ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണ് കാരണം, നാം ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുമ്പോൾ, നമ്മെ ഏറ്റവുമധികം സ്പർശിക്കുന്നത് കഥകളാണ്. അതുകൊണ്ട് ഞാൻ ഒരു സാധാരണ കഥയുമായി തുടങ്ങട്ടെ. ഇന്ത്യയിൽ ജീവിക്കുന്ന ഒരു യുവതിയുടെ അവസ്ഥ എന്താണെന്നറിയാമോ? ഞാൻ എന്റെ ജീവിതത്തിലെ കഴിഞ്ഞ 27 വർഷത്തോളം ഇന്ത്യയിലെ മൂന്ന് ചെറിയ പട്ടണങ്ങളിലും രണ്ട് വലിയ നഗരങ്ങളിലുമാണ് ജീവിച്ചത്. കൂടാതെ, എനിക്ക് ധാരാളം അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. എനിക്ക് ഏഴ് വയസ്സായിരുന്നപ്പോൾ, എന്റെ വീട്ടിലേക്ക് ഒരു മാസ്റ്റർ വരുമായിരുന്നു കണക്ക് പഠിപ്പിക്കുന്ന ഇദ്ദേഹം എന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അദ്ദേഹം എന്റെ പാവാടയ്ക്കുള്ളിലൂടെ കൈകടത്തുമായിരുന്നു. അദ്ദേഹം എന്റെ പാവാടയ്ക്കുള്ളിലൂടെ കൈകടത്തുമ്പോൾ എന്നോട് പറഞ്ഞത്, എന്നെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനറിയാമെന്നായിരുന്നു. 17 വയസ്സായപ്പോൾ, എന്റെ ഹൈസ്കൂളിലുള്ള ഒരു ആൺകുട്ടി, ഒരു ഈ-മെയിൽ പ്രചരിപ്പിക്കുകയുണ്ടായി എനിക്കെതിരെ ചെയ്യാവുന്ന എല്ലാ ലൈംഗിക അതിക്രമങ്ങളെയും കുറിച്ച്, ഇത് ചെയ്യാൻ കാരണം, ഞാൻ അയാളെ ഗൗനിച്ചില്ല എന്നതായിരുന്നു. 19 - വയസ്സിൽ, ഞാനൊരു സുഹൃത്തിനെ സഹായിച്ചു അവളുടെ മാതാപിതാക്കൾ വയസ്സേറിയ ഒരാളെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ ശ്രമിച്ചപ്പോൾ ദുഷിച്ച ആ വിവാഹത്തിൽ നിന്ന് രക്ഷപെടാനായിട്ട്. 21 വയസ്സുള്ളപ്പോൾ, ഞാനും ഒരു സുഹൃത്തും നടന്നുപോകുകയായിരുന്നു. ആ വൈകുന്നേരം, ഒരു മനുഷ്യൻ തന്റെ പാന്റ് താഴ്ത്തിക്കാണിച്ച് ഞങ്ങളുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു. സഹായത്തിന് അഭ്യർത്ഥിച്ചപ്പോൾ, ആരും കടന്നു വന്നില്ല. എനിക്ക് 25 വയസ്സുള്ളപ്പോൾ, ഞാൻ വീട്ടിലേക്ക് നടന്നു കൊണ്ടിരിക്കേ, ഒരു ബൈക്കിൽ വന്ന രണ്ടുപേർ എന്നെ ആക്രമിച്ചു. എനിക്ക് രണ്ട് രാത്രി ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നു മുറിവുകളിലും വേദനയിലും നിന്ന് സുഖപ്പെടാൻ. അതെ, എന്റെ ജീവിതം മുഴുവനും ഞാൻ കണ്ടത്, സ്ത്രീകളെ- കുടുംബത്തിൽ, കൂട്ടുകാർക്കിടയിൽ, ജോലിസ്ഥലത്ത്, ഇവരും ഇത്തരം അനുഭവങ്ങളിലൂടെ ജീവിച്ചിരിക്കുന്നു, പക്ഷെ അവർ ഇതേക്കുറിച്ച് വാചാലരാകാറില്ല. ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയിലെ ജീവിതം അത്ര എളുപ്പമല്ല. പക്ഷെ, ഇന്ന് ഞാൻ ഈ ഭീതിയെപ്പറ്റിയല്ല സംസാരിക്കാൻ പോകുന്നത്. ഞാൻ പറയാൻ പോകുന്നത്, ഞാൻ കണ്ടെത്തിയ വഴിയെക്കുറിച്ചാണ്, ഈ ഭീതി എനിക്ക് കാട്ടിത്തന്ന വഴിയെക്കുറിച്ച്. ഡിസംബർ 2012 ലെ ഒരു രാത്രിയിൽ സംഭവിച്ചത് എന്റെ ജീവിതം മാറ്റിമറിച്ചു. 23 വയസ്സുള്ള ഒരു യുവതി, ഒരു വിദ്യാർത്ഥിനി, ദില്ലിയിൽ ഒരു ബസ്സിൽ കയറി, ആൺ സുഹൃത്തിനൊപ്പം. ബസ്സിനകത്ത് ആറ് ആണുങ്ങളുണ്ടായിരുന്നു, നിങ്ങൾ സാധാരണയായി ഇന്ത്യയിൽ കാണാൻ സാധ്യതയുള്ള ആളുകൾ തന്നെ. അതിനുശേഷം നടന്ന നടുക്കുന്ന വിവരങ്ങൾ വീണ്ടും വീണ്ടും പ്രദർശിപ്പിക്കപ്പെടുകയുണ്ടായി ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ. ആ പെൺകുട്ടി പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു മുനയില്ലാത്ത ഒരു കമ്പ് ദേഹത്ത് കയറ്റപ്പെട്ടു അടിയേറ്റ്, കടിയേറ്റ്, മരിക്കാൻ വിട്ടു. അവളുടെ സുഹൃത്തിന്റെ വായ മൂടി കെട്ടി, അക്രമിച്ചു, അബോധാവസ്ഥയിലാക്കി. അവൾ ഡിസംബർ 29 ന് മരണപ്പെട്ടു. അതേസമയം, ഇവിടെയുള്ള നമ്മളിൽ പലരും പുതുവർഷത്തെ എതിരേൽക്കാൻ തയ്യാറെടുക്കുമ്പോൾ, ഇന്ത്യ ഇരുട്ടിൽ മുങ്ങി. ഞങ്ങളുടെ ചരിത്രത്തിലാദ്യമായി, ഇന്ത്യൻ നഗരങ്ങളിലെ പുരുഷന്മാരും സ്ത്രീകളും ഈ ഭയാനക സത്യത്തിലേക്ക്, സ്ത്രീകളുടെ നിജമായ അവസ്ഥയിലേക്ക് കണ്ണൂതുറന്നു. മറ്റ് പല യുവതികളെയും പോലെ, ഞാനും വളരെയധികം നടുങ്ങിപ്പോയി. ഇത്തരം ഒരു സംഭവം രാജ്യത്തെ തലസ്ഥാനത്ത് നടന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. എനിക്ക് ദേഷ്യവും, നിരാശയും തോന്നി, പക്ഷെ ഏറ്റവും കൂടുതൽ ഉണ്ടായ വികാരം നിസ്സഹായാവസ്ഥയായിരുന്നു. പക്ഷെ, നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? ചിലർ ബ്ലോഗുകളെഴുതും, ചിലർ അവഗണിക്കും, ചിലർ പ്രക്ഷോഭങ്ങളിൽ ചേരും. ഇവയെല്ലാം ഞാനും ചെയ്തു. ഇതായിരുന്നു എല്ലാവരും ചെയ്തിരുന്നത്, രണ്ട് വർഷങ്ങൾക്ക് മുൻപ്. അങ്ങനെ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ, ഭീതിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളായിരുന്നു, ഇന്ത്യൻ പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നവ. അവരെ മഗങ്ങളോട് താരതമ്യം ചെയ്തു, ലൈംഗികമായി അടക്കപ്പെട്ട സത്വങ്ങളെന്ന് പറഞ്ഞു. ഈ സംഭവം സ്വഭാവവിരുദ്ധവും, ചിന്തിക്കാവുന്നതിലപ്പുറവുമായിരുന്നു, ഒരു ഇന്ത്യക്കാരന്റെ മനസ്സിന്, ഇന്ത്യൻ മാധ്യമത്തിന്റെ പ്രതികരണവും, പൊതുജനവും, രാഷ്ട്രീയപ്രവർത്തകരും ഒരു കാര്യം കാണിച്ചുതന്നു: ആർക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആർക്കും ഇതിന് ഉത്തരവാദികളാകേണ്ടായിരുന്നു. സത്യത്തിൽ, ചില നിർവികാര കമന്റുകൾ മാധ്യമങ്ങളിൽ വന്നു പ്രമുഖ വ്യക്തികളുടേതായി ലൈംഗിക പീഡനത്തിനെതിരെയും, സ്ത്രീകളെപ്പറ്റി പൊതുവായും. ആദ്യത്തേത്, ഒരു പാർലമെന്റ് അംഗത്തിന്റേതായിരുന്നു, രണ്ടാമത്തേത് ഒരു അധ്യാത്മിക നേതാവിന്റെയും, മൂന്നാമത്തേത് എതിർക്കക്ഷിയുടെ വക്കീലിന്റേതുമായിരുന്നു ആ പെൺകുട്ടി ജീവിതത്തിനു വേണ്ടി പോരാടിയാണ് മരിച്ചത്. ഇപ്പോൾ, ഒരു സ്ത്രീയെന്ന നിലയിൽ, ഇത് ഓരോ ദിവസവും കാണുമ്പോൾ എനിക്ക് മടുപ്പനുഭവപ്പെട്ടു. ഒരു എഴുത്തുകാരിയും, സ്ത്രീപക്ഷ പ്രവർത്തകയുമായതിനാൽ, ഞാൻ സ്ത്രീകളെപ്പറ്റി ധാരാളം എഴുതിട്ടുണ്ട്, പക്ഷെ, ഇത്തവണത്തേത് വ്യത്യസ്ഥമാണെന്ന് എന്റെ മനസ്സ് പറഞ്ഞു ആ യുവതിയുടെ ഒരു ഭാഗം തന്നെയാണ് ഞാനും, ഇത് മാറ്റപ്പെടണമെന്ന് ഞാൻ തീരുമാനിച്ചു. അതിനാൽ ഞാൻ പെട്ടെന്നൊരു കാര്യം ചെയ്തു. ഞാൻ സിറ്റിസൺ ജേണലിസം പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്ത്, ഐ-റിപ്പോർട്ടിനെ വിളിച്ചു ഒരു വീഡിയോ റെക്കോഡ് ചെയ്തു, പറഞ്ഞത്, ബാംഗ്ലൂരിലെ അവസ്ഥയെക്കുറിച്ചാണ്. എനിക്ക് എന്ത് തോന്നുന്നു എന്നതിനെപ്പറ്റി, സത്യാവസ്ഥകളെപ്പറ്റി സംസാരിച്ചു ഇന്ത്യയിൽ ജീവിക്കുന്നതിലെ നിരാശയെപ്പറ്റി സംസാരിച്ചു. മണിക്കൂറുകൾക്കകം ഈ ബ്ലോഗ് വളരെ ഷെയർ ചെയ്യപ്പെട്ടു കമന്റുകളും, ചിന്തകളും പ്രവഹിച്ചു ലോകത്തെമ്പാടും നിന്ന്. അപ്പോൾ എനിക്ക് ചിലത് ബോധ്യമായി. ഒന്ന്, സാങ്കേതികവിദ്യകൾ ഒപ്പമുണ്ട് എന്നെപ്പോലുള്ള യുവതിളുടെ കയ്യിൽ. രണ്ട്, എന്നെപ്പോലെ, പല യുവതികളും വിരളമായേ അഭിപ്രായം പ്രകടിപ്പിക്കാറുള്ളൂ. മൂന്ന്, ഞാൻ ആദ്യമായി മനസിലാക്കി, എന്റെ ശബ്ദത്തിനും വിലയുണ്ടെന്നത്. അതിനുശേഷം ഉള്ള മാസങ്ങളിൽ, ഞാൻ ബാംഗളൂരിൽ നടന്ന പല സംഭവങ്ങളും പകർത്തി മുഖ്യധാരാ മാധ്യമങ്ങളിൽ വരാതെപോയവ. ബാംഗളൂരിലെ വലിയ പാർക്കായ കബ്ബൺ പാർക്കിൽ ഞാൻ മറ്റ് 100 പേർക്കൊപ്പം ചേർന്നു അവിടെ യുവാക്കളുടെ സംഘം മുന്നോട്ട് വന്നത് പാവാടകൾ ധരിച്ചാണ്, സ്ഥാപിക്കുവാൻ വേണ്ടി, വസ്ത്രം ലൈംഗികപീഡനത്തിനു കാരണമാവില്ലെന്നത്. ഈ സംഭവങ്ങളെപ്പറ്റി ഞാൻ റിപ്പോർട്ട് ചെയ്തപ്പോൾ ഒരു മാറ്റം വന്നതായി എനിക്ക് തോന്നി, ഒരു മാർഗ്ഗമുണ്ടെന്നത് എന്നിലെ എല്ലാ വികാരങ്ങളെയും പുറത്തെടുക്കാൻ. ഞാൻ ടൗൺ ഹാൾ മാർച്ചിൽ പങ്കെടുത്തു അവിടെ വിദ്യാർഥികൾ പ്രദർശിപ്പിച്ചിരുന്നത്, "അവരെ കൊല്ലുക, അവരെ തൂക്കിലേറ്റുക" "നിങ്ങളുടെ അമ്മയോടോ സഹോദരിയോടോ ഇത് ചെയ്യില്ലല്ലോ" ഞാൻ ഒരു മെഴുകുതിരി പ്രക്ഷോഭത്തിന് പോയി അവിടെ പൗരന്മാർ തടിച്ചുകൂടിയിരുന്നു ലൈംഗിക അതിക്രമത്തെപ്പറ്റി പൊതുവിടത്തിൽ സംസാരിക്കാനായി, ഞാൻ ഒരുപാട് ബ്ലോഗുകൾ റെക്കോർഡ് ചെയ്തു ഇന്ത്യയിലെ പേടിപ്പെടുത്തുന്ന അവസ്ഥയ്ക്ക് ആ സമയം, മറുപടിയുമായി. ["എനിക്ക് സഹോദരിമാരും, കസിനുകളുമുണ്ട്, വിദേശനഗരങ്ങളിൽ ജീവിക്കുന്നവർ. പക്ഷെ, ആരും ഇത്തരം ദൈനംദിന ജീവിതപ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല"] ഇപ്പോൾ, പ്രതികരണങ്ങൾ എന്നെ സംഭ്രമത്തിലാക്കി. ലോകത്തെമ്പാടും നിന്ന് അനുകൂല കമന്റുകൾ വന്നെങ്കിലും, പ്രതികൂലമായവയും വന്നു. ചിലർ എന്നെ കപടവേഷക്കാരിയെന്ന് വിളിച്ചു. ചിലർ എന്നെ ഇരയെന്നും, ലൈംഗിക പീഡന വക്താവെന്നും വിളിച്ചു. എനിക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വരെ ചിലർ പറഞ്ഞു. പക്ഷെ ഈ ഒരു കമന്റ് മാത്രം മതി ഇന്ന് നമ്മൾ സംസാരിക്കുന്നതിനെപ്പറ്റി അടുത്തറിയാൻ. ഇതിലും