-
Title:
ഗോവണിപ്പടികള്‍ ജീവിതത്തെ പരുവപ്പെടുത്തുന്ന രഹസ്യവഴികള്‍
-
Description:
രണ്ടിടങ്ങൾക്കിടയിലെ വഴി എന്നതിനപ്പുറം ഗോവണിപ്പടികൾ വൈകാരികമായി കൂടി നിങ്ങളുടെ ചലനാത്മകതയെ സ്വാധീനിക്കുന്നുണ്ട്. ആർക്കിടെക്ടായ ഡേവിഡ് റോക്ക് വെൽ സംസാരിക്കുന്നു.
-
Speaker:
ഡേവിഡ് റോക്ക്വെൽ
-
എനിക്ക് തോന്നുന്നു ഗോവണിപ്പടികൾ
-
വൈകാരികതയെ എളുപ്പം
സ്വാധീനിക്കുന്ന ഭൗതികഘടകങ്ങളാണ്,
-
ഒരു ആർക്കിട്ടെക്ടിന് ചെയ്യാവുന്ന
-
[ചെറിയ കാര്യം, വലിയ ആശയം]
¶
-
[ഗോവണിപ്പടികളിൽ ഡേവിഡ് റോക്ക് വെൽ]
¶
-
ഏറ്റവും അടിസ്ഥാനമായി
'എ', 'ബി' എന്ന രണ്ട് ബിന്ദുക്കൾക്കിടയിലെ
¶
-
വ്യത്യസ്ത ഉയർച്ചകളിലുള്ള വഴി.
-
കോണിപ്പടികൾക്കൊരു പൊതുഭാഷയുണ്ട്.
-
പടികൾക്ക് മേലെ നാം നടക്കുന്നു..
-
രണ്ട് പടികൾക്കിടയിലെ കുത്തനെയുള്ള റൈസർ.
-
ചില ഗോവണികൾക്ക് പ്രത്യേക അഗ്രങ്ങളുണ്ട്.
-
ഒന്നിച്ച് ചേർക്കുന്ന ഭാഗ
ഒരു സ്ട്രിംഗറാണ്.
-
ഈ ഭാഗങ്ങളാണ് എല്ലാ
ഗോവണികളുമുണ്ടാക്കുന്നത്.
-
ഗോവണികളാദ്യമുണ്ടാകുന്നതൊരു പക്ഷേ,
ആരോ പറഞ്ഞിട്ടുണ്ട്,
¶
-
"ഒരു കല്ലിൽ നിന്ന് ഉയരമുള്ളതിലേക്ക്
പോകാനുള്ള ശ്രമത്തിലാണ്."
-
ആദ്യം എങ്ങനെയോ ജനങ്ങള്‍ വലിഞ്ഞുകയറി:
-
മരക്കുറ്റിയും ഏണിയുമുപയോഗിച്ചും,
-
കാലക്രമേണ തേഞ്ഞ് പോയ വഴികളിലൂടെയും.
-
ചിചെൻ ഇറ്റ്സയിലെ പിരമിഡുകൾ പോലെ
ആദിമകോണിപ്പടികളും
-
ചൈനയിലെ മൗണ്ട് തായിലേക്കുള്ള വഴികളും,
-
ഉയരങ്ങളിലേക്കുള്ള ശ്രമങ്ങളായിരുന്നു,
-
ജനങ്ങള്‍ക്ക് ആരാധനക്കും
സംരക്ഷണത്തിനുമായിരുന്നു ഇത്.
-
എൻജിനീയറിംഗിലെ വളർച്ച പുതിയ
സാധ്യതകൾ നൽകുന്നു, പ്രാവര്‍ത്തികമായ
¶
-
എല്ലാതരം വസ്തുക്കൾ കൊണ്ടും
കോണിപ്പടികളുണ്ടാക്കാം.
-
നീളൻ ഗോവണികൾ,
പിരിയൻ ഗോവണികൾ.
