Return to Video

റിച്ചാര്‍ഡ്‌ ഡോകിന്‍സ് തീവ്രവാദ നിരീശ്വര വാദത്തിന്റെആവശ്യം

  • 0:00 - 0:05
    ആ സുന്ദരമായ സംഗീതം, അതിന്റെ പ്രാരംഭത്തിലുള്ള സംഗീതം --
  • 0:05 - 0:11
    "ഐഡ"യിലെ - "ദി എലെഫന്റ്റ് മാര്ച്ച്" -- അതാണ് ഞാന് എന്റെ ശവ സംസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് --
  • 0:11 - 0:12
    (ചിരി)
  • 0:12 - 0:17
    അതെന്തുകൊണ്ടെന്ന് നിങ്ങള്ക്ക് കാണാം. അതൊരു വിജയഭേരിയാണ്.
  • 0:17 - 0:21
    ആ സമയത്ത് ഞാന് ഒന്നും അറിയുകയില്ല,
  • 0:21 - 0:25
    പക്ഷെ എനിക്ക് അറിയാന് കഴിഞ്ഞിരുന്നെങ്കില്
  • 0:25 - 0:27
    ഇത്രയും കാലം ഈ മനോഹരമായ ഗ്രഹത്തില് ജീവിച്ചിരുന്നതിന്റെ,
  • 0:27 - 0:30
    ഞാന് എന്ത് കൊണ്ട് ഇവിടെ ജീവിച്ചിരുന്നു എന്ന് മനസ്സിലാകാനുള്ള
  • 0:30 - 0:37
    ഒരു അവസരം കിട്ടിയതിന്റെ ഒരു വിജയ ഭേരിയാകുമായിരുന്നു അത്.
  • 0:37 - 0:44
    എന്റെ ഈ അപരിചിതമായ ഇംഗ്ലീഷ് ഉച്ചാരണം നിങ്ങള്ക്ക് മനസ്സിലാവുന്നുണ്ടോ?
  • 0:44 - 0:50
    ഇന്നലത്തെ മൃഗങ്ങളെ കുറിച്ചുള്ള പാഠങ്ങള്എല്ലാവരെയും പോലെ എന്നെയും ആനന്ദിപ്പിച്ചു.
  • 0:50 - 0:55
    റോബര്ട്ട് ഫുള്ളും ഫ്രാന്സ് ലങ്ടിങ്ങും മറ്റുള്ളവരുംഎല്ലാം -
  • 0:55 - 0:57
    അവര് നമ്മുക്ക് കാണിച്ചുതന്നവസ്തുക്കളുടെ സൌന്ദര്യം.
  • 0:57 - 1:03
    എന്നാല് ജെഫ്രി കാറ്റ്സന്ബെര്ഗ് മുസ്ടങ്ങുകളെ പട്ടി പറഞ്ഞതില് ഒരു കല്ല് കടി ഉണ്ടായിരുന്നു -
  • 1:03 - 1:07
    "ഈ ഭൂമിയില് ദൈവം സൃഷ്ടിച്ച ഏറ്റവും സുന്ദരമായ ജീവികള്" എന്ന്.
  • 1:07 - 1:10
    തീര്ച്ചയായും നമുക്കറിയാം, അദ്ദേഹം അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നു.
  • 1:10 - 1:14
    പക്ഷേ ഈ രാജ്യത്തു, ഈ സമയത്ത്, നമുക്കത് ശ്രദ്ധിക്കാതിരിക്കാനാവില്ല.
  • 1:14 - 1:15
    (ചിരി)
  • 1:15 - 1:22
    ഞാന് ഒരു ജൈവ ശാസ്ത്രജ്ഞന് ആണ്. നമ്മുടെ വിഷയത്തിലെ അടിസ്ഥാന തത്വം - രൂപകല്പനയുടെ സിദ്ധാന്തം ആണ്.
  • 1:22 - 1:27
    ഡാര്വിന്റെ അതിജീവനം കൊണ്ടുള്ള പരിണാമ സിദ്ധാന്തം.
  • 1:27 - 1:31
    പ്രൊഫഷണല് രംഗത്ത് എവിടെയും അതിനു സ്വീകാര്യതുയുണ്ട്.
  • 1:31 - 1:37
    എന്നാല് അമേരിക്കക്ക് പുറത്തുള്ള പ്രൊഫഷണല് അല്ലാത്ത രംഗങ്ങളില് അത് വലിയ തോതില് നിരസിക്കപ്പെട്ടിട്ടുണ്ട്.
  • 1:37 - 1:41
    പക്ഷെ അമേരിക്കകതുള്ള പ്രൊഫഷണല് അല്ലാത്ത വേദികളില്
  • 1:41 - 1:44
    ഇത് ധാരാളം വെറുപ്പ് ഉണര്ത്തുന്നുണ്ട്.
  • 1:44 - 1:45
    (ചിരി)
  • 1:45 - 1:51
    അത് കൊണ്ട് അമേരിക്കന് ബയോളജിസ്റ്റുകള് ഒരു യുദ്ധത്തിലാണെന്ന് പറഞ്ഞാലും തെറ്റില്ല.
  • 1:51 - 1:53
    ഈ യുദ്ധം, ഒരു സംസ്ഥാനത്ത് അല്ലെങ്കില്
  • 1:53 - 1:55
    മറ്റൊരു സംസ്ഥാനത്ത് കോടതി കേസുകളും മറ്റുമായി ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് നമ്മെ
  • 1:55 - 1:58
    വ്യാകുലപ്പെടുത്തുന്നുണ്ട്. അത് കൊണ്ട് ഇതിനെ കുറച്ചു ചിലത് പറയണമെന്ന് എനിക്ക് തോന്നി.
  • 1:58 - 2:02
    ഡാര്വിനിസത്തെ കുറിച്ച് എനിക്കുള്ള അഭിപ്രായം അറിയാന് ആണ് നിങ്ങള് ആഗ്രഹിക്കുന്നതെങ്കില്
  • 2:02 - 2:05
    നിങ്ങള്ക്ക് എന്റെ പുസ്തകങ്ങള് വായിക്കേണ്ടി വരും.
  • 2:05 - 2:08
    പക്ഷെ അത് പുറത്തുള്ള പുസ്തക കടകളില് നിന്ന് നിങ്ങള്ക്ക് കിട്ടില്ല.
  • 2:08 - 2:11
    (ചിരി)
  • 2:11 - 2:13
    നടപ്പിലുള്ള കോടതി കേസുകള്
  • 2:13 - 2:17
    സൃഷ്ടിവാദത്തിന്റെ (ക്രിയേഷനിസം)
  • 2:17 - 2:21
    ഒരു പുതിയ രൂപത്തെ സൂചിപ്പിക്കുന്നുണ്ട്. അത് ഇന്ടലിജന്റ്റ് ഡിസൈന് അഥവാ ഐ.ഡി. എന്ന് വിളിക്കപ്പെടുന്നു.
  • 2:21 - 2:25
    പക്ഷെ നിങ്ങള് വിഡ്ഢികളാക്കപ്പെടരുത്. കാരണം അതില് പുതിയതായി ഒന്നുമില്ല.
  • 2:25 - 2:28
    സൃഷ്ടിവാദത്തിന്റെ ഒരു പുതിയ പേര് മാത്രമാണ് അത്. വീണ്ടും മാമ്മോദീസ മുക്കപ്പെട്ടത് പോലെ -
  • 2:28 - 2:32
    ഞാന് അറിഞ്ഞു കൊണ്ട് തന്നെയാനാ വാക്ക് ഉപയോഗിച്ചത് -
  • 2:32 - 2:33
    ചിരി
  • 2:33 - 2:35
    അടവ് രാഷ്ട്രീയ കാരണങ്ങള്ക്ക് വേണ്ടി.
  • 2:35 - 2:37
    ഐ.ഡി. തിയറിസ്റ്റുകളുടെ വാദങ്ങള്, ഡാര്വിന്റെ
  • 2:37 - 2:40
    കാലം മുതല്ക്കിന്നു വരെ വീണ്ടും വീണ്ടും തിരസ്കരിക്കപ്പെട്ട
  • 2:40 - 2:44
    അതെ പഴയ വാദമുഖങ്ങള് തന്നെയാണ്.
  • 2:44 - 2:47
    ശാസ്ത്രത്തിന്റെ പക്ഷത്ത് നിന്ന് ഈ സമരത്തെ നയിക്കുന്ന
  • 2:47 - 2:49
    ഫലപ്രദമായ ഒരു കൂട്ടം പരിണാമ വാദികള് ഉണ്ട്, അവരെ
  • 2:49 - 2:52
    സഹായിക്കാന് എന്നാലാവുന്നത് ഞാന് ചെയ്യുന്നുമുണ്ട്,
  • 2:52 - 2:56
    പക്ഷെ എന്നെ പോലെയുള്ളവര് ഞങ്ങള് പരിണാമ വാദികള് എന്നതോടൊപ്പം
  • 2:56 - 3:00
    തന്നെ നിരീശ്വര വാദികളും ആണെന്ന് പറയുമ്പോള് അതവരെ അലോസരപ്പെടുത്തുന്നുണ്ട്.
  • 3:00 - 3:05
    അവര് ഞങ്ങളെ വഞ്ചി കുലുക്കുന്നവരായി കാണുന്നു, അതെന്തു കൊണ്ടെന്നു നിങ്ങള്ക്കറിയാം.
  • 3:05 - 3:10
    സൃഷ്ടിവാദക്കാര് അവരുടെ പക്കല് ശാസ്ത്രീയമായ വാദങ്ങള് ഇല്ലാത്തതിനാല്
  • 3:10 - 3:15
    നിരീശ്വര വാദത്തോട് പൊതുവേയുള്ള ഭയത്തെ ഉപയോഗപ്പെടുത്തുന്നു.
  • 3:15 - 3:19
    ജീവശാസ്ത്ര ക്ലാസ്സില് പരിണാമ വാദം പഠിച്ചാല് കുട്ടികള് വേഗം
  • 3:19 - 3:24
    മയക്കു മരുന്നിനു അടിമകളും, പണക്കള്ളന്മാരും, രതി വൈകൃതങ്ങളില് താല്പര്യമുള്ളവരും മാത്രമായി തീരും!
