(എങ്ങനെ തർജ്ജമ ചെയ്യാം) പരിശീലനത്തിലൂടെ നന്നായി പഠിക്കാവുന്ന വിദ്യയാണ് തർജ്ജമയെന്ന് പലരും പറഞ്ഞേക്കാം അത് ശരിയായിരിക്കാം, പക്ഷെ, നിങ്ങൾ പാലിക്കേണ്ട ചില ചെറിയ നിയമങ്ങളും ഉണ്ട്. തർജ്ജമയെക്കുറിച്ച് നല്ലൊരു ഉപദേശം എനിക്ക് നൽകണമെന്നുണ്ടെങ്കിൽ, "വാക്കുകളല്ല, ആശയങ്ങളാണ് തർജ്ജമ ചെയ്യേണ്ടത്" എന്നതാണ്. ആദ്യം, നിങ്ങൾ ഗ്രഹിക്കണം വാക്കുകൾ, പ്രയോഗങ്ങൾ, സാംസ്കാരിക സൂചനകൾ എന്നിവ കൃത്യമായും, അത്യാവശ്യമെങ്കിൽ, അല്പം ഗവേഷണം നടത്തണം. എന്നിട്ട്, വാക്കുകളെ പാടെ മറക്കണം, പ്രാസംഗികൻ സ്വാഭാവികമായി പറഞ്ഞേക്കാവുന്നത് മനനം ചെയ്യണം അവ നിങ്ങളുടെ സ്വന്തം ഭാഷയിലായിരുന്നെങ്കിൽ അതേ കാര്യം പറയാൻ ശ്രമിക്കുകയും ചെയ്താലെന്നപോലെ. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് കൂടിയുണ്ട്. "അക്ഷരങ്ങളെയല്ല, ആശയങ്ങളെ മാത്രം" എന്ന തത്വം പിന്തുടരുക. ധൃതിപ്പെടരുത്! തർജ്ജമക്ക് 30 ദിവസക്കാലം ഉണ്ട്, എല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്താൻ മതിയായ സമയം ഉണ്ട്. പ്രാസംഗികന്റെ ശൈലി പകർന്നു നൽകുക. ഇത് തമാശയാവാം, നർമ്മമാവാം, അതിനു ശേഷം അവർ ഉച്ചത്തിൽ ചിരിക്കുക കൂടി ചെയ്താൽ, അതിന് പ്രാധാന്യം ഉണ്ട് താനും, കാരണം, കേൾവിക്കാരന് ചിരിയുടെ സാംഗത്യം അറിയേണ്ടതുണ്ട്. വാക്യങ്ങള് നേരിട്ട് ഭാഷാന്തരപ്പെടുത്തരുത് ഒരുകൂട്ടം പദങ്ങളും വാക്യങ്ങളും ചേരുമ്പോൾ മാത്രമേ ഇവകള്ക്ക് ആശയം കിട്ടൂ. ഒരു ഉദാഹരണം പറയാം: "at the drop of a hat" ഇതിനെ "തൊപ്പി വീഴുന്ന നിമിഷം" എന്ന് സാധാരണ പോലെ തര്ജ്ജമ ചെയ്യരുത്, മറിച്ച് , നിങ്ങളതിൻ്റെ പ്രയോഗശൈലിയാണ് ഭാഷാന്തരം ചെയ്യേണ്ടത് അതിന് നിങ്ങളുടെ ഭാഷയിലെ പ്രകൃത്യാ തോന്നുന്ന, സമാനമായതായിരിക്കുന്ന പ്രയോഗം ഉപയോഗിക്കുക. അതൊരു വാക്യമായിരിക്കണമെന്നില്ല. "പെട്ടെന്ന്", "മടിയില്ലാതെ" എന്നൊക്കെ ആണതിൻ്റെ അർത്ഥം. അപ്പോൾ ശരിയായി! പ്രത്യേക സംജ്ഞകൾക്ക് നിങ്ങളുടേതായ തർജ്ജമ നടത്തരുത്. സവിശേഷമായ വിജ്ഞാനശാഖകളിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണത്. എപ്പോഴും സംജ്ഞാപ്രായോഗം ശ്രദ്ധിക്കണം, ഉപകരണങ്ങളുടെ പേരുകള്, ശാസ്ത്ര-സാമ്പത്തിക പ്രക്രിയകൾ പോലെ... സ്വതഃസിദ്ധമായ പുതിയ തർജ്ജമകൾക്ക് പകരം, ജനങ്ങൾ സാധാരണ ഉപയോഗിക്കുന്ന സമാനമായത് പരതണം. ഇതും വാക്യപ്രയോഗത്തിനു സമാനമാണ്. ഉദാഹരണമായി, "root folder" എന്ന സംജ്ഞ ശ്രദ്ധയില് പെട്ടാല്, "വേരു വിവരശേഖരം" എന്നതിന് പകരം, എന്താണ് യഥാർത്ഥത്തിൽ അതിന്റെ ആശയം എന്ന് നിങ്ങൾ മനസ്സിലാക്കണം, എന്നിട്ട് ഓൺലൈനിൽ അന്വേഷിക്കണം Root folder നെപ്പറ്റി വല്ല ലേഖനമോ പുസ്തകമോ ഉണ്ടോയെന്ന് ഇങ്ങനെ നിങ്ങൾക്ക് കണ്ടെത്താം നിങ്ങളുടെ ഭാഷയിലെ യഥാർത്ഥ തുല്യ പദം ഏതാണെന്ന് ഓർക്കാനുള്ള മറ്റൊന്ന്, "ആവശ്യമെങ്കില് ചുരുക്കിയെഴുതണം". ഉപശീർഷകം നൽകുമ്പോൾ, പലപ്പോഴും വാക്യങ്ങൾ ചുരുക്കുകയോ, കുറയ്ക്കുകയോ വേണ്ടിവരും, മിതമായ വായനാവേഗത്തിനാണിത്. കൂടെ, മറ്റൊന്ന് കൂടി ചിന്തിക്കണം ഉപശീർശകങ്ങള് രണ്ടു വരിയാക്കുന്നത്, വാക്യങ്ങൾ മുറിക്കാതെ വേണം. ഇതിന് നിങ്ങൾക്ക് സഹായമായി മറ്റു ട്യൂട്ടോറിയലുകള് ഉണ്ട്. തീര്ച്ചയായും ഭാഷയിലെ സാങ്കേതികതലം ഒരിക്കലും വിസ്മരിച്ചുകൂടാ. ചിഹ്നങ്ങള്, വ്യകാരണം എന്നിവ. അവസാനം, ഉപശീർഷകത്തോടെ സംസാരം വീണ്ടും കാണണം അവസാന പരിശോധനയെന്നോണം, എന്നിട്ട് പുനരവലോകണത്തിന് നൽകുക വല്ല തടസ്സവും നേരിട്ടാല്, OTPedia യിലെ നിങ്ങളുടെ ഭാഷാപേജ് സന്ദർശിക്കുക. അങ്ങനെ നിങ്ങളുടെ ഭാഷയിലെ വിവരശേഖരങ്ങൾ കണ്ടെത്താം ആശയ സഹായത്തിനു FB യിലെ നിങ്ങളുടെ ഭാഷാഗ്രൂപ്പിലും ചെല്ലുക. തർജ്ജമ ചെയ്യുന്നതിന് തടസ്സം തോന്നുന്നവേളയിൽ നിങ്ങളും ഗ്രൂപ്പിൻ്റെ ഭാഗമാണെന്നു ഓർക്കുക. കൂടുതൽ തർജ്ജമ നിർദേശങ്ങൾക്ക് OTPedia യിലെ ഈ ഗൈഡ് പരിശോധിക്കുക. താങ്കൾക്ക് തർജ്ജമയിലേക്ക് ഹൃദ്യമായ സ്വാഗതം!