-
വീടിനകത്തും പുറത്തും കോണിപ്പടികൾ.
-
ആപത്ഘട്ടങ്ങളിൽ ഏറെ സഹായകമാണിവ.
-
ഗോവണിപ്പടികളൊരു കല കൂടിയാണ്.
-
ഒരു ഗോവണിയിലൂടെ നാം നടക്കുമ്പോൾ
¶
-
അതിന്റെ രൂപം നമ്മുടെ വേഗതയെ,
സുരക്ഷിത ബോധത്തെ, വികാരങ്ങളെ
-
ചുറ്റുപാടുകളുടെ, വീക്ഷണത്തെ, എല്ലാം
സ്വാധീനിക്കുന്നു.
-
ഒരു നിമിഷം ബൃഹത്തായൊരു ഗോവണിയിലൂടെ
താഴോട്ടിറങ്ങുന്നു എന്ന് സങ്കൽപിക്കൂ.
-
ഉദാഹരണം, ന്യൂയോർക്ക് പബ്ലിക്ക്
ലൈബ്രറിയുടെ ഗോവണി
-
ആ പടികളിൽ നിന്ന്,
-
ചുറ്റുമുള്ള തെരുവും ആളുകളെയും
നിനക്ക് കാണാം,
-
കോണിപ്പടികള്‍ വീതി കൂടിയതുകൊണ്ട്
നിങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നത്.
-
അത് തീർത്തും വ്യത്യസ്തമായൊരനുഭവമാണ്.
-
ഒരു പഴയ മദ്യശാലയിലെ ഇടുങ്ങിയ
ഗോവണിയിലൂടെ നടക്കുന്നതിനെക്കാളും.
-
എന്നിട്ടൊരു മുറിയിലെത്തുന്നു.
-
അവിടെനിന്ന് നിങ്ങൾ കൂടുതൽ
വേഗത്തിൽ പടി കയറും.
-
ഗോവണികൾക്ക് അതി ബൃഹത്തായ നാടകീയതയുണ്ട്.
¶
-
അവ ഒരാളുടെ പ്രവേശനത്തെ
ഗംഭീരമാക്കുന്നതിനെ പറ്റി ഒന്നാലോചിക്കൂ.
-
അവ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റും.
-
ഗോവണിപ്പടികൾ ഐതിഹാസികവുമാകാം
-
സെപ്തംതംബർ 11 നു ശേഷം
അവിടെത്തെ ഗോവണികള്‍ തകര്‍ന്നിട്ടില്ല
-
വേള്‍ഡ് ട്രേഡ് സെന്റെറിന് ശേഷവും
-
അതിജീവിച്ചവരുടെ പടികൾ
എന്നാണ് പേര്.
-
കാരണം ആയിരക്കണക്കിനാളുകളെ
സുരക്ഷിതരാക്കിയത് ആ പടികളാണ്.
-
എന്നാൽ ചെറിയ ഗോവണികൾക്കും പ്രാധാന്യമുണ്ട്.
¶
-
വരാന്തയിൽ അയൽക്കാർ ഒന്നിച്ചു കൂടാറുണ്ട്,
-
പാട്ട് കേൾക്കാറും നഗരം കാണാറുമുണ്ട്.
-
ഗോവണികളിൽ നേരം കളയാനിഷ്ടപ്പെടുന്നവരുണ്ട്.
-
എന്റെയഭിപ്രായത്തിൽ അത് പ്രതീകമാക്കുന്നത്,
-
ഉയരങ്ങളെ കയ്യടക്കാനുള്ള മനുഷ്യന്റെ
ആഗ്രഹത്തെയാണ് .
-
അത് കൊണ്ട് ആ വഴിമദ്ധ്യേ ഇരിക്കാന്‍
സാധിക്കുന്നെങ്കില്‍,
-
അത് തികച്ചും മാന്ത്രികമാണ്.