  • 3:24 - 3:29
    ചിരി
  • 3:29 - 3:32
    സത്യത്തില് ദൈവശാസ്ത്രം അഭ്യസിച്ചിട്ടുള്ള പോപ്പ് മുതല്ക്കിങ്ങോട്ടുള്ളവര്
  • 3:32 - 3:35
    പരിണാമ വാദത്തിനെ പിന്താങ്ങുന്ന കാര്യത്തില് ഉറച്ചു നില്ക്കുന്നു.
  • 3:35 - 3:38
    ഈ കാണുന്ന, കെന്നത്ത് മില്ലര് എഴുതിയ "ഫയ്ന്റ്റിംഗ് ഡാര്വിന്സ് ഗോഡ് " എന്ന പുസ്തകം
  • 3:38 - 3:40
    എനിക്കരിയാവുന്നതില് വെച്ച് ഐ.ഡി. വാദത്തിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ആക്രമണമാണ്.
  • 3:40 - 3:43
    അത് കൂടുതല് ഫലപ്രദമാണ്, കാരണം, അതെഴുതിയത്
  • 3:43 - 3:46
    ഒരു മതാനുഷ്ടാനിയായ ക്രിസ്ത്യാനിയാണ്. കെന്നത്ത് മില്ലരെ
  • 3:46 - 3:51
    പോലെയുള്ളവരെ പരിണാമ വാദികള്ക്കായി ദൈവത്താല് അയക്കപ്പെട്ടവര് എന്ന് വിശേഷിപ്പിക്കാം
  • 3:51 - 3:52
    (ചിരി)
  • 3:52 - 3:56
    കാരണം അവര് പൊളിച്ചു കാണിച്ചു തരുന്നത് പരിണാമ വാദം നിരീശ്വര വാദത്തിനു
  • 3:56 - 3:58
    തത്തുല്യമാണ് എന്ന നുണയാണ്.
  • 3:58 - 4:03
    മറിച്ച് എന്നെ പോലെയുള്ളവരാകട്ടെ, വഞ്ചി കുലുക്കി കൊണ്ടിരിക്കുന്നു.
  • 4:03 - 4:06
    പക്ഷെ ഇവിടെ സൃഷ്ടിവാദക്കാരെ കുറിച്ച് ചില നല്ല കാര്യങ്ങള് പറയാന് ഞാന് ആഗ്രഹിക്കുന്നു.
  • 4:06 - 4:09
    ഇത് ഞാന് ഇപ്പോഴും ചെയ്യുന്ന ഒന്നല്ല, അത് കൊണ്ട് ശ്രദ്ധിച്ചു കേട്ടോളൂ.
  • 4:09 - 4:10
    (ചിരി)
  • 4:10 - 4:13
    അവര് പറയുന്ന ഒരു കാര്യം ശരിയാണ്.
  • 4:13 - 4:15
    അതായത് പരിണാമ വാദം അടിസ്ഥാന
  • 4:15 - 4:18
    പരമായി മതത്തിനു എതിരാണ് എന്നത്.
  • 4:18 - 4:22
    ഞാന് പറഞ്ഞു കഴിഞ്ഞു, അതായാത് പോപ്പിനെ പോലെയുള്ള ധാരാളം വ്യക്തിഗത
  • 4:22 - 4:25
    പരിണാമ വാദികള് മതവിശ്വാസികളും ആണെന്ന്. പക്ഷെ അവര് സ്വയം കബളിപ്പിക്കുന്നവര്
  • 4:25 - 4:28
    ആണെന്നാണ് ഞാന് കരുതുന്നത്. ഞാന് വിശ്വസിക്കുന്നത് ഡാര്വിനിസത്തെ
  • 4:28 - 4:33
    കുറിച്ചുള്ള ശരിയാ ധാരണ മത വിശ്വാസത്തെ തകിടം മറിക്കുന്നു എന്നാണ്.
  • 4:33 - 4:39
    ഞാന് നിരീശ്വര വാദം പ്രചരിപ്പിക്കാന് തുടങ്ങുകയാണെന്ന് ഒരു പക്ഷെ തോന്നിയേക്കാം.
  • 4:39 - 4:42
    പക്ഷെ അതല്ല ഞാന് ചെയ്യാന് പോവുന്നതെന്ന് ഞാന് ഉറപ്പു തരുന്നു.
  • 4:42 - 4:46
    ഇത്രയും ബൌദ്ധികമായ ഒരു സദസ്സിനോട് ഞാന് അങ്ങിനെ ചെയ്താല്,
  • 4:46 - 4:49
    അത് പള്ളിയിലെ ഗായക സംഘത്തോട് വേദം ഓതുന്നത് പോലെയാവും.
  • 4:49 - 4:53
    പകരം എനിക്ക് നിങ്ങളോട് ആഹ്വാനം ചെയ്യാനുള്ളത്,
  • 4:53 - 4:55
    (ചിരി)
  • 4:55 - 5:00
    ആഹ്വാനം ചെയ്യാനുള്ളത് തീവ്ര നിരീശ്വര വാദത്തിനു വേണ്ടിയാണ്.
  • 5:00 - 5:02
    (ചിരി)
  • 5:02 - 5:05
    (കയ്യടി )
  • 5:05 - 5:08
    അതൊരു പക്ഷെ വിരുദ്ധാര്ത്ഥത്തിലുള്ള പ്രയോഗമാവും.
  • 5:08 - 5:13
    എനിക്ക് വേണ്ടിയിരുന്നെങ്കില്, മത വിശ്വാസം സംരക്ഷിക്കാന് ആഗ്രഹമുള്ള ഒരാളായിരുന്നു ഞാന് എങ്കില്, പരിണാമ ശാസ്ത്രത്തിന്റെ,
  • 5:13 - 5:18
    ഞാന് പരിണാമവാദത്തിന്റെ നല്ല വശങ്ങള് ചൂണ്ടി കാണിക്കാന് ഭയപെടുമായിരുന്നു
  • 5:18 - 5:20
    അല്ലെങ്കില് പൊതുവില് ശാസ്ത്രത്തിന്റെ, പ്രത്യേകിച്ചും പരിണാമ വാദത്തിന്റെ, പ്രചോടിപ്പിക്കുന്നതും ആശ്ച്ചര്യപ്പെടുത്തുന്നതുമായ
  • 5:20 - 5:28
    നല്ല ശക്തിയെ ഞാന് ഭയപ്പെടുമായിരുന്നു, കാരണം അത് നിരീശ്വരവാദ പരമാണ്.
  • 5:28 - 5:32
    ഇനി, ജീവശാസ്ത്രപരമായ രൂപകല്പ്പനയെ (ബയോളജിക്കല് ഡിസൈന്) ആധാരമാക്കിയുള്ള
  • 5:32 - 5:38
    ഏത് സിദ്ധാന്തവും നേരിടുന്ന ബുദ്ധിമുട്ടുള്ള ഒരു പ്രശ്നം ജീവനുള്ള എന്തിന്റെയും കണക്കുകള് ആധാരമാക്കിയുള്ള
  • 5:38 - 5:43
    ഒരു നല്ല ഡിസൈന് സ്റ്ററ്റിക്കല് ഉണ്ടായി വരുക എന്നത് ഇമ്പ്രോബബ്ള് ആണ്
  • 5:43 - 5:45
    അല്ലെങ്കില് അതിന്റെ സങ്കീര്ണത മനസിലാക്കുക എന്നതാണ്
  • 5:45 - 5:50
    ദേവൊല്പത്തി വാദക്കാര് പറയുന്നത് ഇതിനിന് ഒരു എളുപ്പവഴി ആണ്
  • 5:50 - 5:52
    സ്റ്റാറ്റിക്കല് ഇമ്പ്രോബാബിലിറ്റിയില് തുടങ്ങുക എന്നത്
  • 5:52 - 5:56
    അതായത് ജീവ ജാലങ്ങള് ഒരു സാധ്യതയില് (ചാന്സ്) നിന്നുണ്ടായതാവാന് ഇടയില്ലാത്ത വിധം സങ്കീര്ണമാണ്,
  • 5:56 - 5:58
    അതിനാല് അതിനൊരു രൂപകര്ത്താവ് (ഡിസൈനര്) ഉണ്ടായിരിക്കണം എന്ന്.
  • 5:58 - 6:00
    ഈ വാദം തീര്ച്ചയായും സ്വന്തം കാലില് വെടി വയ്ക്കുന്നതിനു തുല്യമാണ്.
  • 6:00 - 6:04
    വളരെ സങ്കീര്ണമായ എന്തെങ്കിലും രൂപകല്പന ചെയ്യാന് കഴിവുള്ള ഒരു
  • 6:04 - 6:09
    രൂപകര്ത്താവ് സ്വയം ധാരാളം സങ്കീര്ണതകള് ഉള്ള ഒരാളായിരിക്കണം.
  • 6:09 - 6:11
    അത്, അയാളില് നിന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റു കാര്യങ്ങളെ പറ്റി പറഞ്ഞു തുടങ്ങുന്നതിനു മുന്പുള്ളതാണ്
  • 6:11 - 6:14
    ഉദാഹരണത്തിന് പാപങ്ങള് ക്ഷമിക്കുക, വിവാഹം ആശീര്വദിക്കുക, പ്രാര്ഥനകള് കേള്ക്കുക,
  • 6:14 - 6:17
    യുദ്ധത്തില് നമ്മുടെ പക്ഷത്ത് നില്ക്കുക
  • 6:17 - 6:19
    (ചിരി)
  • 6:19 - 6:22
    --നമ്മുടെ ലൈംഗിക ജീവിത ക്രമങ്ങളെ നിരാകരിക്കുക തുടങ്ങിയവ. --
  • 6:22 - 6:24
    (ചിരി)
  • 6:24 - 6:29
    ഏതൊരു ജീവശാസ്ത്ര സിദ്ധാന്തവും പരിഹരിക്കേണ്ട ഒരു പ്രശ്നമാണ് സങ്കീര്ണത.
  • 6:29 - 6:34
    അത് കൂടുതല് സങ്കീര്ണമായ ഒരു ഘടകം കൂട്ടി ചേര്ത്തത് കൊണ്ട് പരിഹരിക്കാന് കഴിയില്ല,
  • 6:34 - 6:37
    മറിച്ച് പ്രശ്നത്തെ കൂടുതല് ശാക്തീകരിക്കാനേ സഹായിക്കൂ.
  • 6:37 - 6:41
    ഡാര്വിന്റെ 'സ്വാഭാവിക തെരഞ്ഞെടുപ്പ്' വാദം (നാച്ചുറല് സെലക്ഷന്) നമ്മെ സ്ഥബ്ധരാക്കുന്നത്രയും ലക്ഷണവത്താണ്,
  • 6:41 - 6:45
    കാരണം, അത് വളരെ ലളിതമായി സന്കീര്ണതയെ വിശദീകരിക്കുന്നു.
