[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:07.41,0:00:12.98,Default,,0000,0000,0000,,ലോകമെമ്പാടും ഹാര്ട്ടറ്റാക്ക് മൂലം ഉദ്ദേശം\Nഏഴ് മില്യൺ ജനങ്ങൾ പ്രതിവർഷം മരിക്കുന്നു. Dialogue: 0,0:00:12.98,0:00:14.98,Default,,0000,0000,0000,,രക്ത ചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, Dialogue: 0,0:00:14.98,0:00:18.06,Default,,0000,0000,0000,,ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് മുതലായവ Dialogue: 0,0:00:18.06,0:00:20.50,Default,,0000,0000,0000,,ലോകത്തിലെ ഏറ്റവും വലിയ കൊലയാളികളാണ്. Dialogue: 0,0:00:20.50,0:00:22.44,Default,,0000,0000,0000,,ഹാർട്ട് അറ്റാക്കിനു കാരണം എന്തെല്ലാമാണ്? Dialogue: 0,0:00:22.44,0:00:25.23,Default,,0000,0000,0000,,എല്ലാ മസിലുകളെയും പോലെ,\Nഹൃദയത്തിനും ഒക്സിജന് വേണം, Dialogue: 0,0:00:25.23,0:00:28.70,Default,,0000,0000,0000,,ഹാർട്ട് അറ്റാക്ക് നടക്കുമ്പോൾ,\Nആവശ്യത്തിന് ഓക്സിജൻ കിട്ടാതെ വരുന്നു. Dialogue: 0,0:00:28.70,0:00:30.54,Default,,0000,0000,0000,,പ്ലാക്ക് എന്ന് പേരുള്ള കൊഴുപ്പുശേഖരം, Dialogue: 0,0:00:30.54,0:00:33.24,Default,,0000,0000,0000,,കൊറോണറി ധമനികളിൽ നിറയുന്നു. Dialogue: 0,0:00:33.24,0:00:36.82,Default,,0000,0000,0000,,അവകളാണ് ഹൃദയത്തിലേക്ക് അമ്ലജമുള്ള\Nശുദ്ധരക്തം പമ്പ് ചെയ്യുന്ന ധമനികള്. Dialogue: 0,0:00:36.82,0:00:40.14,Default,,0000,0000,0000,,നമുക്ക് പ്രായമേറുന്നതിനൊപ്പം,\Nപ്ലാക്കുകളും വലുതായി വരുന്നു Dialogue: 0,0:00:40.16,0:00:41.83,Default,,0000,0000,0000,,ചിലപ്പോള് അവ തടിച്ചുകൊഴുക്കുന്നു. Dialogue: 0,0:00:41.84,0:00:42.55,Default,,0000,0000,0000,,കട്ടിയാവുന്നു, Dialogue: 0,0:00:42.55,0:00:43.75,Default,,0000,0000,0000,,സമ്മര്ദം സൃഷ്ടിക്കുന്നു. Dialogue: 0,0:00:43.76,0:00:46.14,Default,,0000,0000,0000,,കാലക്രമേണ പ്ലാക്കുകൾ ധമനിയിൽ\Nബ്ലോക്ക് ഉണ്ടാക്കുന്നു, Dialogue: 0,0:00:46.14,0:00:48.79,Default,,0000,0000,0000,,ഏതെങ്കിലും ഒരു പ്ലാക്ക്\Nപൊടുന്നനെ പിളർന്നാൽ, Dialogue: 0,0:00:48.79,0:00:52.17,Default,,0000,0000,0000,,അതിനു ചുറ്റും ഒരു രക്തക്കട്ട \Nമിനിറ്റുകൾക്കകം രൂപപ്പെടും, Dialogue: 0,0:00:52.17,0:00:55.10,Default,,0000,0000,0000,,അങ്ങനെ പാതിയടഞ്ഞ ധമനി\Nമുഴുവനായും ബ്ലോക്കാകുന്നു. Dialogue: 0,0:00:55.10,0:00:58.72,Default,,0000,0000,0000,,അതോടുകൂടി രക്തം കൊടുത്തിരുന്ന \Nഹൃദയമസിലിലേക്കുള്ള പ്രവാഹം നിലയ്ക്കുന്നു. Dialogue: 0,0:00:58.72,0:01:02.06,Default,,0000,0000,0000,,ഓക്സിജൻ കിട്ടാതെ വരുമ്പോൾ മസിൽ കോശങ്ങൾ\Nമിനിറ്റുകൾക്കുള്ളിൽ മരണമടയുന്നു. Dialogue: 0,0:01:03.06,0:01:05.91,Default,,0000,0000,0000,,ഇതാണ് മയോകാർഡിയൽ ഇൻഫാർക്ഷൻ, Dialogue: 0,0:01:05.91,0:01:07.31,Default,,0000,0000,0000,,അഥവാ ഹാർട്ട് അറ്റാക്ക്. Dialogue: 0,0:01:07.31,0:01:11.30,Default,,0000,0000,0000,,ചികിത്സിച്ചില്ലെങ്കിൽ അവസ്ഥ\Nപെട്ടെന്ന് മോശമായേക്കാം. Dialogue: 0,0:01:11.30,0:01:14.71,Default,,0000,0000,0000,,ഓക്സിജൻ ലഭിക്കാത്ത മസിലുകൾക്ക്\Nരക്തം കൃത്യമായി പമ്പ് ചെയ്യാനാവില്ല, Dialogue: 0,0:01:14.71,0:01:17.53,Default,,0000,0000,0000,,അതിന്റെ താളം നഷ്ടപ്പെടും. Dialogue: 0,0:01:17.53,0:01:21.43,Default,,0000,0000,0000,,ചില തീവ്രാവസ്ഥയില് ഹാര്ട്ട് അറ്റാക്ക് \Nപെട്ടെന്നുള്ള മരണത്തിനു വരെ കാരണമായേക്കാം. Dialogue: 0,0:01:21.43,0:01:24.48,Default,,0000,0000,0000,,ഒരാൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്\Nഎങ്ങനെയെന്നു മനസിലാക്കാം? Dialogue: 0,0:01:24.48,0:01:26.55,Default,,0000,0000,0000,,ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ് Dialogue: 0,0:01:26.55,0:01:29.62,Default,,0000,0000,0000,,ഓക്സിജൻ കിട്ടാത്ത മസിലുകളിൽ\Nനിന്നാണ് വേദന ഉദ്ഭവിക്കുന്നത്. Dialogue: 0,0:01:29.62,0:01:32.82,Default,,0000,0000,0000,,നെഞ്ചിൽ ഞെരിക്കുന്നത് പോലെയോ മറ്റോ\Nരോഗിക്ക് അനുഭവപ്പെട്ടേക്കാം. Dialogue: 0,0:01:32.82,0:01:34.63,Default,,0000,0000,0000,,വേദന ഇടതു കയ്യിലേക്ക് പ്രസരിക്കും Dialogue: 0,0:01:34.63,0:01:35.44,Default,,0000,0000,0000,,താടിയിലേക്കും, Dialogue: 0,0:01:35.44,0:01:36.27,Default,,0000,0000,0000,,പുറംഭാഗത്തേക്കും, Dialogue: 0,0:01:36.27,0:01:37.70,Default,,0000,0000,0000,,വയറുഭാഗത്തേക്കും പ്രസരിക്കാം. Dialogue: 0,0:01:37.70,0:01:41.63,Default,,0000,0000,0000,,പക്ഷേ, ഇത് സിനിമയിൽ കാണുന്നത്ര വേഗത്തിൽ \Nനടക്കണമെന്നില്ല കെട്ടോ. Dialogue: 0,0:01:41.63,0:01:43.51,Default,,0000,0000,0000,,ചിലരിൽ ഇത് ഓക്കാനമായും Dialogue: 0,0:01:43.51,0:01:44.93,Default,,0000,0000,0000,,കിതപ്പായും കാണപ്പെടാം. Dialogue: 0,0:01:44.93,0:01:48.28,Default,,0000,0000,0000,,സ്ത്രീകളിലും, പ്രായംചെന്നവരിലും\Nരോഗലക്ഷണങ്ങൾ ചെറിയതോതിലാവാം. Dialogue: 0,0:01:48.28,0:01:52.59,Default,,0000,0000,0000,,ഇവരിൽ പ്രധാനലക്ഷണം ക്ഷീണമായിരിക്കാം. Dialogue: 0,0:01:52.59,0:01:54.51,Default,,0000,0000,0000,,ചിലരിൽ അത്ഭുതമെന്നോണം, Dialogue: 0,0:01:54.51,0:01:58.65,Default,,0000,0000,0000,,പ്രമേഹം ഉള്ളവരിൽ വേദന സംവേദിക്കുന്ന \Nഞരമ്പുകൾക്ക് തകരാറുണ്ടായേക്കാവുന്നതുകൊണ്ട് Dialogue: 0,0:01:58.65,0:02:01.19,Default,,0000,0000,0000,,ഇവർ ചിലപ്പോൾ വേദന അറിയുകയേ ഇല്ല. Dialogue: 0,0:02:01.19,0:02:03.99,Default,,0000,0000,0000,,ഒരാൾക്ക് ഹാർട്ട് അറ്റാക്ക് ആണെന്ന\Nസംശയമുണ്ടെങ്കിൽ, Dialogue: 0,0:02:03.99,0:02:07.16,Default,,0000,0000,0000,,ഏറ്റവും പ്രധാനം, വേഗം ഇടപെടുക എന്നതാണ്. Dialogue: 0,0:02:07.16,0:02:11.02,Default,,0000,0000,0000,,ആമ്പുലൻസ് വിളിക്കാൻ കഴിയുമെങ്കിൽ,\Nഅത് ഉടനെ ചെയ്യുക. Dialogue: 0,0:02:11.02,0:02:13.59,Default,,0000,0000,0000,,ഹോസ്പിറ്റലില് എത്താനുള്ള\Nഏറ്റവും വേഗമേറിയ മാര്ഗമതാണ്. Dialogue: 0,0:02:13.59,0:02:15.82,Default,,0000,0000,0000,,രക്തം നേർപ്പിക്കുന്ന ആസ്പിരിൻ, Dialogue: 0,0:02:15.82,0:02:18.62,Default,,0000,0000,0000,,രക്തക്കുഴലുകൾ വികസിപ്പിക്കുന്ന\Nനൈട്രോഗ്ലിസറിൻ, Dialogue: 0,0:02:18.62,0:02:20.82,Default,,0000,0000,0000,,എന്നിവ ഹാർട്ട് അറ്റാക്കിന്റെ\Nആഘാതം കുറയ്ക്കും. Dialogue: 0,0:02:20.82,0:02:24.78,Default,,0000,0000,0000,,എമെര്ജെന്സി റൂമില് വെച്ച് ഡോക്ടര്മാര്\Nഹാര്ട്ട് അറ്റാക്ക് പരിശോധിക്കും. Dialogue: 0,0:02:24.78,0:02:26.41,Default,,0000,0000,0000,,ഡോക്ടർമാർ ഈ.സി.ജി ഉപയോഗിച്ചാണ് Dialogue: 0,0:02:26.41,0:02:28.69,Default,,0000,0000,0000,,ഹൃദയത്തിന്റെ വൈദ്യുതപ്രവർത്തനം\Nപരിശോധിക്കുന്നത്. Dialogue: 0,0:02:28.69,0:02:31.02,Default,,0000,0000,0000,,മസിലുകളുടെ ക്ഷയം\Nരക്തപരിശോധനയിലൂടെയും മനസിലാക്കും. Dialogue: 0,0:02:33.39,0:02:36.76,Default,,0000,0000,0000,,രോഗിയെ ഹൈടെക് സ്പെഷ്യലിസ്റ്റ്\Nമുറിയിൽ വെച്ച് Dialogue: 0,0:02:36.76,0:02:40.10,Default,,0000,0000,0000,,ബ്ലോക്കുകളുടെ സ്ഥാനം\Nനിർണ്ണയിക്കുന്ന ടെസ്റ്റ് നടത്തും. Dialogue: 0,0:02:40.10,0:02:42.51,Default,,0000,0000,0000,,കാര്ഡിയോളജിസ്റ്റുകള്ക്ക്\Nബ്ലോക്കായ കുഴല് തുറന്ന് Dialogue: 0,0:02:42.51,0:02:46.96,Default,,0000,0000,0000,,ആഞ്ചിയോപ്ലാസ്റ്റി എന്ന ചികിത്സയിലൂടെ\Nഒരു ബലൂൺ കയറ്റി ബ്ലോക്ക് നീക്കാനാകും. Dialogue: 0,0:02:46.96,0:02:50.77,Default,,0000,0000,0000,,ചിലപ്പോൾ, മെറ്റല് നിര്മ്മിതമോ പോളിമറോ ആയ\Nസ്റ്റെൻ്റ് ഇടേണ്ടി വന്നേക്കാം. Dialogue: 0,0:02:50.79,0:02:53.15,Default,,0000,0000,0000,,ധമനി തുറന്ന് നിർത്താനായി. Dialogue: 0,0:02:53.15,0:02:57.62,Default,,0000,0000,0000,,കൂടുതൽ വലിയ ബ്ലോക്കാണെങ്കിൽ\Nബൈപ്പാസ് സർജറി വേണ്ടിവന്നേക്കാം. Dialogue: 0,0:02:57.62,0:03:01.73,Default,,0000,0000,0000,,ശരീരത്തിന്റെ മറ്റ് ഭാഗത്ത് നിന്നുള്ള\Nരക്തധമനിയുടെ കഷ്ണം ഉപയോഗിച്ച്, Dialogue: 0,0:03:01.73,0:03:05.87,Default,,0000,0000,0000,,രക്തചംക്രമണം ബ്ലോക്കിനുചുറ്റും\Nവഴിതിരിച്ച് വിടുന്നു. Dialogue: 0,0:03:05.87,0:03:09.39,Default,,0000,0000,0000,,ഇങ്ങനെ ഹൃദയത്തിലെ മസിലുകളിലെ\Nരക്തചംക്രമണം പുനസ്ഥാപിക്കുന്നു, Dialogue: 0,0:03:09.39,0:03:13.12,Default,,0000,0000,0000,,അതോടെ ഹൃദയത്തിന്റെ പ്രവർത്തനം \Nപഴയതുപോലെയാകുന്നു. Dialogue: 0,0:03:13.14,0:03:15.76,Default,,0000,0000,0000,,ഹാർട്ട് അറ്റാക്ക് ചികിത്സ \Nപുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, Dialogue: 0,0:03:15.76,0:03:17.39,Default,,0000,0000,0000,,അത് പ്രതിരോധിക്കുന്നത് പ്രധാനമാണ്. Dialogue: 0,0:03:17.39,0:03:20.34,Default,,0000,0000,0000,,ജനിതകപരമായ കാരണങ്ങളും, ജീവിതശൈലിയും \Nഅറ്റാക്കിനു കാരണമായേക്കാം. Dialogue: 0,0:03:20.34,0:03:22.76,Default,,0000,0000,0000,,നല്ലത്, നിങ്ങൾക്ക്\Nജീവിതശൈലി മാറ്റാൻ കഴിയുമെന്നതാണ്. Dialogue: 0,0:03:22.76,0:03:25.18,Default,,0000,0000,0000,,വ്യായാമം, പോഷകസമ്പുഷ്ടമായ ആഹാരം, \Nശരീരഭാരനിയന്ത്രണം Dialogue: 0,0:03:25.18,0:03:26.99,Default,,0000,0000,0000,,ഹാർട്ട് അറ്റാക്ക് സാധ്യത\Nകുറയ്ക്കുന്നു. Dialogue: 0,0:03:26.99,0:03:28.53,Default,,0000,0000,0000,,മുമ്പ് ഉണ്ടായാലും, ഇല്ലെങ്കിലും. Dialogue: 0,0:03:28.53,0:03:31.59,Default,,0000,0000,0000,,ഡോക്ടർമാർ നിഷ്കർഷിക്കാറുള്ളത്\Nആഴ്ചയിൽ രണ്ടോ മൂന്നോ തവണ, Dialogue: 0,0:03:31.59,0:03:34.28,Default,,0000,0000,0000,,എയറോബിക്, സ്ട്രെങ്ത്ത് ട്രൈനിങ് \Nഎന്നിവ ചെയ്യണമെന്നാണ്. Dialogue: 0,0:03:34.28,0:03:38.78,Default,,0000,0000,0000,,ആരോഗ്യപരമായ ആഹാരം കുറവ് പഞ്ചസാര, \Nപൂരിതകൊഴുപ്പ് എന്നിവ അടങ്ങിയതാണ്. Dialogue: 0,0:03:38.83,0:03:41.10,Default,,0000,0000,0000,,ഇവ രണ്ടും ഹാർട്ട് അറ്റാക്കിന് കാരണമാവാം. Dialogue: 0,0:03:41.10,0:03:42.57,Default,,0000,0000,0000,,അപ്പോൾ, എന്താണ് കഴിക്കേണ്ടവ? Dialogue: 