(പിയാനോ)
നിങ്ങൾ എത്ര തവണ
ഒരു തീരുമാനം മാറ്റിയിട്ടുണ്ട്?
ആരോടെങ്കിലും ക്ഷമിക്കാൻ,
ക്ഷമിക്കില്ല എന്ന് തീരുമാനിച്ചുറച്ച ശേഷം
ഒരു താളത്താൽ സ്വാധീനിച്ച്?
(പിയാനോ)
എത്ര സാഹചര്യങ്ങളിൽ നിങ്ങൾക്ക്
വിഷാദം തോന്നുമ്പോഴും ഒന്നിനെപ്പറ്റി
നല്ലത് തോന്നിയിട്ടുണ്ട്?
(പിയാനോ)
എത്ര പ്രാവശ്യം നിങ്ങൾക്ക്
സൗന്ദര്യമുള്ള ഒരാൾക്ക്
കൂടുതൽ ഭംഗി തോന്നിയിട്ടുണ്ട്
കൃത്യമായ സംഗീതത്തോടൊപ്പം?
(ചിരി)
(പിയാനോ)
സ്വരങ്ങൾക്ക് പ്രാധാന്യമുണ്ടോ?
ശ്രുതി ഉയരുന്ന രീതിയ്ക്ക് പ്രാധാന്യമുണ്ടോ?
നിങ്ങൾ ഒരു ഈണം കേൾക്കുകയോ പഠിക്കുകയോ
ചെയ്യുന്നതിൽ കാര്യമുണ്ടോ
നിങ്ങള് വളരെ വളരെ ചെറുതായിരുന്നപ്പോൾ --
അത് ഗൃഹാതുരത്വവും കപാലത്തെ മറികടക്കുന്ന
ആകർഷണവുമുണ്ടാക്കുവാൻ?
(പിയാനോ)
ഇന്ത്യൻ രാഗങ്ങൾ പരീക്ഷണങ്ങൾ
അതിജീവിച്ചവയാണ്
ഇവയാണ് അവ എന്നെനിക്ക് ഉറപ്പായി.
അതുകൊണ്ട് ഇവ പരീക്ഷണശാലയിൽ കീറിമുറിക്കാതെ
ഈണങ്ങൾ വായിച്ച്
ഫലമെന്താണെന്ന് നോക്കിയാലോ?
(പിയാനോ)
നിങ്ങളുടെ കണ്ണുകളടച്ച് ഹൃദയം തുറക്കൂ --
(പിയാനോ)
ഖമാസ് രാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
ആദ്യത്തെ ഈണം.
ഇത് വളരെ ജനപ്രിയമായ ഒരു ഇന്ത്യൻ ഈണമാണ്.
ഇത് കർണാടക സംഗീതത്തിലെ വയലിൽ വിദഗ്ദ്ധൻ
ഗണേശ് വായിക്കും.
(സംഗീതം)
(പാട്ട്)
നന്ദി.
(കരഘോഷം)
മേഘരാഗത്തെ അടിസ്ഥാനമാക്കിയുള്ള
ഒരു ഈണം സാഷ ഇനി പാടും.
കൗതുകകരമായ ഒരു കാര്യം, മേഘമൽഹാർ രാഗത്തെ
സംബന്ധിച്ച് ധാരാളം കഥകളുണ്ട്.
നൂറ്റാണ്ടുകൾക്ക് മുൻപ് വരൾച്ച ബാധിച്ച ഒരു
രാജ്യത്ത് മഴ വരാനായി പാടിയിട്ടുണ്ട്.
(സംഗീതം)
(പാട്ട്)
(കരഘോഷം)
നന്ദി.
ഒരു രാഗത്തെ പാശ്ചാത്യ സംഗീതത്തിൽ
ഒരു മോഡ് എന്ന് വിളിക്കാം,
പാശ്ചാത്യ സംഗീതം കൂടുതലും തുല്യമായ
രാഗങ്ങളാണ് ഉപയോഗിക്കുന്നത്,
ഇന്ത്യൻ, അറബ് സംഗീതങ്ങളിൽ
സൂക്ഷ്മമായ സ്വരവൈവിദ്ധ്യങ്ങളുണ്ട്.
പല രാഗങ്ങളിലും മാൽകോണ്സിലും.
സ്വരങ്ങളുടെ ആരോഹണങ്ങൾക്കും അവരോഹണങ്ങൾക്കും
വലിയ പ്രാധാന്യമാണുള്ളത്
ചില വക്ര രാഗങ്ങളിൽ.
അപൂർവ്വം വാഗ്ഗേയകാർക്കേ വൈകാരിക സംഗീതവും
അദ്ഭുതങ്ങളും കൊണ്ടുവരാൻ സാധിച്ചിട്ടുള്ളൂ,
സംഗീതത്തിന്റെ സാദ്ധ്യതകൾ ഉയർത്തുവാൻ.
അടുത്ത ഗാനം,
സന മൂസ പാടിയത്,
അത്തരമൊരു ഗാനമാണ്.
നിങ്ങൾക്ക് ഇതിന്റെ
അർത്ഥമറിയില്ലായിരിക്കാം,
പക്ഷേ ആലാപനത്തിന്റെ ഉദാത്തഭംഗി
ഗ്രഹിക്കാനാകും.
(സംഗീതം)
(ഈണത്തിൽ മൂളൽ)
(പാട്ട്)
വളരെ മനോഹരം, നന്ദി.
(കരഘോഷം)
അടുത്ത ഗാനം ചാരുകേശി രാഗത്തിൽ
ചിട്ടപ്പെടുത്തിയതാണ്.
ഇത് ഒരു മുൽത്താനി കവി ഇന്ത്യയിൽ
പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ചതാണ്.
എനിക്ക് തോന്നുന്നത് ചാരുകേശിക്ക്
ബോധമണ്ഡലത്തോട് തന്മയീഭാവത്തോടെ
ഇണങ്ങാനാവുമെന്നാണ്.
കവിത ഇപ്രകാരം പറയുന്നു.
“നിങ്ങൾക്ക് ഒരു പള്ളി തകർക്കാം,
നിങ്ങൾക്ക് ഒരു ക്ഷേത്രം തകർക്കാം,
ഏതൊരു ആരാധനാസ്ഥലവും നിങ്ങൾക്ക് തകർക്കാം
പക്ഷേ ഒരു വിശ്വാസിയുടെ ഹൃദയം തകർക്കരുത്
കാരണം ഹൃദയത്തിലാണ്
യഥാർത്ഥത്തിൽ ദൈവം വസിക്കുന്നത്.“
(സംഗീതം)
(ഗാനം)
(കരഘോഷം)
വളരെ നന്ദി.
(കരഘോഷം)