  • 6:45 - 6:49
    ലളിതമായ രീതിയില്
  • 6:49 - 6:52
    അത് അങ്ങിനെ ചെയ്യുന്നത് പടി പടിയായുള്ള ഏറ്റങ്ങളുള്ള
  • 6:52 - 6:56
    ഒരു സുഗമമായ പ്രതലത്തിലൂടെയാണ്.
  • 6:56 - 6:58
    പക്ഷെ ഇവിടെ ഞാന് പറയാന് ഉദ്ദേശിക്കുന്നത്
  • 6:58 - 7:02
    ഡാര്വിനിസത്തിന്റെ രമണീയത മതങ്ങള്ക്കെതിരാണ്,
  • 7:02 - 7:07
    കാരണം കൃത്യമായും അത് ലക്ഷണമൊത്തതും, ലളിതവും, സാമ്പത്തിക
  • 7:07 - 7:09
    ശാസ്ത്രപരമായി ശക്തവുമാണ്.
  • 7:09 - 7:18
    ഒരു മനോഹരമായ തൂക്കു പാലത്തിന്റെത് പോലെയുള്ള ഒരു സാമ്പത്തികശാസ്ത്ര വശമുണ്ടതിനു.
  • 7:18 - 7:20
    ഈശ്വര സിദ്ധാന്തം ഒരു മോശം സിദ്ധാന്തം മാത്രമല്ല,
  • 7:20 - 7:26
    അതിനു അതിന്റെ പണി ചെയ്യാനുമറിയില്ല.
  • 7:26 - 7:29
    നമുക്ക് തിരിച്ചു പരിണാമ സിദ്ധാന്തകരുടെ ആശയങ്ങളിലേക്ക് തിരിച്ച് പോകാം.
  • 7:29 - 7:38
    ഞാന് വാദിക്കാന് ആഗ്രഹിക്കുന്നത് വഞ്ചി കുലുക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്നാണ്.
  • 7:38 - 7:44
    സൃഷ്ടിവാദത്തെ ആക്രമിക്കുന്നതിനുള്ള എന്റെ രീതി പരിണാമ സൈദ്ധാന്തികരില് നിന്നും വ്യത്യസ്തമാണ്.
  • 7:44 - 7:49
    എന്റെ രീതിയനുസരിച്ച് സൃഷ്ടിവാദക്കാരെ ആക്രമിക്കേണ്ടത് മതത്തെ ഒന്നാകെ ആക്രമിച്ചു കൊണ്ടാണ്.
  • 7:49 - 7:53
    മതങ്ങള്ക്കെതിരെ സംസാരിക്കുക എന്ന ഒരു തൊട്ടുകൂടായ്മയെ ഇവിടെ
  • 7:53 - 7:56
    നമുക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്.
  • 7:56 - 7:59
    ഞാന് അങ്ങിനെ ചെയ്യാന് പോകുന്നത് മരിച്ചു പോയ എന്റെ സുഹൃത്ത് ഡഗ്ലാസ് ആടംസിനെ
  • 7:59 - 8:01
    ഉദ്ധരിച്ച് കൊണ്ടാണ്. തീര്ച്ചയായും ടെഡിലേക്ക്
  • 8:01 - 8:04
    ക്ഷണിക്കപ്പെടെണ്ടിയിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.
  • 8:04 - 8:06
    (റിച്ചാര്ഡ് സോള് വുര്മാന്: ക്ഷണിച്ചിരുന്നു)
  • 8:06 - 8:08
    റിച്ചാര്ഡ് ഡോക്കിന്സ്: ക്ഷണിച്ചിരുന്നു? നന്നായി. ഞാനും കരുതി അദ്ദേഹം ക്ഷണിക്കപ്പെട്ടിരിക്കുമെന്നു.
  • 8:08 - 8:11
    അദ്ദേഹം മരിക്കുന്നതിനു കുറച്ചു മുന്പ് കേംബ്രിഡ്ജില് റെക്കോര്ഡ്
  • 8:11 - 8:13
    ചെയതതാണ് ഈ പ്രസംഗം.
  • 8:13 - 8:17
    തെളിയിക്കാന് സാധിക്കാത്ത സിദ്ധാന്തങ്ങളെ പരീക്ഷിച്ചു കൊണ്ട് ശാസ്ത്രം വളരുന്നതെങ്ങിനെ എന്ന്
  • 8:17 - 8:21
    വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. അവിടുന്ന് അദ്ദേഹം തുടരുന്നു.
  • 8:21 - 8:25
    ഞാന് ഉദ്ധരിക്കട്ടെ, "മതം അങ്ങിനെയാണ് പ്രവര്ത്തിക്കുന്നത് എന്ന് തോന്നുന്നില്ല.
  • 8:25 - 8:29
    അതിനു ചില കേന്ദ്ര ആശയങ്ങളുണ്ട്, നാം വിശുദ്ധമെന്നും പരിപാവനമെന്നും
  • 8:29 - 8:32
    വിളിക്കുന്നവ.അതായത് നമ്മള്ക്ക് മോശമായി ഒന്നും പറയാന്
  • 8:32 - 8:36
    അനുവദനീയമല്ലാത്ത ഒരു ആശയം, ചിന്ത. അനുവദനീയമല്ല.
  • 8:36 - 8:40
    എന്ത് കൊണ്ട് ? കാരണം അത് അനുവദനീയമല്ല.
  • 8:40 - 8:44
    (ചിരി)
  • 8:44 - 8:48
    നമുക്ക് റിപ്പബ്ലിക്കനെയോ ഡെമോക്രാറ്റിനെയോ പിന്താങ്ങാം, ഈ സാമ്പത്തിക
  • 8:48 - 8:53
    മാതൃകയോ അല്ലെങ്കില് ആ സാമ്പത്തിക മാതൃകയോ, വിണ്ടോസോ മാകിന്റൊഷോ ഒക്കെ ചര്ച്ച ചെയ്യാം.
  • 8:53 - 8:56
    പക്ഷെ പ്രപഞ്ചം ഉണ്ടായതെങ്ങിനെ എന്ന കാര്യത്തില് അഭിപ്രായം പറയാന് പാടില്ല.
  • 8:56 - 9:00
    കാരണം അത് പരിപാവനമായ ഒരു സംഗതിയാണ്.
  • 9:00 - 9:03
    അത് കൊണ്ട് നമ്മള് മതപരമായ ആശയങ്ങളെ ചോദ്യം ചെയ്യാതെ ശീലിച്ചു.
  • 9:03 - 9:06
    റിച്ചാര്ഡ് മറിച്ച് ചെയ്യുമ്പോള് അത് എന്തൊക്കെ കോലാഹലങ്ങള് ആണ് ഉണ്ടാക്കുന്നതെന്നത് രസകരമാണ്."
  • 9:06 - 9:10
    അദ്ദേഹം ഉദ്ദേശിച്ചത് എന്നെയാണ്
  • 9:10 - 9:13
    "എല്ലാവര്ക്കും ഇതിനെ കുറിച്ച് ഭീതി ഉണ്ട്,
  • 9:13 - 9:17
    കാരണം നിങ്ങള്ക്ക് ഇത്തരം കാര്യങ്ങള് പറയാന് അവകാശമില്ല.പക്ഷെ, ഇതിനെ യുക്തിപൂര്വമായി നിരീക്ഷിക്കുകയാണെങ്കില്
  • 9:17 - 9:21
    ആശയങ്ങള് മറ്റു ആശയങ്ങളെ പോലെ ഒരു തുറന്ന സംവാദത്തിനു തയ്യാറാവുന്നില്ല എന്നതിന് ഒരു കാരണവും കണ്ടെത്താനാവില്ല. അതായത് അവ
  • 9:21 - 9:25
    എന്ത് കൊണ്ട് ആ ചര്ച്ച ചെയ്യപ്പെടെണ്ടതില്ലെന്നു നാം നമുക്കിടയില് തന്നെ എങ്ങനെയോ ഒരു
  • 9:25 - 9:32
    സമവായത്തില് എത്തിയിട്ടുണ്ട് എന്നതൊഴിച്ച്." - അതാണ് ഡഗ്ലസിന്റെ ഉദ്ധരണിയുടെ അവസാന ഭാഗം.
  • 9:32 - 9:36
    എന്റെ അഭിപ്രായത്തില് മതം സയന്സിനെ എതിരിടുക മാത്രമല്ല ചെയ്യുന്നത്
  • 9:36 - 9:40
    സയന്സും മതത്തെ എതിരിടുന്നു
  • 9:40 - 9:46
    മതം ആളുകളെ അന്ധവിശ്വാസത്തില് നിലനിര്ത്തി നമ്മേ ശാസ്ത്രത്തിന്റെ
  • 9:46 - 9:52
    വിലപിടിപ്പുള്ള വിവരങ്ങള് കാണുന്നതില് നിന്നും നമ്മേ മറച്ചുവക്കുന്നു
  • 9:52 - 9:59
    മതം നമ്മേ പദവിയെയും അദികാരത്തെയും വിശ്വാസത്തെയും അംഗീകരിക്കാന് നിര്ബന്ധിക്കുന്നു
  • 9:59 - 10:04
    തെളിവുകള് ആവശ്യപ്പെടുന്നതില് നിന്ന് നമ്മേ വിലക്കുന്നു
  • 10:04 - 10:10
    ഡഗ്ല്സ് വളരെ മനോഹരമായ ഒരു ചിത്രം നമുക്ക് തന്റെ "ലാസ്റ്റ് ചാന്സ് ടു സീ" എന്ന പുസ്തകത്തില് വക്കുന്നു
  • 10:10 - 10:14
    ക്വാര്ട്ടര്ലി ബയോലോജിക്കള് റിവ്യു എന്ന ഒരു ശാസ്ത്ര മാസികയുണ്ട്
  • 10:14 - 10:17
    അതിന്റെ വിശിഷ്ട എഡിറ്റര് എന്ന നിലയില് ഞാന് അതില് ഒരു ഇഷ്യൂ തയ്യാറാക്കുന്നു
  • 10:17 - 10:22
    "ദിനോസറുകളെ കൊന്നത് ആസ്റ്റെറോയിടുകളോ?" എന്നതാണ് ചോദ്യം
  • 10:22 - 10:26
    അതിലെ ആദ്യ ശാസ്ത്ര ലേഖനം
  • 10:26 - 10:30
    പ്രതിപാദിക്കുന്നത് എപ്രകാരമാണ് യുക്ടാനിലെ ഗര്ത്തത്തില് ഉള്ള irudiyum
  • 10:30 - 10:32
    potassium argon ന്റെ കാലനിര്ണയം ഉപയോഗിച്ചു
  • 10:32 - 10:35
    ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു
  • 10:35 - 10:38
    സാദാരണ കാണാറുള്ള ശാസ്ത്രീയ ലേഖനം
  • 10:38 - 10:42
    അടുത്തത് "അടുത്തത് "റോയല് സോസയ്റ്റി പ്രസിഡന്റ് തന്റെ അന്തരാത്മാവിന്റെ
  • 10:42 - 10:46
    വിളിയുടെ ഉറപ്പില് നമ്മോടു പറയുന്നു (ചിരി)
  • 10:46 - 10:49
    ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു
  • 10:49 - 10:53
    ചിരി
  • 10:53 - 10:59
    "വ്യക്തിപരമായി ആരോ പ്രൊഫ് ഹക്സ്ടനെ ഇതേ കുറിച്ച് വെളിവ് നല്കി
  • 10:59 - 11:01
    ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു"
  • 11:01 - 11:04
    ചിരി
  • 11:04 - 11:07
    പ്രൊഫ് ഹോര്ഡ്ലീയെയും ഉദ്ധരിക്കുന്നു പൂര്ണ വിശ്വാസത്താല്
  • 11:07 - 11:10
    പൂര്ണ വിശ്വാസത്താല്
  • 11:10 - 11:11
    ചിരി
  • 11:11 - 11:18
    ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു"
  • 11:18 - 11:23
    പ്രൊഫ് ഹോക്കിന്സും തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നു
  • 11:23 - 11:26
    എല്ലാ ഹോക്കിന്വിശ്വാസികളും ഇതാനുസരിക്കാന് ബാദ്യസ്തരാണ്
  • 11:26 - 11:29
    ആസ്റ്റെറോയിടുകള് ദിനോസറുകളെ കൊന്നു"
  • 11:29 - 11:32
    ചിരി
  • 11:32 - 11:36
    ഇത് വിശ്വസിക്കാനാവുന്നില്ല അല്ലേ
  • 11:36 - 11:38
    പക്ഷെ
  • 11:38 - 11:48
    (കയ്യടി )
  • 11:48 - 11:51
    1987ല് ഒരു ലേഖകന് സീനിയര് ജോര്ജ് ബുഷിനോട് ചോദിച്ചു
  • 11:51 - 11:54
    - അമേരിക്കയിലെ നിരീശ്വരവാദികളുടെ
  • 11:54 - 11:57
    രാജ്യസ്നേഹത്തെയും തുല്യ പൌരത്വത്തെയും കുറിച്ച്
  • 11:57 - 12:00
    ബുഷ് വളരെ കുഖ്യതമായ മറുപടി നല്കി
  • 12:00 - 12:04
    ഇല്ല, നിരീശ്വരവാദികളെ പൌരന്മാരായി കരുതാമോ എന്നെനിക്കറിയില്ല,
  • 12:04 - 12:06
    അത് പോലെ രാജ്യ സ്നേഹികളായും.
  • 12:06 - 12:09
    ഇത് ദൈവത്തിനു കീഴിലുള്ള ഒരൊറ്റ രാഷ്ട്രമാണ്."
  • 12:09 - 12:12
    ബുഷിന്റെ അസഹിഷ്ണുത ഒരു നിമിഷത്തിന്റെ ചൂടില്
  • 12:12 - 12:15
    പെട്ടെന്ന് പറയുകയും പിന്നീട് പിന്വലിക്കുകയും ചെയ്ത ഒരു തെറ്റല്ല.
  • 12:15 - 12:20
    വ്യക്തമാക്കാനും പിന്വലിക്കാനും ആവര്ത്തിച്ച് ആവശ്യപ്പെട്ടിട്ടും അയാള് അതിനു തയ്യാറായില്ല.
  • 12:20 - 12:21
    അത് അയാള് ശരിക്കും ഉദ്ദേശിച്ചിരുന്നു.
  • 12:21 - 12:27
    മാത്രവുമല്ല, ഈ പ്രസ്താവന തെരഞ്ഞ്ഞ്ഞെടുപ്പില് ഒരു ഭീഷണിയും ഉയര്ത്തില്ലെന്ന് അയാള്ക്ക് അറിയാമായിരുന്നു.
  • 12:27 - 12:31
    ഡെമോക്രറ്സും റിപബ്ലിക്കന്സും തങ്ങളൂടെ ദൈവ വിശ്വാസം പരസ്യമായി പ്രഖ്യപിക്കാറുണ്ട്,
  • 12:31 - 12:37
    തിരഞ്ഞെടുക്കപെടുവാന് വേണ്ടി. ദൈവത്തിന്റെ കീഴിലുള്ള ഒരൊറ്റ രാഷ്ട്രം എന്ന പല്ലവി ഈ രണ്ടു കൂട്ടരും പാടാറുണ്ട്.
  • 12:37 - 12:42
    തോമസ് ജെഫ്ഫെഴ്സന് ഇതിനെ കുറിച്ച് എന്ത് പറയുമായിരുന്നു?
  • 12:42 - 12:47
    സാധാരണ ഗതിയില് ഞാന് ഒരു ബ്രിട്ടീഷ്കാരന് എന്നതില് അഭിമാനം കൊള്ളാറില്ല,
  • 12:47 - 12:51
    പക്ഷെ ഇവിടെ ഒരു താരതമ്യം ചെയ്യാതിരിക്കാന് കഴിയുന്നില്ല.
  • 12:51 - 12:59
    (കയ്യടി )
  • 12:59 - 13:02
    പ്രയോഗത്തില് ആരാണ് ഒരു നിരീശ്വരവാദി?
  • 13:02 - 13:06
    ഒരു ക്രിസ്ത്യാനിക്ക് തോറിനെയോ ബാലിനെയോ സ്വര്ണ പശുവിനെയോ
  • 13:06 - 13:13
    കുറിച്ച് എന്ത് തോന്നുന്നുവോ, അത് യഹോവയെ പറ്റി തോന്നുന്നവന് ആണ് ഒരു നിരീശ്വരവാദി.
  • 13:13 - 13:17
    നേരത്തെ പറഞ്ഞത് പോലെ, നാമെല്ലാം മനുഷ്യകുലം വിശ്വസിച്ചിട്ടുള്ള മിക്കവാറും ദൈവങ്ങളെ
  • 13:17 - 13:22
    കുറിച്ച് നിരീശ്വരവാദികള് ആണ്. നമ്മില് ചിലര് ഒരു ദൈവം കൂടി മുന്നോട്ടു പോകുന്നു എന്ന് മാത്രം
  • 13:22 - 13:25
    ചിരി
  • 13:25 - 13:32
    (കയ്യടി )
  • 13:32 - 13:35
    നിരീശ്വരവാദത്തെ നാം എങ്ങിനെയൊക്കെ നിര്വചിച്ചാലും, അത് തീര്ച്ചയായും ഒരു വ്യക്തിക്ക് ദേശസ്നേഹം
  • 13:35 - 13:39
    ഇല്ലാത്തവനെന്നും, തിരഞ്ഞെടുക്കപ്പെടാന് യോഗ്യതയില്ലാത്ത പൌരന് അല്ലാത്തവന് എന്നുമുള്ള
  • 13:39 - 13:44
    കുറ്റപ്പെടുത്തലുകള് കൂടാതെ ഉണ്ടാകാവുന്ന ഒരു തരം പണ്ഡിതോചിതമായ വിശ്വാസം ആണ്.
  • 13:44 - 13:47
    എന്ത് തന്നെയായാലും, ഒരു നിരീശ്വരവാദിയാണെന്ന് സമ്മതിക്കുന്നത് സ്വയം ഹിറ്റ്ലര്
  • 13:47 - 13:53
    ആണെന്നോ ബീല്സിബബ് ആണെന്നോ പരിചയപ്പെടുത്തുന്നതിനു തുല്യമാണ് എന്നത് നിഷേധിക്കാന് ആവാത്ത കാര്യമാണ്.
  • 13:53 - 13:56
    ഇതെല്ലാം ഉടലെടുക്കുന്നത് നിരീശ്വരവാദികള് ഒരു പ്രത്യേക
  • 13:56 - 14:01
    തരം ന്യൂനപക്ഷം ആണെന്ന മനോഭാവത്തില് നിന്നാണ്.
  • 14:01 - 14:04
    നടാലീ ആന്ജിയര് ഒരു നിരീശ്വരവാദി എന്ന നിലക്ക് അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ച്
  • 14:04 - 14:06
    ന്യൂയോര്ക്കരില് ഒരു ദുഃഖം നിറഞ്ഞ ലേഖനം എഴുതി.
  • 14:06 - 14:09
    ഒരു ബുദ്ധിമുട്ട് നിറഞ്ഞ ന്യൂന പക്ഷത്തില് എന്നത് പോലെയാണ് അവര് അനുഭവിക്കുന്നത്,
  • 14:09 - 14:15
    പക്ഷെ അമേരിക്കയിലെ നിരീശ്വരവാദികള് എണ്ണത്തില് എത്ര മാത്രമുണ്ട്?
  • 14:15 - 14:18
    അത്ഭുതകരവും പ്രചോദിപ്പിക്കുന്നതുമായ ഫലമാണ് പുതിയ സര്വ്വേകള് തരുന്നത്.
  • 14:18 - 14:20
    ജനസംഖ്യയുടെ സിംഹ ഭാഗവും തീര്ച്ചയായും ക്രിസ്ത്യാനികള്
  • 14:20 - 14:24
    തന്നെ, അതായത് 160 മില്യണ് അടുത്ത്.
  • 14:24 - 14:27
    പക്ഷെ ജൂതന്മാരെക്കാളും മുസ്ലീമുകളെക്കാളും ഹിന്ദുക്കളെക്കാളും
  • 14:27 - 14:33
    ബുദ്ധിസ്ടുകളെക്കാളും ഒക്കെ വലിയ രണ്ടാമത്തെ വിഭാഗം
  • 14:33 - 14:36
    ഏതാണെന്നാണ് നിങ്ങള് കരുതുന്നത്? അത് 30
  • 14:36 - 14:39
    മില്യണോളം വരുന്ന മതെതരമെന്നും മതരഹിതരെന്നും
  • 14:39 - 14:44
    വിശേഷിപ്പിക്കപ്പെടുന്നവര് ആണ്.