കൂടുതൽ വരാനുണ്ടെന്ന് ഞാൻ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ശക്തിയേറിയതായി അനുഭവപ്പെട്ടെങ്കിലും, ഈ പുതു സ്വാതന്ത്യം, പൗര-മാധ്യമപ്രവർത്തനം നൽകിയതിൽ, ഞാൻ ഒരു അസാധാരണ സാഹചര്യത്തിൽ അകപ്പെട്ടു. അങ്ങനെ, ഓഗസ്റ്റിൽ, ഞാൻ ഫേസ്ബുക്കിൽ പ്രവേശിച്ച്, എന്റെ ന്യൂസ് ഫീഡ് പരിശോധിച്ചു കൊണ്ടിരുന്നപ്പോൾ, ഒരു ലിങ്ക് ശ്രദ്ധയിൽ പെട്ടു എന്റെ സുഹൃത്ത് ഷെയർ ചെയ്തതായിരുന്നു അത്. ഞാൻ ലിങ്കിൽ ഞെക്കി, അത് എന്നെ ഒരു അമേരിക്കൻ പെൺകുട്ടിയുടെ റിപ്പോർട്ടിലേക്ക് എത്തിച്ചു പേര് മിഷേല ക്രോസ് എന്നായിരുന്നു. റിപ്പോർട്ടിന്റെ തലക്കെട്ട്, "ഇന്ത്യ: നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത കഥ" ഈ റിപ്പോർട്ടിൽ, അവർ താൻ ഇന്ത്യയിൽ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ചാണ് എഴുതിയിരുന്നത്. അവർ എഴുതി, " ഒരു രക്ഷയുമില്ല, ഈ കണ്ണുകളെ, എന്നും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെ, എന്റെ ശരീരത്തിൽ ആർത്തിയോടെ നോക്കുന്ന കണ്ണുകളെ നിസ്സംഗമായി നോക്കുന്ന കണ്ണുകളെ, ഞാൻ അവരെ തിരിച്ച് നോക്കിയില്ലെങ്കിൽ കൂടി. പച്ചക്കറിക്കാരിയുടെയോ, തയ്യൽക്കാരിയുടെയോ അടുത്തേക്ക് നടക്കുമ്പോൾ, എനിക്ക് തീക്ഷ്ണമായ നോട്ടങ്ങൾ കിട്ടി അവ എന്നെ കഷ്ണം കഷ്ണമായി മുറിച്ചു കളഞ്ഞു. അവർ ഇന്ത്യയെ യാത്രക്കാരുടെ സ്വർഗ്ഗമെന്നും, സ്ത്രീകളുടെ നരകമെന്നും വിളിച്ചു. അവർ പറഞ്ഞത് അവരെ പിതുടരുകയും, ബലമായി പിടിക്കുകയും ചെയ്യപ്പെട്ടുവെന്നുമാണ് , അവരുടെ നേരെ നോക്കി സ്വയംഭോഗം ചെയ്യാറുണ്ടായിരുന്നത്രെ. ആ വൈകുന്നേരം, ഈ റിപ്പോർട്ട് വളരെ പ്രചരിക്കപ്പെട്ടു. ലോകമൊന്നടങ്കമുള്ള വാർത്താ ചാനലുകളിൽ ഇതുണ്ടായിരുന്നു. എല്ലാവരും ഇതേപ്പറ്റി ചർച്ച ചെയ്തു. ഇതിന് ഒരു ലക്ഷത്തിൽ പരം കാഴ്ചക്കാരെ ലഭിച്ചു, ആയിരത്തോളം കമന്റുകളും ഷെയറുകളും, ഞാൻ ഇതിനോട് സമാനമായ കാഴ്ച കാണാനിടയായി. മാധ്യമങ്ങൾ ഈ അനന്തചക്രത്തിൽ പെട്ടിരിക്കുകയാണ്. നിലപാടുകളുടെ, പ്രതിഷേധങ്ങളുടെ എന്നാൽ ഫലമൊന്നും കാണുന്നില്ലതാനും. അങ്ങനെ ആ രാത്രി, ഞാൻ ചിന്തിച്ചു, ഞാൻ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് ചുറ്റും സംശയങ്ങൾ ഉയർന്നു വരുന്നത് അനുഭവപ്പെട്ടു. നിങ്ങൾക്കറിയാമോ, ഒരു എഴുത്തുകാരി എന്ന നിലയിൽ,ഞാൻ ഇതിനെ നേരിട്ടു ഒരു കാഴ്ചക്കാരി എന്ന നിലയിൽ, ഒരു ഇന്ത്യൻ എന്ന നിലയിൽ എനിക്ക് ലജ്ജയും അവജ്ഞയുമുണ്ടായി ഒരു പൊതുപ്രവർത്തക എന്ന നിലയിൽ,ഞാനിതിനെ അവകാശങ്ങൾക്കായുള്ള പ്രതിരോധമായി കണ്ടു, പക്ഷെ ഒരു പൗര-മാധ്യമപ്രവർത്തക എന്ന നിലയിൽ, ഞാൻ വളരെയധികം അസ്വസ്ഥയായി. എന്നു വച്ചാൽ, ഇതാ, ഒരു യുവതി ഒരു മാധ്യമം ഉപയോഗിച്ച് സംസാരിക്കുന്നു അവരുടെ അനുഭവങ്ങൾ, എന്റേതു പോലെയുള്ളത്, എന്നിട്ടും, എനിക്ക് അസ്വസ്ഥതയുണ്ടായി. നിങ്ങൾക്കറിയാമോ, ആരും നിങ്ങളോട് പറയുന്നില്ല ശരിയായ ശാക്തീകരണം വരുന്നത് സ്വയം നൽകുമ്പോളാണ് ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള അനുവാദം സ്വയം നൽകുമ്പോൾ. ശാക്തീകരണം എന്നത് എപ്പൊഴും ഒരു ആദർശപരമായ പരിണിതഫലമായാണ് നാം കണക്കാക്കാറ്. ശാക്തീകരണത്തെക്കുറിച്ച് നാം സംസാരിക്കുമ്പോൾ നാം ആളുകൾക്ക് വസ്തുക്കൾ നൽകുന്നതിനെപ്പറ്റിയാണ് സംസാരിക്കുക, അവർക്ക് ഉപകരണങ്ങൾ നൽകുന്നതിനെ പറ്റി. പക്ഷെ, സത്യത്തിൽ ശാക്തീകരണം എന്നതൊരു വികാരമാണ്. അതൊരു അനുഭൂതിയാണ്. ശാക്തീകരണത്തിലേക്കുള്ള ആദ്യ പടി നിങ്ങൾ സ്വയം അധികാരം നൽകുക എന്നതാണ്, സ്വന്തം ഇച്ഛയ്ക്കുള്ള താക്കോൽ എന്നത്, എവിടെയുള്ള സ്ത്രീയുമായിക്കൊള്ളട്ടേ, എവിടെനിന്നു വരുന്നവരുമായിക്കൊള്ളട്ടെ, അതാണ് ഏറ്റവും വിഷമകരമായ പ്രവൃത്തി. നമ്മൾ അവരവരുടെ ശബ്ദത്തെ പേടിക്കുന്നു, എനിക്ക് ശബ്ദമെന്നാൽ അധികാരമാണ്, പക്ഷെ അത് നമുക്ക് തരുന്നത് നമുക്ക് ചുറ്റുമുള്ളതിനെ മാറ്റാനുള്ള ശക്തിയാണ്. ഇപ്പോൾ, ഞാൻ നേരിട്ട അവസ്ഥയിൽ പല വാസ്തവങ്ങൾക്കുമിടയിൽ, എനിക്ക് എങ്ങനെ തീരുമാനമെടുക്കണമെന്ന് അറിയില്ലായിരുന്നു എനിക്ക് അത് എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് അറിയില്ലായിരുന്നു. എനിക്ക് തീരുമാനിക്കാൻ ഭയമായിരുന്നു കാരണം, എനിക്കറിയില്ലായിരുന്നു, ഞാൻ ഈ പെൺകുട്ടിയുടെ അഭിപ്രായത്തെ പിന്തുണച്ചില്ലെങ്കിലെന്ന്. എനിക്കറിയില്ലായിരുന്നു, എനിക്കെന്താകുമായിരുന്നെന്ന് മറ്റൊരാളുടെ സത്യത്തെ വെല്ലുവിളിച്ചാലെന്ന്. എങ്കിലും, കാര്യങ്ങൾ ലളിതമായിരുന്നു. എനിക്കൊരു തീരുമാനമെടുക്കേണ്ടിയിരുന്നു: ഞാൻ സംസാരിക്കണോ അതോ നിശബ്ദയാകണോ? അങ്ങനെ ഒരുപാട് ചിന്തകൾക്കു ശേഷം, ഞാൻ ഒരു വീഡിയോ ബ്ലോഗ് മറുപടിയായി റെക്കോർഡ് ചെയ്തു, എന്നിട്ട് മിഷേലയോട് പറഞ്ഞു, നോക്കൂ, ഇന്ത്യയ്ക്ക് പല മുഖങ്ങളുണ്ട്, ഞാൻ ഇതും പറയാൻ ശ്രമിച്ചു എല്ലാം ശരിയാകും അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നതിനെപ്പറ്റി ഖേദിക്കുന്നുവെന്നും പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം എനിക്ക് സംസാരിക്കാൻ ക്ഷണം കിട്ടി അവരുമായി അങ്ങനെ ആദ്യമായി ഞാൻ ഈ പെൺകുട്ടിയെ കണ്ടു ഇന്നുവരെ നേരിട്ട് പരിചയപ്പെട്ടിട്ടില്ലാത്ത, ദൂരെയെങ്ങോ ജീവിക്കുന്ന, പക്ഷെ എന്നോടടുത്ത് നിൽക്കുന്ന പെൺകുട്ടിയെ. ഈ റിപ്പോർട്ട് വന്നതിനു ശേഷം, സാധാരണയിലധികം യുവതീ യുവാക്കൾ ക്യാമ്പസുകളിൽ ലൈംഗിക പീഡനത്തെക്കുറിച്ച് വാചാലരാകാൻ തുടങ്ങി, മിഷേല പഠിച്ചിരുന്ന യൂണിവേഴ്സിറ്റി അവർക്കാവശ്യമായ സഹായങ്ങൾ നൽകി. കൂടാതെ, യൂണിവേഴ്സിറ്റി നടപടികളെടുത്തു കുട്ടികൾക്ക് ശിക്ഷണം നൽകാനും, അവരെ പ്രാപ്തരാക്കാനും അവർക്കാവശ്യമുള്ള കഴിവുകൾ നേടിയെടുക്കാൻ സഹായിക്കുന്നതിനായി ഇത്തരം ഉപദ്രവങ്ങളെ നേരിടുന്നതിനായി, അങ്ങനെ ഞാൻ ആദ്യമായി ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടായി. നിങ്ങൾക്കറിയാമോ, ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ ഒരു പൗര-മാധ്യമപ്രവർത്തകയെന്ന നിലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ, അത് നമ്മുടെ സമൂഹത്തിൽ കണ്ടുപിടിക്കുന്നതിനാണ് നമ്മുടെ ശബ്ദങ്ങൾ കേൾപ്പിക്കാവുന്ന വാതായനങ്ങൾക്കുവേണ്ടി. നാം അറിയുന്നില്ല, നാം എഴുന്നേറ്റു നിൽക്കുമ്പോൾ, നാം ഒരു വ്യക്തിയായല്ല നിൽക്കുന്നത്, നാം നിൽക്കുന്നത് നമ്മുടെ സമൂഹത്തിനു വേണ്ടിയാണ്, നമ്മുടെ കൂട്ടുകാർക്ക്, സഹപ്രവർത്തകർക്ക്. നമ്മിൽ പലരും പറയുന്നു, സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്ന്, പക്ഷെ, സത്യം പലപ്പോഴും ഇതാണ്, സ്ത്രീകൾ അവരവരുടെ അവകാശം നിഷേധിക്കുന്നു. ഇന്ത്യയിൽ അടുത്തകാലത്ത് നടന്ന ഒരു സർവ്വേയിൽ, ഐ.