0:00:06.230,0:00:09.228 (എങ്ങനെ തർജ്ജമ ചെയ്യാം) 0:00:10.598,0:00:14.976 പരിശീലനത്തിലൂടെ നന്നായി പഠിക്കാവുന്ന[br]വിദ്യയാണ് തർജ്ജമയെന്ന് പലരും പറഞ്ഞേക്കാം 0:00:15.602,0:00:16.733 അത് ശരിയായിരിക്കാം, 0:00:16.758,0:00:19.563 പക്ഷെ, നിങ്ങൾ പാലിക്കേണ്ട[br]ചില ചെറിയ നിയമങ്ങളും ഉണ്ട്. 0:00:19.955,0:00:22.965 തർജ്ജമയെക്കുറിച്ച് നല്ലൊരു ഉപദേശം[br]എനിക്ക് നൽകണമെന്നുണ്ടെങ്കിൽ, 0:00:22.990,0:00:27.181 "വാക്കുകളല്ല, ആശയങ്ങളാണ് തർജ്ജമ[br]ചെയ്യേണ്ടത്" എന്നതാണ്. 0:00:27.461,0:00:30.181 ആദ്യം, നിങ്ങൾ ഗ്രഹിക്കണം 0:00:30.206,0:00:34.835 വാക്കുകൾ, പ്രയോഗങ്ങൾ, സാംസ്കാരിക[br]സൂചനകൾ എന്നിവ കൃത്യമായും, 0:00:34.860,0:00:37.416 അത്യാവശ്യമെങ്കിൽ, അല്പം ഗവേഷണം നടത്തണം. 0:00:37.896,0:00:40.688 എന്നിട്ട്, വാക്കുകളെ പാടെ മറക്കണം, 0:00:40.713,0:00:43.854 പ്രാസംഗികൻ സ്വാഭാവികമായി[br]പറഞ്ഞേക്കാവുന്നത് മനനം ചെയ്യണം 0:00:43.879,0:00:46.644 അവ നിങ്ങളുടെ സ്വന്തം ഭാഷയിലായിരുന്നെങ്കിൽ 0:00:46.669,0:00:49.615 അതേ കാര്യം പറയാൻ ശ്രമിക്കുകയും ചെയ്താലെന്നപോലെ. 0:00:50.955,0:00:54.683 ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട[br]ചില കാര്യങ്ങള് കൂടിയുണ്ട്. 0:00:54.708,0:00:59.304 "അക്ഷരങ്ങളെയല്ല, ആശയങ്ങളെ മാത്രം" [br]എന്ന തത്വം പിന്തുടരുക. 0:01:00.699,0:01:01.982 ധൃതിപ്പെടരുത്! 0:01:02.452,0:01:04.501 തർജ്ജമക്ക് 30 ദിവസക്കാലം ഉണ്ട്, 0:01:04.527,0:01:09.104 എല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്താൻ[br]മതിയായ സമയം ഉണ്ട്. 0:01:10.277,0:01:12.665 പ്രാസംഗികന്റെ ശൈലി പകർന്നു നൽകുക. 0:01:13.324,0:01:15.798 ഇത് തമാശയാവാം, നർമ്മമാവാം, 0:01:15.823,0:01:20.097 അതിനു ശേഷം അവർ ഉച്ചത്തിൽ ചിരിക്കുക കൂടി [br]ചെയ്താൽ, അതിന് പ്രാധാന്യം ഉണ്ട് താനും, 0:01:20.122,0:01:23.503 കാരണം, കേൾവിക്കാരന് ചിരിയുടെ സാംഗത്യം [br]അറിയേണ്ടതുണ്ട്. 0:01:25.624,0:01:27.869 വാക്യങ്ങള് നേരിട്ട് ഭാഷാന്തരപ്പെടുത്തരുത് 0:01:28.444,0:01:34.791 ഒരുകൂട്ടം പദങ്ങളും വാക്യങ്ങളും ചേരുമ്പോൾ[br]മാത്രമേ ഇവകള്ക്ക് ആശയം കിട്ടൂ. 0:01:34.816,0:01:38.231 ഒരു ഉദാഹരണം പറയാം: "at the drop of a hat" 0:01:39.214,0:01:44.792 ഇതിനെ "തൊപ്പി വീഴുന്ന നിമിഷം"[br]എന്ന് സാധാരണ പോലെ തര്ജ്ജമ ചെയ്യരുത്, 0:01:44.940,0:01:48.076 മറിച്ച് , നിങ്ങളതിൻ്റെ പ്രയോഗശൈലിയാണ്[br]ഭാഷാന്തരം ചെയ്യേണ്ടത് 0:01:48.255,0:01:52.928 അതിന് നിങ്ങളുടെ ഭാഷയിലെ പ്രകൃത്യാ തോന്നുന്ന,[br]സമാനമായതായിരിക്കുന്ന 0:01:52.953,0:01:54.525 പ്രയോഗം ഉപയോഗിക്കുക. അതൊരു വാക്യമായിരിക്കണമെന്നില്ല. 0:01:54.550,0:01:59.011 "പെട്ടെന്ന്", "മടിയില്ലാതെ" [br]എന്നൊക്കെ ആണതിൻ്റെ അർത്ഥം. 0:01:59.036,0:02:00.036 അപ്പോൾ ശരിയായി! 0:02:01.366,0:02:05.588 പ്രത്യേക സംജ്ഞകൾക്ക്[br]നിങ്ങളുടേതായ തർജ്ജമ നടത്തരുത്. 0:02:06.168,0:02:10.824 സവിശേഷമായ വിജ്ഞാനശാഖകളിൽ[br]ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണത്. 0:02:11.405,0:02:13.433 എപ്പോഴും സംജ്ഞാപ്രായോഗം ശ്രദ്ധിക്കണം, 0:02:13.458,0:02:17.364 ഉപകരണങ്ങളുടെ പേരുകള്, ശാസ്ത്ര-സാമ്പത്തിക[br]പ്രക്രിയകൾ പോലെ... 0:02:17.711,0:02:20.699 സ്വതഃസിദ്ധമായ പുതിയ തർജ്ജമകൾക്ക് പകരം, 0:02:20.724,0:02:25.555 ജനങ്ങൾ സാധാരണ ഉപയോഗിക്കുന്ന[br]സമാനമായത് പരതണം. 0:02:25.712,0:02:28.301 ഇതും വാക്യപ്രയോഗത്തിനു സമാനമാണ്. 0:02:28.703,0:02:31.512 ഉദാഹരണമായി, "root folder" എന്ന സംജ്ഞ[br]ശ്രദ്ധയില് പെട്ടാല്, 0:02:31.537,0:02:36.099 "വേരു വിവരശേഖരം" എന്നതിന് പകരം, 0:02:36.124,0:02:40.483 എന്താണ് യഥാർത്ഥത്തിൽ അതിന്റെ ആശയം [br]എന്ന് നിങ്ങൾ മനസ്സിലാക്കണം, 0:02:40.508,0:02:42.258 എന്നിട്ട് ഓൺലൈനിൽ അന്വേഷിക്കണം 0:02:42.283,0:02:47.518 Root folder നെപ്പറ്റി വല്ല ലേഖനമോ[br]പുസ്തകമോ ഉണ്ടോയെന്ന് 0:02:47.831,0:02:49.399 ഇങ്ങനെ നിങ്ങൾക്ക് കണ്ടെത്താം 0:02:49.424,0:02:52.375 നിങ്ങളുടെ ഭാഷയിലെ യഥാർത്ഥ[br]തുല്യ പദം ഏതാണെന്ന് 0:02:53.025,0:02:56.903 ഓർക്കാനുള്ള മറ്റൊന്ന്,[br]"ആവശ്യമെങ്കില് ചുരുക്കിയെഴുതണം". 0:02:57.289,0:02:58.918 ഉപശീർഷകം നൽകുമ്പോൾ, 0:02:58.943,0:03:02.104 പലപ്പോഴും വാക്യങ്ങൾ ചുരുക്കുകയോ,[br]കുറയ്ക്കുകയോ വേണ്ടിവരും, 0:03:02.205,0:03:04.271 മിതമായ വായനാവേഗത്തിനാണിത്. 0:03:04.673,0:03:06.315 കൂടെ, മറ്റൊന്ന് കൂടി ചിന്തിക്കണം 0:03:06.340,0:03:09.373 ഉപശീർശകങ്ങള് രണ്ടു വരിയാക്കുന്നത്, 0:03:09.398,0:03:11.371 വാക്യങ്ങൾ മുറിക്കാതെ വേണം. 0:03:11.575,0:03:14.342 ഇതിന് നിങ്ങൾക്ക് സഹായമായി മറ്റു [br]ട്യൂട്ടോറിയലുകള് ഉണ്ട്. 0:03:14.666,0:03:17.969 തീര്ച്ചയായും ഭാഷയിലെ സാങ്കേതികതലം [br]ഒരിക്കലും വിസ്മരിച്ചുകൂടാ. 0:03:17.994,0:03:19.520 ചിഹ്നങ്ങള്, വ്യകാരണം എന്നിവ. 0:03:20.112,0:03:24.038 അവസാനം, ഉപശീർഷകത്തോടെ സംസാരം വീണ്ടും കാണണം 0:03:24.063,0:03:26.321 അവസാന പരിശോധനയെന്നോണം, 0:03:26.346,0:03:28.125 എന്നിട്ട് പുനരവലോകണത്തിന് നൽകുക 0:03:28.784,0:03:30.079 വല്ല തടസ്സവും നേരിട്ടാല്, 0:03:30.104,0:03:32.509 OTPedia യിലെ നിങ്ങളുടെ ഭാഷാപേജ് സന്ദർശിക്കുക. 0:03:32.534,0:03:34.971 അങ്ങനെ നിങ്ങളുടെ ഭാഷയിലെ വിവരശേഖരങ്ങൾ കണ്ടെത്താം 0:03:34.996,0:03:38.490 ആശയ സഹായത്തിനു FB യിലെ[br]നിങ്ങളുടെ ഭാഷാഗ്രൂപ്പിലും ചെല്ലുക. 0:03:39.093,0:03:40.518 തർജ്ജമ ചെയ്യുന്നതിന് തടസ്സം തോന്നുന്നവേളയിൽ 0:03:40.543,0:03:43.679 നിങ്ങളും ഗ്രൂപ്പിൻ്റെ ഭാഗമാണെന്നു ഓർക്കുക. 0:03:44.004,0:03:47.669 കൂടുതൽ തർജ്ജമ നിർദേശങ്ങൾക്ക് [br]OTPedia യിലെ ഈ ഗൈഡ് പരിശോധിക്കുക. 0:03:48.462,0:03:51.795 താങ്കൾക്ക് തർജ്ജമയിലേക്ക് ഹൃദ്യമായ സ്വാഗതം!