  • 14:44 - 14:47
    അപ്പോള് എന്ത് കൊണ്ടാണ് വോട്ട് തേടുന്ന രാഷ്ട്രീയക്കാര് ജൂത
  • 14:47 - 14:52
    ലോബിയെ പോലെയുള്ളവയുടെ ശക്തിയെ ഭയപ്പെടുന്നതെന്നു ആശ്ച്ചര്യപ്പെടാതിരിക്കാന്
  • 14:52 - 14:54
    കഴിയില്ല. ഇസ്രയേല് എന്ന രാഷ്ട്രത്തിന്റെ നില നില്പ്പ്
  • 14:54 - 14:58
    തന്നെ അമേരിക്കയിലെ ജൂത വോട്ടിന് കടപ്പെട്ടിരിക്കെ,
  • 14:58 - 15:03
    മതരഹിതരായവരെ വിസ്മൃതിക്ക് വിട്ടു കൊടുക്കുന്നു.
  • 15:03 - 15:07
    ഈ മതേതര മതരഹിതരായവരെ ശരിയായി ഒത്തു ചേര്ത്താല്
  • 15:07 - 15:11
    അവര് എണ്ണത്തില് ജൂത വോട്ടിന്റെ ഒമ്പതിരട്ടി വരും.
  • 15:11 - 15:14
    പിന്നെ എന്ത് കൊണ്ട് ഇത്രയും വലിയ ഒരു
  • 15:14 - 15:18
    ന്യൂനപക്ഷത്തിന് അതിന്റെ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് കൂടാ?
  • 15:18 - 15:22
    എണ്ണത്തില് ഉണ്ടെന്നത് ശരി തന്നെ. പക്ഷെ, ഗുണത്തിലോ?
  • 15:22 - 15:25
    നല്ലതോ ചീത്തയോ ആയ എന്തെങ്കിലും ബന്ധം
  • 15:25 - 15:28
    ബുദ്ധിശക്തിയും മതപരമാകാനുള്ള പ്രേരണക്കും ഇടയില് ഉണ്ടോ?
  • 15:28 - 15:36
    ചിരി
  • 15:36 - 15:39
    ഞാന് ഇവിടെ ഉദ്ധരിച്ച ARIS സര്വ്വേ, അത് ശേഖരിച്ച
  • 15:39 - 15:42
    വിവരങ്ങള് സാമൂഹിക-സാമ്പത്തിക വിഭാഗമായോ, വിദ്യാഭ്യാസ വിഭാഗമായോ,
  • 15:42 - 15:44
    ഐ.ക്യു. വിഭാഗമായോ മറ്റോ തരം തിരിച്ചിട്ടില്ല.
  • 15:44 - 15:48
    പക്ഷെ ഈയടുത്ത് മെന്സ മാസികയില് വന്ന പോള് ജി. ബെല്ലിന്റെ
  • 15:48 - 15:50
    ഒരു ലേഖനം ഇതിലേക്ക് വെളിച്ചം വീശുന്നുണ്ട്.
  • 15:50 - 15:52
    മെന്സ, നിങ്ങള്ക്കരിയാവുന്നത് പോലെ, ഐ.ക്യു. കൂടുതല്
  • 15:52 - 15:56
    ഉള്ളവര്ക്ക് വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര സംഘടന ആണ്.
  • 15:56 - 16:00
    സാഹിത്യത്തിനെ കുറിച്ചുള്ള ഒരു അവലോകനത്തില് നിന്ന്
  • 16:00 - 16:06
    ബെല് പറയുന്നത് ഞാന് ഇവിടെ ഉദ്ധരിക്കട്ടെ: "1927 മുതല് മത
  • 16:06 - 16:10
    വിശ്വാസത്തിനും ഒരു വ്യക്തിയുടെ ബുദ്ധിശക്തിയുടെ അല്ലെങ്കില് വിദ്യാഭ്യാസത്തിന്റെ അളവിനുമുള്ള ബന്ധത്തെ കുറിച്ച് നടന്ന 43 പഠനങ്ങളില് നാലെണ്ണം
  • 16:10 - 16:15
    മാത്രമാണ് ഒരു വിപരീത ബന്ധം കാണിച്ചത്.
  • 16:15 - 16:18
    അതായത് ഒരു വ്യക്തിയുടെ ബുദ്ധിശക്തിയും വിദ്യാഭ്യാസവും കൂടുന്നതിന്
  • 16:18 - 16:21
    അനുസരിച്ച് അയാള് മത വിശ്വാസിയാവാനുള്ള സാധ്യത കുറയുന്നു".
  • 16:21 - 16:26
    ഞാന് ഈ 42 പഠനങ്ങളും കണ്ടിട്ടില്ല, അത് കൊണ്ട് എനിക്കാ അവലോകനങ്ങളെ കുറിച്ച് പറയാനും കഴിയില്ല,
  • 16:26 - 16:30
    പക്ഷെ കൂടുതല് പഠനങ്ങള് ഈ വഴിക്കുണ്ടാകണമെന്നു ഞാന് ആശിക്കുന്നു.
  • 16:30 - 16:32
    എനിക്കറിയാം ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന് കഴിയുന്ന ഒരു ബ്രിഹത്തായ
  • 16:32 - 16:34
    സര്വ്വേ നടത്താന് പണം ചെലവഴിക്കാന് കഴിയുന്നവര്
  • 16:34 - 16:40
    ഈ സദസ്സില് തന്നെ ഉണ്ടെന്ന്. ആ ഒരു നിര്ദ്ദേശം ഞാന് ഇപ്പോള് മുന്നോട്ടു വക്കുന്നു.
  • 16:40 - 16:42
    ഇത് ചെയ്യേണ്ടത് വളരെ ആവശ്യമാണ്
  • 16:42 - 16:44
    ഈ അവസരത്തില് ഞാന് കുറച്ചു ഡേറ്റാ കാണിക്കാം
  • 16:44 - 16:46
    പ്രശസ്തവും കഴിവുള്ളതുമായ ഒരു
  • 16:46 - 16:51
    സംഘം ശാസ്ത്രഞ്ജര് പസിധീകരിച്ചതാണ്
  • 16:51 - 16:54
    1988 ലാര്സണ്ഉം വിതാമും
  • 16:54 - 16:57
    നഷണല് അക്കാദമി ഓഫ് സയന്സ്ന്റെ
  • 16:57 - 17:01
    ഒരു തിരഞ്ഞെടുപ്പില് ഏറ്റവും കൂടുതല് വോട്ടു നേടി
  • 17:01 - 17:03
    ഈ പ്രത്യക ഗ്രൂപ്പില് വെറും
  • 17:03 - 17:10
    7 ശതമാനം പേര് മാത്രമാണ് ദൈവവിശ്വാസികള് ആയിരുന്നത്
  • 17:10 - 17:15
    20 % പേര് അജ്ഞ്ഞേയവാദി എന്ന് പറഞ്ഞു. ബാകിയുള്ളവര് നിരീശ്വരവാദികള്ഉം
  • 17:15 - 17:18
    സ്വന്തം അനശ്വരതയെപറ്റിയും ഇതേ പോലുള്ള ഡേറ്റാ ലഭ്യമായി.
  • 17:18 - 17:21
    ജൈവശാസ്ത്രജരുടെ ഇടയില് ഈസംഖ്യ കൂടുതല് കുറവായിരുന്നു
  • 17:21 - 17:28
    5.5 % ദൈവത്തില് വിശ്വസിച്ചു. ഭൌതീകശാസ്ത്രജ്ഞാരില് 7.5 ഉം
  • 17:28 - 17:31
    എന്റെ പക്കല് പക്ഷെ ഫിലോസോഫി, ചരിത്രം പോലുള്ള
  • 17:31 - 17:34
    വിഷയങ്ങളില് നിന്നുള്ള വിദഗ്ത്തരുടെ അഭിപ്രായങ്ങള് ലഭ്യമല്ല
  • 17:34 - 17:37
    - പക്ഷെ അവയും വ്യത്യസ്തമാവാന്സാധ്യതയില്ല
  • 17:37 - 17:41
    അതായത് നമ്മള് വളരെ വലിയ സ്ഥിതിയില് എത്തിയിരിക്കുന്നു
  • 17:41 - 17:46
    അമേരിക്കയിലെ ബുദ്ധിജീവി വര്ഗ്ഗവും സാധാരണക്കാരും
  • 17:46 - 17:48
    തമ്മില് വളരെ അകലത്തിലാണ്
  • 17:48 - 17:52
    ലോകൊല്പത്ത്തിയെ കുറിച്ചു ഒരുപക്ഷെ
  • 17:52 - 17:56
    ഭൂരിഭാഗം അമേരിക്കയിലെ ശാസ്ത്രജരുടെ തത്ത്വവികമായ അഭിപ്രായം
  • 17:56 - 18:00
    ഇവിടുത്തെ വോട്ടര്മാര് അംഗീകരിക്കില്ലത്തതിനാല്
  • 18:00 - 18:02
    ഒരു സ്ഥാനര്ധിയും ഇത്
  • 18:02 - 18:08
    പൊതു വേദിയില് പറയില്ല.
  • 18:08 - 18:11
    അതായത് ലോകത്തിലെ ഏറ്റവും വലിയ
  • 18:11 - 18:13
    ശക്തിയായ ഈ രാജ്യത്ത്, വളരെയധികം
  • 18:13 - 18:19
    ബുദ്ധിയുള്ള ഒരാള്ക്ക് തന്റെ വിശ്വാസത്തെ
  • 18:19 - 18:22
    കുറിച്ചു കള്ളം പറയാതെ നേടാനാവില്ല
  • 18:22 - 18:25
    വളരെ തുറന്നു പറഞ്ഞാല് അമേരിക്കയിലെ
  • 18:25 - 18:28
    നിങ്ങളുടെ രാഷ്ട്രീയ സാധ്യതകള്, നിങ്ങള് സത്യസന്ധനും
  • 18:28 - 18:31
    ബുദ്ധിയുള്ളവാനും ആയിരുന്നാല് തുലോം കുറവാണ്
  • 18:31 - 18:38
    (കയ്യടി)
  • 18:38 - 18:42
    ഞാന് ഈ രാജ്യത്തെ പൌരനല്ല എന്നാല്കൂടി നിങ്ങള് എന്തെങ്കിലും ചെയ്തെ തീരൂ എന്ന് ഞാന്
  • 18:42 - 18:45
    പറയുമ്പോള് അതൊരു അമാന്യമായ സംഗതി ആവില്ലെന്ന് ഞാന് കരുതുന്നു
  • 18:45 - 18:47
    (ചിരി)
  • 18:47 - 18:50
    ആ "എന്തെങ്കിലും" എന്താണെന്ന് ഞാന് ഇതിനോടകം സൂചിപ്പിച്ച് കഴിഞ്ഞു.
