കുറച്ചു നാൾ മുമ്പ് എനിക്ക് അനുഭവപ്പെട്ടു അത്ഭുതലോകത്ത് പോയ അലീസിന് ഉണ്ടായ അതെ അനുഭവം. പെൻസിൽവാനിയ സംസ്ഥാനം. ആശയവിനിമയം പഠിപ്പിക്കുന്ന ഒരു അധ്യാപികയായ എന്നോട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഒരു ആശയവിനിമയ പാഠം എടുത്തുകൊടുക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ എനിക്ക് പേടിയായി.(സദസ്സിൽ ചിരി) ശരിക്കും പേടിയായി.വലിയ തലകൾ ഉള്ള ആ വിദ്യാർഥികളോട് അവരുടെ വലിയ പുസ്തകങ്ങളും അപരിചിതങ്ങളായ വാക്കുകളും. പക്ഷെ അങ്ങനെ ആ സംഭാഷണം തുടരവേ, ആലീസിനു താഴേക്ക് പോയപ്പോൾ അനുഭവപ്പെട്ട അതേ അനുഭവം എനിക്ക് അനുഭവപ്പെട്ടു. ആ മുയൽ മാളത്തിലൂടെ പോയി വേറൊരു പുതുലോകത്തേക്കുള്ള വാതിൽ കണ്ടുപിടിച്ചപ്പോഴുണ്ടായ അനുഭവം. ആ സംഭാഷണം നടന്നുകൊണ്ടിരുന്നപ്പോൾ എനിക്ക് അതാണ് അനുഭവപ്പെട്ടത്. ആ വിദ്യാർഥികളോടൊപ്പം. ഞാൻ അവർക്കുള്ള ആശയങ്ങൾ കേട്ട് ആശ്ച്ചര്യപ്പെട്ടു. എനിക്ക് ഈ അത്ഭുതലോകം മറ്റുള്ളവരും അനുഭവിക്കണം എന്ന് തോന്നി. എന്റെ വിശ്വാസത്തിൽ ആ വാതിൽ തുറക്കാനുള്ള താക്കോൽ എന്നത് മഹത്തായ ആശയവിനിമയം ആണ്. നമുക്ക് തീർച്ചയായും നല്ല ആശയവിനിമയം നടത്തേണ്ടിയിരിക്കുന്നു ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമായി, നമ്മുടെ ലോകത്തെ മാറ്റിമറയ്ക്കാൻ. നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമാണ് വിശാലമായ സമസ്യകളെ, അത് ഊർജം, ആവാസവ്യവസ്ഥ, ആരോഗ്യം,തുടങ്ങിയവയും മറ്റു പലതിലെയും കുറിച്ച് സംസാരിക്കേണ്ടവർ അതിനാൽ ഇതിനെപ്പറ്റി അറിയാനോ മനസ്സിലാക്കാനോ നമുക്ക് സാധിച്ചില്ലെങ്കിൽ ആ ജോലി പൂർണ്ണമാവില്ല,ഇത് നമ്മുടെ കർത്തവ്യമാണ് എന്നാണ് എന്റെ അഭിപ്രായം, ശാസ്ത്രജ്ഞരല്ലാത്തവർ എന്ന നിലയിൽ ഇത്തരം ഇടപെടലുകൾ നടത്തേണ്ടത്. പക്ഷെ ഈ സംഭാഷണങ്ങൾ ഉണ്ടാവില്ല നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും നമ്മെ അവരുടെ അത്ഭുതലോകത്തേക്ക് ക്ഷണിച്ചില്ല എങ്കിൽ. അതുകൊണ്ട്, ശാസ്ത്രജ്ഞരേ, എഞ്ചിനീയർമാരേ, ഞങ്ങളോട് ബുദ്ധിമാന്മാരെ പോലെ സംസാരിക്കൂ. എനിക്ക് കുറച്ചു ആശയങ്ങൾ നൽകണമെന്നുണ്ട് നിങ്ങൾക്ക് അതെങ്ങനെ ചെയ്യാൻ കഴിയും എന്നുള്ളതിന് അത് ഞങ്ങൾക്ക് കാട്ടിത്തരും നിങ്ങളുടെ ശാസ്ത്രം എത്രയോ കാമാഭാവവും, നിങ്ങളുടെ യന്ത്രശാസ്ത്രം വളരെ ആകര്ഷകവുമാണെന്ന്. ആദ്യത്തെ ഉത്തരം പറയേണ്ട ചോദ്യം ഇതാണ് : അതുകൊണ്ട് എന്താണ്? നിങ്ങളുടെ ശാസ്ത്രം എന്തുകൊണ്ടാണ് ഞങ്ങൾക്ക് പ്രസക്തമായ കാര്യമാകുന്നത്? എന്നോട് പറയരുത്, നിങ്ങൾ പഠിക്കുന്നത് ട്രബെക്കുലയെ പറ്റിയാണെന്ന്. എന്നോട് പറയൂ, എല്ലുകളിൽ കാണുന്ന വല രൂപത്തിലുള്ള ട്രബെക്കുലയെ ആണ് നിങ്ങൾ പഠിക്കുന്നത് എന്ന് കാരണം, അത് അസ്ഥിക്ഷതം മനസ്സിലാക്കാനും ചികിത്സിക്കാനും സുപ്രധാനമാണെന്ന്. പിന്നെ, നിങ്ങളുടെ ശാസ്ത്രത്തെ വ്യാഖ്യാനിക്കുമ്പോൾ പടുഭാഷ പ്രയോഗങ്ങളെ പറ്റി ശ്രദ്ധിക്കുക. നിങ്ങളുടെ ആശയങ്ങള മനസ്സിലാക്കാൻ പടുഭാഷ പ്രയോഗങ്ങൾ ഒരു വിലങ്ങുതടിയാണ്. തീർച്ചയായും നിങ്ങൾക്ക് വിസ്തീർണ്ണമെന്നും നൈമിഷികം എന്നൊക്കെ പറയാം, പക്ഷെ എന്തുകൊണ്ട് സ്ഥലവും, സമയവും എന്ന് പറഞ്ഞുകൂടാ? അത് ഞങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പവുമാണ്. ആശയങ്ങൾ മനസ്സിലാക്കാൻ പാകത്തിനാക്കുക എന്നത് കുന്നുകൂട്ടി ഇടുക എന്നല്ല മറിച്ച്, ഐൻസ്റ്റൈൻ പറഞ്ഞത് പോലെ, എല്ലാത്തിനെയും കഴിയുന്നത്ര ലളിതമായി ഉണ്ടാക്കുക , പക്ഷ പിന്നെയും ലളിതമായല്ല. നിങ്ങൾക്ക് ശാസ്ത്രത്തെ വളരെ വ്യക്തമായി വിവരിക്കാൻ സാധിക്കും അതും ആശയങ്ങളിൽ വിട്ടു വീഴ്ച്ച ചെയ്യാതെ തന്നെ. പരിഗണിക്കാവുന്ന കുറച്ചു കര്യങ്ങൾ, ഉദാഹരണങ്ങളും കഥകളുമാണ്. ഇതെല്ലാം ശ്രദ്ധ ആകർഷിക്കാനും നിങ്ങളുടെ ഉള്ളടക്കത്തെ കുറിച്ച് ഉദ്ബോധിപ്പിക്കാനും ഉള്ള വഴികളാണ്. പിന്നെ, നിങ്ങളുടെ പ്രവൃത്തിയെ വിവരിക്കുമ്പോൾ ബുള്ളറ്റ് പോയിന്റുകൾ ഒഴിവാക്കുക. എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ അവയെ ബുള്ളറ്റ് പോയിന്റുകൾ എന്നു എന്തുകൊണ്ട് പറയുന്നു എന്ന്? (ചിരി) ബുള്ളറ്റസ് എന്താണ് ചെയ്യുന്നത്? അവ കൊല്ലുന്നു. പിന്നെ അവ നിങ്ങളുടെ അവതരണത്തെ കൊല്ലുകയും ചെയ്യുന്നു. ഇത്തരം ഒരു സ്ലൈഡ് വിരസത ഉണ്ടാക്കുക മാത്രമല്ല, ഇവ കൂടുതലായി ആശ്രയിക്കുന്നത് നമ്മുടെ തലച്ചോറിലെ ഭാഷയുടെ കേന്ദ്രത്തെയാണ്. ഇതു കാരണം നമുക്ക് മോഹഭംഗം ഉണ്ടാവുന്നു. മറിച്ച് , ഈ ഉദാഹരണമായ ജെനീവ് ബ്രൌണിന്റെ സ്ലൈഡ് കൂടുതൽ ഫലപ്രദമാണ്. അത് കാണിക്കുന്നു എത്ര പ്രത്യേകവും ശക്തവുമാണ് ട്രബെക്കുലയുടെ ആകൃതിയെന്നും എങ്ങനെയാണ് അത് പ്രചോദനമായത് ഐഫ്ഫെൽ ഗോപുരത്തിന്റെ നിർമ്മിതിയിൽ എന്ന്. ഇവിടത്തെ തന്ത്രം ഒരു ഒറ്റ വായിക്കാവുന്ന വാക്യം ഉപയോക്കുക സദസ്സിനു മനസ്സിലാക്കാവുന്നതും വഴി തെറ്റി പോയാൽ തിരികെ വരാൻ കഴിയുന്നതും, പിന്നെ ഇന്ദ്രിയങ്ങളെ ആകർഷിക്കുന്ന ദൃശ്യങ്ങളും നൽകുക പിന്നെ ആഴത്തിലുള്ള ഒരു അവബോധം ഉണ്ടാക്കുക എന്തിനെക്കുറിച്ചാണ് വിവരിക്കുന്നത് എന്നതിനെപ്പറ്റി. അതുകൊണ്ട്, എനിക്ക് തോന്നുന്നു കുറച്ചു കാര്യങ്ങൾ സഹായിക്കും ബാക്കിയുള്ളവർക്ക് ആ വാതിൽ തുറക്കാനും ആ അത്ഭുതലോകം കാണാനും. ശാസ്ത്രത്തിന്റെയും യന്ത്രശാസ്ത്രത്തിന്റെയും ലോകം. പിന്നെ ഇന്ന് വരെ എന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള എല്ലാ എഞ്ചിനീയർമാരും എന്റെ ഉള്ളിലുള്ള ബുദ്ധിമാനുമായി എപ്പോഴും സമ്പർക്കത്തിൽ ഇരിക്കാൻ പഠിപ്പിച്ചതുകൊണ്ടും ഞാൻ ഒരു സമവാക്യത്തിൽ ചുരുക്കാൻ ആഗ്രഹിക്കുന്നു. (ചിരി) നിങ്ങളുടെ ശാസ്ത്രത്തെ എടുത്തു അതിൽനിന്നു ബുള്ളറ്റ് പോയിന്റുകളും പടുഭാഷയും കുറച്ച്, പ്രസക്തിയുമായി ഹരിച്ച്, അർഥം, പ്രസക്തമായത് സദസ്സുമായി പങ്ക് വയ്ക്കുക, പിന്നെ നിങ്ങൾക്കുള്ള അത്യാസക്തിയുമായി ഗുണിച്ച്, നിങ്ങൾ ചെയ്യുന്ന ഈ അവിശ്വസനീയമായ തൊഴിലിനോടുള്ള നിങ്ങളുടെ ആസക്തിയുമായി, അപ്പോൾ ഇത് സമം ആകും അവിശ്വസനീയമായ സംബർക്കങ്ങളുമായി, നിറയെ അറിവ് പകരുന്ന സമ്പർക്കങ്ങൾ. അപ്പോൾ,ശാസ്ത്രജ്ഞരെ, എഞ്ചിനീയർമാരെ, നിങ്ങൾ എപ്പോൾ തെളിയിക്കുന്നുവോ ഈ സമവാക്യം, അപ്പോൾ തീർച്ചയായും എന്നോട് ബുദ്ധിമാനെപ്പോലെ സംസാരിക്കു. (ചിരി) നിങ്ങൾക്ക് നന്ദി (കരഘോഷം)