്തോ വലത്തോ പോവണമെന്ന് തീരുമാനിക്കുന്നില്ല 51 00:02:52,300 --> 00:02:56,132 പക്ഷേ അത് ഇടതു-വലതു ഭഗങ്ങളിലൂടെ ഒരേസമയം കടക്കുന്നു. 52 00:02:56,132 --> 00:03:00,396 നൂതന സങ്കേതികവിദ്യകളുടെ ആവിര്ഭാവത്തിന് ഈ അവസ്ഥകളുടെ സൂപ്പര്പൊസിഷന് കാരണമായി. 53 00:03:00,396 --> 00:03:05,419 ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് സമീപം സ്ഥിതി ചെയ്യുന്ന ഇലക്ട്രോണ് ഒരു തരംഗം പോലുള്ള ഓര്ബിറ്റില് വ്യാപരിച്ചു കിടക്കുന്നു. 54 00:03:05,419 --> 00:03:07,911 രണ്ട് ആറ്റങ്ങളെ അടുത്തടുത്ത് കൊണ്ടുവന്നാല്, 55 00:03:07,911 --> 00:03:10,645 ഇലക്ട്രോണുകള്ക്ക് ഒരാറ്റം തിരഞ്ഞെടുക്കേണ്ടിവരുന്നില്ല, 56 00:03:10,645 --> 00:03:12,416 അവയ്ക്ക് അത് പങ്കുവയ്ക്കാം. 57 00:03:12,416 --> 00:03:13,973 ഇത്തരത്തില് ആണ് രാസബന്ധങ്ങള് ഉണ്ടാവുന്നത്. 58 00:03:13,973 --> 00:03:20,106 ഒരു തന്മാത്രയിലെ ഇലക്ട്രോണ് ആറ്റം Aയിലോ Bയിലോ അല്ല, A+Bയില് ആണ്. 59 00:03:20,106 --> 00:03:23,379 നിങ്ങള് ഇനിയും ആറ്റങ്ങള് ചേര്ത്താല് ഇലക്ട്രോണുകള് കൂടുതല് വ്യാപിച്ച് കിടക്കും. 60 00:03:23,379 --> 00:03:26,635 അവ ധാരാളം ആറ്റങ്ങള്ക്കിടയില് പങ്കുവയ്ക്കപ്പെട്ട് നിലകൊള്ളും. 61 00:03:26,635 --> 00:03:29,722 ഒരു ഖരപദാര്ത്ഥത്തിലെ ഇലക്ട്രോണൂകള് ഒരു പ്രത്യേക ആറ്റവുമായി ബന്ധനത്തില് കിടക്കുന്നില്ല 62 00:03:29,722 --> 00:03:35,033 പക്ഷേ വലിയൊരു പ്രദേശമാകെ വ്യാപിച്ച് കൊണ്ട് എല്ലാ ആറ്റങ്ങളുമായും പങ്കുവയ്ക്കപ്പെട്ടരീതിയില് സ്ഥിതി ചെയ്യുന്നു. 63 00:03:35,033 --> 00:03:38,814 ഈ അവസ്ഥകളുടെ വന്തോതിലുള്ള സൂപ്പര്പൊസിഷന് 64 00:03:38,814 --> 00:03:40,790 ഇലക്ടോണുകള് എങ്ങിനെ വസ്തുവില്ക്കൂടി സഞ്ചരിക്കുന്നു അത് തീരുമാനിക്കുന്നു, 65 00:03:40,790 --> 00:03:44,857 അത് ഒരു ചാലകമോ രോധകമോ അര്ധചാലകമോ ആയിക്കൊള്ളട്ടെ. 66 00:03:44,857 --> 00:03:47,605 ഇലക്ടോണൂകള് എപ്രകാരമാണ് പങ്കുവയ്ക്കപ്പെടുന്നത് എന്നു മനസ്സിലാക്കുന്നത് 67 00:03:47,605 --> 00:03:50,221 നമ്മെ സിലിക്കണ് പോലുള്ള അര്ദ്ധചാലകങ്ങളുടെ സ്വഭാവം സൂക്ഷ്മമായി 68 00:03:50,221 --> 00:03:52,377 നിയന്ത്രിക്കാന് സഹായിക്കുന്നു. 69 00:03:52,377 --> 00:03:55,601 വിവിധതരം അര്ദ്ധചാലകങ്ങള് യഥാവിധി സംയോജിപ്പിച്ചാല് 70 00:03:55,601 --> 00:03:57,805 നമുക്ക് വളരെ ചെറിയ ദശലക്ഷക്കണക്കിന് ട്രാന്സിസ്ടറുകള് 71 00:03:57,805 --> 00:04:02,089 ഒരു കമ്പ്യൂട്ടര് ചിപ്പില് നിര്മിക്കാന് കഴിയും. 72 00:04:02,089 --> 00:04:04,981 അത്തരം ചിപ്പുകളും അവയിലെ വ്യാപിച്ച് കിടക്കുന്ന ഇലക്ട്രോണുകളും 73 00:04:04,981 --> 00:04:08,143 നിങ്ങള് ഈ വീഡിയോ കാണാന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ പ്രവര്ത്തനത്തിന് അത്യന്താപേക്ഷിതമാണ്. 74 00:04:08,143 --> 00:04:10,965 പൂച്ചകളുടെ വീഡിയോചിത്രങ്ങള് പങ്കുവയ്ക്കാനാണ് ഇന്റെര്നെറ്റ് നിലകൊള്ളൂന്നത് എന്നാണ് ഒരു പഴയ തമാശ. 75 00:04:10,965 --> 00:04:14,114 വളരെ അഗാധതലത്തിലെങ്കിലും ഇന്റർനെറ്റ് അതിന്റെ നിലനില്പ്പിന് 76 00:04:14,114 --> 00:04:18,685 ഒരു ആസ്ത്രിയന് ഭൗതികശാസ്ത്രജ്ഞനോടും അദ്ദേഹത്തിന്റെ ഭാവനാസൃഷ്ടിയായ പൂച്ചയ്ക്കും കടപ്പെട്ടിരിക്കുന്നു.