  • 18:50 - 18:54
    എനിക്ക് തോന്നുന്നത് ഇതിനു തുടക്കം കുറിക്കാന് TED വളരെ നല്ല ഒരു വേദി ആണ് എന്നാണ്.
  • 18:54 - 18:57
    ഇതിനും പണ ചിലവുണ്ട്. അമേരിക്കന്
  • 18:57 - 18:59
    നിരീശ്വരവാദികള്ക്കായി ഒരു 'പുറത്തു വരല്'-
  • 18:59 - 19:03
    അവബോധം ഉണര്ത്തല് പരിപാടി ആവശ്യമാണ്.
  • 19:03 - 19:05
    (ചിരി)
  • 19:05 - 19:08
    ഇത് സ്വവര്ഗ്ഗ രതിക്കാര് കുറച്ച് വര്ഷം മുന്പ് നടത്തിയതു
  • 19:08 - 19:10
    പോലെ തന്നെ ആകാം.
  • 19:10 - 19:13
    ദൈവം സഹായിച്ച് നമുക്ക് ആളുകളെ അവരുടെ ഇഷ്ടത്തിനെതിരായി
  • 19:13 - 19:15
    കൊണ്ട് വരേണ്ട അവസ്തയുണ്ടാകാതിരിക്കട്ടെ.
  • 19:15 - 19:18
    നിരീശ്വരവാദികള്ക്ക് എന്തോ പ്രശ്നമുണ്ടെന്നുള്ള മിഥ്യാ
  • 19:18 - 19:22
    ധാരണ പൊളിക്കാന് സ്വയം വെളിച്ചപ്പെടുന്ന ആളുകള് സഹായിക്കും.
  • 19:22 - 19:24
    മാത്രവുമല്ല,
  • 19:24 - 19:26
    നിരീശ്വരവാദികള് നിങ്ങളുടെ കുട്ടികള്ക്ക് മാന്യമായ മാതൃകയാക്കാവുന്ന തരം
  • 19:26 - 19:29
    ആളുകളാണെന്ന് ഇവര്ക്ക് കാണിച്ചു കൊടുക്കാന് പറ്റും.
  • 19:29 - 19:34
    ഒരു ഉല്പന്നം വിറ്റഴിക്കാന് ഒരു പരസ്യ ഏജന്റിനു ഉപയോഗിക്കാവുന്ന തരം ആളുകള്.
  • 19:34 - 19:38
    ഈ മുറിയില് ഇരിക്കുന്ന തരം ആളുകള്.
  • 19:38 - 19:41
    അതൊരു തരം സ്നോബോള് എഫ്ഫക്റ്റ് ആയിരിക്കണം.
  • 19:41 - 19:44
    അതായത് എത്ര മാത്രം കൂടുതല് ആളുകള് നമുക്കുണ്ടോ,
  • 19:44 - 19:47
    അതില് കൂടുതല് ആളുകള് നമുക്ക് കിട്ടും.
  • 19:47 - 19:49
    അങ്ങിനെ അതൊരു വലിയ കൂട്ടം ആവുമ്പോള്
  • 19:49 - 19:52
    കൂടുതല് ആളുകള് ചേര്ന്ന് തുടങ്ങും. വീണ്ടും,
  • 19:52 - 19:55
    ഇതിനു പണം ആവശ്യമാണ്.
  • 19:55 - 19:59
    ഞാന് സംശയിക്കുന്നത് "നിരീശ്വരവാദി"
  • 19:59 - 20:02
    എന്ന വാക്ക് തന്നെ ഒരു വഴി മുടക്കി ആണെന്നാണ്.
  • 20:02 - 20:06
    അതിന്റെ യഥാര്ത്ഥ അര്ത്ഥത്തില് നിന്നും വിഭിന്നമായ ഒന്ന്. ചിലരെങ്കിലും അല്പം മടിച്ചേക്കാകാം.
  • 20:06 - 20:09
    ഒരു പക്ഷെ സന്തോഷ പൂര്വ്വം സ്വയം വെളിച്ചത്തു
  • 20:09 - 20:12
    വരുമായിരുന്ന കുറെ പേരുടെ വഴി മുടക്കുന്ന ഒന്ന്. അപ്പോള് മറ്റേതൊക്കെ വാക്കുകള്
  • 20:12 - 20:19
    നമുക്ക് ഇതിനു പകരം ഉപയോഗിക്കാന് കഴിയും? ഡാര്വിന് ഉപയോഗിച്ചത് "അജ്ഞ്ഞേയവാദി" എന്ന വാക്കാണ്.
  • 20:19 - 20:25
    അത് ഈ വാക്ക് കണ്ടെത്തിയ തന്റെ സുഹൃത്ത് ഹക്സിലിയോടുള്ള ആദരം കൊണ്ട് മാത്രമായിരുന്നില്ല.
  • 20:25 - 20:27
    ഡാര്വിന് പറഞ്ഞു - "ഞാന് ഒരിക്കലും ദൈവത്തിന്റെ
  • 20:27 - 20:31
    സാനിദ്ധ്യത്തെ നിഷേധിക്കുന്ന തരത്തിലുള്ള ഒരു നിരീശ്വരവാദി ആയിരുന്നില്ല.
  • 20:31 - 20:33
    അജ്ഞ്ഞേയവാദം എന്നതായിരിക്കും എന്റെ
  • 20:33 - 20:37
    ഇപ്പോഴത്തെ മാനസിക നിലയെ വിവരിക്കാന് പറ്റിയ പദം."
  • 20:37 - 20:42
    എഡ്വേഡ് അവ്ലിങ്ങുമായി അദ്ദേഹം ഒരു ഉരസലില് ആവുകയുമുണ്ടായി.
  • 20:42 - 20:44
    അവെലിംഗ് ഒരു കടുത്ത നിരീശ്വരവാദി ആയിരുന്നു
  • 20:44 - 20:46
    പക്ഷെ ഡാര്വിനെ മയക്കാന് തോറ്റു
  • 20:46 - 20:49
    തന്റെ നിരീശ്വരവാദത്തെ കുറിച്ചുള്ള പുസ്തകം ഡാര്വിനു സമര്പ്പിക്കാനുള്ള അനുവാദം കൊടുത്തില്ല
  • 20:49 - 20:52
    പലരും തെറ്റിദ്ധരിക്കുന്നത് കാള് മാര്ക്സ് തന്റെ പുസ്തകം "
  • 20:52 - 20:55
    മൂലധനം" സമര്പ്പിക്കാന് ശ്രമിച്ചു എന്നതാണ് -
  • 20:55 - 20:57
    അങ്ങിനെ അല്ല - അവെലിംഗആണ്ശ്രമിച്ചത്
  • 20:57 - 21:02
    എന്താണ് സംഭവിച്ചത് എന്നാല് അവലിങ്ങിന്റെ പങ്കാളി മാര്ക്സിന്റെ മകളായിരുന്നു.
  • 21:02 - 21:05
    പിന്നീട് ഡാര്വിനും മാര്ക്സും മരിച്ചു കഴിഞ്ഞപ്പോള്
  • 21:05 - 21:09
    മാര്ക്സിന്റെ കടലാസുകളും അവലിങ്ങിന്റെ കടലാസുകളും കുഴഞ്ഞു മറിഞ്ഞു.
  • 21:09 - 21:14
    അതിലൊന്ന് ഡാര്വിന്റെ എഴുത്തായിരുന്നു "പ്രിയപ്പെട്ട സര്, വളരെയധികം നന്ദിയുണ്ട്,
  • 21:14 - 21:16
    പക്ഷെ താങ്കളുടെ പുസ്തകം എനിക്ക് സമര്പ്പിക്കപ്പെടാന് ഞാന് ആഗ്രഹിക്കുന്നില്ല".
  • 21:16 - 21:19
    ഇത് മാര്ക്സിനെ ഉദ്ദേശിച്ച് എഴുതിയതാണെന്ന തെറ്റിദ്ധാരണയില്
  • 21:19 - 21:22
    നിന്നാണ് നിങ്ങള് ഒരു പക്ഷെ കേട്ടിരിക്കാവുന്ന ഈ കെട്ട്കഥയുണ്ടായത്.
  • 21:22 - 21:24
    മാര്ക്സ് "ദാസ് കാപിറ്റല്" ഡാര്വിനു സമര്പ്പിക്കാന്
  • 21:24 - 21:27
    ശ്രമിച്ചു എന്നത് അത് കൊണ്ട് ഒരു നാഗരിക കെട്ട്കഥയാണ്.
  • 21:27 - 21:35
    എന്തായാലും പരസ്പരം കണ്ടുമുട്ടിയപ്പോള് ഡാര്വിന് അവലിങ്ങിനെ വെല്ലുവിളിച്ചു.
  • 21:35 - 21:42
    "എന്ത് കൊണ്ടാണ് നിങ്ങള് സ്വയം നിരീശ്വരവാദികള് എന്ന് വിളിക്കുന്നത്?"
  • 21:42 - 21:46
    "അജ്ഞ്ഞേയ വാദി...", അവലിംഗ് പെട്ടെന്ന് മറുപടി കൊടുത്തു, "...എന്നാല് മാന്യരായ നിരീശ്വരവാദികള് ആണ്.
  • 21:46 - 21:50
    നിരീശ്വരവാദി ആകട്ടെ, പരുഷ സ്വഭാവമുള്ള അജ്ഞ്ഞേയവാദികള് ആണ്".
  • 21:50 - 21:54
    ഡാര്വിന് പരാതിപ്പെട്ടു, "പക്ഷെ എന്തിനു നിങ്ങള് പരുഷമാവണം?"
  • 21:54 - 21:57
    ഡാര്വിന്റെ അഭിപ്രായത്തില് ഒരുപക്ഷെ ബുദ്ധിജീവികള്ക്ക് നിരീശ്വരവാദം ഇഷ്ടമായേക്കാം,
  • 21:57 - 22:02
    പക്ഷെ പൊതുജനം അത്ര പക്വതയില് എത്തിയിട്ടില്ല.