ടി യിൽ ജോലിചെയ്യുന്ന 95 ശതമാനം സ്ത്രീകളും പറഞ്ഞത്, വ്യോമയാനത്തിൽ, ആതിധേയത്വത്തിൽ, കോൾ സെന്ററുകളിൽ ജോലിചെയ്യുന്നവർ പറഞ്ഞത്, തങ്ങൾക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുവാൻ സുരക്ഷിതത്വം തോന്നുന്നില്ലയെന്നാണ് ജോലി കഴിഞ്ഞിട്ട്, വളരെ വൈകുന്നേരമാകുമ്പോൾ. ഞാൻ ജീവിക്കുന്നിടത്ത്, ബാംഗളൂരിൽ, ഈ സംഖ്യ 85 ശതമാനമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ, എന്തു വേണമെങ്കിലും നടക്കുമത്രെ ബധാവുനിലെ ലൈംഗിക പീഡനം, ഒഡീഷയിലെ ആസിഡ് ആക്രമണം ആലിഗറിലെയും, എല്ലാം സാധാരണമെന്നപോലെ. നാം വളരെപ്പെട്ടെന്ന് പ്രവർത്തിക്കേണ്ടതുണ്ട്. എന്നെ തെറ്റിദ്ധരിക്കാതിരിക്കൂ, സ്ത്രീകൾ നേരിടുന്ന വെല്ലുവിളി, ഈ കഥകൾ സത്യമാണെന്ന് പറയുന്നതിലാണ്, പക്ഷെ നാം തിരയേണ്ടതുണ്ട് അങ്ങനെ കണ്ടുപിടിക്കേണ്ടതുണ്ട് നമ്മുടെ വ്യവസ്ഥിതിയിൽ ഭാഗവാക്കാവാൻ മാധ്യമങ്ങളെ അന്ധമായി പിന്തുടരാതിരിക്കാൻ. ഇന്ന്, പതിവിലധികം സ്ത്രീകൾ എഴുന്നേറ്റു നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നു ഇന്ത്യൻ സർക്കാരിനോട് ഇത്, ധൈര്യത്തിന്റെ അടയാളമാണ്. ആറിരട്ടി വർദ്ധനവാണ് വന്നിട്ടുള്ളത്, സ്ത്രീകളുടെ എണ്ണത്തിൽ ഉപദ്രവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ, അങ്ങനെ ഗവണ്മെന്റ് പാസാക്കിയത് 2013-ലെ ക്രിമിനൽ നിയമം (അമന്റ്മെന്റ്) ആക്ടാണ് സ്ത്രീകളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി. ഈ പ്രഭാഷണം നിർത്തുന്നതിനു മുൻപ് എനിക്ക് ഇത് പറയാനുണ്ട് എനിക്കറിയാം, ഈ മുറിയിലിരിക്കുന്ന എല്ലാവർക്കും രഹസ്യങ്ങളുണ്ടെന്നത്, പക്ഷെ, നാം സംസാരിക്കേണ്ടതുണ്ട്. നമ്മൾ ലജ്ജ മറികടന്ന് സംസാരിക്കേണ്ടതുണ്ട്. അത് ഒരു വേദിയിലാകാം, സമൂഹത്തിലാകാം, നിങ്ങളുടെ പ്രിയതമരോടാകാം, നിങ്ങൾക്കിഷ്ടമുള്ള ആരോടുമാകാം, പക്ഷെ നമ്മൾ സംസാരിക്കണം. സത്യമെന്താണെന്ന് വച്ചാൽ, ഈ പ്രശ്നം അവസാനിക്കണമെങ്കിൽ മാറ്റം നമ്മിൽ നിന്നും തുടങ്ങേണ്ടതുണ്ട്. നന്ദി. (കരഘോഷം)