0,0:03:42.57,0:03:44.24,Default,,0000,0000,0000,,ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറികൾ Dialogue: 0,0:03:44.24,0:03:46.68,Default,,0000,0000,0000,,ചുവന്ന മാംസത്തിനു പകരം മീനും, കോഴിയും Dialogue: 0,0:03:46.68,0:03:49.95,Default,,0000,0000,0000,,മുഴുധാന്യം, നട്ട്സ് - ബദാം,\Nവാൽനട്ട് മുതലായവ Dialogue: 0,0:03:49.95,0:03:52.36,Default,,0000,0000,0000,,ഇവയെല്ലാം നല്ലതാണ്. Dialogue: 0,0:03:52.36,0:03:56.74,Default,,0000,0000,0000,,നല്ല ഭക്ഷണവും വ്യായാമവും ശരീരഭാരം \Nആരോഗ്യപരമായി നിലനിർത്തുന്നു Dialogue: 0,0:03:56.74,0:03:59.55,Default,,0000,0000,0000,,അപ്രകാരം ഹാർട്ട് അറ്റാക്കിനുള്ള\Nസാധ്യതയും കുറയുന്നു. Dialogue: 0,0:03:59.55,0:04:02.17,Default,,0000,0000,0000,,മരുന്നുകൾക്കും അറ്റാക്ക് \Nനിയന്ത്രണാതീതമാക്കാൻ കഴിയും Dialogue: 0,0:04:02.29,0:04:05.87,Default,,0000,0000,0000,,ഡോക്ടര്മാര് പലപ്പോഴും വീര്യം കുറഞ്ഞ\Nഅസ്പിരിന് നിര്ദേശിക്കാറുണ്ട്. Dialogue: 0,0:04:05.87,0:04:07.25,Default,,0000,0000,0000,,മുമ്പ് അറ്റാക്ക് വന്നവർക്കും, Dialogue: 0,0:04:09.44,0:04:11.51,Default,,0000,0000,0000,,അറ്റാക്കിനു സാധ്യത കൂടുതലുള്ളവർക്കും, Dialogue: 0,0:04:11.51,0:04:12.66,Default,,0000,0000,0000,,അറ്റാക്കിനു കാരണമാവുന്ന, Dialogue: 0,0:04:12.66,0:04:15.59,Default,,0000,0000,0000,,രക്താതിമർദ്ദം,കൊളസ്റ്റ്രോൾ എന്നിവ\Nനിയന്ത്രിക്കുന്ന മരുന്നുകളും Dialogue: 0,0:04:15.59,0:04:18.34,Default,,0000,0000,0000,,അറ്റാക്കിനുള്ള സാധ്യത കുറക്കുന്നു. Dialogue: 0,0:04:21.04,0:04:25.06,Default,,0000,0000,0000,,ഹാർട്ട് അറ്റാക്ക് സാധാരണമാണെങ്കിലും, \Nഅപരിഹാര്യമല്ല. Dialogue: 0,0:04:25.06,0:04:26.34,Default,,0000,0000,0000,,ആരോഗ്യപരമായ ഭക്ഷണത്തിലൂടെ, Dialogue: 0,0:04:26.34,0:04:27.60,Default,,0000,0000,0000,,പുകയില വർജിക്കുന്നതിലൂടെ, Dialogue: 0,0:04:27.60,0:04:28.73,Default,,0000,0000,0000,,വ്യായാമത്തിലൂടെ, Dialogue: 0,0:04:28.73,0:04:31.19,Default,,0000,0000,0000,,നന്നായി ഉറങ്ങുന്നതിലൂടെ,\Nഉറക്കെ ചിരിക്കുന്നതിലൂടെ Dialogue: 0,0:04:31.19,0:04:33.59,Default,,0000,0000,0000,,നിങ്ങളുടെ ശരീരത്തിലെ ഏറ്റവും\Nപ്രധാനപ്പെട്ട പേശികളായ Dialogue: 0,0:04:33.69,0:04:37.42,Default,,0000,0000,0000,,ഹൃദയം സുഗമമായി മിടിക്കുന്നെന്ന്\Nഉറപ്പുവരുത്താം.