  • 22:02 - 22:06
    തീര്ച്ചയായും നമ്മുടെ പഴയ സുഹൃത്ത് പറഞ്ഞ "വഞ്ചി കുലുക്കരുതെന്ന" വാദം.
  • 22:06 - 22:11
    ആവ്ലിന് ഡാര്വിനോട് തന്റെ കുതിരപ്പുറത്തു നിന്ന് താഴെക്കിറങ്ങാന് പറഞ്ഞോ എന്ന് നമുക്കറിയില്ല.
  • 22:11 - 22:13
    (ചിരി)
  • 22:13 - 22:15
    എന്തായാലും ഇതൊരു നൂറു വര്ഷം മുന്പുള്ള കാര്യമാണ്.
  • 22:15 - 22:18
    അതിനു ശേഷം നമ്മള് വളരെയധികം വളര്ന്നുവെന്നു നിങ്ങള് കരുതുന്നുണ്ടാവും.
  • 22:18 - 22:23
    എന്റെ ഒരു ബുദ്ധിമാനായ, അനുഷ്ടാനിയല്ലാത്ത,
  • 22:23 - 22:25
    സാംസ്കാരിക സഹവര്ത്തിത്വത്തിനു വേണ്ടി മാത്രം
  • 22:25 - 22:27
    സാഹചര്യമനുസരിച്ച് സാബത്ത് ആചരിക്കുന്ന,
  • 22:27 - 22:31
    ജൂത സുഹൃത്ത് സ്വയം വിളിക്കുന്നത് "ടൂത്ത് ഫെയറി അജ്ഞ്ഞേയവാദി" എന്നാണ്.
  • 22:31 - 22:33
    അദ്ദഹം സ്വയം നിരീശ്വരവാദി എന്ന് വിളിക്കില്ല,
  • 22:33 - 22:37
    കാരണം മൂല തത്വമനുസരിച്ച് ഇല്ലാത്തതിനെ തെളിയിക്കാന് സാധ്യമല്ല.
  • 22:37 - 22:40
    പക്ഷെ അജ്ഞ്ഞേയവാദി ദൈവത്തിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ
  • 22:40 - 22:44
    സാന്നിധ്യമില്ലായ്മ പോലെ തന്നെ കാണണം എന്നാണ്.
  • 22:44 - 22:49
    അത് കൊണ്ട് എന്റെ സുഹൃത്ത് ടൂത്ത് ഫെയറിയെ കുറിച്ച് അജ്ഞ്ഞേയവാദിയാണ്.
  • 22:49 - 22:54
    പക്ഷെ അതിനൊരു സാധ്യത കുറവുണ്ട്, ഇല്ലേ? ദൈവത്തെ പോലെ.
  • 22:54 - 22:56
    അത് കൊണ്ടാണ് "ടൂത്ത് ഫെയറി അജ്ഞ്ഞേയവാദി" എന്ന പദം.
  • 22:56 - 22:58
    പക്ഷെ ബെര്ട്ട്റണ്ട് റസ്സല് ഇതേ സംഗതി
  • 22:58 - 23:02
    ചൊവ്വയുടെ ഭ്രമണ പഥത്തിലുള്ള ഒരു ചായകോപ്പയെ ഉദാഹരിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
  • 23:02 - 23:04
    ചൊവ്വയെ കുറിച്ച് പറഞ്ഞാല് അതിന്റെ ഭ്രമണ
  • 23:04 - 23:06
    പഥത്തില് ഒരു ചായകോപ്പയുണ്ടോ എന്നതിനെ കുറിച്ച് നിങ്ങള്ക്ക് തീര്ച്ചയായും ഒരു
  • 23:06 - 23:09
    അജ്ഞ്ഞേയവാദി ആകേണ്ടി വരും. പക്ഷെ അതിന്റെ അര്ഥം നിങ്ങള് സാന്നിധ്യത്തിന്റെ സാധ്യത
  • 23:09 - 23:12
    സാന്നിധ്യമില്ലായ്മയെ പോലെ തന്നെ കരുതണം എന്നല്ല.
  • 23:12 - 23:15
    നാം അജ്ഞ്ഞേയവാദി ആയിരിക്കേണ്ട സംഗതികളുടെ നിര ടൂത്ത്
  • 23:15 - 23:19
    ഫെയറിയിലോ ചായകോപ്പയിലോ തീരുന്നില്ല. അത് അനന്തമാണ്.
  • 23:19 - 23:21
    അതില് ഏതെങ്കിലും ഒന്നില് നിങ്ങള്ക്ക് വിശ്വസിക്കണമേന്നുണ്ടെങ്കില്,
  • 23:21 - 23:26
    അത് ചായകോപ്പയോ യഹോവയോ എന്തുമാകട്ടെ,
  • 23:26 - 23:28
    ചുമതല നിങ്ങളുടെതാണ് - 'എന്ത് കൊണ്ട്' എന്ന് പറയാന്.
  • 23:28 - 23:32
    ആ ചുമതല ഞങ്ങളില് അല്ല, 'എന്ത് കൊണ്ടല്ല' എന്ന് പറയാന്.
  • 23:32 - 23:37
    ഞങ്ങള് നിരീശ്വരവാദികള് ഒരേ സമയം നിരീ-യക്ഷിക്കാരും (ഫെയറി) നിരീ-ചായക്കോപ്പക്കാരുമാണ്.
  • 23:37 - 23:39
    (ചിരി)
  • 23:39 - 23:42
    പക്ഷെ ഞങ്ങള് അങ്ങിനെ പറയാന് മെനക്കെടുന്നില്ല.
  • 23:42 - 23:45
    അത് കൊണ്ടാണ് എന്റെ സുഹൃത്ത് മറ്റുള്ളവര് നിരീശ്വരവാദി എന്ന് വിളിക്കുന്നതിനെ
  • 23:45 - 23:48
    "ടൂത്ത് ഫെയറി അജ്ഞ്ഞേയവാദി" എന്ന പേരില് വിളിക്കുന്നത്.
  • 23:48 - 23:54
    എന്തായാലും നിരീശ്വര വാദികള് പുറത്തു വരാന് ആകര്ഷിക്കണമെങ്കില് നമ്മള്
  • 23:54 - 23:56
    ടൂത്ത് ഫെയരിയെക്കാളും ചായകോപ്പ-അജ്ഞ്ഞേയവാദിയെക്കാളും
  • 23:56 - 24:01
    ഒക്കെ നല്ലൊരു പേര് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
  • 24:01 - 24:04
    മനുഷ്യവാദി എന്നായാലോ?
  • 24:04 - 24:09
    ലോകമൊട്ടാകെയുള്ള നിരവധി സംഘടനകളു മാസികകളുമൊക്കെ
  • 24:09 - 24:11
    ഉണ്ടെന്നുള്ള ഒരു ഗുണമുണ്ട് ഇതിന്.
  • 24:11 - 24:14
    ആ പേരിനെ ചൊല്ലി എനിക്കുള്ള ഒരു പ്രശ്നം അത് മനുഷ്യകേന്ദ്രീകൃതം ആണെന്നാണ്.
  • 24:14 - 24:16
    ഡാര്വിനില് നിന്നും നാം പഠിച്ച ഒരു കാര്യം
  • 24:16 - 24:18
    ലക്ഷക്കണക്കിനുള്ള ബന്ധുക്കളില് ഒന്ന്
  • 24:18 - 24:22
    മാത്രമാണ് മനുഷ്യ വര്ഗ്ഗം എന്നാണ്.
  • 24:22 - 24:25
    മറ്റു ചില സാധ്യതകളും ഉണ്ട് - പ്രകൃതിവാദി (ലൌകികവാദി) എന്നൊക്കെ.
  • 24:25 - 24:27
    പക്ഷെ അതിനും ചില കുഴപ്പങ്ങളുണ്ട്.
  • 24:27 - 24:29
    കാരണം ഡാര്വിന് ചിന്തിച്ചിരിക്കുക ലൌകികവാദി
  • 24:29 - 24:32
    എന്നാല് അലൌകിക വാദത്തിനു എതിരാണ് എന്നായിരിക്കും.
  • 24:32 - 24:34
    ചിലപ്പോള് ആ പദം ഉപയോഗിക്കപ്പെട്ടിട്ടുമുണ്ട്.
  • 24:34 - 24:37
    പ്രകൃതിവാദം എന്ന പദം ഒരു പക്ഷെ മറ്റുചില ആശയ കുഴപ്പങ്ങള്
  • 24:37 - 24:41
    സൃഷ്ടിച്ചേക്കാം, നഗ്നതാവാദം
  • 24:41 - 24:43
    (ന്യൂടിസം) എന്ന പദവുമായി.
  • 24:43 - 24:45
    ചിരി
  • 24:45 - 24:52
    ഇത്തരക്കാര് ഒരു പക്ഷെ കഴിഞ്ഞ വര്ഷം ഒരു പക്ഷെ ഒരു പീടിയാട്രീഷ്യനെ
  • 24:52 - 24:57
    പീടോഫയല് (ബാലപീഡകന്) ആയി തെറ്റിദ്ധരിച് ആക്രമിച്ച ബ്രിട്ടീഷ് സംഘത്തെ പോലെയാവും
  • 24:57 - 25:02
    (ചിരി)
  • 25:02 - 25:07
    എനിക്ക് തോന്നുന്നത് ലഭ്യമായതില് വച്ച് നിരീശ്വരവാദി എന്ന പദത്തിനു പകരം വാക്കാവുന്നത് ഈശ്വരവാദി അല്ലാത്തവര് എന്നതാണെന്ന്.
  • 25:07 - 25:10
    അത് ഈശ്വരന് തീര്ച്ചയായും ഇല്ല എന്ന് പറയുന്നില്ല എന്നതിനാല് ചായക്കോപ്പ-
  • 25:10 - 25:16
    ടൂത്ത്ഫെയറി അജ്ഞ്ഞേയവാദികള്ക്ക് സ്വീകരിക്കാന് എളുപ്പമായിരിക്കും.
  • 25:16 - 25:20
    ഇത് ഭൌതിക ശാസ്ത്രജ്ഞരുടെ ദൈവ സങ്കല്പ്പതോടും ചേര്ന്നിരിക്കും.
