(എങ്ങനെ സൈൻ അപ്പ് ചെയ്യാം) ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്ടിലേക്ക് സ്വാഗതം! തുടങ്ങുവാനായി, TED.comല് പ്രവേശിച്ച് ഒരു പ്രൊഫൈൽ ഉണ്ടാക്കുക. ശേഷം റെജിസ്റ്റർ ചെയ്യുക ഞങ്ങളുടെ തർജ്ജമ-പകർപ്പെഴുത്തു ടൂൾ ആയ Amara യിൽ. അതിന് വേണ്ടി, Amara.org സന്ദർശിക്കുക എന്നിട്ട്, TED പ്രൊഫൈൽ ഉപയോഗിച്ച് സൈന് ഇന് ചെയ്യുക. ഇനി നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കുക. ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്റ്റിലൂടെ, ഇംഗ്ലീഷ് ടോക്കുകള് തര്ജ്ജമ ചെയ്യുന്നതിന് പുറമേ, മറ്റു ഭാഷകളിലുള്ള Tedx ടോക്കുകള് പകർത്തിയെഴുതാനും, തർജമ ചെയ്യാനും നിങ്ങള്ക്ക് സാധിക്കും അതിന്, നിങ്ങൾക്കറിയവുന്ന ഭാഷകളെല്ലാം സെലെക്റ്റ് ചെയ്യുക തര്ജമയ്ക്കോ പകര്ത്തിയെഴുത്തിനോ സാധിക്കുമെന്ന് ആത്മവിശ്വാസമുള്ളവയെല്ലാം തിരഞ്ഞെടുക്കുക അതിനു ശേഷം, "Apply to Join" ഞെക്കുക. ചില ചോദ്യങ്ങള്ക്ക് ഉത്തരം എഴുതേണ്ടി വന്നേക്കാം. കഴിയുന്നത്ര കൃത്യമായി ഉത്തരമെഴുതൂ ഇംഗ്ലീഷില് തന്നെ മറുപടി എഴുതാന് മറക്കരുത്. എല്ലാം തയ്യാറായാല് അപേക്ഷ സമര്പ്പിക്കുക. ഞാനൊരു സൂചന നല്കാം Amara നിങ്ങൾക്കയച്ച ഇമെയില് സ്ഥിരീകരിക്കാന് മറക്കരുത് എങ്കിലേ അപേക്ഷ സ്വീകരിക്കപ്പെട്ടതിനു ശേഷം നിങ്ങൾക്കുള്ള അറിയിപ്പുകള് അമര മുഖേനെ ലഭിക്കൂ. സാധാരണ ഗതിയില്, അഞ്ചു ദിവസമാണ് ഇതിനു കാലാവധി. ഈ ഇടവേളയിൽ നിങ്ങള്ക്ക് ഒരുക്കം നടത്താം, Ted.com, wiki, OTPedia യിലുമുള്ള പരിശീലനവിവരങ്ങള് കണ്ടെത്തിയും, Ted - Tedx ടോക്കുകളില് നിന്നും, Ted-ed ലെസണുകളില് നിന്നും മനസ്സിലാക്കിയും ഒരുങ്ങാം. ഇവ തര്ജ്ജമക്ക് ഉപകരിക്കുന്ന നിർദേശങ്ങളാണു. നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്, OTP കമ്മ്യൂണിറ്റിയുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലതാണു എഫ്ബിയിലെ പൊതു ഗ്രൂപിലുള്ള, "I translate TEDTalks" and "I transcribe TEDxTalks," എന്ന ഗ്രൂപ്പിൽ ചേരാം. കൂടാതെ OTPedia യിലെ വികസിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഭാഷഗ്രൂപ് കണ്ടെത്താം ഒരിക്കൽക്കൂടി തര്ജ്ജമ-പകര്പ്പെഴുത്തിലേക്ക് സ്വാഗതം!