ഒരു സംരംഭം തുടങ്ങുന്നത് ശ്രമകരമാണ് . ഒരു സംരംഭകൻ എന്ന നിലയ്ക്ക് നിങ്ങൾക്ക് വേണ്ടത് ഒരു ലോകോത്തര ഉത്പന്നം മാത്രമല്ല. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കുകയും നല്ല സഹ സ്ഥാപകർ ഉണ്ടാവുകയും വേണം. ഒപ്പം, നിങ്ങളുടെ ലക്ഷ്യങ്ങളിലെത്താൻ കൂടുതൽ പേരെ ജോലിക്ക് എടുക്കുകയും വേറെ നൂറു കാര്യങ്ങൾ ചെയ്യേണ്ടാതായും വരും. ഒരു സംഭരംഭകൻ ആവുകയെന്നാൽ കുറെയേറെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക എന്ന് കൂടെ ആണ്. നിങ്ങൾ സ്വന്തന്ത്രമായി പ്രവർത്തിക്കാം ഒപ്പം ഈ ലോകത്തു സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യാം. ഈ കോഴ്സിലൂടെ നിങ്ങൾക് Google, CrunchBase UpWest പോലുള്ള കമ്പനികളുടെ സഹ സ്ഥാപകരിൽ നിന്നും വിദഗ്ധോപദേശം ലഭിക്കുന്നതാണ് കൂടാതെ NFX Guild നിക്ഷേപകരിൽ നിന്നും മറ്റു സിലിക്കൺ വാലി വിദഗ്ധരിൽ നിന്നും ഉപദേശങ്ങൾ ലഭിക്കുന്നു. ഇത്രയും പേരുടെ അനുഭവങ്ങൾ ഉൾപ്പെട്ട ഈ കോഴ്സ് നിങ്ങളെ നിങ്ങളുടെ കമ്പനയും ലക്ഷ്യങ്ങളും ഉത്പന്നത്തിൽ അടിസ്ഥാനമാക്കി വികസിപ്പിക്കാനും നിങ്ങളുടെ സ്റ്റാർട്ടപ്പ് വളരാൻ വേണ്ട സാമ്പത്തിക സഹായം നൽകാനും സഹായിക്കുന്നു. ഈ കോഴ്സിന്റെ പൂർത്തീകരണത്തോടെ നിങ്ങൾക്ക് നിങ്ങളിലും നിങ്ങളുടെ സംരംഭത്തിലും ആത്മ വിശ്വാസം ഉണ്ടാവുന്നതാണ്. നിങ്ങളെ സ്വന്തം സംരംഭം വളർത്താനും സാമ്പത്തിക സഹായം കണ്ടെത്താനും ഭാവിയിൽ സ്വന്തം കാലിൽ നിൽക്കാനും പ്രാപ്തരാക്കലാണ് ഈ കോഴ്സിന്റെ ലക്ഷ്യം.