  • 25:20 - 25:24
    സ്റീഫന് ഹോക്കിങ്ങിനെയോ ആല്ബര്ട്ട് ഐന്സ്ടീനെ
  • 25:24 - 25:28
    പോലെയോ ഉള്ള നിരീശ്വര വാദികള് "ദൈവം" എന്ന വാക്ക് ഉപയോഗിക്കുമ്പോള്
  • 25:28 - 25:31
    അത് ഭൌതിക ശാസ്ത്രത്തിലെ നമുക്കിനിയും
  • 25:31 - 25:36
    മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു ഭാഗത്തെ സൂചിപ്പിക്കാന് ആണ് ഉപയോഗിക്കുന്നത്.
  • 25:36 - 25:42
    ഈശ്വരവാദി അല്ലാത്തവര് അതൊക്കെ ഉപയോഗിക്കും, പക്ഷെ നിരീശ്വരവാദികള്ക്ക്
  • 25:42 - 25:49
    ലഭിക്കാവുന്ന പോലെ പേടി കലര്ന്ന, വെപ്രാളപ്പെട്ട മറുപടികള് അതിന് കിട്ടില്ല.
  • 25:49 - 25:51
    ഞാന് കരുതുന്നു, ഒരു പോംവഴിയുള്ളത്
  • 25:51 - 25:54
    നിരീശ്വരവാദം എന്ന പദത്തിന്റെ
  • 25:54 - 25:57
    മൂര്ച്ച മനസ്സിലാക്കണം എന്നാണ്.
  • 25:57 - 26:01
    ഉപയോഗിക്കുക എന്നതാണ്.
  • 26:01 - 26:05
    ഈശ്വരവാദി അല്ലാത്തവര് എന്ന പദത്തേക്കാള് നിരീശ്വരവാദി
  • 26:05 - 26:06
    എന്ന പദം ഒരു പക്ഷെ ഒരു വലിയ സംഘം
  • 26:06 - 26:08
    സൃഷ്ടിക്കാന് പര്യാപ്തമാല്ലായിരിക്കും.
  • 26:08 - 26:12
    പക്ഷെ നിരീശ്വരവാദം എന്ന പദം ഉപയോഗിച്ച് തന്നെ നമുക്കത് സൃഷ്ടിക്കാന്
  • 26:12 - 26:16
    സാധിക്കുമെങ്കില് അതിന്റെ രാഷ്ട്രീയ ആഘാതം വലുതായിരിക്കും.
  • 26:16 - 26:20
    ഇപ്പോള് തന്നെ ഞാന് പറയുകയുണ്ടായി, ഞാന് ഒരു മത വിശ്വാസി
  • 26:20 - 26:23
    ആയിരുന്നെങ്കില് പരിണാമവാദത്തെ ഭയക്കുമായിരുന്നു എന്ന്.
  • 26:23 - 26:27
    കുറച്ചു കൂടെ കൂട്ടി ചേര്ക്കാം. ശരിയായി മനസ്സിലാക്കിയിരുന്നെങ്കില്
  • 26:27 - 26:30
    ഞാന് ശാസ്ത്രത്തെ പൊതുവില് ഭയപ്പെടുമായിരുന്നു. കാരണം,
  • 26:30 - 26:33
    ശാസ്ത്രീയമായ ലോക വീക്ഷണം മതപരമായ
  • 26:33 - 26:39
    ഭാവനകളെക്കാള് ആവേശമുണര്ത്തുന്നതും, കാവ്യാത്മകവും ആണ്.
  • 26:39 - 26:44
    അടുത്ത കാലത്ത് മരിച്ചു പോയ വീരനായകന് കാള് സഗന് പറഞ്ഞത് പോലെ
  • 26:44 - 26:48
    "എന്ത് കൊണ്ടാണ് ഏതെങ്കിലും പ്രമുഖ മതം ശാസ്ത്രത്തെ നോക്കി
  • 26:48 - 26:53
    - ഇത് നമ്മള് കരുതിയതിനേക്കാള് നല്ലതാണ്!
  • 26:53 - 26:55
    പ്രപഞ്ചം നമ്മുടെ പ്രവാചകന് പറഞ്ഞതിനേക്കാളും കൂടുതല്
  • 26:55 - 27:01
    രമണീയവും ബ്രുഹത്തുമാണ് - എന്ന് പറയാത്തത്? പകരം അവര് പറയുന്നത് - അല്ല, അല്ല, അല്ല!
  • 27:01 - 27:06
    എന്റെ ദൈവം ഒരു ചെറിയ ദൈവമാണ്, അദ്ദേഹം അങ്ങിനെ തന്നെ ഇരിക്കാന് ഞാന് ആഗ്രഹിക്കുന്നു - എന്നാണ്.
  • 27:06 - 27:08
    ഒരു മതം, പഴയതോ പുതിയതോ ആകട്ടെ,
  • 27:08 - 27:11
    ശാസ്ത്രം വെളിപ്പെടുതിയതനുസരിച്ചുള്ള പ്രപഞ്ചത്തിന്റെ പ്രൌഡി
  • 27:11 - 27:13
    മനസ്സിലാക്കിയിരുന്നെങ്കില്, അവര്ക്ക് സാമ്പ്രദായിക
  • 27:13 - 27:16
    വിശ്വാസങ്ങള് ഇനിയും ആര്ജ്ജിചിട്ടില്ലാത്ത ആദരവിന്റെ വലിയ
  • 27:16 - 27:21
    ഉറവകള് ഉണ്ടാക്കിയെടുക്കാന് കഴിഞ്ഞേനെ."
  • 27:21 - 27:24
    ഇതൊരു വിശിഷ്ട സദസ്സാണ്, അത് കൊണ്ട്
  • 27:24 - 27:31
    ഇതിന്റെ 10 ശതമാനം എങ്കിലും മത വിശ്വാസികള് ആയിരിക്കുമെന്ന് ഞാന് കരുതുന്നു.
  • 27:31 - 27:38
    നിങ്ങളില് പലരും മതങ്ങളെ ബഹുമാനിക്കണമെന്ന വിനീതമായ സാംസ്കാരിക വിശ്വാസങ്ങള് ഉള്ളവരായിരിക്കും.
  • 27:38 - 27:42
    പക്ഷെ അതോടൊപ്പം ഞാന് കരുതുന്നത് ഈ വിഭാഗത്തിലെ ഒരു നല്ല എണ്ണം
  • 27:42 - 27:46
    ആളുകളെങ്കിലും എന്നെ പോലെ രഹസ്യമായി മതങ്ങളെ വെറുക്കുന്നവരായിരിക്കും.
  • 27:46 - 27:47
    (ചിരി)
  • 27:47 - 27:50
    നിങ്ങള് അതില് ഒരാളാണെങ്കില്, ചിലപ്പോള് നിങ്ങളില് പലരും അങ്ങിനെ ആയിരിക്കില്ല, പക്ഷെ നിങ്ങള്
  • 27:50 - 27:53
    അതില് ഒരാളാണെങ്കില്, ഞാന് നിങ്ങളോടാവശ്യപ്പെടുന്നത് അങ്ങിനെ വിനീതരാവുന്നത് നിര്ത്താന് ആണ്.
  • 27:53 - 27:57
    പുറത്തു വന്നു നിങ്ങള് അത് പറയണം. നിങ്ങള് പണക്കാര് ആണെങ്കില്
  • 27:57 - 28:02
    എന്തൊക്കെ വഴികളിലൂടെ നിങ്ങള്ക്ക് ഒരു മാറ്റം കൊണ്ട് വരാന് സാധിക്കുമെന്ന് ആലോചിക്കുക.
  • 28:02 - 28:05
    ഈ രാജ്യത്തെ മത ലോബി
  • 28:05 - 28:10
    ഫൌണ്ടേഷനുകളിലൂടെ ധാരാളം പണം സമാഹരിക്കുന്നുണ്ട്. അവര്ക്ക് ധാരാളം നികുതിയിളവും കിട്ടുന്നുണ്ട്.
  • 28:10 - 28:15
    റ്റെമ്പിള്ട്ടന് ഫൌണ്ടേഷന്, ഡിസ്ക്കവറി ഇന്സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിലൂടെ.
  • 28:15 - 28:21
    നമുക്ക് മുന്നോട്ടു നീങ്ങാന് ഒരു വിരുദ്ധ-റ്റെമ്പിള്ട്ടനെ ആവശ്യമാണ്.
  • 28:21 - 28:24
    റിച്ചാര്ഡ് ഡോക്കിന്സിന്റെ പുസ്തകങ്ങള് എന്നതിനേക്കാള് സ്റീഫന് ഹോക്കിങ്ങ്സിന്റെ പുസ്തകങ്ങള് എന്നത് പോലെ
  • 28:24 - 28:30
    എന്റെ പുസ്തകങ്ങള് വിറ്റഴിഞ്ഞിരുന്നെങ്കില് ഞാന് അത് സ്വയം ചെയ്യുമായിരുന്നു.
  • 28:30 - 28:39
    ആളുകള് എന്നോട് ചോദിക്കാറുണ്ട്, "എങ്ങനെയാണ് സെപ്റ്റംബര് 11 നിങ്ങളെ മാറ്റിയത്?"
  • 28:39 - 28:41
    എന്ന്. ദാ, ഇങ്ങിനെയാണ് അതെന്നെ മാറ്റിയത്.
  • 28:41 - 28:46
    നാമെല്ലാം ഈ അനാവശ്യ ബഹുമാനം കാട്ടുന്നത് നിര്ത്തണം.
  • 28:46 - 28:48
    നന്ദി നമസ്ക്കാരം.
  • 28:48 - 28:53
    (കയ്യടി)
Title:
റിച്ചാര്‍ഡ്‌ ഡോകിന്‍സ് തീവ്രവാദ നിരീശ്വര വാദത്തിന്റെആവശ്യം
Speaker:
Richard Dawkins
Description:

റിച്ചാര്‍ഡ്‌ ഡോകിന്‍സ് എല്ലാ നിരീശ്വര വാദികളെയും അവരുടെ നിലപാട് പൊതു വേദിയില്‍ വ്യക്തമാക്കാനും - അതിലൂടെ രാഷ്ട്രീയത്തിലും സയന്‍സിലുമുള്ള മതത്തിന്റെ (പള്ളിയുടെ) അതിപ്രസരത്തിനെ ചെരുക്കുവാനും ആഹ്വാനം ചെയ്യുന്നു. ശകടവും രസകരവുമായ ഒരുസംവാദം. (മലയാളം ഫോണ്ടും - വരിഒപ്പിച്ചുള്ള വിവര്‍ത്തനം മോശമായതിന് കാരണം - ക്ഷമിക്കുക)

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
28:53
alex m george added a translation

Malayalam subtitles

Revisions